Newsthen Special

  • ‘പോയി തോറ്റ് തുന്നംപാടി വരൂ, ഹസന്‍ നവാസിനെ കൈയില്‍ വച്ചിട്ടാണ് ബാബറിനെ എടുക്കുന്നത്’; ടി20 ടീം പ്രഖ്യാപനത്തിനു പിന്നാലെ ട്രോളുമായി പാക് ക്രിക്കറ്റ് ആരാധകര്‍

    ഇസ്ലാമാബാദ്: ബഹിഷ്‌കരണ ഭീഷണികള്‍ക്ക് നടുവിലും ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പിസിബിക്കെതിരെ വന്‍ പ്രതിഷേധവുമായി പാക് ആരാധകര്‍. ബാബര്‍ അസമിനെ പതിനഞ്ചംഗ ടീമില്‍ ഉള്‍പ്പെടുത്തിയതിലാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം കടുക്കുന്നത്. ബിഗ് ബാഷ് ലീഗില്‍ ദയനീയ പ്രകടനമാണ് അസം നടത്തിയത്. ‘ഒരു കളി പോലും ജയിക്കാതെ നാണം കെട്ട് തിരിച്ച് വരാന്‍ ഇപ്പോഴേ തീരുമാനിച്ചുറപ്പിച്ചത് പോലെ’യുണ്ട് എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. ‘ഹസന്‍ നവാസിനെ പോലെ ഒരു പ്രതിഭയെ കയ്യില്‍ വച്ചിട്ടാണ് ബാബര്‍ അസമിനെ ടീമില്‍ തിരുകിക്കയറ്റി’യതെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്. ‘ബാബര്‍ അസമാണ് ഏറ്റവും ഭാഗ്യമുള്ള ക്രിക്കറ്റ്താരം. 90 ലെ ബാറ്റിങ് ശൈലിയും വച്ച് ഈ 2026ലും അദ്ദേഹം ലോകകപ്പ് കളിക്കാനുണ്ട്’ എന്നായിരുന്നു മറ്റൊരാള്‍ എക്‌സില്‍ കുറിച്ചത്. ലോകകപ്പല്ല ബഹിഷ്‌കരിക്കേണ്ടത്, ഈ ബാറ്റിങ് നിരയെയാണ് എന്നാണ് മറ്റൊരു കമന്റ്. ‘ഹസന്‍ നവാസില്ല, പക്ഷേ ഇടം പിടിച്ചതാരൊക്കെയാണെന്ന് നോക്കൂ, ഉസ്മാന്‍ ഖ്വാജ, ഫഖര്‍, സല്‍മാന്‍ അലി ആഗ, ബാബര്‍ അസം..! ഷോയബും…

    Read More »
  • റിപ്പബ്ലിക് ആഘോഷം തുടങ്ങാന്‍ മണിക്കൂറുകള്‍; രാജസ്ഥാനില്‍ നിന്ന് പതിനായിരം കിലോ അമോണിയം നൈട്രേറ്റും ഡിറ്റണേറ്ററുകളും പിടികൂടി; ചെങ്കോട്ട സ്‌ഫോടനത്തിനു സമാന നീക്കത്തിന് പദ്ധതി? രാജ്യം അതീവ ജാഗ്രതയില്‍

    ന്യൂഡല്‍ഹി: രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജസ്ഥാനില്‍ നിന്ന് വന്‍തോതില്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി. ഉഗ്ര സ്‌ഫോടന ശേഷിയുള്ള 10,000 കിലോ അമോണിയം നൈട്രേറ്റും ഡിറ്റണേറ്ററുകളുമാണ് ഇന്നലെ രാത്രിയോടെ നാഗുര്‍ ജില്ലയിലെ ഹര്‍സൗറില്‍ നിന്ന് പിടികൂടിയത്. വയലില്‍ ഒളിപ്പിച്ച നിലയില്‍ 187 ചാക്കുകളിലായാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നതെന്ന് നാഗുര്‍ എസ്പി മൃദുല്‍ കഛ്വ അറിയിച്ചു. ഇതിന് പുറമെ ഒന്‍പത് കാര്‍ഡ് ബോര്‍ഡ് ബോക്‌സുകളിലായി സൂക്ഷിച്ചിരുന്ന ഡിറ്റണേറ്ററുകളും 12 ബോക്‌സുകളിലായി സൂക്ഷിച്ച 15 കെട്ട് നീല ഫ്യൂസ് ഫയറും 12 ബോക്‌സിലായി അഞ്ച് കെട്ട് ചുവപ്പ് ഫ്യൂസ് വയറും ഇവിടെ നിന്നും കണ്ടെത്തി. കഴിഞ്ഞ നവംബറില്‍ ചെങ്കോട്ടയില്‍ സ്‌ഫോടനത്തിന് ഭീകരര്‍ ഉപയോഗിച്ചതും അമോണിയം നൈട്രേറ്റായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഗ്രാമവാസിയായ സുലൈമാന്‍ ഖാന്‍ പിടിയിലായി. മൂന്ന് ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെ നേരത്തെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. അനധികൃത ഖനനത്തിനായി ആളുകള്‍ക്ക് വെടിമരുന്ന് നല്‍കിവരുന്നയാളാണ് സുലൈമാനെന്നാണ്…

    Read More »
  • ഗേ ഗ്രൂപ്പില്‍ അംഗം; ഇഷ്ടം ആണുങ്ങളോട്; കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയതില്‍ ഗുരുതര ആരോപണങ്ങളുമായി കുടുംബം; അഞ്ചുവര്‍ഷം അവഗണിച്ചിട്ടും ഗ്രീമ ബന്ധം വേര്‍പെടുത്താന്‍ ആഗ്രഹിച്ചില്ലെന്നും വെളിപ്പെടുത്തല്‍

    തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. എസ്.എല്‍.സജിത (54), മകള്‍ ഗ്രീമ എസ്.രാജ് (30) എന്നിവരെ ബുധനാഴ്ച വൈകിട്ടാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിയാനുള്ള ആഗ്രഹമാണ് ഗ്രീമയുമായുള്ള കുടുംബജീവിതം ഒഴിവാക്കാന്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ശ്രമിച്ചതിന്റെ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. വിവിധ രാജ്യങ്ങളില്‍ യാത്ര ചെയ്തിരുന്ന ഉണ്ണികൃഷ്ണന്‍ ആണ്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളില്‍ അംഗമായതിന്റെയും അവരുമായി സൗഹൃദം സ്ഥാപിച്ചിരുന്നതിന്റെയും തെളിവുകള്‍ ഗ്രീമയുടെ ബന്ധുക്കള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഭര്‍ത്താവ് കൂടെക്കൂട്ടുമെന്ന് വിശ്വസിച്ച ഗ്രീമ അഞ്ച് വര്‍ഷം കടുത്ത അവഗണന നേരിട്ടിട്ടും ഒരിക്കലും വിവാഹബന്ധം വേര്‍പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഇയാള്‍ പി.എച്ച്.ഡി നേട്ടത്തിന് പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുടുംബാംഗങ്ങളുമായി സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ബോധപൂര്‍വം അകലം പാലിച്ചെന്നും, ഈസമയം പലയിടങ്ങളിലേക്കും സുഹൃത്തുക്കളെ തേടി സഞ്ചരിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവിനൊപ്പം വിദേശത്ത് കഴിയാന്‍ ആഗ്രഹിച്ചിരുന്ന ഗ്രീമ വിവാഹ നിശ്ചയത്തിന് പിന്നാലെ പാസ്‌പോര്‍ട്ട് എടുത്ത് തയാറായിരുന്നു.…

    Read More »
  • ‘ഞങ്ങള്‍ സര്‍ക്കാരിനെയാണ് അനുസരിക്കുന്നത്, ഐസിസിയെ അല്ല’; ബംഗ്ലാദേശിനു പിന്നാലെ ടി20 ലോകകപ്പില്‍ പങ്കെടുക്കുന്നത് സ്ഥിരീകരിക്കാതെ പാകിസ്ഥാന്‍; ഇന്ത്യയുടെ ഇഷ്ടത്തിനല്ല നടപടികള്‍ വേണ്ടതെന്നു നഖ്‌വി

    ദുബായ്: ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റാത്ത ഐസിസിയുടെ (ഐസിസി) നടപടി ‘ഇരട്ടത്താപ്പ്’ ആണെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി. ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ കാരണം പാകിസ്ഥാന്‍ തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് കളിക്കുന്നത്. ലോകകപ്പിനുള്ള ടീമിനെ പാകിസ്ഥാന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് നഖ്വി പറഞ്ഞു. ‘ലോകകപ്പിലെ പങ്കാളിത്തത്തെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് പാകിസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത് പോലെയായിരിക്കും’- അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രി ഇപ്പോള്‍ പാകിസ്ഥാനിലില്ല. അദ്ദേഹം തിരിച്ചെത്തിയാല്‍ അന്തിമ തീരുമാനം അറിയിക്കാന്‍ എനിക്ക് സാധിക്കും. ഇത് സര്‍ക്കാരിന്റെ തീരുമാനമാണ്. ഞങ്ങള്‍ അവരെയാണ് അനുസരിക്കുന്നത്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനെ അല്ല’ ഐസിസി ബംഗ്ലാദേശിനോട് അനീതി കാണിച്ചതായും നഖ്വി പറഞ്ഞു. ‘നിങ്ങള്‍ക്ക് ഇരട്ടത്താപ്പ് പാടില്ല. ഒരു രാജ്യത്തിന് (ഇന്ത്യ) അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്നും മറ്റുള്ളവര്‍ നേരെ വിപരീതമായി ചെയ്യണമെന്നും പറയാന്‍ കഴിയില്ല- അദ്ദേഹം പറഞ്ഞു. ‘അതുകൊണ്ടാണ് ഞങ്ങള്‍ ഈ നിലപാട് സ്വീകരിച്ചത്. ബംഗ്ലാദേശിനോട് അനീതി…

    Read More »
  • ‘ഉമ്മ ഹൂറന്‍മാരില്ലാത്ത ലോകത്തേക്ക് മടങ്ങി, ഉമ്മയുടെ സ്‌നേഹം കവര്‍ന്നെടുത്ത ആശയങ്ങളോടുള്ള യുദ്ധം തുടരുകതന്നെ ചെയ്യും, ഈ സമയത്ത് പറഞ്ഞതു കൊണ്ടല്ലേ നിങ്ങള്‍ക്ക് കൊണ്ടത്’; മാതാവിന്റെ മരണവാര്‍ത്ത അറിയിച്ച പോസ്റ്റ് വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ആരിഫ്

    കൊച്ചി: ഉമ്മയുടെ മരണവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനു താഴെ വിശ്വാസികളുടെ പ്രതികരണങ്ങള്‍ രൂക്ഷമാകുന്നതിനിടെ വിശദീകരണവുമായി സ്വതന്ത്ര ചിന്തകനും എക്‌സ് മുസ്ലിമുമായ ആരിഫ് ഹുസൈന്‍ തെരുവത്ത്. പോസ്റ്റ് പിന്‍വലിക്കില്ലെന്നും മാപ്പു പറയില്ലെന്നും വ്യക്തമാക്കി ആരിഫ്, ആ പോസ്റ്റിലെ ഓരോ വാക്കും പൂര്‍ണ ബോധ്യത്തോടെയാണ് ഏഴുതിയതെന്നും പറയുന്നു. ‘ഉമ്മ മരിച്ചു. ഹൂറന്‍മാര്‍ക്കുവേണ്ടി സ്വന്തം മകനെവരെ തള്ളിപ്പറഞ്ഞ എന്റെ ജിഹാദി ഉമ്മ ഹൂറന്‍മാര്‍ ഇല്ലാത്ത ലോകത്തേക്കു പോയി. ആദരാഞ്ജലികള്‍’ എന്നായിരുന്നു ആരിഫിന്റെ പോസ്റ്റ്. ഇതിനു താഴെ വിശ്വാസികളും ഇസ്ലാമിക പ്രചാരകരും രൂക്ഷമായ ഭാഷയിലാണ് പ്രതികരണങ്ങളുമായി എത്തിയത്. എന്നാല്‍, ഉമ്മയുടെ സ്‌നേഹം എന്നില്‍നിന്ന് കവര്‍ന്നെടുത്ത, ഉമ്മ വിശ്വസിച്ച ആശയങ്ങളോടുള്ള യുദ്ധം തുടരുകതന്നെ ചെയ്യുമെന്ന് ആവര്‍ത്തിക്കുകയാണ് ആരിഫ് ചെയ്യുന്നത്. പോസ്റ്റിന്റെ പൂര്‍ണരൂപം   പോസ്റ്റ് പിന്‍വലിക്കില്ല. മാപ്പ് പറയാനല്ല, വ്യക്തമാക്കാനാണ്. എന്റെ ഉമ്മയുടെ മരണവാര്‍ത്ത അറിയിച്ചുകൊണ്ട് ഞാന്‍ ഇട്ട പോസ്റ്റ് കണ്ട്, എന്നെ സദാചാരവും സ്‌നേഹവും പഠിപ്പിക്കാന്‍ വരുന്നവരോട്… ആ പോസ്റ്റിലെ ഓരോ വാക്കും ഞാന്‍ പൂര്‍ണ്ണബോധ്യത്തോടെ, കൃത്യമായ…

    Read More »
  • ‘പഞ്ചാഗ്നി മധ്യേ തപസു ചെയ്താലുമീ’ എന്നു വിധിയില്‍ എഴുതിയ ജഡ്ജിക്കു ‘നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും’ എന്ന ബൈബിള്‍ വാചകം മറുപടി; ശബരിമല വിഷയത്തില്‍ കോടതിയലക്ഷ്യം നേരിടുന്ന സുരേഷ് കുമാര്‍ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രംഗത്ത്; ‘കൊടിമരം മാറ്റിയതിലെ ജുഡീഷ്യല്‍ വീഴ്ചയില്‍ ജഡ്ജിമാരെ ഏത് അഗ്നിയില്‍ ദഹിപ്പിക്കും?’

    കൊച്ചി: ‘പഞ്ചാഗ്നിമധ്യേ തപസു ചെയ്താലുമീ’ എന്ന സിനിമാപ്പാട്ട് വിധിയില്‍ എഴുതിച്ചേര്‍ത്ത ജഡ്ജിക്ക് ‘നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും, നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നുകിട്ടും’ എന്ന ബൈബിള്‍ വചനമാണു മറുപടിയെന്ന് ദേവസ്വം ബെഞ്ചിനെതിരായ എഫ്ബി പോസ്റ്റുകളുടെ പേരില്‍ കോടതിയലക്ഷ്യ നടപടി നേരിടുന്ന പി.കെ. സുരേഷ് കുമാര്‍. ഒരു ജഡ്ജിയും വിമര്‍ശനത്തിന് അതീതരല്ലെന്നും ഭരണഘടനാ പദവികള്‍ വഹിക്കുന്നതിന്റെ ചില പ്രവിലേജുകള്‍ മാത്രമാണ് അവര്‍ക്കുള്ളതെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഗാലറികളിലെ കൈയ്യടികള്‍ ലക്ഷ്യം വെച്ച് എന്ന് സംശയിക്കുന്ന രീതിയില്‍ ജാമ്യ ഹര്‍ജികള്‍ പരിഗണിച്ച സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ അനുചിതമാണ്. ബോര്‍ഡിന് മുകളില്‍ ഹൈക്കോടതി നിയമിച്ച സ്‌പെഷ്യല്‍ ദേവസ്വം കമ്മീഷണര്‍ ഈ കാര്യങ്ങള്‍ നടക്കുമ്പോള്‍ ആരുടെ എന്ത് എടുത്ത് നടക്കുകയായിരുന്നു? എന്തേ ആ ചോദ്യം കോടതി ചോദിക്കുന്നില്ല? പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡണ്ട് ആയിരുന്ന കാലത്ത് അന്നത്തെ ഹൈക്കോടതി ദേവസ്വം ബെഞ്ച് നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ സാന്നിദ്ധ്യത്തിന്‍ നടന്ന കൊടിമര പുനരുദ്ധാരണം സംബന്ധിച്ച് ഇപ്പോള്‍…

    Read More »
  • അവസരം പാഴാക്കി സഞ്ജു; ട്വന്റി 20 ലോക കപ്പിലേക്കുള്ള ടിക്കറ്റില്‍ അടിച്ചു കയറി ഇഷാന്‍; കീപ്പര്‍, ഓപ്പണിംഗ് സ്ഥാനത്തു വെല്ലുവിളി; വീഡിയോ പുറത്തു വന്നതിനു പിന്നാലെ ചര്‍ച്ചകള്‍ സജീവം

    ബംഗളുരു: ട്വന്റി 20 ലോകകപ്പില്‍ ഫസ്റ്റ് ചോയ്‌സ് കീപ്പര്‍, ഓപ്പണിംഗ് സ്ഥാനത്തിനുവേണ്ടി പേരാട്ടം മുറുകുമ്പോള്‍ സഞ്ജുവിനെ പിന്തള്ളി ഇഷാന്‍ കിഷന്റെ കുതിപ്പ്. സഞ്ജു നേരത്തേ ഏറെക്കുറെ സീറ്റുറപ്പിച്ചെങ്കില്‍ ഇപ്പോള്‍ സംഗതി മാറിമറിയുന്നെന്നാണു സൂചനക.ള്‍ ന്യൂസിലാന്‍ഡിനെതിരേ പുരോഗമിക്കുന്ന ടി20 പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങള്‍ കഴിഞ്ഞതോടെയാണ് സഞ്ജു കുഴപ്പത്തലാകുന്നത്. ആരും സാധ്യത കല്‍പ്പിക്കാതിരുന്ന ഇഷാന്‍ ശക്തമായ വെല്ലുവിളിയും ഉയര്‍ത്തുന്നു. ഇന്ത്യന്‍ ടീന്റെ പുതിയൊരു വീഡിയോ പുറത്തുവന്നതോടെ ഇഷാന്‍ ലോകകപ്പിലെ ഫസ്റ്റ് ചോയ്സ് കീപ്പര്‍ സ്ഥാനം ഉറപ്പാക്കിയോ എന്നും പലരും സംശയിക്കുന്നു.   ന്യൂസിലാന്‍ഡുമായി ഗുവാഹത്തിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടി20 മല്‍സരത്തിനു മുന്നോടിയായി ഇന്ത്യന്‍ ടീം വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കു വരുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വളരെ പെട്ടെന്നു തന്നെ ഇതു വൈറലായി മാറി. ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും ഇഷാന്‍ കിഷനും തമ്മിലുള്ള സംസാരവും സൗഹൃദവുമെല്ലാണ് ഇതിനു കാരണം. താരങ്ങളും കോച്ചിങ് സംഘത്തിലുള്ളവരും വരിവരിയായി നടന്നുവരവെ ഏറ്റവും മുന്നിലാണ് ഗംഭീറും ഇഷാനുമുള്ളത്.…

    Read More »
  • മഞ്ഞക്കുറ്റികൾ വീണ്ടും ഉയർത്തെഴുന്നേൽക്കുമോ : അതിവേഗ റെയിൽപാത പദ്ധതിയുമായി മുന്നോട്ടെന്ന് ഇ ശ്രീധരൻ: പാth യാഥാർത്ഥ്യമായാൽ തിരുവനന്തപുരം – കണ്ണൂർ യാത്രയ്ക്ക് വെറും 3.15 മണിക്കൂര്‍; പതിനഞ്ച് ദിവസത്തിനകം പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് മെട്രോമാൻ 

        L   പാലക്കാട്: കേരളത്തിലെത്ര പുതിയ ചരിത്രമെഴുതാൻ അതിവേഗ റെയിൽപാത പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നു.പല എതിർപ്പുകൾ മൂലം മാറ്റിവയ്ക്കപ്പെട്ട അതിവേഗ റെയിൽ പദ്ധതി വീണ്ടും വരാൻ പോകുന്നു. അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം മെട്രോമാൻ ഇ. ശ്രീധരൻ നടത്തിക്കഴിഞ്ഞു. അതിവേഗ റെയില്‍പാതയ്ക്കുള്ള ഓഫീസ് പൊന്നാനിയില്‍ സജ്ജമെന്ന് ഡിഎംആര്‍സി മുന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. അതിവേഗ റെയില്‍വേയുമായി ബന്ധപ്പെട്ട് സമയം കളയാനില്ല. രണ്ടാം തീയതി ഓഫീസ് തുറക്കും. പതിനഞ്ച് ദിവസത്തിനകം പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടാകും. റെയില്‍വേയുടെ നിര്‍ദേശപ്രകാരം മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഇ ശ്രീധരൻ പറഞ്ഞു. പാലക്കാട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇ ശ്രീധരൻ. പതിനാല് സ്റ്റേഷന്‍ എന്നായിരിക്കും ആദ്യ പ്ലാന്‍ എന്നും ശ്രീധരൻ പറഞ്ഞു. അത് പിന്നീട് 22 ആയി ഉയര്‍ത്തും. ആദ്യ സ്റ്റോപ്പ് തിരുവനന്തപുത്തായിരിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. തിരുവനന്തപുരം എയര്‍പോര്‍ട്ട്, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, ആലുവ, തൃശൂര്‍,…

    Read More »
  • പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ റെഡിയായി ജി.സുധാകരൻ : മത്സരിക്കണമെന്ന് വലിയ നിർബന്ധമൊന്നുമില്ലെന്നും വെളിപ്പെടുത്തൽ : മന്ത്രിയായി ചെയ്യാവുന്നതെല്ലാം ജനങ്ങൾക്ക് ചെയ്തു കാണിച്ചു കൊടുത്തു കഴിഞ്ഞു 

          ആലപ്പുഴ: പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണെന്ന സൂചനയുമായി മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. പാർട്ടിയുടെ തെറ്റുകളെയും നേതാക്കളുടെ വഴിവിട്ട നടപടികളെയും രൂക്ഷമായി വിമർശിക്കുന്ന സുധാകരൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉന്നയിക്കപ്പെടുന്നതിനിടയിലാണ് പാർട്ടി പറഞ്ഞാൽ താൻ കളത്തിലിറങ്ങും എന്ന് സുധാകരൻ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ തനിക്ക് മത്സരിക്കണം എന്ന് യാതൊരു നിർബന്ധവും ഇല്ലെന്നും സുധാകരൻ വ്യക്തമാക്കുന്നു. അതിനുള്ള കാരണമായി സുധാകരൻ പറയുന്നത് ഇതാണ് – എനിക്ക് മത്സരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. നാല് തവണ ജയിച്ചു. എന്നെ മിനിസ്റ്ററാക്കി. ചെയ്യാവുന്നത് ചെയ്ത് ജനങ്ങളെ കാണിച്ചുകൊടുത്തില്ലേ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആയാലും സംഘടനാ പ്രവർത്തനത്തിൽ ആയാലും പാർട്ടി പറയുന്നതിന് അപ്പുറം പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല.തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകും. മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. പാർട്ടി പറഞ്ഞാൽ മത്സരിക്കും.   സുധാകരനെ ഇക്കുറി നിയമസഭയിലേക്ക് അയക്കാൻ പാർട്ടി മുതിരുമോ എന്നതാണ് ഇനി അറിയാനുള്ളത്.നേതൃത്വവുമായി വലിയ സുഖത്തിലല്ലാത്ത…

    Read More »
  • ഒരു സംശയം തിരുവനന്തപുരം കോപ്പറേഷൻ നമ്മളല്ലേ ഭരിക്കണത്: പിന്നെ എന്തടെ നമുക്ക് പിഴ: തലസ്ഥാനത്തെ ബിജെപി നേതാക്കൾ ബിജെപി ഭരിക്കുന്ന കോർപ്പറേഷൻ പിഴയിട്ടതിൽ അമ്പരക്കുന്നു : മോദിയെ സ്വീകരിക്കാൻ പൊതുസ്ഥലത്ത് കൊടികളും ബാനറുകളും സ്ഥാപിച്ച ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം പിഴയിട്ട കോർപ്പറേഷൻ ഭരണ നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ മുറുമുറുപ്പ് 

          തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ സിപിഎം ഭരിക്കുമ്പോൾ പോലും ഇങ്ങനെ ഉണ്ടായിട്ടില്ലല്ലോ എന്നാണ് തിരുവനന്തപുരത്തെ ബിജെപി ജില്ലാ കമ്മിറ്റിയിലെ നേതാക്കൾ ചിന്തിക്കുന്നത്. തങ്ങൾ ഭരിക്കുന്ന കോർപ്പറേഷൻ അല്ലേ കുഴപ്പമൊന്നും ഉണ്ടാകില്ല എന്ന് കരുതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ ബിജെപി ജില്ലാ കമ്മിറ്റി തിരുവനന്തപുരമാകെ അലങ്കരിച്ച് ആഘോഷമാക്കിയത്. പക്ഷേ തീരെ പ്രതീക്ഷിക്കാതെ ബിജെപി ഭരിക്കുന്ന കോർപ്പറേഷനിൽ നിന്ന് ദാ വരുന്നു പിഴ അടയ്ക്കാൻ ഉള്ള നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പൊതുസ്ഥലത്ത് അനുമതിയില്ലാതെ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടികളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മറ്റിക്ക് 20 ലക്ഷം രൂപ പിഴയിട്ട തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണ നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ എതിർപ്പും അമർഷവും രൂക്ഷം. കോർപ്പറേഷൻ പ്രതിപക്ഷത്തിന് പറഞ്ഞു ചിരിക്കാൻ ഉള്ള വകയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത് എന്ന് ബിജെപി ജില്ലാ കമ്മിറ്റിയിലെ പല അംഗങ്ങളും ചൂണ്ടിക്കാണിക്കുന്നു. ബിജെപി ഭരിക്കുന്ന കോർപ്പറേഷനിൽ നിന്ന് ഇത്തരമൊരു നീക്കം തീർത്തും അപ്രതീക്ഷിതമായിരുന്നു എന്ന് നേതൃത്വവും പറയുന്നു.…

    Read More »
Back to top button
error: