Movie
-
അഭിനയ ജീവിതത്തില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയെന്ന് ടൊവിനോ; അനുരാജ് മനോഹറിന്റെ ‘നരിവേട്ട’ പൂര്‍ത്തിയായി
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ടൊവിനോ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. നരിവേട്ടയെക്കുറിച്ചും ഈ ചിത്രം എന്തുകൊണ്ടാണ് തനിക്ക് പ്രിയങ്കരമാവുന്നതെന്നും പോസ്റ്റില്‍ ടൊവിനോ പറയുന്നുണ്ട്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ടൊവിനോയുടെ പോസ്റ്റ് ”നരിവേട്ട ഷൂട്ടിംഗ് പൂര്‍ത്തിയായി. കുട്ടനാട്ടില്‍ മൂന്നുപാടും കായലുള്ള വീട്ടിലായിരുന്നു തുടക്കം. കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും ആദ്യ ഷെഡ്യൂള്‍. പിന്നെ, ചുരം കയറി വയനാടെത്തി. കൊതുമ്പു വള്ളത്തിലും ബോട്ടിലും നടന്ന കഥാപാത്രം നേരെ കാട്ടില്‍, മരങ്ങള്‍ക്കിടയിലേക്ക്… എടുത്തു വെക്കാന്‍ ഒരുപാടുള്ള, നല്ല അധ്വാനം വേണ്ട സിനിമയായിരുന്നെങ്കിലും അത്രമേല്‍ അടുപ്പം തോന്നിയ ക്രൂവിനൊപ്പം ആയിരുന്നതുകൊണ്ട്, 65 ദിവസും ആസ്വദിച്ചാണ് വര്‍ക്ക് ചെയ്തത്. മുന്‍പ് ഒരുമിച്ചു സിനിമ ചെയ്തവരും പുതുതായി സൗഹൃദത്തിലേക്കു വന്നവരുമായ കുറേപ്പേര്‍ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ സമ്മാനിച്ചു. നരിവേട്ട ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ്. ധൈര്യത്തോടെ പറയുകയും ചര്‍ച്ചയാവുകയും ചെയ്യേണ്ട ഒരു വിഷയമാണെന്ന് വിശ്വസിക്കുന്നു. തീയറ്ററില്‍ നിറഞ്ഞ…
Read More » -
‘എമര്‍ജന്‍സി’ കാണാന്‍ പ്രിയങ്കയെ ക്ഷണിച്ച് കങ്കണ; ഉറപ്പായും ഇഷ്ടപ്പെടുമെന്നും കമന്റ്
‘എമര്‍ജന്‍സി’ കാണാന്‍ പ്രിയങ്കാ ഗാന്ധിയെ ക്ഷണിച്ച് ബോളിവുഡ് നടിയും ലോക്സഭാ എംപിയുമായ കങ്കണ റണാവത്ത്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ വേഷമിടുന്ന സിനിമയുടെ സംവിധാനവും കഥയും ഒരുക്കിയിരിക്കുന്നത് നടി തന്നെയാണ്. പാര്‍ലമെന്റില്‍ പ്രിയങ്കയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കങ്കണ തന്റെ സിനിമ കാണണമെന്ന് അഭ്യര്‍ഥിച്ചത്. പ്രിയങ്ക ഗാന്ധിക്ക് ഈ സിനിമ ഉറപ്പായും ഇഷ്ടപ്പെടുമെന്നും കങ്കണ പറഞ്ഞു. വളരെ സ്നേഹത്തോടെയാണ് പ്രിയങ്ക ഗാന്ധി തന്റെ അഭ്യര്‍ഥന സ്വീകരിച്ചതെന്നും, സിനിമ കാണാന്‍ ശ്രമിക്കുമെന്ന് ഉറപ്പ് നല്‍കിയതായി കങ്കണ പറഞ്ഞു. ഇന്ദിരാ?ഗാന്ധിയെ ക്യാമറയ്ക്ക് മുന്‍പില്‍ അവതരിപ്പിക്കുമ്പോള്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടെന്നും, വളരെ ശ്രദ്ധയോടെയാണ് കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും കങ്കണ വ്യക്തമാക്കി. ‘മിസിസ് ഗാന്ധിയെ മാന്യമായി അവതരിപ്പിക്കാന്‍ ഞാന്‍ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്’ എന്നും കങ്കണ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാന്‍ വൈകിയത് കാരണം പല തവണ റിലീസ് മാറ്റിയ ചിത്രമാണ് എമര്‍ജന്‍സി. സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കാന്‍ ഏകദേശം 13 മാറ്റങ്ങളാണ് നേരത്തെ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്.…
Read More » -
യുവത്വത്തിന്റെ ആഘോഷവും ആക്ഷനും പാട്ടുകളുമായെത്തുന്ന ‘കൂടല്‍’ ഫസ്റ്റ് ലുക്ക് പ്രകാശിതമായി
മലയാളത്തില്‍ ആദ്യമായി ഒരു ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടല്‍ ആദ്യ പോസ്റ്റര്‍ പുറത്ത്. യുവനടന്മാരില്‍ ശ്രദ്ധേയനായ ബിബിന്‍ ജോര്‍ജ്ജിനെ നായകനാക്കി ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത സിനിമാതാരങ്ങളായ മഞ്ജു വാര്യര്‍, ജയസൂര്യ, വിഷ്ണു ഉണ്ണികൃഷ്ണന്‍, സംവിധായകന്‍ നാദിര്‍ഷ തുടങ്ങി ഒട്ടേറെ ചലച്ചിത്ര , സോഷ്യല്‍ മീഡിയ താരങ്ങളുടെ പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവര്‍ക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ആക്ഷനും, ആവേശം നിറയ്ക്കുന്ന അഞ്ച് ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ‘ചെക്കന്‍’ എന്ന സിനിമയിലെ ‘ഒരു കാറ്റ് മൂളണ്..’ എന്ന വൈറല്‍ ഗാനത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠന്‍ പെരുമ്പടപ്പ് ഒരു ഗാനം പാടി അഭിനയിക്കുന്നു. നായകന്‍ ബിബിന്‍ ജോര്‍ജ്ജും ഒരു മനോഹരഗാനം ആലപിച്ചിട്ടുണ്ട്. പി ആന്‍ഡ് ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജിതിന്‍ കെ വി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നാല് നായികമാരാണ് ചിത്രത്തിലുള്ളത്. മറീന മൈക്കിള്‍,നിയ വര്‍ഗ്ഗീസ്, അനു സിത്താരയുടെ…
Read More » -
‘രണ്ടാമൂഴം’ വെള്ളിത്തിരയിലെത്തുമെന്നുറപ്പ്; സംവിധായകനെ ശുപാര്‍ശ ചെയ്തത് മണിരത്‌നം? തള്ളി എംടിയുടെ കുടുംബം
കോഴിക്കോട്: ‘രണ്ടാമൂഴം’ നോവല്‍ സിനിമയാക്കണമെന്ന എം.ടി.വാസുദേവന്‍ നായരുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാനൊരുങ്ങി കുടുംബം. പാന്‍ ഇന്ത്യന്‍ സിനിമയായി വിവിധ ഭാഷകളില്‍ റിലീസ് ചെയ്യാന്‍ കഴിയുന്ന പ്രശസ്ത സംവിധായകനാണ് എംടി ആഗ്രഹിച്ചതുപോലെ രണ്ടു ഭാഗങ്ങളായി ചിത്രം ഒരുക്കുക. വൈകാതെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. എംടിയുടെ കൂടി താല്‍പര്യപ്രകാരം നേരത്തേതന്നെ ഈ സംവിധായകനുമായി പ്രാരംഭചര്‍ച്ച തുടങ്ങിയിരുന്നു. പ്രശസ്ത സംവിധായകന്‍ മണിരത്‌നം ഈ സിനിമ സംവിധാനം ചെയ്യണമെന്ന് എംടി ആഗ്രഹിച്ചിരുന്നു. 6 മാസത്തോളം മണിരത്‌നത്തിനു വേണ്ടി എംടി കാത്തിരിക്കുകയും ചെയ്തു. എന്നാല്‍, ഇത്രയും വലിയ കാന്‍വാസില്‍ ഈ സിനിമ ചെയ്യാന്‍ തനിക്ക് കൂടുതല്‍ സമയം വേണ്ടി വരുമെന്നു പറഞ്ഞ് മണിരത്‌നം പിന്നീടു പിന്മാറുകയായിരുന്നു. മണിരത്‌നം തന്നെയാണ് ഇപ്പോഴത്തെ സംവിധായകനെ എംടിക്കു ശുപാര്‍ശ ചെയ്തത്. ഈ സംവിധായകന്‍ എംടിയുമായി ചര്‍ച്ച നടത്താന്‍ കോഴിക്കോട്ടു വരാനിരുന്നപ്പോഴാണ് അഞ്ചു മാസം മുന്‍പ് എംടിയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രോഗം ഏറിയും കുറഞ്ഞും ഇരുന്നതിനാല്‍ കൂടിക്കാഴ്ച നടക്കാതെ പോയി. രണ്ടാമൂഴത്തിന്റെ തിരക്കഥ…
Read More » -
‘കുട്ടികള്‍ക്ക് മാത്രമല്ല, ഇത് മുതിര്‍ന്നവരിലെ കുട്ടികള്‍ക്കുമുള്ള ചിത്രം’
താന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ട്രഷേഴ്സ് കാണാന്‍ മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ എത്തി. കൊച്ചി കുണ്ടന്നൂരിലെ ഫോറം മാളിലാണ് ചിത്രം കാണാനായി സംവിധായകന്‍ എത്തിയത്. കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവരുടെ ഉള്ളിലെ കുട്ടികള്‍ക്കും കൂടി വേണ്ടിയാണ് ചിത്രം ഒരുക്കിയതെന്ന് സിനിമ കാണാനെത്തിയപ്പോള്‍ മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘ഏതാണ്ട് 1650 ദിവസങ്ങളോളം ഷൂട്ട് ചെയ്ത ചിത്രമാണ്. അങ്ങനെ 1650 ദിവസങ്ങള്‍ക്ക് ശേഷം എനിക്കാണ് മോക്ഷം കിട്ടിയിരിക്കുന്നത്; ബറോസിനെ പോലെ. ഇതൊരു ചില്‍ഡ്രന്‍ ഫ്രണ്ട്ലി ഫിലിം ആണ്. കുട്ടികള്‍ക്ക് മാത്രമല്ല, വലിയ ആള്‍ക്കാരിലെ കുട്ടികളേയും ഫോക്കസ് ചെയ്താണ് ഈ സിനിമ ചെയ്തിരിക്കുന്നത്.’ -മോഹന്‍ലാല്‍ പറഞ്ഞു. ’40 വര്‍ഷത്തിന് ശേഷമാണ് ഒരു 3ഡി ഫിലിം ഇന്ത്യയില്‍ ചെയ്തിരിക്കുന്നത്. ഒരുപാട് പ്രത്യേകതകളുണ്ട്. ഇതിന് പറയുന്നത് നേറ്റീവ് 3ഡി ഷോട്ട് വിത്ത് സ്റ്റീരിയോ ലെന്‍സസ് എന്നാണ്. അത് ഷൂട്ട് ചെയ്ത രീതി, അതിന്റെ സൗണ്ട് സ്‌കേപ്പ് അങ്ങനെ എല്ലാ ഘടനകളും വേറെ രീതിയിലാണ്. അപ്പൊ…
Read More » -
ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രമാകാന്‍ ‘മാര്‍ക്കോ’; ക്ലാഷ് റിലീസുമായി മോഹന്‍ലാല്‍
കൊച്ചി: റിലീസ് ആയി രണ്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മികച്ച ബോക്‌സ് ഓഫീസ് പ്രകടനവുമായി മുന്നേറുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായ ‘മാര്‍ക്കോ’. പ്രഖ്യാപനം എത്തിയത് മുതല്‍ വലിയ ചര്‍ച്ചയായ ചിത്രമായിരുന്നു ഹനീഫ് അദേനി സംവിധാനം നിര്‍വഹിച്ച ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം. മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലിനോട് നൂറ് ശതമാനം കൂറ് പുലര്‍ത്തുന്നതാണ് ചിത്രമെന്നായിരുന്നു ‘മാര്‍ക്കോ’ യെ പറ്റി പ്രേക്ഷകര്‍ പറഞ്ഞത്. ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണം ലഭിച്ചതോടെ മോളിവുഡില്‍ നിന്നും മറ്റൊരു ചിത്രം കൂടി ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മലയാളത്തില്‍ ഇന്നുവരെ പുറത്തിറങ്ങിയതില്‍വെച്ച് ഏറ്റവും വയലന്‍സ് ഉള്ള ചിത്രമാണ് ‘മാര്‍ക്കോ’ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഉണ്ണി മുകുന്ദന്‍ ചിത്രം ആദ്യ തിങ്കളാഴ്ചയും വന്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ്. തിങ്കളാഴ്ച കേരളത്തില്‍ മാത്രം നാല് കോടി രൂപയിലധികം മാര്‍ക്കോ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം 31…
Read More » -
”റൊമാന്റിക് എത്ര ശ്രമിച്ചാലും എന്റെ മുഖത്ത് വരില്ല”
എത്ര ശ്രമിച്ചാലും തന്റെ മുഖത്ത് വരാത്ത ഭാവമാണ് റൊമാന്‍സ് എന്ന് നടി നിഖില വിമല്‍. സിനിമാല പാട്ട് സീനെല്ലാം ഷൂട്ട് ചെയ്യുമ്പോള്‍ റൊമാന്റിക് വരാത്തതുകൊണ്ടുതന്നെ ചിത്രീകരിക്കാന്‍ കഷ്ടപ്പാടാണെന്ന് നിഖില പറഞ്ഞു. പാട്ട് സീനുകളുടെ കൊറിയോഗ്രാഫേഴ്സ് തന്നോട് മുഖത്ത് റൊമാന്‍സ് വരുത്താന്‍ പറയുമെന്നും തന്നെക്കൊണ്ട് കഴിയാത്തതുകൊണ്ട് നിലത്ത് നോക്കി ചിരിക്കാന്‍ പറയുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഖില വിമല്‍. ‘എത്ര ശ്രമിച്ചാലും എന്റെ മുഖത്ത് വരാത്ത എക്‌സ്‌പ്രെഷന്‍ റൊമാന്‍സ് ആണെന്ന് തോന്നുന്നു. അത് മുഖത്ത് വരാന്‍ കുറച്ച് കഷ്ടപ്പാടാണ്. പാട്ടൊക്കെ ഷൂട്ട് ചെയ്യാനാണ് കൂടുതല്‍ കഷ്ടപ്പെടുന്നത്. എന്നോട് എല്ലാ മാസ്റ്റേഴ്‌സും പറയും മുഖത്ത് കുറച്ച് റൊമാന്‍സ് കാണിക്ക്, ഒന്നില്ലേലും ആ താഴെ നോക്കി ചിരിക്ക് എന്നെങ്കിലും പറയും. പക്ഷെ എനിക്ക് അത് പറ്റാറില്ല. തമിഴിലൊക്കെ പോകുമ്പോഴാണ് ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത്. അവരെന്നോട് പറയും വെക്കപ്പെട്, അങ്ങനെ നാണിക്കുന്ന എക്‌സ്‌പ്രെഷന്‍ ഇട് എന്നൊക്കെ. അപ്പോള്‍ ഞാന്‍ അവരോടു…
Read More » -
വരികളൊക്കെ നല്ലതാണെങ്കിലും മണിച്ചിത്രത്താഴിലെ ആ പാട്ടിന് മറ്റൊരു പാട്ടുമായി സാദൃശ്യമുണ്ട്!
മധുമുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ സിനിമയാണ് മണിച്ചിത്രത്താഴ്. മലയാളത്തിലെ എവര്‍ഗ്രീന്‍ സിനിമകളിലൊന്നായ മണിച്ചിത്രത്താഴില്‍ മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി ഉള്‍പ്പടെ വലിയൊരു താരനിരയുമുണ്ടായിരുന്നു. ചിത്രത്തിലെ പാട്ടുകളും വളരെയേറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. സമീപകാലത്ത് ചിത്രം റീ റിലീസ് ചെയ്തപ്പോഴും വലിയ സ്വീകാര്യതയാണ് സിനിമക്ക് ലഭിച്ചത്. ഇപ്പോള്‍ മണിച്ചിത്രത്താഴിലെ പാട്ടുകളെ കുറിച്ച് വിമര്‍ശനാത്മകമായി സംസാരിക്കുകയാണ് ഗാനനിരൂപകനായ ടി.പി. ശാസ്തമംഗലം. മണിച്ചിത്രത്താഴിനുള്ളില്‍ ‘നിലവറ മൈന മയങ്ങി’യെന്ന് തുടങ്ങുന്ന പാട്ട് എഴുതിയപ്പോള്‍ തെറ്റിയതാണെന്നും ‘വരുവാനില്ലാരുമീ’ എന്ന് തുടങ്ങുന്ന പാട്ട് ചില്ല് എന്ന സിനിമയിലെ ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന എന്ന പാട്ടുമായി സാദൃശ്യമുണ്ടെന്നും അദ്ദേഹം പറയുന്നു. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മണിച്ചിത്രത്താഴിലെ പാട്ടിനെ കുറിച്ചുള്ള വിമര്‍ശനം അന്നുതന്നെ ഞാന്‍ എഴുതിയിരുന്നു. മണിച്ചിത്രത്താഴിനുള്ളില്‍ വെറുതെ നിലവറ മൈന മയങ്ങിയെന്നായിരുന്നു വരി. മണിച്ചിത്ര ‘താഴി’നുള്ളില്‍ നിലവറ മൈന പറ്റില്ലല്ലോ. അവിടെ അങ്ങനെ എഴുതി വന്നപ്പോള്‍ തെറ്റുപറ്റിയതാണ്. അത് അന്നുതന്നെ ചൂണ്ടിക്കാണിച്ചിരുന്നു. അന്നൊക്കെ സിനിമ…
Read More » -
‘രാമായണ’ത്തിനായി വെജിറ്റേറിയനായെന്ന് വാര്‍ത്ത; രൂക്ഷവിമര്‍ശനവുമായി സായ് പല്ലവി
നിതീഷ് തിവാരിയുടെ ഇതിഹാസ സിനിമയായ ‘രാമയണ’യിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ് തെന്നിന്ത്യന്‍ നടിയായ സായ് പല്ലവി. സിനിമയില്‍ സീതയായാണ് നടി അഭിനയിക്കുന്നത്. സിനിമയെക്കുറിച്ച് ഇതിനോടകം പല വാര്‍ത്തകളും പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്, എന്നാല്‍ ഇതിനിടെ തന്നെക്കുറിച്ച് വന്ന തെറ്റായ വാര്‍ത്തയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ് സായ് പല്ലവി. സായ് പല്ലവി തന്റെ കഥാപാത്രത്തിനായി സസ്യാഹാരിയായി മാറിയെന്നാണ് പുതിയ വാര്‍ത്തയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തമിഴ് വാര്‍ത്താമാധ്യമത്തിലൂടെയാണ് നടിയെക്കുറിച്ച് കെട്ടിച്ചമച്ച വാര്‍ത്ത പുറത്തുവന്നത്. നടി സസ്യാഹാരി ആയി എന്നതിന് പിന്നാലെ, പോകുന്നിടത്തെല്ലാം സസ്യാഹാരം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക സംഘത്തെയും കൂടെക്കൂട്ടുന്നു എന്നും വാര്‍ത്തയുണ്ട്. ഈ വാര്‍ത്തക്കെതിരെയാണ് നടി അതിരൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്. ഓരോ സിനിമകളിറങ്ങുമ്പോഴും കെട്ടിച്ചമച്ച വാര്‍ത്തകളും കിംവദന്തികളും പ്രചരിക്കാറുണ്ട്. താനവ തള്ളിക്കളയാറാണ് പതിവ്. പക്ഷെ ഇത് സ്ഥിരമായി സംഭവിക്കുന്നതിനെതിരെ താന്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അടുത്ത തവണ തനിക്കെതിരെ ഏതെങ്കിലും വ്യക്തിയോ പ്രമുഖ പേജോ സ്ഥാപനമോ വാര്‍ത്തയുടെയോ ഗോസിപ്പിന്റെയോ പേരില്‍ ഇത്തരം ഇത്തരം വൃത്തികെട്ട കഥയുമായി വരികയാണെങ്കില്‍…
Read More » -
മറ്റൊരു ചിത്രത്തിനായി വരെ ഫണ്ട് വകമാറ്റി! കോടികളുടെ തട്ടിപ്പ്; ‘ബഡേ മിയാന്‍..’ അണിയറക്കാര്‍തിരെ നിര്‍മാതാവിന്റെ പരാതി, കേസ്
മുംബൈ: റിലീസ് കഴിഞ്ഞ് മാസങ്ങള്‍ക്കുശേഷം അക്ഷയ് കുമാര്‍-ടൈഗര്‍ ഷ്റോഫ് ചിത്രം ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ വിവാദത്തില്‍. സംവിധായകന്‍ അലി അബ്ബാസ് സഫര്‍ ഉള്‍പ്പെടെയുള്ള ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പിന് പൊലീസ് കേസെടുത്തു. നിര്‍മാതാവും പൂജ എന്റര്‍ടെയിന്‍മെന്റ്സ് തലവനുമായ വഷു ഭഗ്‌നാനിയുടെ പരാതിയിലാണ് കേസ്. സിനിമയ്ക്കായി അമിതമായി കണക്കുണ്ടാക്കിയെന്നും ഫണ്ട് വകമാറ്റി ചെലവഴിച്ചെന്നും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണു നിര്‍മാതാവ് ഉയര്‍ത്തിയത്. ഡിസംബര്‍ എട്ടിനാണ് ഭഗ്‌നാനി ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ബാന്ദ്ര പൊലീസില്‍ പരാതി നല്‍കിയത്. അബ്ബാസിനു പുറമെ സഹനിര്‍മാതാവ് ഹിമാന്‍ഷു മെഹ്റ, സാമ്പത്തിക വിഭാഗം തലവന്‍ എകേഷ് രണ്‍ദിവെ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. വ്യാജ ഇന്‍വോയ്സുകള്‍ നിര്‍മിച്ച് നിര്‍മാണച്ചെലവ് കൂട്ടിക്കാണിച്ചെന്നും വ്യാജരേഖ ചമച്ചെന്നും പരാതിയില്‍ പറയുന്നു. പണം വകമാറ്റി ചെലവഴിച്ചെന്നും കരാര്‍ ലംഘനം നടത്തിയെന്നും പരാതിയുണ്ട്. നടന്മാരുടെ പ്രതിഫലത്തിനു പുറമെ 125 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ് നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട് 154 കോടിയായി ഉയര്‍ന്നെന്ന് പരാതിയില്‍ പറയുന്നു.…
Read More »