നിതീഷ് തിവാരിയുടെ ഇതിഹാസ സിനിമയായ ‘രാമയണ’യിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ് തെന്നിന്ത്യന്‍ നടിയായ സായ് പല്ലവി. സിനിമയില്‍ സീതയായാണ് നടി അഭിനയിക്കുന്നത്. സിനിമയെക്കുറിച്ച് ഇതിനോടകം പല വാര്‍ത്തകളും പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്, എന്നാല്‍ ഇതിനിടെ തന്നെക്കുറിച്ച് വന്ന തെറ്റായ വാര്‍ത്തയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ് സായ് പല്ലവി.
സായ് പല്ലവി തന്റെ കഥാപാത്രത്തിനായി സസ്യാഹാരിയായി മാറിയെന്നാണ് പുതിയ വാര്‍ത്തയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തമിഴ് വാര്‍ത്താമാധ്യമത്തിലൂടെയാണ് നടിയെക്കുറിച്ച് കെട്ടിച്ചമച്ച വാര്‍ത്ത പുറത്തുവന്നത്. നടി സസ്യാഹാരി ആയി എന്നതിന് പിന്നാലെ, പോകുന്നിടത്തെല്ലാം സസ്യാഹാരം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക സംഘത്തെയും കൂടെക്കൂട്ടുന്നു എന്നും വാര്‍ത്തയുണ്ട്. ഈ വാര്‍ത്തക്കെതിരെയാണ് നടി അതിരൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്.
ഓരോ സിനിമകളിറങ്ങുമ്പോഴും കെട്ടിച്ചമച്ച വാര്‍ത്തകളും കിംവദന്തികളും പ്രചരിക്കാറുണ്ട്. താനവ തള്ളിക്കളയാറാണ് പതിവ്. പക്ഷെ ഇത് സ്ഥിരമായി സംഭവിക്കുന്നതിനെതിരെ താന്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അടുത്ത തവണ തനിക്കെതിരെ ഏതെങ്കിലും വ്യക്തിയോ പ്രമുഖ പേജോ സ്ഥാപനമോ വാര്‍ത്തയുടെയോ ഗോസിപ്പിന്റെയോ പേരില്‍ ഇത്തരം ഇത്തരം വൃത്തികെട്ട കഥയുമായി വരികയാണെങ്കില്‍ താന്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് നടി പറഞ്ഞത്.
മുമ്പ് അഭിമുഖങ്ങളില്‍ സായ് പല്ലവി താന്‍ ഒരു സസ്യാഹാരിയാണെന്ന് വ്യക്തമാക്കിയിരുന്നു. തനിക്ക് ഒരു ജീവന്‍ പോകുന്നത് കാണാന്‍ കഴിയില്ല, മറ്റൊരാളെ വേദനിപ്പിക്കുന്നത് ശരിയാണെന്ന് കരുതുന്നില്ല എന്നും നടി പറഞ്ഞിരുന്നു.
സാധാരണ തനിക്കെതിരായ ആരോപണങ്ങളെ നിശബ്ദം തള്ളിക്കളയുന്ന നടിയുടെ അപ്രതീക്ഷിത പ്രതികരണത്തെ പ്രശംസകളോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.
നടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം –
സായ് പല്ലവിക്കൊപ്പം രണ്‍ബീര്‍ കപൂര്‍ അഭിനയിക്കുന്ന രാമായണം രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങുക. 2026നായിരിക്കും സിനിമയുടെ ആദ്യഭാഗം റിലീസ് ചെയ്യുക.