Movie

  • ”പുഷ്പ ചെയ്തത് സംവിധായകനോടുള്ള സ്‌നേഹം കൊണ്ട്, നടനെന്ന നിലയില്‍ ഒരു നേട്ടവുമില്ല”

    ‘പുഷ്പ-2′-വിന് കേരളത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് നേരെ വലിയ രീതിയിലെ വിമര്‍ശനങ്ങളും ട്രോളുകളുമാണ് ഉയരുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയ്ക്കും മാത്രമല്ല, ഫഹദ് ഫാസിലിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരന്നുണ്ട്. ഈ സാഹചര്യത്തില്‍ ‘പുഷ്പ’യില്‍ അഭിനയിച്ചതിനെ കുറിച്ച് ഫഹദ് ഫാസില്‍ മുമ്പ് പറഞ്ഞൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ചിത്രത്തില്‍ ഭന്‍വന്‍ സിങ് ഷെഖാവത്ത് എന്ന പ്രതിനായക വേഷത്തിലാണ് ഫഹദ് എത്തിയത്. ഒരു നടനെന്ന നിലയില്‍ പുഷ്പ സിനിമകൊണ്ട് തനിക്ക് യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്നാണ് ഫഹദ് ഫാസില്‍ അഭിമുഖത്തില്‍ പറയുന്നത്. സംവിധായകനായ സുകുമാറിനോടുള്ള സ്‌നേഹം കൊണ്ടുമാത്രമാണ് ചിത്രം ചെയ്തതെന്നുമാണ് നടന്റെ വാക്കുകള്‍. അനുപമ ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് പുഷ്പ സിനിമയെ കുറിച്ച് സംസാരിച്ചത്. ‘പുഷ്പ എന്ന സിനിമ കൊണ്ട് എനിക്ക് പ്രത്യേകിച്ചൊരു നേട്ടവും ഉണ്ടായെന്ന് തോന്നുന്നില്ല. സംവിധായകന്‍ സുകു സാറിനോടും ഇക്കാര്യം ഞാന്‍ പറയേണ്ടതുണ്ട്. ഇക്കാര്യം എനിക്ക് മറച്ചു വയ്‌ക്കേണ്ട കാര്യമില്ല. ഞാന്‍ സത്യസന്ധമായാണ് പറയുന്നത്. ഞാന്‍ ആരോടും അനാദരവ്…

    Read More »
  • 350 കോടിയുടെ കങ്കുവ തകര്‍ന്നടിഞ്ഞു, ഹിറ്റടിക്കാതെ സൂര്യ; കാരണക്കാരി ജ്യോതിക! വന്‍ വിമര്‍ശനം

    സമീപകാലത്ത് വന്‍ ഹൈപ്പിലെത്തിയ സിനിമയാണ് കങ്കുവ. സൂര്യയുടെ കരിയറില്‍ ഇതുവരെ കാണാത്ത പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രം 350 കോടി ബജറ്റിലാണ് ഒരുക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കങ്കുവയുമായി ബന്ധപ്പെട്ട് വന്ന അപ്‌ഡേറ്റുകളിലെ പുതുമയും കൗതുകവും പ്രേക്ഷക മനസിലേക്ക് ചിത്രത്തെ എത്തിച്ചു. എന്നാല്‍ റിലീസ് ചെയ്തപ്പോള്‍ കഥ മാറി. ആദ്യഷോ കഴിഞ്ഞത് മുതല്‍ വന്‍ നെഗറ്റീവ് ആയിരുന്നു കങ്കുവയ്ക്ക് ലഭിച്ചത്. സൂര്യയ്ക്ക് ട്രോളുകളും വന്നു. നിലവില്‍ കങ്കുവ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഈ അവസരത്തിലാണ് ജ്യോതികയ്ക്ക് നേരെയാണ് വലിയ തോതില്‍ വിമര്‍ശനം ഉയരുന്നത്. സൂര്യയുടെ സിനിമകള്‍ തെരഞ്ഞെടുക്കുന്നത് താനാണെന്നായിരുന്നു അടുത്തിടെ ഒരു അഭിമുഖത്തില്‍ ജ്യോതിക പറഞ്ഞത്. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്. ജ്യോതികയുടെ സിനിമ തെരഞ്ഞെടുപ്പ് ശരിയല്ലെന്നും അതുകൊണ്ടാണ് സൂര്യയ്ക്ക് സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ചെയ്യാനാകാത്തതെന്നും ഒരു വിഭാ?ഗം ആരോപിക്കുന്നു. ഇനിയെങ്കിലും ഇത്തരം സിനിമകള്‍ തെരഞ്ഞെടുക്കരുതെന്നും സൂര്യയെ ഇങ്ങനെ തരംതാഴ്ത്തരുതെന്നും വിമര്‍ശനങ്ങളുണ്ട്. അതേസമയം, കഴിഞ്ഞ കുറച്ച് കാലങ്ങളായി ജ്യോതികയ്ക്ക് നേരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍…

    Read More »
  • സില്‍ക്കിന്റെ ജീവിതം വീണ്ടും സിനിമയാകുന്നു; നായികയായി ചന്ദ്രിക രവി

    ദക്ഷിണേന്ത്യന്‍ സിനിമാ ഐക്കണ്‍ സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി വീണ്ടുമൊരു സിനിമ കൂടിഎത്തുന്നു. സില്‍ക്ക് സ്മിത – ക്വീന്‍ ഓഫ് ദ സൗത്ത്’ എന്ന പേരിട്ട ബയോ പിക്കില്‍ ഇന്ത്യന്‍ വംശജയായ ഓസ്ട്രേലിയന്‍ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് സ്മിതയ്ക്ക് ജീവനേകുക. എസ്ടിആര്‍ ഐ സിനിമാസിന്റെ ബാനറില്‍ ജയറാം ശങ്കരന്‍ സംവിധാനം ചെയ്യുന്ന ചിത്രം എസ് .ബി വിജയ് അമൃതരാജ് ആണ് നിര്‍മാണം. സില്‍ക്ക് സ്മിതയുടെ ജന്മവാര്‍ഷിക ദിനത്തിലായിരുന്നു പ്രഖ്യാപനം. സിനിമയുടെ അനൗണ്‍സ്‌മെന്റ് വിഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. സില്‍ക്ക് സ്മിതയുടെ ഇതുവരെ കേള്‍ക്കാത്ത കഥകളിലൂടെയും ചിത്രം പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകും. അടുത്ത വര്‍ഷം ചീത്രീകരണം ആരംഭിക്കും.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങും. സ്മിതയുെടെ ജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഹിന്ദിയില്‍ വിദ്യ ബാലന്‍ നായികായി ‘ഡേര്‍ട്ടി പിക്ചര്‍’ എത്തിയിരുന്നു. മലയാളത്തില്‍ ക്‌ളൈമാക്‌സ് എന്ന ചിത്രവും സ്മിതയുടെ ജീവിതമാണ് പറഞ്ഞത്. ബോളിവുഡ് താരം സന ഖാന്‍ സ്മിതയായി വേഷപ്പകര്‍ച്ച…

    Read More »
  • ഒടുവിലിനെ അടിച്ച കാര്യം ഇന്നസെന്റും പറഞ്ഞിട്ടുണ്ട്; കാരണഭൂതന്‍ അടൂര്‍?

    ആറാം തമ്പുരാന്‍ സിനിമയുടെ സെറ്റില്‍വെച്ച് സംവിധായകന്‍ രഞ്ജിത്ത്, നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണനെ തല്ലിയെന്ന നിര്‍മാതാവും നടനും സംവിധായകനുമായ ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയിലും സിനിമാ ലോകത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയുള്ള അഷ്റഫിന്റെ വെളിപ്പെടുത്തലിനു പിന്നാലെ അദ്ദേഹത്തിനെതിരേ സംവിധായകന്‍ എം. പദ്മകുമാര്‍ കടുത്ത ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അന്ന് രഞ്ജിത്ത്, ഒടുവിനെ തല്ലാനുണ്ടായ കാരണവും അന്നത്തെ സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഷ്റഫിന്റെ വാക്കുകള്‍. അന്തരിച്ച നടന്‍ ഇന്നസെന്റടക്കം പലരും നേരത്തേ പേരെടുത്തു പറയാതെ തന്നെ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് അഷ്റഫ് പറഞ്ഞു. ”സെറ്റില്‍വെച്ച് വൃദ്ധനും രോഗിയുമായ ഒരു മനുഷ്യനെ ഒരു സംവിധായകന്‍ അടിച്ച് നിലത്തിട്ടു എന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. നേരേ കമിഴ്ന്ന് വീണെന്നാണ് ഇന്നസെന്റ് പറഞ്ഞിട്ടുള്ളത്. അന്ന് ആളുകളെല്ലാം കരുതിയത് അത് തിലകനെയാണെന്നാണ്. ഒരാളുടെയും ചിന്തയില്‍ പോലും ഒടുവിലിന്റെ പേര് വന്നില്ല. സിനിമ മേഖലയുമായി…

    Read More »
  • ദുരൂഹതകളുടെ മാന്ത്രികച്ചെപ്പ്: ‘രുധിരം’ ടീസർ തരംഗമായി, രാജ് ബി. ഷെട്ടിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന ചിത്രം ഡിസംബറിൽ എത്തും

    നിഗൂഢത ഒളിപ്പിച്ച മുഖങ്ങളും ദുരൂഹദൃശ്യങ്ങളുമായി പ്രേക്ഷകരിൽ ആകാംക്ഷ നിറച്ച് ‘രുധിരം’ ടീസർ തരംഗമാകുന്നു. കന്നഡ- മലയാള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത നടനും സംവിധായകനുമായ രാജ്. ബി. ഷെട്ടി ആദ്യമായി നായകനായി എത്തുന്ന മലയാള ചിത്രമാണ്  ‘രുധിരം.’ മികവാർന്ന ദൃശ്യങ്ങളും ഉദ്വേഗം ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതവുമായി എത്തിയിരിക്കുന്ന ടീസർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നു. നവാഗതനായ ജിഷോ ലോണ്‍ ആന്‍റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക അപർണ ബാലമുരളിയാണ്. ‘The axe forgets but the tree remembers’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൻ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം റിലീസ് ചെയ്യുന്നു. ഒരു സൈക്കോളജിക്കൽ സർവൈവൽ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ഡോക്ടറുടെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവങ്ങളിലൂടെയാണ് സിനിമയുടെ…

    Read More »
  • പരസ്യമായി ക്ഷമ ചോദിച്ചിട്ടും തുടര്‍ന്ന പക; നയന്‍-ധനുഷ് പോരിന് വര്‍ഷങ്ങളുടെ പഴക്കം

    തമിഴ് സൂപ്പര്‍ താരങ്ങളായ നയന്‍ താരയും ധനുഷും തമ്മിലുള്ള പോര് സകല സീമകളും ലംഘിച്ചു മുന്നേറുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2016ലെ ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ വച്ച് നയന്‍താര ധനുഷിനോട് ക്ഷമ പറഞ്ഞ വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. വിഘ്നേശ് ശിവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് നയന്‍ താരയും വിജയ് സേതുപതിയും അഭിനയിച്ച നാനും റൗഡി താന്‍ എന്ന ചിത്രം നിര്‍മിച്ചത് ധനുഷ് ആയിരുന്നു. എന്നാല്‍ ഈ ചിത്രത്തിലെ നയന്‍താരയുടെ പ്രകടനം ധനുഷ് ഇഷ്ടപ്പെട്ടിരുന്നില്ല. ഷൂട്ടിങ്ങിനിടെ സെറ്റില്‍ ധനുഷ് എത്തി നയന്‍താരയുടെ അഭിനയം മെച്ചപ്പെടുത്താന്‍ അവരോട് ആവശ്യപ്പെട്ടിരുന്നു എന്ന് അന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ബധിരയായ ആ കഥാപാത്രത്തിന് ഏറെ പ്രശംസകള്‍ നേടിയ നയന്‍താരയ്ക്ക് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. അവാര്‍ഡ് വാങ്ങാന്‍ വേദിയിലെത്തിയ നയന്‍താര തന്റെ പ്രകടനം ധനുഷിന് ഇഷ്ടപ്പെടാത്തത്തില്‍ ക്ഷമ ചോദിക്കുകയും അടുത്ത തവണ ഞാന്‍ മെച്ചപ്പെടുത്താം എന്ന് പറയുകയും ചെയ്തിരുന്നു. അത്ര പ്രസന്നമല്ലാത്ത മുഖഭാവങ്ങളോടെയാണ്…

    Read More »
  • 100 കോടിയുടെ സന്തോഷം; ലക്കി ഭാസ്‌ക്കര്‍ സ്‌പെഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത്

    തെന്നിന്ത്യന്‍ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ലക്കി ഭാസ്‌കര്‍ തീയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ തെലുങ്കിലും മലയാളത്തിലും മാത്രമല്ല തമിഴിലും മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാകള്‍ ‘100 കോടി മെഗാ ബ്ലോക്ക് ബസ്റ്റര്‍ വിജയം’ ട്രെയ്‌ലര്‍ പങ്കുവെച്ചാണ് സന്തോഷം അറിയിച്ചത്. കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്തത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. സിനിമ ഇതിനകം തമിഴ്നാട്ടില്‍ നിന്ന് 10 കോടിയിലധികം രൂപ നേടിയതായാണ് ട്വിറ്റര്‍ ഫോറങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 12 ദിവസങ്ങള്‍ കൊണ്ടാണ് സിനിമ തമിഴ്നാട്ടില്‍ ഇത്രയും തുക നേടിയത്. ലക്കി ഭാസ്‌കര്‍ എന്ന പിരീഡ് ഡ്രാമ ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ്. മീനാക്ഷി ചൗധരി ആണ് ചിത്രത്തില്‍ നായിക. ദേശീയ അവാര്‍ഡ്…

    Read More »
  • മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം; ‘മാര്‍ക്കോ’യുടെ പുത്തന്‍ അപ്‌ഡേറ്റ് നവംബര്‍ 22-ന്

    ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലില്‍ എത്തുന്ന ‘മാര്‍ക്കോ’യുടെ പുത്തന്‍ അപ്‌ഡേറ്റ് നവംബര്‍ 22ന്. സിനിമയുടെ ആദ്യ ഓഡിയോ ട്രാക്ക് അന്നേ ദിവസം പുറത്തുവിടുമെന്ന് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഷെരീഫ് മുഹമ്മദ് അറിയിച്ചു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് സ്വന്തമാക്കിയിരിക്കുകയാണ്. എല്ലാ അര്‍ത്ഥത്തിലും വയലന്‍സിന്റെ അങ്ങേയറ്റമാണെന്ന് അടിവരയിട്ടുകൊണ്ട് പുറത്തിറങ്ങിയ ‘മാര്‍ക്കോ’ ടീസറിന് പിന്നാലെ ഏവരും ആകാംക്ഷയോടെയാണ് സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നത്. ‘കെ.ജി.എഫ്’, ‘സലാര്‍’ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷത കൊണ്ടുതന്നെ മാര്‍ക്കോയിലെ മ്യൂസിക്കും ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്. ഡിസംബര്‍ 20നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. മോളിവുഡില്‍ യുവ താരങ്ങളില്‍ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി…

    Read More »
  • ‘പ്രതിമുഖം’ ട്രെയിലര്‍, ടീസര്‍, ഓഡിയോ പ്രകാശനം ചെയ്തു

    തിരുവല്ല കേന്ദ്രീകൃതമായിട്ടുള്ള ദോഹ പ്രവാസികളുടെ കൂട്ടായ്മയായ മൈത്രി വിഷ്വല്‍സ്‌ന്റെ ഏറ്റവും പുതിയ സംരംഭമായ ‘പ്രതിമുഖം’ സിനിമയുടെ ഓഡിയോ, ടീസര്‍, ട്രെയിലര്‍ പ്രകാശനം കളക്ടര്‍ പ്രേംകൃഷ്ണനും സംവിധായകന്‍ ബ്ലസ്സിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. പുരുഷനായി ജനിക്കുകയും മനസ്സുകൊണ്ട് ഒരു സ്ത്രീയായിരിക്കുകയും ചെയ്തു സമൂഹത്തില്‍ ഉള്‍വലിഞ്ഞ് ജീവിക്കുന്ന മധു എന്ന പുരുഷനെ കേന്ദ്രകഥാപാത്രം അല്ലെങ്കില്‍ നായകന്‍ ആക്കിയിട്ടുള്ള ഈ സിനിമയില്‍, നായകന്റെ രൂപഭാവാദികള്‍ പുരുഷന് നല്‍കുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമാണെങ്കിലും, നായകന്റെ മനോവ്യാപാരങ്ങള്‍ സമൂഹം സ്ത്രീക്ക് കല്‍പ്പിച്ചു നല്‍കിയിരിക്കുന്ന രീതികള്‍ക്കനുസൃതമായിട്ടാണ്. ഇവിടെ നായകന്‍ അനുഭവിക്കുന്ന സംഘര്‍ഷം, സമൂഹം അടിച്ചേല്‍പ്പിച്ചതാണ്. നായകന്റെയും സമൂഹത്തിന്റെയും ഇടയിലൂടെയുള്ള ഒരു യാത്രയാണ് ‘പ്രതിമുഖം’. മോഹന്‍ അയിരൂര്‍, കെ. എം. വര്‍ഗീസ്, ലൂക്കോസ് കെ ചാക്കോ, എ കെ ഉസ്മാന്‍ എന്നിവര്‍ നിര്‍മ്മാതാക്കളായുള്ള മൈത്രി വിഷ്വല്‍സ്, ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഈ ട്രാന്‍സ്ജന്റര്‍ വിഷയം, നവാഗതനായ വിഷ്ണു പ്രസാദിന്റെ കഥ തിരക്കഥ സംവിധാനത്തില്‍ അണിയിച്ചൊരുക്കിയിരിക്കുന്നു. സിനിമയിലെ അഭിനേതാക്കളായ സിദ്ധാര്‍ത്ഥ ശിവ, രാജീവ് പിള്ള, മുന്ന, സുധീഷ്,…

    Read More »
  • എടാ മോനെ! രംഗണ്ണന്റെ തെലുങ്ക് അവതാരം ഉടന്‍

    മലയാളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമകളില്‍ ഒന്നാണ് ഫഹദ് ഫാസില്‍ നായകനായ ആവേശം. സിനിമയുടെ തെലുങ്ക് റീമേക്ക് സംബന്ധിച്ച വാര്‍ത്തകള്‍ ഏതാനും നാളുകള്‍ക്ക് മുമ്പ് ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തെലുങ്കിലെ സൂപ്പര്‍താരമായ രവി തേജയുടെ നിര്‍മാണ കമ്പനി സിനിമയുടെ റീമേക്ക് അവകാശം സ്വന്തമാക്കിയതായാണ് ഗ്രേപ്പ് വൈനിനെ ഉദ്ധരിച്ച് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നന്ദമുരി ബാലകൃഷ്ണ സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹമായിരിക്കില്ല, മറിച്ച് രവി തേജ തന്നെ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആവേശം തെലുങ്ക് റീമേക്ക് ഉടന്‍ ആരംഭിക്കുമെന്നും സൂചനകളുണ്ട്. ജിത്തു മാധവനായിരുന്നു മലയാളത്തില്‍ ചിത്രം ഒരുക്കിയത്. സുഷിന് ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിര്‍വഹിച്ചത്. ഫഹദിന് പുറമെ ആശിഷ് വിദ്യാര്‍ത്ഥി, സജിന് ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന…

    Read More »
Back to top button
error: