FoodNEWS

സിംപിൾ;ചിക്കൻ യമനി മന്തി വീട്ടിൽ തന്നെ ഉണ്ടാക്കാം

ടകളിൽ നിന്നും കിട്ടുന്ന അതേ രുചിയുള്ള ചിക്കൻ യമനി മന്തി വളരെ ഈസിയായി വീട്ടിൽ തന്നെ ഉണ്ടാക്കാം.

ചേരുവകള്‍

കുരുമുളക്- ഒരു ടേബിള്‍ സ്പൂണ്‍
മല്ലി-ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി- 6 അല്ലി
കശ്മിരി മുളകുപൊടി- ഒരു ടീസ്പൂണ്‍
ചെറിയ ജീരകം- മൂക്കാല്‍ ടേബിള്‍ സ്പൂണ്‍
മിക്‌സ് ചെയ്യാൻ ആവശ്യത്തിന് ഉപ്പും ഒലിവോയിലും.

Signature-ad

മന്തിയ്ക്ക് വേണ്ട ചേരുവകള്‍
സവോള -1 എണ്ണം
കാപ്‌സിക്കം -1 എണ്ണം
വഴനയില – 2 എണ്ണം
മല്ലി – 1 ടേബിള്‍ സ്പൂണ്‍
ചെറിയ ജീരകം – 1ടേബിള്‍ സ്പൂണ്‍
ഗ്രാമ്ബു -4 എണ്ണം
കുരുമുളക് -അര ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക -നാലെണ്ണം പൊളിച്ചത്
ഉണക്ക നാരങ്ങ – ഒരെണ്ണം
വെളുത്തുള്ളി -നാല് അല്ലി
പച്ചമുളക് -2-3 എണ്ണം
സെല്ലാ ബസുമതി അരി – 2 കപ്പ്

തയാറാക്കുന്ന വിധം
ആദ്യം തന്നെ കുരുമുളക്, ചെറിയ ജീരകം മല്ലി, വെളുത്തുള്ളി, കശ്മീരി ചില്ലി പൗഡര്‍ ഉപ്പ് എന്നിവ നല്ലതുപോലെ പൊടിച്ചെടുത്ത് ഒലിവ് ഓയിലില്‍ കുഴയ്ക്കണം. ചിക്കൻ നല്ല സോഫ്റ്റ് ആകുന്നതിനായി തലേദിവസം ഉപ്പും നാരങ്ങാനിരും ചേര്‍ത്ത് വയ്ക്കണം. ഈ ചിക്കനിലേക്ക് നേരത്തെ മിക്‌സ് ചെയ്തുവച്ചിരിക്കുന്ന മസാലക്കൂട്ടിലേക്ക് വേണമെങ്കില്‍ ഒരല്‍പ്പം മഞ്ഞ ഫുഡ് കളര്‍ കൂടി ചേര്‍ത്ത് തേച്ചുപിടിപ്പിക്കുക. ചിക്കൻ നടുക്ക് മുറിച്ച്‌ എല്ലായിടത്തും കത്തികൊണ്ട് കുത്തി കൊടുത്തതിനുശേഷം വേണം മസാല തേച്ചുപിടിപ്പിക്കാൻ. അതിനുശേഷം 45 മിനിറ്റെങ്കിലും മാരിനേറ്റ് ചെയ്യാൻ ഫ്രിജിലെടുത്തു വയ്ക്കുക.

അടികട്ടിയുള്ളതും വാവട്ടമുള്ളതുമായ ഒരു കുഴിയുള്ള പാത്രത്തില്‍ വെജിറ്റജിള്‍ ഓയില്‍ ഒഴിച്ച്‌ സവോളയും കാപ്‌സിക്കവും വഴറ്റുക. ശേഷം മുകളില്‍ പറഞ്ഞിരിക്കുന്ന കൂട്ടുകളെല്ലാം ചേര്‍ത്ത് ഇളക്കണം. ഒരു കപ്പ് അരിയ്ക്ക് ഒന്നര കപ്പ് വെളളം എന്ന അളവില്‍ വേണം എടുക്കാൻ.

മസാലക്കൂട്ടിലേക്ക് വെള്ളമൊഴിച്ച്‌ ഉപ്പുമിട്ട് അരി ചേര്‍ക്കണം, നല്ലതുപോലെ ഇളക്കി എല്ലാം യോജിപ്പിച്ചതിനുശേഷം മൂന്ന് ഫോയില്‍ പേപ്പര്‍ വച്ച്‌ എയര്‍ ടൈറ്റായിട്ട് കവര്‍ ചെയ്യണം. എന്നിട്ട് ഫോയില്‍ പേപ്പറിന് നിറയെ തുളകളിട്ട് നല്‍കുക. ഇതിന് മുകളിലേക്ക് ചിക്കൻ വച്ച്‌ വീണ്ടും മൂന്ന് ഫോയില്‍ പേപ്പര്‍ വച്ച്‌ കവര്‍ ചെയ്ത് മുപ്പത് മിനിറ്റ് മീഡിയം ഫ്‌ലേമിലും 15 മിനിറ്റ് ലോ ഫ്‌ലേമിലും വേവിച്ചെടുക്കണം.

 

ഇനി ചിക്കനെടുത്ത് റൈസിനൊപ്പം വച്ച്‌ സ്‌മോക്ക് ചെയ്‌തെടുക്കാം. ഒരു ചെറിയ പാത്രത്തില്‍ ഒരു കഷ്ണം കനലെടുത്ത് അതില്‍ ഒരല്‍പ്പം നെയ്യ് ഒഴിച്ച്‌ ഈ റൈസിന്റെയും ചിക്കന്റേയും കൂടെ പാത്രത്തിനകത്തു തന്നെ വയ്ക്കുക. ഒരു പത്ത് മിനിറ്റിനു ശേഷം ചിക്കനെടുത്ത് മാറ്റി റൈസ് നന്നായി മിക്‌സ് ചെയ്ത് വിളമ്ബാം.

Back to top button
error: