LIFE
-
രോഹിത്തിനു ശേഷം ആര്? നിര്‍ണായക സൂചനകള്‍ നല്‍കി മുഖ്യ സെലക്ടര്‍ അജിത്ത് അഗാര്‍ക്കര്‍; ‘അയാള്‍ എ ടീമിനെ മികച്ച രീതിയില്‍ നയിച്ചു; ഞങ്ങള്‍ അത്തരം ഒരാളെ തെരയുകയായിരുന്നു’; എത്തുമോ അയ്യരുടെ തൊപ്പിയില്‍ പൊന്‍തൂവല്‍?
ന്യൂഡല്‍ഹി: രോഹിത് ശര്‍മയ്ക്കുശേഷം ഇന്ത്യയുടെ ക്യാപ്റ്റന്‍ ആരാകുമെന്ന ചര്‍ച്ച ഇന്ത്യന്‍ ക്യാമ്പില്‍ സജീവമാണ്. ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിനെ തെരഞ്ഞെടുത്തപ്പോഴും ഏകദിനത്തിലും ട്വന്റി20യിലും മിന്നിത്തിളങ്ങിയ ശ്രേയസ് അയ്യര്‍ എന്ന പ്ലേമേക്കറെ പരിഗണിച്ചില്ല. ഇത് ആരാധകരില്‍ ഉണ്ടാക്കിയ അമ്പരപ്പ് ചില്ലറയായിരുന്നില്ല. ഇംഗ്ലണ്ടുമായി നടന്ന ടെസ്റ്റ് ക്രിക്കറ്റിനു തൊട്ടു മുമ്പു നടന്ന ഐപിഎല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഉഗ്രന്‍ ഫോമില്‍ നിന്നിട്ടും എന്തുകൊണ്ട് ശ്രേയസിനെ തഴഞ്ഞു എന്നതായിരുന്നു ആരാധകരുടെ ചോദ്യം. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം ശ്രേയസ് ആറുമാസത്തെ അവധി ആവശ്യപ്പെട്ടെന്നായിരുന്നു ബിസിസിഐ സെക്രട്ടറി ദേവജിത്ത് സെയ്ക്കിയ ഒരിക്കല്‍ പറഞ്ഞത്. ഇതിനു പിന്നാലെ ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനായി ശ്രേയസിനെ നിയമിച്ചു. ഇപ്പോള്‍ രോഹിത്തിനു ശേഷം ആരാകും ഇന്ത്യയുടെ ക്യാപ്റ്റനെന്ന ചോദ്യമാണ് ഉയരുന്നത്. ഇതേക്കുറിച്ച് വ്യക്തമായ സൂചന നല്‍കിയത് മുഖ്യ സെലക്ടറായ അജിത്ത് അഗാര്‍ക്കര്‍ ആണ്. ഇന്ത്യന്‍ എ ടീമിന്റെ ചുമതലക്കാരനാക്കിയത് ഭാവിയില്‍ ഇത്തരം ചുമതലകളില്‍ എങ്ങനെ പ്രകടനം നടത്തുമെന്നു വിലയിരുത്താന്‍ വേണ്ടിയാണ്…
Read More » -
‘ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയെ മുട്ടുകുത്തിച്ചു; സമാധാനം ആവശ്യപ്പെടുകയല്ലാതെ ഇന്ത്യക്കു മാര്‍ഗമില്ലായിരുന്നു’; സ്‌കൂള്‍ പാഠ പുസ്തകങ്ങളില്‍ നുണക്കഥകള്‍ കുത്തിനിറച്ച് പാകിസ്താന്‍; 1965ലെ യുദ്ധത്തിലും ഇന്ത്യയെ തോല്‍പിച്ചെന്നും വാദം; പരിഹസിച്ച് ലോകം
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള നാലു ദിവസത്തെ യുദ്ധത്തില്‍ വന്‍ തിരിച്ചടി ലഭിച്ചിട്ടും പാകിസ്താന്‍ നുണക്കഥകളുമായി രംഗത്ത്. രാജ്യത്തിന്റെ മുഖം രക്ഷിക്കാനും ഭാവി തലമുറയ്ക്കും വേണ്ടിയുള്ള ആഖ്യാനം ചമയ്ക്കുന്ന തിരക്കിലാണ് പാകിസ്താന്‍. അതിനായി ഒരു ‘ട്രക്ക് നിറയെ’ നുണക്കഥകളുമായാണ് രംഗത്തുവന്നിരിക്കുന്നത്. ഗംഭീരമായ തോല്‍വിയെ പൊള്ളുന്ന യക്ഷിക്കഥയാക്കി പാഠപുസ്തകങ്ങളില്‍ മാറ്റിയെഴുതുന്ന തിരക്കിലാണ് പാക് ഭരണകൂടം. അതിലൊന്ന് 1965ലെ യുദ്ധത്തില്‍ ഇന്ത്യയെ മുട്ടുകുത്തിച്ചു എന്നതാണ്. ഇക്കുറി അല്‍പം കടന്ന കൈയായി പുതിയ തീവ്രതയിലാണ് കഥപറച്ചിലെന്നു മാത്രം. ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിനൊപ്പം എപ്പോഴും തങ്ങള്‍ ഇരയാക്കപ്പെടുന്നെന്നും അവര്‍ പറയുന്നു. പാക് വിദ്യാഭ്യാസ വിദഗ്ധരുടെ കൂട്ടുപിടിച്ചാണ് അവര്‍ സ്‌കൂള്‍ പാഠ പുസ്തകങ്ങളില്‍ ഇത്തരം അപസര്‍പ്പക കഥകള്‍ നിറയ്ക്കുന്നത്. എക്കാലത്തും ഇന്ത്യയാണ് ആക്രമണകാരിയെന്നാണ് സ്‌കൂള്‍ പാഠപുസ്തകത്തിലെ കുറിപ്പുകളിലൊന്ന്. അതില്‍ പറയുന്നത് ഇങ്ങനെ- ‘ 2025 മേയ് ആറിന് ഇന്ത്യന്‍ അധിനിവേശ കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന മാരകമായ ആക്രമണത്തില്‍ പാകിസ്താനു പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തി. അവിടെ നിരവധിയാളുകള്‍ കൊല്ലപ്പെട്ടിരുന്നു. ആരോപണങ്ങളെല്ലാം…
Read More » -
തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കാമുകിയുടെ വായില്‍ സ്‌ഫോടകവസ്തു കുത്തിനിറച്ച് പൊട്ടിച്ച് കൊലപ്പെടുത്തി ; മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് മരണപ്പെട്ടതായി കഥയുണ്ടാക്കാനും നോക്കി
ബംഗലുരു: വിവാഹിതയായ 20 വയസ്സുള്ള യുവതിയെ കാമുകന്‍ വായില്‍ സ്‌ഫോടകവസ്തു കുത്തിനിറച്ച ശേഷം സ്‌ഫോടനം നടത്തി കൊലപ്പെടുത്തി. കര്‍ണാടകയിലെ മൈസൂരു ജില്ലയിലെ സാലിഗ്രാമ താലൂക്കിലെ ഭെര്യ ഗ്രാമത്തിലെ ഒരു ലോഡ്ജില്‍ വെച്ച് തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. യുവതിയുടെ മരണം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത് മൂലമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിച്ചെങ്കിലും അയാളെ പിടികൂടി പോലീസിന് കൈമാറി. ഹുന്‍സൂര്‍ താലൂക്കിലെ ഗെരസനഹള്ളി സ്വദേശിനിയാണ് കൊല്ലപ്പെട്ട രക്ഷിത. കേരളത്തില്‍ ജോലി ചെയ്യുന്ന ഒരാളുമായി വിവാഹിതയായിരുന്നു ഇവര്‍. എന്നാല്‍, പെരിയപട്ടണ താലൂക്കിലെ ബെട്ടടപുര ഗ്രാമവാസിയായ സിദ്ധരാജുവുമായി പിന്നീട് പ്രണയത്തിലാകുകയും അയാള്‍ക്കൊപ്പം പോകുകയുമായിരുന്നു. ഇരുവരും ഒരു ലോഡ്ജില്‍ താമസിക്കുന്നതിനിടെ വഴക്കുണ്ടായെന്ന് പോലീസ് പറഞ്ഞു. വഴക്കിനിടെ, പ്രതി യുവതിയുടെ വായില്‍ സ്‌ഫോടകവസ്തു വെക്കുകയും, ഖനികളില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ട്രിഗര്‍ ഉപയോഗിച്ച് അത് പൊട്ടിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നുള്ള ഒരു വീഡിയോയില്‍, യുവതിയുടെ മൃതദേഹം ഒരു കട്ടിലില്‍ കിടക്കുന്നതായി…
Read More » -
സൂപ്പര്‍ഹിറ്റ് മൂവി ‘ത്രീ ഇഡിയറ്റ്‌സ്’ കണ്ടിട്ടുണ്ടോ? ആമീര്‍ഖാന്റെ ഫുന്‍ഷുഖ് വാങ്ഡു വിന് പ്രചോദനമായ ‘സോനം വാങ്ചുക്ക്’ ; ലഡാക്കിലെ ‘ജെന്‍സീ’ പ്രതിഷേധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വില്ലന്‍
ആമിര്‍ഖാനും മാധവനും ശര്‍മ്മന്‍ജോഷിയും നായകന്മാരായി എത്തിയ ത്രി ഇഡിയറ്റ്‌സ് ആരാധകര്‍ അത്ര പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല. തമിഴില്‍ ഇത് നന്‍പന്‍ എന്ന പേരില്‍ വിജയ്‌യെ നായകനാക്കിയും സിനിമ വന്നു. സിനിമയിലെ നായകനായ ഫുന്‍ഷുഖ് വാങ്ഡു എന്ന കഥാപാത്രത്തിന് പ്രചോദനമായത് സോനം വാങ്ചുക്ക് എന്ന വിഖ്യാതനായ എഞ്ചിനീയറായിരുന്നു. 2018-ല്‍, വിദൂര പ്രദേശങ്ങളില്‍ പഠന രീതികളില്‍ വരുത്തിയ അതുല്യമായ, കൂട്ടായതും, സാമൂഹികവുമായ പരിഷ്‌കാരങ്ങള്‍ക്ക് അദ്ദേഹം രാമോണ്‍ മാഗ്‌സസെ പുരസ്‌ക്കാരത്തിന് അര്‍ഹനായി. എന്നാല്‍ അതേ വാങ്ചുക്ക് വീണ്ടും വാര്‍ത്തയില്‍ ഇടം പിടിക്കുകയാണ്. പക്ഷേ ഇത്തവണ ലഡാക്കില്‍ ജെന്‍സീ യുടെ സമരവും പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ വാങ്ചുക്ക് ആണെന്നാണ് ആരോപണം. ഈ പ്രക്ഷോഭങ്ങളില്‍ നാല് പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ ലേയില്‍ പോലീസുമായി ഏറ്റുമുട്ടുകയും കെട്ടിടങ്ങള്‍ക്ക് തീയിടുകയും ചെയ്ത ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചത് വാങ്ചുക്ക് ആണെന്ന് ആരോപണം കേന്ദ്രം ഉയര്‍ത്തിക്കഴിഞ്ഞു. കൂടാതെ, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…
Read More » -
ലഹരി വിമോചനകേന്ദ്രത്തില്‍ പ്രവേശിച്ചയാള്‍ക്ക് വയറുവേദന ; ശസ്ത്രക്രിയ നടത്തി പുറത്തെടുത്തത് 29 സ്റ്റീല്‍ സ്പൂണുകളും 19 ടൂത്ത് ബ്രഷുകളും രണ്ടു പേനകളും…!
മദ്യപാനശീലത്തില്‍ നിന്നും മോചിപ്പിക്കാന്‍ നിന്നും മോചിപ്പിക്കാന്‍ ലഹരി വിമോചനകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചയാള്‍ക്ക് ദേഷ്യം കയറി ലഹരി വിമോചന കേന്ദ്രത്തിലെ സ്പൂണുകളും ടൂത്ത് ബ്രഷുകളും തിന്നു തീര്‍ത്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഒരു ലഹരി വിമോചന കേന്ദ്രത്തിലാണ് സംഭവം. ഒടുവില്‍ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശസ്ത്രക്രിയയിലൂടെ 29 സ്റ്റീല്‍ സ്പൂണുകളും, 19 ടൂത്ത് ബ്രഷുകളും, 2 പേനകളും പുറത്തെടുത്തു. ഹാപ്പൂര്‍ സ്വദേശിയായ 35-കാരനായ സച്ചിനെ വീട്ടുകാര്‍ ഹാപ്പൂരിലെ ഒരു ലഹരി വിമോചന കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തന്നെ അവിടെ ഉപേക്ഷിച്ചതിലുള്ള ദേഷ്യം കൂടാതെ, രോഗികള്‍ക്ക് നല്‍കുന്ന കുറഞ്ഞ അളവിലുള്ള ഭക്ഷണവും അയാളെ ചൊടിപ്പിച്ചു. ‘ഒരു ദിവസം മുഴുവന്‍ വളരെ കുറഞ്ഞ പച്ചക്കറികളും കുറച്ച് ചപ്പാത്തികളും മാത്രമേ ഞങ്ങള്‍ക്ക് തന്നിരുന്നുള്ളൂ. വീട്ടില്‍ നിന്ന് എന്തെങ്കിലും വന്നാല്‍, കൂടുതലും ഞങ്ങള്‍ക്ക് ലഭിക്കില്ല. ചിലപ്പോള്‍ ഒരു ദിവസം ഒരു ബിസ്‌കറ്റ് മാത്രമായിരിക്കും കിട്ടുക,’ അദ്ദേഹം പറഞ്ഞു. ഇതിലുള്ള ദേഷ്യത്തില്‍, അയാള്‍ സ്റ്റീല്‍ സ്പൂണുകള്‍ മോഷ്ടിച്ച്, ബാത്ത്‌റൂമില്‍ പോയി അവ കഷ്ണങ്ങളാക്കി…
Read More » -
വിജയം പഹല്‍ഗാം ഇരകള്‍ക്കും ഇന്ത്യന്‍ സൈന്യത്തിനും സമര്‍പ്പിച്ചു ; ഇന്ത്യന്‍ ക്യാപ്റ്റനെതിരെ പാകിസ്ഥാന്‍ പരാതി നല്‍കി ; സൂര്യകുമാര്‍ യാദവിന് വിലക്ക് നേരിടേണ്ടി വരുമോ?
ഏഷ്യാ കപ്പ് 2025-ലെ രണ്ടു മത്സരങ്ങളിലും ഇന്ത്യ എതിരാളികളായ പാകിസ്താനെ തകര്‍ത്തു വിടുകയായിരുന്നു. പഹല്‍ഗാം ആക്രമണത്തിനും അതിനുശേഷം നടന്ന ഓപ്പറേഷന്‍ സിന്ദൂ റിനും ശേഷം നടന്ന ആദ്യ ക്രിക്കറ്റ് മത്സരമായിരുന്നതിനാല്‍ ഇരു ടീമുകളും വൈകാരിക മാ യിട്ടാണ് മത്സരത്തെ എടുത്തത്. മത്സരശേഷം നടന്ന ചടങ്ങില്‍, സൂര്യകുമാര്‍ യാദവ് ഈ വിജ യം പഹല്‍ഗാം ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്കും ഇന്ത്യന്‍ സൈന്യത്തി നും സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന പത്രസമ്മേളനത്തിലും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്തായാലും ഇത് താരത്തിനും ഇന്ത്യയ്ക്കും തിരിച്ചടിയായേക്കും. മത്സരശേഷം നടന്ന ചട ങ്ങിലും പത്രസമ്മേളനത്തിലും നടത്തിയ പ്രസ്താവനകളുടെ പേരില്‍ സൂര്യകുമാര്‍ യാദവിനെ തിരെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഐസിസിക്ക് രണ്ട് പരാതികള്‍ നല്‍കിയി ട്ടുണ്ട്. ഐസിസി ഈ വിഷയത്തില്‍ അന്വേഷണം നടത്താന്‍ മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സണെ ചുമതലപ്പെടുത്തി. അദ്ദേഹം ബിസിസിഐക്ക് ഒരു ഇ-മെയില്‍ അയച്ചു. അതില്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായക്ക് ദോഷം വരുത്തിയതായി താന്‍…
Read More » -
ശബരിമല വിഷയത്തില്‍ എന്‍എസ്എസിന് സ്ഥിരതയുണ്ട്, ഇല്ലാത്തത് സര്‍ക്കാരിന്: എന്‍എസ്എസ് നിലപാടില്‍ അത്ഭുതമില്ല; സ്ത്രീകളെ ശബരിമലയില്‍ കയറ്റിയത് പിണറായി സര്‍ക്കാര്‍: തിരുവഞ്ചൂര്‍
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൻഎസ്എസിന്റെ നിലപാട് സ്ഥിരതയുള്ളതാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. നാമജപ ഘോഷയാത്ര നടത്തുന്നതിനും വിശ്വാസ സംരക്ഷണത്തിനും പരമാവധി പരിശ്രമിച്ചവരാണ് എന്‍എസ്എസ് എന്നും ആ സംരക്ഷണത്തിന് അനുകൂലമായ ഒരു നിലപാട് വന്നാൽ സ്വാഭാവികമായും എൻഎസ്എസ് എടുക്കുന്ന പ്രതികരണമാണ് ഇപ്പോൾ കണ്ടത്, അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. സർക്കാർ എടുത്ത നിലപാടാണ് ഇപ്പോൾ കീഴ്മേൽ മറിഞ്ഞിരിക്കുന്നത്. യുവതി പ്രവേശനം അനുവദിക്കണമെന്നതാണ് സർക്കാരിന്‍റെ അഫിഡവിറ്റ്. പിണറായി വിജയൻ സർക്കാർ കനക ദുർഗ, ബിന്ദു അമ്മിണി എന്നിവരെ പൊലീസ് എസ്‌ക്കോട്ടിൽ ശബരിമലയിൽ എത്തിച്ചതാണ് എന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കൂടാതെ 51 സ്ത്രീകളെ ശബരിമലയിൽ എത്തിച്ചു എന്നാണ് സര്‍ക്കാര്‍ കോടതിയിൽ അറിയിച്ചത്. കോൺഗ്രസ് സർക്കാർ നിലപാടിന് അന്നും ഇന്നും എതിർക്കുകയാണ്. എന്‍എസ്‌സുമായി കോൺഗ്രസിന് തർക്കം ഇല്ല. കോൺഗ്രസ് ഒരുകാലത്തും എൻഎസ്എസുമായി തർക്കിച്ചിട്ടില്ല. അങ്ങനെ തർക്കിക്കേണ്ട ഒരു കാര്യവുമില്ല. കോൺഗ്രസിനും എൻഎസ്എസിനും ശബരിമലയുടെ കാര്യത്തിൽ ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്. ആ ലക്ഷ്യം വിശ്വാസ സംരക്ഷണമാണ്. എന്‍എസ്എസ് കോൺഗ്രസിന് എതിരാണ്…
Read More » -
‘വെസ്റ്റ് ബാങ്ക് പിടിക്കാന്‍ ഇസ്രയേലിനെ അനുവദിക്കില്ല’: അറബ് നേതാക്കള്‍ക്ക് ട്രംപിന്റെ ഉറപ്പ്; യുദ്ധം അവസാനിപ്പിക്കാന്‍ പദ്ധതിയും അവതരിപ്പിച്ചു; ഹമാസിനെ തകര്‍ത്ത് ബന്ദികളെ മോചിപ്പിക്കുമെന്ന് ആവര്‍ത്തിച്ച് നെതന്യാഹു
ന്യൂയോര്‍ക്ക്: വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ ഇസ്രയേലിനെ ഒരിക്കലും അനുവദിക്കില്ലെന്ന് അറബ് നേതൃത്വത്തിന് ട്രംപിന്റെ ഉറപ്പ്. വിഷയവുമായി ബന്ധമുള്ള ആറുപേരെ ഉദ്ധരിച്ചു ‘ദി പൊളിറ്റിക്കോ’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചയില്‍ ട്രംപ് ഈ വിഷയത്തില്‍ ഉറച്ചുനിന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎന്‍ അസംബ്ലിയില്‍ പങ്കെടുത്ത ട്രംപ്, ഇസ്രയേലിനു പ്രത്യക്ഷ പിന്തുണ നല്‍കിയെങ്കിലും ഗാസയിലെ യുദ്ധം നിര്‍ത്തുന്നതിനും വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നതില്‍നിന്ന് ഇസ്രയേലിനെ വിലക്കുന്നതുമായും ബന്ധപ്പെട്ടു ധവളപത്രം ഇറക്കിയെന്നും ഇതില്‍ വിശദമായി പദ്ധതികള്‍ പ്രതിപാദിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ഗാസ പിടിച്ചെടുക്കാനുള്ള അതിരൂക്ഷ യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിനെതിരേ ആഗോള പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്. ഇതുവ െ65,000 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണു വിവരം. ആഗോള ഹംഗര്‍ മോണിട്ടറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കടുത്ത പട്ടിണിയിലാണെന്നും പറയുന്നു. നേരത്തേ ഇസ്രയേലിന് കോടിക്കണക്കിന്റെ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാനുള്ള അനുമതി യുഎസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ചിരുന്നു. ഹമാസിനെതിരായ പോരാട്ടത്തില്‍ പന്തുണ നല്‍കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. നിലവിലെ…
Read More » -
താലിബാന്‍ ‘വിസ്മയ’ത്തില്‍നിന്ന് രക്ഷപ്പെട്ടു; ചരിത്ര നേട്ടവുമായി അഫ്ഗാന്‍ വനിതാ അഭയാര്‍ഥി ടീം; രാജ്യാന്തര മത്സരം ഉടന്‍; മത കോടതികളുടെ വിലക്കില്ല; കളിക്കളത്തില്‍ അവര്‍ യഥാര്‍ഥ പോരാളികള്‍
ദുബായ്: താലിബാന്‍ ഭരണകൂടം അഫ്ഗാന്‍ പിടിച്ചതിനു പിന്നാലെ രാജ്യവിട്ട വനിതകളുടെ ഫുട്‌ബോള്‍ ടീം ആദ്യമായി രാജ്യാന്തര മത്സരത്തിന് ഇറങ്ങുന്നു. അഫ്ഗാന്‍ സ്ത്രീകളുടെ റെഫ്യൂജി ടീമാണ് നാലു സൗഹൃദ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം യുഎഇയില്‍ അടുത്തമാസം രാജ്യാന്തര മത്സരത്തിന് ഇറങ്ങുക. ഫിഫയാക്ക് ഇക്കാര്യം ബുധനാഴ്ച വ്യക്തമാക്കിയത്. 2021ല്‍ താലിബാന്‍ അധികാരത്തിലെത്തിയശേഷം സ്ത്രീകളുടെ വിദ്യാഭ്യാസത്തിലടക്കം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടൊപ്പം സ്ത്രീകളുടെ സ്‌പോര്‍ട്‌സ് പങ്കാളിത്തത്തിനും വിലക്കേര്‍പ്പെടുത്തി. ഫുട്‌ബോള്‍ കളിക്കാര്‍ക്ക് മതവിചാരണ ഭയന്നു രാജ്യം വിടേണ്ടിയും വന്നു. ‘ഫിഫ യുണൈറ്റ്‌സ്: വനിതാ പരമ്പര’ ടൂര്‍ണമെന്റ് ഒക്ടോബര്‍ 23 മുതല്‍ 29 വരെ ദുബായില്‍ നടക്കും, യുഎഇ, ചാഡ്, ലിബിയ എന്നീ രാജ്യങ്ങളുടെ പതിവു ടീമുകള്‍ക്കൊപ്പം അഫ്ഗാന്‍ അഭയാര്‍ഥി സ്‌ക്വാഡും മത്സരിക്കും. എല്ലാ സ്ത്രീകള്‍ക്കും ഫുട്‌ബോളില്‍ അവസരം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലാണ് ഫിഫ ഇത്തരമൊരു മത്സരം ഒരുക്കുന്നതെന്നും കായികരംഗത്തിന്റെ മുന്നേറ്റത്തിന് ഇത്തരം മത്സരങ്ങള്‍ ആവശ്യമാണെന്നും ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാറ്റിനോ പറഞ്ഞു. ‘ഈ മത്സരത്തിനു ഗ്രൗണ്ടിലും പുറത്തും പ്രതികരണങ്ങളുണ്ടാക്കാന്‍ കഴിയുമെന്നു ഞങ്ങള്‍ക്കറിയാം.…
Read More »
