LIFE

  • ഷാരൂഖാനും നയൻതാരയും നിറഞ്ഞാടുന്ന ​ജവാനിലെ പുതിയ ​ഗാനമെത്തി; ‘രാമയ്യ വസ്തവയ്യ’ സോഷ്യൽ മീഡിയയിൽ തരം​ഗമാകും

    ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രം ജവാനിലെ പുതിയ ​ഗാനമെത്തി. ‘രാമയ്യ വസ്തവയ്യ’ എന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഷാരൂഖ് നിറഞ്ഞാടുന്ന ​ഗാനത്തിൽ നയൻതാരയും പ്രത്യക്ഷപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ തരം​ഗമാകാൻ ​ഗാനം ഒരുങ്ങി കഴിഞ്ഞുവെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. അനിരുദ്ധിൻറെ ഗാനത്തിന് വരികൽ എഴുതിയിരിക്കുന്നത് കുമാർ ആണ്. അനിരുദ്ധ് രവിചന്ദർ, വിശാൽ ദദ്‌ലാനി, ശിൽപ റാവു എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തെന്നിന്ത്യൻ- ബോളിവുഡ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജവാൻ സെപ്റ്റംബർ 7ന് തിയറ്ററുകളിൽ എത്തും. ആറ്റ്ലിയാണ് ജവാൻ സംവിധാനം ചെയ്തിരിക്കുന്നത്. ആറ്റ്ലിയുടെയും നയൻതാരയുടെയും ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. സാന്യ മൽഹോത്ര, പ്രിയാ മണി, സഞ്‍ജീത ഭട്ടാചാര്യ, സുനിൽ ഗ്രോവർ, റിദ്ധി ദോഗ്ര, അമൃത അയ്യർ തുടങ്ങിയവരും ഷാരൂഖിനും നയൻതാരക്കും ഒപ്പം ചിത്രത്തിലുണ്ട്. തെന്നിന്ത്യയുടെ മക്കൾ സെൽവൻ വിജയ് സേതുപതിയാണ് ജവാനിലെ വില്ലൻ. ഷാരൂഖ് ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് വിവരം. ‘റോ’യിലെ (റിസർച്ച് ആൻഡ്…

    Read More »
  • മധുരം കഴിക്കാൻ കൊതി തോന്നാറില്ലേ? അതിന് പിന്നിലെ ചില രഹസ്യങ്ങൾ!

    ഈ തിരുവോണദിനത്തിൽ മധുരപ്രിയരെല്ലാം തന്നെ പായസത്തിൻറെ ആലസ്യത്തിലായിരിക്കും. മിക്കവരും ഒന്നിലധികം തരം പായസം തന്നെ ഓണത്തിന് തയ്യാറാക്കുകയും കഴിക്കുകയുമെല്ലാം ചെയ്യാറുണ്ട്. ഈ സന്തോഷകരമായ ദിവസത്തിൽ മധുരത്തെ കുറിച്ചുള്ള, അധികമാർക്കുമറിയാത്ത രസകരമായ ചില രഹസ്യങ്ങളാണ് പങ്കുവയ്ക്കുന്നത്. നമുക്ക് ചില സമയങ്ങളിൽ എന്തെങ്കിലും മധുരം കഴിക്കാൻ കൊതി തോന്നാറില്ലേ? വളരെ സ്വാഭാവികമായിട്ടാണ് നാമിതിനെ കാണുന്നത്. എന്നാലിങ്ങനെ മധുരത്തോട് കൊതി തോന്നുന്നത് അത്ര സ്വാഭാവികമൊന്നുമല്ല. ഈ കൊതിക്ക് പിന്നിൽ പല കാരണങ്ങളുമുണ്ടാകാം. ഇവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്… രക്തത്തിൽ ഷുഗർ നില ബാലൻസിലല്ലാതെ വരുമ്പോൾ ഇതുപോലെ നമുക്ക് മധുരം കഴിക്കണമെന്ന കൊതിയുണ്ടാകാം, കെട്ടോ. മധുരമുള്ള ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുന്നതോടെ ഇത് ‘ബാലൻസ്ഡ്’ ആവുകയും ചെയ്യും. രണ്ട്… ചിലർ വൈകാരികമായി പ്രശ്നത്തിലായാലോ സ്ട്രെസ് നേരിട്ടാലോ എല്ലാം ഇതുപോലെ മധുരത്തോട് കൊതി കാണിക്കാറുണ്ട്. മധുരം അഥവാ ഷുഗർ ശരീരത്തിലെത്തുമ്പോൾ ‘ഡോപമിൻ’ എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടും. നമ്മെ സന്തോഷപ്പെടുത്താനും ശാന്തരാക്കാനുമെല്ലാം സഹായിക്കുന്ന ഹോർമോൺ ആണിത്. മൂന്ന്… ചിലർക്ക് മധുരം എപ്പോഴും കഴിച്ച്…

    Read More »
  • ഓണത്തിന് വിളമ്ബാം, ഇടുക്കിക്കാരുടെ സ്പെഷ്യല്‍ ഇഞ്ചി തീയല്‍

    ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയാണ് ഇഞ്ചി.ഒട്ടുമിക്ക വിഭവങ്ങളിലും നാം ഇഞ്ചി ഉപയോഗിക്കാറുണ്ട്.ശരീരഭാരം കുറയ്‌ക്കാനും ഹൃദ്രോഗ സാദ്ധ്യതകളെ കുറയ്‌ക്കാനും ഇഞ്ചിക്ക് കഴിയും.ഇത്രയധികം ഗുണങ്ങളുള്ള ഇഞ്ചി വെച്ചുള്ള ഒരു തീയല്‍ ആയാലോ ഓണത്തിന്്? ഇതാ വളരെ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഹൈറേഞ്ചുകാരുടെ സ്പെഷല്‍ ഇഞ്ചി തീയല്‍ തയ്യാറാക്കുന്ന രീതി.  ആവശ്യമായ ചേരുവകള്‍ 1) ഇഞ്ചി – ഒരു കപ്പ് 2) തേങ്ങ- ഒരെണ്ണം 3) മഞ്ഞള്‍പ്പൊടി-ഒരു ടീസ്പൂണ്‍ 4) മുളകുപ്പൊടി-ഒരു ടീസ്പൂണ്‍ 5) മല്ലിപ്പൊടി-അര ടീസ്പൂണ്‍ 6) ഉപ്പ് 7) കറിവേപ്പില 8) വെളിച്ചെണ്ണ 9) വാളംപുളി1 10) കടുക് തയ്യാറാക്കുന്ന വിധം ഇഞ്ചി കനം കുറച്ച്‌ വട്ടത്തില്‍ അരിഞ്ഞ് വറുത്തെടുക്കുക. വെളിച്ചെണ്ണ ഒഴിച്ച്‌ തേങ്ങ വറുത്തെടുക്കുക. തേങ്ങ ബ്രൗണ്‍ കളറായി വരുമ്ബോള്‍ ഇതിലേക്ക് മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപ്പൊടി എന്നിവ ചേര്‍ത്ത് വറുക്കുക. തുടര്‍ന്ന് ഇത് മിക്‌സിയില്‍ വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. പാനില്‍ എണ്ണ ഒഴിച്ച്‌ കടുക് താളിക്കുക. ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന…

    Read More »
  • ദുബായില്‍നിന്നും ഇനി ലണ്ടനിലേക്ക്; ആള്‍മാറാട്ടം നടത്തിയെന്ന പേരില്‍ പിടിച്ചുവച്ച അതേ ആളുകളുടെ കൈയ്യടിവാങ്ങിയ രഞ്ജു!

    ദുബായ് തന്റെ സെക്കന്‍ഡ് ഹോം തന്നെയെന്ന് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. മെയില്‍ ബോഡിയില്‍ ജീവിച്ച സമയം തൊട്ട് ഞാന്‍ ദുബായില്‍ പോകുന്നുണ്ട്. സര്‍ജറിക്ക് ശേഷവും ഞാന്‍ ഒരു പാസ്‌പോര്‍ട്ട് എടുത്തിട്ട് അതിലും ഞാന്‍ യാത്ര ചെയ്തിരുന്നു. അന്നൊന്നും യാത്ര ചെയ്യുമ്പോള്‍ അവിട ഈയൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ മാസം എംബസിയില്‍ എനിക്ക് ഒരു വിഷയം ഉണ്ടായി. മുപ്പത്തിയാറ് മണിക്കൂറോളം ദുബായ് എമിറേറ്റ്‌സിന്റെ എയര്‍പോര്‍ട്ടില്‍ ഞാന്‍ കുടുങ്ങുപ്പോയി. എനിക്ക് ദുബായില്‍ ഇറങ്ങാന്‍ ആകില്ല, തിരികെ പോകണം എന്നുപറഞ്ഞുകൊണ്ട് എനിക്ക് അവര്‍ റിട്ടേണ്‍ ടിക്കറ്റ് തന്നു. ഇന്ത്യയിലേക്ക് പോകൂ, ഇത് ആള്‍മാറാട്ടം നടത്തിയിരിക്കുകയാണ് എന്ന് പറഞ്ഞായിരുന്നു. നമ്മള്‍ എപ്പോള്‍ യാത്ര ചെയ്താലും നമ്മുടെ കൃഷ്ണമണി ആണല്ലോ ഐഡന്റിഫൈ ചെയ്യുന്നത്. അതിപ്പോള്‍ നമ്മള്‍ എത്ര സര്‍ജറി ചെയ്താലും നമ്മുടെ കൃഷ്ണമണിക്ക് ഒരു മാറ്റവും വരില്ല. നമ്മുടെ കണ്ണിന്റെ ഷേപ്പ് മാറിയാലും കൃഷ്ണമണിക്ക് മാറ്റം വരില്ല. ഇരട്ടകളില്‍ പോലും കൃഷ്ണമണിക്ക് മാറ്റം…

    Read More »
  • 10 മിനിറ്റ് മതി; എളുപ്പത്തില്‍ തയാറാക്കാം ബീറ്റ്റൂട്ട് പച്ചടി

    തൂശനിലയിൽ സദ്യ വിളമ്ബുമ്ബോള്‍ വെള്ളരിയ്ക്ക പച്ചടിയും ബീറ്റ്റൂട്ട് പച്ചടി നിര്‍ബന്ധമാണ്. ഇലയുടെ കോണില്‍ റോസ് നിറത്തിലുള്ള കറി കാഴ്ചയില്‍ മാത്രമല്ല രുചിയിലും സൂപ്പറാണ്. തൈര് ചേര്‍ത്ത പച്ചടി വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കാം. വെറും 10 മിനിറ്റില്‍ എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ചേരുവകള്‍ ബീറ്റ്റൂട്ട് -ഒരെണ്ണം (വലുത്) പച്ചമുളക് – 2 എണ്ണം ഇഞ്ചി -ഒരു ചെറിയ കഷ്ണം ചിരകിയ തേങ്ങ — 1 കപ്പ് തൈര് -1 കപ്പ് ജീരകം -കാല്‍ ടീസ്പൂണ്‍ കടുക് ചതച്ചത് -അര ടീസ്പൂണ്‍ കടുക് -അര ടീസ്പൂണ്‍ വറ്റല്‍ മുളക് -3 എണ്ണം കറി വേപ്പില വെളിച്ചെണ്ണ ഉപ്പ് വെള്ളം തയാറാക്കുന്ന വിധം ഒരു വലിയ ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തെടുക്കുക .ഗ്രേറ്റ് ചെയ്ത ബീറ്റ്‌റൂട്ടും ഒരു പച്ചമുളകും ആവശ്യത്തിന് ഉപ്പും കാല്‍ കപ്പ് വെള്ളവും ചേര്‍ത്ത് ബീറ്റ്റൂട്ട് വേവിക്കാൻ വയ്ക്കുക .ശേഷം ഇതിലേക്കുള്ള നാളികേരം അരച്ചെടുക്കാം,അതിനായി ഒരു മിക്സി ജാറിലേക്കു ഒരു കപ്പ് നാളികേരം…

    Read More »
  • ഇന്ത്യയിലെ ‘സദ്യകൾ’ പരിചയപ്പെടാം

    ഇന്ത്യാക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് താലി മീൽസ്.നമ്മുടെ സദ്യയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നിനുമാകില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളിലും നമ്മുടെ സദ്യയ്ക്കു സമാനമായ ഭക്ഷണവിഭവങ്ങള്‍ കാണാനാകും.ചോറും ചപ്പാത്തിയും പരിപ്പും സാമ്പാറും തോരനും പപ്പടവും ഒക്കെയായി പാത്രം നിറയെ വിഭവങ്ങളായിരിക്കും.ഇത്തരം മീൽസിനെയാണ് താലി മീല്‍സ് എന്ന് പറയപ്പെടുന്നത്.ഇന്ത്യാക്കാരുടെ ഏറ്റവും പ്രിയ ഉച്ചഭക്ഷണം ഇതാണെന്നാണ് ഒരു സ്വകാര്യ ഏജൻസി നടത്തിയ റിപ്പോർട്ടിൽ പറയുന്നത്.അതേസമയം രാത്രിയിൽ ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ബിരിയാണിയാണ്.ഇന്ത്യയിലെ വിവിധ തരം സദ്യകളെ (താലികളെ) പരിചയപ്പെടാം. പഞ്ചാബി താലി തൂവെള്ള നിറത്തിലുള്ള ചോറ്, രാജ്മ പയര്‍, പനീര്‍, ചപ്പാത്തിക്ക് പകരം വിളമ്പുന്ന ബട്ടര്‍ നാന്‍ എന്നറിയപ്പെടുന്ന റൊട്ടി, ദാല്‍ മകാനി, ആലൂ കുല്‍ച്ച, ബട്ടര്‍ ചിക്കന്‍, മക്കെ കി റൊട്ടി, സര്‍സോണ്‍ കാ സാഗ്, ഇങ്ങനെ നീളുന്നു പഞ്ചാബി താലി. ഇതിനോടൊപ്പം ഒരു ഗ്ലാസ് ലസ്സിയും ലഭിക്കും. രാജസ്ഥാൻ താലി പച്ചരി ചോറിനൊപ്പം ഗട്ടെ സെ സബ്‌സി, ഖേര്‍ സംഗ്രി, കചൗരി, ദാല്‍ ബട്ടി ചുര്‍മ, ഗേവര്‍…

    Read More »
  • ദുൽഖർ സൽമാൻ സൗത്ത് ഇന്ത്യയുടെ ഷാരൂഖ് ഖാനെന്ന് ഗോകുൽ സുരേഷ്

    സമീപകാലത്ത് ഏറ്റവും കൂടുതൽ കാത്തിരിപ്പ് ഉയർത്തിയ ചിത്രമായിരുന്നു കിം​ഗ് ഓഫ് കൊത്ത. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ദുൽഖർ നായകനായി എത്തിയ മലയാളച്ചിത്രത്തിന് വലിയ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ ​ഗോകുൽ സുരേഷും പ്രധാനവേഷത്തിൽ എത്തിയിരുന്നു. ചിത്രം വിജയകരമായി തിയറ്ററിൽ പ്രദർശനം തുടരുന്നതിനിടെ ദുൽഖറിനെ കുറിച്ച് ​ഗോകുൽ സുരേഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കേരളത്തിന്റെ, സൗത്ത് ഇന്ത്യയുടെ ഷാരൂഖ് ഖാൻ ആണ് ദുൽഖറെന്ന് പറയുകയാണ് ​ഗോകുൽ സുരേഷ്. ഇതുവരെ വർക്ക് ചെയ്ത സെറ്റുകളിൽ നിന്നും എനിക്കൊരു സൂപ്പർ സ്റ്റാർ ട്രീറ്റ്മെന്റ് കിട്ടിയത് കൊത്തയിൽ ആണെന്നും ​ഗോകുൽ പറയുന്നു. കൗമുദി മൂവീസിനോട് ആയിരുന്നു നടന്റെ പ്രതികരണം. ​ഗോകുൽ സുരേഷ് പറയുന്നത് ഡി.ക്യു എങ്ങനെ അത്ര സ്വീറ്റ് ഹാർട്ട് ആകുന്നതെന്ന് നമുക്ക് സംശയം തോന്നും. കേരളത്തിന്റെ എസ്ആർകെ എന്നാണ് ഞാൻ ഡി.ക്യുവിനെ ടാ​ഗ് ചെയ്യാറ്. അല്ലെങ്കിൽ സൗത്ത് ഇന്ത്യയുടെ എസ്ആർകെയാണ് ഡി.ക്യു എന്ന് ഞാൻ പറയും.…

    Read More »
  • അറിയാം മുസംബി ജ്യൂസ് കുടിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ…

    നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു സിട്രസ് പഴമാണ് മുസംബി അഥവാ മധുരനാരങ്ങ. വിറ്റാമിൻ സി ധാരാളം അടങ്ങിയ മുസംബി രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, ഫോളേറ്റ്, വിറ്റാമിൻ എ, സി, ബി 1, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് മുസംബി. മധുരവും പുളിയും അടങ്ങിയിട്ടുള്ള ഈ പഴം കണ്ണിൻറെയും വൃക്കയുടെയും ആരോഗ്യത്തിനും നല്ലതാണ്. അറിയാം മുസംബി ജ്യൂസ് കുടിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ… ഒന്ന്… വിറ്റാമിൻ സി ധാരാളം അടങ്ങിയ മുസംബി ജ്യൂസ് പതിവായി കുടിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. രണ്ട്… ഫൈബർ ധാരാളം അടങ്ങിയ മുസംബി ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇവ മലബന്ധത്തെ തടയാനും അസിഡിറ്റിയെ ഒഴിവാക്കാനും സഹായിക്കും. മൂന്ന്… പൊട്ടാസ്യം ധാരാളം അടങ്ങിയ മുസംബി ജ്യൂസ് കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. നാല്… ഉയർന്ന ജലാംശം അടങ്ങിയ മുസംബി നിർജ്ജലീകരണം ഒഴിവാക്കാൻ സഹായിക്കും. കാൽസ്യം, മഗ്നീഷ്യം…

    Read More »
  • രാവിലെ എഴുന്നേറ്റ ശേഷം ഒരു കപ്പ് ചൂട് കട്ടൻ കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞോളൂ

    രാവിലെ എഴുന്നേറ്റ ശേഷം ഒരു കപ്പ് ചൂട് കട്ടൻ കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ. പാൽക്കാപ്പി കുടിക്കുന്നവരും നമ്മുക്കിടയിലുണ്ട്. എന്നാൽ ആരോഗ്യ സംരക്ഷണത്തിന് പാൽക്കാപ്പിയെക്കാൾ കൂടുതൽ നല്ലത് കട്ടൻകാപ്പി തന്നെയാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. കാപ്പിയുടെ പല ആരോഗ്യ ഗുണങ്ങളെ കുറിച്ചും നമുക്കറിയാം. കട്ടൻകാപ്പിയുടെ ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് ഗുരുഗ്രാമിലെ മാരെംഗോ ഏഷ്യ ഹോസ്പിറ്റൽസിലെ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സിലെ സീനിയർ കൺസൾട്ടന്റ് ഡോ നീതി ശർമ്മ പറയുന്നു. ബ്ലാക്ക് കോഫിയിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ ബി2, വിറ്റാമിൻ ബി3, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഭാരം നിലനിർത്താനും മെറ്റബോളിസത്തെ ഉത്തേജിപ്പിക്കാനും സഹായിക്കുന്ന കലോറി രഹിത പാനീയമാണിത്. അൽഷിമേഴ്‌സ് രോഗം ഓർമ്മകളെയും ചിന്താശേഷിയെയും നശിപ്പിക്കുന്നു. കാപ്പി കുടിക്കുന്നത് അൽഷിമേഴ്‌സ് രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. 2-3 കപ്പ് കാപ്പി കുടിക്കുന്നത് ഡിമെൻഷ്യയുടെയും അൽഷിമേഴ്‌സിന്റെയും സാധ്യത 65 ശതമാനം കുറയ്ക്കാൻ സഹായിക്കുമെന്ന് അൽഷിമേഴ്‌സ് ഡിസീസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. രണ്ട്…

    Read More »
  • വീട്ടിൽ തന്നെ ഗരം മസാല എങ്ങനെ തയ്യാറാക്കാം

    വെജ് ആയാലും നോൺ വെജ് ആയാലും നമ്മൾ പ്രധാനമായി ചേർക്കുന്ന മസാലക്കൂട്ടാണ് ഗരം മസാല. വിവിധ പേരുകളിൽ ഈ മസാലകൂട്ട് വിപണിയിൽ ലഭ്യമാണ്. ​നിരവധി സുഗന്ധവ്യഞ്ജനങ്ങൾ ഒരു പ്രത്യേക മാത്രയിൽ കൂട്ടി യോജിപ്പിച്ചാണ് ഗരം മസാല പൊടി( Garam Masala Powder) നിർമ്മിക്കുന്നത്. കുരുമുളക്, കറുവപ്പട്ട, ഗ്രാമ്പൂ, മല്ലി, ജീരകം, ജാതിക്ക തുടങ്ങിയവ പ്രധാനപ്പെട്ട ചേരുവയാണ്. സുഗന്ധവ്യഞ്ജനങ്ങൾ ശരീരത്തിൻറെ ദഹന പ്രക്രിയയ്ക്ക് ഏറെ സഹായകരമാണ്. ഭക്ഷണത്തിൽ സുഗന്ധവ്യഞ്ജനക്കൂട്ട് ഉൾപ്പെടുത്തുന്നത് ദഹന വ്യവസ്ഥയ്ക്ക് ഏറെ ഗുണകരമാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഗരം മസാല വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. വേണ്ട ചേരുവകൾ… കുരുമുളക് രണ്ടര ടീസ്പൂൺ ഗ്രാമ്പൂ 10 എണ്ണം കറുവപ്പട്ട 2 കഷ്ണം ഏലയ്ക്ക 1 സ്പൂൺ ജാതിപത്രി 1 എണ്ണം മല്ലി 4 ടേബിൾസ്പൂൺ പെരുംജീരകം 3 ടേബിൾസ്പൂൺ ജാതിക്ക 1 ടീസ്പൂൺ ഉപ്പ് 1/2 ടീസ്പൂൺ തയ്യാറാക്കുന്ന വിധം… ഒരു പാനിൽ എല്ലാ മസാലകളും ഒന്നിച്ച്…

    Read More »
Back to top button
error: