LIFE
-
മസില്‍ കൂട്ടാന്‍ പുരുഷന്മാര്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍…
നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണശീലം പ്രധാനമാണ്. ശരിയായ ഭക്ഷണത്തിലൂടെ നല്ല ആരോഗ്യമുള്ള ശരീരം നേടിയെടുക്കാൻ സാധിക്കും. പുരുഷന്മാർ പലപ്പോഴും ജിമ്മിൽ പോയി മസിൽ കൂട്ടാൻ ശ്രമിക്കാറുണ്ട്. എന്നാൽ മസിൽ കൂട്ടാൻ ഭക്ഷണകാര്യത്തിൽ കൂടി ശ്രദ്ധ വേണം. അത്തരത്തിൽ മസിൽ കൂട്ടാൻ പുരുഷന്മാർ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം… ഒന്ന്… ചോറാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. പലരും ശരീരഭാരം വർധിക്കുമെന്ന് കരുതി ചോറ് പൂർണ്ണമായും ഒഴിവാക്കാറുണ്ട്. എന്നാൽ മസിൽ കൂട്ടാൻ വർക്കൗട്ട് ചെയ്യുന്നവർ പതിവായി ചോറ് കഴിക്കുന്നത് ശരീരത്തിന് ഊർജവും ആരോഗ്യവും ലഭിക്കാൻ സഹായിക്കും. രണ്ട്… ഓട്സ് ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പ്രോട്ടീനും ഫൈബറും കാർബോഹൈട്രേറ്റും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ഓട്സ് പതിവായി കഴിക്കുന്നതും നല്ലതാണ്. മൂന്ന്… നേന്ത്രപ്പഴമാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ദഹനം മെച്ചപ്പെടുത്താനും വയറിൻറെ ആരോഗ്യത്തിനും മസിൽ കൂടാനും ഇവ സഹായിക്കും. ശരീരത്തിന് വേണ്ട ഊർജം പകരാനും ഇവ സഹായിക്കും. നാല്… മുട്ടയാണ്…
Read More » -
അച്ഛന്മാര്‍ പരിപാലിക്കുന്ന കുട്ടികൾ ശാരീരികവും മാനസികവുമായി കൂടുതല്‍ ആരോഗ്യമുള്ളവരായിരിക്കാന്‍ സാധ്യതയെന്ന് പഠനം
ഒരു കാലത്ത് കുട്ടികളുടെ പരിചരണം അമ്മമാരുടെ ജോലി മാത്രമാണെന്ന് കരുതിയിരുന്നു. എന്നാൽ, സാമൂഹിക സാഹചര്യങ്ങൾ മാറുകയും സ്ത്രീകൾ കൂടുതലായി ജോലിക്ക് പോയിത്തുടങ്ങുകയും ചെയ്തപ്പോൾ അമ്മമാർക്ക് മാത്രം കുട്ടികളെ നോക്കാൻ കഴിയാതെയായി. ഇതോടെ അച്ഛന്മാർക്കും കുട്ടികളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട അവസ്ഥ വന്നു. എന്നാൽ, ഏറ്റവും പുതിയ പഠനം പറയുന്നത്, കുട്ടികളുടെ പരിപാലനത്തിൽ അച്ഛന്മാർ കൂടുതലായി ഇടപെടുപ്പോൾ കുട്ടികൾ ശാരീരികവും മാനസികവുമായി കൂടുതൽ ആരോഗ്യമുള്ളവരായിരിക്കാൻ സാധ്യത കൂടുതലാണെന്നാണ്. അടുത്തിടെ ജപ്പാനിൽ നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടത്തൽ. 28,000 കുട്ടികളിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും അച്ഛന്മാർ തങ്ങളുടെ കുട്ടികളുടെ പരിപാലനം ഏറ്റെടുക്കുന്നത് ഇപ്പോൾ കൂടി വരികയാണ്. ജപ്പാനിലും അച്ഛന്മാർ കുട്ടികളെ നോക്കുന്ന രീതി സമീപ കാലത്തായി കൂടുതലാണ്. നിരവധി പുരുഷന്മാരാണ് തങ്ങളുടെ രക്ഷാകർതൃ അവധി ഇതിനായി പ്രയോജനപ്പെടുത്തുന്നത്. ഈ മാറ്റം കണക്കിലെടുത്താണ് ജാപ്പനീസ് ഗവേഷകർ ചെറിയ കുട്ടികളുടെ ആരോഗ്യത്തിൽ അച്ഛന്മാരുടെ വർദ്ധിച്ചുവരുന്ന ഇടപെടലിൻറെ സ്വാധീനം വിലയിരുത്താൻ ശ്രമങ്ങൾ ആരംഭിച്ചത്.…
Read More » -
ജയിലര്‍ രജനിക്കൊരു ജാക്ക്പോട്ട്! ഒന്നേകാല്‍ കോടിയുടെ കാറും സമ്മാനമായി നല്‍കി കലാനിധി
ചെന്നൈ: രജനികാന്തിൻറെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് ജയിലർ. ഇറങ്ങി ഇരുപത്തി രണ്ട് ദിവസത്തിനുള്ളിൽ ചിത്രം 600 കോടി ക്ലബിന് അടുത്ത് എത്തിയെന്നാണ് വിവരം. എന്തായാലും ചിത്രം വലിയ ലാഭമാണ് നിർമ്മാതാക്കളായ സൺ പിക്ചേർസിന് നൽകിയത്. ലീസ് ചെയ്യപ്പെട്ട ഒരു മാർക്കറ്റിലും പിന്നീടിങ്ങോട്ട് പിൻതിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല ചിത്രത്തിന്. നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് ഓഗസ്റ്റ് 25 ന് പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രം നേടിയ ആഗോള ഗ്രോസ് 525 കോടിയാണ്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം വൻ വിജയമായതിന് പിന്നാലെ അതിൻറെ ലാഭ വിഹിതം സൂപ്പർതാരം രജനികാന്തിന് നിർമ്മാതാക്കളായ സൺപിക്ചേർസ് ഉടമ കലാനിധി മാരൻ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. നൂറുകോടിയുടെ ചെക്കാണ് രജനിക്ക് കലാനിധി നൽകിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. എന്നാൽ ഈ തുകയ്ക്ക് പുറമേ മറ്റൊരു സമ്മാനവും കലാനിധി മാരൻ സമ്മാനിച്ചിട്ടുണ്ട്. സൺ പിക്ചേർസ് തന്നെയാണ് തങ്ങളുടെ എക്സ് അക്കൌണ്ടിലൂടെ ഈ സമ്മാനത്തിൻറെ വിവരം പുറത്തുവിട്ടത്.…
Read More » -
വീട്ടിൽ തന്നെ കെഎഫ്സി സ്‌റ്റൈലിൽ ചിക്കൻ തയാറാക്കാം
ചിക്കൻ പൊതുവെ കുട്ടികൾക്ക് ഇഷ്ടമുള്ള ഭക്ഷണമാണ്.കുട്ടികള്‍ക്ക് ചിക്കൻ നൽകുന്നത് ആരോഗ്യകരമാണോ എന്നു ചിലർക്കെങ്കിലും സംശയമുണ്ടാകും.എന്നാൽ ചിക്കൻ കുട്ടികളുടെ ആ രോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. കുട്ടികൾക്കാവശ്യമായ പോഷകങ്ങളുടെ കലവറയാണ് ചിക്കൻ എന്നതിൽ യാതൊരു സംശയവും വേണ്ട.കുട്ടികളുടെ വേഗത്തിലുള്ള വളർച്ചയ്ക്ക് ധാരാളം ഊർജവും പ്രോട്ടീനും ആവശ്യമാണ്. ഇവ രണ്ടും കോഴിയിറച്ചിയിൽ സമ്പുഷ്ടമാണ്. കുട്ടികളിലെ വിളർച്ച തടയാനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ചിക്കനിലെ പോഷകങ്ങൾക്കു കഴിയും. ചിക്കനിൽ അടങ്ങിയിരിക്കുന്ന സിങ്ക്, സെലിനിയം, മഗ്‌നീഷ്യം എന്നിവയെല്ലാം കുട്ടികളുടെ പ്രതിരോധ ശക്തി വർധിപ്പിച്ചു രോഗങ്ങൾ തടയുന്നതിനു സഹായിക്കും. വീട്ടിൽ തന്നെ കെഎഫ്സി സ്‌റ്റൈലിൽ ചിക്കൻ തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ചേരുവകൾ 1. ചിക്കൻ നീളത്തിൽ കനം കുറച്ച് അരിഞ്ഞത് – 500 ഗ്രാം 2. കാശ്മീരി ചില്ലി പൗഡർ -മൂന്ന് ടീസ്പൂൺ കുരുമുളകു പൊടി – രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടു ടീസ്പൂൺ നാരങ്ങാനീര്- മൂന്ന് ടീസ്പൂൺ റെഡ് ചില്ലി സോസ് – രണ്ട് ടീസ്പൂൺ ഉപ്പ് –…
Read More » -
127 അംഗ കുടുംബത്തിനൊപ്പം മറിയാമ്മച്ചിയുടെ 116 ാം പിറന്നാളാഘോഷം!
മലപ്പുറം: 127 അംഗ കുടുംബത്തോടൊപ്പം 116-ാം പിറന്നാള്‍ ആഘോഷിച്ച് മുതുമുത്തശ്ശി! മലപ്പുറം മേലാറ്റൂരിലെ മറിയാമ്മയുടെ പിറന്നാളാണിപ്പോള്‍ നാട്ടില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പേരമക്കളും അവരുടെ കൊച്ചുമക്കളുമായി അഞ്ച് തലമുറ ഒരുമിച്ചാണ് ഓണാവധിക്ക് മേലാറ്റൂരിലെ പാപ്പാലില്‍ തറവാട്ടില്‍ മറിയാമ്മച്ചിയുടെ പിറന്നാളാഘോഷം ഒരുത്സവമാക്കി മാറ്റിയത്. പുതിയ തലമുറയുടെ ട്രെന്റിനൊപ്പം തന്നെ ഫ്രീക്ക് ലുക്കില്‍ ചെറുപുഞ്ചിരിയുമായാണ് ആഘോഷത്തിന് മറിയാമ്മച്ചി വേദിയിലെത്തിയത്. പിറന്നാള്‍ ആശംസകളുമായി പിന്നാലെ കുടുംബാംഗങ്ങള്‍ മുഴുവനും എത്തി. കൂളിങ് ഗ്ലാസും വെച്ച് ഗമയില്‍ തന്നെയായിരുന്നു മുത്തശ്ശി. പ്രായം ചോദിക്കുന്നവരോട് ഞാനിപ്പോഴും ചെറുപ്പമല്ലേയെന്ന തിരിച്ചുള്ള ചോദ്യമാണ് മുത്തശ്ശിയുടെ മറുപടി. കൃത്യനിഷ്ടയോടെയുള്ള ജീവിതമാണ് മുത്തശ്ശിയുടെ ആരോഗ്യ രഹസ്യമെന്നാണ് മക്കള്‍ പറയുന്നത്. വിശ്വാസ പ്രമാണ പ്രാര്‍ഥനകള്‍ വള്ളി പുള്ളി തെറ്റാതെ നടത്തും. തനിക്കിപ്പോള്‍ ചെറിയ ഓര്‍മക്കുറവുണ്ടെങ്കിലും തന്റെ അമ്മക്ക് ഇപ്പോഴും ഓര്‍മയ്ക്ക് ഒരു കുറവില്ലെന്നും മകന്‍ കുര്യാക്കോസ് പറയുന്നു. എന്നാല്‍, പ്രായം ഇത്രയായെങ്കിലും ഒരു തെരഞ്ഞെടുപ്പിലും മറിയാമ്മച്ചി വോട്ട് ചെയ്യാതിരിക്കില്ല. വോട്ടവകാശം പൗരന്റെ അവകാശമാണെന്നും അതു ചെയ്യണമെന്നും 116-ാം…
Read More » -
നിങ്ങളൊരു ചായ പ്രേമിയാണോ? ചായ കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളറിയാം
രാവിലെ ഉറക്കമെഴുന്നേറ്റയുടൻ തന്നെ ഒരു കപ്പ് ചൂടുള്ള ചായ കുടിക്കുന്നവരാണ് നമ്മളിൽ അധികം പേരും. രാവിലെ ഒരു ചായ എന്നത് അധികപേരുടെയും ശീലങ്ങളുടെ ഭാഗമാണ്. ചായ കുടിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്ന് ബംഗളൂരുവിലെ സർജാപൂരിലെ മദർഹുഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡയറ്റീഷ്യനും ന്യൂട്രീഷനിസ്റ്റുമായ ദീപിക ജയസ്വാൾ പറഞ്ഞു. കാറ്റെച്ചിൻസ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് ചായ. ഓക്സിഡേറ്റീവ് സ്ട്രെസ് ചെറുക്കുന്നതിനും ക്യാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിലൂടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിലും ഈ സംയുക്തങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇഞ്ചി, കുരുമുളക്, ചമോമൈൽ തുടങ്ങിയ ഹെർബൽ ടീകൾ ദഹന ഗുണങ്ങൾക്ക് സഹായകമാണ്. ഈ ചായകൾക്ക് ദഹനക്കേട്, വയറിളക്കം, ഓക്കാനം എന്നിവയുടെ ലക്ഷണങ്ങൾ ലഘൂകരിക്കാനാകും. ചായയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. അത് ഹൃദയ സംബന്ധമായ ആരോഗ്യ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല, ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ചായയിലെ ചില സംയുക്തങ്ങൾ, കാറ്റെച്ചിനുകൾ, കഫീൻ ഉള്ളടക്കം…
Read More » -
‘നാൻ വന്തിട്ടേന്ന് സൊല്ല്’ ഇതാണ് ഉയിരും ഉലകവും; മക്കളെ പരിചയപ്പെടുത്തി ഇൻസ്റ്റാഗ്രാമിൽ വരവറിയിച്ച് നയൻതാര
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ വരവറിയിച്ച് നയൻതാര. മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള വീഡിയോ പങ്കുവച്ചാണ് നയൻതാര ഇൻസ്റ്റയിൽ പ്രത്യക്ഷപ്പെട്ടത്. ഇതാദ്യമായാണ് കുഞ്ഞുങ്ങളുടെ മുഖം നയൻതാര ജനങ്ങളെ കാണിക്കുന്നത്. ‘നാൻ വന്തിട്ടേന്ന് സൊല്ല്’ എന്നാണ് ഫസ്റ്റ് പോസ്റ്റിനൊപ്പം നയൻസ് കുറിച്ചത്. ഒപ്പം ജയിലറിലെ ഹുക്കും എന്ന ഗാനവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിനോടകം 336 കെ ഫോളോവേഴ്സിനെ ആണ് നയൻതാര സ്വന്തമാക്കിയിരിക്കുന്നത്. മക്കൾക്ക് ഒപ്പമുള്ള പോസ്റ്റിന് പുറമെ ജവാന്റെ ട്രെയിലറും നയൻതാര പങ്കുവച്ചിട്ടുണ്ട്. മുൻപ് തന്റെ വിശേഷങ്ങളും കുഞ്ഞുങ്ങളുടെ കാര്യങ്ങളുമെല്ലാം വിഘ്നേശ് ശിവന്റെ ഇൻസ്റ്റാ അക്കൗണ്ടിലൂടെ ആയിരുന്നു നയൻതാര പങ്കുവച്ചിരുന്നത്. View this post on Instagram A post shared by N A Y A N T H A R A (@nayanthara) രണ്ട് ദിവസം മുൻപ് ഉയിരും ഉലകവും ഓണ സദ്യ കഴിക്കുന്നതിൻറെ ചിത്രങ്ങൾ വിഘ്നേഷ് ശിവൻ പങ്കുവച്ചിരുന്നു.’ഞങ്ങളുടെ ലളിതവും സുന്ദരവുമായ ജീവിതത്തിൽ…
Read More » -
ഷാരൂഖ് ഖാനെ മലർത്തിയടിച്ച് ദീപിക, മാസായി തെന്നിന്ത്യയുടെ നയസും സേതുപതിയും! ജവാന്റെ ട്രെയിലർ പുറത്ത്
ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രം ജവാന്റെ ട്രെയിലർ റിലീസ് ചെയ്തു. വേറിട്ട ഗെറ്റപ്പുകളിൽ ഷാരൂഖ് പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരു മാസ് അക്ഷൻ ത്രില്ലർ ആയിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. നയൻതാര നായികയായി എത്തുന്ന ചിത്രത്തിൽ വിജയ് സേതുപതി വില്ലനായി എത്തുന്നു. ദീപിക, നയൻതാര എന്നിവരുടെ ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ കാണാൻ സാധിക്കും. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ജവാൻ നിർമിക്കുന്നത്. ചിത്രം സെപ്റ്റംബർ ഏഴിന് തിയറ്ററുകളിൽ എത്തും. ഹിന്ദിക്കൊപ്പം തമിഴ് തെലുങ്ക് ഭാഷകളിൽ ജവാൻ റിലീസിന് എത്തും. ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് ജവാൻ എന്നാണ് വിവരം. പ്രിയാമണി, സന്യ മൽഹോത്ര, സഞ്‍ജീത ഭട്ടാചാര്യ, സുനിൽ ഗ്രോവർ, റിദ്ധി ദോഗ്ര, അമൃത അയ്യർ എന്നിവരാണ് ജവാനിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരത്തിന് എത്തിക്കുന്നത്. തമിഴ്‌നാട്ടിൽ റെഡ് ജയന്റ്…
Read More » -
കുട്ടനാടൻ രുചിയിൽ കരിമീൻ മപ്പാസ്
കുട്ടനാടൻ സ്പെഷൽ കരിമീൻ മപ്പാസ് തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവകൾ : 1. കരിമീൻ – 1 കിലോഗ്രാം 2. ഇഞ്ചി – ഒരു ചെറിയ കഷണം 3. വെളുത്തുള്ളി – 10 അല്ലികൾ 4. സവാള അരിഞ്ഞത് – ഒന്ന് 5. ചെറിയ ചുവന്നുള്ളി – 15 6. കടുക് – അര ടീസ്പൂൺ 7. പച്ചുമുളക് നെടുകെ പിളർന്നത് – 10 8. തക്കാളി – 2 9. തേങ്ങാപ്പാൽ – ഒന്നാം പാൽ ¾ കപ്പ്,രണ്ടാം പാൽ 2 കപ്പ് 10. ഗരം മസാല – 1 ടീസ്പൂൺ 11. മല്ലിപ്പൊടി – ഒന്നര ടേബിൾസ്പൂൺ 12. കുരുമുളകുപൊടി – ഒന്നര ടീസ്പൂൺ 13. മുളകുപൊടി – ഒന്നര ടീസ്പൂൺ 14. മഞ്ഞൾപൊടി – ആവശ്യത്തിന് 15. കറിവേപ്പില – ആവശ്യത്തിന് 16. വെളിച്ചെണ്ണ – ആവശ്യത്തിന് 17. ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം…
Read More » -
മീരാ ജാസ്‍മിൻ നായികയായ തെലുങ്ക് ചിത്രമാണ് ‘ഗുഡുംബ ശങ്കര്‍’ റീ റിലീസിന്
മീരാ ജാസ്‍മിൻ നായികയായ തെലുങ്ക് ചിത്രമാണ് ‘ഗുഡുംബ ശങ്കര്‍’. പവൻ കല്യാണായിരുന്നു ചിത്രത്തില്‍ നായകൻ. ‘ഗുഡുംബ ശങ്കര്‍’ റീ റിലീസാകുകയാണ്. പവൻ കല്യാണത്തിന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായാണ് മീരാ ജാസ്‍മിൻ നായികയായ ‘ഗുഡുംബ ശങ്കര്‍’ രണ്ട് പതിറ്റാണ്ടിന് റീ റിലീസ് ചെയ്യുന്നത്. സെപ്റ്റംബര്‍ രണ്ടിനാണ് താരത്തിന്റെ പിറന്നാളെന്നതിനാല്‍ ചിത്രം നാളെ റീ റിലീസ് ചെയ്‍തേക്കുമെന്നാണ് റിപ്പോര്‍ട്ട്. തന്റെ ‘ഗുഡുംബ ശങ്കര്‍’ എന്ന ചിത്രം റീ റിലീസ് ചെയ്യുന്നതിനറെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മീരാ ജാസ്‍മിനും. വിലമതിക്കാനാകാത്ത ഓര്‍മകളിലേക്കുള്ള തിരിഞ്ഞുനോട്ടം എന്ന് പറഞ്ഞാണ് മീരാ ജാസ്‍മിൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പവൻ കല്യാണിന്റെ സഹാനുഭൂതിയും കാഴ്‍ചപ്പാടുകളും തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാൻ സഹായിച്ചുവെന്നും മീരാ ജാസ്‍മിൻ പറയുന്നു. മീരാ ജാസ്‍മിൻ വേഷമിട്ടതില്‍ പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം ‘ക്വീൻ എലിസബത്ത്’ ആണ്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നരേനും പ്രധാന വേഷത്തിലെത്തുന്നു. അര്‍ജുൻ ടി സത്യൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മീരാ ജാസ്‍മിന്റെ…
Read More »