LIFEMovie

ഹണി റോസിന്റെ ‘റേച്ചല്‍’ ചിത്രീകരണം ആരംഭിച്ചു

കൊച്ചി: ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ‘റേച്ചൽ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ഹണി റോസിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് മൂലം ആദ്യ പോസ്റ്ററിലൂടെതന്നെ ഏറെ ജനശ്രദ്ധ ‘റേച്ചൽ’ പിടിച്ചുപറ്റിയിരുന്നു.

ഹണി റോസിനെക്കൂടാതെ ബാബുരാജ്, കലാഭവൻ ഷാജോൺ, റോഷൻ, ചന്തു സലിംകുമാർ, രാധിക തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റേച്ചലിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – മഞ്ജു ബാദുഷ, നീതു ഷിനോയ്, കോ പ്രൊഡ്യൂസർ – ഹന്നൻ മറമുട്ടം, ലൈൻ പ്രൊഡ്യൂസർ – പ്രിജിൻ ജി പി, പ്രൊജക്ട് കോ ഓർഡിനേറ്റർ – പ്രിയദർശിനി പി എം, കഥ – രാഹുൽ മണപ്പാട്ട്, സംഗീതം, ബിജിഎം – അങ്കിത് മേനോൻ.

എഡിറ്റർ – മനോജ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ – സുജിത് രാഘവ്, ആർട്ട് – റസ്നേഷ് കണ്ണാടികുഴി, മേക്കപ്പ് – രതീഷ് വിജയൻ, കോസ്റ്റൂംസ് – ജാക്കി, പരസ്യകല – ടെൻ പോയിന്റ്, പ്രമോഷൻ സ്റ്റിൽസ് – വിഷ്ണു ഷാജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രതീഷ് പാലോട്, ഫിനാൻസ് കൺട്രോളർ – ഷിജോ ഡൊമനിക്. ആക്ഷൻ – പി സി സ്റ്റണ്ട്സ്, സൗണ്ട് ഡിസൈൻ – ശ്രീശങ്കർ, സൗണ്ട് മിക്സ് – രാജാകൃഷ്ണൻ എം ആർ, ഡിജിറ്റൽ മാർക്കറ്റിംഗ് – മാറ്റിനി ലൈവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് – സക്കീർ ഹുസൈൻ, സ്റ്റിൽസ് – നിദാദ് കെ.എൻ, പി ആർ ഒ – എ എസ് ദിനേശ്, ആതിര ദിൽജിത്ത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: