Newsthen Special

  • വന്‍ ആകാശ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി; ജിദ്ദ-കോഴിക്കോട് വിമാനത്തിന് ആകാശത്ത് വെച്ച് തകരാര്‍; അടിയന്തിര ലാന്‍ഡിംഗ് നെടുമ്പാശേരിയില്‍; രണ്ടു ടയറുകള്‍ പൊട്ടി; 160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതര്‍

      കൊച്ചി: വന്‍ ആകാശ ദുരന്തം തലനാരിഴയ്ക്ക് വഴിമാറി. 160 യാത്രക്കാരും ജീവനക്കാരുമായി ജിദ്ദയില്‍ നിന്ന് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പറക്കുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിനാണ് യാത്രാമധ്യേ ആകാശത്തുവെച്ച് തകരാറുണ്ടായത്. ലാന്‍ഡിങ് ഗിയറിലെ തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി ലാന്‍ഡു ചെയ്യാന്‍ പൈലറ്റ് അനുവാദം തേടുകയും തുടര്‍ന്ന് കരിപ്പൂരിലിറങ്ങേണ്ട വിമാനം നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാന്‍ഡു ചെയ്ത വിമാനത്തിന്റെ രണ്ടു ടയറുകള്‍ പൊട്ടുകയും ചെയ്തു. ഭാഗ്യം കൊണ്ട് മാത്രമാണ് മറ്റൊരു വലിയ ആകാശ ദുരന്തം ഒഴിവായത്. വിമാനത്തിലെ 160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.   ഇന്നു രാവിലെ 9.05-നാണ് ജിദ്ദയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. അടിയന്തിര ലാന്‍ഡിംഗിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പൈലറ്റിന്റെ സന്ദേശം ലഭിച്ചയുടന്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എമര്‍ജന്‍സി ലാന്‍ഡിംഗിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കി. ഏതെങ്കിലും തരത്തിലുള്ള അത്യാഹിതമുണ്ടായാല്‍ അത് നേരിടാനും പ്രതിരോധിക്കാനുമുള്ള സജ്ജീകരണങ്ങളും…

    Read More »
  • താഴേക്ക് പോകാതിരിക്കാന്‍ താഴെത്തട്ടിലേക്ക് പോകാന്‍ സിപിഎം; നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പുത്തന്‍ തന്ത്രങ്ങള്‍; തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപി ആവിഷ്‌കരിച്ച പ്രചരണരീതി സിപിഎമ്മും പരീക്ഷിക്കും; ജനപക്ഷമാകാന്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പദ്ധതികളുമായി സിപിഎം

      തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ പ്രചരണരീതിയുടെ ചുവടുപിടിച്ച് താഴേത്തട്ടിലേക്ക് പ്രവര്‍ത്തനപ്രചരണം വ്യാപിപ്പിക്കാന്‍ സിപിഎം. തദ്ദേശഭരണ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികള്‍ പരിഹരിക്കാന്‍ എന്തുചെയ്യണമെന്ന ആലോചനയില്‍ നിന്നാണ് ഇനിയും താഴേക്ക് പോകാതിരിക്കാന്‍ ഇനി താഴേത്തട്ടിലേക്ക് പോകാമെന്ന നിര്‍ദ്ദേശം പൊതുവെ ഉയര്‍ന്നത്. ബിജെപി ഇത്തവണ നടത്തിയ വീടുവീടാന്തരം കയറിയിറങ്ങിയും തങ്ങളോട് അകലം പാലിക്കുന്നവരെപോലും കൂടെ നിര്‍ത്താനുള്ള തന്ത്രങ്ങള്‍ മെനഞ്ഞും നടത്തിയ പ്രചരണമാര്‍ഗങ്ങള്‍ ബിജെപിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇതേ തന്ത്രം സിപിഎം പ്രയോഗിക്കുകയാണെങ്കില്‍ കൂടുതല്‍ ഗുണം കിട്ടുമെന്നാണ് പൊതുവെ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അഭിപ്രായം. താഴേത്തട്ടിലുള്ള ഗ്രിപ്പ് സിപിഎമ്മിന് വിട്ടുപോയതാണ് പലയിടത്തേയും തിരിച്ചടികള്‍ക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനോ പരിഹരിക്കാനോ സിപിഎമ്മിന് സാധിക്കാതെ പോയതിന് വലിയ വില കൊടുക്കേണ്ടി വന്നുവെന്നും വിലയിരുത്തുന്നു. പല കാരണങ്ങള്‍ കൊണ്ടും സിപിഎമ്മിന് നഷ്ടമായ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ എന്തു മാര്‍ഗം വേണമെങ്കിലും സ്വീകരിക്കാമെന്നാണ് പ്രാദേശിക തലത്തിലേക്ക് മുകളില്‍ നിന്ന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സ്വര്‍ണക്കൊളള കേസ് അടക്കം സൃഷ്ടിച്ച നെഗറ്റീവ് ഇമേജ്…

    Read More »
  • മോദി സര്‍ക്കാരിന്റെ സെമികണ്ടക്ടര്‍ വ്യവസായ പ്രോത്സാഹനം: രണ്ടു കമ്പനികള്‍ അനുവദിച്ചത് ടാറ്റ ഗ്രൂപ്പിന്; തൊട്ടുപിന്നാലെ ബിജെപിക്ക് സംഭാവനയായി കിട്ടിയത് 758 കോടി! മൂന്നാം കമ്പനി അനുവദിച്ച മുരുഗപ്പ ഗ്രൂപ്പും നല്‍കി 125 കോടി; കോണ്‍ഗ്രസിന് 77.3 കോടി; പത്തു പാര്‍ട്ടികള്‍ക്ക് 10 കോടിവീതം വേറെയും; മൊത്തം സംഭാവനയുടെ 82% ബിജെപിക്ക്

    ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രാജ്യത്തു അര്‍ധചാലക വ്യവസായ (സെമി കണ്ടക്ടര്‍)ത്തിനു വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ടാറ്റാ ഗ്രൂപ്പില്‍നിന്ന് നൂറുകണക്കിനു കോടി രൂപ സംഭാവനയായി ലഭിച്ചെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ദേശീയ മാധ്യമമായ സ്‌ക്രോള്‍. 2024 ഫെബ്രുവരി 29നാണ് പ്രധാനമന്ത്രി അധ്യക്ഷനായ കാബിനറ്റ് മൂന്നു സെമി കണ്ടക്ടര്‍ യൂണിറ്റുകള്‍ അംഗീകരിച്ചത്. ഇതില്‍ രണ്ടെണ്ണം ടാറ്റ ഗ്രൂപ്പ് നയിക്കുന്നതായിരുന്നു. സെമികണ്ടക്ടര്‍ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യൂണിറ്റുകള്‍ നിര്‍മിക്കുന്നതിന്റെ പകുതി ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ചു ടാറ്റ ഗ്രൂപ്പിന്റെ രണ്ടു യൂണിറ്റുകള്‍ക്കായി സര്‍ക്കാര്‍ നല്‍കുക 44,203 കോടി രൂപ! കാബിനറ്റ് അംഗീകാരത്തിന്റെ നാലാഴ്ച കഴിഞ്ഞ്, ടാറ്റ ഗ്രൂപ്പ് ബിജെപിക്കു നല്‍കിയത് 758 കോടിയുടെ സംഭാവനയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഘട്ടത്തില്‍ പാര്‍ട്ടിക്കു ലഭിക്കുന്ന ഏറ്റവും വലിയ സംഭാവനയാണിത്. 2023-24 വര്‍ഷത്തില്‍ ലഭിച്ച സംഭാവനകളെ മറികടക്കുന്ന പടുകൂറ്റന്‍…

    Read More »
  • മിസിംഗ് ടൈല്‍ സിന്‍ഡ്രോം: നെഗറ്റിവിറ്റി എങ്ങനെ നമ്മുടെ ചിന്തയെ നിശബ്ദമായി കീഴടക്കുന്നു? ജീവിതത്തില്‍ ശീലമായി മാറിയേക്കാവുന്ന ചില നെഗറ്റീവ് ചിന്തകള്‍ എങ്ങനെയുണ്ടാകുന്നു? എങ്ങനെ എപ്പോഴും പോസിറ്റീവായി ഇരിക്കാം? ശ്രദ്ധയൊന്നു മാറ്റിപ്പിടിച്ചാല്‍ മതി! ചര്‍ച്ചയായി കുറിപ്പ്

    കൊച്ചി: നമ്മുടെ ചിന്തയെ രൂപപ്പെടുത്തുന്നത് നമുക്കു ചുറ്റും നടക്കുന്ന കാര്യങ്ങളാണ്. അതുപോലെതന്നെയാണ് നെഗറ്റിവിറ്റിയും നമ്മുടെ ചിന്തയെ നിശബ്ദമായി കീഴടക്കുന്നത്. ജീവിതത്തില്‍ എപ്പോഴും പോസിറ്റീവായി ഇരിക്കുക എന്നത് അസാധ്യമാണെങ്കിലും അതിനുള്ള ശ്രമങ്ങള്‍തന്നെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. നാം എവിടേക്കു ശ്രദ്ധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതെന്നു മാത്രം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിവിറ്റിയുമായി ബന്ധപ്പെട്ടു നിരവധി ചര്‍ച്ചകള്‍ നടക്കാറുണ്ടെങ്കിലും ഡോ. മനു മെല്‍വിന്‍ ജോയിയുടെ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.   പോസ്റ്റിന്റെ പൂര്‍ണരൂപം   മിസിംഗ് ടൈല്‍ സിന്‍ഡ്രോം നെഗറ്റിവിറ്റി എങ്ങനെ നമ്മുടെ ചിന്തയെ നിശബ്ദമായി കീഴടക്കുന്നു ഹോട്ടല്‍ അതീവ മനോഹരമായിരുന്നു. മാര്‍ബിള്‍ വിരിച്ച തറ കണ്ണാടി പോലെ വെളിച്ചം പ്രതിഫലിപ്പിച്ചു. മില്യണുകള്‍ വിലമതിക്കുന്ന കലാസൃഷ്ടികള്‍ മതിലുകള്‍ അലങ്കരിച്ചു. ചാന്‍ഡലിയറുകള്‍ കണ്ടാല്‍ തന്നെ ആളുകള്‍ നോക്കി നിന്ന് പോകും. നഗരത്തിലെ ഏറ്റവും ആഡംബരമുള്ള ഹോട്ടലിന്റെ ഉദ്ഘാടനം. ബിസിനസ് നേതാക്കള്‍, കലാകാരന്മാര്‍, ആര്‍ക്കിടെക്റ്റുകള്‍ അങ്ങനെ ആയിരക്കണക്കിന് ആളുകള്‍. എന്നാല്‍, ചില മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഒരു അതിശയകരമായ…

    Read More »
  • ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങുന്നു; സ്വമേധയാ ഇടപെട്ട് സുപ്രീം കോടതി; അമിക്കസ്‌ക്യൂറിയുടെ നിര്‍ദേശം പരിഗണിച്ചു നടപടിയെടുക്കാന്‍ കേന്ദ്രത്തിനു നിര്‍ദേശം; ‘ഇംഗ്ലണ്ട് മാതൃകയില്‍ നടപടി പരിശോധിക്കണം’

    ന്യൂഡല്‍ഹി: കേരളത്തിലടക്കം വര്‍ധിക്കുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കെതിരേ സ്വമേധയാ നടപടിയെടുത്ത് സുപ്രീം കോടതി. പൊലിസിന്റെയും ഇ.ഡിയുടെയും ജഡ്ജിയുടെയുമെല്ലാം വേഷത്തിലെത്തുന്ന തട്ടിപ്പുകാര്‍ സാധാരണക്കാരെ മാത്രമല്ല യഥാര്‍ഥ ജഡ്ജിമാരെയും മറ്റ് ഉന്നതോദ്യോഗസ്ഥരെയും വരെ തട്ടിപ്പിനിരയാക്കുന്നു. വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ സ്വമേധയാ ഇടപെട്ട സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇപ്പോഴിതാ തട്ടിപ്പിനിരയായവര്‍ക്ക് നഷ്ടപരിഹാരത്തിനായും ഇടപെടുകയാണ് സുപ്രീം കോടതി. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനിരയായവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്ന കാര്യം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരം നല്‍കുന്നതില്‍ അമിക്കസ് ക്യൂറിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് ചര്‍ച്ചചെയ്യാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാനാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം. സൈബര്‍ കുറ്റവാളികള്‍ രാജ്യത്തുനിന്ന് ഭീമമായ തുക തട്ടിയെടുക്കുന്നതില്‍ ചീഫ് ജസ്റ്റിസ് ആശങ്ക പ്രകടിപ്പിച്ചു. വിഷയത്തില്‍ സിബിഐയുടെ കണ്ടെത്തലുകളും അമിക്കസ് ക്യൂറിയുടെ നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടെ പരിഗണിച്ച് തുടര്‍നടപടികളും തന്ത്രങ്ങളും ചര്‍ച്ച ചെയ്യാന്‍ മന്ത്രാലയ തലയോഗം ഉടന്‍ ചേരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം ഉറപ്പാക്കാന്‍…

    Read More »
  • ‘കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഭാര്യ ഒളിച്ചോടി’ ; കാമുകനുമൊത്തുള്ള സ്വകാര്യ ചിത്രം പങ്കുവെച്ച് ഭര്‍ത്താവ്

    കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകന്‍റെ കൂടെ ഭാര്യ ഒളിച്ചോടിപ്പോയെന്ന പരാതിയുമായി വന്ന ഭർത്താവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലാകെ ചര്‍ച്ചയാകുന്നു.  എക്സിലൂടെയാണ് അദ്ദേഹം വിഡിയോ പങ്കിട്ടത്.   2 बच्चों और पति को छोड़कर टीचर के साथ भाग गई पत्नी… जिस टीचर पर बच्चों का भविष्य सँवारने की जिम्मेदारी थी वही टीचर बच्चों की माँ को लेकर फरार हो गया। बताया जा रहा है कि महिला के दो छोटे बच्चे हैं पति मेहनत-मजदूरी करके परिवार चला रहा था और घर में किसी को शक तक नहीं था। टीचर… pic.twitter.com/WFfnQlOPAC — Renu Yadav (@renuy305) December 16, 2025 ‘ഞാന്‍ മനീഷ് തിവാരി. റോഷ്നി റാണിയാണ് എന്‍റെ ഭാര്യ. ട്യൂഷൻ എടുക്കാനായി ഞങ്ങളുടെ വീട്ടിൽ വന്ന കുമാർ മേത്തയ്ക്കൊപ്പം…

    Read More »
  • എല്‍ഡിഎഫിനെ പുറത്തുനിര്‍ത്താന്‍ വൈരുധ്യാത്മക സഖ്യമാകാം; കുന്നംകുളത്ത് കോ-ആര്‍-ബി-സ്വ സഖ്യത്തിന് അണിയറ നീക്കം; പാലക്കാട്ടെ രാഷ്ട്രീയ ശത്രു കുന്നംകുളത്തെത്തുമ്പോള്‍ ഭായ് ഭായ്;പാര്‍ട്ടി നേതൃത്വങ്ങള്‍ ആശയക്കുഴപ്പത്തില്‍

    തൃശൂര്‍: കേരളരാഷ്ട്രീയത്തില്‍ കുന്നംകുളത്ത് കൗതുകമുള്ള വേറിട്ട ഒരു രാഷ്ട്രീയസഖ്യം ഉടലെടുക്കുന്നു. കുപ്രസിദ്ധമായ കോ-ലീ-ബി സഖ്യം പോലെ വ്യത്യസ്തമാര്‍ന്ന ഒരു സഖ്യത്തിന്റെ ചരടുവരികളാണ് കുന്നംകുളം നഗരസഭ പിടിച്ചെടുക്കാനും എല്‍ഡിഎഫിന് വിട്ടുകൊടുക്കാതിരിക്കാനും നടക്കുന്നത്. യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ആ സഖ്യത്തെ കോ-ആര്‍-ബി-സ്വ സഖ്യമെന്ന് വിളിക്കേണ്ടി വരും. ഇടതുപക്ഷത്തിനിടെ മറുവശത്ത് അണിനിരക്കുന്ന സഖ്യത്തില്‍ കോണ്‍ഗ്രസുണ്ട്, ആര്‍എംപിയുണ്ട്, ബിജെപിയുണ്ട് പിന്നെ ഒരു സ്വതന്ത്രനും – അതാണ് കോ-ആര്‍-ബി-സ്വ സഖ്യം.   ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത കുന്നംകുളം നഗരസഭയില്‍ ഭരണം പിടിക്കാനുള്ള വഴിതേടി മുന്നണികള്‍ പരക്കം പായുന്ന കാഴ്ചയാണുള്ളത്. ഏറ്റവും വലിയ മുന്നണിയായ എല്‍ ഡി എഫ് ഭരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമ്പോഴും എല്‍ ഡി എഫിനെ അകറ്റി നിര്‍ത്താന്‍ സ്വതന്ത്രയെ മുന്‍നിര്‍ത്തി വിചിത്ര സഖ്യത്തിനുള്ള സാധ്യത തേടുകയാണ് മറ്റു പാര്‍ട്ടികള്‍. 18 സീറ്റുള്ള എല്‍ ഡി എഫാണ് കുന്നംകുളം നഗരസഭയിലെ വലിയ കക്ഷി. കോണ്‍ഗ്രസ് ഒമ്പതും ആര്‍ എം പി നാലും എന്‍ ഡി എ ഏഴും സീറ്റുകളില്‍ ജയിച്ചു. ഒരു…

    Read More »
  • മാര്‍ട്ടിന്റെ കഥയില്‍ ലാലും കൂട്ടരും കുടുങ്ങുമോ; കഥ വിശ്വസിക്കുന്നവരും തള്ളിക്കളയുന്നവരും തമ്മില്‍ വാക്‌പോര്; ലാലിനെയും മകനയേും രമ്യ നമ്പീശനേയും ചോദ്യംചെയ്യണമെന്ന് ഒരുകൂട്ടര്‍; നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യം; കഥയില്‍ ട്വിസ്റ്റുണ്ടാകുമോ എന്നറിയാന്‍ കേരളം

    മാര്‍ട്ടിന്റെ കഥയില്‍ ലാലും കൂട്ടരും കുടുങ്ങുമോ; കഥ വിശ്വസിക്കുന്നവരും തള്ളിക്കളയുന്നവരും തമ്മില്‍ വാക്‌പോര്; ലാലിനെയും മകനയേും രമ്യ നമ്പീശനേയും ചോദ്യംചെയ്യണമെന്ന് ഒരുകൂട്ടര്‍; നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യം; കഥയില്‍ ട്വിസ്റ്റുണ്ടാകുമോ എന്നറിയാന്‍ കേരളം കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി മാര്‍ട്ടിന്റെ പുതിയ വെളിപ്പെടുത്തല്‍ വീഡിയോ നടനും സംവിധായകനുമായ ലാലിന് കുരുക്കാകാന്‍ സാധ്യതയേറെ. ലാലിനും മകന്‍ ജീന്‍ പോള്‍ ലാലിനും നടി രമ്യ നമ്പീശനും മഞ്ജുവാര്യര്‍ക്കും ആക്രമിക്കപ്പെട്ട നടിക്കും എല്ലാം എതിരായ നീളന്‍ വീഡിയോ ആണ് മാര്‍ട്ടിന്‍ പുറത്തുവിട്ടത്. സത്യമോ നുണയോ എന്നറിയാതെയുള്ള കണ്‍ഫ്യൂഷനില്‍ ഈ വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്ത് കണ്ടത്. ഇതിനെ അനുകൂലിച്ചും എതിര്‍ത്തുമുള്ള കമന്റുകളും ഫെയ്‌സ് ബുക്ക് പോസ്റ്റുകളും സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. ലാലും കൂട്ടരും ഒത്തു ചേര്‍ന്ന് ദിലീപിനെ കുടുക്കാനായി ആസൂത്രണം ചെയ്ത നാടകമാണ് നടി ആക്രമിക്കപ്പെട്ട സംഭവം എന്നാണ് മാര്‍ട്ടിന്റെ വീഡിയോയുടെ രത്‌നചുരുക്കം. പള്‍സര്‍ സുനയെ കൂട്ടുപിടച്ച് ലാല്‍ സംവിധാനം ചെയ്ത നാടകമാണെല്ലാം എന്ന്…

    Read More »
  • വിലയേറിയ താരമായി കാമറൂണ്‍ ഗ്രീന്‍; 25.20 കോടിക്കു കൊല്‍ക്കത്തയ്ക്കു സ്വന്തം; അണ്‍കാപ്ഡ് താരങ്ങള്‍ക്കും ലേലത്തില്‍ തീവില; പതിരാനയ്ക്കും പിടിവലി; കഴിഞ്ഞ സീസണില്‍ തിളങ്ങിയില്ല, എന്നിട്ടും ആദ്യ റൗണ്ടില്‍ ആര്‍ക്കും വേണ്ടാത്ത ലിവിങ്‌സ്റ്റണ് രണ്ടാം റൗണ്ടില്‍ 13 കോടി!

    അബുദാബി: ഐപിഎല്‍ മിനി ലേലത്തിലെ വിലയേറിയ താരമായി ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീന്‍. 25.20 കോടി രൂപയ്ക്കാണ് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ചേര്‍ന്നത്. ഐപിഎല്‍ ചരിത്രത്തിലെ മൂല്യമേറിയ വിദേശ താരമാണ് കാമറൂണ്‍ ഗ്രീന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് റിലീസ് ചെയ്ത ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാനയ്ക്ക് 18 കോടിയാണു വില. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പതിരാനയെയും സ്വന്തമാക്കിയത്. അതേസമയം ഇന്ത്യയ്ക്കായി ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്ത യുവതാരങ്ങളായ കാര്‍ത്തിക്ക് ശര്‍മയും പ്രശാന്ത് വീറും കോടിക്കിലുക്കത്തിലെ അപ്രതീക്ഷിത എന്‍ട്രിയായി. 14.20 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഇരുവരെയും സ്വന്തമാക്കിയത്. ആദ്യ റൗണ്ടില്‍ ആരും വാങ്ങാതിരുന്ന ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റന്‍ രണ്ടാം റൗണ്ടില്‍ ഞെട്ടിച്ചു. രണ്ടാം റൗണ്ടില്‍ ആവശ്യക്കാരേറിയപ്പോള്‍ 13 കോടിയാണു താരത്തിന് അടുത്ത സീസണില്‍ ലഭിക്കുക. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണു താരത്തെ സ്വന്തമാക്കിയത്. ജമ്മു കശ്മീരില്‍നിന്നുള്ള ഓള്‍ റൗണ്ടര്‍ അകിബ് ധറിന് ലഭിച്ചത് വലിയ തുക. ഡല്‍ഹി ക്യാപിറ്റല്‍സില്‍ 8.40 കോടി…

    Read More »
  • സതീശന്‍ പറഞ്ഞ ഗംഭീര പ്രഖ്യാപനം ഇതോ? ജനുവരി പകുതിയോടെ നിയമസഭാ സ്ഥാനാര്‍ഥികള്‍ വരും; കെ. മുരളീധരന്‍ ഗുരുവായൂരില്‍; വി.എം. സുധീരന്‍ അടക്കമുള്ള മുതിര്‍ന്നവര്‍ വീണ്ടും അങ്കത്തട്ടിലേക്ക്; അന്വേഷണ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കി തെറ്റുതിരുത്തും

    തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകളിലേക്കു കടക്കാന്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പു സമയത്തെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ഒഴിവാക്കി മൂന്നുമാസം മുമ്പുതന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. നിലവിലെ വിവരങ്ങള്‍ അനുസരിച്ച് ജനുവരി പകുതിയോടെയെങ്കിലും കേരളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ അവതരിപ്പിക്കും. ഇവരെ മുന്നില്‍നിര്‍ത്തിയുള്ള പ്രചാരണങ്ങള്‍ക്കും തുടക്കിമിടും.   ജനുവരിയില്‍ ഗംഭീര പ്രഖ്യാപനമുണ്ടാകുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നല്‍കുന്ന സൂചനയും ഇതിലേക്കാണു വിരല്‍ ചൂണ്ടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലടക്കം സതീശന്‍ എടുത്ത കര്‍ക്കശ നിലപാടുകള്‍ പാര്‍ട്ടിക്കു ഗുണം ചെയ്തതോടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും അദ്ദേഹത്തിനു മേല്‍ക്കൈയുണ്ട്.   2021ലെ തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസിന്റെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പാലിക്കാനാണ് ശ്രമം. ആറുമാസം മുമ്പേ സ്ഥാനാര്‍ഥികളെ കണ്ടെത്തി പ്രചാരണം ആരംഭിക്കണമെന്നാണു കമ്മീഷന്‍ നിര്‍ദേശമെങ്കിലും മൂന്നുമാസം മുമ്പെങ്കിലും നടപ്പാക്കാനാണു നീക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ സാമുദായിക സമവാക്യങ്ങള്‍ അനുസരിച്ചു മേയര്‍മാരെ കണ്ടെത്തുന്നതിനു പിന്നാലെ നിയമസഭകളിലേക്കുള്ള ചര്‍ച്ചകളും ആരംഭിക്കും.…

    Read More »
Back to top button
error: