LIFE
-
വെറുംവയറ്റില്‍ മുളപ്പിച്ച ഉലുവ പ്രമേഹപരിഹാരം….
ആരോഗ്യത്തിന് ഗുണകരമായിട്ടുള്ള അടുക്കളക്കൂട്ടുകള്‍ പലതുമുണ്ട്. ഇതില്‍ ഒന്നാണ് ഉലുവ. വലിപ്പത്തില്‍ ചെറുതാണെങ്കിലും ഇത് നല്കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്. കൊളസ്ട്രോള്‍, പ്രമേഹം പോലുള്ള പല രോഗങ്ങള്‍ക്കും ഇതേറെ നല്ലതാണ്. ഉലുവ പല രീതിയിലും ഉപയോഗി്ക്കാം. ഉലുവ മുളപ്പിച്ചും ഉപയോഗിയ്ക്കാം. ഇത് കുതിര്‍ത്തി ഊറ്റി അധികം കട്ടിയില്ലാത്ത, നനവുള്ള തുണിയില്‍ കെട്ടി വച്ചാല്‍ മുളച്ചു വരും. ഇത് വെറും വയറ്റില്‍ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഉലുവാ ഉപയോഗിയ്ക്കാനുള്ള ഏറ്റവും മികച്ച വഴിയാണ് ഇതെന്ന് വേണം, പറയുവാന്‍. ഉലുവ ഉലുവ, പ്രത്യേകിച്ചും മുളപ്പിച്ച ഉലുവാ ഏറെ പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ്. ഉലുവ വിത്തിന്റെ രൂപത്തില്‍ മാത്രമല്ല, ഉണങ്ങിയ ഇലകളായി കസൂരി മേത്തിയെന്ന രൂപത്തിലും ഉലുവാ ഇലകളായുമെല്ലാം ഉപയോഗിയ്ക്കാം. ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ചെമ്പ്, വിറ്റാമിന്‍ ബി 6, പ്രോട്ടീന്‍, ഡയറ്ററി ഫൈബര്‍ തുടങ്ങിയ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമൃദ്ധമായ ഉറവിടമാണ് ഉലുവ. ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. അയേണ്‍ സമ്പുഷ്ടമാണ് ഇവ. ഇവയിലെ ആല്‍ക്കലോയ്ഡുകള്‍…
Read More » -
സഹോദരി മാത്രമല്ല അമ്മയുമാണ്…; പതിനേഴാം വയസില്‍ രശ്മികയുടെ ജീവിതത്തിലേക്ക് വന്ന കുഞ്ഞനിയത്തി ഷിമന്‍!
തെന്നിന്ത്യയില്‍ നിന്നും കുറഞ്ഞ കാലത്തിനിടയില്‍ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയ നടിയാണ് രശ്മിക മന്ദാന. കന്നഡ സിനിമയില്‍ നിന്ന് തമിഴ്, തെലുങ്ക് എന്നീ ഭാഷകള്‍ കടന്ന് ഇപ്പോള്‍ ബോളിവുഡിലും ചുവടുറപ്പിച്ച് കഴിഞ്ഞു രശ്മിക. സോഷ്യല്‍മീഡിയയിലും സജീവമായ താരം തന്റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. കിര്‍ക്ക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രശ്മിക മന്ദാന നായികയായി അരങ്ങേറ്റം കുറിച്ചത്. കാന്താരയിലെ നായകനായ റിഷബ് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ രക്ഷിത് ഷെട്ടിയ്ക്കൊപ്പമാണ് രശ്മിക നായികയായത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ പ്രണയം ഉടലെടുത്തു. രക്ഷിത് ഷെട്ടിയുമായുള്ള പ്രണയത്തിന് വീട്ടുകാര്‍ സമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് രശ്മികയുടെ വിവാഹ നിശ്ചയം നടന്നത്. ഒരു ഘട്ടത്തില്‍ വിവാഹം തന്റെ കരിയറിനെ ബാധിക്കുമെന്ന് ഭയന്ന് രശ്മിക മന്ദാന വിവാഹ നിശ്ചയം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനുശേഷം തന്റെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയ രശ്മിക തെലുങ്ക് സിനിമയിലാണ് പിന്നീട് കൂടുതല്‍ അഭിനയിച്ചത്. അവിടെ ഗീത ഗോവിന്ദം, ഡിയര്‍ കോമ്രേഡ്…
Read More » -
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട! ഈ വൃക്ഷങ്ങള്‍ വീട്ടുവളപ്പില്‍ നടരുത്, അപകടം വരുന്ന വഴിയറിയില്ല
വൃക്ഷങ്ങള്‍ എല്ലാവര്ക്കും ഗുണകരമാണ്. ജീവജാലങ്ങള്‍ക്കാവശ്യമായ പ്രാണവായു നല്കി ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നത് തന്നെ വൃക്ഷങ്ങള്‍ ഉള്ളതു കൊണ്ടാണ്. എന്നാല്‍ വീട്ടുവളപ്പില്‍ വൃക്ഷങ്ങള്‍ നടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഹൈന്ദവ ആചാരങ്ങള്‍ പറയുന്നു. ആസുര ശക്തികളെ ആകര്‍ഷിക്കുന്ന വൃക്ഷങ്ങള്‍ വീട്ടുവളപ്പില്‍ വരാന്‍ പാടില്ലെന്നാണ് വിശ്വാസം. തടിയില്‍ പാലുള്ള മരങ്ങള്‍ വേഗം പൊട്ടി വീഴാന്‍ സാധ്യതയുള്ളവയാണ്. ഇവ വീട്ടുവളപ്പില്‍ വയ്ക്കുന്നത് അപകടകരമാണ്. അതുകൊണ്ട് കൂടിയാണ് അത്തരം വൃക്ഷങ്ങള്‍ക്ക് ആസുര ശക്തി ആരോപിക്കുന്നത്. ജീവിതത്തില്‍ ഗുണകരമായ സാന്നിധ്യമാകുന്ന വൃക്ഷങ്ങള്‍ വേണം വീട്ടുവളപ്പില്‍ വളര്‍ത്തേണ്ടത്. ഗൃഹ പരിസരത്ത് വൃക്ഷങ്ങള്‍ നടുന്നതിന് മുമ്പ് പല കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. കാഞ്ഞിരം, താന്നി, കറിവേപ്പ്, കള്ളിപ്പാല, ചേര് (ചാര്), പപ്പായ, ഊകമരം, സ്വര്‍ണ്ണ ക്ഷീരി, വയ്യങ്കത എന്നീ വൃക്ഷങ്ങള്‍ വീടിന്റെ അതിര്‍ത്തിക്കുള്ളില്‍ നടാന്‍ പാടില്ല എന്നാണ് വിശ്വാസം. ഐശ്വര്യക്ഷയം, ആപത്ത് എന്നിവ ഇവ ക്ഷണിച്ചുവരുത്തും. മാത്രമല്ല, പല ക്ഷുദ്രപ്രയോഗങ്ങള്‍ക്കും ഇത്തരം സസ്യങ്ങളുടെ ഭാഗങ്ങള്‍ മാന്ത്രിക മൂലികകളായി പരിഗണിക്കാറുമുണ്ട്. എന്നാല്‍ വീടിനു ചുറ്റുമുള്ള പറമ്പില്‍…
Read More » -
രണ്ട് കൊറോണകൾ ഒരുപോലെയല്ല, ജാഗ്രത പാലിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും
ആരോഗ്യം സുനിൽ കെ ചെറിയാൻ ഇപ്പോൾ കോവിഡ് 24 വാർത്തകളിലും വീടുകളിലും നിറയുന്നു. പനി, ക്ഷീണം ഒക്കെത്തന്നെ ലക്ഷണങ്ങൾ. ഇത്തവണയും പിടികൂടിയിരിക്കുന്നത് കൊറോണ തന്നെയാണെന്ന് അറിയാത്ത ചിലരും നമുക്കിടയിലുണ്ട്. വാക്സിനേഷന് ശേഷം രോഗപ്രതിരോധ ശക്തി കൂടിയതിനാൽ, വീണ്ടും കോവിഡ് ബാധിച്ചത് അറിയാതെ പോകാമെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. വലയ്ക്കുന്നത് അതല്ല. വൈറസിന് രൂപപരിണാമം സംഭവിച്ചു കൊണ്ടേയിരിക്കുന്നു എന്നതാണ്. വൈറസിന്റെ പുതിയ രൂപാന്തരത്തിന് നമ്മുടെ പ്രതിരോധശക്തിയെ തകർക്കാൻ കഴിഞ്ഞെങ്കിൽ കോവിഡ് വീണ്ടും നമ്മെ പിടികൂടും എന്നുറപ്പാക്കാം. ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ബാധിച്ചു കഴിഞ്ഞു എന്നും. പഴയ കോവിഡും പുതിയ കോവിഡും തമ്മിലുള്ള വ്യത്യാസമെന്താണ്…? പഴയത് രുചിയും മണവും അറിയുന്നതിൽ നിന്ന് നമ്മെ ‘വിലക്കി’യിരുന്നു. ഇപ്പോഴത്തേതിന് അത്തരത്തിലുള്ള പ്രശ്നങ്ങളില്ല. പക്ഷെ പനിയും തൊണ്ടവേദനയും സ്ഥായിയായ ഭാവങ്ങളായി നിൽക്കുന്നു. ഇപ്പോഴത്തേത് ഒരു ഭീകരജീവിയാണ്. കേവലം ജലദോഷം വന്നിട്ടേയുള്ളൂ. എങ്കിലും ഒന്ന് പോയി ടെസ്റ്റ് ചെയ്ത് നോക്കൂ. കോവിഡ് പോസിറ്റീവ്…! അങ്ങനെയും സാധ്യതകളുണ്ട്. ലക്ഷണങ്ങൾ ഓരോരുത്തരിലും…
Read More » -
സ്വന്തം സംരംഭം തുടങ്ങാൻ ശുഭ സമയത്തിനായി കാത്ത് കാലം കഴിക്കരുത്, ആരംഭിക്കുന്ന ആ സമയമാണ് ഏറ്റവും നല്ല സമയം
വെളിച്ചം അയാൾ ഗ്രാമത്തിലെ നിലക്കടല മൊത്തവ്യാപരകടയിലെ ചുമട്ട് തൊഴിലാളിയായിരുന്നു. ഒരുദിവസം ഭാര്യോടൊത്ത് അയാള്‍ നാട്ടിലെ അമ്പലത്തില്‍ ഉത്സവത്തിന് പോയി. അവിടെ വച്ച് അയാള്‍ നിലക്കടല ഒരു വില്പനക്കാരനെ കണ്ടു. ഈ നിലക്കടല മണലില്‍ ഇട്ട് വറുത്ത് കഴിക്കുന്നത് അയാൾ കാണുന്നത് ആദ്യമായിട്ടിയിരുന്നു. അതിന്റെ രുചി അപാരമായിരുന്നു. മാത്രല്ല, ആ നിലക്കടലവില്‍പനക്കാരന് ധാരാളം പണവും ലഭിച്ചിരുന്നു. രാവിലെ മുതല്‍ നിലക്കടല ചാക്ക് ചുമക്കുന്ന തന്റെ കൂലി എത്ര നിസ്സാരം. അയാള്‍ ഇതുപോലെ തന്നെ നിലക്കട വറുത്ത് കച്ചവടം ചെയ്യാന്‍ തീരുമാനിച്ചു. പക്ഷേ 3 ചോദ്യങ്ങള്‍ അയാളെ ആശയക്കുഴപ്പത്തിലാക്കി. ഈ ചോദ്യങ്ങളുമായി അയാള്‍ തന്റെ ഗുരുവിനെ സമീപിച്ചു. അയാള്‍ ചോദിച്ചു: “ഒരു പുതിയ കാര്യം തുടങ്ങാന്‍ പറ്റിയ ഏറ്റവും നല്ല സമയം ഏതാണ്? ആ കാര്യം തുടങ്ങാന്‍ ഞാന്‍ ആരുടെ ഉപദേശം കേള്‍ക്കണം? അതില്‍ ഏറ്റവും നന്നായി ഞാന്‍ ശ്രദ്ധിക്കേണ്ട പ്രവൃത്തി ഏതാണ്…?” ഗുരു പറഞ്ഞു: “ഒരു കാര്യം ചെയ്യണമെന്ന് തോന്നുമ്പോള്‍ തന്നെ…
Read More » -
സ്വന്തം നീതിബോധമാവണം ജീവിതത്തിൻ്റെ വഴികാട്ടി, അങ്ങനെയെങ്കിൽ അർഹമായത് ലഭ്യമാകും
വെളിച്ചം പുതിയതായി വാങ്ങിയ ആ കൃഷിയിടത്തില്‍ വെള്ളമുണ്ടായിരുന്നില്ല. അതില്‍ വെള്ളത്തിനുള്ള വഴി തേടി ആ കർഷകന് കുറെ അലഞ്ഞു. അപ്പോഴാണ് തൊട്ടടുത്ത പറമ്പിന്റെ ഉടമസ്ഥന് തന്റെ കിണര്‍ വില്‍ക്കുന്നുണ്ടെന്ന് അറിഞ്ഞത്. പറഞ്ഞ വില കൊടുത്ത് അയാള്‍ ആ കിണര്‍ വാങ്ങി. പിറ്റേദിവസം വെള്ളമെടുക്കാൻ എത്തിയ കർഷകനെ മുന്‍ഉടമസ്ഥന്‍ തടഞ്ഞു. അയാള്‍ കൃഷിക്കാരനോട് പറഞ്ഞു: “ഞാന്‍ കിണര്‍ മാത്രമേ വിറ്റിറ്റുള്ളൂ. വെള്ളം വിറ്റിട്ടില്ല…” എത്ര ശ്രമിച്ചിട്ടും കാര്യം നടക്കാതെ വന്നപ്പോള്‍ കര്ഷകന് കോടതിയെ സമീപിച്ചു. വാദം കേട്ട ന്യായാധിപന് ഇങ്ങനെ പറഞ്ഞു: “നിങ്ങള്‍ പറഞ്ഞത് ശരിയാണ്. നിങ്ങള്‍ കൃഷിക്കാരന് കിണര്‍ മാത്രേമ വിറ്റിട്ടുള്ളൂ. പക്ഷേ, കിണര്‍ വിറ്റ സ്ഥിതിക്ക് മറ്റൊരാളുടെ കിണറില്‍ താങ്കളുടെ വെള്ളം സൂക്ഷിക്കുന്നത് ശരിയല്ല. എത്രയും വേഗം വെളളം മാറ്റി, കിണര്‍ കൃഷിക്കാരന് കൊടുക്കുക!” തന്റെ തന്ത്രം പൊളിഞ്ഞെന്ന് മനസ്സിലാക്കിയ അയാള്‍ സ്വന്തം വാദത്തില്‍ നിന്നും പിന്മാറി. കിണര്‍ പൂര്‍ണ്ണമായും കൃഷിക്കാരന് നല്കി. അര്‍ഹിക്കുന്നത് മാത്രം സ്വന്തമാക്കുന്നവരും അയല്‍പക്കത്തുള്ളതുകൂടി സ്വന്തമാക്കുന്നവരും…
Read More » -
നമസ്കാരം ദിനേശാണ് പി ആർ ഒ” പുസ്തകം പ്രകാശനം ചെയ്തു
സിനിമ പി ആർ ഒ, എ എസ് ദിനേശ് എഴുതിയ “നമസ്കാരം ദിനേശാണ് പി ആർ ഒ” എന്ന പുസ്തകം, AMMA ജനറൽ സെക്രട്ടറി നടൻ സിദ്ദീഖ്, ഫെഫ്ക ജനറൽ സെക്രട്ടറി സംവിധായകൻ ബി ഉണ്ണികൃഷ്ണന് നല്കി പ്രകാശന കർമ്മം നിർവ്വഹിക്കുന്നു.എറണാകുളം Y M C A ഹാളിൽ വെച്ച് ചടങ്ങിൽ സംവിധായകൻ സിബി മലയിൽ മുഖ്യാതിഥി ആയിരുന്നു. സംവിധായകരായ എം പത്മകുമാർ,പി കെ ബാബുരാജ്,വ്യാസൻ എടവനക്കാട്, തിരക്കഥാകൃത്ത് ജിനു ഏബ്രഹാം, എറണാകുളം പ്രസ് ക്ലബ്ബ് സെക്രട്ടറി ഹരികുമാർ എം ആർ,റാണി ശരൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.വിവേക് മുഴക്കുന്ന് പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു.ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അനു കുരിശിങ്കൽ സ്വാഗതവും സി വി ഹരീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
Read More » -
കാർത്തിയുടെ ‘മെയ്യഴകൻ’ സെപ്റ്റംബർ 27 ന് തിയേറ്ററുകളിൽ !
സിനിമ സി. കെ അജയ് കുമാർ, പി.ആർ.ഒ നടൻ കാർത്തിയുടെ 27-ാമത് സിനിമ ‘മെയ്യഴക’ൻ്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 27 നു ‘മെയ്യഴകൻ’ ലോകമെമ്പാടും റിലീസ് ചെയ്യും. കാർത്തിക്കൊപ്പം അരവിന്ദ് സാമിയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് സവിശേഷതയാണ്. ശ്രിദിവ്യയാണ് നായിക. ’96 ‘ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ സി. പ്രേംകുമാറാണ് ചിത്രത്തിൻ്റെ സംവിധായകൻ. ഇതിൻ്റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ കാർത്തിയുടെ ജന്മ ദിനം പ്രമാണിച്ചു അണിയറക്കാർ അടുത്തിടെ പുറത്തിറക്കിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംഗീത സംവിധാനം ഗോവിന്ദ് വസന്ത. തമിഴകത്ത് വൻ വിജയം നേടിയ ‘വിരുമൻ’ എന്ന ചിത്രത്തിന് ശേഷം 2ഡി എൻ്റർടെയ്ൻമെൻ്റ് കാർത്തിയെ നായകനാക്കി നിർമ്മിക്കുന്ന സിനിമയാണിത്. സൂര്യയും ജ്യോതികയുമാണ് നിർമ്മാതാക്കൾ. രാജശേഖർ കർപ്പൂര പാണ്ഡ്യനാണ് സഹ നിർമ്മാതാവ്. കാർത്തി ,അരവിന്ദ സാമി, ശ്രിദിവ്യ, എന്നിവർക്കൊപ്പം രാജ് കിരൺ, ജയ പ്രകാശ്, ശരൻ എന്നിവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read More » -
വീട്ടില്‍ കലണ്ടര്‍ തൂക്കിയിരിക്കുന്നത് ഏത് വശത്താണ്? ഇക്കാര്യങ്ങള്‍ അറിഞ്ഞേ മതിയാകൂ
വീടിന്റെ സ്ഥാനവും വീട്ടിലുള്ളവരുടെ ജീവിതവും തമ്മില്‍ വലിയ ബന്ധമാണ് വാസ്തു ശാസ്ത്രപ്രകാരം കല്പിക്കുന്നത്. വീടിനുള്ളിലുള്ള ഓരോ വസ്തുക്കളും ഇതുപോലെ കൃത്യമായ സ്ഥലത്ത് സ്ഥാപിക്കണം എന്നും വിശ്വാസമുണ്ട്. ചെറുതുമുതല്‍ വലുതുവരെ വസ്തുക്കള്‍ ഇങ്ങനെ കൃത്യമായി വച്ചില്ലെങ്കില്‍ അതിനുണ്ടാകുക മോശം ഫലമാണെന്ന് വാസ്തു പ്രകാരം സൂചനകള്‍ നല്കുന്നു വിദഗ്ദ്ധര്‍. വീട്ടില്‍ ക്ളോക്കും ഈശ്വര വിഗ്രഹങ്ങളും എങ്ങനെ വയ്ക്കണം എന്ന് പറയുംപോലെ പ്രധാനമാണ് കലണ്ടറുകള്‍ എന്നാണ് വിശ്വാസം. ദിവസത്തെ കുറിക്കുന്നതായതിനാല്‍ ഇത് ഭാവിയെ സൂചിപ്പിക്കുന്നു. അതിനാല്‍ കൃത്യമായ സ്ഥാനം വേണമെന്നാണ് ആചാര്യന്മാര് പറയുന്നത്. ശരിയായ ദിശയില്‍ വച്ചാല്‍ സര്‍വ ഐശ്വര്യങ്ങളും അല്ലാത്തവയില്‍ കുഴപ്പവും ഉണ്ടാകുമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. ഒരു കലണ്ടര്‍ സ്ഥാപിക്കാന്‍ ഏറ്റവും നല്ല ദിക്ക് കിഴക്കോ അല്ലെങ്കില്‍ വടക്കുകിഴക്കോ ആണ്. പടിഞ്ഞാറ് ദിശയിലും കലണ്ടര്‍ തൂക്കാം. വടക്ക് വശത്ത് തൂക്കുന്നത് മൂലം ധനസമ്പത്ത് ആര്‍ജിക്കുമെന്നാണ് വിശ്വാസം. കാരണം വടക്ക് കുബേരന്റെ ദിക്കാണ്. കിഴക്കോട്ടോ വടക്കോട്ടോ കലണ്ടര്‍ തിരിച്ചുവച്ചാല്‍ വീട്ടിലേക്ക് ധാരാളം പണം വന്നുചേരുമെന്ന്…
Read More » -
ആസിഫ് അലിയെ രമേഷ് നാരായണന് അപമാനിച്ചോ? സംഗീതസംവിധായകനെതിരേ രൂക്ഷവിമര്‍ശനം
നടന് ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകന് ‘പണ്ഡിറ്റ്’ രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം. എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്ലര് ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. പരിപാടിയില്‍ പങ്കെടുത്ത രമേശ് നാരായണന് പുരസ്കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാല്‍, ആസിഫ് അലിയില്‍നിന്ന് രമേശ് നാരായണന് പുരസ്കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. പകരം സംവിധായകന് ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്‍നിന്ന് പുരസ്കാരമെടുത്ത് ജയരാജിനു കൈമാറി. തുടര്‍ന്ന് ജയരാജ് രമേഷ് നാരായണന് പുരസ്കാരം നല്‍കുകയായിരുന്നു. പുരസ്കാരം സ്വീകരിക്കുന്നതുപോയിട്ട് ആസിഫ് അലിയോട് സംസാരിക്കാനോ അദ്ദേഹത്തെ അഭിവാദ്യം ചെയ്യാനോ രമേശ് നാരായണന് തയ്യാറായില്ലെന്നും ആരോപണമുണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമര്‍ശനമാണ് രമേശ് നാരായണനെതിരെ ഉയരുന്നത്. മോശം പെരുമാറ്റമാണ് രമേശ് നാരായണില്‍നിന്ന് ഉണ്ടായതെന്നും മാപ്പ് പറയണമെന്നുമാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെട്ടത്. സംഭവത്തില്‍ ആസിഫ് അലിയോ രമേശ് നാരായണനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read More »