LIFE

  • സൗജന ഓണക്കിറ്റുകള്‍ ഇന്നുമുതല്‍; ഉപ്പുതൊട്ട് വെളിച്ചെണ്ണവരെ 14 ഇനം അവശ്യ വസ്തുക്കള്‍; തിരക്ക് ഒഴിവാക്കാന്‍ വിതരണ തീയതി നീട്ടും; സപ്ലൈകോയില്‍ 25 രൂപ നിരക്കില്‍ 20 കിലോ അരി

    തിരുവനന്തപുരം: സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് പദ്ധതി പ്രകാരം 6,32,910 കിറ്റുകളാണ് വിതരണം ചെയ്യുന്നതെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ഓണത്തോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ എ എ വൈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പഞ്ചസാര, വെളിച്ചെണ്ണ, തുവര പരിപ്പ്, ചെറുപയര്‍ പരിപ്പ്, വന്‍ പയര്‍, കശുവണ്ടി, മില്‍മ നെയ്യ്, ഗോള്‍ഡ് ടീ, പായസം മിക്‌സ്, സാമ്പാര്‍ പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ഉപ്പ് തുടങ്ങിയ 14 ഇനം അവശ്യ വസ്തുക്കള്‍ അടങ്ങിയ ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്. റേഷന്‍ കടകളില്‍ നിന്ന് സൗജന്യ ഓണക്കിറ്റുകള്‍ ബുധനാഴ്ച മുതല്‍ വിതരണം ചെയ്യും. രണ്ടാം തീയതിയോടെ വിതരണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും തിരക്ക് ഒഴിവാക്കാന്‍ മൂന്നും നാലും തീയതികളിലും കിറ്റുകള്‍ ലഭ്യമാക്കും. ഓണത്തോടനുബന്ധിച്ച് വെള്ളക്കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരിയും നീലക്കാര്‍ഡ്…

    Read More »
  • ആ ബോംബ് ഇതായിരുന്നോ? ബിജെപി നേതാവ് സി. കൃഷ്ണകുമാറിനെതിരേ യുവതി പരാതി നല്‍കി; സ്വത്തു തര്‍ക്കത്തിന്റെ ഭാഗമായി ഉയര്‍ന്ന കേസ്, കോടതി നേരത്തേ തള്ളി; പിന്നില്‍ സന്ദീപ് വാര്യരെന്ന് ബിജെപി ഓഫീസ്

    തിരുവനന്തപുരം: വിഡി സതീശന്റെ ആദ്യം ബോംബ് ബിജെപി കോര്‍ കമ്മറ്റി അംഗം സി കൃഷ്ണകുമാറിനെതിരെയെന്ന് സൂചന. കൃഷ്ണകുമാറിനെതിരായ പരാതി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനു ലഭിച്ചെന്നും ഇര നേരിട്ടാണ് ഇ-മെയില്‍ അയച്ചതെന്നുമാണു വിവരം. പരാതി ലഭിച്ചെന്ന വിവരം രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസും അറിയിച്ചു. പാലക്കാട്ടെ യുവതിയാണ് പരാതിക്കാരിയെന്നാണു സൂചന. ഈ പരാതി മുമ്പ് ആര്‍ എസ് എസ് നേതാവിന് ഇര നല്‍കിയിരുന്നു. എന്നാല്‍ അതില്‍ നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഈ പരാതിയാണ് വീണ്ടും ബിജെപി അധ്യക്ഷന് മുന്നിലെത്തുന്നത്. ഇതു കുടുംബ പ്രശ്‌നമാണെന്നും നേരത്തേ അവസാനിപ്പിച്ച വിഷയമാണെന്നുമാണ് ബിജെപി നിലപാട്. അത്ര നിസാരമുള്ള കുടുംബ പ്രശ്നമല്ലിതെന്ന സൂചനകളാണ് മറുനാടന് ലഭിക്കുന്നത്. പീഡന പരാതിയാണ് ഇതെന്ന സൂചനകളാണ് പുറത്തേക്ക് വരുന്നത്. ഇരയുടെ പരാതി ബിജെപി അധ്യക്ഷന് കിട്ടിയെന്നു കോണ്‍ഗ്രസ് ഉറപ്പിച്ചിട്ടുമുണ്ട്. അതിനിടെ പ്രശ്നം ഒത്തുതീര്‍പ്പാക്കാനും അണിയറ നീക്കം സജീവമാണ്. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. ഈ…

    Read More »
  • വി.ഡി. സതീശന്റെ ബോംബ് പൊട്ടുമോ? വെയ്റ്റ് ആന്‍ഡ് സീ എന്ന് കോണ്‍ഗ്രസ്; കോര്‍ കമ്മിറ്റി അംഗത്തിന്റെ പ്രശ്‌നം കുടുംബകാര്യമെന്ന് ബിജെപി; രാഹുലിന്റെ രാജി ആവശ്യപ്പെടാതെ പാലക്കാട്ടെ ജനങ്ങളെ കോണ്‍ഗ്രസ് വഞ്ചിക്കുന്നെന്ന് രാജീവ് ചന്ദ്രശേഖര്‍; രാഹുല്‍ വിഷയത്തില്‍ പരസ്യ പ്രതികരണമില്ലെന്ന് കോണ്‍ഗ്രസ്

    തിരുവനന്തപുരം: സിപിഎമ്മിലെയും – ബിജെപിയിലെയും ഉന്നതരായ ചിലര്‍ക്കെതിരെ ഞെട്ടിക്കുന്ന കാര്യങ്ങള്‍ പുറത്തുവിടുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വെളിപ്പെടുത്തലില്‍ ഉറ്റുനോക്കി രാഷ്ട്രീയ കേരളം. വിഡിയുടെ മനസില്‍ ആരാണ് എന്ന് അറിയാന്‍ ശ്രമിക്കുന്ന നേതാക്കളോട് വെയ്റ്റ് ആന്‍ഡ് സീ സമീപനമാണ് സതീശന്‍ സ്വീകരിച്ചിട്ടുള്ളത്. ബിജെപി ഉന്നത നേതാവിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്ന സതീശന്‍ രാഷ്ട്രീയ എതിരാളികളുടെ തുടര്‍ പ്രതികരണം അനുസരിച്ച് വെളിപ്പെടുത്തുമെന്ന നിലപാടിലാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍ ഇനി പരസ്യ പ്രതികരണങ്ങള്‍ വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്. പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, സന്ദീപ് വാരിയര്‍ ‘കോര്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുക്കുമോ’ എന്നു ചോദിച്ചതോടെ ബിജെപിക്കുള്ളിലും കൊണ്ടുപിടിച്ച ചര്‍ച്ച നടക്കുന്നുണ്ട്. ബിജെപിയിലായിരിക്കെ സന്ദീപിന്റെ കടുത്ത എതിരാളിയായിരുന്ന നേതാവിനെ തന്നെയാണ് അദ്ദേഹം ഉന്നമിട്ടതെന്നു സൂചനകളുണ്ട്. ഇവര്‍ക്കിടയിലെ പോര് അന്ന് ബിജെപിക്കു പുറത്തേക്കും വ്യാപിച്ചിരുന്നു. പരാതിക്കാരി ബിജെപി സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞ ദിവസം പരാതി നല്‍കിയെന്നു വിവരമുണ്ട്. കുടുംബപരമായ പ്രശ്‌നങ്ങള്‍ മാത്രമാണ് അതെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ…

    Read More »
  • ബിജെപി കോര്‍ കമ്മിറ്റിയിലെ പോക്‌സോ കേസ് പ്രതി ആര്? സന്ദീപ് വാര്യരും ബിജെപി നേതാവും തമ്മിലുള്ള പോര് കടുത്തു; സസ്‌പെന്‍സ് ആയി ഫേസ്ബുക്ക് പോസ്റ്റ്; സൈബറിടത്തിലും കൊമ്പുകോര്‍ത്ത് നേതാക്കള്‍

    പാലക്കാട്: ബിജെപി കോര്‍ കമ്മിറ്റിയിലെ ആരോപണവിധേയനാര്? അടിച്ചും തിരിച്ചടിച്ചും സന്ദീപ് വാരിയരും ബിജെപിയും തമ്മില്‍ പോര് മുറുകുന്നു. രാഹുല്‍ വിവാദം ഒരു ഭാഗത്ത് കത്തി നില്‍ക്കേ, ‘ബിജെപി സംസ്ഥാന പ്രസിഡന്റ് ആ കോര്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുക്കുമോ’ എന്ന സന്ദീപ് വാരിയരുടെ ഇന്നലത്തെ ഫേസ് ബുക്ക് പോസ്റ്റ് ആണ് ബിജെപിയും മുന്‍ ബിജെപി നേതാവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമാക്കിയത്. ബി.ജെ.പി ക്യാംപ് വിട്ട് കോണ്‍ഗ്രസിലെത്തിയതിനു പിന്നാലെ തുടങ്ങിയ സന്ദീപ് വാര്യര്‍ – ബി.ജെ.പി പോരിനു പാലക്കാട്ട് ഒട്ടും കുറവില്ല. ചിലപ്പോള്‍ സൈബര്‍ പോരെങ്കില്‍ ചിലപ്പോള്‍ വാക്‌പോര്. രാഹുല്‍ മാങ്കൂട്ടത്തലിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന ഈ ഘട്ടത്തില്‍ പോരു മറ്റൊരു തരത്തിലാണ്. ഡല്‍ഹിയില്‍ വെച്ച് മാധ്യമങ്ങളെ കണ്ട സമയം സന്ദീപ് ഉയര്‍ത്തിയ ഈ ആരോപണമാണ് ഒടുവിലെ പോരിനു തുടക്കം. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡില്‍ ഇരിക്കുന്നത് പോക്‌സോ കേസ് പ്രതിയാണെന്നും രാഹുലിനെതിരെ ആരോപണമുയര്‍ത്തിയ അവന്തികക്ക് പിന്നില്‍ ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡന്റാണെന്നുമാണ് ആരോപണം.…

    Read More »
  • രാഹുലിന് വീണ്ടും കുരുക്ക്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്; മൂന്നാം പ്രതി പേരു വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം അന്വേഷണ സംഘത്തിന്; ശനിയാഴ്ച നിര്‍ണായകം

    തിരുവനന്തപുരം: ലൈംഗിക ആരോപണ പരമ്പരകള്‍ക്ക് പിന്നാലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലും രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്ക് കുരുക്ക്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ കാര്‍ഡുണ്ടാക്കിയെന്ന കേസില്‍ ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. പ്രതികളിലൊരാളുടെ മൊബൈലില്‍ നിന്ന് ലഭിച്ച ശബ്ദസന്ദേശത്തില്‍ രാഹുലിന്റെ പേര് വന്നതോടെയാണ് വീണ്ടും ചോദ്യം ചെയ്യല്‍ ആരോപണ പരമ്പരകളില്‍ പെട്ട് പദവിയും പാര്‍ട്ടിയും നഷ്ടമായ രാഹുല്‍ ഒരാഴ്ചയായി വീട്ടില്‍ ഒതുങ്ങിക്കൂടുകയാണ്. അതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായത് മുതല്‍ രാഹുലിന് തലവേദനയായിരുന്ന വ്യാജതിരിച്ചറിയല്‍ കാര്‍ഡ് കേസ് വീണ്ടും തലപൊക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്‍ഡ് വ്യാജമായുണ്ടാക്കിയെന്നാണ് കേസ്. ഇതില്‍ ക്രൈംബ്രാഞ്ച് സംഘം രാഹുലിനെ വീണ്ടും ചോദ്യം ചെയ്യും. ശനിയാഴ്ച തിരുവനന്തപുരത്തെ ഓഫീസിലെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന്റെ തുടക്കത്തില്‍ അന്ന് അന്വേഷിച്ചിരുന്ന മ്യൂസിയം പൊലീസ് രാഹുലിനെ ചോദ്യം ചെയ്തിരുന്നു. കാര്യമായ തെളിവൊന്നും ലഭിച്ചില്ലാത്തതിനാല്‍ പ്രതിചേര്‍ത്തിട്ടില്ല. പിന്നീട് കേസേറ്റെടുത്ത ക്രൈംബ്രാഞ്ചിന്റെ അന്വേഷണമാണ് വീണ്ടും രാഹുലിലേക്ക് നീളുന്നത്.…

    Read More »
  • തീവ്രവാദം കയറ്റുമതി ചെയ്യുന്ന ഇറാന്‍; കടുത്ത നടപടികളുമായി ഓസ്‌ട്രേലിയ; നയതന്ത്ര പ്രതിനിധികള്‍ ഏഴു ദിവസത്തിനകം രാജ്യം വിടണമെന്ന് ഉത്തരവ്; രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള അസാധാരണ നടപടി; ടെഹ്‌റാനിലെ ഓസ്‌ട്രേലിയന്‍ എംബസിയും അടച്ചു; നടപടിയെടുക്കുന്ന 14-ാം രാജ്യം

    സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതിന് ഇസ്ലാമിക തീവ്രവാദികള്‍ക്കു പിന്തുണ നല്‍കുന്നെന്ന് ആരോപിച്ച് ഇറാന്റെ അംബാസഡറോട് ഏഴു ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. കഴിഞ്ഞവര്‍ഷം സിഡ്‌നിയിലും മെല്‍ബണിലും നടന്ന ആക്രമണങ്ങളില്‍ ഇറാന്റെ പങ്കു വ്യക്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് അസാധാരണ നടപടി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്തരമൊരു നടപടിയെന്നും റിപ്പോര്‍ട്ടുകള്‍. ഇറാനെതിരേ കടുത്ത നടപടികളുമായി മുന്നോട്ടുവന്ന ഏറ്റവും ഒടുവിലത്തെ പാശ്ചാത്യ രാജ്യമാണ് ഓസ്‌ട്രേലിയ. നേരത്തേ, ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ് എന്നിവയടക്കം 14 രാജ്യങ്ങള്‍ കഴിഞ്ഞമാസം അവരുടെ മണ്ണില്‍ ഇറാന്‍ ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും പീഡനങ്ങളും നടത്തുന്നെന്ന ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ ആക്രമണങ്ങള്‍ക്കു പിന്നിലെ ഇറാന്റെ പങ്കുമായി ബന്ധപ്പെട്ട വിശ്വസനീയമായ തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് വ്യക്തമാക്കി. രണ്ട് ആക്രമണങ്ങള്‍ക്കു പിന്നിലും ഇറാന്റെ കൈകളുണ്ട്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ വിദേശ ശക്തിയുടെ അപകടകരമായ പ്രവൃത്തിയാണെന്നു നടന്നതെന്നും സാമൂഹിക സംതുലിതാവസ്ഥ തകര്‍ക്കാനും സമൂഹത്തില്‍ ഭിന്നത വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളാണു നടന്നതെന്നും…

    Read More »
  • കളക്ടര്‍ ‘പൊളി’ച്ചു; പാലിയേക്കരയില്‍ കരാര്‍ കമ്പനിക്കു കുഴലൂതിയ ദേശീയപാത അതോറിട്ടിയുടെ കള്ളക്കഥകള്‍ ഒന്നൊന്നായി വലിച്ചുകീറി അര്‍ജുന്‍ പാണ്ഡ്യന്‍; ടോള്‍ ഫ്രീ ഓണം സമ്മാനിച്ച് ഹൈക്കോടതി; പന്നിയങ്കരയിലും ടോള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

    കൊച്ചി: മണ്ണുത്തി- ഇടപ്പള്ളി ദേശീയ പാതയില്‍ ടോള്‍പ്പിരിവ് പുനരാരംഭിക്കാന്‍ അനുവദിക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ ആവശ്യം തള്ളി ഹൈക്കോടതി. സര്‍വീസ് റോഡുകള്‍ പൂര്‍ണമായും ഗതാഗത യോഗ്യമാക്കി ഗതാഗതക്കുരുക്ക് പരിഹരിച്ചെന്ന് ദേശീയ പാത അതോറിറ്റിയുടെ കള്ളക്കഥ തൃശൂര്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പൊളിച്ചടുക്കിയതോടെയാണ് കോടതിയില്‍ തിരിച്ചടിയായത്. ഇപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടെന്നാണ് ട്രാഫിക് മാനേജ്‌മെന്റ് കമ്മിറ്റി റിപ്പോര്‍ട്ടെന്ന് കോടതി പറഞ്ഞു. അതിനാല്‍ ടോള്‍ പിരിവ് തടഞ്ഞത് സെപ്റ്റംബര്‍ 9 വരെ തുടരാനും ഹൈക്കോടതി ഉത്തരവിട്ടു മണ്ണുത്തിഇടപ്പള്ളി മേഖലയിലെ കനത്ത ഗതാഗതക്കുരുക്കു ചൂണ്ടിക്കാട്ടി പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്കു തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി നേരത്തെ ശരിവച്ചിരുന്നു. ഹൈക്കോടതി വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നു വ്യക്തമാക്കിയ സുപ്രീം കോടതി ഗതാഗതം സുഗമമാക്കുന്നതിനായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം തുടരണമെന്ന് നിര്‍ദേശം നല്‍കി. ബ്ലാക്ക് സ്‌പോട്ടുകളില്‍ (അപകടമേഖല) നിര്‍മാണം നടത്തുന്ന പിഎസ്ടി എന്‍ജിനീയറിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, നാമക്കല്‍ എന്ന കമ്പനിയെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നും ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.…

    Read More »
  • ട്രംപിന്റെ താരിഫില്‍ ഉഴറി ഓഹരി വിപണിയും; ഒരു വര്‍ഷം പണമിറക്കിയവര്‍ക്ക് തിരിച്ചു കിട്ടിയത് ബാങ്ക് നിക്ഷേപങ്ങളുടെ പലിശയേക്കാള്‍ കുറഞ്ഞ തുക; വിറ്റഴിക്കല്‍ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍; ജി.എസ്.ടി. പരിഷ്‌കാരത്തില്‍ പ്രതീക്ഷ; കുതിപ്പിന് ഇനിയും കാത്തിരിക്കണം

    ന്യൂഡല്‍ഹി: ബാങ്ക് നിക്ഷേപങ്ങളില്‍നിന്നും ഓഹരി വിപണികളിലേക്ക് സമ്പത്ത് ഒഴുകിയിട്ടും പണമിറക്കിയവര്‍ക്കു തിരികെക്കിട്ടിയത് നക്കാപ്പിച്ചയെന്നു റിപ്പോര്‍ട്ട്. പല ബാങ്കുകളും നല്‍കുന്ന സ്ഥിര നിക്ഷേപത്തിന്റെ ഗുണത്തേക്കാള്‍ കുറഞ്ഞ തുകയാണു പലര്‍ക്കും കിട്ടിയതെന്ന് കണക്കുകള്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മികച്ച വരുമാനം നല്‍കിയിരുന്ന ഇന്ത്യന്‍ ഓഹരി വിപണി സൂചികകളുടെ പ്രകടനം അടുത്ത കാലത്ത് ആശ നല്‍കുന്നതല്ല. സെന്‍സെക്സിലും നിഫ്റ്റിയും നിക്ഷേപിച്ചവര്‍ക്ക് വലിയ വരുമാനമൊന്നും തിരികെ ലഭിച്ചിട്ടില്ലെന്നാണ് ദി ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മ്യൂച്വല്‍ ഫണ്ട്, എസ്.ഐ.പി എന്നിവയിലൂടെ പ്രാദേശിക നിക്ഷേപകരാണ് വിപണിയെ വലിയ നഷ്ടത്തില്‍ നിന്ന് പിടിച്ചുനിറുത്തുന്നത്. എന്നാല്‍ വിദേശനിക്ഷേപകരുടെ ഓഹരി വിറ്റൊഴിക്കല്‍ നിര്‍ബാധം തുടരുകയാണ്. ഫലമോ ഒരു പരിധിവിട്ട് മുകളിലേക്ക് ഉയരാനോ താഴാനോ കഴിയാതെ ഇരു സൂചികകളും കുടുങ്ങി. മുഖ്യസൂചികയായ സെന്‍സെക്സ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ (2024 ഓഗസ്റ്റ് 26 മുതല്‍ 2025 ഓഗസ്റ്റ് 26 വരെ) 912 പോയിന്റുകള്‍ (1.12%) നഷ്ടത്തിലായെന്നാണ് കണക്ക്. ഐ.ടി, ഓട്ടോ കമ്പനികളുടെ ചുവടുപിടിച്ച് കഴിഞ്ഞ…

    Read More »
  • തടി കൂടുതലുള്ളവരാണോ? രണ്ടു കൈത്താങ്ങുകള്‍ക്ക് ഇടയില്‍ ഒതുങ്ങുന്നില്ലെങ്കില്‍ അധിക സീറ്റ് വേണ്ടി വരും; വിമാനക്കമ്പനിയുടെ പുതിയ നീക്കം വിവാദത്തില്‍; യാത്രകള്‍ ഇനി കടുക്കും

    ന്യൂയോര്‍ക്ക്:: അമിതഭാരമുള്ളവരാണെങ്കില്‍ ഇനി അധികസീറ്റിനായി മുന്‍കൂട്ടി പണം നല്‍കേണ്ടിവരുമെന്ന വിമാനക്കമ്പനിയുടെ പുതിയ നിയമം വിവാദത്തില്‍. അമേരിക്കയിലെ സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സിന്റേതാണ് പുതിയ നിയമം. ഒരു സീറ്റിന്റെ രണ്ടു കൈത്താങ്ങുകള്‍ക്കിടെയില്‍ ഒതുങ്ങാത്ത യാത്രക്കാരാണെങ്കില്‍ അധിക സീറ്റിനായി മുന്‍കൂട്ടി പണം നല്‍കേണ്ടി വരുമെന്നാണ് നിയമം. ഈ നിയമം 2026 ജനുവരി 27-ന് പ്രാബല്യത്തില്‍ വരും. അധിക സീറ്റിന് മുന്‍കൂറായി പണം നല്‍കേണ്ടിവരുമെന്നും, വിമാനം പുറപ്പെടുമ്പോള്‍ കുറഞ്ഞത് ഒരു സീറ്റെങ്കിലും ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കില്‍ മാത്രമേ പണം തിരികെ നല്‍കുകയുള്ളൂവെന്നും സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സ് അറിയിച്ചു. വിമാനക്കമ്പനിയുടെ പുതിയ നയമനുസരിച്ച്, പണം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും അതിലും ഉറച്ച നിയമങ്ങള്‍ അല്ല നിലവിലുള്ളത്. തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് പുതിയ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. അമേരിക്കയിലെ മറ്റ് ചില എയര്‍ലൈനുകളായ ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ്, സ്പിരിറ്റ് എയര്‍ലൈന്‍സ് എന്നിവര്‍ക്കും സമാനമായ നയങ്ങളുണ്ടെങ്കിലും സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ പുതിയ നയം കടുപ്പമേറിയതാണെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ ഐക്യനാടുകളിലെ ജനസംഖ്യയില്‍ 74 ശതമാനം ആളുകളും അമിതഭാരമുള്ളവരോ, അല്ലെങ്കില്‍ പൊണ്ണത്തടിയുള്ളവരോ ആണെന്ന്…

    Read More »
  • പ്രായമായ അമ്മയെ ഉപേക്ഷിക്കണമെന്ന് ഭര്‍ത്താവ്; ഭര്‍ത്താവിനെ ഉപേക്ഷിച്ച് അമ്മയോടൊപ്പം വൃദ്ധസദനത്തിലെത്തിയ നടി! ഇത് കൊല്ലം തുളസി പറഞ്ഞ കഥയിലെ ലൗലി

    കൊല്ലം: വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ പ്രയാസപ്പെടുന്ന അമ്മയെ ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചപ്പോള്‍, ഭര്‍ത്താവിനെ ഉപേക്ഷിച്ച് അമ്മയെ ചേര്‍ത്തുപിടിച്ച് കലാകാരിയും നടിയുമായ ലൗലി ബാബു. തന്റെ ജീവിതം തന്നെ മാറ്റിവെച്ചാണ് പത്തനാപുരം ഗാന്ധിഭവനില്‍ അമ്മയ്ക്ക് കൂട്ടായി മകളെത്തിയത്. നടന്‍ കൊല്ലം തുളസിയുടെ വാക്കുകളിലൂടെയാണ് ലൗലിയുടെ കഥ ലോകമറിയുന്നത്. ചേര്‍ത്തല എസ്.എല്‍. പുരം കുറുപ്പ് പറമ്പില്‍ കുഞ്ഞമ്മ പോത്തനു(98)മായി മകള്‍ ഗാന്ധിഭവനില്‍ എത്തിയത് 2024 ജൂലൈ 16 നായിരുന്നു. 18 വയസ്സുമുതല്‍ നാടകാഭിനയം ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടന്ന ലൗലി, അമ്പതോളം നാടകങ്ങളിലും സീരിയലുകളിലും സിനിമകളിലും അഭിനയിച്ചു. ലൗലിയുടെ ഭര്‍ത്താവിന്, കുഞ്ഞമ്മയെ ഇഷ്ടമല്ലായിരുന്നു. തനിക്കൊപ്പം കഴിയണമെങ്കില്‍ അമ്മയെ ഉപേക്ഷിച്ചു വരാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍, ഏകമകളായ ലൗലി അമ്മയെ ഉപേക്ഷിച്ച് ഒരു ജീവിതം വേണ്ടെന്നു വച്ചു. അങ്ങനെയാണ് ഗാന്ധിഭവനില്‍ അഭയം തേടിയത്. ഭര്‍ത്താവിന്റെ വാശിക്ക് മുന്‍പില്‍ നാടകവും സിനിമയുമൊക്കെ ലൗലി ഉപേക്ഷിച്ചിരുന്നു. ദ ഗിഫ്റ്റ് ഓഫ് ഗോഡ് ആണ് ലൗലി ആദ്യം അഭിനയിച്ച സിനിമ. നാല് പെണ്ണുങ്ങള്‍,…

    Read More »
Back to top button
error: