FoodNEWS

എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ പരിപ്പ് കറി

ളുപ്പത്തിൽ തയാറാക്കാവുന്ന പരിപ്പ് കറി.ചോറിന്റെ കൂടെ മാത്രമല്ല ചപ്പാത്തിയോടൊപ്പവും ഉപയോഗിക്കാം.
  • പരിപ്പ് – 1 കപ്പ്
  • സവാള  – 1 എണ്ണം അരിഞ്ഞത്
  • തക്കാളി – 1 എണ്ണം അരിഞ്ഞത്
  • പച്ചമുളക് – 2 എണ്ണം അരിഞ്ഞത്
  • ചുവന്നുള്ളി – 3 അല്ലി ചുവന്നുള്ളി അരിഞ്ഞത്
  • വെളുത്തുള്ളി – 3 അല്ലി അരിഞ്ഞത്
  • കടുക് – 1/4 ടീസ്പൂൺ
  • ജീരകം – 1/4 ടീസ്പൂൺ
  • മുളകുപൊടി – 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
  • ഉണക്കമുളക് – 2 എണ്ണം
  • കറിവേപ്പില – അവശ്യത്തിന്
  • ഉപ്പ് – അവശ്യത്തിന്
  • വെള്ളം – 4 കപ്പ്

തയാറാക്കുന്ന വിധം

പ്രഷർ കുക്കറിൽ പരിപ്പ്, തക്കാളി അരിഞ്ഞത്, സവാള അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ആവിശ്യത്തിന് ഉപ്പ് ,വെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് നാല് വിസിൽ വരെ വേവിക്കുക.

Signature-ad

ശേഷം ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് , ജീരകം എന്നിവ ഇട്ട് പൊട്ടിവരുമ്പോൾ വെളുത്തുള്ളി അരിഞ്ഞത് , ചുവന്നുള്ളി അരിഞ്ഞത് , ഉണക്കമുളക്‌ , കറിവേപ്പില എന്നിവ  ചേർത്ത് വറുത്തെടുക്കുക, ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് മൂത്ത് വരുമ്പോൾ തീ ഓഫ് ചെയ്ത് , വേവിച്ച പരിപ്പിലേക്ക് ചേർത്ത് യോജിപ്പിക്കുക. രുചികരമായ പരിപ്പ് കറി ചോറിനും ചപ്പാത്തിക്കും കൂട്ടാം.

Back to top button
error: