യുദ്ധം ചെയ്തിടത്തെല്ലാം തിരിച്ചു വരാന്‍ കഴിയാത്ത വിധത്തില്‍ ഹമാസ് തകര്‍ന്നടിഞ്ഞു, രണ്ടുവര്‍ഷം മുമ്പുള്ള സംഘടനയല്ല അവരെന്നും ഇസ്രയേല്‍; സൈന്യം പിന്‍മാറ്റം പൂര്‍ത്തിയാക്കി; ഇനി പന്ത് ഹമാസിന്റെ കോര്‍ട്ടില്‍; അവര്‍ യുദ്ധം ചെയ്തു തളര്‍ന്നെന്ന് ട്രംപ്

ടെല്‍അവീവ്: ഗാസ യുദ്ധ വിരാമത്തിനായി ട്രംപിന്റെ കരാറിന്റെ ആദ്യഘട്ടം അംഗീകരിക്കപ്പെട്ടതിനു പിന്നാലെ ഹമാസിനെ സമ്പൂര്‍ണമായി അടിച്ചമര്‍ത്തിയെന്നു പ്രഖ്യാപിച്ച് ഇസ്രയേല്‍. ഹമാസ് എന്ന തീവ്രവാദി സംഘടന തിരിച്ചുവരാന്‍ കഴിയാത്ത വിധം തകര്‍ന്നു. രണ്ടുവര്‍ഷത്തെ ഗാസ യുദ്ധത്തിലൂടെ അവര്‍ പോരാടിയ എല്ലായിടത്തുനിന്നും അവരെ തുരത്തി.
‘രണ്ടുവര്‍ഷം മുമ്പുള്ള ഹമാസ് അല്ല ഇപ്പോഴത്തെ ഹമാസ്. അവര്‍ പോരാട്ടത്തിന് ഇറങ്ങിയ എല്ലായിടത്തും തകര്‍ന്നടിഞ്ഞു’- സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്‌രിന്‍ പറഞ്ഞു. ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള മേഖലയിലേക്ക് ജനങ്ങള്‍ മടങ്ങിയെത്തരുതെന്നും നിര്‍ദേശം നല്‍കി. കരാര്‍ അനുസരിച്ചുള്ള നിബന്ധനകള്‍ പാലിക്കണം. നിങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് ഇക്കാര്യം പറയുന്നത്.
ആയിരക്കണക്കിന് പലസ്തീനികളാണ് വെടിനിര്‍ത്തലിനെ തുടര്‍ന്ന് മടങ്ങിയെത്തിക്കൊണ്ടിരിക്കുന്നത്. നടന്നും കാറിലും ട്രക്കുകളിലുമാണ് ഇവര്‍ തിരിച്ചെത്തുന്നത്. പശ്ചിമേഷ്യയിലെ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോവ് ഗാസയില്‍ നേരിട്ടെത്തിയാണ് ഇസ്രയേലിന്റെ പിന്‍മാറ്റം വിലയിരുത്തിയതെന്ന് ഇസ്രയേല്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് മിലിട്ടറി സെന്‍ട്രല്‍ കമാന്‍ഡ് മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പറും സ്ഥിതിഗതികള്‍ വിലയിരുത്തി.
ഇസ്രയേല്‍ പൂര്‍ണമായി പിന്‍മാറിയതിനു പിന്നാലെ ഹമാസിനുള്ള ക്ലോക്കും മിടിച്ചുതുടങ്ങി. ഹമാസിന്റെ പിടിയിലുള്ള 48 പേരില്‍ 26 പേര്‍ മരിച്ചെന്നാണു കരുതുന്നത്. ബാക്കിയുള്ളവരില്‍ രണ്ടുപേരെക്കുറിച്ചും വ്യക്തമായ വിവരമില്ല. ഇസ്രയേലിന്റെ തടവില്‍ ദീര്‍ഘകാല ശിക്ഷ വിധിച്ചിട്ടുള്ള 250 പേരും 1700 സാധാരണ തടങ്കലിലുള്ളവരും തിരികെ ഗാസയിലെത്തും. ഈ സമയം ആയിരക്കണക്കിനു ട്രക്കുകള്‍ ഗാസയിലേക്ക് സഹായങ്ങളുമായും എത്തും.
ട്രംപിന്റെ പദ്ധതിയുടെ ആദ്യ ഘട്ടം മാത്രമാണ് ഇപ്പോള്‍ അംഗീകരിച്ചിട്ടുള്ളത്. മറ്റുള്ളവ പ്രസിഡന്റ് ഈജിപ്റ്റില്‍ എത്തിയാല്‍ ധാരണയിലെത്തും. ഇതില്‍ തകര്‍ക്കപ്പെട്ട ഗാസയുടെ തുടര്‍ഭരണം അടക്കം ഉള്‍പ്പെടും. ഹമാസ് ഇനിയെന്തു ചെയ്യണമെന്നത് പദ്ധതിയിലുണ്ടെങ്കിലും കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടിവരും. ആയുധം താഴെ വയ്ക്കണമെന്ന ആവശ്യം ഹമാസ് തള്ളിയിട്ടുണ്ട്.
വെടിനിര്‍ത്തല്‍ തുടരുമെന്നാണു കരുതുന്നതെന്ന് ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. ഹമാസ് യുദ്ധം ചെയ്തു തളര്‍ന്നു. അടുത്ത ഘട്ടത്തെക്കുറിച്ചും തനിക്കു ശുഭപ്രതീക്ഷയുണ്ട്. ചില കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ട്- ട്രംപ് പറഞ്ഞു.
ഠ ആ ഫോണ്‍കോളില്‍ തുടക്കം
ഗാസയില്‍ നടപ്പായ സമാധാനത്തിന്റെ പ്രതീക്ഷകളുടെ തുടക്കം ഒരു മാസം മുമ്പ് ട്രംപ് നടത്തിയ ഫോണ്‍കോളില്‍നിന്നായിരുന്നു. ബന്ദികളെ വിട്ടു നല്‍കിയാല്‍ ഇസ്രയേല്‍ അവസാന ആക്രമണത്തിലൂടെ തങ്ങളെ ഇല്ലാതാക്കുമെന്ന ആശങ്ക അവസാനിച്ചതും ഗാസയില്‍ സമാധാനം കൊണ്ടുവരുമെന്നും വ്യക്തമായതും ആ ഫോണ്‍ കോളില്‍നിന്നാണെന്നു രണ്ട് പലസ്തീനിയന്‍ ഉദ്യോഗസ്ഥറെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിനെ ആക്രമിച്ചതില്‍ നെതന്യാഹു ക്ഷമ ചോദിച്ചതുപോലും ഫോണ്‍കോളിനു ശേഷമായിരുന്നു.
ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ഖത്തറില്‍ നടത്തിയ ആക്രമണത്തിനുശേഷം ട്രംപ് ആ വിഷയം കൈകാര്യം ചെയ്ത രീതിയും ഹമാസില്‍ കൂടുതല്‍ വിശ്വാസ്യതയുണ്ടാക്കി. ഗാസയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിനെ ട്രംപ് ഗൗരവത്തോടെയാണു സമീപിക്കുന്നതെന്നു ബോധ്യപ്പെട്ടു.
ബുധനാഴ്ച ട്രംപിന്റെ മധ്യസ്ഥതയില്‍ പിറന്ന കരാറിന്റെ ആദ്യഘട്ടത്തില്‍ ഒപ്പിട്ടപ്പോഴും അമേരിക്കന്‍ പ്രസിഡന്റിനെ വിശ്വാസത്തിലെടുക്കുകയായിരുന്നു. ഈ വര്‍ഷം ആദ്യം പലസ്തീനികളെ ഗാസയില്‍നിന്നു പുറത്താക്കി അവിടെ ബീച്ച് റിസോര്‍ട്ട് പണിയുമെന്ന പ്രസ്താവനപോലും ഹമാസ് മറന്നു.
ഇസ്രയേല്‍ സൈന്യത്തിന്റെ പൂര്‍ണ പിന്‍മാറ്റം വേണമെന്ന ആവശ്യം പോലും ഉന്നയിക്കാതെയാണ് ഹമാസ് നിലവിലെ കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. വെള്ളിയാഴ്ച കരാര്‍ നിലവില്‍വന്നു. ഇത്തരമൊരു അപകടരമായ കളിക്ക് ഹമാസ് തയാറായത് ട്രംപിനെ അന്ധമായി വിശ്വസിച്ചുകൊണ്ടാണെന്നു പലസ്തീന്‍ ഉദ്യോഗസ്ഥന്‍ പറയുന്നു. ഇത് പരാജയപ്പെടാതിരിക്കാനുള്ള പൂര്‍ണ ഉത്തരവാദിത്വവും യുഎസ് പ്രസിഡന്റിനാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
കഴിഞ്ഞ ജനുവരിയില്‍ ആദ്യഘട്ടം ബന്ദികളെ കൈമാറിയതിനുശേഷം ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുകയാണുണ്ടായത്. ഇതിനു സമാനമായ രീതിയില്‍ വീണ്ടും സൈനിക നീക്കമുണ്ടായേക്കുമെന്നത് ഹമാസിന്റെ ഭീതിയാണ്. ഷരാം അല്‍ ഷേഖ് റെഡ് സീ റിസോര്‍ട്ടില്‍ നടന്ന ചര്‍ച്ചയില്‍ ട്രംപിന്റെ ഏറ്റവും അടുപ്പക്കാരില്‍നിന്ന് ലഭിച്ച ഉറപ്പാണ് ഇതെല്ലാം മറികടക്കാന്‍ സഹായിച്ചത്. അപ്പോഴും ഹമാസിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യത്തിന് അംഗീകരം ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
കരാര്‍ വേഗത്തില്‍ നടപ്പാക്കണമെന്ന ട്രംപിന്റെ അത്യുത്സാഹം ചര്‍ച്ചകളില്‍ സജീവമായിരുന്നു. മൂന്നുവട്ടമാണ് ട്രംപ് ഇതിനിടയില്‍ വിളിച്ചത്. ട്രംപിന്റെ മരുമകനും സ്റ്റീവ് വിറ്റ്‌കോഫുമാണ് ഇസ്രയേലും ഖത്തറിനുമിടയില്‍ പ്രവര്‍ത്തിച്ചത്. ഒക്‌ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ചോരക്കളിക്കുശേഷം ഇത്രയും ഉറപ്പുള്ള കരാറിലേക്ക് എത്തിയിരുന്നില്ല.
എന്നാല്‍, ഖത്തര്‍ ആക്രമണവും അതിനുമുമ്പ് ഇറാനില്‍ നടത്തിയ 12 ദിവസത്തെ ആക്രമണവും ട്രംപ് മികച്ച രീതിയില്‍ കൈകാര്യം ചെയ്‌തെന്നാണ് ഹമാസ് കരുതുന്നത്. ട്രംപ് ആവശ്യപ്പെട്ടതിനുശേഷം ഇറാനിലെ ആക്രമണം ഇസ്രയേല്‍ പൊടുന്നനെ നിര്‍ത്തി. ഇത് ഹമാസിന്റെ കാര്യത്തിലുമുണ്ടാകുമെന്നാണ് പലസ്തീന്‍ അധികൃതരുടെ പ്രതീക്ഷ. നിലവില്‍ മൂന്ന് ഹമാസ് നേതാക്കള്‍ അടക്കം അഞ്ചുപേരാണ് പലസ്തീനിന്റെ ഭാഗത്തുനിന്ന് ചര്‍ച്ചയ്ക്കു പങ്കെടുക്കുന്നത്. രണ്ട് സീനിയര്‍ യുഎസ് ഉദ്യോഗസ്ഥരും അഞ്ച് മറ്റ് ആളുകളുമാണ് കൂട്ടത്തിലുള്ളത്.
ട്രംപിനെ സംബന്ധിച്ചിടത്തോളം ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം നിര്‍ണായകമാണ്. സാമ്പത്തിക, നയതന്ത്ര കാര്യങ്ങളില്‍ അമേരിക്കയുടെ പങ്കാളികളാണ് പല രാജ്യങ്ങളും. ഖത്തറിന്റെ കാര്യത്തില്‍ ഇസ്രയേല്‍ ഇനിയൊരു നീക്കം നടത്തില്ലെന്ന ഉറപ്പാണ് ഹമാസ് മുഖവിലയ്‌ക്കെടുത്തത്.
സെപ്റ്റംബര്‍ 29ന് നെതന്യാഹു വൈറ്റ് ഹൗസ് സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ട്രംപ് കരാര്‍ പുറത്തുവിട്ടത്. രണ്ടു ദിവസങ്ങള്‍ക്കുശേഷം ഹമാസും മറുപടി അറിയിച്ചു. ഹമാസിനു വെടിനിര്‍ത്തലിനുശേഷം ബന്ദികളെ കൈമാറുന്ന സാഹചര്യമൊരുക്കാന്‍ ട്രംപ് തന്നെ ഇസ്രയേല്‍ സൈന്യം പിന്‍മാറേണ്ട പരിധി നിശ്ചയിച്ചു. ഇതിനുശേഷമാണ് ഖത്തര്‍ അമീര്‍ ചൊവ്വാഴ്ച ഈജിപ്റ്റിലെത്തിയത്. ബുധനാഴ്ച രാവിലെ അമേരികകന്‍ ഉദ്യോഗസ്ഥരുമെത്തി. ഉച്ചയോടെ ചര്‍ച്ചകളും തുടങ്ങി. തുര്‍ക്കിയുടെ ഇന്റലിജന്‍സ് മേധാവി ഇബ്രാഹിം കാലിനും ഇടപെട്ടു. ഇതും ട്രംപിന്റെ ആവശ്യപ്രകാരമായിരുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഹമാസ് ആവര്‍ത്തിച്ചിരുന്നത് ഇസ്രയേലിന്റെ പൂര്‍ണ പിന്‍മാറ്റമായിരുന്നു. എന്നാല്‍, ബന്ദികളെ വിട്ടു നല്‍കാമെന്നും അറിയിച്ചു. പക്ഷേ, യുദ്ധമെങ്കില്‍ യുദ്ധമെന്ന നിലപാടില്‍ ഇസ്രയേലും ഉറച്ചുനിന്നു. നിലവിലെ കരാറില്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചടിയുണ്ടായേക്കാമെന്നതില്‍ ഹമാസ് ബോധവാന്‍മാരാണ്. പക്ഷേ, ബന്ദികളെ വിട്ടു നല്‍കാതെ ചര്‍ച്ചയ്ക്കു സാധ്യമല്ലെന്ന് ട്രംപ് അടിവരയിട്ടു. നിങ്ങള്‍ നരകത്തിലേക്കു മടങ്ങിക്കോളൂ എന്നും ട്രംപ് വ്യക്തമാക്കി. കരാര്‍ പ്രഖ്യാപിച്ചശേഷം 16,000 ആളുകളാണ് കൊല്ലപ്പെട്ടത്. ഇത് ട്രംപിന്റെ വാക്കുകളെ അടിവരയിടുന്നതായിരുന്നു.
Hamas is no longer the militant group whose invasion of Israel triggered the two-year war in Gaza, the Israeli military spokesperson said on Friday at the start of a ceasefire with the Palestinian militant group.






