LIFE
-
അഞ്ചുകോടി രൂപ വേണം: ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ ഭീഷണിപ്പെടുത്തി ദാവൂദ് ഇബ്രാഹിമിന്റെ സംഘം; രണ്ടുപേര്‍ അറസ്റ്റില്‍; ലഭിച്ചത് മൂന്ന് ഭീഷണി സന്ദേശങ്ങള്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങിനെ അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലുള്ളവരെന്നു വിവരം. പരാതിയില്‍ മുംബൈ ക്രൈം ബ്രാഞ്ച് രണ്ടുപേരെ അറസ്റ്റ് ചെയ്തു. മുഹമ്മദ് ദില്‍ഷാദ് നൗഷാദ്, മുഹമ്മദ് നവീദ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലുള്ളവരാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2025 ഫെബ്രുവരിക്കും ഏപ്രിലിനും ഇടയില്‍ റിങ്കു സിങ്ങിന് മൂന്നു ഭീഷണി സന്ദേശങ്ങളാണു ലഭിച്ചത്. പ്രതികളിലൊരാള്‍ ഡി കമ്പനി അംഗമാണെന്നു പരിചയപ്പെടുത്തിയാണ് റിങ്കു സിങ്ങിന്റെ ഇവന്റ് മാനേജരെ ആദ്യം ഭീഷണിപ്പെടുത്തിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ മകന്‍ സീഷന്‍ സിദ്ദിഖിയെ ഭീഷണിപ്പെടുത്തിയ കേസില്‍ നേരത്തേ അറസ്റ്റിലായിട്ടുള്ള ആളാണ് മുഹമ്മദ് ദില്‍ഷാദ് നൗഷാദ്. ഏഷ്യാകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന റിങ്കു സിങ്ങിന് ഫൈനല്‍ മത്സരത്തില്‍ മാത്രമാണ് ബാറ്റിങ്ങിന് അവസരം ലഭിച്ചത്. പാക്കിസ്ഥാനെതിരെ ഫോറടിച്ച് റിങ്കു കളി ജയിപ്പിക്കുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള…
Read More » -
ആഗോള സമാധാനത്തിന് ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസാര്‍ഹം; മോദിയുടെ നേതൃത്വത്തെ അഭിനന്ദിക്കുന്നു; 2028 ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ശക്തിയാകുമെന്നും യുകെ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: 2028ല്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നു യുകെ പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍. നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യയുടെ വികസനമുന്നേറ്റത്തില്‍ പങ്കാളിയാകാന്‍ യുകെയ്ക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നിര്‍ജീവ സമ്പദ് വ്യവസ്ഥയാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കുള്ള മറുപടി കൂടിയായി സ്റ്റാമെറുടെ വാക്കുകള്‍. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള കാഴ്ചപ്പാടാണ് മോദിയുടേതെന്ന് സ്റ്റാമെര്‍ പറഞ്ഞു. ഇന്ത്യയിലെത്തിയതിനു ശേഷം താന്‍ കണ്ട കാഴ്ചകളൊക്കെയും രാജ്യം വികസന പാതയിലാണെന്നതിനു തെളിവാണെന്നും സ്റ്റാമെര്‍ വ്യക്തമാക്കി. യുക്രെയ്‌നിലും ഗാസയിലും ഉള്‍പ്പെടെ ആഗോള സമാധാനത്തിന് ഇന്ത്യ നടത്തുന്ന ഇടപെടലുകള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടുദിന സന്ദര്‍ശനത്തിന് ഇന്നലെയാണ് കിയേര്‍ സ്റ്റാമെര്‍ ഇന്ത്യയിലെത്തിയത്. ഇന്ന് മോദിയുമായി സ്റ്റാമെര്‍ കൂടിക്കാഴ്ച നടത്തി. വിവിധ വിഷയങ്ങളില്‍ ഇന്ത്യയുകെ സഹകരണം സംബന്ധിച്ച് ഇരുവരും സംയുക്ത പ്രസ്താവന പുറത്തിറക്കി. ജൂലൈയില്‍ മോദി യുകെ സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയായാണ് യുകെ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം.
Read More » -
എംപുരാനും ജാനകിക്കും ശേഷം വീണ്ടും മലയാളസിനിമയ്ക്കിട്ട് സെന്‍സര്‍ബോര്‍ഡിന്റെ ‘കത്രികക്കുത്ത്’ ; ഷൈന്‍ നിഗത്തിന്റെ ‘ഹാല്‍’ സിനിമയിലെ ബീഫ്ബിരിയാണിരംഗം നീക്കണമെന്ന് ആവശ്യം
എംപുരാനും ജാനകീ വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരളയ്ക്കും പിന്നാലെ മറ്റൊരു സിനിമയ്ക്ക് കൂടി കേന്ദ്ര സെന്‍സര്‍ബോര്‍ഡിന്റെ കത്രികപ്പൂട്ട്. ഷൈന്‍ നിഗം നായകനായ ‘ഹാലി’നിട്ടാണ് ഇത്തവണത്തെ പണി. സിനിമയില്‍ നിന്നും ബീഫ്ബിരിയാണി രംഗം എടുത്തുമാറ്റാനാണ് ആവശ്യം. ഇതിനെ തുടര്‍ന്ന് സിനിമയുടെ നിര്‍മ്മാതാക്കള്‍ കേരളാഹൈക്കോടതിയെ സമീപിച്ചു. മതപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഉത്തരവ്. ചില രംഗങ്ങളും സംഭാഷണങ്ങളും നീക്കം ചെയ്യാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടു. റിവൈസിംഗ് കമ്മിറ്റി ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍, മതം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇത് നിയന്ത്രണമില്ലാത്ത പൊതു പ്രദര്‍ശനത്തിന് അനുയോജ്യമല്ലെന്ന് കമ്മിറ്റി അറിയിച്ചു. ബോര്‍ഡിന്റെ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ട് ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടര്‍ന്ന് കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പിടിഐ റിപ്പോര്‍ട്ട് അനുസരിച്ച്, ബീഫ് ബിരിയാണി കഴിക്കുന്ന രംഗങ്ങളും ‘ധ്വജ് പ്രണാമം’ എന്ന് പരാമര്‍ശിക്കുന്ന സംഭാഷണങ്ങളും നീക്കം ചെയ്യാനും നിര്‍ദ്ദേശിച്ചു. ഇത് മതവികാരം വ്രണപ്പെടുത്തുമെന്നാണ് ബോര്‍ഡിന്റെ വാദം.…
Read More » -
തീവ്രവാദത്തിന് പുരുഷന്മാര്‍ മാത്രം പോര…ജയ്ഷ്-ഇ-മുഹമ്മദ് സ്ത്രീകളുടെ ഭീകരസംഘടന ഉണ്ടാക്കുന്നു ; ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ കൊടുത്ത കനത്ത പ്രഹരം മാറ്റി ചിന്തിപ്പിച്ചു
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ പഹല്‍ഗാം ഭീകരാക്രമണത്തിന് ആസ്ഥാനമായ മര്‍ക്കസ് സുബ്ഹാനല്ല തകര്‍ത്ത് ഇന്ത്യ ശക്തമായി മറുപടി നല്‍കിയതിന് പിന്നാലെ ജയ്ഷ്-ഇ-മുഹമ്മദ് സ്ത്രീകളുടെ ഭീകര സംഘടന ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. തീവ്രവാദി ഗ്രൂപ്പ് ആദ്യത്തെ വനിതാ യൂണിറ്റ് ‘ജമാഅത്ത്-ഉല്‍-മോമിനാത്ത്’ എന്ന പേരില്‍ രൂപീകരിച്ചതായി അവര്‍ പ്രഖ്യാപിച്ചു. തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ പേരിലുള്ള ഒരു കത്തിലൂടെയാണ് തീരുമാനം പരസ്യമാക്കിയത്. യൂണിറ്റിലേക്കുള്ള റിക്രൂട്ട്മെന്റ് ഒക്ടോബര്‍ 8 ന് ബഹാവല്‍പൂരില്‍ ആരംഭിച്ചു. വനിതാ വിഭാഗത്തെ നയിക്കുന്നത് മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹര്‍ ആയിരിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി മെയ് 7 ന് നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട അസ്ഹറിന്റെ കുടുംബാംഗങ്ങളില്‍ സാദിയയുടെ ഭര്‍ത്താവ് യൂസഫ് അസ്ഹറും ഉള്‍പ്പെട്ടിരുന്നു. സംഘടനയിലെ അംഗങ്ങളുടെ ഭാര്യമാരെയും, ബഹാവല്‍പൂര്‍, കറാച്ചി, മുസഫറാബാദ്, കോട്‌ലി, ഹരിപൂര്‍, മന്‍സേര എന്നിവിടങ്ങളിലെ തങ്ങളുടെ കേന്ദ്രങ്ങളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെയും ഭീകരസംഘടന റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയതായി വൃത്തങ്ങള്‍ പറയുന്നു. വനിതാ യൂണിറ്റ് മാനസിക…
Read More » -
ഐപിഎസ് ഉദ്യോഗസ്ഥന്‍ തലേദിവസം മുഴുവന്‍ സ്വത്തും ഐഎഎസുകാരി ഭാര്യയ്ക്ക് എഴുതിവെച്ചു ആത്മഹത്യ ചെയ്തു ; 9 പേജുള്ള ആത്മഹത്യാക്കുറിപ്പും ഒരു വില്‍പത്രവും കണ്ടെത്തി
ചണ്ഡീഗഡ്: വില്‍പ്പത്രം തയ്യാറാക്കി ഭാര്യയ്ക്ക് മുഴുവന്‍ സ്വത്തും എഴുതിവെച്ച ശേഷം ഹരിയാനയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെച്ചു ആത്മഹത്യചെയ്തു. 9 പേജുള്ള ആത്മഹത്യാക്കുറിപ്പും ഒരു വില്‍പത്രവും വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബര്‍ 7 ന് ചണ്ഡീഗഡിലെ വീട്ടില്‍ വെടിയേറ്റ് മരിച്ചത് വൈ പുരണ്‍ കുമാര്‍ എന്ന ഉദ്യോഗസ്ഥനാണ്. ഉച്ചയ്ക്ക് 1:30 ഓടെ വീടിന്റെ താഴെയുള്ള മുറിയില്‍ തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് പുരണ്‍ കുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. സൈലന്‍സര്‍ റിവോള്‍വറാണ് ഉപയോഗിച്ചത്. അതിനാല്‍ വീട്ടിലുണ്ടായിരുന്ന ജോലിക്കാരന്‍ വിവരമറിഞ്ഞില്ല. തലേദിവസം വില്‍പത്രം തയ്യാറാക്കി, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന ഭാര്യ അമ്നീത് പി കുമാറിന് സന്ദേശം അയച്ചിരുന്നു. ജപ്പാനില്‍ ഔദ്യോഗിക ഡ്യൂട്ടിയില്‍ ആയിരുന്ന അമ്നീത് പരിഭ്രാന്തിയോടെ ഭര്‍ത്താവിനെ 15 തവണ വരെ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന്, അവര്‍ ഇളയ മകളെ വിളിച്ചു. ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് ഓടിയെത്തിയ അവര്‍, ബേസ്മെന്റിലെ ഒരു കസേരയില്‍ മരിച്ച നിലയില്‍ പിതാവിനെ കണ്ടെത്തി.…
Read More » -
സംസ്ഥാന നേതൃത്വം പോലും അറിഞ്ഞില്ല; കെപിസിസി വാര്‍ റൂം നയിക്കാന്‍ വിവിഐപി യുവാവ്; കര്‍ണാകടയില്‍നിന്ന് ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള നിയമനം; കക്ഷി ആരെന്നറിയാന്‍ ഡല്‍ഹിക്ക് ഫോണ്‍കോളുകളുടെ പെരുമഴ; കെപിസിസി ഓഫീസില്‍നിന്ന് മാറ്റി വഴുതക്കാട് പ്രത്യേക കേന്ദ്രവും സജ്ജമാക്കും
തിരുവനന്തപുരം: രണ്ടു ടേം അധികാരത്തിനു പുറത്തിരിക്കേണ്ടിവന്ന കോണ്‍ഗ്രസിനെ വരും നിയമസഭാ തെരഞ്ഞെടുപ്പില്‍ സജ്ജമാക്കാന്‍ വാര്‍ റൂം ഒരുങ്ങുന്നു. കോണ്‍ഗ്രസിനുവേണ്ടി തന്ത്രങ്ങള്‍ മെനയാന്‍ കെപിസിസിയുടെ വാര്‍ റൂം നയിക്കുക കര്‍ണാടകയില്‍നിന്നുള്ള വിവിഐപി യുവാവായിരിക്കുമെന്നും വിവരം. കര്‍ണാടക സ്പീക്കറും മന്ത്രിയുമായ കെ.ആര്‍. രമേശ് കുമാറിന്റെ മകന്‍ ഹര്‍ഷ കനാദം ആണ് കെ.പി.സി.സിയുടെ പുതിയ വാര്‍ റൂം ചെയര്‍മാന്‍. കര്‍ണാടകയിലെ വാര്‍ റൂമിലിരുന്ന് തന്ത്രങ്ങള്‍ പയറ്റിയ ഹര്‍ഷയെ സംസ്ഥാന നേതൃത്വത്തെ പോലും അറിയിക്കാതെയാണ് എ.ഐ.സി.സി കേരളത്തിലിറക്കുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യുദ്ധമാണ്. യുദ്ധത്തില്‍ തന്ത്രങ്ങളാണ് പ്രധാനം. തന്ത്രങ്ങള്‍ മെനയുന്ന ഇടമാണ് വാര്‍ റൂം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.പി.സി.സിയുടെ വാര്‍ റൂം ഇത്തവണ കര്‍ണാടകയില്‍ നിന്ന് തന്ത്രജ്ഞനെ ഇറക്കുകയാണ് എ.ഐ.സി.സി. നിയമന ഉത്തരവ് കണ്ട് ആളാരാണെന്ന് അറിയാന്‍ കേരള നേതാക്കള്‍ ഡല്‍ഹിക്ക് വിളിയോടു വിളിയായിരുന്നെന്നും ഡല്‍ഹി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുതവണ കര്‍ണാടക നിയമസഭാ സ്പീക്കറും മന്ത്രിയുമായിരുന്ന കെ.ആര്‍. രമേശ് കുമാറിന്റെ മകന്‍ എന്ന ലേബല്‍ മാത്രമല്ല,…
Read More » -
ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു; ഭര്‍ത്താവ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു; പട്ടം എസ്.യു.ടി. ആശുപത്രിയില്‍ ഞെട്ടിക്കുന്ന രംഗങ്ങള്‍
തിരുവനന്തപുരം: തിരുവനന്തപുരം പട്ടം എസ്യുടി ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. അര്‍ധരാത്രിയോടെയായിരുന്നു കൊലപാതകം. വൃക്കരോഗിയായ കരകുളം സ്വദേശി ജയന്തിയെയാണ് ഭര്‍ത്താവ് ഭാസുരന്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ ആശുപത്രിയുടെ മുകള്‍നിലയില്‍നിന്ന് ചാടി. ഗുരുതരമായി പരുക്കേറ്റ ഭാസുരന്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. ഒക്ടോബര്‍ ഒന്നിനാണ് വൃക്കരോഗിയായ ജയന്തിയെ പട്ടം എസ്യുടി ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായാണ് ജയന്തിയെ ഇവിടെ പ്രവേശിപ്പിച്ചത്. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, ഭാസുരന്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഭാസുരനെ എസ്യുടി ആശുപത്രിയില്‍ തന്നെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക ബാധ്യതയാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. husband-kills-wife-in-thiruvananthapuram-hospital
Read More » -
20 ബന്ദികള്‍ക്കു പകരം 2000 പലസ്തീന്‍ പൗരന്‍മാര്‍; ഒക്‌ടോബര്‍ ഏഴിനു നടന്ന ആക്രമണത്തിനു ചുക്കാന്‍ പിടിച്ചവരെയും വിട്ടു നല്‍കണമെന്നും ഗാസയുടെ സ്വയം നിര്‍ണയാവകാശത്തില്‍ പ്രതിജ്ഞാ ബദ്ധരെന്നും ഹമാസ്; രണ്ടാം ഘട്ടത്തില്‍ കല്ലുകടികള്‍ ഏറെ; ആഹ്‌ളാദത്തിമിര്‍പ്പില്‍ ബന്ദികളുടെ ബന്ധുക്കള്‍
വാഷിങ്ടന്‍: ഈജിപ്തിലെ ഷാം എല്‍-ഷെയ്ക്കില്‍ നടന്ന തീവ്രമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബന്ദികളെ കൈമാറാനുള്ള കരാറില്‍ ഇസ്രയേലും ഹമാസും എത്തിയത്. കരാര്‍ നടപ്പിലാക്കി 72 മണിക്കൂറിനുള്ളില്‍ ബന്ദികളെ ഇരുകൂട്ടരും കൈമാറണമെന്നതാണ് പ്രധാന വ്യവസ്ഥ. ഗാസയില്‍ ജീവനോടെയുള്ള 20 ഇസ്രയേലി ബന്ദികള്‍ക്ക് പകരം ഇസ്രയേലിലെ ജയിലില്‍ കഴിയുന്ന 2,000 പലസ്തീന്‍ തടവുകാരെയാണ് കൈമാറുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കാനും കരാറില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ഹമാസ് നേതാക്കള്‍ അറിയിച്ചു. ഇസ്രയേലുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചതിന് ഹമാസ് മധ്യസ്ഥര്‍ക്കും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നന്ദി പറഞ്ഞു. അതേസമയം, പലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും നേടിയെടുക്കുന്നതില്‍ ഹമാസ് എന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ”ഗാസ മുനമ്പിലും, ജറുസലേമിലും, വെസ്റ്റ് ബാങ്കിലും, മാതൃരാജ്യത്തിനകത്തും പുറത്തും, പലസ്തീനികളുടെ അവകാശങ്ങളെ ലക്ഷ്യം വച്ച് നടക്കുന്ന അധിനിവേശ ഫാസിസ്റ്റ് പദ്ധതികളെ നേരിടുന്നതിന് മുന്നോട്ടുവന്ന നമ്മുടെ പൂര്‍വീകരെ ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു. ഗാസയിലെ…
Read More » -
ഗാസ സമാധാനത്തിലേക്ക്; ആദ്യഘട്ടം നടപ്പാക്കാന്‍ ഇസ്രയേലും ഹമാസും തമ്മില്‍ ധാരണ; ഇസ്രയേല്‍ സേനാ പിന്‍മാറ്റവും ബന്ദികളുടെ മോചനവും വരും ദിവസങ്ങളില്‍; ട്രംപും ഈജിപ്റ്റിലെത്തും; ഹമാസ് കീഴടങ്ങുന്നതില്‍ ഇപ്പോഴും അവ്യക്തത
കെയ്‌റോ: ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാന്‍ ഇസ്രയേലും ഹമാസും ധാരണയായെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈജിപ്തിൽ നടന്ന മധ്യസ്ഥ ചർച്ചകളിലാണ് ട്രംപിന്റെ 20 ഇന രൂപരേഖയുടെ ആദ്യഘട്ടത്തിന് അംഗീകാരമായത്. ഇത് അനുസരിച്ച് ഗാസയില്‍ നിന്ന് ഇസ്രയേല്‍ സേനാപിന്‍മാറ്റവും ബന്ദികളുടെ മോചനവും വരും ദിവസങ്ങളില്‍ ഉണ്ടാകും. നിര്‍ണായക നീക്കത്തിന് സാക്ഷിയാകാന്‍ ഡോണള്‍ഡ് ട്രംപ് ഈജിപ്തില്‍ എത്തിയേക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. സമാധാനപദ്ധതി ചര്‍ച്ച ചെയ്യാന്‍ ഇസ്രയേല്‍ പാര്‍ലമെന്റിന്റെ അടിയന്തര യോഗം ഇന്ന് ചേരും. സമാധാനം യാഥാര്‍ഥ്യമാക്കാന്‍ ട്രംപിന്റെ ഇടപെടലുകള്‍ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നന്ദി അറിയിച്ചു. വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ഇസ്രയേൽ പൂർണമായി പാലിക്കുന്നുണ്ടെന്ന് ട്രംപും മധ്യസ്ഥ രാജ്യങ്ങളും ഉറപ്പാക്കണമെന്ന് ഹമാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 20ഇന പദ്ധതിയില്‍ യുദ്ധാനന്തര ഗാസയിലെ ഭരണസംവിധാനം, പലസ്തീൻ സായുധ സംഘടനയായ ഹമാസിന്റെ ഭാവി തുടങ്ങിയ നിർണായക കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. വരും ദിവസങ്ങളില്‍ ബന്ദികളെ വിട്ടയയ്ക്കാനുള്ള നടപടി ആരംഭിക്കുമെന്നാണു കരുതുന്നത്. ഗാസ…
Read More »
