LIFE

  • നിങ്ങളുടെ ബൈക്കിന്‍റെ മൈലേജ് കുത്തനെ കൂടും, ഇതാ ചില സൂത്രപ്പണികള്‍!

    വർദ്ധിച്ചുവരുന്ന പെട്രോൾ വില സാധാരണക്കാരുടെ ബജറ്റിനെ താറുമാറാക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ദൈനംദിന ഓഫീസ് അല്ലെങ്കിൽ മറ്റ് ജോലികൾക്ക് ഉയർന്ന മൈലേജ് നൽകുന്ന ഒരു ഇരുചക്രവാഹനം ആവശ്യമാണ്. ഇക്കാലത്ത്, വർദ്ധിച്ചുവരുന്ന നഗര ഗതാഗതവും ഇന്ധന വിലയും കാരണം ഒരു ബൈക്കിന്റെ മൈലേജ് നിലനിർത്താൻ ബുദ്ധിമുട്ടാണ്. തങ്ങൾക്ക് മികച്ച ബ്രാൻഡഡ് ബൈക്കുകൾ സ്വന്തമായുണ്ടെങ്കിലും അവയ്‌ക്കായി ദിവസേന അമിത തുക ചെലവഴിക്കുന്നതായി പല ബൈക്ക് ഉടമകളും പരാതിപ്പെടുന്നു. തങ്ങളുടെ ചെലവുകളിൽ ഭൂരിഭാഗവും തങ്ങളുടെ ബൈക്കിന് വേണ്ടി മുടക്കുന്നതായി തോന്നുന്നതായും മൈലേജ് കുറവായതാണ് ഇതിന് മൂലകാരണമെന്നും പലരും പരാതി പറയുന്നു. ബൈക്ക് മൈലേജ് എങ്ങനെ മെച്ചപ്പെടുത്താമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചില ലളിതമായ നുറുങ്ങുകൾ സ്വീകരിക്കുകയാണെങ്കിൽ, നമ്മുടെ പഴയ സ്‍കൂട്ടറിനോ ബൈക്കിനോ പുതിയത് പോലെ മൈലേജ് നൽകാനാകും. ഇതാ ഇരുചക്ര വാഹനങ്ങളുടെ മൈലേജ് വർധിപ്പിക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ അറിയാം. കൃത്യസമയത്ത് സർവ്വീസ് ഇരുചക്ര വാഹനങ്ങൾ കൃത്യസമയത്ത് സർവീസ് നടത്തണം. എയർ ഫിൽട്ടർ, എഞ്ചിൻ ഓയിൽ, സ്‍പാർക്ക്…

    Read More »
  • നിങ്ങളുടെ ബൈക്ക് പെട്രോൾ തീർന്ന് വഴിയിൽ കിടക്കാതിരക്കാൻ ഈ ട്രിക്ക് പ്രയോഗിക്കൂ… ബൈക്കുകളുടെ റിസർവ് മോഡ് ഫീച്ചറിനെക്കുറിച്ചറിയാം

    പലപ്പോഴും യാത്രാമധ്യേ ബൈക്കിൽ പെട്രോൾ തീർന്ന് നിങ്ഹളിൽ പലരും വഴിയിൽ കുടുങ്ങിപ്പോയിട്ടുണ്ടാകും. സമീപത്ത് പെട്രോൾ പമ്പ് കാണാത്തതാണ് പ്രശ്‌നം കൂടുതൽ. ഇത് നിങ്ങൾക്ക് സംഭവിക്കാതിരിക്കാൻ, നിങ്ങളുടെ ബൈക്കിൽ പെട്രോൾ തീർന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാം. നിങ്ങൾ ഈ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ, ഒരു പ്രശ്നവുമില്ലാതെ നിങ്ങൾക്ക് നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എളുപ്പത്തിൽ എത്തിച്ചേരാനാകും. ഇതിനായി നിങ്ങൾ ഈ ട്രിക്ക് സ്വീകരിച്ചാൽ മതി. നമ്മൾ സംസാരിക്കുന്നത് ട്രിക്ക് ബൈക്കുകളുടെ റിസർവ് മോഡ് ഫീച്ചറിനെക്കുറിച്ചാണ്. ഈ സവിശേഷത എല്ലാ ബൈക്കിലും ലഭ്യമാണ്. മോട്ടോർബൈക്കുകളിൽ ലഭ്യമായ പ്രധാന സവിശേഷതകളിൽ ഒന്നാണിത്. ഈ മോഡ് നിങ്ങളുടെ ബൈക്കിൽ ലഭ്യമാണെങ്കിൽ, ഏത് അടിയന്തര സാഹചര്യത്തിൽ നിന്നും നിങ്ങൾക്ക് രക്ഷപ്പെടാം. ബൈക്കിൽ പെട്രോൾ തീർന്നതിന് ശേഷം അടുത്ത് പെട്രോൾ പമ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ടെൻഷനില്ലാതെ യാത്ര തുടരാം, ലക്ഷ്യസ്ഥാനത്ത് എത്താം. വാഹനത്തിൽ ഇന്ധനം തീരുമ്പോഴെല്ലാം, വാഹനം ഓടാൻ കുറച്ച് ഇന്ധനം കരുതിവെക്കും. ഇതുമൂലം ഇന്ധനം തീർന്നതിന് ശേഷം വാഹനം കുറച്ച് കിലോമീറ്ററുകൾ ഓടുന്നു.…

    Read More »
  • വയറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

    വയറിൻറെ അഥവാ കുടലിൻറെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ് കുടലിൻറെ ആരോഗ്യത്തിനായി കഴിക്കേണ്ടത്. അത്തരത്തിൽ വയറിൻറെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ഒന്ന്… തൈരാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പ്രോബയോട്ടിക്കിനാൽ സമ്പന്നമാണ് തൈര്. ദിവസവും തൈര് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കാനും വയറിൻറെയും കുടലിൻറെയും ആരോഗ്യത്തെ നിലനിർത്താനും സഹായിക്കും. രണ്ട്… നെയ്യാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഇവ പതിവായി കഴിക്കുന്നത് കുടലിൻറെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. മൂന്ന്… ‍ ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇഞ്ചി ദഹനം മെച്ചപ്പെടുത്താനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. നാല്… ഉള്ളിയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. മിക്ക കറികളിലും പ്രധാന ചേരുവയായി നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് ഉള്ളിയും സവാളയുമൊക്കെ. നമ്മുടെ ശരീരത്തിനാവശ്യമായ…

    Read More »
  • മമ്മൂട്ടി കരയുന്നതു കാണുമ്പോള്‍ കരച്ചില്‍ വരുമെന്ന് നടി ഭാവന

    മമ്മൂട്ടി കരയുന്നത് കാണുമ്പോൾ സങ്കടം വരും എന്ന് നടി ഭാവന. അത് അദ്ദേഹത്തിന്റെ ഒരു കഴിവാണ്. ചിലർ കരയുമ്പോൾ നമുക്ക് അത് സിനിമയാണ് എന്ന് നമുക്ക് ബോധ്യമുണ്ടാകും. എന്നാൽ ചിലരുടെ കരച്ചിൽ കാണുമ്പോൾ സിനിമയാണ് എന്നത് മറന്നുപോകുമെന്നും ഭാവന ബിഹൈൻഡ്‍വുഡ്‍സിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ഭാവനയുടെ വാക്കുകൾ എനിക്ക് എന്നെ ജഡ്‍ജ് ചെയ്യാനാകില്ല. ഞാൻ ജീവിതത്തിൽ കരയുന്നതു പോലെയാകും സിനിമയിലും കരയുക. എനിക്ക് മമ്മൂക്ക കരയുന്ന ഒരു സീൻ കാണുമ്പോൾ ഭയങ്കര കരച്ചിൽ വരും. ചിലർ കരയുമ്പോൾ നമുക്ക് പ്രേത്യേകമൊന്നും തോന്നുകയും ചെയ്യില്ല. ചിലർ കരയുമ്പോൾ നമുക്കും വിഷമമാകും. ഇനി ഞാൻ കാണുകേയില്ലെന്ന് തീരുമാനിച്ച സിനിമകൾ ഉണ്ട്. കാരണം ഭയങ്കര സങ്കടം വരും. അഭിനേതാക്കളുടെ കഴിവാണത്. മമ്മൂക്ക കരയുന്ന ഒരു സിനിമാ രംഗം കാണുമ്പോൾ നമുക്ക് സങ്കടമുണ്ടാകുന്നത് അദ്ദേഹത്തിന്റെ വലിയ കഴിവാണ്. അഭിനയമാണെന്നറിയാം, ഞാനും അവരെ പോലെ സിനിമയിൽ ഉള്ളയാളായതിനാൽ കൃത്യമായി എല്ലാം ബോധ്യമുണ്ട്. എന്നിട്ടും വിഷമമുണ്ടാകുമ്പോൾ അവരുടെ കഴിവാണ്. ഭാവന…

    Read More »
  • മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ നാഗചൈതന്യയുടെ നായികയായി തെന്നിന്ത്യയുടെ സ്വന്തം സായ് പല്ലവി

    തെന്നിന്ത്യയൊട്ടാകെ പ്രിയങ്കരിയായ സായ് പല്ലവിയുടെ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. പ്രേമം എന്ന ഹിറ്റ് മലയാള ചിത്രത്തിലൂടെ കേരളത്തിന്റെ പ്രിയം നേടിയ സായ് പല്ലവി ഇപ്പോള്‍ മറ്റ് തെന്നിന്ത്യൻ ഭാഷകളിലാണ് സജീവം. സായ് പല്ലവി നായികയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. നാഗചൈതന്യയുടെ നായികയായി സായ് പല്ലവി വീണ്ടുമൊരു ചിത്രത്തില്‍ എത്തുകയാണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിലാണ് സായ് പല്ലവിയും നാഗചൈതന്യയും പ്രധാന വേഷത്തിലെത്തുന്നത്. കീര്‍ത്തി സുരേഷിനെയായിരുന്നു നാഗചൈതന്യയുടെ പുതിയ ചിത്രത്തില്‍ നായികയായി പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. സംവിധായകൻ ചന്ദൂ മൊണ്ടേടി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ പെര്‍ഫോമൻസിന് പ്രധാന്യമുള്ള ഒരു വേഷമാണ് സായ് പല്ലവിക്ക് ലഭിച്ചിരിക്കുന്നതും. ശിവകാര്‍ത്തികേയൻ നായകനായുള്ള എസ്‍കെ 21 സിനിമയിലും സായ് പല്ലവിയാണ് നായിക. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമിയാണ്. വേറിട്ട ലുക്കിലായിരിക്കും ഒരു യുദ്ധ സിനിമയായി ഒരുക്കുന്ന എസ്‍കെ 21ല്‍ ശിവകാര്‍ത്തികേയൻ എത്തുക. കശ്‍മീരും ഒരു ലൊക്കേഷനാകുന്ന ശിവകാര്‍ത്തികേയൻ ചിത്രം നിര്‍മിക്കുന്നത് കമല്‍ഹാസന്റെ രാജ്‍ കമലാണ്. ബോളിവുഡിലും…

    Read More »
  • ജയിലര്‍ പിന്നാലെ തീയറ്ററുകളിൽ തരംഗമായി വിഷാലിന്റെ മാർക്ക് ആന്റണി; ആദ്യ അഞ്ച് ദിവസത്തെ കളക്ഷന്‍ ഇങ്ങനെ ….

    വല്ലപ്പോഴും സംഭവിക്കുന്ന ഒരു വിജയം കൊണ്ട് ഒരു ചലച്ചിത്ര വ്യവസായത്തിന് മുന്നോട്ട് പോകാനാവില്ല. അതിന് തുടരെ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ എത്തിക്കൊണ്ടിരിക്കണം. ഇന്ത്യയിലെ മറ്റേത് ഭാഷാ ചലച്ചിത്ര വ്യവസായങ്ങളേക്കാളും ഇപ്പോള്‍ അത് സംഭവിച്ചുകൊണ്ടിരിക്കുന്നത് കോളിവുഡിലാണ്. ഒന്നിന് പിന്നാലെ ഒന്നെന്ന നിലയിലാണ് തമിഴില്‍ നിന്ന് സമീപകാലത്ത് വിജയചിത്രങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്. ജയിലര്‍ ആയിരുന്നു ഏറ്റവുമൊടുവില്‍ തരംഗം സൃഷ്ടിച്ചത്. ജയിലര്‍ ഒടിടിയില്‍ എത്തിയതിന് പിന്നാലെ മറ്റൊരു ചിത്രവും തമിഴില്‍ നിന്ന് വിജയം നേടുകയാണ്. വിശാലിനെയും എസ് ജെ സൂര്യയെയും പ്രധാന കഥാപാത്രങ്ങളാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത മാര്‍ക്ക് ആന്‍റണിയാണ് ചിത്രം. സെപ്റ്റംബര്‍ 15 ന് തിയറ്ററുകളിലെത്തിയ ചിത്രം ജയിലറിന് ശേഷം പോസിറ്റീവ് അഭിപ്രായം നേടുന്ന തമിഴ് ചിത്രമാണ്. കഥയിലും അവതരണത്തിലുമൊക്കെ വൈവിധ്യം കൊണ്ടുവന്നിരിക്കുന്ന ചിത്രം തമിഴ്നാട്ടിലെ സിനിമാപ്രേമികളുടെ ഇപ്പോഴത്തെ ചോയ്സ് നമ്പര്‍ 1 ആണ്. മികച്ച ഓപണിംഗ് നേടിയിരുന്ന ചിത്രത്തിന്‍റെ ആദ്യ അഞ്ച് ദിവസത്തെ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ നിര്‍മ്മാതാവ്. വാരാന്ത്യ ദിനങ്ങള്‍ക്ക് ശേഷവും…

    Read More »
  • വ്യാജ വെബ്സൈറ്റുകൾ വ്യാപകം; ഓൺലൈനിൽ കെ.എസ്.ആർ.ടി.സി. ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ശ്രദ്ധിക്കുക; എങ്ങനെ തിരിച്ചറിയാം

    തിരുവനന്തപുരം:  കെ.എസ്.ആർ.ടി.സി.-യുടെ ഔദ്യോഗിക ബുക്കിംഗ് പ്ലാറ്റ്ഫോമുകളെപ്പോലെ വ്യാജ വെബ്സൈറ്റുകൾ പ്രവർക്കുന്നത് കാരണം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് കെഎസ്ആർടിസി അറിയിച്ചു. കെ.എസ്.ആർ.ടി.സി ബുക്കിംഗിനുള്ള ഏക ഔദ്യോഗിക വെബ്സൈറ്റ് https://onlineksrtcswift.com മാത്രമാണ്. ബുക്കിംഗിനായി കെ.എസ്.ആർ.ടി.സിയെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന മറ്റേതെങ്കിലും വെബ്സൈറ്റ് വ്യാജവും വഞ്ചനാപരവുമാണെന്ന് കെ.എസ്.ആർ.ടി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു. വ്യാജ വെബ്സൈറ്റുകളും URL – കളും എങ്ങനെ തിരിച്ചറിയാം ഔദ്യോഗിക ഡൊമെയ്ൻ: URL പരിശോധിച്ച് നിങ്ങൾ എല്ലായ്പ്പോഴും കെ.എസ്.ആർ.ടി.സി.യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉണ്ടെന്ന് ഉറപ്പാക്കുക: https://onlineksrtcswift.com. ഈ URL-ലെ ഏതൊരു തരത്തിലുള്ള വ്യത്യാസവും വ്യാജമായി കണക്കാക്കേണ്ടതാണ്.  HTTPS പ്രോട്ടോക്കോൾ: ഏതെങ്കിലും വ്യക്തിഗത അല്ലെങ്കിൽ പേയ്മെന്റ് വിവരങ്ങൾ നൽകുന്നതിന് മുമ്പ്, എല്ലായ്പ്പോഴും അഡ്രസ് ബാറിൽ ‘HTTPS’ എന്ന വാക്ക് ഉണ്ടോ എന്ന് പരിശോധിക്കുക. HTTPS-ലെ ‘S’ എന്നാൽ ‘Security (‘ സുരക്ഷിതം) എന്നാണ്, ‘HTTP’ മാത്രമുള്ള ഒരു വെബ്സൈറ്റ്  (‘S’ ഇല്ലാതെ) സുരക്ഷിതമായിരിക്കില്ല. ട്രസ്റ്റ് സീലുകൾ/സർട്ടിഫിക്കേഷൻ ഉണ്ടോ എന്ന് ഉറപ്പു വരുത്തുക.: യഥാർത്ഥ വെബ്സൈറ്റുകൾക്ക്…

    Read More »
  • ബമ്പർ അടിച്ചാൽ പബ്ലിസിറ്റി സ്റ്റണ്ടിന് പോകല്ലേ! “ഭാ​ര്യ പറഞ്ഞത് കാര്യമാക്കാതെ, ലോട്ടറി അടിച്ച വിവരം എല്ലാവരെയും വിളിച്ച് അറിയിച്ചു. അതാണ് എനിക്ക് പറ്റിപ്പോയ തെറ്റ്”; മുൻ ബമ്പർ ജേതാവിന്റെ വാക്കുകൾ …

    ആരാകും ഈ വർഷത്തെ ഓണം ബമ്പർ ഭാ​ഗ്യശാലി എന്നറിയാൻ കാത്തിരിക്കുകയാണ് കേരളക്കര. നാളെ ഉച്ചക്ക് രണ്ട് മണിയോടെ ആ ഭാ​ഗ്യ നമ്പർ ഏതാണെന്ന് അറിയാൻ സാധിക്കും. ലോട്ടറി ഷോപ്പുകളിൽ എല്ലാം വൻ തിരക്കാണ് അവസാന മണിക്കൂറുകളിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ലോട്ടറി അടിച്ചുകഴിഞ്ഞാൽ അവ എങ്ങനെ മാറ്റിയെടുക്കാം, വിനിയോ​ഗിക്കാം എന്ന് പറയുകയാണ് മുൻ ബമ്പർ ജേതാവായ അനൂപ്. “ലോട്ടറി അടിച്ച വിവരം ആരോടും പറയാതിരിക്കുന്നതാണ് നല്ലത്. വേറെ ഒന്നും കൊണ്ടല്ല, നല്ല രീതിയിൽ പോകുന്ന സുഹൃത്ത് ബന്ധങ്ങളായാലും ബന്ധുക്കളായാലും പിണങ്ങും. ഒന്ന് രണ്ട് തവണ സഹായം ചോദിക്കുമ്പോൾ നമുക്ക് ചെയ്യാൻ പറ്റും. വീണ്ടുമൊരു തവണ കൂടി കൊടുക്കാൻ നമുക്ക് സാധിച്ചെന്ന് വരില്ല. അതോടെ പിണക്കമാകും. അതിന് മുൻപ് കൊടുത്തതൊന്നും കാര്യമാക്കയും ഇല്ല. പിന്നെ പറ്റുന്ന രീതിയിൽ അർഹതപ്പെട്ടവരെ സഹായിക്കണം”, എന്ന് അനൂപ് പറയുന്നു. “പബ്ലിസിറ്റി വിചാരിക്കരുത്. എങ്കിൽ എന്റെ അവസ്ഥ ആയിപ്പോകും. ഭാ​ര്യ പറഞ്ഞത് കാര്യമാക്കാതെ, ലോട്ടറി അടിച്ച വിവരം…

    Read More »
  • ഹണിമൂണിന് പോയി തിരികെ വന്നതോടെയാണ് അവളുടെ ജീവിതത്തിൽ ചില മാറ്റങ്ങൾ കണ്ട് തുടങ്ങി; സഹപ്രവർത്തകർ പറഞ്ഞത് ​ഗർഭിണി ആയിരിക്കുമെന്ന്, ഡോക്ടർ പറഞ്ഞു അവൾക്ക് വിഷാദമാണെന്ന്… പക്ഷേ…

    നിരവധിക്കണക്കിന് വ്യത്യസ്തവും അമ്പരപ്പിക്കുന്നതുമായ അനുഭവങ്ങളാണ് ഇപ്പോൾ ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്ക് മുന്നിലേക്ക് വരുന്നത്. അതിൽ ചിലതൊക്കെ കേൾക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിച്ച് കാണുമോ എന്ന് നാം അന്തംവിടും. ചില കഥകളൊക്കെ കേൾക്കുമ്പോൾ നമുക്ക് ഇങ്ങനെ സംഭവിച്ചില്ലല്ലോ എന്ന് ആശ്വാസം തോന്നും. അതുപോലെ എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ച അനുഭവമാണ് 36 -കാരിയായ ഹെലൻ ഹാനെമാന്റേതും. 2016 -ലായിരുന്നു അവളുടെ വിവാഹം. ഹണിമൂണിന് പോയി തിരികെ വന്നതോടെയാണ് അവളുടെ ജീവിതത്തിൽ ചില മാറ്റങ്ങൾ കണ്ട് തുടങ്ങിയത്. അതിലൊന്ന് അവളെപ്പോഴും തുരങ്കത്തിൽ നിന്നുള്ളത് പോലെയുള്ള ചില ദൃശ്യങ്ങൾ കാണാൻ തുടങ്ങി എന്നതാണ്. പിന്നെ വിട്ടുമാറാത്ത തലവേദനയും. തുടക്കത്തിൽ അവളുടെ സഹപ്രവർത്തകർ പറഞ്ഞത് അവൾ ​ഗർഭിണി ആയിരിക്കും എന്നാണ്. എന്നാൽ പരിശോധനയിൽ ആയിരുന്നില്ല. ഇതേ തുടർന്ന് അവൾ ഡോക്ടറെ കാണാൻ പോയി. ഡോക്ടർ പറഞ്ഞത് അവൾക്ക് വിഷാദം ആണ് എന്നായിരുന്നു. ശേഷം ഹെലനും ഭർത്താവും അവളുടെ പുതിയ വീട്ടിലേക്ക് താമസം മാറി. പക്ഷേ, എന്തൊക്കെ ചെയ്തിട്ടും…

    Read More »
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ; പ്രമേഹമുള്ളവർ ഉലുവയിട്ട വെള്ളം കുടിച്ചോളൂ, ​​ഗുണങ്ങൾ ഇതാണ്

    പ്രമേഹബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രമേഹമുള്ളവർ പലപ്പോഴും ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തേണ്ടത് പ്രധാനമാണ്. പ്രമേഹരോ​ഗികൾ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണമാണ് ഉലുവ. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ സഹായിക്കുന്നു. ഉലുവ ഒരു രാത്രി മുഴുവൻ കുതിർത്ത ശേഷം ആ വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഏകദേശം 10 ഗ്രാം ഉലുവ ചൂടുവെള്ളത്തിൽ കുതിർത്ത ശേഷം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. ‘ഫൈബർ ഉൾപ്പെടെയുള്ള ഉലുവയിലെ ലയിക്കുന്ന നാരുകൾ കുടലിൽ ആഗിരണം ചെയ്യപ്പെടുന്ന പഞ്ചസാരയും ഫെനുഗ്രെസിൻ, ട്രൈഗോനെല്ലിൻ തുടങ്ങിയ ആൽക്കലോയിഡുകളും ഹൈപ്പോഗ്ലൈസമിക് പ്രവർത്തനവും 4 ഹൈഡ്രോക്‌സിസോലൂസിൻ (4-OH അമ്‌പാൻ ക്രീസ് ഐലുമായി പ്രവർത്തിക്കുന്നു) എന്നിവയും കുടലിൽ ആഗിരണം ചെയ്യുന്നത് വൈകിപ്പിക്കുന്നു…’ – പോഷകാഹാര വിദഗ്ധയായ ലോവ്‌നീത് ബത്ര പറയുന്നു. ഉലുവ വെള്ളം പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ…

    Read More »
Back to top button
error: