LIFE
-
വൈകിയത് 13 വര്‍ഷം; ബിഎസ്എന്‍എല്‍ ഒടുവില്‍ സ്വദേശി 4ജിയിലേക്ക്; പഴയ സിമ്മുള്ളവര്‍ മാറ്റിയിടേണ്ടി വരും; മാറ്റം ഇങ്ങനെ; ഇന്ത്യയില്‍ എല്ലായിടത്തും ഉയര്‍ന്ന സ്പീഡില്‍ ഇന്റര്‍നെറ്റും വരുന്നു
കൊച്ചി: ബി.എസ്.എന്‍.എല്‍ തദ്ദേശീയമായി വികസിപ്പിച്ച സ്വദേശി 4ജി നെറ്റ്‌വര്‍ക്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഇതോടെ വാണിജ്യ നെറ്റ്‌വര്‍ക്കില്‍ സ്വന്തമായി ടെലികോം സാങ്കേതിക വിദ്യയും ഉപകരണങ്ങളും വികസിപ്പിച്ച അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും. നിലവില്‍ ഫിന്‍ലാന്‍ഡ്, സ്വീഡന്‍, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. രാജ്യമാകെ തയ്യാറായ 97,500 4ജി ടവറുകളുടെ ഉദ്ഘാടനവും സെപ്റ്റംബര്‍ 27ന് ഒഡിഷയിലെ ജാര്‍സുഗുഡയില്‍ നടക്കുന്ന ചടങ്ങില്‍ മോദി നിര്‍വഹിക്കും. 5ജി സാങ്കേതിക വിദ്യയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയുന്ന 92,600 4ജി ടവറുകളാണ് രാജ്യമാകെ ബി.എസ്.എന്‍.എല്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഇതോടെ ഇന്ത്യയിലെ എല്ലായിടത്തും 4ജി നെറ്റ്‌വര്‍ക്ക് സേവനം ലഭ്യമാകും. നിലവില്‍ 2.2 കോടി ജനങ്ങളാണ് ബി.എസ്.എന്‍.എല്‍ 4ജി സേവനങ്ങള്‍ ഉപയോഗിക്കുന്നത്. സോഫ്റ്റ്‌വെയര്‍, ക്ലൗഡ് അധിഷ്ഠിതമായാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇതിനോടകം രാജ്യത്തെ പല നെറ്റ്‌വര്‍ക്ക് സേവനദാതാക്കളും 4ജി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ പരാതികള്‍ക്കിടയില്ലാത്ത വിധമാണ് ബി.എസ്.എന്‍.എല്‍ 4ജി തയ്യാറാക്കിയിരിക്കുന്നതെന്നും…
Read More » -
‘ഞാന്‍ നിങ്ങളുടെ പ്രധാനമന്ത്രിയാണ് സംസാരിക്കുന്നത്’; ഐക്യരാഷ്ട്ര സഭയില്‍നിന്ന് ഹമാസ് ബന്ദിയാക്കിയവരോട് നേരിട്ടു സംസാരിച്ച് നെതന്യാഹു; ഗാസയില്‍ ഒരുക്കിയത് കൂറ്റന്‍ ഉച്ചഭാഷിണികള്‍; ധീരരായ നിങ്ങളെ മടക്കി കൊണ്ടുവരുന്നതുവരെ ഞങ്ങള്‍ക്ക് വിശ്രമമില്ലെന്നും പ്രഖ്യാപനം
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയിലെ ജനറല്‍ അസംബ്ലിയില്‍ ഹമാസ് തീവ്രവവാദികള്‍ ബന്ദിയാക്കിയ ഇസ്രയേലികളെ നേരിട്ട് അഭിസംബോധന ചെയ്തു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയെ വളഞ്ഞുചുറ്റി വമ്പന്‍ ഉച്ചഭാഷിണികള്‍ ഉപയോഗിച്ച് അവരുമായി ആശയവിനിമയം സാധ്യമാക്കാന്‍ കഴിയുമോ എന്നു ശ്രമിക്കുകയാണെന്നും അവര്‍ ഞങ്ങള്‍ പറയുന്നതു കേള്‍ക്കുന്നുണ്ടാകുമെന്നണു കരുതുന്നതെന്നും നെതന്യാഹു പറഞ്ഞു. ഇതിനു മുമ്പ് ഒരിക്കലും ചെയ്യാതിരുന്ന ചില കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നത്. ഞാന്‍ ഇവിടെ പറയുന്നത് ഗാസയില്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിച്ചു കേള്‍പ്പിക്കുന്നുണ്ടെന്നു പറഞ്ഞശേഷമായിരുന്നു നെതന്യാഹുവിന്റെ പ്രസംഗം. ‘ഞങ്ങളുടെ ഏറ്റവും കരുത്തന്‍മാരായ ഹീറോകളേ, ഇതു നിങ്ങളുടെ പ്രധാനമന്ത്രി. ഞാനിപ്പോള്‍ സംസാരിക്കുന്നത് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍നിന്നാണ്. ഞങ്ങള്‍ നിങ്ങളെ മറന്നിട്ടില്ല. ഒരു സെക്കന്‍ഡുപോലും നിങ്ങളെ ഓര്‍ക്കാതിരുന്നിട്ടില്ല. ഇസ്രയേല്‍ ജനത നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങളെയെല്ലാം തിരിച്ചെത്തിക്കാതെ ഞങ്ങള്‍ക്കു വിശ്രമം ഇല്ലെന്നും’ നെതന്യാഹു പറഞ്ഞു. പാലസ്തീന്‍ രാജ്യത്തിനു വേണ്ടി വാദിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരേയും നെതന്യാഹു രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ജൂതന്‍മാരെ കൊല്ലുന്നതു ഫലം ചെയ്യുമെന്ന് അവരെ നിങ്ങള്‍ ഓര്‍മിപ്പിക്കുന്നതിനു തുല്യമാണിത്.…
Read More » -
ഭൂമിയെ നശിപ്പിക്കാന്‍ ആ ഛിന്നഗ്രഹം എത്തുമോ? പതിഞ്ചാം നൂറ്റാണ്ടിലെ നോസ്ട്രഡാമസിന്റെ പ്രവചനം സത്യമാകുമോ? വിചിത്രവും കൃത്യവുമായ പ്രവചനങ്ങള്‍ക്ക് പേരുകേട്ടയാള്‍; ശാസ്ത്ര ലോകത്തിനും കൗതുകം
ന്യൂഡല്‍ഹി: 2025 അവസാനിക്കാന്‍ കേവലം മാസങ്ങള്‍ മാത്രമേയുള്ളൂ. ഇതിനിടയില്‍ ചര്‍ച്ചയാകുന്നത് പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയും ഭിഷഗ്വരനുമായ നോസ്ട്രഡാമസിന്‍റെ പ്രവചനമാണ്. കാരണം ആ പ്രവചനമനുസരിത്ത് 2025 ൽ ഒരു വലിയ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചേക്കാം. പ്രവചനങ്ങള്‍ പലതും ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും വിചിത്രവും അതേസമയം കൃത്യവുമായ പ്രവചനങ്ങൾക്ക് പേരുകേട്ടയാളാണ് നോസ്ട്രഡാമസ് എന്നതാണ് പുതിയ ആശങ്കയ്ക്ക് കാരണം. ആകാശത്ത് നിന്നും ഒരു തീഗോളം ഭൂമിയിൽ പതിച്ചേക്കാം അല്ലെങ്കിൽ ഭൂമിയ്ക്ക് വളരെ അടുത്തുകൂടി കടന്നുപോകാം എന്നതാണ് നോസ്ട്രഡാമസിന്‍റെ പ്രവചനം. 2025 സെപ്റ്റംബർ 10 ന് ഒരു വിമാനത്തിന്റെ വലിപ്പമുള്ള 2025 QV9 എന്ന ഛിന്നഗ്രഹം ഭൂമിയുടെ വളരെ അടുത്തുകൂടി കടന്നുപോയതായി നാസ സ്ഥിരീകരിച്ചിട്ടുണ്ട്. മണിക്കൂറിൽ 10,000 മൈൽ വേഗതയിൽ സഞ്ചരിച്ച ഛിന്നഗ്രഹം ഭൂമിയില്‍ നിന്നും 1.25 ദശലക്ഷം മൈൽ അകലെയായി സുരക്ഷിതമായാണ് കടന്നുപോയത്. ഭൂമിയുടെ ഭ്രമണപഥം ഇടയ്ക്കിടെ മുറിച്ചുകടക്കുന്ന ഛിന്നഗ്രഹങ്ങളുടേയും ഉല്‍ക്കകളുടേയും ഗ്രൂപ്പായ ആറ്റൻ ഗ്രൂപ്പിൽ പെടുന്നതായിരുന്നു ഛിന്നഗ്രഹം. എല്ലാ വർഷവും ഇത്തരത്തില്‍ നൂറുകണക്കിന്…
Read More » -
‘റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ലൈംഗിക ചുവയുള്ള വാക്കുണ്ടോ?’ ഷാജഹാന്റെ അറസ്റ്റില്‍ ചോദ്യങ്ങളുമായി കോടതി; വ്യവസ്ഥകളോടെ ജാമ്യം; പോലീസിന് തിരിച്ചടി
തിരുവനന്തപുരം: സി.പി.എം. നേതാവ് കെ.ജെ.ഷൈനിനെതിരായ സൈബർ ആക്രമണക്കേസിലെ പ്രതി കെ.എം.ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ ജാമ്യത്തിലും 25,000 രൂപയുടെ ബോണ്ടിലുമാണ് ഷാജഹാന് ജാമ്യം അനുവദിച്ചത്. സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍, പ്രതി ലൈംഗിക ചുവയുളള വാക്കുകള്‍ ഉപയോഗിച്ചത് കാട്ടി തരാമോ എന്ന് കോടതി ചോദിച്ചു. കേസിന് ആസ്പദമായ വീഡിയോയില്‍ സിപിഎം നേതാവിനോടുള്ള ചോദ്യങ്ങളല്ലേ ഉള്ളതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. സമാനകുറ്റകൃത്യം ആവര്‍ത്തികരുതെന്നും തെളിവുകള്‍ നശിപ്പിക്കരുതെന്നുമുളള വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചത്.25,000 രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യത്തിലുമാണ് അനുവദിച്ച് നല്‍കിയത്. അറസ്റ്റുമായി ബന്ധപ്പെട്ട് പോലീസ് നടപടികളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഷാജഹാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്നു മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്ത കോടതി, അറസ്റ്റിന് ചെങ്ങമനാട് സി.ഐക്ക് അധികാരം നല്‍കിയത് ആരാണെന്നും ആരാഞ്ഞു. കേസിന് ആസ്പദമായ വീഡിയോയില്‍ സിപി എം നേതാവിനോടുള്ള ചോദ്യങ്ങളല്ലെ ഉള്ളതെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. അതേസമയം, ഷാജഹാന്‍…
Read More » -
ഇന്ത്യന്‍ സൈന്യത്തിനൊപ്പം സന്തതസഹചാരിയായി 60 വര്‍ഷം ; പാകിസ്താനെ പലവുരു തുരുത്തിയപ്പോഴും ഇന്ത്യന്‍ ആക്രമണത്തിന് മുന്‍നിരയില്‍ ; പോരാട്ടം അവസാനിപ്പിച്ച് ഇനി വിശ്രമ ജീവിതത്തിലേക്ക്
ചണ്ഡീഗഡ് : ആറു പതിറ്റാണ്ട് ഇന്ത്യന്‍ സൈന്യത്തിനൊപ്പം സന്തതസഹചാരിയാകുകയും ഇതുവരെ നടന്ന ഇന്ത്യന്‍ ആക്രമണങ്ങളില്‍ മുന്‍നിരയില്‍ അതിര്‍ത്തി വിഹഗവീക്ഷണം നടത്തുകയും ചെയ്ത ശേഷം ഇന്നു മുതല്‍ ഇനി വിശ്രമ ജീവിതത്തിലേക്ക്. ഇന്ത്യന്‍ വ്യോമസേനയില്‍ 60 വര്‍ഷക്കാലത്തെ സേവനം നടത്തിയ ശേഷം മിഗ് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം യാത്രയയപ്പ് നല്‍കി. 2025 സെപ്തംബര്‍ 26 ന് വെള്ളിയാഴ്ച മിഗ് 21 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ഡീ കമ്മീഷന്‍ ചെയ്തു. പാകിസ്ഥാനുമായുള്ള നാല് സായുധ പോരാട്ടങ്ങളിലെ നായകനായിരുന്നു മിഗ് 21 ന് ചണ്ഡീഗഡിലെ വ്യോമതാവളത്തിലാണ് റിട്ടയര്‍മെന്റ് നല്‍കിയത്് ഇന്ത്യന്‍ ആര്‍മി വിടുന്നതോടെ ഒരു യുഗത്തിനാണ് അവസാനമാകുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെയും ഉന്നത ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തിലായിരുന്നു മിഗ് 21 ന്റെ യാത്രയയപ്പ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.05 ന് എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിംഗ് നയിക്കുന്ന ആറ് ബൈസണ്‍ വകഭേദങ്ങള്‍, അവസാനമായി ഒരിക്കല്‍ കൂടി ചണ്ഡീഗഢിന് മുകളില്‍ പറത്തി. ലാന്‍ഡിംഗ് സമയത്ത് ജെറ്റുകള്‍ക്ക് ഒരു…
Read More » -
ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ പകല്‍ സമയത്തും ചെന്നായ്ക്കളുടെ ആക്രമണം ; കൊച്ചുകുട്ടികളെ കടിച്ചുവലിച്ചു കൊണ്ടുപോയി തിന്നുന്നു ; നാട്ടുകാര്‍ ഭീതിയില്‍, ഗ്രാമവാസികള്‍ യുവാക്കളുടെ ടീമിനെ ഉണ്ടാക്കി
ലക്‌നൗ : ഉത്തര്‍പ്രദേശിലെ കാടിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായ ബഹ്റൈച്ചിലെ ചെന്നായ്ക്കള്‍ കൂടുതല്‍ ധൈര്യശാലികളായി മാറുന്നു, രാത്രിയില്‍ നടത്തിയിരുന്ന വേട്ട ഇപ്പോള്‍ പകല്‍ വെളിച്ചത്തിലേക്ക് മാറ്റുകയും പട്ടാപ്പകല്‍ കുറ്റിക്കാട്ടില്‍ നിന്ന് പുറത്തുവരാന്‍ തുടങ്ങിയതോടെ പുറത്തിറങ്ങാനാകാതെ ഗ്രാമവാസികള്‍. പലരും പണിക്ക് പോലും പോകാതെ പകല്‍ മുഴുവന്‍ വീടിനുള്ളില്‍ കഴിയുകയാണ്. ബുധനാഴ്ച രാത്രി ബാബ പടാവോ ഗ്രാമത്തില്‍ രണ്ടര വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ചെന്നായ കൊന്നതിന് മണിക്കൂറുകള്‍ക്ക് ശേഷം, വ്യാഴാഴ്ച ഉച്ചയ്ക്ക് അയല്‍പക്കത്തുള്ള മഞ്ജാര തൗകാലി ഗണ്ടുഝലയില്‍ ഒരു അലഞ്ഞുതിരിയുന്ന ചെന്നായ ആക്രമിച്ച് ഒരു പശുക്കിടാവിനെ കൊന്നു. അത്താഴത്തിന് ശേഷം വീടിന് പുറത്ത് അമ്മയുടെ അരികിലിരിക്കുമ്പോള്‍ സോണി എന്ന പെണ്‍കുട്ടിയെ വീട്ടിനകത്ത് കയറി ഒരു കൃഷിയിടത്തിലേക്ക് വലിച്ചിഴച്ചു. ഇതോടെ ജാഗ്രത പാലിക്കാന്‍ ഗ്രാമവാസികള്‍ യുവാക്കളുടെ മൂന്ന് ടീമുകള്‍ രൂപീകരിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക്, ചെന്നായ മൂന്ന് വയസ്സുള്ള കുഞ്ഞിനെ കൈസര്‍ഗഞ്ചിലെ വിളനിലങ്ങളിലേക്ക് വലിച്ചിഴച്ചു. ഗ്രാമവാസികള്‍ അതിനെ പിന്തുടര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്തി, കുട്ടിയിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ”നേരത്തെ, ചെന്നായ്ക്കള്‍…
Read More » -
അസമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണം; ബോംബ് പൊട്ടിച്ച് കോണ്‍ഗ്രസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്; ‘ഗാര്‍ഗ് കൊല്ലപ്പെട്ടത് ബിജെപി മുഖ്യമന്ത്രിയെ എതിര്‍ത്തതിനാല്‍’; സംശയം ഉന്നയിച്ച് സാംസ്‌കാരിക പ്രവര്‍ത്തകരു
ന്യൂഡല്‍ഹി: പ്രശസ്ത അസമീസ് ഗായകനും സാംസ്‌കാരിക നായകനുമായ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന നീക്കവുമായി അസം കോണ്‍ഗ്രസ്. ഗാര്‍ഗിന്റെ മരണം അന്വേഷിക്കാന്‍ സിബിഐയുടെ മേല്‍നോട്ടമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനു കത്തയച്ചു. അദ്ദേഹത്തിന്റെ വിയോഗം സംസ്ഥാനത്തെ അഗാധമായ ദുഖത്തിലേക്കു തള്ളിവിട്ടെന്നും കത്തില്‍ പറയുന്നു. ഹിമാന്ത ബിശ്വശര്‍മ്മ സര്‍ക്കാരിന്റെ ചില നയങ്ങളെ എതിര്‍ത്തതിനാലാണ് ഗാര്‍ഗ് കൊല്ലപ്പെട്ടതെന്ന് സൂചിപ്പിക്കുന്നതിന് ‘ഗണ്യമായ തെളിവുകള്‍’ ഉണ്ടെന്ന് അസം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ രാഷ്ട്രപതിക്ക് അയച്ച കത്തില്‍ അവകാശപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) ഗാര്‍ഗ് എതിര്‍ക്കുക മാത്രമല്ല, പരിസ്ഥിതി നാശത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തുകയും സംസ്ഥാന സര്‍ക്കാര്‍ ‘ആസാമീസ് വിരുദ്ധ ഘടകങ്ങള്‍ക്കു പിന്തുണ’ നല്‍കുന്നെന്ന ആരോപണവും ഉയര്‍ത്തിയിരുന്നു. സിംഗപ്പൂരില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഫെസ്റ്റിവലിന്റെ സംഘാടകനായ ശ്യാംകാനു മഹന്തയെ കരിമ്പട്ടികയില്‍ പെടുത്തിയെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെയും കോണ്‍ഗ്രസ് വക്താവ് റീതം സിംഗ് ചോദ്യം ചെയ്തു. ഗാര്‍ഗ് പരിപാടി അവതരിപ്പിക്കാനിരുന്ന സ്ഥലമാണിത്. 52 കാരനായ ഗാര്‍ഗ് സെപ്റ്റംബര്‍ 19…
Read More » -
ബ്രാന്‍ഡ് മൂല്യത്തില്‍ കുതിച്ച് സെലിബ്രിറ്റികള്‍; ക്രിക്കറ്റ് കളിക്കുന്നില്ലെങ്കിലും കോലി തന്നെ മുന്നില്‍; കുതിച്ചു കയറി രശ്മിക; ആദ്യ അമ്പതില്‍ ഇടം നേടാനാകാതെ സഞ്ജു; നേട്ടം കൊയ്തത് ഇവര്‍
മുംബൈ: ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ബ്രാന്‍ഡ് മൂല്യത്തില്‍ ഇത്തവണയും സ്പോര്‍ട്സ്, സിനിമ താരങ്ങളുടെ ആധിപത്യം. സ്പോര്‍ട്സില്‍തന്നെ ക്രിക്കറ്റ് താരങ്ങളാണ് ബ്രാന്‍ഡ് മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇക്കാര്യത്തില്‍ പട്ടികയില്‍ ഒന്നാമന്‍ വിരാട് കോഹ്ലിയാണ്. അന്താരാഷ്ട്ര ട്വന്റി-20യില്‍ നിന്ന് വിരമിച്ചെങ്കിലും വിരാടിന്റെ മൂല്യം കൂടുകയാണ് ചെയ്തത്. ടോപ് 25 സെലിബ്രിറ്റികളുടെ പട്ടികയില്‍ 231.1 മില്യണ്‍ ഡോളറുമായി കോഹ് ലിയാണ് ഒന്നാമത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.6 ശതമാനം വര്‍ധനയാണ് താരത്തിന്റെ മൂല്യത്തില്‍ ഉണ്ടായത്. രാജ്യാന്തര ധനകാര്യ സ്ഥാപനമായ ക്രോള്‍ ആണ് ഈ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. രണ്ടാംസ്ഥാനത്ത് ഇടംപിടിച്ചത് ബോളിവുഡ് താരം രണ്‍ബീര്‍ സിംഗ് ആണ്. അദ്ദേഹത്തിന്റെ മൂല്യം 170.7 മില്യണ്‍ ഡോളറാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മൂല്യത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. അടുത്തിറങ്ങിയ ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റാകാത്തതാണ് താരത്തിന് വിനയായത്. പട്ടികയില്‍ മൂന്നാംസ്ഥാനത്ത് ഷാരുഖ് ഖാന്‍ ആണ്. 145.7 മില്യണ്‍ ആണ് അദ്ദേഹത്തിന്റെ ബ്രാന്‍ഡ് മൂല്യം. കഴിഞ്ഞ വര്‍ഷവും ഈ മൂന്നു…
Read More » -
‘ഗാസയിലും വെസ്റ്റ് ബാങ്കിലും നിരീക്ഷണ സംവിധാനങ്ങള്‍; കോളുകള്‍ റെക്കോഡ് ചെയ്തു സൂക്ഷിച്ചു, ദൃശ്യങ്ങള്‍ ശേഖരിച്ചു’; ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിനുള്ള സേവനങ്ങള്‍ നിര്‍ത്തി മൈക്രോസോഫ്റ്റ്; നടപടി ഗാര്‍ഡിയന്‍ അന്വേഷണ റിപ്പോര്‍ട്ടിനു പിന്നാലെ
ന്യൂയോര്‍ക്ക്: ഗാസയിലും വെസ്റ്റ് ബാങ്കിലും നിരീക്ഷസംവിധാനങ്ങള്‍ക്കായി ഉപയോഗിച്ചെന്നു കണ്ടെത്തിയതിനു പിന്നാലെ ഇസ്രായേല്‍ സൈന്യത്തിനുള്ള ക്ലൗഡ്, എഐ സേവനങ്ങള്‍ നിര്‍ത്തിവച്ചെന്നു മൈക്രോസോഫ്റ്റ്. ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിലെ (ഐഎംഒഡി) ഒരു യൂണിറ്റ് ഉപയോഗിക്കുന്ന സേവനങ്ങളാണ് നിര്‍ത്തിയത്. ഫോണ്‍കോളുകള്‍ റെക്കോഡ് ചെയ്യാനും നിരീക്ഷിക്കാനും മറ്റും ഉപയോഗിക്കുന്നെന്ന റിപ്പോര്‍ട്ട് ഗാര്‍ഡിയനാണ് പുറത്തുവിട്ടത്. ലേഖനം പുറത്തുവന്നതിനു പിന്നാലെ മൈക്രോസോഫ്റ്റ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നെന്നു മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് പറഞ്ഞു. ഓഗസ്റ്റ് ആദ്യം ഗാര്‍ഡിയന്‍, ഇസ്രായേലി-പലസ്തീന്‍ പ്രസിദ്ധീകരണമായ +972 മാഗസിന്‍, ഹീബ്രു ഭാഷാ ഔട്ട്ലെറ്റ് ലോക്കല്‍ കോള്‍ എന്നിവര്‍ നടത്തിയ സംയുക്ത അന്വേഷണത്തില്‍, വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും പലസ്തീനികളുടെ മൊബൈല്‍ ഫോണ്‍ കോള്‍ റെക്കോര്‍ഡിംഗുകള്‍ വലിയ അളവില്‍ സംഭരിക്കാന്‍ ഇസ്രായേലി സൈനിക നിരീക്ഷണ ഏജന്‍സി മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സര്‍വീസായ ‘അസൂര്‍’ ഉപയോഗിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീനികളുടെ വിപുലമായ നിരീക്ഷണത്തിനായി ഇസ്രായേല്‍ മൈക്രോസോഫ്റ്റ് ക്ലൗഡിനെ ആശ്രയിച്ചിരുന്നെന്നും ഗാര്‍ഡിയന്റെ അന്വേഷണത്തില്‍ വ്യക്തമായി. റിപ്പോര്‍ട്ട് സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്തിയെന്നു മൈക്രോസോഫ്റ്റ് പറഞ്ഞു. അതില്‍…
Read More »
