ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍…
ആരോഗ്യമുള്ള ചർമ്മത്തിനായി വെള്ളം ധാരാളം കുടിക്കാം. അതുപോലെ തന്നെ ചർമ്മത്തിൻറെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ചർമ്മത്തിൻറെ മൃദുത്വവും തിളക്കവും നിലനിർത്താൻ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. ആരോഗ്യമുള്ള ചർമ്മത്തിനായി വെള്ളം ധാരാളം കുടിക്കാം. അതുപോലെ തന്നെ ചർമ്മത്തിൻറെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
സിട്രസ് പഴങ്ങൾ ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്ന വിറ്റാമിൻ സിയും മറ്റും അടങ്ങിയ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. അതിനാൽ ഓറഞ്ച്, നാരങ്ങ, മുന്തിരി, മുസംബി, കിവി മുതലായവയെല്ലാം പതിവായി കഴിക്കാം.
രണ്ട്…
ഇലക്കറികളാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികൾ കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
മൂന്ന്…
നട്സ് ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ വാൾനട്സ്, ബദാം തുടങ്ങിയ നട്സ് കഴിക്കുന്നതും ചർമ്മത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്.
നാല്…
തൈരാണ് നാലാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. തൈരിലെ ലാക്ടിക് ആസിഡ് ചർമ്മത്തിലെ ചുളിവുകളെ തടയാനും ചർമ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.
അഞ്ച്…
ഫ്ളാക്സ് സീഡ് അഥവാ ചണവിത്ത് ആണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറി ഓക്സിഡന്റുകളാൽ സമ്പന്നമായ ഇവ കൊളാജിൻ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ ചർമ്മത്തിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.