LIFE

  • (no title)

       പല കാരണങ്ങള്‍ കൊണ്ടാകാം മുടികൊഴിച്ചിലുണ്ടാകുന്നത്. മുടി കൊഴിയുന്നത് തടയാനും താരന്‍ അകറ്റാനും പല മാര്‍ഗങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ടവരുമുണ്ടാകാം. പ്രായമാകുമ്പോള്‍ മുടി നരയക്കുന്നത് സാധാരണമാണ്. ജരയെന്ന തൊലിചുളുക്കവും നരയെന്നമുടി വെളുക്കലുമാണ് വാര്‍ദ്ധക്യത്തിന്റെ മുഖ്യലക്ഷണം എന്നാല്‍ ജര ബാധിക്കും മുമ്പേ തന്നെ നര ബാധിച്ച നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. അകാലനര എന്നാണിതിന് പേര്. ഹോര്‍മോണ്‍ വ്യതിയാനം, മാനസിക സമ്മര്‍ദ്ദം എന്നിവ മുടി വേഗം നരയ്ക്കുന്നതിന് കാരണമാകുന്നു. ഹെയര്‍ ഡൈ പലര്‍ക്കും അലര്‍ജ്ജിയും ദോഷകാരിയുമാണ്. നര അകറ്റാന്‍ വിലകൂടിയ പല വഴികളും സ്വീകരിക്കുമെങ്കിലും വിചാരിച്ച ഫലം കിട്ടില്ല. ഇപ്പോഴിതാ കെമിക്കലുകള്‍ ഉപയോഗിക്കാതെ വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ഒരു ഡൈ പരിചയപ്പെടാം. ആദ്യ ഉപയോഗത്തില്‍ തന്നെ മുടി നല്ലതായി കറുപ്പിക്കാന്‍ ഇത് സഹായിക്കുന്നു. ആവശ്യമായ സാധനങ്ങള്‍ ബീറ്റ്‌റൂട്ട്, ആര്യ വേപ്പില, കറിവേപ്പില, കാപ്പിപ്പൊടി, മൈലാഞ്ചി പൊടി, നെല്ലിക്ക പൊടി തയ്യാറാക്കുന്ന വിധം ആദ്യം ഒരു ബീറ്റ്‌റൂട്ട് മുറിച്ച് കഷ്ണങ്ങളാക്കി വെള്ളം ചേര്‍ക്കാതെ മിക്‌സിയില്‍…

    Read More »
  • സ്ട്രോബെറി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

    സ്ട്രോബെറിയിൽ വിറ്റാമിൻ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് കാൻസർ, പ്രമേഹം, സ്ട്രോക്ക്, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യ അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാൻ സ്ട്രോബറി കഴിക്കുന്നത് നല്ലതാണ്. പ്രതിരോധശേഷി വർധിപ്പിക്കാനും സ്ട്രോബറി മികച്ചതാണ്. ചർമ്മരോഗങ്ങളിൽ നിന്ന് സംരക്ഷിക്കും. ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സ്ട്രോബറി കഴിക്കുന്നതിലൂടെ കഴിയുന്നു. ചില കാൻസറുകൾ തടയാൻ സ്ട്രോബെറിക്ക് കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എലാജിക് ആസിഡും എല്ലഗിറ്റാനിനുകളും ഉൾപ്പെടെയുള്ള പോളിഫെനോളുകളുടെ സംയോജനമാണ് സംരക്ഷണ ഫലമെന്ന് കരുതപ്പെടുന്നു, ഇത് മൃഗ പഠനങ്ങളിൽ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നു. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള സ്ട്രോബെറി അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഡയറ്റിൽ ഉൾപ്പെടുത്താം. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ഇവ സഹായിക്കുമെന്നാണ് പഠനങ്ങളും പറയുന്നത്. സ്ട്രോബെറി സാലഡായും ജ്യൂസ് ആയും സ്മൂത്തിയായും ഡയറ്റിൽ ഉൾപ്പെടുത്താം. സ്ട്രോബറിയിൽ കലോറി വളരെ കുറവാണ്. ഈ പഴത്തിൽ ധാരാളം വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് സ്ട്രോബറി. ഫോളിക് ആസിഡിന്റെ മികച്ച ഉറവിടം.…

    Read More »
  • ഒന്‍പത് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി നേടി ആർസിഎക്സ്; ദൃശ്യ’ത്തെയും ‘ഭീഷ്‍മ’യെയും മറികടന്നു

    വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തിയറ്ററുകളിലെത്തുന്ന ചില ചിത്രങ്ങള്‍ അപ്രതീക്ഷിത വിജയങ്ങള്‍ ആവാറുണ്ട്. സമീപകാല മലയാള സിനിമയില്‍ ശബ്ദഘോഷങ്ങളില്ലാതെവന്ന് ഹിറ്റ് അടിച്ച് പോയ ചിത്രങ്ങള്‍ പലതുണ്ട്. ആ നിരയിലെ പുതിയ എന്‍ട്രിയാണ് ഓണം റിലീസ് ആയി എത്തിയ ആര്‍ഡിഎക്സ്. ഓഗസ്റ്റ് 25 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിവസം തന്നെ ഒരേ രീതിയില്‍ പോസിറ്റീവ് അഭിപ്രായമാണ് ലഭിച്ചത്. ഓണം റിലീസുകളില്‍ ഏറ്റവും മികച്ച അഭിപ്രായം ലഭിച്ച ചിത്രവും ഇത് തന്നെ. പോസിറ്റീവ് അഭിപ്രായം നേടുന്ന ചിത്രം വളരെ വേഗത്തില്‍ തിയറ്ററുകളില്‍ നിറയ്ക്കുന്ന സമീപകാല ട്രെന്‍ഡിന്‍റെ പുതിയ ഉദാഹരണമായി ആര്‍ഡിഎക്സ് മാറുന്നതാണ് പിന്നാലെ ദൃശ്യമായത്. ഒന്‍പത് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി നേടിയ ചിത്രം ഇക്കഴിഞ്ഞ ഞായറാഴ്ചയും കാര്യമായി പ്രേക്ഷകരെ തിയറ്ററുകളില്‍ എത്തിച്ചു. ഈ ഞായറാഴ്ച കേരളത്തില്‍ നിന്ന് ചിത്രത്തിന് 2 കോടിക്ക് അടുത്ത് കളക്ഷന്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 17 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന്…

    Read More »
  • ബിജെപി നേതാവ് സന്ദീപ് വചസ്പതി ആവശ്യപ്പെട്ട് പങ്കെടുത്ത ഓണപരിപാടിക്ക് മാന്യമായ പ്രതിഫലം നല്‍കിയില്ലെന്ന് നടി ലക്ഷ്മിപ്രിയ

    കൊച്ചി: ബിജെപി നേതാവ് സന്ദീപ് വചസ്പതി ആവശ്യപ്പെട്ട് പങ്കെടുത്ത ഓണപരിപാടിക്ക് മാന്യമായ പ്രതിഫലം നല്‍കിയില്ലെന്ന് നടി ലക്ഷ്മിപ്രിയ. സിനിമ താരമായ ലക്ഷ്മിപ്രിയ ബിഗ്ബോസിലൂടെയും പ്രശസ്തയാണ്. ബിജെ പിയുടെ പ്രചരണത്തിന് പോയിട്ടുണ്ട്, ആര്‍എസ്എസ് പരിപാടികൾക്ക് പോയിട്ടുണ്ട്. സ്വന്തം കയ്യിൽ നിന്നും ഡീസൽ അടിച്ച് തൊണ്ട പൊട്ടി പ്രസംഗിച്ചു പാർട്ടിയെ വളർത്താൻ ശ്രമിച്ചിട്ടുണ്ട് എന്ന ആമുഖത്തോടെയാണ് ആഗസ്റ്റ് 27നുണ്ടായ ദുരനുഭവം എന്ന നിലയില്‍ ലക്ഷ്മി പ്രിയ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ബിജെപി നേതാവ് സന്ദീപ് വചസ്പതി കൂടി ഉള്‍പ്പെട്ട എന്‍എസ്എസ് കരയോഗ മന്ദിരത്തിൽ ഓണാഘോഷ പരിപാടിയിലാണ് അനുഭവം എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. പരിപാടിയുടെ നോട്ടീസ് അടക്കം പങ്കുവച്ചാണ് ലക്ഷ്മിപ്രിയയുടെ പോസ്റ്റ്. ലക്ഷ്മി പ്രിയയുടെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം സുഹൃത്തുക്കളേ, ഈ കഴിഞ്ഞ ആഗസ്റ്റ് 27 ന് എനിക്കുണ്ടായ ഒരു ദുരനുഭവം ഇവിടെ പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നു. സന്ദീപ് വചസ്പതി ഒരു മൂന്ന് മാസം മുൻപ് എന്നെ കോൺടാക്ട് ചെയ്യുന്നു. പെണ്ണുക്കര തെക്ക് സന്ദീപ് വചസ്പതി കൂടി…

    Read More »
  • റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം 300 കോടി ക്ലബില്‍; ബോക്സോഫീസിലെ കിംഗ് എന്ന് ഉറപ്പിക്കുന്ന പ്രകടനവുമായി ഷാരൂഖിന്‍റെ ജവാന്‍

    മുംബൈ: ബോക്സോഫീസിലെ കിംഗ് എന്ന് ഉറപ്പിക്കുന്ന പ്രകടനവുമായി മൂന്നാം നാള്‍ ഷാരൂഖിന്‍റെ ജവാന്‍. നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് ചിത്രത്തിന്‍റെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടു. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം 300 കോടി ക്ലബില്‍ എത്തിയെന്നാണ് റെഡ് ചില്ലീസ് അറിയിക്കുന്നത്. മൂന്ന് ദിവസത്തില്‍ ചിത്രം ആഗോള വ്യാപകമായി നേടിയത് 384.69 കോടിയാണ്. ഇതോടെ ചിത്രം മുടക്കുമുതലിനെക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടിയെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. ആദ്യദിനത്തില്‍ ചിത്രത്തിന്‍റെ ആഗോള കളക്ഷന്‍ 129.6 കോടി ആയിരുന്നു. രണ്ടാം ദിനത്തില്‍ അത് 110 കോടിക്ക മുകളിലായിരുന്നു കളക്ഷന്‍. എന്നാല്‍ കളക്ഷന്‍ ചെറിയ തോതില്‍ താഴോട്ട് പോയതില്‍ ആശങ്ക വേണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കിയത്. അത് ശരിവയ്ക്കുന്ന പ്രകടനമാണ് വാരന്ത്യത്തിന്‍റെ തുടക്കമായ ശനിയാഴ്ച ഉണ്ടായത്. 147 കോടിയാണ് ചിത്രം ആഗോള വ്യാപകമായി നേടിയത്. ഞായറാഴ്ച  ഇതിനകം ബുക്കിംഗ് ആപ്പ് കണക്കുകള്‍ പ്രകാരം റെക്കോഡ് കളക്ഷനാണ്  പ്രതീക്ഷിക്കുന്നത്. ചിത്രത്തിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തേക്കാള്‍ ഹിന്ദി മേഖലയിലാണ് വന്‍ കളക്ഷന്‍…

    Read More »
  • സണ്ണി ഡിയോള്‍ പ്രതിഫലം 50 കോടിയായി ഉയര്‍ത്തിയോ, സണ്ണി ഡിയോള്‍ തന്നെ പറയുന്നു…

    മുംബൈ: ഗദർ 2 റിലീസായി ഒരു മാസത്തോട് അടുക്കുകയാണ്. സണ്ണി ഡിയോൾ ചിത്രം പ്രേക്ഷകരെ ഇപ്പോഴും തീയറ്ററിലേക്ക് എത്തിക്കുന്നുണ്ട്. 22 വർഷം മുന്‍പ് ഇറങ്ങിയ ഗദറിന്‍റെ രണ്ടാം ഭാഗം സണ്ണി ഡിയോളിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിക്കഴിഞ്ഞു.  സണ്ണി ഡിയോളിന്റെ മികച്ച ഒരു തിരിച്ചുവരവ് ആണെന്ന് നിരൂപകരും അഭിപ്രായപ്പെടുന്നത്. അതേ സമയം  ‘ഗദര്‍ 2’ ഇതുവരെ 510 കോടി നേടിയെന്നാണ് തരണ്‍ ആദര്‍ശ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഗംഭീര തിരിച്ചുവരവില്‍ തന്‍റെ പ്രതിഫലം സണ്ണി ഡിയോള്‍ കുത്തനെ ഉയര്‍ത്തിയെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എട്ടു കോടിക്ക് അടുത്താണ് ഗദര്‍ 2വില്‍ സണ്ണി പ്രതിഫലം വാങ്ങിയതെങ്കില്‍ ഇനിയങ്ങോട്ട് അത് 50 കോടിയായി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഒരു ഹിന്ദി ടോക്ക് ഷോയില്‍ ഈ റിപ്പോര്‍ട്ടിനോട് സണ്ണി ഡിയോള്‍ തന്നെ പ്രതികരിച്ചു. പ്രതിഫലം വര്‍ദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യ ടിവി പരിപാടിയിലാണ് സണ്ണി ഡിയോള്‍ പ്രതികരിച്ചത്. ഗദര്‍ 2 വലിയ വിജയമായപ്പോള്‍…

    Read More »
  • പ്രണയത്തിൽ ചാലിച്ച ഫാമിലി എന്റർടെയ്നർ ആരോമലിന്റെ ആദ്യത്തെ പ്രണയം 22ന് തീയേറ്ററുകളിൽ

    ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ മുബീൻ റൗഫ് സംവിധാനം ചെയ്ത ” ആരോമലിന്റെ ആദ്യത്തെ പ്രണയം” സെപ്റ്റംബർ 22-ന് തീയേറ്ററുകളിലെത്തുന്നു. ആരോമലിന്റെ ജീവിതത്തിലെ ആദ്യത്തെ പ്രണയവും അത് നേടിയെടുക്കാൻ അയാൾ നടത്തുന്ന പോരാട്ടവും അയാളെ അതിലേക്ക് എത്തിക്കാൻ പ്രകൃതി എത്തരത്തിൽ സഹായിക്കുന്നു എന്നതും ചിത്രത്തിൽ കാണാൻ കഴിയും. തീർത്തും പ്രണയത്തിൽ ചാലിച്ച ഒരു കുടുംബ ചിത്രമാണിത്. വ്യത്യസ്ഥമായൊരു കഥ കണ്ടെത്തി അതിനനുയോജ്യമായ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണ് ചിത്രത്തിൽ ചെയ്തിട്ടുള്ളത്. ആരോമലിനെ അവതരിപ്പിക്കുന്നത് കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സിദ്ദിഖ് സാമനാണ്. നായികയാകുന്നത് അമാന ശ്രീനി. ഒപ്പം സലിംകുമാർ, വിനോദ് കോവൂർ, അഭിലാഷ് ശ്രീധരൻ, റിഷി സുരേഷ്, റമീസ് കെ, ശിവപ്രസാദ്, മെൽബിൻ, രവി എന്നിവരും കഥാപാത്രങ്ങളാകുന്നു. സംവിധാനം- മുബീൻ റൗഫ് (Mubeen Rouf), ബാനർ, നിർമ്മാണം – ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ച്ചേഴ്സ്, കഥ, തിരക്കഥ, സംഭാഷണം- മിർഷാദ് കൈപ്പമംഗലം, ഛായാഗ്രഹണം- എൽദോ ഐസക്ക്, എഡിറ്റിംഗ്, കളറിസ്റ്റ് – അമരിഷ്…

    Read More »
  • ആരോഗ്യ ഇൻഷുറൻസ് ഉണ്ടോ? മെഡിക്ലെയിമിന്റെ പരിധിയിൽ വരാത്ത രോഗങ്ങൾ ഇതൊക്കെ

    ജീവിതത്തിൽ ഇൻഷുറൻസിന്റെ പ്രാധാന്യം വളരെ വലുതാണ്. പ്രധാനമായും ആരോഗ്യ ഇൻഷുറൻസിന്റെ. കാരണം, അപ്രതീക്ഷിതമായ ചികിത്സ ചെലവുകൾ വരുമ്പോൾ പലപ്പോഴും പണം കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. ഇങ്ങനെയുണ്ടാകുന്ന അനിശ്ചിതത്വങ്ങളിൽ നിന്നും സംരക്ഷിക്കുന്നതാണ് ആരോഗ്യ ഇൻഷുറൻസുകൾ. മെഡിക്കൽ മേഖലയിലെ രോഗനിർണയം, ചികിത്സ, പ്രതിരോധം എന്നിവയിൽ സമീപ കാലത്ത് വാൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ചികിത്സാച്ചെലവുകൾ കുത്തനെ ഉയരാനും ഇത് കാരണമായി. ഇവിടെയാണ് ആരോഗ്യ ഇൻഷുറൻസ് ഒരു കുടുംബത്തിന് സഹായകമാകുന്നത്. ആരോഗ്യ ഇൻഷുറൻസ് പോളിസികളും മെഡിക്ലെയിം പോളിസികളും വ്യത്യസ്തമാണ് എന്ന എത്ര പേർക്കറിയാം? അവയുടെ കവറേജും വ്യത്യസ്തമാണ്. മെഡിക്ലെയിം ലഭിക്കാത്ത രോഗങ്ങളും ചികിത്സകളും ഉണ്ട്. എന്താണ് മെഡിക്ലെയിം? മെഡിക്ലെയിം പോളിസി എന്നത് ഇൻഷ്വർ ചെയ്ത വ്യക്തിക്ക് അസുഖമോ പരിക്കോ ഉണ്ടായാൽ ആശുപത്രി ചെലവുകൾ, ചികിത്സകൾ, മറ്റ് അനുബന്ധ ചെലവുകൾ എന്നിവ ഉൾക്കൊള്ളുന്ന ഒന്നാണ്. പോളിസിയിൽ എത്ര തുകയാണോ കവറേജ് ആയി നൽകുക എന്ന വ്യക്തമാക്കിയിട്ടുള്ളത് അതിനനുസരിച്ചാണ് ഇൻഷ്വർ ചെയ്തയാൾ ഇൻഷുറൻസ് കമ്പനിക്ക് പ്രീമിയം അടയ്ക്കുന്നത്. മെഡിക്ലെയിം പോളിസികൾ…

    Read More »
  • അരേ വാ.. നയൻസ് മണിമണിയായി ഹിന്ദി പറയുന്ന വീഡിയോ കണ്ട് അന്തംവിട്ട് ആരാധകർ! മറ്റ് നടിമാര്‍ കണ്ടുപഠിക്കണമെന്ന് ആരാധകര്‍

    തെന്നിന്ത്യയുടെ പ്രിയ നടി ഹിന്ദിയിൽ ആദ്യമായി നായികയായിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ നായികയായിട്ടാണ് നയൻതാര ബോളിവുഡിലേക്ക് എത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോൾ നയൻതാര ഹിന്ദി പറയുന്നതിന്റെ വീഡിയോയാണ് ശ്രദ്ധയാകർഷിക്കുന്നത്. മലയാളിയായ നയൻതാര ഇപ്പോൾ തമിഴ്‍നാട്ടുകാരിയാണ്. ഏറെക്കാലമായി നയൻതാര തമിഴ്‍നാട്ടിലാണ് താമസിക്കുന്നത്. വിഘ്‍നേശ് ശിവനും നയൻതാരയും കേരളത്തിലേക്ക് വരുകയും ചെയ്യാറുണ്ട്. നയൻതാര ഭംഗിയായി ഹിന്ദി സംസാരിക്കുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. ജയിലിന്റെ പ്രമോഷനായാണ് നയൻതാര സംസാരിക്കുന്നത്. ബോളിവുഡ് നടിമാരേക്കാളും മനോഹരമായി ഹിന്ദി പറയുന്ന നയൻതാരയെ പ്രേക്ഷകർ അഭിനന്ദിക്കുകയാണ്. മറ്റ് നടിമാരെയും ഉൾപ്പെടുത്തിയുള്ള ഒരു വീഡിയോയിൽ തെന്നിന്ത്യയുടെ പ്രിയ നായിക നയൻതാര മനോഹരമായി സംസാരിക്കുന്നത് പിങ്ക്‍വില്ലയാണ് പുറത്തുവിട്ടിരിക്കുന്നത്. അറ്റ്‍ലിയാണ് ഷാരൂഖിന്റെയും നയൻതാരയുടെയും ജവാൻ സംവിധാനം ചെയ്‍തിരിക്കുന്നത്. ഷാരൂഖ് ഖാൻ നിറഞ്ഞുനിൽക്കുന്ന ഒരു ചിത്രമാണ് ജവാൻ എന്നാണ് അഭിപ്രായങ്ങൾ. എന്നാൽ തമിഴ് പശ്ചാത്തലമുള്ള ഒരു ചിത്രമായതിനാൽ നായക വേഷം ഷാരൂഖ് ഖാന് യോജിക്കുന്നുണ്ടോ എന്ന് ചിലർ സംശയവും പ്രകടിപ്പിക്കുന്നു. നയൻതാര മികച്ച പ്രകടനമാണ് കാഴ്‍ചവച്ചിരിക്കുന്നതെന്നാണ് ചിത്രം…

    Read More »
  • അതിഥി തൊഴിലാളിയായെത്തി വെള്ളിത്തിരയിലേക്ക്… ഫോര്‍ട്ട് കൊച്ചിയിലെ ചായക്കടയില്‍നിന്ന് മലയാള സിനിമയുടെ അഭ്രപാളികളിലേക്ക് നടന്നുകയറാന്‍ ഒരുങ്ങി ചന്തു നായക്

    കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ ചായക്കടയില്‍നിന്ന് മലയാള സിനിമയുടെ അഭ്രപാളികളിലേക്ക് നടന്നുകയറാന്‍ ഒരുങ്ങുകയാണ് ചന്തു നായക് എന്ന അതിഥി തൊഴിലാളി. ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ചായക്കടയിലെ തൊഴിലാളിയുടെ വേഷമണിഞ്ഞ ഒഡീഷയിലെ ഗജാം ജില്ലയിലെ ബാജനഗറില്‍നിന്നുള്ള ഈ 21കാരന്‍ നേരത്തെ മറ്റു പല ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ദ ന്യൂ ഇന്ത്യന്‍ എക്സപ്രസാണ് ചന്തു നായകിന്‍റെ വെള്ളിത്തിരയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. ഒഡീഷയിലെ നിര്‍ധന കര്‍ഷക കുടുംബത്തില്‍നിന്നുള്ള ചന്തു, ചെറുപ്പകാലം തൊട്ടെ അഭിനയ മോഹം കൂടെ കൊണ്ടുനടന്നിരുന്നു. എന്നാല്‍, പിന്തുണക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഒടുവില്‍ 12ാം വയസില്‍ ഒഡീഷനില്‍ പങ്കെടുക്കാന്‍ ചന്തു വീട്ടില്‍നിന്നും മോഷ്ടിച്ച 400 രൂപയുമായി ഭുവനേശ്വറിലേക്ക് വണ്ടികയറിയെങ്കിലും നിരാശയായിരുന്നു ഫലം. നിരധി ഒഡീഷനുകളില്‍ പങ്കെടുത്തെങ്കിലും കഴിവുണ്ടായിരുന്നിട്ടും അഭിനയിപ്പിക്കണമെങ്കില്‍ എല്ലാവര്‍ക്കും പണം ആവശ്യമായിരുന്നുവെന്നും അവസരം ലഭിച്ചില്ലെന്നും ചന്തു ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. പിന്നീട് സുഹൃത്തിനൊപ്പം ഫോര്‍ട്ടുകൊച്ചിയിലെത്തി. എട്ടാം ക്ലാസുകാരനായ ചന്തു ഫോര്‍ട്ട് കൊച്ചി സ്റ്റാച്യൂ ജങ്ഷനിലെ സ്റ്റീഫന്‍സ് ടീ ഷോപ്പില്‍ ജോലിക്കുകയറി.…

    Read More »
Back to top button
error: