LIFE
-
ബാക്കി വന്ന ചോറ് മതി; നല്ല ടേസ്റ്റി യെമനി റൊട്ടി ഉണ്ടാക്കാം
നല്ല ടേസ്റ്റിയാണ് യെമനി റൊട്ടി. വളരെയെളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ റൊട്ടിയുടെ രുചിയ്ക്ക് മുന്നില്‍ പൊറോട്ടയും ബട്ടര്‍ നാനുമൊക്കെ മാറിനില്‍ക്കും.യെമനി റൊട്ടി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഒന്നര കപ്പ് ചോറ്, മുക്കാല്‍ കപ്പ് വെള്ളം എന്നിവ മിക്സി ജാറിലിട്ട് നന്നായി അരച്ചെടുക്കണം. ഇനി മറ്റൊരു പാത്രത്തില്‍ മൂന്ന് കപ്പ് മൈദ, ആവശ്യത്തിന് ഉപ്പ്, അരച്ചുവച്ചിരിക്കുന്ന ചോറ് എന്നിവ നന്നായി മിക്സ് ചെയ്ത് എടുക്കണം. ഇത് നന്നായി കുഴച്ചെടുത്ത് കുറച്ച് എണ്ണ തടവി അര മണിക്കൂര്‍ വയ്ക്കണം. ഇനി ഇത് ഉരുളകളാക്കിയെടുത്ത് ചപ്പാത്തിപോലെ പരത്തിയെടുക്കണം. ശേഷം ഇതിന്റെ ഓരോവശവും മടക്കി അല്‍പ്പം എണ്ണ തടവിയെടുക്കണം. ഇത്തരത്തില്‍ നാലുവശവും മടക്കണം. ഇനി അല്‍പ്പം മാവ് വിതറി ചതുരത്തില്‍ പരത്തിയെടുക്കാം. ഇത് പാനിലിട്ട് എണ്ണതടവി രണ്ടുവശവും ചുട്ടെടുക്കാം. നല്ല ടേസ്റ്റി യെമനി റൊട്ടി റെഡിയായി.
Read More » -
ചുണ്ടുകളിലെ ഇരുണ്ട നിറം അകറ്റാൻ ബീറ്റ്‌റൂട്ട്; ചുണ്ടിന്റെ സംരക്ഷണത്തിനായി ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോഗിക്കാം
ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് ബീറ്റ്റൂട്ട്. മുഖത്തെ പാടുകൾ മാറ്റാൻ മാത്രമല്ല, ചുണ്ടിന് നിറം നൽകാനും ബീറ്റ് റൂട്ടിന് കഴിയും. ചുണ്ടുകളിലെ ഇരുണ്ട നിറം അകറ്റാൻ ബീറ്റ്‌റൂട്ട് സഹായിക്കുന്നു. കൂടാതെ, ബീറ്റ്റൂട്ടിന്റെ പിങ്ക് നിറം ചുണ്ടുകൾക്ക് പിങ്ക് നിറം നൽകുന്നു. ബീറ്റ്റൂട്ട് ചുണ്ടുകൾക്ക് മികച്ച പോഷണം നൽകുന്നു. ഇത് വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകളെ സുഖപ്പെടുത്തുകയും ചുണ്ടുകൾക്ക് മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറായി പ്രവർത്തിക്കുകയും ചെയ്യുന്നു. നബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ജലാംശം ചുണ്ടുകളെ വളരെ മൃദുലമാക്കാൻ സഹായിക്കുന്നു. ബീറ്റ്റൂട്ട് പ്രകൃതിദത്തമായ നിറം നൽകുകയും വരണ്ട ചുണ്ടുകൾ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചുണ്ടുകളിലെ പിഗ്മെന്റേഷനും നിർജ്ജീവ കോശങ്ങളും കുറയ്ക്കുന്ന ലിപ്-ലൈറ്റനിംഗ് ഏജന്റായും ബീറ്റ്റൂട്ട് പ്രവർത്തിക്കുന്നു. ബീറ്റ്റൂട്ടിന്റെ ജ്യൂസ് ചുണ്ടുകൾക്ക് തിളക്കം നൽകുന്നു. ചുണ്ടിൽ പതിവായി ബീറ്റ്റൂട്ട് പുരട്ടുന്നതിലൂടെ കൂടുതൽ ലോലമാകാനും സഹായിക്കുന്നു. ചുണ്ടിന്റെ സംരക്ഷണത്തിനായി ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോഗിക്കാം ആദ്യമൊരു ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്തെടുക്കുക. ശേഷം അത് മിക്സിയിൽ അടിച്ച് ജ്യൂസാക്കി എടുക്കുക. ശേഷം…
Read More » -
ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം; പുതിയ പട്ടിക പുറത്ത്
ദില്ലി: ലോകത്തിലെ ശക്തമായ പാസ്‌പോർട്ടുകളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ടു. അടുത്തിടെ പുറത്തിറക്കിയ ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് 2023 ൽ ഇന്ത്യക്ക് 80-ാമത്തെ സ്ഥാനമാണുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പട്ടികയിൽ ഇന്ത്യ ഇത്തവണ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാർക്ക് നിലവിൽ 57 രാജ്യങ്ങളിലേക്ക് വിസാ രഹിത അല്ലെങ്കിൽ ഓൺ അറൈവൽ വിസാ രീതിയിൽ പ്രവേശിക്കാനാകും. ചൈന, ജപ്പാൻ, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവയടക്കം 177 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യക്കാർക്ക് മുൻകൂർ വിസ ആവശ്യമാണ്. ഗൾഫ് രാജ്യങ്ങളായ ഒമാൻ, ഖത്തർ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യക്കാർക്ക് മുൻകൂർ വിസ ആവശ്യമില്ല. ഇതോടെ ഈ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് തടസ്സരഹിതമായ പ്രവേശനം സാധ്യമാണ്. മീഡിൽ ഈസ്റ്റിൽ ഇറാൻ, ജോർദാൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കാർക്ക് മുൻകൂട്ടി വിസയില്ലാതെ പ്രവേശനം അനുവദിക്കുന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ സൂചികയിൽ ഒന്നാം സ്ഥാനം സിംഗപ്പൂരിനാണ്. അതേസമയം പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തി ഖത്തർ. നേരത്തെയുണ്ടായിരുന്നതിൽ നിന്നും…
Read More » -
ശശി തരൂരിന്റെ ബയോപിക് ചെയ്യാൻ ഒരുപാട് പേർ പറയാറുണ്ടെന്ന് നിഷാന്ത് സാഗർ
ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന താരമായിരുന്നു നിഷാന്ത് സാഗർ. നായകനായും സഹതാരമായും അനുജനായും വില്ലനായുമെല്ലാം നിഷാന്ത് ബിഗ് സ്ക്രീനിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു. ഫാന്റം, ജോക്കർ തുടങ്ങിയ ചിത്രങ്ങൾ നിഷാന്തിന്റെ കരിയറിലെ സുപ്രധാന സിനിമകൾ ആണ്. ഇപ്പോഴിതാ ശശി തരൂരിന്റെ ബയോപികിനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. “ശശി തരൂരിന്റെ ബയോപിക് ചെയ്യാൻ ഒരുപാട് പേർ പറയാറുണ്ട്. ഷേയ്പ്പുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ഉള്ള പറച്ചിലുകൾ ആയിരുന്നു സത്യത്തിൽ സിനിമയിലേക്കുള്ള പ്രചോദനം ആയത്. പഠിക്കുന്ന കാലത്ത് ഹിന്ദി സിനിമകൾ ഇറങ്ങുമ്പോൾ അതിലെ നായകന്മാരുമായി ഫ്രണ്ട്‌സ് എന്നെ കംപെയർ ചെയ്യുമായിരുന്നു. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത് അങ്ങനെ കുറേ പേരുടെ കട്ട് ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതൊക്കെ ഒരു പ്രചോദനമായിരുന്നു. ശ്രമിച്ചാൽ നടക്കുമെന്നൊരു തോന്നൽ ഉണ്ടായത് അങ്ങനെ ആണ്”, എന്നാണ് നിഷാന്ത് സാഗർ പറഞ്ഞത്. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. അതേസമയം, ബിഗ്…
Read More » -
40 വയസ് എത്തുമ്പോൾ പുരുഷന്മാർ നല്ല ആരോഗ്യം നിലനിർത്തുന്നതിന് പതിവായി നടത്തേണ്ട ചില ആരോഗ്യ പരിശോധനകൾ
സുഖമില്ലാത്തപ്പോൾ മാത്രം ഡോക്ടറെ കാണാൻ പോകുന്നത് പുരുഷന്മാരുടെ പതിവാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ സാധാരണ ആരോഗ്യ പരിശോധന ഒഴിവാക്കാൻ കൂടുതൽ സാധ്യതയുള്ളത്. എന്നാൽ 40 വയസ് എത്തുമ്പോൾ പുരുഷന്മാർ നല്ല ആരോഗ്യം നിലനിർത്തുന്നതിന് പതിവായി ചില ആരോഗ്യ പരിശോധനകൾ നടത്തേണ്ടതുണ്ട്. ജീവിതശൈലിയിലെ മാറ്റം ഫാറ്റി ലിവർ, കൊളസ്‌ട്രോൾ എന്നിവയുടെ പ്രശ്‌നങ്ങൾ വർധിപ്പിക്കുന്നു. ഫാസ്റ്റിങ് ലിപ്പിഡ് പ്രൊഫൈൽ പരിശോധന വഴി കൊളസ്ട്രോൾ അളവ് കൃത്യമായി അറിയാൻ കഴിയും. 40 കഴിഞ്ഞ പുരുഷന്മാർ വർഷത്തിൽ ഒരിക്കലെങ്കിലും ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. കരളിന്റെ പ്രവർത്തനവൈകല്യങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന പരിശോധനയാണ് ലിവർ ഫങ്ഷൻ ടെസ്റ്റ്. മദ്യപാന ശീലമുള്ളവരും അമിതവണ്ണമുള്ളവരും വർഷത്തിലൊരിക്കലെങ്കിലും ഈ ടെസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കുക. ഹൈപ്പർടെൻഷൻ ഇന്ന് ചെറുപ്പക്കാരെ പോലും അലട്ടുന്ന പ്രശ്നമാണ്. ഇക്കാലത്ത്, ദൈനംദിന ജീവിതത്തിലെ സമ്മർദ്ദം കാരണം, ഇരുപതുകളിലും മുപ്പതുകളിലും പ്രായമുള്ള ചെറുപ്പക്കാർ പോലും ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുന്നു. കൃത്യമായ പരിശോധനയിലൂടെ മാത്രമേ ഉയർന്ന രക്തസമ്മർദം കണ്ടെത്താൻ കഴിയൂ.…
Read More » -
മുയൽ ചെവിയന്റെ ഔഷധഗുണങ്ങൾ
തൊണ്ട സംബന്ധമായ സകല രോഗങ്ങൾക്കും നല്ലതാണ്. നേത്ര കുളിർമ്മക്കും രക്താർശസ്സ് കുറക്കുന്നതിനും ഫലപ്രദം. നേത്രരോഗങ്ങൾ, നീരിറക്കം, പനി, ടോൺസിലൈറ്റിസ്, കരൾ ദഹനേന്ദ്രിയവ്യവസ്ഥയെ ഉത്തേജിപ്പിക്കുവാനും അതിസാരത്തിനും ഫലപ്രദമാണ്. ഈ സസ്യത്തിന്റെ എല്ലാ ഭാഗവും ഔഷധമായി ഉപയോഗിക്കുന്നു. മുയൽചെവിയൻ സമൂലമെടുത്ത് വൃത്തിയായി കഴുകി വെള്ളത്തിൽ ഇട്ട് ജീരകവും ചേർത്ത് തിളപ്പിച്ച് ആ വെള്ളം കുടിച്ചാൽ പനിക്ക് മുമ്പുള്ള മേൽ വേദന പൂർണ്ണമായും മാറിക്കിട്ടും. മുയൽചെവിയൻ സമൂലം തൊട്ടുരിയാടാതെ പറിച്ചെടുത്ത് ചതച്ചുപിഴിഞ്ഞ് നീരെടുത്ത് രാസ്നാദി ചൂർണ്ണം ചലിച്ച് നിറുകയിൽ തളം വെച്ചാൽ കഴുത്ത്, പിടലി വേദന പൂർണ്ണമായും മാറിക്കിട്ടും. കോളർ ഉപയോഗിക്കുന്നവർക്ക് 21 ദിവസത്തെ ഈ പ്രയോഗം കൊണ്ട് കോളർ മാറ്റാൻ പറ്റും. തൊണ്ടവേദനയ്ക്ക് മുയൽചെവിയൻ അരച്ച് തൊണ്ടയുടെ പുറത്തിട്ടാൽ പൂർണ്ണമായും മാറിക്കിട്ടും. • മഞ്ഞൾ, ഇരട്ടിമധുരം എന്നിവ കൽക്കമായും മുയൽചെവിയൻ സമൂലം ഇടിച്ചുപിഴിഞ്ഞ നീര് വെള്ളമായും എടുത്ത് വിധി പ്രകാരം എണ്ണ കാച്ചി കർപ്പൂരവും മെഴുകും ചേർത്ത് വ്രണത്തിൽ പുരട്ടിയാൽ വ്രണം കരിഞ്ഞ്…
Read More » -
ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണങ്ങൾ നമ്മെ രോഗിയാക്കും, ബാക്ടീരിയകളുടെ ആവാസ കേന്ദ്രമാണത്; കൂടുതൽ വിവരങ്ങള്‍ അറിയുക
ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ഭക്ഷണങ്ങൾ ചൂടാക്കി കഴിക്കുന്നത് മലയാളിയുടെ ശീലമായി മാറിയിട്ടുണ്ട്. ജോലിക്ക് പോകുന്ന പലരും പിറ്റേദിവസം കഴിക്കുന്നതിനായി പലപ്പോഴും രാത്രിയില്‍ ഭക്ഷണം പാകം ചെയ്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നു. തിരക്കുപിടിച്ച ജീവിത രീതിയും സമയക്കുറവും കാരണം ആളുകള്‍ ചിലപ്പോള്‍ മൂന്നും നാലും ദിവസങ്ങൾ വരെ ഭക്ഷണം പാകം ചെയ്ത് ഫ്രിഡ്ജില്‍ വെച്ചിട്ട് കഴിക്കും, എന്നാല്‍ ഈ ശീലം നമ്മുടെ ആരോഗ്യത്തിന് ദോഷം ചെയ്യും. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ഭക്ഷണം കഴിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഒട്ടേറെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ഭക്ഷണം കഴിക്കുന്നതു മൂലമുള്ള ദോഷങ്ങള്‍ 1 ഭക്ഷ്യവിഷബാധയുണ്ടാകാം നനഞ്ഞ ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഉദാഹരണത്തിന്, ഫ്രിഡ്ജില്‍ അസംസ്‌കൃത മാംസം സൂക്ഷിക്കുമ്പോൾ അതില്‍ നിന്ന് വരുന്ന ദ്രാവകം മറ്റ് പല ഭക്ഷണ പദാര്‍ത്ഥങ്ങളിലും വീഴാം, അതിനാല്‍ അതില്‍ ബാക്ടീരിയ വളരും, ആ ഭക്ഷണം കഴിച്ചാല്‍, വയറ്റിൽ അണുബാധയ്ക്കും കാരണമാകും. കൂടാതെ ഭക്ഷ്യവിഷബാധയ്ക്കും സാധ്യത ഉണ്ട്.…
Read More » -
തെന്നിന്ത്യൻ നടി സ്വാതി റെഡ്ഡി വിവാഹ മോചിതയാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ
തെന്നിന്ത്യൻ നടി സ്വാതി റെഡ്ഡി വിവാഹ മോചിതയാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഭർത്താവ് വികാസ് വാസുവിന് ഒപ്പമുള്ള ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് സ്വാതി റെഡ്ഡി നീക്കം ചെയ്‍തതതാണ് ഇത്തരമൊരു റിപ്പോർട്ടിന് കാരണം. ഇക്കാര്യത്തിൽ സ്വാതി റെഡ്ഡി പ്രതികരിച്ചിട്ടില്ല. പൈലറ്റായ വികാസ് വാസുവും സ്വാതിയും വിവാഹിതരായത് 2018ലായിരുന്നു. ഇതുപോലെ നേരത്തെയും സ്വാതി ഭർത്താവിനൊപ്പമുള്ള ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്‍തിരുന്നു. സ്വാതി റെഡ്ഡി വിവാഹ മോചിതയാകുന്നുവെന്ന് വാർത്തയും വന്നു. തുടർന്ന് ഇക്കാര്യത്തിൽ പ്രതികരിച്ച് സ്വാതി രംഗത്ത് എത്തിയിരുന്നു. തന്റെ ഭർത്താവിനൊപ്പമുളള ഫോട്ടോകൾ ആർക്കീവാക്കിയതാണെന്ന് താരം പിന്നീട് വ്യക്തമാക്കുകയായിരുന്നു. ‘ആമേൻ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും താരം പരിചിതയായിരുന്നു. ഫഹദ് നായകനായി വേഷമിട്ട ഹിറ്റ് ചിത്രത്തിൽ ‘ശോശന്ന’ എന്ന വേഷത്തിലൂടെയായിരുന്നു സ്വാതി പ്രേക്ഷകരുടെ ഹൃദയം കവർന്നത്. ‘സോളമന്റെ’ ജോഡിയായിരുന്നു ചിത്രത്തിൽ ‘ശോശന്ന’. ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു സംവിധാനം. പി എസ് റഫീഖായിരുന്നു തിരക്കഥ. എന്തായാലും സ്വാതിക്ക് ആദ്യ മലയാള ചിത്രത്തിൽ വിജയം നേടാനായിരുന്നു. പ്രേക്ഷകർ എന്നും ഇഷ്‍ടപ്പെടുന്ന…
Read More » -
‘പുഷ്‍പ 2’ ല്‍ ഫഹദിന് ലഭിക്കുന്ന പ്രതിഫലം എത്ര?
കരിയറിന്‍റെ ആരംഭകാലത്ത് മറുഭാഷാ സിനിമകളില്‍ അഭിനയിക്കാന്‍ താല്‍പര്യം കാട്ടാതിരുന്ന നടനാണ് ഫഹദ് ഫാസില്‍. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പക്ഷേ മറുഭാഷാ പ്രേക്ഷകരുടെയും ശ്രദ്ധ നേടിയ ഫഹദിനെത്തേടി അവിടെനിന്ന് അവസരങ്ങള്‍ ഏറെയെത്തി. ഭാഷ നോക്കാതെ ശ്രദ്ധേയ പ്രോജക്റ്റുകളുടെ ഭാഗമാവാന്‍ ഫഹദ് തീരുമാനിച്ചത് സമീപ വര്‍ഷങ്ങളിലാണ്. വിക്രം, പുഷ്പ തുടങ്ങി തമിഴിലും തെലുങ്കിലും വമ്പന്‍ പ്രോജക്റ്റുകളുടെ ഭാഗമായ ഫഹദ് അവിടങ്ങളിലെ സിനിമാ മേഖലകളുടെയും പ്രേക്ഷകരുടെയും സ്നേഹ ബഹുമാനങ്ങളും നേടി. തമിഴ് ചിത്രം മാമന്നന്‍ ആണ് ഫഹദിന്‍റേതായി ഒടുവില്‍ പുറത്തെത്തിയ മറുഭാഷാ ചിത്രം. അടുത്ത് വരാനിരിക്കുന്നത് പുഷ്പ 2 ആണ്. ഇപ്പോഴികാ പുഷ്പ 2 ല്‍ ഫഹദിന് ലഭിക്കുന്ന പ്രതിഫലത്തെ സംബന്ധിച്ചാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ഭന്‍വര്‍ സിംഗ് ഷെഖാവത് എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പുഷ്പ 2 ല്‍ ഈ കഥാപാത്രത്തിന് ആദ്യ ഭാഗത്തേതിലും സ്ക്രീന്‍ ടൈം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. വന്‍ പ്രതിഫലമാണ് ചിത്രത്തിലെ അഭിനയത്തിന് ഫഹദിന് ലഭിക്കുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നത്.…
Read More » -
കണ്ണുകാണാത്ത മകൾക്കും പ്രായമായ അമ്മയ്ക്കും തുണയായി ഇരിങ്ങാലക്കുടയിലെ കാട്ടൂർ ജനമൈത്രി പൊലീസ്
തൃശൂർ: കണ്ണുകാണാത്ത മകൾക്കും പ്രായമായ അമ്മയ്ക്കും തുണയായി ഇരിങ്ങാലക്കുടയിലെ കാട്ടൂർ ജനമൈത്രി പൊലീസ്. താണിശേരി കാവുപുര സ്വദേശി 75 വയസുള്ള പുഷ്പ, കണ്ണു കാണാത്ത 52 വയസുള്ള മകൾ ബിന്ദു എന്നിവർക്കാണ് അവശതയിൽ തുണയായി കാട്ടൂർ ജനമൈത്രി പൊലീസ് എത്തിയത്. പ്രായാധിക്യത്തിലും കണ്ണുകാണാത്ത മകളെ പുഷ്പയാണ് സംരക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച പുഷ്പ വീട്ടിൽ വീണതിനെ തുടർന്ന് നട്ടെല്ലിന് പരുക്കേൽക്കുകയും ചെയ്തു. എഴുന്നേൽക്കാൻ പോലും കഴിയാതെ കിടപ്പിലായ പുഷ്പയെ പാലിയേറ്റീവ് പ്രവർത്തകരാണ് ചികിത്സിച്ചിരുന്നത്. ബന്ധുകൾ ഇല്ലാതെ ഒറ്റപ്പെട്ട ഈ കുടുംബത്തിന് ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയായിരുന്നു. കാറളം പഞ്ചായത്തംഗം രഞ്ജിനി അറിയിച്ചതനുസരിച്ച് കാട്ടൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജയേഷ് ബാലന്റെ നേതൃത്വത്തിൽ ജനമൈത്രി സംഘം സ്ഥലത്തെത്തുകയും ഇവരെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. ഇവരെ പുനരധിവസിപ്പിക്കുന്നതിന്റെയും തുടർച്ചികിത്സയുടെയും ഭാഗമായി തണൽ അഗതിമന്ദിരത്തിലേക്ക് മാറ്റി. ജനമൈത്രി ബീറ്റ് ഓഫീസർ ധനേഷ്, ജനമൈത്രി അംഗങ്ങളായ നസീർ നവീനാസ്, മജീബ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
Read More »