LIFE

  • വര്‍ഷങ്ങള്‍ നീണ്ട ചിട്ടയായ കഠിനപ്രയത്നം; ഇതാണ് തെരുവ് നായ്ക്കളില്ലാത്ത ഒരേയൊരു രാജ്യം!

    മിക്കരാജ്യങ്ങളിലും തെരുവുകളില്‍ ഭക്ഷണം തേടി അലയുന്ന പല തരത്തിലുള്ള മൃഗങ്ങളെ കാണാം. ചിലപ്പോഴത് പശുവാകാം, നായയാകാം, കുതിരയാകാം.. ലിസ്റ്റ് ഇങ്ങനെ നീളും. പല രാജ്യങ്ങളും ജനങ്ങളുടെ സുരക്ഷയും മൃഗങ്ങളുടെ ക്ഷേമവും സംരക്ഷിക്കാന്‍ പെടാപാട് പെടാറാണ് പതിവ്. വന്ധ്യംകരണം കൃത്യമായി നടത്താന്‍ കഴിയാത്തതും മൃഗസംരക്ഷണ വകുപ്പിന്റെ മുന്നിലുള്ള പലതരം വെല്ലുവിളികളുമാണ് അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ പ്രധാന കാരണം. എന്നാല്‍ ഈ കൂട്ടത്തില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഈ രാജ്യം. ഇവിടുത്തെ തെരുവുകളില്‍ അലഞ്ഞു തിരിയുന്ന ഒരു നായയെ പോലും കാണാന്‍ കഴിയില്ല.. മനുഷ്യര്‍ക്കൊപ്പം മൃഗങ്ങളുടെ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കുന്ന രാഷ്ട്രമാണ് നെതര്‍ലെന്‍ഡ്സ്. വര്‍ഷങ്ങളെടുത്തുള്ള കൃത്യവും വ്യക്തവുമായ പദ്ധതിയിലൂടെയാണ് നെതര്‍ലെന്‍ഡ്സ് ഈ നേട്ടം കൈവരിച്ചത്. കര്‍ശനമായ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നു, ഒപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളും കൂടിയായപ്പോള്‍ പദ്ധതി ലക്ഷ്യം കണ്ടു. ഇവരുടെ നേട്ടം മറ്റുള്ളവര്‍ക്ക് ഉത്തമമായ മാതൃകയാണ്. ഇവര്‍ സ്വീകരിച്ച മാര്‍ഗങ്ങളും അത് നടപ്പിലാക്കിയ രീതിയുമെല്ലാം ഇന്നും ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നുണ്ടെങ്കിലും മറ്റാരും മാതൃകയാക്കാന്‍…

    Read More »
  • ഇനി കണ്ണടകൾ വേണ്ട വെറും 30 സെക്കൻഡ് മാത്രം വരുന്ന ശസ്ത്രക്രിയയിലൂടെ ; റിലെക്സ് സ്മൈൽ സംവിധാനവുമായി ഐ ഫൗണ്ടേഷൻ

    കോ​ഴി​ക്കോ​ട്: മു​പ്പ​ത് സെ​ക്ക​ൻ​ഡി​ൽ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി എ​ന്നെ​ന്നേ​ക്കു​മാ​യി ക​ണ്ണ​ട ഒ​ഴി​വാ​ക്കാ​നാ​കു​ന്ന നൂ​ത​ന ലാ​സി​ക് ശ​സ്ത്ര​ക്രി​യ​ സംവിധാനത്തിന് ഐ ​ഫൗ​ണ്ടേ​ഷ​ൻ ക​ണ്ണാ​ശു​പ​ത്രിയിൽ തുടക്കമായി. നേ​ത്ര​സം​ര​ക്ഷ​ണ രം​ഗ​ത്തെ ലോ​ക​പ്ര​ശ​സ്ത ക​മ്പ​നി​യാ​യ സീ​സ് (ZEISS) വി​ക​സി​പ്പി​ച്ച റി​ലെ​ക്‌​സ് സ്മൈ​ൽ (ReLEx SMILE ) സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ​യാ​ണ് വേ​ദ​നാ​ര​ഹി​ത​മാ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത്. മാ​നേ​ജി​ങ് ഡ​യ​റ​ക്‌​ട​ർ ഡോ. ​ശ്രേ​യ​സ് രാ​മ​മൂ​ർ​ത്തി പുതിയ സംവിധാനത്തിൻറെ ഉദ്ഘാടനം നിർവഹിച്ചു. വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​കാ​തെ പോ​കു​ന്ന​വ​ർ​ക്കും സൗ​ന്ദ​ര്യ​സം​ര​ക്ഷ​ണ​ത്തി​ൻറെ ഭാ​ഗ​മാ​യി ക​ണ്ണ​ട മാ​റ്റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കുമെല്ലാം ഏറെ പ്ര​യോ​ജ​ന​പ്ര​ദ​മാ​ണ് റി​ലെ​ക്‌​സ് സ്മൈ​ൽ ശ​സ്ത്ര​ക്രി​യയെന്ന് അദ്ദേഹം പറഞ്ഞു. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് റി​ലെ​ക്സ് സ്മൈ​ൽ സം​വി​ധാ​നം വ​രു​ന്ന​ത്. ഹ്ര​സ്വ ദൃ​ഷ്ടി, അസ്റ്റിഗ്മാറ്റിസം തു​ട​ങ്ങി​യ നേ​ത്ര ത​ക​രാ​റു​ക​ൾ റി​ലെ​ക്സ് സ്മൈ​ൽ വ​ഴി പ​രി​ഹ​രി​ക്കാം. ഒ​രു ക​ണ്ണി​നു മു​പ്പ​ത് സെ​ക്ക​ൻ​ഡ് മാ​ത്രം സ​മ​യം മ​തി എ​ന്ന​തും പ​ര​മാ​വ​ധി മൂ​ന്നു മി​ല്ലി മീ​റ്റ​ർ വ​രെ​യു​ള്ള മു​റി​വെ ഉ​ണ്ടാ​ക്കു​ന്നു​ള്ളൂ​വെ​ന്ന​തും ശ​സ്ത്ര​ക്രി​യ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ന്നെ രോ​ഗി​ക​ൾ​ക്ക് സാ​ധാ​രാ​ണ നി​ല​യി​ലേ​ക്കു മാ​റാ​നാ​കും. കോ​യ​മ്പ​ത്തൂ​ർ…

    Read More »
  • പദ്ധതി അടിപൊളി; പക്ഷേ, പണം നല്‍കില്ല; ഏഴു വര്‍ഷത്തിനു ശേഷം മോദിയുടെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി തവിടു പൊടിയെന്നു കണക്കുകള്‍; ആശുപത്രികള്‍ക്ക് നല്‍കാനുള്ളത് 1.21 ലക്ഷം കോടി; പിന്‍മാറുന്നെന്ന് അറിയിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും

    ന്യൂഡല്‍ഹി: പദ്ധതി ആരംഭിച്ച് ഏഴു വര്‍ഷത്തിനുശേഷം മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി തവിടുപൊടിയായെന്നു കണക്കുകള്‍. ഇന്ത്യയിലാകെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രകളടക്കം 32,000 ആശുപത്രികള്‍ കുടുംബത്തിന് 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നല്‍കുന്ന പദ്ധതിയുടെ ഭാഗമായി. എന്നാല്‍, നിലവില്‍ 1.21 ലക്ഷം കോടിയുടെ ബില്ലുകളാണു മാറാതെ കിടക്കുന്നതെന്നും ഇതിന്റെ ബാധ്യത മുഴുവന്‍ ആശുപത്രികള്‍ക്കു ചുമക്കേണ്ടി വരുന്നെന്നുമാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. മണിപ്പൂര്‍, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലടക്കം മിക്ക ആശുപത്രികളും പദ്ധതി ഇനി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അറിയിച്ചു കഴിഞ്ഞു. ഇതുവരെ ഇവര്‍ക്കുള്ള പണം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല. നിലവില ആയുഷ്മാന്‍ ഭാരതിനൊപ്പം ചിരായു യോജനയെന്ന സംസ്ഥാന പദ്ധതികൂടി നടപ്പാക്കിയ ഹരിയാനയും പദ്ധി വേണ്ടെന്നു വയ്്ക്കുകയാണ്. ഓഗസ്റ്റ് ഏഴിനുശേഷം 600 സ്വകാര്യ ആശുപത്രികള്‍ ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (എബി-പിഎംജെഎവൈ) പദ്ധതിയില്‍നിന്നു പിന്‍മാറി. ഇവര്‍ക്കുമാത്രഗ 500 കോടിയോളമാണ് കൊടുക്കാനുള്ളത്. മറ്റ് ആശുപത്രികളും…

    Read More »
  • ഗംഭീറിനുള്ള പണി വരുന്നുണ്ട്! കോച്ചായി രംഗപ്രവേശം ചെയ്ത് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി; ലക്ഷ്യം ഇന്ത്യന്‍ ടീമിന്റെ പരിശീലക പദവി; എക്കാലത്തെയും മികച്ച നായകന്‍; വളര്‍ത്തിയെടുത്തത് സേവാഗ് അടക്കം മുന്‍നിര താരങ്ങളെ

    ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ മേധാവിയായും തിളങ്ങിയശേഷം സജീവമായി ക്രിക്കറ്റില്‍ ഇടപെടാതെ മാറിനിന്ന സൗരവ് ഗാംഗുലി അടുത്ത റോളിലേക്ക്. ഇന്ത്യന്‍ കോച്ചിന്റെ കസേര ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ക്കാണ് സൗരവ് ഗാംഗുലി തയാറെടുക്കുന്നതെന്നാണു വിവരം. അതിലേക്കു എത്താനുള്ള ആദ്യത്തെ ചവിട്ടുപടിയും പിന്നിട്ടു കഴിഞ്ഞു. നിലവിലെ കോച്ച് ഗൗതം ഗംഭീറിന്റെ സമ്മര്‍ദം ഇരട്ടിയാക്കുമെന്നും വ്യക്തമാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഗംഭീറിന്റെ സ്ഥാനം സേഫാണെങ്കിലും ടെസ്റ്റില്‍ ഇതു പറയാന്‍ സാധിക്കില്ല. കരുത്തരായ ഇംഗ്ലണ്ടിനെ അവസാന പരമ്പരയില്‍ അവരുടെ നാട്ടില്‍ 2-2നു തളയ്ക്കാനായെങ്കിലും ഇനിയുള്ള റെഡ് ബോള്‍ പരമ്പര ഗംഭീറിന്റെ ഭാവി തീരുമാനിക്കും. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരേ നാട്ടില്‍ ടെസ്റ്റ് പരമ്പര നേടിയതൊഴിച്ചാല്‍ ഗംഭീറിനു കീഴില്‍ മറ്റൊരു ടെസ്റ്റ് പരമ്പരയും ഇന്ത്യ ജയിച്ചിട്ടില്ല. ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവര്‍ക്കെതിരായ ടെസ്റ്റ് പരമ്പരകള്‍ കൈവിട്ട ഇന്ത്യ അവസാനം ഇംഗ്ലണ്ടുമായി സമനിലയും സമ്മതിച്ചു. ഇനി വരാനിരിക്കുന്ന ഓരോ ടെസ്റ്റ് പരമ്പരകളും ഗംഭീറിന്റെ സീറ്റുറപ്പിക്കുന്നതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. തിരിച്ചടികള്‍ തുടര്‍ന്നാല്‍…

    Read More »
  • ചൈനയുടെ കൂറ്റന്‍ അണക്കെട്ട് പദ്ധതി ഇന്ത്യക്കു വന്‍ തിരിച്ചടിയാകും; വേനല്‍ക്കാലത് 85 ശതമാനം വെള്ളത്തിന്റെ കുറവുണ്ടാക്കും; താരിഫിന്റെ പേരില്‍ നയതന്ത്ര ബന്ധം ശക്തിപ്പെടുന്നതിനിടെ പുതിയ ‘ഉരസലി’ന് ഇടയാക്കുമെന്നും ആശങ്ക; പ്രതിസന്ധി പരിഹരിക്കാന്‍ അണക്കെട്ടു നിര്‍മിക്കാന്‍ ഇന്ത്യയും

    ന്യൂഡല്‍ഹി: ടിബറ്റില്‍ ചൈന നിര്‍മിക്കുന്ന പടുകൂറ്റന്‍ ജലവൈദ്യുത പദ്ധതി വേനല്‍ക്കാലത്ത് ഇന്ത്യയിലേക്കുള്ള വെള്ളത്തിന്റെ 85 ശതമാനത്തോളം കുറവുണ്ടാക്കുമെന്ന ആശങ്കയില്‍ കേന്ദ്ര സര്‍ക്കാര്‍. അമേരിക്കന്‍ താരിഫിന്റെ പശ്ചാത്തലത്തില്‍ ചൈനയുമായുള്ള ബന്ധം ഊഷ്മളമാക്കാനുള്ള നീക്കങ്ങള്‍ക്കിടയില്‍ ചൈനീസ് പദ്ധതി മറ്റൊരു നയതന്ത്ര ഉരസലിലേക്കു വഴിതെളിക്കുമെന്ന ആശങ്ക പങ്കുവച്ച് ഉന്നത ഉദ്യോഗസ്ഥര്‍. അണക്കെട്ടു നിര്‍മിക്കുന്നതിലൂടെയുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യയും അണക്കെട്ടു നിര്‍മിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുന്നെന്നും സൂചന. ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ 100 ദശലക്ഷത്തിലധികം ആളുകളെ ഉള്‍ക്കൊള്ളുന്ന ടിബറ്റിലെ ആങ്സി ഹിമാനിയിലെ ജലപ്രവാഹം നിയന്ത്രിക്കുന്നതിനുള്ള പദ്ധതികള്‍ 2000-കളുടെ തുടക്കം മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. എന്നാല്‍ അതിര്‍ത്തി സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ നിവാസികളില്‍ നിന്നുള്ള കടുത്ത ചെറുത്തുനില്‍പ്പ് ഈ പദ്ധതികള്‍ക്ക് തടസമായി. അണക്കെട്ട് മൂലം തങ്ങളുടെ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന ആശങ്കയാണവര്‍ മുന്നോട്ടു വച്ചത്. യാര്‍ലുങ് സാങ്ബോ നദി ഇന്ത്യയിലേക്ക് കടക്കുന്നതിനു തൊട്ടടുത്ത പ്രവിശ്യയില്‍ ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് നിര്‍മ്മിക്കുമെന്ന് ഡിസംബറില്‍ ചൈന പ്രഖ്യാപിച്ചു.…

    Read More »
  • ലോക കാണാനുണ്ടോ? എങ്കില്‍ മമ്മൂട്ടിയെയും കാണാം! കാത്തിരിപ്പുകള്‍ക്ക് അവസാനം; സൂപ്പര്‍ ഹീറോയായി കല്യാണി

    കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ‘ലോക- ചാപ്റ്റർ വൺ:ചന്ദ്ര’ യുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ ഹീറോയായി എത്തുന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രമായി നസ്​ലനുമുണ്ട്. ഓഗസ്റ്റ് 28നാണ് ‘ലോക’യുടെ റിലീസ്. എന്നാല്‍ അതിനൊപ്പം ഒരു ബോണസും കൂടി കിട്ടിയിരിക്കുയാണ് പ്രേക്ഷകര്‍ക്ക്. ‘ലോക’യ്ക്ക് കേറിയാല്‍ മമ്മൂട്ടിയെയും കാണാം. ‘ലോക’യുടെ പ്രദര്‍ശനത്തിനിടയ്​ക്ക് മമ്മൂട്ടി ചിത്രമായ ‘കളങ്കാവലി’ന്‍റെ ടീസറും കാണിക്കും. മമ്മൂട്ടി തന്നെയാണ് ഫേസ്​ബുക്കിലൂടെ ഈ വിവരം പുറത്തുവിട്ടത്. ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവലി’ല്‍ വിനായകനും പ്രധാനകഥാപാത്രമാവുന്നുണ്ട്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ‘ലോക’യുടെ രചനയും സംവിധാനവും ഡൊമിനിക് അരുൺ ആണ്. ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. യു.എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. mammootty-kalankavalli-teaser-loka

    Read More »
  • ഞങ്ങളെ ആക്രമിക്കുന്നവര്‍ വലിയ വില നല്‍കേണ്ടിവരും; സനായില്‍ ആക്രമണം നടത്തിയശേഷം നെതന്യാഹു; ഹൂതികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഇസ്രയേല്‍; അടുത്തത് യെമന്‍?

    ടെല്‍ അവീവ്: ഞങ്ങളെ ആക്രമിക്കുന്നതാരാണെങ്കിലും വലിയ വില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. യെമനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരമുള്ള സനായില്‍ ആക്രമണം നടത്തിയ ശേഷമായിരുന്നു നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഒരു സൈനിക കേന്ദ്രത്തെയും ഇന്ധന സംഭരണശാലയെയും രണ്ട് വൈദ്യുതി നിലയങ്ങളെയുമാണ് ഇസ്രായേല്‍ വ്യോമസേന ലക്ഷ്യമിട്ടത്. യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ക്കെതിരായ വ്യോമാക്രമണങ്ങള്‍ നിരീക്ഷിച്ച ശേഷം ടെല്‍ അവീവിലെ ഇസ്രായേല്‍ വ്യോമസേനയുടെ കമാന്‍ഡ് സെന്ററില്‍ നിന്ന് സംസാരിക്കവെയാണ് നെതന്യാഹു മുന്നറിയിപ്പ് നല്‍കിയത്. ‘ഞങ്ങളെ ആക്രമിക്കുന്നവരെ ഞങ്ങള്‍ തിരിച്ചടിക്കും. ആക്രമിക്കാന്‍ പദ്ധതിയിടുന്നവരെയും ഞങ്ങള്‍ തിരിച്ചടിക്കും. ഇസ്രായേലിന്റെ ശക്തിയും നിശ്ചയദാര്‍ഢ്യവും ഈ പ്രദേശം മുഴുവന്‍ മനസിലാക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. ഇസ്രായേലിനെതിരായ ആക്രമണത്തിന് ഹൂതി ഭീകരഭരണകൂടം വലിയ വില നല്‍കേണ്ടിവരുമെന്നും അത് നല്‍കിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി’ഹീബ്രു ഭാഷയിലുള്ള വീഡിയോ ആണ് നെതന്യാഹുവിന്റെ ഓഫിസ് പുറത്തുവിട്ടത്. ഇസ്രായേല്‍ യെമനിലെ ഹൂതി പ്രസിഡന്‍ഷ്യല്‍ കൊട്ടാരം നശിപ്പിച്ചതായി പ്രതിരോധ മന്ത്രി കാറ്റ്‌സ് അവകാശപ്പെട്ടു, എന്നാല്‍ ഈ വാര്‍ത്തകളോട് യെമന്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഹൂതികള്‍…

    Read More »
  • കല്യാണം കഴിച്ചതു തന്നെ സിന്ദൂരം തൊടാനാണ്; കുലസ്ത്രീ എന്ന വിളിയും സ്വാസിക ഇഷ്ടം

    സ്വന്തം ഇഷ്ടങ്ങളെ കുറിച്ചും താത്പര്യങ്ങളെ കുറിച്ചും പലപ്പോഴും മാധ്യമങ്ങളിലൂടെ തുറന്നു പറയാറുണ്ട് നടി സ്വാസിക വിജയ്. സ്വാസികയുടെ സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റുകളും ആളുകള്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ സിന്ദൂരം തൊടുന്നതിനുള്ള ഇഷ്ടത്തെ കുറിച്ച് പറയുന്ന സ്വാസികയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. സിന്ദൂരം തൊടുന്നതിനു വേണ്ടിയാണ് താന്‍ വിവാഹം കഴിച്ചതെന്ന് സ്വാസിക പറഞ്ഞു. സിന്ദൂരം, താലി ഇതെല്ലാം തികച്ചും തന്റെ വ്യക്തിപരമായ ഇഷ്ടങ്ങളാണെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു. കുലസ്ത്രീ എന്ന വിളി ഇഷ്ടമാണ്. ആളുകള്‍ വിമര്‍ശിക്കുന്നതു കൊണ്ട് തന്റെ ഇഷ്ടങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറല്ലെന്നും സ്വാസിക വ്യക്തമാക്കി. ‘സത്യമായിട്ടും ഞാന്‍ കല്യാണം കഴിച്ചതു തന്നെ സിന്ദൂരമിടാനാണ്. കുലസ്ത്രീ എന്നാണല്ലോ എന്നെ ആള്‍ക്കാരെപ്പോഴും കളിയാക്കുന്നത്. പക്ഷേ, ആ വാക്ക് എനിക്കിഷ്ടമാണ്. കുലസ്ത്രീയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നെറുകു വരെ നീട്ടി സിന്ദൂരമിടുന്നതാണ് അതിന്റെ ഒരു ഐതിഹ്യമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിന്ദൂരം നീട്ടിയിടാനാണ് എനിക്കിഷ്ടം. താലിയിടാന്‍ എനിക്കിഷ്ടമാണ്. ഇതൊക്കെ എന്റെ ഇഷ്ടങ്ങളാണ്. അതെല്ലാം എനിക്കു പറ്റുന്നതു പോലെ ഞാന്‍ ചെയ്യും. ചില ഡ്രസ്…

    Read More »
  • പേരും മതവും മാറി സാക്ഷിയായി, വിവാദ വിവാഹവും അറസ്റ്റ് വാറണ്ടും; രസ്‌ന അന്നത്തേക്കാള്‍ ചെറുപ്പം

    കുടുംബപ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് വീട്ടമ്മമാരായ സ്ത്രീകള്‍ക്ക് സിനിമാ താരങ്ങളെക്കാള്‍ സുപരിചിതര്‍ മിനിസ്‌ക്രീന്‍ താരങ്ങളാകും. പ്രത്യേകിച്ച് സീരിയല്‍ അഭിനേതാക്കളും റിയാലിറ്റി ഷോ മത്സരാര്‍ത്ഥികളും. നിരവധി മെ?ഗാ ഹിറ്റ് സീരിയലുകള്‍ സമ്മാനിച്ചിട്ടുള്ള ചാനലാണ് ഏഷ്യാനെറ്റ്. അക്കൂട്ടത്തില്‍ ഒന്നാണ് ഒരു സമയത്ത് ടിആര്‍പി റേറ്റിങില്‍ മുന്നില്‍ നിന്നിരുന്ന പാരിജാതം എന്ന സീരിയല്‍. 2008 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തിലാണ് പാരിജാതം ഏഷ്യനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്നത്. സീമയേയും അരുണയേയും ജെപിയേയും ആന്റിയമ്മയേയും ഒന്നും പ്രേക്ഷകര്‍ ഇന്നും മറന്നിട്ടില്ല. 500 എപ്പിസോഡുകള്‍ സീരിയലിന്റേതായി സംപ്രേഷണം ചെയ്തിരുന്നു. സീരിയലില്‍ നായിക വേഷം ചെയ്തത് നടി രസ്‌നയായിരുന്നു. അന്ന് ഇരുപത് വയസ് പോലും രസ്‌നയ്ക്ക് പ്രായമുണ്ടായിരുന്നില്ല. എന്നിട്ടും വളരെ പക്വതയോടെ പാരിജാതത്തില്‍ സീമ, അരുണ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രസ്‌ന ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. മ്യൂസിക്ക് ആല്‍ബങ്ങളിലൂടെയായിരുന്നു തുടക്കം. ഷാജു ശ്രീധറിന്റെ സംഗീത ആല്‍ബങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. യുട്യൂബും സോഷ്യല്‍മീഡിയയും സജീവമല്ലാത്ത കാലമായിരുന്നിട്ട് കൂടിയും രസ്‌നയുടെ ആല്‍ബങ്ങള്‍ എല്ലാം…

    Read More »
  • ആദ്യ ചിത്രത്തിന് ശമ്പളം പത്ത് രൂപ! പിന്നീട് കമലിന്റെയും രജനിയുടെയും നായികയായ നടിയെ അറിയുമോ?

    ‘ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സുന്ദരമായ മുഖം’ എന്ന് സത്യജിത് റേ വാഴ്ത്തിയ അഭിനേത്രി. എഴുപതുകളിലും എണ്‍പതുകളിലും തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലെ ഏറ്റവും ഹിറ്റ് നായിക. അതിസ്വാഭാവികമായ അഭിനയം. അസമാന്യമായ നൃത്തപാടവം. അതിശയിപ്പിക്കുന്ന സൗന്ദര്യം. ജയപ്രദ വെള്ളിത്തിരയുടെ അനുഗ്രഹമാണ്. പതിനാലാം വയസ്സില്‍ തെലുഗ് ചിത്രമായ ഭൂമി കോസത്തില്‍ മൂന്ന് മിനുട്ട് നൃത്തരംഗത്തില്‍ അഭിനയിച്ചാണ് ജയപ്രദയുടെ അരങ്ങേറ്റം. ആ നൃത്തത്തിന് 10 രൂപയാണ് പ്രതിഫലം കിട്ടിയത്. പിന്നീടങ്ങോട്ട് തെലുഗുവില്‍ ജയപ്രദയില്ലാത്ത സിനിമയില്ല എന്ന സ്ഥിതിയായി. തൊട്ടതെല്ലാം പൊന്നാക്കി. ഹിറ്റുകളുടെ വന്‍നിരയായി. എന്‍.ടി.ആറുമായുള്ള ജോഡി തെലുങ്കുദേശം നെഞ്ചേറ്റി. എന്നാല്‍, ജയപ്രദയ്ക്ക് ആദ്യം അഭിനയിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഡോക്ടറാകണമെന്നായിരുന്നു അവരുടെ ആഗ്രഹം. അടുത്തത് കന്നഡ സിനിമയുടെ ഊഴമായിരുന്നു. അവിടെ രാജ്കുമാറുമായും ജയപ്രദ സൂപ്പര്‍ ഹിറ്റ് ജോടിയൊരുക്കി. തമിഴിലും ഹിന്ദിയിലും അവര്‍ വെന്നിക്കൊടി പാറിച്ചു. അമിതാഭിന്റെ വിജയനായികയായി മാറി. ജിതേന്ദ്രയും കമലഹാസനും രജനീകാന്തും അവരുടെ നായകന്മാരായി. തൊണ്ണൂറുകളുടെ പകുതിയോടെ ജയപ്രദ സിനിമയില്‍ നിന്നും അകലാന്‍ തുടങ്ങി.…

    Read More »
Back to top button
error: