LIFE

  • നയൻസ് ‘ആരാധാകർ’ക്ക് എന്നും എന്തിനും സംശയമാണല്ലോ! നയന്‍താരയുടെ കുട്ടികള്‍ എത്ര വേഗത്തിലാണ് വളരുന്നത്; ഓണസദ്യ ചിത്രത്തില്‍ സംശയവുമായി ആരാധകര്‍.!

    ചെന്നൈ: തമിഴിലെ ലേഡി സൂപ്പർതാരം നയൻതാരയുടെയും വിഘ്നേശ് ശിവൻറെയും മക്കളാണ് ഉയിരും, ഉലഗവും. ഇരുവരുടെയും ആദ്യത്തെ ഓണമാണ് ഇത്തവണ. നയൻ‌സിൻറെ കുട്ടികൾ ആദ്യ ഓണ സദ്യ കഴിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിഘ്നേശ് ശിവൻ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ ചിത്രങ്ങൾ പുറത്തുവിട്ടത്. കേരള വസ്ത്രത്തിൽ നയൻതാരയ്ക്കൊപ്പം നിൽക്കുന്ന ചിത്രവും വിഘ്നേശ് പങ്കുവച്ചിട്ടുണ്ട്. ഞങ്ങളുടെ ലളിതവും സുന്ദരവുമായ ജീവിതത്തിൽ ഈ ചെറിയ നിമിഷം വിലപ്പെട്ടതാണ്. ഓണാഘോഷം ഇവിടെ ആരംഭിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലഗത്തിനുമൊപ്പം. എല്ലാവർക്കും ഓണാശംസകൾ വിഘ്നേശ് പോസ്റ്റിൽ പറയുന്നു. ഇതിന് പുറമേ ഇവരുടെ കുട്ടികളായ ഉയിരും, ഉലഗവും സദ്യയ്ക്ക് മുന്നിൽ ഇരിക്കുന്നതും. രണ്ട് കുട്ടികൾക്കും നയൻസും വിഘ്നേശും ഓണ സദ്യ വാരിക്കൊടുക്കുന്നതുമായ ചിത്രങ്ങളും വിഘ്നേശ് പങ്കുവച്ചിട്ടുണ്ട്. എന്തായാലും നയൻതാരയുടെയും വിഘ്നേശിൻറെയും കുട്ടികളുടെയും ഓണാഘോഷം ആരാധകർ ഏറ്റെടുക്കുകയാണ്. പലരും താര ദമ്പതികൾക്കും കുട്ടികൾക്കും ഓണാശംസകൾ നേരുന്നുണ്ട്. എന്നാൽ കുട്ടികളുടെ വളർച്ചയാണ് ചിലരെ അത്ഭുതപ്പെടുത്തിയത്. വിഘ്നേശിൻറെ പോസ്റ്റിൽ ഇത് സംബന്ധിച്ച് വന്ന ഒരു കമൻറ്…

    Read More »
  • ”മീനാക്ഷി എന്റെ ക്ലാസ്മേറ്റാണ്! മഞ്ജു ചേച്ചിയും ദിലീപ് അങ്കിളുമെല്ലാം സ്‌കൂളില്‍ വരാറുണ്ടായിരുന്നു”

    നടി ബിന്ദു പണിക്കരുടെ മകളായ കല്യാണിക്ക് ഡാന്‍സും അഭിനയവും ഏറെയിഷ്ടമാണ്. മികച്ച അവസരം ലഭിച്ചാല്‍ സിനിമയില്‍ അഭിനയിക്കുമെന്ന് താരപുത്രി വ്യക്തമാക്കിയിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ കല്യാണിയുടെ വിശേഷങ്ങള്‍ ക്ഷണനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ കല്യാണി മീനാക്ഷി ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലയായിരുന്നു. മഞ്ജു വാര്യരും കല്യാണിയും ഒന്നിച്ചുള്ള ഡാന്‍സ് വീഡിയോ മുന്‍പ് വൈറലായിരുന്നു. കോളേജില്‍ ആര്‍ട്സ് ഡേ ഉദ്ഘാടനത്തിന് വന്നപ്പോഴായിരുന്നു മഞ്ജു കല്യാണിക്കൊപ്പം ചുവടുവെച്ചത്. മഞ്ജു ചേച്ചിയെ നേരത്തെ തന്നെ അറിയാം. മീനാക്ഷിയും ഞാനും ഒരേ ക്ലാസില്‍ പഠിച്ചവരാണ്. ഞങ്ങള്‍ ഒന്നിച്ച് മത്സരങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ട്. പത്താം ക്ലാസിലായപ്പോഴാണ് അവള്‍ സ്‌കൂള്‍ മാറിയത്. മീനാക്ഷിയുടെ ഡാന്‍സ് വീഡിയോകളൊക്കെ ഞാനും കാണാറുണ്ടെന്നും കല്യാണി പറയുന്നു. സ്‌കൂളിലെ ആനുവല്‍ ഡേ പരിപാടിക്ക് ദിലീപ് അങ്കിളും മഞ്ജു ചേച്ചിയുമൊക്കെ വരാറുണ്ട്. കല്യാണി എന്നാണ് സിനിമയിലേക്ക് വരുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതേക്കുറിച്ച് എല്ലാവരും ചോദിക്കുന്നുണ്ടെങ്കിലും അവള്‍ കൃത്യമായി ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു സായ് കുമാര്‍ പറഞ്ഞത്.…

    Read More »
  • സാമ്പാറ് നന്നായാൽ സദ്യയും നന്നാകും

    രുചികരമായ സാമ്പാർ ഉണ്ടെങ്കിലെ സദ്യ പൂർണ്ണമാകൂ. ഒരുപാട് പച്ചക്കറികളും പ്രോട്ടീനും അടങ്ങിയ സമ്പൂർണ വിഭവമാണു സാമ്പാർ. സാമ്പാർ പൊടിക്ക് ആവശ്യമായ ചേരുവകൾ •വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ •കായം  – 4 ചെറിയ കഷണങ്ങൾ •ഉലുവ – 1 ടേബിൾസ്പൂൺ •ഉഴുന്ന്  – 1 ടേബിൾസ്പൂൺ •ജീരകം – 1 ടേബിൾസ്പൂൺ •ഉണക്കല്ലരി – 2 ടേബിൾസ്പൂൺ •മല്ലി  – 1 ഗ്ലാസ് (100 ഗ്രാം) •കടലപ്പരിപ്പ് – 1/2 ഗ്ലാസ് (50 ഗ്രാം) •ഉണക്ക മുളക് – 1 ഗ്ലാസ് (60 ഗ്രാം) •കറിവേപ്പില – 2 പിടി ആവശ്യമായ ചേരുവകൾ •സാമ്പാർ  പരിപ്പ് – 3/4 കപ്പ് (75 ഗ്രാം) •മത്തങ്ങ – 9 ചെറിയ കഷണങ്ങൾ (35 ഗ്രാം) •ഉരുളക്കിഴങ്ങ് – 1 ചെറുത് (35 ഗ്രാം) •പച്ചമുളക് – 4 •ചുവന്ന മുളക് – 1 •മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ •വെളിച്ചെണ്ണ – 1 ടീസ്പൂൺ…

    Read More »
  • കട്ടിയുള്ള പുരികം വളരാനായി ഈ മൂന്ന് പൊടിക്കൈകള്‍…

    ചിലര്‍ക്ക് ജന്മനാ തീരെ കട്ടിയില്ലാത്തതും ഘടനയില്ലാത്തതുമായ പുരികം ആയിരിക്കാം. ചിലർക്ക് പുരികം കൊഴിഞ്ഞ് പോകുന്നതാണ് പ്രശ്നം.  പുരികം കൊഴിഞ്ഞ് പോകുന്നത് തടയാനും പുരികം കട്ടിയുള്ളതുമാകാനും പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ഓയില്‍ മസാജ് ചെയ്യുന്നത് പുരികം നന്നായി വളരാന്‍ സഹായിക്കും. ഇതിനായി അൽപം വെളിച്ചെണ്ണയോ ആവണക്കെണ്ണയോ ഉപയോഗിക്കാം. എണ്ണ വിരൽ തുമ്പിൽ എടുത്ത ശേഷം പുരികത്തിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം നന്നായി മസാജ് ചെയ്യാം. രക്തയോട്ടം വർധിപ്പിക്കാനും പുരികം കൊഴിഞ്ഞ് പോകാതിരിക്കാനും നല്ലൊരു പ്രതിവിധിയാണ് ഇത്. രണ്ട്… ഇളം ചൂടുള്ള ഒലീവ് ഓയിൽ ഉപയോഗിച്ച് പുരികത്തിൽ നന്നായി മസാജ് ചെയ്യുക. ഇടവിട്ട ദിവസങ്ങളിൽ ഈ ഒലീവ് എണ്ണയിൽ ലേശം തേനും ചേർത്ത് പുരട്ടുന്നതും നല്ലതാണ്. രാത്രി കിടക്കുന്നതിന് മുമ്പ് പുരികത്തിൽ അൽപം ഒലീവ് ഓയിൽ പുരട്ടിയിട്ട് കിടക്കാം. രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം. മൂന്ന്… പുരികം പെട്ടെന്ന് വളരാൻ സവാള ജ്യൂസ് ഉപയോഗിക്കുന്നതും നല്ലതാണ്. ഇതിനായി ഒരു സവാള…

    Read More »
  • സുബിയില്ലാത്ത ആദ്യ പിറന്നാള്‍; ഓര്‍മകളില്‍ വികാരാധീനരായി കുടുംബം

    അന്തരിച്ച നടി സുബിയുടെ ജന്മവാര്‍ഷികത്തില്‍ ഓര്‍മകള്‍ പങ്കുവച്ച് കുടുംബം. സുബിയുടെ വീട്ടില്‍ വച്ചു നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സുഹൃത്തുക്കളും പങ്കെടുത്തു. സുബിയുടെ യൂട്യൂബ് ചാനലിലൂടെ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. സുബി ഇല്ലെങ്കിലും എവിടെയോ ഉണ്ടെന്ന തോന്നലിലാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് സഹോദരന്‍ പറഞ്ഞു. എപ്പോഴും തങ്ങള്‍ സന്തോഷത്തോടെ കാണാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് സുബിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചേച്ചിയ്ക്ക് വേണ്ടി ഞങ്ങള്‍ ഒരു കേക്ക് വാങ്ങിയിട്ടുണ്ട്. എല്ലാ പിറന്നാളിനും കേക്ക് മുറിക്കുന്നതാണ് ചേച്ചിയ്ക്ക് ഇഷ്ടം. ചേച്ചി ഇത് കാണുന്നുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു- സഹോദരി പറഞ്ഞു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 22 നാണ് സുബി വിടപറയുന്നത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അന്ത്യം. കരള്‍ മാറ്റിവയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് മരണം. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകള്‍ കരള്‍ ദാനം ചെയ്യാന്‍ തയ്യാറായിരുന്നു. അതിനിടെ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു മരണം. പുരുഷമേല്‍ക്കോയ്മയുണ്ടായിരുന്ന കോമഡി രംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് സുബി…

    Read More »
  • കുതികാൽ വേദന നിസ്സാരമായി കാണരുത്

    കുതികാലിന്റെ പിൻഭാഗത്ത് സൂചികുത്തുന്നതുപോലെ വേദന അനുഭവപ്പെടുന്ന അവസ്ഥയാണെങ്കിൽ അതിനെ കാൽകേനിയൽ സ്പർ എന്ന് പറയും.പല കാരണങ്ങൾ കൊണ്ടും ഇത് വരാം.എക്‌സ്-റേയിൽ(Calcaneum lat.view) കാൽക്കനിയൽ സ്പർ വളരെ വ്യക്തമായി കാണിക്കും. ശരീര ഭാരത്തേക്കാള്‍ ഇരട്ടി ആഘാതം സഹിക്കാന്‍ തക്ക കരുത്തുള്ള ഭാഗമാണ് ഉപ്പൂറ്റി.കഠിനവും ബലമേറിയതുമായ ഈ ഭാഗവും തുടര്‍ച്ചയായ ക്ഷതം കൊണ്ട് രോഗാതുരമാകുന്നു. കാല്‍കേനിയം എന്ന അസ്ഥിയാണ് പ്രധാനമായും ഉപ്പൂറ്റിയുടെ ഭാഗം.ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സാഹചര്യം കൊണ്ട് ഇതില്‍ കാത്സ്യം നിറഞ്ഞ് ഒരു മുകുളം പോലെ വളര്‍ന്നുവരുന്നു. ഇതിനെയാണ് കാല്‍കേനിയല്‍ സ്പര്‍ എന്ന് പറയുന്നത്. യൂറിക്  ആസിഡുകളുടെ അടിഞ്ഞു കൂടലുകൾ വഴിയും ഇത് സംഭവിക്കാം.കൃത്യമായ രോഗ നിർണ്ണയത്തിനായി രക്ത പരിശോധന, എക്‌സ്‌റേ പരിശോധന എന്നിവ വേണ്ടിവരും.നല്ലൊരു അസ്ഥിരോഗ വിദഗ്ധനെ കാണിക്കുക.മരുന്നുകൾ കഴിച്ചാൽ രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നേക്കാം.

    Read More »
  • എല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിനും എല്ലിനെ ബലപ്പെടുത്തുന്നതിനുമെല്ലാം സഹായിക്കുന്ന, ചില ടിപ്സ്

    എല്ലിന്‍റെ ആരോഗ്യം സുരക്ഷിതമായിരിക്കാൻ ആഗ്രഹിക്കാത്തവരായി ആരും കാണില്ലല്ലോ. എന്നാല്‍ എല്ലിനെ ബലപ്പെടുത്താൻ ‘കാത്സ്യം’ കഴിക്കണം എന്നതിലുപരി ജീവിതരീതികളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണം, എന്തെല്ലാം ശ്രദ്ധിക്കണം എന്നൊന്നും മിക്കവര്‍ക്കും അറിയില്ല എന്നതാണ് സത്യം. ഇത്തരത്തില്‍ എല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിനും എല്ലിനെ ബലപ്പെടുത്തുന്നതിനുമെല്ലാം സഹായിക്കുന്ന, ചില ലൈഫ്സ്റ്റൈല്‍ ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. നിങ്ങളുടെ ജീവിതരീതികളില്‍ നിസാരമായ ഈ മാറ്റങ്ങള്‍ വരുത്തിനോക്കി, ഫലം നിരീക്ഷിച്ചുനോക്കൂ. പോഷകങ്ങള്‍… എല്ലിന്‍റെ ആരോഗ്യത്തിന് അവശ്യം വേണ്ട പോഷകങ്ങള്‍ ഭക്ഷണത്തില്‍ ഉറപ്പുവരുത്തലാണ് ആദ്യം ചെയ്യേണ്ടത്. കാത്സ്യം മാത്രമല്ല- കാത്സ്യത്തിനൊപ്പം വൈറ്റമിൻ-ഡിയും എല്ലിനാവശ്യമാണ്. പാലുത്പന്നങ്ങള്‍, സീഫുഡ്, ഇലക്കറികള്‍ എന്നിവയെല്ലാം ഇതിനായി കഴിക്കാവുന്നതാണ്. വൈറ്റമിൻ ഡി സൂര്യപ്രകാശത്തിലൂടെയും നമുക്ക് നേടാവുന്നതാണ്. വ്യായാമം… കായികാധ്വാനമോ വ്യായാമമോ പതിവാക്കിയാലും എല്ലിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കാം. പ്രത്യേകിച്ച് വെയിറ്റ്- എടുക്കുന്ന വിധത്തിലുള്ള വ്യായാമങ്ങള്‍. ഇത് എല്ലിന്‍റെ കനവും പേശികളുടെ ബലവും കൂട്ടുന്നു. മോശം ശീലങ്ങള്‍… പുകവലി, മദ്യപാനം പോലുള്ള ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കേണ്ടതും എല്ലിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ആവശ്യമാണ്. എല്ലാവിധ ലഹരി…

    Read More »
  • എത്ര കഷ്ടപ്പെട്ട് അഭിനയിച്ചാലും ഡിപ്രഷൻ സ്റ്റാർ എന്നൊക്കെയുള്ള ടാ​ഗ് കാണുമ്പോൾ വിഷമം തേന്നാറുണ്ടെന്ന് ഷെയ്ൻ നി​ഗം

    എത്ര കഷ്ടപ്പെട്ട് അഭിനയിച്ചാലും ഡിപ്രഷൻ സ്റ്റാർ എന്നൊക്കെയുള്ള ടാ​ഗ് കാണുമ്പോൾ വിഷമം തേന്നാറുണ്ടെന്ന് ഷെയ്ൻ നി​ഗം. ഫിസിക്കൽ എഫേർട്ടുള്ള സിനിമകൾ ചെയ്യുന്നതാണ് തനിക്ക് നല്ലതെന്ന് തോന്നിയിട്ടുണ്ടെന്നും ഷെയ്ൻ പറയുന്നു. സിനിമ പ്രേക്ഷകർക്ക് നൽകുന്ന മെസേജ് എന്താണ് എന്നാണ് ആദ്യമൊക്കെ നോക്കിയിരുന്നത്. ഇപ്പോൾ ആളുകൾക്ക് പുതുതായി എന്ത് കൊടുക്കാൻ പറ്റും എന്നാണ് നോക്കുന്നതെന്നും ഷെയ്ൻ നി​ഗം കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ ആർഡിഎക്സിന്റെ പ്രമോഷൻ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. “ഫിസിക്കല്‍ എഫേര്‍ട്ടുള്ള സിനിമായാണ് എനിക്ക് ചെയ്യാൻ കുറച്ചു കൂടി നല്ലതെന്ന് തോന്നു. മറ്റേത് നമ്മളെ നന്നായി ഉള്‍വലിക്കും. പുറത്തേക്ക് ഇറങ്ങനോ ആള്‍ക്കാരെ കാണാനോ തോന്നാത്ത അവസ്ഥയായുണ്ടാകും. അങ്ങനെയൊക്കെ ചെയ്യുമ്പോള്‍ ആ പടത്തിനും ആ സിറ്റുവേഷന്‍സിനും ഓക്കെ ആണ്. എന്തൊക്കെ പറഞ്ഞാലും സിനിമ ജനങ്ങള്‍ക്ക് എന്‍റര്‍ടെയ്ന്‍മെന്‍റ് ആയിരിക്കണം. നമ്മള്‍ എത്ര എഫേര്‍ട്ട് എടുത്താലും ആളുകള്‍ നല്ലത് പറഞ്ഞാലും പ്രേക്ഷകര്‍ക്ക് വേണ്ടത് സന്തോമുള്ള പടങ്ങളാണ്. ഒരുപാട് എഫേര്‍ട്ട് എടുത്തിട്ടും ആളുകള്‍ ശ്രദ്ധില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട്. ഒരു…

    Read More »
  • ആരോഗ്യപ്രദമാണ് പരിപ്പ് പായസം; ഉണ്ടാക്കുന്ന വിധം

    അത്തംമുതൽ തിരുവോണംവരെ ഓരോതരം പായസം തയ്യാറാക്കും. പായത്തിൽ പ്രധാനികൾ അടപ്രഥമനും പാലടയുമൊക്കെയാണെങ്കിലും പരിപ്പ് പ്രഥമന് (പരിപ്പ് പായസം) പാരമ്പര്യവും തറവാടിത്തവും ഏറെയാണ്.എളുപ്പത്തിൽ തയ്യാറാക്കാമെന്നതും ശർക്കരകൊണ്ടാണ് ഉണ്ടാക്കുന്നതും എന്നതിനാൽ ആരോഗ്യപ്രദവുമാണ് പരിപ്പ് പായസം. ചെറുപയർ പരിപ്പും കടലപ്പരിപ്പും ഉപയോഗിച്ച് പായസം തയ്യാറാക്കാം. ചെറുപയർ പരിപ്പാണ് കൂടുതൽ രുചികരം. പത്തുപേർക്കുള്ള പായസത്തിന് 250ഗ്രാം പരിപ്പും 600 ഗ്രാം ശർക്കരയും (വെല്ലം) ആവശ്യമാണ്. കൂടുതൽമധുരം ആവശ്യമെങ്കിൽ 750ഗ്രാം വരെ ശർക്കരയെടുക്കാം. പരിപ്പ് ഓട്ടുരുളിയിൽ ചെറുതായി ചൂടാക്കിയെടുക്കണം. ശർക്കര അൽപ്പം വെള്ളമൊഴിച്ച് അടുപ്പിൽവെച്ച് തിളപ്പിച്ച് പാതിയാക്കണം. ഒന്നരമുറി തേങ്ങചുരണ്ടി ഒന്നുംരണ്ടുംമൂന്നും പാലുകൾ പ്രത്യേകം പിഴിഞ്ഞുവെക്കണം. ഓട്ടുരുളി അടുപ്പിൽവെച്ച് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ചൂടാക്കിയ പരിപ്പും മൂന്നാംപാലും ഒഴിച്ച് വേവിക്കണം. വെന്തുടയുമ്പോൾ രണ്ടാംപാലും അരിച്ച ശർക്കരപ്പാനിയും ഒരു ടീസ്പൂൺ നെയ്യും ചേർക്കാം. വെന്ത് പാകമാകുമ്പോൾ ഒന്നാംപാലും ഏലയ്ക്കാപ്പൊടിയും ചേർക്കാം. അരമുറി നാളികേരം ചെറുതായി കൊത്തിയരിഞ്ഞ് ഒരു ടീസ്പൂൺ നെയ്യിൽ വറുത്ത് കോരിയത് ചേർത്തിളക്കി തിളച്ചുമറിയുംമുമ്പ്…

    Read More »
  • ദേശീയ ചലച്ചിത്ര അവാർഡ്: മലയാളത്തിന്റെ അഭിമാനമുയർത്തിയവരെ അഭിനന്ദിച്ച് മോഹൻലാലും മമ്മൂട്ടിയും

    അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ മലയാളത്തിന്റെ അഭിമാനമുയർത്തിയവരെ അഭിനന്ദിച്ച് മോഹൻലാലും മമ്മൂട്ടിയും. ഇത്തവണ ദേശീയ അവാർഡ് നേടിയ താരങ്ങളെ പേരെടുത്ത് പരാമർശിച്ചാണ് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും കുറിപ്പ്. മമ്മൂട്ടി ഓരോ സിനിമയെയും പരാമർശിച്ചിട്ടുണ്ട്. മലയാളത്തിന്റെ അഭിമാന താരങ്ങൾ അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് എത്തിയതിൽ ആരാധകരും സന്തോഷം പ്രകടിപ്പിക്കുന്നു ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളെ അഭിനന്ദിക്കുന്നുവെന്ന് മോഹൻലാൽ എഴുതിയിരിക്കുന്നു. അല്ലു അർജുനയും ഇന്ദ്രൻസിനെയും വിഷ്‍ണു മോഹനെയും ഷാഹി കബിറിനെയും പേരെടുത്ത് അഭിനന്ദിച്ച മോഹൻലാൽ ‘ആർആർആർ’, ‘റോക്കട്രി’ പ്രവർത്തകരെയും സന്തോഷം അറിയിക്കുന്നു. ഏല്ലാ ദേശീയ അവാർഡ് ജേതാക്കൾക്കും തന്റെ അഭിനന്ദനം എന്ന് മമ്മൂട്ടി എഴുതിയിരിക്കുന്നു. ‘ഹോം’, ‘നായാട്ട്’, ‘ചവിട്ട്’, ‘മൂന്നാം വളവ്’, ‘കണ്ടിട്ടുണ്ട്’, ‘ആവാസവ്യൂഹം’ എന്നിവയുടെ താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും വിഷ്‍ണു മോഹനും ഇന്ദ്രൻസിനും മലയാള സിനിമയെ അഭിമാനഭരിതമാക്കിയതിന് അഭിനന്ദനങ്ങൾ എന്നും മമ്മൂട്ടി എഴുതിയിരിക്കുന്നു. അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് അല്ലു അർജുൻ (ചിത്രം ‘പുഷ്‍പ’) ആണ്. മികച്ച…

    Read More »
Back to top button
error: