LIFE

  • സുധാകരന്റെ സ്ഥാനാർഥിത്വം എഴുതിവച്ച തിരക്കഥയോ? കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ചർച്ച ചെയ്തത് കെ സുധാകരനും കോൺ​ഗ്രസും മാത്രം… സുധാകരൻ സ്ഥാനാർഥിയാകുമോ? പുതിയ പാർട്ടി ഉണ്ടാക്കുമോ? സുധാകരനെ കയ്യിൽകിട്ടിയാൽ ചോദിക്കാൻ ഒരുപിടി ചോദ്യങ്ങളുമായി കാത്തിരുന്നത് ദിവസങ്ങൾ… ഒടുവിൽ ആ തീരുമാനമെത്തി, “ഞാൻ പാർട്ടിക്ക് വിധേയൻ”… ശുഭം

    കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ കൊച്ചുകേരളത്തിൽ എന്തു സംഭവിച്ചു, ഭരിക്കുന്ന പാർട്ടിയടക്കം പലരും സ്ഥാനാർഥി പ്രഖ്യാപനങ്ങൾ നടത്തി, പല വാ​ഗ്ദാനങ്ങളും ആരോപണ പ്രത്യാരോപണങ്ങളും നടത്തി, സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പലരും മാധ്യമങ്ങൾക്കും സമൂഹമാധ്യമങ്ങൾക്കും മുന്നിലെത്തി. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി… ഇതെല്ലാം ചെറു വാർത്തകളിൽ ഒതുങ്ങി. മാധ്യമങ്ങളുടേയും, സമൂഹമാധ്യമങ്ങളുടേയും എന്തിനേറെ മറ്റു പാർട്ടികളുടേയും ശ്രദ്ധ പോയത് കോൺ​ഗ്രസിലേക്കും കെ സുധാകരൻ എന്ന വ്യക്തിയിലേക്കും… ഓരോ ദിവസവും സുധാകരന് സീറ്റ് കിട്ടുമോയെന്നറിയാൻ മാധ്യമങ്ങൾ കോൺ​ഗ്രസിലെ നേതാക്കൾക്ക് പിറകെ കൂടി… സുധാകരന് സീറ്റില്ല എംപിമാർ മത്സരിക്കേണ്ടെന്നാണ് തീരുമാനമെന്ന് പറഞ്ഞ് കെ സി വേണു​ഗോപാലും സണ്ണി ജോസഫും സതീശനുമെല്ലാം മാധ്യമങ്ങളുടെ വായ അടപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഇതിനിടയിലെല്ലാം ഇടയിൽ പുട്ടിനു പീര എന്നപോലെ ഓരോ തവണയും സുധാകരൻ മത്സരിക്കും, സീറ്റ് കൊടുത്തില്ലെങ്കിൽ സ്വതന്ത്രനാകും, അതല്ലെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന വിധത്തിൽ മാധ്യമങ്ങളിൽ വാർത്തകൾ അറഞ്ചംപുറഞ്ചം വന്നുകൊണ്ടിരുന്നു. അതിന് ആക്കംകൂട്ടാനെന്ന വിധം മല്ലികാർജുൻ ഖർ​ഗെയുടെ വീട്ടിൽ…

    Read More »
  • പ്രീമിയം പെട്രോൾ വില വർദ്ധിച്ചു; 2.09 രൂപ മുതൽ 2.35 രൂപവരെയാണ് കൂട്ടിയത്

    ന്യൂഡൽഹി: പാചകവാതക ലഭ്യത പ്രതിസന്ധിയിലായി തുടരുന്നതിനിടെ പെട്രോൾ വിലയും വർധിക്കുന്നു. പ്രീമിയം പെട്രോളിനാണ് വിവിധ കമ്പനികൾ വില വർധിപ്പിച്ചിരിക്കുന്നത്. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻഓയിൽ എന്നീ കമ്പനികൾ 2.09 രൂപ മുതൽ 2.35 രൂപവരെയാണ് പ്രീമിയം പെട്രോളിന് വില കൂട്ടിയത്. വെള്ളിയാഴ്ചതന്നെ പുതുക്കിയ വില നിലവിൽവരും. എന്നാൽ, സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല. പ്രീമിയം പെട്രോളിന് വിലവർധിപ്പിക്കുന്നതിനെ സംബന്ധിച്ച വിശദീകരണം കമ്പനികൾ നല്കിയിട്ടില്ല. എന്നാൽ, ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റവും ചരക്ക് ഗതാഗത ചെലവിലുണ്ടാകുന്ന വർധനയുമാണ് വിലവർധനവിന് ഇടയാക്കുന്നതെന്നാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയിൽ നീക്കം അനിശ്ചിതത്വത്തിലായത് ആഗോള ക്രൂഡ് ഓയിൽ വിലയിൽ ചാഞ്ചാട്ടത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതുമൂലം വരുംദിവസങ്ങളിൽ സാധാരണ പെട്രോൾ, ഡീസൽ വിലയിലും വർധനയ്ക്ക് കാരണമായേക്കാമെന്നും റിപ്പോർട്ടുണ്ട്.

    Read More »
  • ഒരുമുഴം മുമ്പേ ചൈന എല്ലാം മനസിലാക്കി; ഇറാന്‍ യുദ്ധത്തില്‍ ലോകം ഊര്‍ജ പ്രതിസന്ധിയില്‍ വലയുമ്പോള്‍ തെല്ലും കുലുക്കമില്ല; സൗരോര്‍ജം മുതല്‍ കാറ്റ് വരെ; ഊര്‍ജ ആവശ്യത്തിന്റെ മൂന്നിലൊന്നും സ്വന്തം നിലയില്‍; ഒപ്പം വന്‍ എണ്ണശേഖരവും

    ബീജിംഗ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം ലോകത്തെ ഊര്‍ജ വിപണികളെ ആകെ തകിടം മറിക്കുമ്പോള്‍ കുലുക്കുമില്ലാതെ ചൈന. യുദ്ധമല്ലെങ്കില്‍ തന്നെയും ഊര്‍ജ പ്രതിസന്ധി മുന്നില്‍കണ്ട് ചൈന വര്‍ഷങ്ങള്‍ക്കുമുമ്പേ നടത്തിയ മുന്നൊരുക്കങ്ങളാണ് ആ രാജ്യത്തിന്റെ കരുത്ത്. ഇത്തരമൊരു പ്രതിസന്ധി നേരിടാന്‍ ഷി ജിന്‍പിംഗ് വര്‍ഷങ്ങളായി തയ്യാറെടുപ്പിലായിരുന്നു. ചൈന തങ്ങളുടെ ഊര്‍ജ്ജ വിതരണം ‘സ്വന്തം കൈകളില്‍’ സുരക്ഷിതമാക്കണമെന്ന് 2021-ല്‍ തന്നെ അദ്ദേഹം പറഞ്ഞു. ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ യുദ്ധം മിഡില്‍ ഈസ്റ്റിനെ കടുത്ത സംഘര്‍ഷത്തിലേക്ക് തള്ളിവിട്ടു. ആഗോള വ്യാപാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് ഏതാണ്ട് പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്, മേഖലയിലെ പ്രധാന ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ആക്രമണത്തിനിരയാകുന്നു. മാരിടൈം ട്രാക്കിംഗ് കണ്‍സള്‍ട്ടന്‍സിയായ ‘കെപ്ലര്‍’ (Kpler) നല്‍കുന്ന വിവരമനുസരിച്ച്, കഴിഞ്ഞ ആഴ്ചകളില്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണ കയറ്റുമതി 61 ശതമാനം കുറഞ്ഞു. 2025-ല്‍ തങ്ങളുടെ എണ്ണ ഇറക്കുമതിയുടെ 59 ശതമാനത്തിനും ഈ മേഖലയെ ആശ്രയിച്ചിരുന്ന ഏഷ്യന്‍ രാജ്യങ്ങളെ ഇത് സാരമായി ബാധിച്ചു. ഇതോടെ ഊര്‍ജ്ജം ലാഭിക്കാനുള്ള നെട്ടോട്ടത്തിലാണ് ഈ…

    Read More »
  • ഹിമന്തയുടെ പ്രതികാരം! സംസ്ഥാന പ്രസിഡന്റ് അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നൊന്നായി ബിജെപിയില്‍; അസമിലെ പാര്‍ട്ടിയെ മുഖ്യമന്ത്രി മാറ്റിമറിച്ചത് ഇങ്ങനെ; 11 സ്ഥാനാര്‍ഥികള്‍ മുന്‍ എംഎല്‍എമാര്‍; അടുത്ത ലക്ഷ്യം പ്രതിപക്ഷ നേതാവ്! ‘മാതൃക’ പിന്തുടര്‍ന്ന് അരുണാചലും മണിപ്പൂരും

    സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: 2016ല്‍, അന്തരിച്ച തരുണ്‍ ഗോഗോയിയുടെ 15 വര്‍ഷത്തെ ഭരണത്തിന് ശേഷം കോണ്‍ഗ്രസിനെ പുറത്താക്കിയാണ് വടക്കുകിഴക്കന്‍ മേഖലയിലെ ആദ്യത്തെ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റത്. സംസ്ഥാനത്തും മേഖലയിലാകെയും 10 വര്‍ഷത്തിനിടെ നാടകീയമായ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും ചില കാര്യങ്ങള്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ 11 സ്ഥാനാര്‍ഥികള്‍ ബിജെപി അട്ടിമറിച്ച ഗോഗോയി സര്‍ക്കാരിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരാണ്. ഹിമന്ത ബിശ്വ ശര്‍മ്മയുടെ നാടകീയമായ കഥ ഇപ്പോള്‍ രാഷ്ട്രീയ ഐതിഹ്യങ്ങളുടെ ഭാഗമാണ്. ഒരുകാലത്ത് അന്തരിച്ച മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവനായിരുന്ന ശര്‍മ്മ, ഗോഗോയി തന്റെ മകന്‍ ഗൗരവിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതോടെ അകന്നു. തരുണ്‍ ഗോഗോയിയുടെ മൂന്ന് സര്‍ക്കാരിലും ഭാഗമായിരുന്ന അദ്ദേഹം, 2015-ല്‍ കോണ്‍ഗ്രസ് വിടുകയും അടുത്ത വര്‍ഷം ബിജെപിയുടെ ചരിത്രവിജയത്തിന് തന്ത്രങ്ങള്‍ മെനയുകയും ചെയ്തു. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍കൂടി പാര്‍ട്ടി വിട്ടു. ശര്‍മ്മയ്ക്ക് ചുറ്റുമുള്ള കോണ്‍ഗ്രസ് എംഎല്‍എമാരുടെയും നേതാക്കളുടെയും എണ്ണം അന്നുമുതല്‍ നിരന്തരം കൂടിക്കൊണ്ടിരിക്കുന്നു. 2021-ല്‍…

    Read More »
  • ‘മൂന്നുവട്ടം വിളിച്ചിട്ടും ജി. സുധാകരന്‍ ഫോണ്‍ എടുത്തില്ല; ജില്ലാ സെക്രട്ടറി നേരിട്ടെത്തി വിളിക്കാമെന്നു പറഞ്ഞിട്ടും സമ്മതിച്ചില്ല’; അദ്ദേഹത്തിന് ജില്ലാ കമ്മിറ്റി ഓഫീസില്‍ പ്രത്യേക മുറിതന്നെ നല്‍കിയിട്ടുണ്ട്; എന്നിട്ടും പാര്‍ട്ടിയെ വഞ്ചിച്ചെന്ന് പിണറായി വിജയന്‍

    തിരുവനന്തപുരം: മൂന്നുവട്ടം ഫോണ്‍ വിളിച്ചിട്ടും ജി. സുധാകരന്‍ ഫോണ്‍ എടുത്തില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഷ്യാനെറ്റിനു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം വിളിച്ചപ്പോള്‍ ഫോണ്‍ തിരക്കിലായിരുന്നു. വീണ്ടും വീണ്ടും വിളിച്ചിട്ടും എടുത്തില്ല. ആലപ്പുഴ ജില്ലാ സെക്രട്ടറിയെ വിളിച്ച് അദ്ദേഹത്തിന്റെ അടുത്ത് നേരിട്ടെത്താന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വിളിച്ചിരുന്നോ എന്നു ചോദിച്ചപ്പോള്‍ ‘ഇല്ല’ എന്നാണു സുധാകരന്‍ അദ്ദേഹത്തോടു പറഞ്ഞത്. എങ്കില്‍ വിളിച്ചു തരട്ടേ എന്നു ചോദിച്ചപ്പോള്‍ ‘വേണ്ട’ എന്നായിരുന്നു മറുപടിയെന്നും പിണറായി പറഞ്ഞു. 75 വയസ് പ്രായപരിധിയെന്നതു പാര്‍ട്ടി തീരുമാനമാണ്. അത് ആര്‍ക്കും ലംഘിക്കാന്‍ കഴിയില്ല. ചിലര്‍ക്ക് ഇത്തരം കാര്യങ്ങള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. എന്നാല്‍, സുധാകരനെ എല്ലാ പരിപാടികളിലും ക്ഷണിച്ചിരുന്നു. അദ്ദേഹത്തിനു പാര്‍ട്ടി ഓഫീസില്‍ വന്നിരുന്നു കാര്യങ്ങള്‍ ചെയ്യാന്‍ പ്രത്യേകം മുറിതന്നെ അനുവദിച്ചിരുന്നു. എന്നിട്ടും അദ്ദേഹത്തിനു തൃപ്തിയില്ലെങ്കില്‍ എന്തു ചെയ്യാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഈ അവസരത്തില്‍ പാര്‍ട്ടിയെ വഞ്ചിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി ഒന്നിച്ചെടുത്ത…

    Read More »
  • ‘അരനൂറ്റാണ്ടില്‍ ഗുരുവായൂരപ്പന്റെ മണ്ണില്‍ ഹിന്ദു എംഎല്‍എ ഇല്ല’; വര്‍ഗീയ പരാമര്‍ശവുമായി ബി. ഗോപാലകൃഷ്ണന്‍; ‘മലപ്പുറം ജില്ലയില്‍ സംവരണത്തില്‍ ഒഴിച്ച് ഹിന്ദു സ്ഥാനാര്‍ഥി ഇല്ല’

    ഗുരുവായൂര്‍: കടുത്ത വര്‍ഗീയ പ്രചാരണവുമായി ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ: ബി.ഗോപാലകൃഷ്ണന്‍. അര നൂറ്റാണ്ടായി ഗുരുവായൂരപ്പന്റെ മണ്ണില്‍ ഒരു ഹിന്ദു എംഎല്‍എ ഉണ്ടായിട്ടില്ലെന്നും ഇടതനും വലതനും ഹിന്ദു സമൂഹത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്തുന്നില്ലെന്നും ബി.ഗോപാലകൃഷ്ണന്‍ പറയുന്നു. പ്രചാരണത്തിന്റെ ഭാഗമായി ഫെയ്‌സ്ബുക്കില്‍ ഇട്ട വിഡിയോയിലാണ് ഈ പരാമര്‍ശങ്ങളുള്ളത്. ‘ഇത് കൊടുങ്ങല്ലൂരമ്മയുടെ നിശ്ചയമാണ്, ഗുരുവായൂരപ്പന്റെ മണ്ണ് വീണ്ടെടുക്കേണ്ട ദൗത്യമാണ് എനിക്ക്, അര നൂറ്റാണ്ടായി ഗുരുവായൂരപ്പന്റെ മണ്ണില്‍ ഒരു ഹിന്ദു എംഎല്‍എ ഉണ്ടായിട്ടില്ല, ഇന്നും 48% ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ല. ഇടതനും വലതനും ഹിന്ദു സമൂഹത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്തുന്നില്ല. തൊട്ടു ചേര്‍ന്ന് കിടക്കുന്ന മലപ്പുറം ജില്ലയില്‍ ആവട്ടെ, സംവരണ മണ്ഡലം ഒഴികെ ഒരിടത്തും വലതനും ഹിന്ദു വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍ഥി ഇല്ല. എന്താല്ലേ… മതേതര കേരളം. ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയില്‍ നിന്ന് അമ്പലം കൊള്ളക്കാരെയും വര്‍ഗ്ഗീയ…

    Read More »
  • നാലു സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താനാകാതെ എല്‍ഡിഎഫ്; തിരുവന്തപുരവും താനൂരും വള്ളിക്കുന്നും കാസര്‍ഗോഡും കീറാമുട്ടി; ഐഎന്‍എല്‍ പിളര്‍ന്നത് തലവേദന; പ്രകടന പത്രിക ഉടന്‍

    തിരുവനന്തപുരം: നാലു സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താനാകാതെ ഇടതുമുന്നണി. തിരുവനന്തപുരം, താനൂര്‍, വള്ളിക്കുന്ന്, കാസര്‍കോട് സീറ്റുകളിലാണ് സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയായി നില്‍ക്കുന്നത്. തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെ ആണ് സിപിഎമ്മിന് താല്പര്യമെങ്കിലു ജനാധിപത്യ കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ തന്നെ സ്ഥാനാര്‍ഥി മല്‍സരിക്കണമെന്ന താല്‍പര്യത്തിലാണ് ആന്റണി രാജു. വി അബ്ദുറഹിമാനെ താനൂരില്‍ നിന്ന് തിരൂരിലേക്ക് മാറ്റിയതോടെയാണ് ഇനി താനൂരില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ട അവസ്ഥയിലേക്ക് എത്തിയത്. വള്ളിക്കുന്നും കാസര്‍കോടും ഐഎന്‍എല്‍ പിളര്‍ന്നതാണ് തലവേദനയാകുന്നത്. ആര്‍ജെഡി വിട്ട വി.സുരേന്ദ്രന്‍പിള്ളയെ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎമ്മിന് സമ്മതമാണങ്കിലും ആന്റണി രാജു നീക്കത്തിന് അനുമതി നല്‍കിയിട്ടില്ല. ഇന്നെങ്കിലും ഒരു സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം തിരുവനന്തപുരം ജില്ല നേതൃത്വം. അബ്ദുറഹിമാന്‍ തിരൂരിലാണ് മത്സരിക്കുന്നത്. താനൂരില്‍ നിന്ന് തിരൂരിലേക്ക് മണ്ഡലം മാറ്റണമെന്ന അബ്ദുരഹിമാന്റെ വാശിക്ക് സിപിഎം വഴങ്ങുകയായിരുന്നു. താനൂരില്‍ അബ്ദുറഹിമാനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് ശേഷം പ്രചരണത്തിനിറങ്ങാതെ അബ്ദുറഹിമാന്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.ഒടുവില്‍ അതിന് വഴങ്ങിയാണ് സിപിഎം സീറ്റ് മാറ്റിയത്. കൊണ്ടോട്ടിയില്‍ ഡോ പി…

    Read More »
  • റഷ്യന്‍ മോഡല്‍ നിരീക്ഷണം? സ്മാര്‍ട്ട് ഫോണുകളില്‍ ആധാര്‍ ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് മോദി സര്‍ക്കാരിന്റെ രഹസ്യ നിര്‍ദേശം; കടുത്ത എതിര്‍പ്പുമായി കമ്പനികള്‍; നല്‍കിയത് ആറ് ആപ്പുകളുടെ പട്ടിക; ഇ-മെയില്‍ സന്ദേശങ്ങള്‍ പുറത്ത്

    ന്യൂഡല്‍ഹി: ആപ്പിള്‍, സാംസങ്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ ഫോണുകളില്‍ ബയോമെട്രിക് തിരിച്ചറിയല്‍ ആപ്പായ ആധാര്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ഇന്ത്യയുടെ രഹസ്യ നിര്‍ദേശത്തിനു തിരിച്ചടി. എന്നാല്‍, സ്മാര്‍ട്ട് ഫോണ്‍ വമ്പന്‍മാര്‍ ഇതു തള്ളിയെന്നു ചൂണ്ടിക്കാട്ടുന്ന കത്തുകള്‍ പുറത്ത്. ആധാര്‍ ഉള്‍പ്പെടെയുള്ള ആറ് സര്‍ക്കാര്‍ ആപ്പുകള്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്നു നിര്‍ദേശിച്ചെന്നും സൂചനയുണ്ട്. സര്‍ക്കാര്‍ നടത്തുന്ന ആപ്പുകള്‍ മുന്‍കൂട്ടി ലോഡ് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരും ടെക് കമ്പനികളും തമ്മിലുള്ള തര്‍ക്കമായി മാറിയിട്ടുണ്ട്. ഇന്ത്യന്‍ ഐടി വ്യവസായ സംഘടനയായ മെയ്റ്റ് (MAIT) എതിര്‍ത്ത ആറ് ആവശ്യങ്ങളില്‍ ഒന്നാണ് ആധാര്‍ സംബന്ധിച്ച സര്‍ക്കാര്‍ അഭ്യര്‍ഥനയെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യക്തികളുടെ വിരലടയാളവുമായും ഐറിസ് സ്‌കാനു (കൃഷ്ണമണി)മായും ബന്ധിപ്പിച്ചിട്ടുള്ള 12 അക്കങ്ങളുള്ള സവിശേഷ തിരിച്ചറിയല്‍ നമ്പറാണ് ആധാര്‍. ഏകദേശം 1.34 ബില്യണ്‍ നിവാസികള്‍ക്ക് ഇത് നിലവിലുണ്ട്. ബാങ്കിംഗ്, ടെലികോം സേവനങ്ങളിലെ വെരിഫിക്കേഷനും വിമാനത്താവളങ്ങളിലെ വേഗത്തിലുള്ള പ്രവേശനത്തിനും ഇത് വ്യാപകമായി…

    Read More »
  • കൂടിക്കാഴ്ചയ്ക്ക് എത്തി മനോജ് മൂത്തേടന്‍; കാണാന്‍ തയാറാകാതെ എല്‍ദോസ്; നേതൃത്വവുമായുള്ള അതൃപ്തി തുടരുന്നു; മത്സരിക്കുമോ എന്ന് ഇന്നറിയാം

    കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി തുടര്‍ന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍. അടുപ്പമുള്ളവരുമായി ആലോചിച്ച് മല്‍സരിക്കുമോ എന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും.  കടുത്ത നടപടികളിലേക്ക് എല്‍ദോസ് കടക്കല്ലെന്ന വിശ്വാസത്തിലാണ് മുതിര്‍ന്ന നേതാക്കള്‍. നേതാക്കളെ തള്ളിപ്പറയുന്നില്ലെന്നും  നിരാശയുണ്ടെങ്കിലും പ്രതീക്ഷയുണ്ടെന്നും പട്ടിക പുറത്തുവന്ന ശേഷം  എല്‍ദോസ് പ്രതികരിച്ചു പെരുമ്പാവൂരിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളിലിനെ കാണാനായി മനോജ് മൂത്തേടനെത്തിയെങ്കിലും കൂടിക്കാഴ്ചയ്ക്ക് എല്‍ദോസ് തയാറായില്ല. മനോജ് മൂത്തേടന്‍ എത്തുന്നതിന് മുന്‍പ് എല്‍ദോസ് വീട്ടില്‍‌നിന്ന് പോയി. പൂര്‍ണ വിജയപ്രതീക്ഷയെന്ന് മനോജ് മൂത്തേടന്‍ പ്രതികരിച്ചു. നാടകീയതകൾക്കും അഭിപ്രായ ഭിന്നതകൾക്കും ഒടുവിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയിരിക്കുകയാണ് കോൺഗ്രസ്.  37 സ്ഥാനാർത്ഥികളെ കൂടി ഇന്നലെ രാത്രി പ്രഖ്യാപിച്ചു.  എം.പിമാർ  മത്സരിക്കേണ്ടെന്ന മാനദണ്ഡത്തിൽ ഹൈക്കമാൻഡ് വിട്ടുവീഴ്ച ചെയ്യാതിരുന്നതോടെ കെ. സുധാകരന്റെയും അടൂർ പ്രകാശിന്റെയും  സീറ്റ് മോഹങ്ങൾ അവസാനിച്ചു.  അഴിക്കും തോറും മുറുകുന്നതായിരുന്നു കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം. നീണ്ടുപോയ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത് ഇന്നലെ  രാത്രി.  എംപിമാരായ കെ സുധാകരനും അടൂർ പ്രകാശും ആഗ്രഹിച്ച…

    Read More »
  • ഇനി തിരിച്ചടിക്കും; ഇറാന് അന്തിമ മുന്നറിയിപ്പ് നല്‍കി സൗദി അറേബ്യ; റിയാദിനെ ലക്ഷ്യമിട്ട എത്തിയത് എട്ട് ബാലിസ്റ്റിക് മിസൈല്‍; ക്ഷമ നശിച്ചെന്ന് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍

    റിയാദ്: സൗദി അറേബ്യയിലെ എണ്ണ, വാതക കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നാലെ തിരിച്ചടിക്കുമെന്ന് ഇറാനു മുന്നറിയിപ്പു നല്‍കി സൗദി അറേബ്യ. റിയാദിനെ ലക്ഷ്യമിട്ട് എട്ട് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ എത്തിയെന്നും എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണമുണ്ടായെന്നും സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. ടെഹ്‌റാനോടുള്ള ക്ഷമ നശിക്കുകയാണെന്നും ആവശ്യമായ സൈനിക നടപടികള്‍ സ്വീകരിക്കാന്‍ സൗദിക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടമായ ഇറാന്റെ സൗത്ത് പാര്‍സിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് വ്യാഴാഴ്ച ഇറാന്‍ തിരിച്ചടിച്ചത്. ഖത്തറിലെ റാസ് ലഫാന്‍ എല്‍എന്‍ജി പ്ലാന്റിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ വന്‍ നാശനഷ്ടമുണ്ടായി. ഇത് പുനഃസ്ഥാപിക്കാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കാം. ഈ ആക്രമണത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 35 ശതമാനം വര്‍ദ്ധിച്ചു. ഖത്തര്‍ ഈ നീക്കത്തെ ശക്തമായി അപലപിച്ചു. സാമ്പത്തിക ആഘാതം ബ്രിട്ടനെപ്പോലുള്ള രാജ്യങ്ങളെയും ഈ പ്രതിസന്ധി ബാധിച്ചു. ഇന്ധനവില വര്‍ദ്ധനവ് പണപ്പെരുപ്പം 2…

    Read More »
Back to top button
error: