Newsthen Special
-
ഒരു സംശയം തിരുവനന്തപുരം കോപ്പറേഷൻ നമ്മളല്ലേ ഭരിക്കണത്: പിന്നെ എന്തടെ നമുക്ക് പിഴ: തലസ്ഥാനത്തെ ബിജെപി നേതാക്കൾ ബിജെപി ഭരിക്കുന്ന കോർപ്പറേഷൻ പിഴയിട്ടതിൽ അമ്പരക്കുന്നു : മോദിയെ സ്വീകരിക്കാൻ പൊതുസ്ഥലത്ത് കൊടികളും ബാനറുകളും സ്ഥാപിച്ച ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം പിഴയിട്ട കോർപ്പറേഷൻ ഭരണ നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ മുറുമുറുപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ സിപിഎം ഭരിക്കുമ്പോൾ പോലും ഇങ്ങനെ ഉണ്ടായിട്ടില്ലല്ലോ എന്നാണ് തിരുവനന്തപുരത്തെ ബിജെപി ജില്ലാ കമ്മിറ്റിയിലെ നേതാക്കൾ ചിന്തിക്കുന്നത്. തങ്ങൾ ഭരിക്കുന്ന കോർപ്പറേഷൻ അല്ലേ കുഴപ്പമൊന്നും ഉണ്ടാകില്ല എന്ന് കരുതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ ബിജെപി ജില്ലാ കമ്മിറ്റി തിരുവനന്തപുരമാകെ അലങ്കരിച്ച് ആഘോഷമാക്കിയത്. പക്ഷേ തീരെ പ്രതീക്ഷിക്കാതെ ബിജെപി ഭരിക്കുന്ന കോർപ്പറേഷനിൽ നിന്ന് ദാ വരുന്നു പിഴ അടയ്ക്കാൻ ഉള്ള നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പൊതുസ്ഥലത്ത് അനുമതിയില്ലാതെ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടികളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മറ്റിക്ക് 20 ലക്ഷം രൂപ പിഴയിട്ട തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണ നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ എതിർപ്പും അമർഷവും രൂക്ഷം. കോർപ്പറേഷൻ പ്രതിപക്ഷത്തിന് പറഞ്ഞു ചിരിക്കാൻ ഉള്ള വകയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത് എന്ന് ബിജെപി ജില്ലാ കമ്മിറ്റിയിലെ പല അംഗങ്ങളും ചൂണ്ടിക്കാണിക്കുന്നു. ബിജെപി ഭരിക്കുന്ന കോർപ്പറേഷനിൽ നിന്ന് ഇത്തരമൊരു നീക്കം തീർത്തും അപ്രതീക്ഷിതമായിരുന്നു എന്ന് നേതൃത്വവും പറയുന്നു.…
Read More » -
വീണ്ടും പിണങ്ങി; മൈന്‍ഡ് ചെയ്യാത്ത രാഹുല്‍ ഗാന്ധിയോടും അതൃപ്തി; കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ പോലും എടുക്കാതെ ശശി തരൂര്‍; കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ നിന്നും വിട്ടു നില്‍ക്കുന്നു; അനുനയിപ്പിക്കാന്‍ നേതാക്കളുടെ തീവ്ര ശ്രമം
തിരുവനന്തപുരം: ഡല്‍ഹിയിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ പങ്കെടുക്കാതെ വിട്ടുനിന്ന ശശി തരൂരിനെ അനുനയിപ്പിക്കാന്‍ തീവ്രശ്രമം. വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി കോഴിക്കോട് എത്തിയ തരൂര്‍, നേതാക്കളുടെ ഫോണും എടുത്തിട്ടില്ല. കൊച്ചിയില്‍ നടന്ന മഹാപഞ്ചായത്തില്‍ രാഹുല്‍ഗാന്ധി അവഗണിച്ചെന്ന് ആരോപിച്ചാണ് തരൂര്‍ വിട്ടുനിന്നത്. മഹാ പഞ്ചായത്തില്‍ രാഹുല്‍ ഗാന്ധി വേദിയില്‍ എത്തുന്നതിന് മുമ്പ് തന്നെ പ്രസംഗിക്കണമെന്നും രാഹുല്‍ എത്തിക്കഴിഞ്ഞാല്‍ ആര്‍ക്കും പ്രസംഗിക്കാന്‍ അവസരമില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി പറഞ്ഞു. അതനുസരിച്ച് ആദ്യം പ്രസംഗിച്ചു. പക്ഷെ രാഹുല്‍ വേദിയിലെത്തിയിട്ടും പിന്നെയും അഞ്ചുപേര്‍ക്ക് കൂടി പ്രസംഗിക്കാന്‍ അവസരം കൊടുത്തു. രാഹുല്‍ എത്തും മുമ്പ് തന്നെ പ്രസംഗം തീര്‍ക്കുക എന്നതായിരുന്നു നേതാക്കളുടെ ലക്ഷ്യമെന്നാണ് തരൂര് കരുതുന്നത്. താന്‍ വേദിയിലിരിക്കുന്നത് കണ്ടിട്ടും പ്രസംഗത്തിനിടെ ഒരിടത്തുപോലും രാഹുല്‍ഗാന്ധി തന്റെ പേര് പരാമര്‍ശിച്ചില്ല. ഇതാണ് തരൂരിന്റ കടുത്ത അതൃപ്തിക്ക് കാരണം. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ കഴിയുന്ന തരൂരിനെ രാവിലെ മുതല്‍ ദീപ ദാസ് മുന്‍ഷിയടക്കമുള്ളവര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.…
Read More » -
പ്രിയപ്പെട്ട മോദിജീ, ഞങ്ങള്‍ക്കു ഗുജറാത്ത് ആകേണ്ട! വികസന രേഖയെന്ന ബിജെപിയുടെ ആദ്യ തെരഞ്ഞെടുപ്പ് വാഗ്ദാനം പൊളിഞ്ഞു; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ‘പദ്ധതിയെവിടെ മോദി’ കാമ്പെയ്ന്‍; നാണംകെട്ട് തിരുവനന്തപുരം മേയര്‍; മോദിയുടെ ഗുജറാത്ത് താരതമ്യവും തിരിച്ചടിക്കുന്നു
തിരുവനന്തപുരം: കോര്‍പറേഷന്‍ പിടിച്ച സാഹചര്യത്തില്‍ തിരുവനന്തപുരത്ത് മോദി വമ്പന്‍ പ്രഖ്യാപനം നടത്തുമെന്ന പ്രചാരണം പൊളിഞ്ഞു. ആദ്യ സന്ദര്‍ശനത്തിനു പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഉരുണ്ടുകളിച്ച് മേയര്‍ വി.വി. രാജേഷ്. വികസന രേഖമുതല്‍ അതിവേഗ റെയില്‍വരെ പ്രഖ്യാപിക്കുമെന്നു പറഞ്ഞ് എത്തിയ മോദി, ഒരു മണിക്കൂര്‍ കഴിഞ്ഞു തമിഴ്‌നാട്ടിലും കേരളത്തിലെ പ്രസംഗം ആവര്‍ത്തിച്ചു മടങ്ങി. ഇതോടെ ‘പദ്ധതികള്‍ എവിടെ മോദി’ എന്നു ചോദിച്ച് ഇടതുപക്ഷം സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് പ്രചാരണവും ആരംഭിച്ചു. വര്‍ഗീയതയാണ് കേരളത്തിലും ബിജെപിയുടെ അജണ്ടയെന്ന് വ്യക്തമായെന്ന് വി.ഡി. സതീശനും കുറ്റപ്പെടുത്തി. ഓടിവന്ന് പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്നായിരുന്നു വി.വി. രാജേഷിന്റെ വിശദീകരണം. റോഡ് ഷോയും ആള്‍ക്കൂട്ടവും പുഷ്പവൃഷ്ടിയുമൊക്കെയായി വമ്പന്‍ ആഘോഷത്തോടെയാണ് പ്രധാനമന്ത്രി വന്നതും ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചതും. റെയില്‍വേ പദ്ധതികളുടെ ഫ്‌ളാഗ് ഓഫ് വേദിയില്‍ സില്‍വര്‍ലൈനിന് പകരമുള്ള അതിവേഗ റയില്‍ പ്രഖ്യാപിക്കുമോയെന്നായിരുന്നു കേരളം ഉറ്റുനോക്കിയത്. ഒന്നും കിട്ടിയില്ല. ഭരണം കിട്ടിയാല്‍ 45 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി വന്ന് തലസ്ഥാന വികസനരേഖ പ്രഖ്യാപിക്കുമെന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ്…
Read More » -
മടിയിലിരുത്തി അടിവയറ്റില്‍ ഇടിച്ചു; ഒരുവയസുകാരന്റെ മരണത്തില്‍ പിതാവ് അറസ്റ്റില്‍; കുറ്റസമ്മതം മൂന്നാംവട്ട ചോദ്യം ചെയ്യലില്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍റെ മരണത്തില്‍ പിതാവ് അറസ്റ്റില്‍. കുട്ടിയെ മടിയിൽ ഇരുത്തി കൈ മുട്ടു കൊണ്ട് അടിവയറ്റിൽ ഇടിച്ചതായി കുട്ടിയുടെ പിതാവ് ഷിജില്‍ സമ്മതിച്ചു. ഷിജിലിന്‍റെ കുറ്റസമ്മത മൊഴി പൊലീസ് രേഖപ്പെടുത്തി. കുഞ്ഞിന്‍റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഇന്ന് ഷിജിലിനെ വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇത് മൂന്നാം തവണയാണ് ഷിജിലിനെ ചോദ്യം ചെയ്തത്. കാഞ്ഞിരംകുളം തവ്വാവിള ഷിജില്‍ ഭവനില്‍ താമസിക്കുന്ന ഷിജില്‍– കൃഷ്ണപ്രിയ ദമ്പതികളുടെ മകന്‍ ഇഹാനാണ് കഴിഞ്ഞ വെള്ളിയാഴ്ച കുഴഞ്ഞുവീണ് മരിച്ചത്. ഷിജില്‍ നല്‍കിയ ബിസ്കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞുവീണതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഷിജിലും കൃഷ്ണപ്രിയയും തമ്മില്‍ ദാമ്പത്യ പ്രശ്നങ്ങളുള്ളതായും പറയുന്നു. ഈ സാഹചര്യത്തിൽ കൃഷ്ണപ്രിയയും ഷിജിലിനെയും നെയ്യാറ്റിൻകര പൊലീസ്, സ്റ്റേഷൻ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പിന്നീട് വീണ്ടും ഒരുതവണ കൂടി ഷിജിലിനെ ചോദ്യം ചെയ്യുകയുണ്ടായി. കുഞ്ഞിന്‍റെ മരണത്തില്‍ വ്യക്തത വരാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയായിരുന്നു പൊലീസ്. പോസ്റ്റ്മാർട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ വയറ്റിൽ ചതവ് കണ്ടിരുന്നു. ഇതേ…
Read More » -
‘എന്റെ കുടുംബം തകര്‍ത്തത് ഉമ്മന്‍ചാണ്ടി, കുടുംബം ഇല്ലാതാക്കി, മക്കള്‍ വേര്‍ പിരിഞ്ഞു’; ചാണ്ടി ഉമ്മനു മറുപടിയുമായി ഗണേഷ് കുമാര്‍; ‘സിബിഐക്ക് അനുകൂല മൊഴി നല്‍കിയിട്ടും മന്ത്രിസ്ഥാനത്തില്‍ വഞ്ചനകാട്ടി’
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയാണ് തന്റെ കുടുംബം തകര്‍ത്തെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. മധ്യസ്ഥത വഹിച്ച് തന്റെ കുടുംബം ഇല്ലാതാക്കി. മക്കള്‍ വേര്‍പിരിയാന്‍ കാരണം ഉമ്മന്‍ചാണ്ടിയെന്നും തന്നെ ദ്രോഹിക്കുകയും ചതിക്കുകയും ചെയ്‌തെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ ഇത് ഞാന്‍ പറഞ്ഞില്ല. അന്ന് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി സിബിഐക്ക് മൊഴി നല്‍കി. മന്ത്രിസ്ഥാനം മടക്കിനല്‍കാമെന്ന് പറഞ്ഞു വഞ്ചിക്കുകയായിരുന്നെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്‌ക്കെതിരെയും ഗണേഷ് രംഗത്തെത്തി. കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ നടത്തിയ ആരോപണം തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഇത്രയുംകാലം ചാണ്ടി ഉമ്മന്‍ എവിടെയായിരുന്നു? ക്രൈസ്തവ വിഭാഗത്തെ ഇളക്കി വിടുകയാണ് ചാണ്ടിയുടെ ലക്ഷ്യം. കള്ള സാക്ഷി പറയാന്‍ പാടില്ലെന്ന ബൈബിള്‍ വചനവും ഗണേഷ് കുമാര്‍ ഉദ്ധരിച്ചു. പ്രകോപനമുണ്ടാകാന്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും മനസാക്ഷി ഗണേഷിനോട് ചിലത് ചോദിക്കുന്നുണ്ടാകാം, കുറ്റബോധത്താലുള്ള പ്രതികരണമാണിതെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. കൂടുതല്‍ പറയുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.…
Read More » -
കെ റെയില്‍ അല്ല, കേന്ദ്രത്തിന്റെ അതിവേഗ റെയില്‍ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന; ഡിപിആര്‍ തയാറാക്കല്‍ ചുമതല ഡിഎംആര്‍സിക്ക്; ഇ. ശ്രീധരന്‍ നേതൃത്വം വഹിക്കും; പൊന്നാനിയില്‍ ഓഫീസ്; സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മാറ്റംവരുത്തും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സെമി ഹൈസ്പീഡ് പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതി അനിശ്ചിതത്വത്തില്‍ തുടരുമ്പോള്‍ കേരളത്തില്‍ അതിവേഗ റെയില്‍പാത പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നു സൂചന. റിപ്പോര്‍ട്ടുകള്‍ പ്രകാരം പദ്ധതിക്കായി ഡിപിആര്‍ (വിശദ പദ്ധതിരേഖ) തയാറാക്കാന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡിഎംആര്‍സി) ചുമതലപ്പെടുത്തിയതായാണ് വിവരം. ഡിഎംആര്‍സി മുന്‍ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ നേതൃത്വത്തിലാകും ഡിപിആര്‍ തയാറാക്കുക. ഇതിനായി പൊന്നാനിയില്‍ ഓഫിസ് തുറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍പ് 2009ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യ പ്രകാരം ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ അതിവേഗ പാതയ്ക്കായി ഡിപിആര്‍ തയാറാക്കി തുടങ്ങിയിരുന്നു. ഇതില്‍ മാറ്റങ്ങള്‍ വരുത്തിയായിരിക്കും പുതിയ പദ്ധതിയെന്നാണ് സൂചന. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ നീളത്തില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന അതിവേഗപാതയാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്തെ തുറമുഖ നഗരമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുമെന്നും പ്രതീക്ഷയുണ്ട്. ഇതാടെ രാജ്യത്തെ പ്രമുഖ തുറമുഖ നഗരങ്ങളായ മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവയ്ക്ക് സമാനമായ അനുബന്ധ പദ്ധതികള്‍ വരുമെന്നാണ് കരുതുന്നത്.…
Read More » -
ശ്വാന വീരന്മാർ കുരച്ചു കൊള്ളുക: സാർത്ഥവാഹകസംഘം മുന്നോട്ടു പോകുക തന്നെ ചെയ്യും:എം എ ബേബിയെ പരിസഹിക്കുന്നവർക്ക് മന്ത്രി ആർ ബിന്ദുവിന്റെ മറുപടി; എല്ലാ സിപിഎം നേതാക്കളും സ്വന്തം പാത്രം കഴുകുന്നവർ ആണെന്ന് എം വി ജയരാജൻ: ബേബിയെ അഭിനന്ദിച്ച് ചെറിയാൻ ഫിലിപ്പും
തൃശൂർ : ഒരു പാത്രം കഴുകി വെച്ചതിന്റെ പേരിൽ സഖാവ് ബേബിയെ കൂട്ടം ചേർന്ന് ആക്രമിക്കാൻ എതിരാളികൾ ശ്രമിച്ചാൽ സിപിഎമ്മുകാർ നോക്കിയിരിക്കില്ല. ഒന്നിന് പുറകെ ഒന്നായി ബേബിക്കുവേണ്ടി നേതാക്കളും സാധാരണക്കാരും പാത്ര പരിഹാസത്തിനെതിരെ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. മന്ത്രി വി ശിവൻകുട്ടിക്കും ബേബിയുടെ ഭാര്യ ബെറ്റിക്കും പിന്നാലെ മന്ത്രി ആര് ബിന്ദു ഫേയ്സ്ബുക്കിലൂടെ പരിഹസിക്കുന്നവർക്ക് ശക്തമായ ഭാഷയിൽ തന്നെ മറുപടി കൊടുത്തു. ഇത് വർഷങ്ങളായുള്ള നിഷ്ഠയാണെന്നും, ഏറെ അഭിമാനകരവും മാതൃകാപരവുമെന്നും മന്ത്രി പ്രതികരിച്ചു. താൻ കഴിച്ച പാത്രം മറ്റാരെയും കൊണ്ട് കഴുകിക്കയില്ല എന്നത് അദ്ദേഹത്തിന്റെ നിഷ്ഠയാണ്. ഏറെ അഭിമാനകരവും മാതൃകാപരവുമാണ് എം എ ബേബിയുടെ നിശ്‌ചയം. തൊണ്ണൂറുകളിൽ, നാലഞ്ച് വർഷം സഖാവിന്റെ വീട്ടിലെ നിത്യ സന്ദർശക ആയിരുന്ന കാലത്തേ കണ്ടിട്ടുള്ളതാണ് അത്. ഞങ്ങളുടെ വീട്ടിൽ വന്നാലും ഭക്ഷണം കഴിച്ചാൽ സ്വയം പാത്രം കഴുകുകയും അങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞുതരികയും ചെയ്യും. ഇത് ഇന്നോ ഇന്നലെയോ…
Read More » -
പാത്ര വിവാദം കഴുകി തീരുന്നില്ല : ബേബിയെ അഭിനന്ദിച്ച് സഹധർമ്മിണി ബെറ്റി ലൂയിസ് ബേബി : ഞങ്ങൾ സഖാക്കൾ ഇങ്ങനെയൊക്കെയാണ്: നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്… നിങ്ങൾ നിങ്ങളെ പോലെയാണ് മറ്റുള്ളവരും എന്ന് കരുതുന്നു
തിരുവനന്തപുരം:ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവച്ചതിന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയ്ക്കെതിരായ പരിഹാസങ്ങളും ട്രോളുകളും തുടരുമ്പോൾ ബേബിക്ക് പൂർണ്ണ പിന്തുണയുമായി സഹധർമ്മിണി ബെറ്റി ലൂയിസ് ബേബി അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എത്തി.തന്റെ പ്രിയതമനെ പരിഹസിക്കുന്നവർക്കെതിരെ ചുട്ട മറുപടിയാണ് ബെറ്റി ഫേയ്സ്ബുക്കിലൂടെ കൊടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം മന്ത്രി വി ശിവൻകുട്ടി നൽകിയ വിശദീകരണത്തോട് സാമ്യമുള്ള മറുപടി തന്നെയാണ് ബെറ്റിയും നൽകിയിരിക്കുന്നത്. ഞങ്ങൾ സഖാക്കൾ ഇങ്ങനെയൊക്കെയാണ്. ഏ കെ ജി സെന്ററിലും, ഏ കെ ജി ഭവനിലും, ജില്ലാ കമ്മിറ്റി ഓഫീസുകളിലും മെസ്സിൽ നിന്നും ഭക്ഷണം കഴിച്ചശേഷം അവരവർ കഴിച്ച പാത്രങ്ങൾ സഖാക്കൾ സ്വയം കഴുകി വെക്കുന്ന സമ്പ്രദായമാണുള്ളത്. ബേബി സ്വന്തം വീട്ടിലും അടുപ്പമുള്ള മറ്റു സ്ഥലങ്ങളിലും അങ്ങിനെതന്നെ ചെയ്യുന്നു. ഞങ്ങൾക്കതിൽ അഭിമാനമേയുള്ളൂ. ഞങ്ങളുടെ വീടുകളിൽ സഹായത്തിന് ആരുമില്ലാത്തപ്പോൾ എനിക്കോ ചിഞ്ചുവിനോ ആവലാതി ഇല്ല. ഞങ്ങൾ അറിയാതെയും പറയാതെയും അപ്പുവും ബേബിയും വീട്ടിലെ പാത്രങ്ങൾ നല്ല വൃത്തിയായി തന്നെ കഴുകി വെച്ചിട്ടുണ്ടാകുമെന്നാണ്…
Read More » -
കഴിച്ച പാത്രം കഴുകി വെയ്ക്കുന്നത് പൊട്ട ശീലമല്ല: പാത്രം കഴുകി വെച്ചതുകൊണ്ട് വോട്ട് പാത്രത്തിൽ വീഴില്ല : ഡൽഹിയിലായാലും തിരുവനന്തപുരത്തായാലും ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവയ്ക്കുന്നത് ഞങ്ങളുടെ ശീലം എന്ന് മന്ത്രി ശിവൻകുട്ടി: അത് കാണുമ്പോൾ അസ്വസ്ഥത തോന്നുന്നത് പഴഞ്ചൻ ഫ്യൂഡൽ മാടമ്പിത്തരം ഉള്ളിൽപേറുന്നവർക്ക്
തിരുവനന്തപുരം : അവനവൻ ഭക്ഷണം കഴിച്ച പാത്രം കഴുകി വെയ്ക്കുന്നത് ഒരിക്കലും ഒരു പൊട്ട ശീലമല്ല.ഇവിടെ സ്ത്രീകൾക്കു മാത്രമായി ഒരു പണിയും പതിച്ചു കൊടുത്തിട്ടുമില്ല. ഒരു സ്ത്രീ ചെയ്യുന്ന ഏത് ജോലിയും പുരുഷനും ചെയ്യാവുന്നതാണ്.അതുകൊണ്ടുതന്നെ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി താൻ ഭക്ഷണം കഴിച്ച പാത്രം കഴുകി വെച്ചതുകൊണ്ട് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല.ബേബി പാത്രം കഴുകി എന്നതുകൊണ്ട് ആ പാത്രത്തിലേക്ക് സിപിഎമ്മിന് വോട്ടുകളും വീഴാൻ പോകുന്നില്ല. അത് മറ്റാരെക്കാളും നന്നായി സിപിഎമ്മിന് അറിയാം. കാരണം ബേബി ആ പാത്രം കഴുകിയത് വോട്ട് കിട്ടാനോ കയ്യടിക്കോ സിംപതിക്കോ വേണ്ടിയല്ല. ഇക്കാര്യം വളരെ വിശദമായി മന്ത്രി വി ശിവൻകുട്ടി ഫേയ്സ്ബുക്കിൽ സുദീർഘമായ ഒരു കുറിപ്പിലൂടെ പറഞ്ഞിട്ടുണ്ട്. ബേബിയുടെ പാത്രം കഴുകലിനെ പരിഹസിച്ചവർ നിർബന്ധമായും വായിച്ചിരിക്കേണ്ട കുറിപ്പാണിത്. ഒരു രാഷ്ട്രീയ മറുപടി എന്നതിനപ്പുറം ഒരുപാട് കാര്യങ്ങൾ ശിവൻകുട്ടിയുടെ കുറിപ്പിൽ ഉണ്ട്. ‘പഴഞ്ചൻ ഫ്യൂഡൽ മാടമ്പിത്തരം ഉള്ളിൽപേറുന്നവർക്ക്…
Read More »
