LIFE
-
എല്ലാവരും ഓണത്തിന് സാരിയിൽ കസറുമ്പോൾ വെറൈറ്റി പിടിച്ച് മലയാളിയുടെ പ്രിയതാരം; മഞ്ജു വാര്യരുടെ ഓണം ഔട്ട്ഫിറ്റ് വൈറൽ
ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുകയാണ്. ഒത്തുകൂടലുകളുടെ ആഘോഷത്തിൽ സോഷ്യൽ മീഡിയ നിറയെ ഓണം ഔട്ട്ഫിറ്റ് ഫോട്ടോഷൂട്ടുകളാണ്. സാരിയിലും പട്ടുപ്പാവാടകളിലും തിളങ്ങുന്ന നിരവധി പേരുടെ ഫോട്ടോകളാണ് ഇവ. ഇക്കൂട്ടത്തിൽ ഒരു വെറൈറ്റിയുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ. പാവാടയും ടോപ്പും ഷോളും ധരിച്ച് ക്യൂട്ട് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. വെള്ളനിറത്തിലുള്ള വസ്ത്രത്തിൽ വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കൾ ടോപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത ഡിസൈനറായ സമീറ സനീഷ് ആണ് ഈ ലുക്കിന് പിന്നിൽ. അതിസുന്ദരിയായ മഞ്ജുവിനെ കണ്ട് കമന്റുകളുമായി ആരാധകരും രംഗത്തെത്തി. “ഈ കുട്ടീടെ കോളേജിലെ ഓണപ്പരിപാടി ആണെന്ന് തോന്നുന്നു, അടിപൊളി..ഓണം മഞ്ജു കൊണ്ട് പോയി, ഏതോ ചെറിയ പെൺകുട്ടിയാണെന്നു കരുതി, ഏത് ക്ലാസ്സിലാ പഠിക്കണേ,ഒരു രക്ഷയും ഇല്ല….കണ്ടിട്ട് മതിയാവുന്നില്ല, സുന്ദരി പെണ്ണേ, ഓണാശംസകൾ”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
Read More » -
ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍…
ആരോഗ്യമുള്ള ചർമ്മത്തിനായി വെള്ളം ധാരാളം കുടിക്കാം. അതുപോലെ തന്നെ ചർമ്മത്തിൻറെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ചർമ്മത്തിൻറെ മൃദുത്വവും തിളക്കവും നിലനിർത്താൻ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. ആരോഗ്യമുള്ള ചർമ്മത്തിനായി വെള്ളം ധാരാളം കുടിക്കാം. അതുപോലെ തന്നെ ചർമ്മത്തിൻറെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… സിട്രസ് പഴങ്ങൾ ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്ന വിറ്റാമിൻ സിയും മറ്റും അടങ്ങിയ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. അതിനാൽ ഓറഞ്ച്, നാരങ്ങ, മുന്തിരി, മുസംബി, കിവി മുതലായവയെല്ലാം പതിവായി കഴിക്കാം. രണ്ട്… ഇലക്കറികളാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികൾ കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മൂന്ന്… നട്സ് ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡ്…
Read More » -
പുരുഷൻമാർ ഒരു കാരണവശാലും അവഗണിക്കാൻ പാടില്ലാത്ത ചില രോഗലക്ഷണങ്ങൾ
എന്ത് രോഗം വന്നാലും പുരുഷൻമാർക്ക് ചികിത്സ തേടാൻ കുറച്ച് മടിയാണ്. ഈ മടി തന്നെയാണ് പല തരത്തിലുളള രോഗത്തിലേയ്ക്ക് എത്തിക്കുന്നതും. മിക്ക പ്രശ്‌നങ്ങൾക്കും ലക്ഷണങ്ങൾ തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാൽ രോഗം ഭേദമാക്കാനാകും. പുരുഷൻമാർ ഒരു കാരണവശാലും അവഗണിക്കാൻ പാടില്ലാത്ത ചില ലക്ഷണങ്ങളെക്കുറിച്ച് ബാംഗ്ലൂരിലെ റിച്ച്മണ്ട് റോഡിലുള്ള ഫോർട്ടിസ് ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജി ആൻഡ് ഹെമറ്റോ-ഓങ്കോളജി സീനിയർ ഡയറക്ടർ ഡോ. നിതി കൃഷ്ണ റൈസാദ പറയുന്നു. നെഞ്ചിലെ അസ്വസ്ഥത അല്ലെങ്കിൽ വേദന… പുരുഷന്മാർ ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണിത്. ഇത് പലപ്പോഴും ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെങ്കിലും നെഞ്ചുവേദനയ്ക്ക് വിവിധ കാരണങ്ങളുണ്ടാകാമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള നെഞ്ചിൽ അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെ കണ്ട് വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്. ശ്വാസം മുട്ടൽ… ശ്വാസതടസ്സം ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കാം. പെട്ടെന്നുള്ള അല്ലെങ്കിൽ സ്ഥിരമായ ശ്വാസതടസ്സം പുരുഷന്മാർ ശ്രദ്ധിക്കണം. ഇത് ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി)…
Read More » -
മണ്‍കൂജയില്‍ വെള്ളം കുടിക്കുന്നത് കൊണ്ട് എന്താണ് ഗുണങ്ങൾ?
ദാഹിച്ചാൽ അൽപം തണുത്ത വെള്ളം തന്നെ കിട്ടണമെന്ന് നമ്മളാഗ്രഹിക്കാറില്ലേ? അതിന് ഫ്രിഡ്ജുള്ളപ്പോൾ പ്രയാസമെന്ത്, അല്ലേ? ഇപ്പോൾ മിക്കവരും വെള്ളം കുപ്പികളിൽ നിറച്ച് ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കുന്നതാണ് പതിവ്. ദാഹിക്കുമ്പോൾ ഫ്രിഡ്ജ് തുറക്കുക, കുപ്പിയിൽ നിന്ന് അൽപം വെള്ളമെടുത്ത് കുടിക്കുക. ഇതുതന്നെ ശീലം. ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുക്കുന്നതിന് പകരം പണ്ടെല്ലാം മൺപാത്രങ്ങളിലോ മൺകൂജകളിലോ ആയിരുന്നു കുടിവെള്ളം സൂക്ഷിച്ചിരുന്നത്. സാമാന്യം തണുപ്പുമുണ്ടാകും, ഒപ്പം തന്നെ മണ്ണിൻറെ രുചിയും ഈ വെള്ളത്തിൽ കലർന്നിരിക്കും. പലർക്കും ഈ രുചി ഏറെ ഇഷ്ടമാണ്. ഗൃഹാതുരമായ ഒരനുഭൂതിയാണ് പലർക്കുമിത്. എന്നാൽ മൺകൂജയിൽ വെള്ളം സൂക്ഷിച്ചുവച്ച് കുടിക്കുന്ന ശീലമൊക്കെ ഇന്ന് ഏതാണ്ട് അന്യംനിന്നുപോയി എന്നുതന്നെ പറയാം. വളരെ ചുരുക്കം പേരെ ഇപ്പോൾ മൺകൂജയൊക്കെ വീട്ടിൽ വെള്ളം പിടിച്ചുവയ്ക്കുന്നതിനായി ഉപയോഗിക്കുന്നുള്ളൂ. എന്നാൽ മൺകൂജയിൽ വെള്ളം പിടിച്ചുവച്ച്, കുടിക്കുന്നത് ആരോഗ്യത്തിനും വളരെ നല്ലതാണ് കെട്ടോ. എങ്ങനെയെന്ന് കേട്ടോളൂ… ഒന്ന്… വളരെ നാച്വറൽ ആയ രീതിയിൽ വെള്ളത്തിനെ തണുപ്പിക്കുന്നതാണ് മൺകൂജകളുടെയോ മൺപാത്രങ്ങളുടെയോ പ്രത്യേകത. ഇത് ആരോഗ്യത്തിന്…
Read More » -
ടെൻഷൻ മൂലമുള്ള തലവേദനയ്ക്ക് ആശ്വാസം കണ്ടെത്താൻ ഇതാ ചില ടിപ്പ്സ്
നിത്യജീവിതത്തിൽ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് തലവേദന. പല കാരണം കൊണ്ടും തലവേദനയുണ്ടാകാം. ഇതിലൊരു കാരണമാണ് ടെൻഷൻ. ഇന്ന് മത്സരാധിഷ്ടിത ലോകത്ത് ടെൻഷൻ മാറ്റിവയ്ക്കാൻ അത്ര മാർഗങ്ങളൊന്നുമില്ല- നമുക്ക് മുമ്പിൽ എന്നുതന്നെ പറയാം. ടെൻഷൻ തലവേദന പലരിലും പല തോതിലാണ് കാണപ്പെടാറ്. ചിലർക്കിത് നിസാരമായാണ് വരികയെങ്കിൽ മറ്റ് ചിലർക്ക് തീവ്രത ഏറിയും വരാം. അതുപോലെ തല മുഴുവനായി അനുഭവപ്പെടുന്ന വേദനയും ടെൻഷൻ തലവേദനയുടെ പ്രത്യേകതയാണ്. ടെൻഷൻ തലവേദനയാണെങ്കിൽ അതിൽനിന്ന് ആശ്വാസം കണ്ടെത്താൻ നമുക്ക് ചിലത് ചെയ്യാനാകും. അത്തരത്തിൽ ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്… ‘റിലാക്സേഷൻ ടെക്നിക്ക്’ എന്നറിയപ്പെടുന്ന ചില ടെക്നിക്കുകളുണ്ട്. ഡീപ് ബ്രീത്തിംഗ് (ദീർഘശ്വാസമെടുക്കുക), പേശികളെ ‘റിലാക്സ്’ ചെയ്യിക്കുക തുടങ്ങി പല കാര്യങ്ങളും ഇതിലുൾപ്പെടും. ഇത്തരത്തിലുള്ള ‘റിലാക്സേഷൻ ടെക്നിക്കുകൾ’ നേരത്തേ മനസിലാക്കി വച്ചുകഴിഞ്ഞാൽ ടെൻഷൻ തലവേദനയുണ്ടാകുമ്പോൾ ഇവ പരീക്ഷിച്ചുനോക്കാവുന്നതാണ്. രണ്ട്… തലവേദനയ്ക്ക് ആക്കം കിട്ടുന്നതിനായി ,ഹോട്ട്’, അല്ലെങ്കിൽ ‘കോൾഡ്’ പാക്കുകൾ വയ്ക്കാവുന്നതാണ്. ഇത് വേദനയ്ക്ക് ആശ്വാസം നൽകും. രണ്ട് പാക്കുകളും മാറിമാറിവയ്ക്കുകയും…
Read More » -
”ജീവിതത്തില്‍ മറ്റൊരു ഭാഗ്യം കൂടി; ഞാനൊരു അമ്മയായി; എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി”
പൊക്കക്കുറവ് ജീവിതത്തില്‍ അത്ര വലിയ പ്രശ്‌നം അല്ലെന്നു തെളിയിച്ച താരമാണ് മഞ്ജു രാഘവ്. സിനിമ, മോഡലിംഗ്, സ്‌പോര്‍ട്‌സ്, നൃത്തം.. തുടങ്ങി മഞ്ജു കൈവയ്ക്കാത്ത മേഖലകളില്ല. മലയാളസിനിമയിലെ ആദ്യത്തെ ഏറ്റവും പൊക്കം കുറഞ്ഞ നായിക എന്ന നിലയിലും മഞ്ജു പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ആത്മവിശ്വാസം കൊണ്ടാണ് പാലക്കാടുകാരിയായ മഞ്ജു ജീവിതം കെട്ടിപ്പടുത്തിയത്. ഇപ്പോഴിതാ മഞ്ജുവിന്റെ ജീവിതത്തിലെ പുത്തന്‍ സന്തോഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താന്‍ ഒരു അമ്മയായി എന്ന് മഞ്ജു തന്നെയാണ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ‘അങ്ങനെ എന്റെ ജീവിതത്തില്‍ ഏറ്റവും വലിയ ഒരു ഭാഗ്യവും ദൈവം എനിക്ക് തന്നിരിക്കുന്നു.ഒരു അമ്മയായി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിഞ്ഞു. ഒത്തിരി സന്തോഷവും ദൈവത്തോട് ഒത്തിരി നന്ദിയും പറയുന്നു. അതോടൊപ്പം എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും ഒത്തിരി നന്ദി പറയുന്നു’, മഞ്ജു കുറിച്ചു. രണ്ടുവര്‍ഷം മുന്‍പാണ് കൊടുന്തിരപ്പുള്ളി അത്താലൂര്‍ സ്വദേശി വിനുരാജുമായി മഞ്ജുവിന്റെ വിവാഹം നടക്കുന്നത്. അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിനും എതിര്‍പ്പുകള്‍ക്കും ശേഷമാണ് ഇരുവരും…
Read More » -
എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ പരിപ്പ് കറി
എളുപ്പത്തിൽ തയാറാക്കാവുന്ന പരിപ്പ് കറി.ചോറിന്റെ കൂടെ മാത്രമല്ല ചപ്പാത്തിയോടൊപ്പവും ഉപയോഗിക്കാം. പരിപ്പ് – 1 കപ്പ് സവാള – 1 എണ്ണം അരിഞ്ഞത് തക്കാളി – 1 എണ്ണം അരിഞ്ഞത് പച്ചമുളക് – 2 എണ്ണം അരിഞ്ഞത് ചുവന്നുള്ളി – 3 അല്ലി ചുവന്നുള്ളി അരിഞ്ഞത് വെളുത്തുള്ളി – 3 അല്ലി അരിഞ്ഞത് കടുക് – 1/4 ടീസ്പൂൺ ജീരകം – 1/4 ടീസ്പൂൺ മുളകുപൊടി – 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ ഉണക്കമുളക് – 2 എണ്ണം കറിവേപ്പില – അവശ്യത്തിന് ഉപ്പ് – അവശ്യത്തിന് വെള്ളം – 4 കപ്പ് തയാറാക്കുന്ന വിധം പ്രഷർ കുക്കറിൽ പരിപ്പ്, തക്കാളി അരിഞ്ഞത്, സവാള അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ആവിശ്യത്തിന് ഉപ്പ് ,വെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് നാല് വിസിൽ വരെ വേവിക്കുക. ശേഷം ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച്…
Read More » -
ദഹനത്തിന് അത്യുത്തമം; ഓണത്തിന് വിളമ്ബാം ഇടുക്കിക്കാരുടെ സ്പെഷ്യല്‍ ഇഞ്ചി തീയല്‍
ഒട്ടുമിക്ക എല്ലാ വിഭവങ്ങളിലും ഇഞ്ചി ഉപയോഗിക്കാറുണ്ട്.ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയാണ് ഇഞ്ചി. ശരീരഭാരം കുറയ്‌ക്കാനും ഹൃദ്രോഗ സാദ്ധ്യതകളെ കുറയ്‌ക്കാനും ഇഞ്ചിക്ക് കഴിയും. ഇത്രയധികം ഗുണങ്ങളുള്ള ഇഞ്ചി വെച്ചുള്ള ഒരു തീയല്‍ ആയാലോ ഓണത്തിന്? വളരെ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഹൈറേഞ്ചുകാരുടെ സ്പെഷൽ ഇഞ്ചി തീയല്‍ തയ്യാറാക്കാം. ആവശ്യമായ ചേരുവകള്‍ 1) ഇഞ്ചി – ഒരു കപ്പ് 2) തേങ്ങ- ഒരെണ്ണം 3) മഞ്ഞള്‍പ്പൊടി-ഒരു ടീസ്പൂണ്‍ 4) മുളകുപ്പൊടി-ഒരു ടീസ്പൂണ്‍ 5) മല്ലിപ്പൊടി-അര ടീസ്പൂണ്‍ 6) ഉപ്പ് 7) കറിവേപ്പില 8) വെളിച്ചെണ്ണ 9) വാളംപുളി 10) കടുക് തയ്യാറാക്കുന്ന വിധം ഇഞ്ചി കനം കുറച്ച് വട്ടത്തില്‍ അരിഞ്ഞ് വറുത്തെടുക്കുക. വെളിച്ചെണ്ണ ഒഴിച്ച് തേങ്ങ വറുത്തെടുക്കുക. തേങ്ങ ബ്രൗണ്‍ കളറായി വരുമ്ബോള്‍ ഇതിലേക്ക് മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപ്പൊടി എന്നിവ ചേര്‍ത്ത് വറുക്കുക. തുടര്‍ന്ന് ഇത് മിക്‌സിയില്‍ വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. പാനില്‍ എണ്ണ ഒഴിച്ച് കടുക് താളിക്കുക. ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന…
Read More » -
ഉപ്പേരി, ശർക്കര വരട്ടി,കളിയടക്ക ഉണ്ടാക്കുന്ന വിധം
ശർക്കര വരട്ടി ശർക്കര വരട്ടിയുടെ മധുരം ഇല്ലാതെ ഓണസദ്യ പൂർണമാകില്ല. വറുത്ത പച്ചക്കായയും ശർക്കരയുമാണ് ഇതിന്റെ പ്രധാന ചേരുവകൾ. വാഴയിലയുടെ ഇടതു ഭാഗത്തായി വിളമ്പുന്ന ശർക്കര വരട്ടി രുചിച്ചാണ് സദ്യയിലേക്ക് കടക്കുന്നത്. ശർക്കര ഉപ്പേരി, ശർക്കര പുരട്ടി എന്നും ഇതിന് പേരുകളുണ്ട്. രുചികരമായ ശർക്കരവരട്ടി വീട്ടിൽ തന്നെ തയ്യാറാക്കം ചേരുവകൾ നേന്ത്രക്കായ- 3 എണ്ണം ശർക്കര-2 എണ്ണം ചുക്കുപൊടി-അര ടീസ്പൂൺ അരിപ്പൊടി-2 ടീസ്പൂൺ ഏലക്കായ-4 എണ്ണം ജീരകം പൊടിച്ചത്-അര ടീസ്പൂൺ എണ്ണ-ആവശ്യത്തിന് തയ്യാറാക്കുന്ന വിധം തൊലി കളഞ്ഞ നേന്ത്രക്കായ നീളത്തിൽ രണ്ടായി കീറി 1/2 സെ.മീ കനത്തിൽ മുറിച്ചു വയ്ക്കുക. ഈ കഷ്ണങ്ങൾ വെള്ളത്തിലിട്ട് കറ പോകുന്നത് വരെ നന്നായി കഴുകി എടുക്കുക. ചീനച്ചട്ടിയിൽ എണ്ണ തിളയ്ക്കുമ്പോൾ നേന്ത്രക്കായ കഷണങ്ങൾ ചെറുതീയിൽ വറുത്തുകോരുക. കട്ടിയുള്ള കാരണം ഉള്ള് വേവാൻ താമസിക്കും. നല്ല മൊരിഞ്ഞു തുടങ്ങുമ്പോൾ ഇളക്കുമ്പോൾ മനസ്സിലാകും. ഏതാണ്ട് 20-25 മിനുട്ടുകൾ വേണം ഒരു തവണ വറുത്തുകോരാൻ. ശേഷം കോരി എടുത്ത്…
Read More » -
പായസം ഇല്ലാതെ എന്ത് ഓണം ? ഇതാ 10 തരം പായസങ്ങളുടെ പാചകക്കുറിപ്പുകൾ
ഓണക്കാലം വരുമ്പോള്‍ വിഭവങ്ങളായിരിക്കും നമ്മുടെ മനസ്സില്‍ ആദ്യം വരിക.ഉപ്പേരിയും ശർക്കര വരട്ടിയും അതിലുപരി വിഭവസമൃദ്ധമായ ഓണസദ്യയും ഉൾപ്പെടെ അങ്ങനെ പലത്.എന്നിരിക്കെയും വിഭവങ്ങളിൽ പായസത്തിനായിരിക്കും ആരാധകര്‍ ഏറെയുണ്ടാകുക.സേമിയ, പാലട,അടപ്രഥമന്‍, പരിപ്പ്,അരി തുടങ്ങിയ പായസങ്ങള്‍ ഓണദിവസങ്ങളില്‍ അടുക്കളയില്‍ വിരുന്നെത്തും.ഇതാ പത്ത് തരം പായസങ്ങളുടെ രുചിക്കൂട്ടുകൾ അടപ്രഥമന്‍ ആവശ്യമുള്ള സാധനങ്ങള്‍ ചമ്പാ പച്ചരിപൊടി – മൂന്ന് കപ്പ് മൈദമാവ് – ടീ സ്പൂണ്‍ ശര്‍ക്കര അലിയിച്ചത് – രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ – ഒരു ടീസ്പൂണ്‍ വാഴയില – ആവശ്യത്തിന് പ്രഥമന് വേണ്ട ചേരുവകള്‍ ശര്‍ക്കര ഉരുക്കിയത് – 250 ഗ്രാം തേങ്ങാപ്പാല്‍ (ഒന്നാംപാല്‍) – ഒരു കപ്പ് രണ്ടാം പാല്‍ – മൂന്ന് കപ്പ് ഏലയ്ക്കാപ്പൊടി – ആവശ്യത്തിന് നെയ്യ് – 100 ഗ്രാം അണ്ടിപ്പരിപ്പ് – 50 ഗ്രാം കിസ്മിസ് – 50 ഗ്രാം തയാറാക്കുന്നവിധം അട ഉണ്ടാക്കാന്‍ ചമ്പാ പച്ചരിമാവും മൈദയും ശര്‍ക്കരയും വെളിച്ചെണ്ണയും പാകത്തിനുള്ള വെള്ളവും ഒഴിച്ച് കുറുകെ കലക്കുക.…
Read More »