LIFE
-
തകര്‍ച്ചയുടെ ഘട്ടത്തില്‍ ബോളിവുഡിന് ജീവശ്വാസം പകര്‍ന്ന ‘പഠാനെ’ റിലീസ്‍ദിന കളക്ഷനില്‍ മറികടക്കുമോ ‘ജവാന്‍’?
തകർച്ചയുടെ ഘട്ടത്തിൽ ബോളിവുഡിന് ജീവശ്വാസം പകർന്ന ചിത്രമായിരുന്നു ഷാരൂഖ് ഖാൻ നായകനായ പഠാൻ. ഇൻഡസ്ട്രിയുടെ തിരിച്ചുവരവിനൊപ്പം തുടർപരാജയങ്ങളെ തുടർന്ന് കരിയറിൽ ഇടവേളയെടുത്ത് മാറിനിന്ന കിംഗ് ഖാൻറെയും തിരിച്ചുവരവായി മാറി ചിത്രം. തിയറ്ററുകളിലേക്ക് കാര്യമായി ആളെ കയറ്റുന്ന ഒരു ചിത്രം ഗദർ 2 ലൂടെ മാത്രമാണ് പിന്നീട് സംഭവിച്ചത്. അതേസമയം കളക്ഷൻ റെക്കോർഡുകൾ പലത് തിരുത്തിയ പഠാന് ശേഷം ഷാരൂഖ് ഖാൻ നായകനാവുന്ന അടുത്ത ചിത്രം റിലീസിന് ഒരുങ്ങിയതിൻറെ ആവേശത്തിലാണ് ഹിന്ദി സിനിമാപ്രേമികൾ. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം തിയറ്ററുകളിലെത്തുന്നത് സെപ്റ്റംബർ 7 ന് ആണ്. പഠാൻറെ വൻ വിജയത്തിന് ശേഷമെത്തുന്ന ഷാരൂഖ് ഖാൻ ചിത്രം എന്ന നിലയിൽ നേടിയ പ്രീ റിലീസ് ഹൈപ്പിൻറെ വലിപ്പം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിൽ കാര്യമായി പ്രതിഫലിക്കുന്നുണ്ട്. ബോക്സ് ഓഫീസ് ട്രാക്കർ സാക്നിക്കിൻറെ കണക്ക് പ്രകാരം ചിത്രത്തിൻറെ 2 ഡി, ഐമാക്സ് ഹിന്ദി പതിപ്പുകൾ ഇതിനകം 2.6 ലക്ഷം ടിക്കറ്റുകളാണ്…
Read More » -
43-ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിെന്റെ സമാപനം ബുധനാഴ്ച
റിയാദ്: 43-ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിെന്റെ സമാപന ചടങ്ങ് ബുധനാഴ്ച മക്ക ഹറമിൽ നടക്കും. ആറ് ദിവസമായി തുടരുന്ന മത്സരത്തിൽ 111 മത്സരാർഥികളാണ് ഹറമിലെ ഫൈനൽ യോഗ്യതാ മത്സരത്തിന് യോഗ്യത നേടിയത്. 117 രാജ്യങ്ങളെ പ്രതിനിധീകരിച്ച് പ്രാഥമിക യോഗ്യതാ മത്സരങ്ങളിൽ പെങ്കടുത്ത 116 ആളുകളിൽ നിന്നാണ് 111 പേരെ തെരഞ്ഞെടുത്തത്. അവസാനഘട്ട യോഗ്യത മത്സരങ്ങൾ ഇക്കഴിഞ്ഞ വ്യഴാഴ്ചയാണ് സമാപിച്ചത്. അവസാന യോഗ്യതാ മത്സര സെഷനിൽ ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ഗിനിയ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നാല് മത്സരാർഥികളാണ് പെങ്കടുത്തത്. ഖുർആൻ മനഃപാഠമാക്കുന്നവരുടെ ഏറ്റവും വലിയ സംഗമത്തിൽ 117 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്നുവെന്ന് മതകാര്യവകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് പറഞ്ഞു. മത്സരത്തിൻറെ അവസാന സെഷനിൽ മന്ത്രാലയം അതിെൻറ ശ്രമങ്ങൾ ഇരട്ടിയാക്കി. അവസാന യോഗ്യതാ മത്സരങ്ങളുടെ സമാപനത്തിൽ ഫലങ്ങളിൽ തിളക്കവും വ്യതിരിക്തതയും കൈവരിച്ചു. വിജയികൾക്കുള്ള സമ്മാനതുക 40 ലക്ഷം റിയാൽ ആണ്.
Read More » -
അച്ഛനും അമ്മയും കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നതുകൊണ്ടോ, പ്രായമായി എന്നത് കൊണ്ടൊ, പെട്ടെന്ന് വിവാഹ തീരുമാനം എടുക്കരുതെന്ന് വിശാൽ
ചെന്നൈ: തമിഴ് സിനിമ ലോകത്തെ പ്രധാനപ്പെട്ട നടനാണ് വിശാൽ. ചെല്ലമെ എന്ന ചിത്രത്തിൽ 2004 സിനിമ രംഗത്ത് എത്തിയ വിശാലിന് പറയാൻ കുറേ ഹിറ്റുകൾ തമിഴ് രംഗത്തുണ്ട്. അടുത്തിടെ എന്നാൽ തുടർ പരാജയങ്ങളാണ് താരത്തിന്. ഇതിൽ നിന്നും ഒരു തിരിച്ചുവരവാണ് മാർക്ക് ആൻറണി എന്ന ചിത്രത്തിലൂടെ താരം ആഗ്രഹിക്കുന്നത്. റിലീസിന് തയ്യാറാകുന്ന മാർക്ക് ആൻറണിയുടെ തിരക്കിട്ട പ്രമോഷനിലാണ് താരം. ഇത്തരം ഒരു പ്രമോഷനിലാണ് വിവാഹത്തെക്കുറിച്ച് വിശാൽ തുറന്നു പറയുന്നത്. 46 വയസുകാരനായ വിശാൽ ഇപ്പോഴും അവിവാഹിതനാണ്. എന്നാൽ താരത്തിൻറെ വിവാഹ നിശ്ചയം 2019 ൽ വളരെ ആഘോഷത്തോടെ നടന്നിരുന്നു. പക്ഷെ പിന്നീട് ഈ വിവാഹം മുടങ്ങിയതാണ് സിനിമ ലോകം അറിഞ്ഞത്. വിശാലും പെൺകുട്ടിയും തമ്മിൽ ഒത്തുപോകില്ല എന്ന് അറിഞ്ഞതോടെയാണ് ഈ വിവാഹം ഉപേക്ഷിച്ചത് എന്നാണ് അന്ന് വന്ന വിവരം. പലപ്പോഴും ഗോസിപ്പുകളിൽ പെടാറുള്ള താരമാണ് വിശാൽ അടുത്തിടെ നടി ലക്ഷ്മി മേനോനും വിശാലും വിവാഹിതരാകാൻ പോകുന്നെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ…
Read More » -
രാവിലെ വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഏറെ ഗുണകരം
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെയാണ് പ്രമേഹം ബാധിച്ചിരിക്കുന്നത്. മോശം ഭക്ഷണക്രമം, വ്യായാമക്കുറവ് തുടങ്ങി ജീവിതശൈലിയില്‍ വന്ന പല മാറ്റങ്ങളും പ്രമേഹത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ, അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് പ്രമേഹരോഗികള്‍ കഴിക്കേണ്ടത്. അത്തരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന സംയുക്തമാണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. ഇതിനായി ഉണങ്ങിയ ഇഞ്ചിയും ഉപയോഗിക്കാം. രാവിലെ വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഏറെ ഗുണകരമാണ്. ഇതിനായി ഇളം ചൂടുവെള്ളത്തില്‍ രണ്ട് ഗ്രാം ഉണങ്ങിയ ഇഞ്ചി പൊടിച്ചത് ചേര്‍ക്കാം. ശേഷം ഇതിലേയ്ക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേര്‍ത്ത് കുടിക്കാം. പ്രമേഹത്തെ നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും ഈ പാനീയം സഹായിക്കും. ഇഞ്ചിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും…
Read More » -
ബജറ്റിന്‍റെ പത്തിരട്ടിയിലേറെ കളക്ഷന്‍ നേടി സണ്ണി ഡിയോളിന്റെ ഗദര്‍ 2; ചിത്രം 630 കോടി വാരിയപ്പോൾ സണ്ണി ഡിയോളിന് എത്ര കിട്ടി?
നയൻറീസ് കിഡ്‍സിൻറെ നൊസ്റ്റാൾജിയ എന്നല്ലാതെ സമകാലിക ബോളിവുഡിൽ സണ്ണി ഡിയോളിന് ആരും കാര്യമായി വിലമതിച്ചിരുന്നില്ല. അതേസമയം ദുൽഖർ നായകനായ ചുപ്പ് ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ തന്നിലെ നടൻ നേടിയ വളർച്ച അദ്ദേഹം ഇടയ്ക്കിടെ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. അവയൊന്നും വലിയ സാമ്പത്തിക വിജയങ്ങൾ അല്ലാതിരുന്നതുകൊണ്ട് സണ്ണി ഡിയോൾ എന്ന പേര് വാർത്തകളിൽ ഇടംപിടിച്ചുമില്ല. എന്നാൽ മൂന്ന് ആഴ്ചകൾക്ക് മുൻപ് കഥ മാറി! ഗദർ 2 എന്ന ചിത്രം പുറത്തെത്തിയത് മുതൽ ദേശീയ മാധ്യമങ്ങളുടെ എൻറർടെയ്ൻമെൻറ് കോളങ്ങളിൽ മറ്റേത് മുൻനിര താരത്തേക്കാൾ അധികം തവണ എഴുതപ്പെടുന്നത് സണ്ണി ഡിയോളിൻറെ പേരാണ്. 2001 ൽ പുറത്തെത്തി വൻ വിജയം നേടിയ ഗദർ: ഏക് പ്രേം കഥയുടെ രണ്ടാംഭാഗമായ ഗദർ 2 ഓഗസ്റ്റ് 11 നാണ് തിയറ്ററുകളിൽ എത്തിയത്. വൻ വിജയം നേടിയ ഒരു ചിത്രത്തിൻറെ സീക്വൽ എന്ന നിലയിൽ ഗദർ 2 ന് വിജയസാധ്യത കൽപ്പിക്കപ്പെട്ടിരുന്നുവെങ്കിലും ഇത്ര വലിയ ഒരു വിജയം എന്നത് ബോളിവുഡ് വ്യവസായത്തിൻറെ തന്നെ…
Read More » -
ആയിരം കോഴിക്ക് അരക്കാട! അറിയാം കാടമുട്ട കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
കാടമുട്ടയെ അത്ര നിസാരമായി കാണേണ്ട. ധാരാളം പോഷകഗുണങ്ങൾ കാടമുട്ടയിൽ അടങ്ങിയിരിക്കുന്നു. അഞ്ച് കോഴിമുട്ടയ്ക്ക് സമമാണ് ഒരു കാടമുട്ട എന്നാണ് പറയാറ്. കോഴിമുട്ടയെക്കാളും പോഷകമൂല്യം കൂടുതൽ കാടമുട്ടയ്ക്കുണ്ടെന്ന് വിദഗ്ധർ പറയുന്നു. കാടമുട്ട പ്രോട്ടീനാൽ സമ്പന്നമാണ്. കാടമുട്ടയിൽ ഇരുമ്പിന്റെ അംശം വേണ്ടുവോളം ഉള്ളതിനാൽ അനീമിയ അഥവാ വിളർച്ചയ്‌ക്കുള്ള സാധ്യത കുറയ്ക്കുന്നു. കലോറി, പ്രോട്ടീൻ, വിറ്റാമിൻ എ, ബി 12, റൈബോഫ്ലേവിൻ, ഇരുമ്പ്, ഫോസ്ഫറസ്, കൊഴുപ്പ് എന്നിവ ഒരു കാടമുട്ടയിൽ അടങ്ങിയിരിക്കുന്നു. കാടമുട്ടയിൽ ശരീരത്തിനാവശ്യമായ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ 60 ശതമാനവും നല്ല കൊളസ്‌ട്രോളാണ്. അതിനാൽ ശരീരത്തിലെത്തിയ ചീത്ത കൊളസ്‌ട്രോളിന്റെ പ്രത്യാഘാതങ്ങളെ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. കാടമുട്ടയിൽ ധാരാളം വിറ്റാമിൻ സിയും വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധ ശേഷി വർധിപ്പിച്ച് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി എന്ന ഘടകം ശരീരത്തിലെ മെറ്റബോളിസത്തെ വർധിപ്പിക്കാനും ആരോഗ്യം നിലനിർത്താനും…
Read More » -
പ്രഭാസ് നായകനാകുന്ന ‘സലാറി’ന്റെ റിലീസ് പ്രഖ്യാപിച്ചു; അങ്ങനങ്ങ് വൈകില്ല, നവംബറിലെത്തും
പ്രഭാസ് നായകനാകുന്ന ‘സലാർ’ പ്രഖ്യാപനംതൊട്ടേ വാർത്തകളിൽ നിറഞ്ഞതാണ്. ‘കെജിഎഫ്’ ഒരുക്കിയ പ്രശാന്ത് നീലിന്റെ ചിത്രം ‘സലാർ’ പ്രഭാസിന് നിർണായകമാണ്. ‘സലാർ’ വമ്പൻ വിജയം സ്വന്തമാക്കുമെന്ന് പ്രതീക്ഷയിലുമാണ് പ്രഭാസ്. ‘സലാറി’ന്റെ പുതിയൊരു അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. പ്രഭാസ് നായകനാകുന്ന ‘സലാറെ’ ന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത് സെപ്‍തംബർ 28ന് ആയിരുന്നു. ചിത്രത്തിന്റെ പ്രമോഷനുകൾ വിദേശ രാജ്യങ്ങളിലടക്കം തുടങ്ങിയെങ്കിലും റിലീസ് മാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്. ‘കെജിഎഫി’ന്റെ ലെവലിൽ തന്നെ വമ്പൻ ചിത്രമായി പ്രശാന്ത് നീൽ ഒരുക്കുന്ന ‘സലാർ നവംബറിൽ ആയിരിക്കും റിലീസ് ചെയ്യുക എന്നാണ് പുതിയ റിപ്പോർട്ട്. പ്രഭാസ് നെഗറ്റീവ് ഷെയ്‍ഡുള്ള ഒരു കഥാപാത്രമായിട്ടായിരിക്കും എത്തുകയെന്നാണ് റിപ്പോർട്ട്. ശ്രുതി ഹാസൻ ചിത്രത്തിൽ നായികയാകുന്നു. ‘കെജിഎഫ്’ എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസിന്റെ വിജയ് കിരംഗന്ദുറാണ് ‘സലാർ’ നിർമിക്കുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത്. പൃഥ്വിരാജും പ്രധാനപ്പെട്ട ഒരു വേഷത്തിൽ ചിത്രത്തിൽ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ‘ആദിപുരുഷ്’ എന്ന ചിത്രമാണ് പ്രഭാസിന്റേതായി ഒടുവിൽ റിലീസ് ചെയ്‍തത്. ഓം…
Read More » -
അറിയാം സന്ധിവാതത്തിൻറെ ലക്ഷണങ്ങൾ… സന്ധിവാതമുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ…
ആർത്രൈറ്റിസ് അഥവാ സന്ധിവാതം എന്നത് സന്ധിയെ ബാധിക്കുന്ന നീർക്കെട്ടാണ്. ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. ആർത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. ഓരോ വാതരോഗത്തിനും ഓരോ തരത്തിലുള്ള ലക്ഷണങ്ങളാണ്. എങ്കിലും സ്ഥിരമായി സന്ധികളിൽ വേദനയാണ് ഒരു ലക്ഷണം. അറിയാം സന്ധിവാതത്തിൻറെ ലക്ഷണങ്ങൾ… സ്ഥിരമായി സന്ധികളിൽ വേദന, സന്ധികളുടെ ഭാഗത്തായി നീർവീക്കമുണ്ടാകുക, ചലനങ്ങൾക്ക് പരിമിതി നേരിടുക, ഇടവിട്ടുള്ള പനി, തൊലിയിൽ പാടുകൾ, നടുവേദന മുതലായവ പൊതുവെ ശ്രദ്ധിക്കേണ്ടതാണ്. കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുക, ടോയ്‌ലറ്റിലിരിക്കാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടുക എന്നിവയൊക്കെ സന്ധിവാതത്തിൻറെ ലക്ഷണങ്ങളാണ്. ഡയറ്റിലെ ചില ചെറിയ കരുതലുകളും ഒരു പരിധി വരെ സന്ധിവാതത്തെ തുടർന്നുള്ള വിഷമതകളെ ലഘൂകരിക്കും. അതിനായി ആരോഗ്യകരമായ ഭക്ഷണരീതി ഉറപ്പാക്കുക. ധാരാളം വെള്ളം കുടിക്കാം. ബീഫ് പോലുള്ള റെഡ് മീറ്റും മദ്യപാനവും കുറയ്ക്കുക. യൂറിക് ആസിഡ് തോത് കൂടാതിരിക്കാൻ ഇത് സഹായിക്കും. അത്തരത്തിൽ സന്ധിവാതമുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില…
Read More » -
ഹണി റോസിന്റെ കുട്ടിക്കാലത്തെ അവതരിപ്പിക്കാനുള്ള കുട്ടിത്താരത്തെ തെരയുന്നു….
മലയാള ചലച്ചിത്ര താരം ഹണി റോസ് നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ കാസ്റ്റിംഗ് കാളുമായി അണിയറ പ്രവർത്തകർ. റേച്ചൽ എന്ന ചിത്രത്തിൽ ഹണിയുടെ കുട്ടിക്കാലം അവതരിപ്പിക്കാനുള്ള കുട്ടിത്താരത്തെയാണ് ആവശ്യം. 3 മുതൽ 5 വരെയും 10 മുതൽ 12 വരെയും പ്രായമുള്ള കുട്ടി ആർട്ടിസ്റ്റുകൾക്ക് ഒഡിഷനിൽ പങ്കെടുക്കാവുന്നതാണ്. എബ്രിഡ് ഷൈൻ നിർമാണ പങ്കാളിയായ ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായിക ആനന്ദിനി ബാല ആണ്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥ ഒരുക്കുന്നു. സിനിമ പ്രഖ്യാപിച്ച് കൊണ്ടുള്ള ഹണി റോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. കൈയ്യിൽ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തിൽ ഇറച്ചി നുറുക്കുന്ന ലുക്കിലുള്ള ഹണി റോസിനെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. റേച്ചൽ എന്ന ടൈറ്റിൽ കഥാപാത്രത്തെ തന്നെയാണ് ഹണി റോസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം,…
Read More » -
‘ലാലേട്ടനും വിനായകനും ഒന്നും കൊടുക്കുന്നില്ലേ ?’ ജയിലർ നിർമ്മാതാക്കളോട് ചോദ്യവുമായി നെറ്റിസൺസ്
ചെന്നൈ: രജനികാന്തിൻറെ കരിയറിൽ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയിരിക്കുകയാണ് ജയിലർ. 600 കോടി ക്ലബിലേക്ക് കുതിക്കുന്ന ചിത്രത്തിൻറെ വിജയാഘോഷത്തിലാണ് ഇപ്പോൾ നിർമ്മാതാക്കളായ സൺ പിക്ചേർസ്. ഇതിൻറെ ഭാഗമായി ചിത്രത്തിലെ നായകൻ രജനികാന്തിനും, സംവിധായകൻ നെൽസൺ ദിലീപ് കുമാറിനും വലിയ സമ്മാനങ്ങളാണ് സൺപിക്ചേർസ് ഉടമ കലാനിധിമാരൻ കൈമാറിയത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാണ്. രജനികാന്തിനെ വീട്ടിൽ സന്ദർശിച്ച കലാനിധി മാരൻ അദ്ദേഹത്തിന് നൂറുകോടിയുടെ ചെക്ക് കൈമാറിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ട വിവരം. അതിന് പിന്നാലെ ബിഎംഡബ്യൂ എക്സ് 7 കാറും സൂപ്പർതാരത്തിന് ജയിലർ നിർമ്മാതാവ് സമ്മാനിച്ചു. ഈ കാറിന് ഒന്നേകാൽ കോടി രൂപ വിലവരും. അതിന് പിന്നാലെയാണ് സംവിധായകൻ നെൽസൺ ദിലീപ് കുമാറിനും ചെക്കും പോർഷെ കാറും നിർമ്മാതാവ് നൽകിയത്. എന്നാൽ ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചിത്രത്തിലെ മറ്റു താരങ്ങൾക്ക് സമ്മാനവും തുകയും ഒന്നുമില്ലെ എന്ന ചോദ്യം ഉയരുകയാണ്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച് ക്യാമിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്…
Read More »