LIFE

  • ശബരിമലയിലെ സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍നിന്ന് സ്വര്‍ണം പിടിച്ചെടുത്തു; തട്ടിയെടുത്തത് ഉരുക്കിയോ എന്നു പരിശോധിക്കും; സാമ്പത്തിക ഇടപാടു രേഖകളും കസ്റ്റഡിയില്‍

    കൊച്ചി: സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്ത് അന്വേഷണ സംഘം. ഇന്നലെ നടത്തിയ പരിശോധനയിലാണ് നിർണായക നടപടി. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ ആഭരണങ്ങളും നാണയങ്ങളുമാണ് പിടിച്ചെടുത്തത്. വെഞ്ഞാറമൂട് പുളിമാത്തിലെ തറവാട് വീട്ടിൽ പരിശോധന നടക്കുമ്പോള്‍ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഭാര്യയും അമ്മയും വീട്ടിലുണ്ടായിരുന്നത്. ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം ഉരുക്കി ഉണ്ടാക്കിയ ആഭരണങ്ങളാണോയെന്ന് പരിശോധിക്കാനാണ് എസ്ഐടി നീക്കം. ഇത് കൂടാതെ സാമ്പത്തിക ഇടപാട് രേഖകളും പിടിച്ചെടുത്തു. ഉച്ചക്ക് മൂന്നിന് തുടങ്ങിയ പരിശോധന  ഒമ്പത് മണിക്കൂർ നീണ്ട ശേഷം രാത്രി 11.30നാണ് അവസാനിച്ചത്. അതിനിടെ മോഷ്ടിച്ച സ്വര്‍ണം ഉള്‍പ്പടെയുള്ള എല്ലാകാര്യങ്ങളും കല്‍പേഷിന് അറിയാമെന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റി മൊഴി നല്‍കി. തനിക്ക് സാമ്പത്തിക നേട്ടമില്ലെന്ന് ആവര്‍ത്തിച്ചതോടെ പോറ്റിയുടെ പത്ത് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ എസ്.ഐ.ടി തീരുമാനിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ 2025ലെ ദ്വാരപാലക ശില്‍പ്പപാളികളുടെ സ്വര്‍ണം പൂശലും അന്വേഷിക്കും. 2019 മുതല്‍ 2025 വരെയുള്ള ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകള്‍ സംശയാസ്പദമെന്ന് പ്രത്യേകസംഘം…

    Read More »
  • പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് കളിക്കാരും; കടുത്ത ഭാഷയില്‍ അപലപിച്ച് ഐസിസി; പാകിസ്താനുമായുള്ള ടി20 മത്സരത്തില്‍നിന്ന് പിന്‍മാറി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്

    ന്യൂഡല്‍ഹി: പാകിസ്താന്‍ ആക്രമണത്തില്‍ മൂന്ന അഫ്ഗാന്‍ ക്രിക്കറ്റ് കളിക്കാര്‍ കൊല്ലപ്പെട്ടതില്‍ കടുത്ത നിലപാടുമായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍. താലിബാനുമായുള്ള സംഘര്‍ഷത്തില്‍ വ്യോമാക്രമണത്തിനിടെയാണ് മൂന്നു വളര്‍ന്നുവരുന്ന താരങ്ങള്‍ കൊല്ലപ്പെട്ടതെന്നും ആക്രമണങ്ങള്‍ കായിക മേഖലയ്ക്കുണ്ടാക്കുന്ന നഷ്ടം വലുതാണെന്നും ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു. കബീര്‍ ആഘ, സിബ്ഗാതുല്ലാജ്, ഹാറൂണ്‍ എന്നിവരാണു കൊല്ലപ്പെട്ടത്. പാക്തിക പ്രവിശ്യയിലുണ്ടായ ആക്രമണത്തിലാണ് ഇവരുടെ ദാരുണാന്ത്യം. ഇക്കാര്യത്തില്‍ ഔദ്യോഗിക അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പാകിസ്താനെതിരേ രൂക്ഷമായ ഭാഷയില്‍ ഐസിസി വിമര്‍ശനം പുറത്തുവന്നത്. മൂന്നുപേരും സൗഹൃദ ക്രിക്കറ്റ് മത്സരം കഴിഞ്ഞു വീട്ടിലേക്ക് എത്തിയതിനു പിന്നാലെയാണ് മൂന്നു ചെറുപ്പക്കാരും കൊല്ലപ്പെട്ടതെന്നും നിരവധി സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടമായെന്നും പ്രസ്താവനയില്‍ പറയുന്നു. ‘ഐസിസി ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഇഷ്ടപ്പെട്ട കായിക വിനോദം മാത്രം ആഗ്രഹിച്ചിരുന്ന മൂന്നു മിടുക്കരായ പ്രതിഭകളുടെ കുടുംബങ്ങളെയും സമൂഹത്തെയും ക്രിക്കറ്റ് ലോകത്തെയും കവര്‍ന്നെടുത്ത ഈ അക്രമത്തെ ഐസിസി ശക്തമായി അപലപിക്കുന്നു. ഐസിസി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവരുടെ ദുഖത്തില്‍ പങ്കുചേരുന്നു’ പാകിസ്താനില്‍ അടുത്ത…

    Read More »
  • ഇന്ത്യ മുന്നണി ബിഹാർ ജയിച്ചാൽ കേന്ദ്രത്തിൽ ഭരണം മാറുമോ? രാഹുൽ ​ഗാന്ധിയുടെ ഹൈഡ്രജൻ ബോംബ് ഈ ഇലക്ഷനു മുൻപ് പൊട്ടുമോ?

    ബിഹാർ വിധിയെഴുതാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. സീറ്റ് വിഭജന ചർച്ചകളും, സീറ്റ് ലഭിക്കാത്തതിനുള്ള പ്രതിഷേധങ്ങളുമൊക്കെയായി ഇരു മുന്നണികളും ചൂടേറിയ രാഷ്ട്രീയ ചർച്ചകളിലാണ്. കോൺഗ്രസിനേയും ഇന്ത്യ മുന്നണിയേയും സംബന്ധിച്ചിടത്തോളം ബിഹാർ തിരഞ്ഞെടുപ്പ് വളരെ നിർണായകമായ രാഷ്ട്രീയ പരീക്ഷണമാണ്. ബിഹാറിൽ ജയിച്ചാൽ അത് വഴി ദേശീയ രാഷ്ട്രീയത്തിൽ ഒരു മാജിക് സൃഷ്ടിക്കാൻ ആകുമെന്ന് പ്രതിപക്ഷം ആത്മാർത്ഥമായി തന്നെ കരുതുന്നുണ്ട്. എന്തുകൊണ്ടാണ് ബിഹാർ തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് വളരെ പ്രധാനപ്പെട്ടതാകുന്നത്? ബിഹാറിൽ ഇന്ത്യ മുന്നണിയുടെ ഒരു സർക്കാർ രൂപീകരിക്കപ്പെട്ടാൽ രാജ്യത്ത് വലിയ അത്ഭുതങ്ങൾ ഉണ്ടാകുമെന്ന് പ്രതിപക്ഷം കരുതുന്നത് എന്തുകൊണ്ടാണ് ? ബിഹാറിൽ പ്രതിപക്ഷം കാണുന്ന പ്രതീക്ഷ എന്താണ്. പരിശോധിക്കാം: ബിഹാർ ജയിക്കാനായാൽ അത് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ തന്നെ വലിയൊരു വഴിത്തിരിവ് ആകാൻ ഇടയുണ്ടെന്ന് ഒട്ടനവധി രാഷ്ട്രീയ നിരീക്ഷകർ വിശ്വസിക്കുന്നുണ്ട്. കന്യാകുമാരിൽ നിന്നും കശ്മീരിലേക്ക് കാൽനടയായി യാത്ര ചെയ്ത ഭാരത് ജോഡോയും, ലോക്സഭാ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനവും രാഹുൽ ഗാന്ധിയെ ഇരുത്തം വന്ന രാഷ്ട്രീയക്കാരൻ…

    Read More »
  • ഷോറൂം പ്രചാരണത്തിന് എത്തിയത് യുകെയിലെ പാകിസ്താനി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍; ദീപാവലി നാളില്‍ മലബാര്‍ ഗോള്‍ഡിനെതിരേ വിദ്വേഷ പ്രചാരണം; ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം; പണിപറ്റിച്ചത് കരാര്‍ സ്ഥാപനം; കോടതി ഉത്തരവിനും പുല്ലുവില

    ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സ്വര്‍ണ വ്യാപാരം പൊടിപൊടിക്കുമ്പോള്‍ മലബാര്‍ ഗോള്‍ഡ് ബഹിഷ്‌കരിക്കണമെന്നു സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പാകിസ്താനി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ അലിഷ്ബ ഖാലിദുമായുള്ള സഹകരണത്തിന്റെ പേരിലാണ് സ്ഥാപനത്തിനെതിരേ വ്യാപകമായി വെറുപ്പ് പ്രചരിപ്പിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയെ പരിഹസിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് അലിഷ്ബയ്‌ക്കെതിരേ ആദ്യം പ്രചാരണമുണ്ടായത്. ഇതറിയാതെ സഹകരിപ്പിച്ചതാണ് മലബാര്‍ ഗോള്‍ഡിനെതിരേയും വ്യാപക പ്രചരണത്തിന് ഇടയാക്കിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വിവാദത്തിനു തുടക്കമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ‘ഇന്ത്യയുടേത് ഭീരുത്വം നിറഞ്ഞ നടപടി’യെന്നായിരുന്നു അലിഷ്ബയുടെ പ്രതികരണം. ഇതു സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ലണ്ടനിലെ ഷോറൂം ഉദ്ഘാടനത്തിന് ഇവരുമായി സ്ഥാപനം സഹകരിച്ചതെന്നും ഇതിനു പിന്നാലെ ബഹിഷ്‌കരണ ആഹ്വാനം ആരംഭിച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മലബാര്‍ ഗോള്‍ഡിനെതിരേ ‘പാകിസ്താന്‍ അനുകൂലിയെന്നു’വരെ പ്രചാരണമുയര്‍ന്നു. എന്നാല്‍, ഇതിനെതിരേ മലബാര്‍ ഗോള്‍ഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നെന്നു പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ഗൂഗിള്‍ എന്നിവിടങ്ങളില്‍ അപ്‌ലോഡ് ചെയ്ത കമ്പനിക്കെതിരായ അനാവശ്യ പ്രചാരണങ്ങള്‍…

    Read More »
  • ദീപാവലി വ്യാപാരം: ആഭരണങ്ങളെ കടത്തിവെട്ടി സ്വര്‍ണ നാണയങ്ങളുടെയും ബിസ്‌കറ്റിന്റെയും കച്ചവടം; പണിക്കൂലി കുറച്ചിട്ടും തിരിച്ചടി; നിക്ഷേപ രീതികളില്‍ അടിമുടി മാറ്റം; ഓഹരി വിപണികളെക്കാള്‍ കുതിപ്പ്

    മുംബൈ: സ്വര്‍ണവില പിടിവിട്ടു കുതിക്കാന്‍ തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ നാണയങ്ങളിലേക്കും ബിസ്‌കറ്റുകളിലേക്കും നിക്ഷേപം മാറ്റി ഇന്ത്യന്‍ ഉപഭോക്താക്കള്‍. സ്വര്‍ണത്തിന്റെ അടിസ്ഥാന വിലയ്‌ക്കൊപ്പം പണിക്കൂലികൂടി വരുന്നതോടെ പതിനായിരങ്ങളുടെ വ്യത്യാസമാണ് ഉണ്ടാകുന്നത്. പിന്നീടു വില്‍ക്കുമ്പോള്‍ പണിക്കൂലിയില്‍ കാര്യമായ കുറവുമുണ്ടാകും. നാണയങ്ങളുടെയും ബിസ്‌കറ്റുകളുടെയും കാര്യത്തില്‍ ഇതില്ല എന്നതാണ് ഇവ വാങ്ങുന്നതിലേക്കു നയിക്കുന്നത്. സ്വര്‍ണത്തിന്റെ വില ഇനിയും മുന്നോട്ടു പോകുമെന്നാണ് കരുതുന്നത്. ദീപാവലിയോട് അനുബന്ധിച്ചു നടന്ന വില്‍പനയിലും നാണയങ്ങളും ബിസ്‌കറ്റുകളുമാണ് കൂടുതല്‍ വിറ്റഴിഞ്ഞത്. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി 15 ശതമാനം വരെ വില്‍പനയില്‍ കുറവുണ്ടായി. എന്നാല്‍, വിലകൂടിയതിനാല്‍ ആകെ വില്‍പന മൂല്യത്തില്‍ കാര്യമായ കുറവുമുണ്ടായില്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആഭരണത്തില്‍ 30 ശതമാനം കുറവുണ്ടായെന്നു ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ചെയര്‍മാന്‍ രാജേഷ് രോക്‌ദെ പറഞ്ഞു. ഇതിനു പകരം നാണയങ്ങളും ബിസ്‌കറ്റുകളുമാണ് വീടുകളിലെ സേഫുകളിലേക്ക് എത്തുന്നത്. ആകെ സ്വര്‍ണവിലയുടെ പത്തുമുതല്‍ 20 ശതമാനം വരെയാണ് പണിക്കൂലിയായി നിലവില്‍ നല്‍കുന്നത്. ഇത്…

    Read More »
  • ട്രംപിന്റെ വിരട്ടലിനിടയിലും റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാതെ ഇന്ത്യ; വാങ്ങിക്കൂട്ടിയത് 25,597 കോടിയുടെ എണ്ണ; ചൈനയ്ക്കു പിന്നില്‍ രണ്ടാമത്; പ്രതിദിനം 18 ലക്ഷം ബാരല്‍; ഇന്ത്യക്കു കൂടുതല്‍ ഇളവ്

    ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കാര്യമായ കുറവ് വരുത്താതെ ഇന്ത്യ. റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദത്തിനിടെയാണ് സെപ്റ്റംബറിലെയും ഈ മാസം 15 വരെയുമുള്ള കണക്കുകള്‍ പുറത്തുവന്നത്. കഴിഞ്ഞ മാസം 25,597 കോടി രൂപയുടെ റഷ്യന്‍ എണ്ണയാണ് ഇന്ത്യന്‍ കമ്പനികള്‍ വാങ്ങിക്കൂട്ടിയത്. ഇക്കാര്യത്തില്‍ ചൈനയ്ക്ക് പിന്നില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ക്രൂഡ്ഓയിലിനു പുറമേ കല്‍ക്കരിയും റിഫൈന്‍ഡ് എണ്ണയും കഴിഞ്ഞ മാസം ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തു. ഇന്ത്യയ്ക്കും ചൈനയ്ക്കും പിന്നില്‍ റഷ്യന്‍ എണ്ണ വാങ്ങലില്‍ മൂന്നാംസ്ഥാനത്ത് തുര്‍ക്കിയാണ്. മുന്‍ മാസങ്ങളെ അപേക്ഷിച്ച് തുര്‍ക്കിയുടെ എണ്ണ വാങ്ങലില്‍ 27 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളെ അപേക്ഷിച്ച് ഈ മാസം റഷ്യന്‍ എണ്ണയുടെ വരവ് കൂടിയിട്ടുണ്ട്. ഈ മാസം 15 വരെ പ്രതിദിനം 18 ലക്ഷം ബാരലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ജൂണില്‍ ഇത് പ്രതിദിനം 20 ലക്ഷം ലിറ്ററായിരുന്നു. ജൂലൈ-സെപ്റ്റംബര്‍ സമയത്ത്…

    Read More »
  • വെടിനിര്‍ത്തല്‍ ലംഘനത്തിനു പിന്നാലെ ദോഹയില്‍ വീണ്ടും പാക്- താലിബാന്‍ സമാധാന ചര്‍ച്ച; പാകിസ്താന്‍ ഐഎസ് ഭീകരര്‍ക്ക് താവളമൊരുക്കുന്നു എന്നു താലിബാന്‍; അതിര്‍ത്തി കടന്ന തീവ്രവാദം അവസാനിപ്പിക്കണമെന്ന പാകിസ്താന്‍; ഇന്ത്യയെയും അനാവശ്യമായി പഴിച്ച് പാക് ആഭ്യന്തര മന്ത്രി

    ഇസ്ലാമാബാദ്: വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചു പാകിസ്താന്‍ ആക്രമണം നടത്തിയതിനു പിന്നാലെ വീണ്ടും ദോഹയില്‍ സമാധാന ചര്‍ച്ച. ഒരാഴ്ചയോളം നീണ്ട അതിര്‍ത്തി സംഘര്‍ഷത്തിനു പിന്നാലെയാണു വീണ്ടും സമാധാന ചര്‍ച്ചകളെന്ന് ഇരു ഭാഗത്തുനിന്നുമുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുവരെയുള്ള ആക്രമണങ്ങളില്‍ ഡസന്‍ കണക്കിന് ആളുകളാണു കൊല്ലപ്പെട്ടത്. നൂറുകണക്കിന് ആളുകള്‍ക്കു പരിക്കേറ്റു. 2021ല്‍ താലിബാന്‍ അധികാരം പിടിച്ചതിനു പിന്നാലെ നടക്കുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണ് നടന്നത്. നേരത്തേ നടത്തിയ ചര്‍ച്ചകള്‍ അനുസരിച്ചു ദോഹയില്‍ ചര്‍ച്ച നടക്കുമെന്നും അഫ്ഗാനിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ് പങ്കെടുക്കുമെന്നു സര്‍ക്കാര്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പങ്കെടുക്കും. പാകിസ്താന്റെ അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചയാകും നടക്കുകയെന്നും പാക് വൃത്തങ്ങള്‍ പറഞ്ഞു. എത്രസമയം ചര്‍ച്ച നടക്കുമെന്നും ശനിയാഴ്ചത്തെ ചര്‍ച്ച മാറ്റുമോയെന്ന് വ്യക്തമല്ലെന്നും പാക് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു. നേരത്തേ, 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ പാകിസ്താനും അഫ്ഗാനിസ്താനും പരസ്പരം സമ്മതിച്ച്…

    Read More »
  • ബാറ്ററി പൊട്ടിത്തെറിച്ചു തീ; വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്

    ബീജിംഗ്: ഹാന്‍ഡ് ലഗേജിലുണ്ടായിരുന്ന ലിഥിയം ബാറ്ററി ക്യാബിനില്‍ തീപിടിച്ചതിനെ തുടര്‍ന്ന് എയര്‍ ചൈന വിമാനം ഷാങ്ഹായില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തി. 155 യാത്രക്കാരുമായി കഴിഞ്ഞ ശനിയാഴ്ച ഹാങ്ഷൗവില്‍ നിന്ന് സിയോളിലേക്ക് പറന്ന എയര്‍ ചൈന വിമാനത്തിലാണ് സംഭവം. ഹാങ്ഷൗവില്‍ നിന്ന് സിയോളിലേക്ക് പറന്ന എയര്‍ ചൈന വിമാനത്തില്‍ യാത്രക്കാരന്റെ ഹാന്‍ഡ് ലഗേജിലുണ്ടായിരുന്ന ലിഥിയം ബാറ്ററിക്കാണ് തീപിടിച്ചത്. തുടര്‍ന്ന് വിമാനം ഷാങ്ഹായില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം അപകടം ഒഴിവായി. യാത്രക്കാരന്റെ കൈയില്‍ കരുതിയിരുന്ന ലഗേജിലുണ്ടായിരുന്ന ലിഥിയം ബാറ്ററിയാണ് തീ പിടിച്ചത്. പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ടുമെന്റില്‍ യാത്രക്കാരന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന ബാറ്ററിക്ക് തീപിടിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

    Read More »
  • ലാപ്പിന്റെയും മൊബൈലിന്റെയും ആ നീല വെളിച്ചം ഹോര്‍മോണുകളെയും ഉറക്കത്തെയും ബാധിക്കുന്നത് ഇങ്ങിനെയാണ്

    ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത്, സ്‌ക്രീനുകള്‍ എല്ലായിടത്തും ഉണ്ട്, സ്മാര്‍ട്ട്‌ഫോണുകള്‍ മുതല്‍ ലാപ്‌ടോപ്പുകള്‍, എല്‍ഇഡി ലൈറ്റുകള്‍ വരെ. ഈ ഉപകരണങ്ങള്‍ നമ്മെ ബന്ധിപ്പിക്കുകയും വിനോദിപ്പിക്കുകയും ചെയ്യുമ്പോള്‍, അവ നീല വെളിച്ചവും പുറപ്പെടുവിക്കുന്നു, ഇത് നമ്മുടെ ഹോര്‍മോണുകളെയും ഉറക്ക രീതികളെയും സൂക്ഷ്മമായി തടസ്സപ്പെടുത്തുന്നുണ്ടെന്ന് അറിയാമോ? നീല വെളിച്ചം എന്താണ്? സൂര്യപ്രകാശത്തില്‍ മാത്രമല്ല, ഡിജിറ്റല്‍ സ്‌ക്രീനുകളിലും കൃത്രിമ വെളിച്ചത്തിലും കാണപ്പെടുന്ന ഉയര്‍ന്ന ഊര്‍ജ്ജമുള്ള, ഹ്രസ്വ-തരംഗദൈര്‍ഘ്യമുള്ള പ്രകാശമാണ് നീല വെളിച്ചം. പകല്‍ സമയത്ത്, ഇത് ജാഗ്രതയും മാനസികാവസ്ഥയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. എന്നിരുന്നാലും, രാത്രിയില്‍ അമിതമായി എക്സ്പോഷര്‍ ചെയ്യുന്നത് ശരീരത്തിന്റെ സ്വാഭാവിക താളങ്ങളെ ആശയക്കുഴപ്പത്തിലാക്കും. മെലറ്റോണിനിലെ പ്രഭാവം ഉറക്കത്തെ സൂചിപ്പിക്കുന്നതിന് ഉത്തരവാദിയായ ഹോര്‍മോണാണ് മെലറ്റോണിന്‍. നീല വെളിച്ച എക്സ്പോഷര്‍, പ്രത്യേകിച്ച് വൈകുന്നേരം, മെലറ്റോണിന്‍ ഉല്‍പാദനത്തെ അടിച്ചമര്‍ത്തുന്നു. മെലറ്റോണിന്‍ കുറയുമ്പോള്‍, ഉറങ്ങുന്നത് കൂടുതല്‍ ബുദ്ധിമുട്ടായിത്തീരുന്നു, ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നു, ശരീരം ആഴത്തിലുള്ള പുനഃസ്ഥാപന ഉറക്ക ചക്രങ്ങളിലേക്ക് പ്രവേശിക്കാന്‍ പാടുപെടുന്നു. കോര്‍ട്ടിസോളിലും സമ്മര്‍ദ്ദത്തിലും ഉണ്ടാകുന്ന ഫലങ്ങള്‍ നീല വെളിച്ചം മെലറ്റോണിനെ മാത്രമല്ല,…

    Read More »
  • ഇന്ത്യയിലെ ആദ്യത്തെ തണുത്ത മരുഭൂമി ; ഹിമാചലിലെ സ്പിതി സവിശേഷമാകുന്നതിന് കാരണം ഇതാണ്

    ലാന്‍ഡ്സ്‌കേപ്പുകള്‍, ജൈവവൈവിധ്യവും സംസ്‌കാരവും ഒക്കെ പ്രത്യേക കാഴ്ചകളായി മാറുന്ന ഹിമാചല്‍പ്രദേശിലെ സ്പിതി നാടകീയമാണ്. കാറ്റും ഹിമവും കൊണ്ട് കൊത്തിയെടുത്ത ചന്ദ്രനെപ്പോലെയുള്ള മരുഭൂമി, ഭൂപ്രകൃതിയില്‍ ആധിപത്യം പുലര്‍ത്തുന്ന തിളങ്ങുന്ന നീല ആല്‍പൈന്‍ തടാകങ്ങള്‍, അവിസ്മരണീയമായ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും സ്പര്‍ശം നല്‍കുന്ന പുരാതന ഗോമ്പകള്‍, ശിലാ ഗ്രാമങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. പരമ്പരാഗത രോഗശാന്തി സംവിധാനങ്ങളില്‍ ഉപയോഗിക്കുന്ന നൂറുകണക്കിന് സസ്യജാലങ്ങള്‍, ഗണ്യമായ ഒരു പക്ഷിമൃഗാദികള്‍, കഠിനമായ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്ന പ്രധാന സസ്തനികള്‍ എന്നിവയെ റിസര്‍വ് പിന്തുണയ്ക്കുന്നു, അവയില്‍ നീല ആടുകളും ഹിമക്കടവുവയുമൊക്കെയായി പാരിസ്ഥിതികവും സാംസ്‌കാരികവുമായ ആസ്തികള്‍ സ്പിതിയെ പ്രകൃതി സ്‌നേഹികള്‍ക്കും, ഫോട്ടോഗ്രാഫര്‍മാര്‍ക്കും, ഹിമാലയന്‍ ഉയരത്തിലുള്ള പരിസ്ഥിതിയിലും സംസ്‌കാരങ്ങളിലും താല്‍പ്പര്യമുള്ള ആര്‍ക്കും ഒരു അസാധാരണ സ്ഥലമാക്കി മാറ്റുന്നു. റിസര്‍വ് ഏകദേശം 7,770 ചതുരശ്ര കിലോമീറ്റര്‍ ട്രാന്‍സ്-ഹിമാലയന്‍ മേഖല ഉള്‍ക്കൊള്ളുന്നു, പിന്‍ വാലി നാഷണല്‍ പാര്‍ക്ക്, കിബ്ബര്‍ വന്യജീവി സങ്കേതം, ചന്ദ്രതാലിനു ചുറ്റുമുള്ള ഉയര്‍ന്ന ഉയരത്തിലുള്ള തണ്ണീര്‍ത്തടങ്ങള്‍, സാര്‍ച്ചു സമതലങ്ങള്‍ തുടങ്ങിയ പ്രധാന പാരിസ്ഥിതിക രത്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിസര്‍വിന്റെ…

    Read More »
Back to top button
error: