Movie
-
പ്രേക്ഷക ഹൃദയങ്ങളിൽ 23 വർഷങ്ങൾ! റിബൽ സ്റ്റാർ പ്രഭാസിന് ആശംസകളുമായി ‘രാജാസാബി’ന്‍റെ സ്പെഷൽ പോസ്റ്റർ പുറത്ത്
കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ട്രെയിലർ വാനോളം പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ പ്രഭാസിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. സിനിമാലോകത്ത് താരം 23 വർഷങ്ങള്‍ പിന്നിട്ടതിന്‍റെ ആശംസകളറിയിച്ച് സ്പെഷൽ പോസ്റ്റർ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ജനുവരി 9നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ”23 വർഷങ്ങളായി ഹൃദയങ്ങൾ ഭരിക്കുന്നവൻ, 23 വർഷങ്ങളായി അതിരുകൾ ഇല്ലാതാക്കിയവൻ, 23 വർഷങ്ങളായി ഇന്ത്യൻ സിനിമയുടെ ഗതി മാറ്റിയ റിബൽ സ്റ്റാർ പ്രഭാസിന് ഈ മഹത്തായ നാഴികക്കല്ല് പിന്നിടുമ്പോള്‍ രാജാസാബ് ടീം ആശംസകൾ നേരുന്നു”, എന്നാണ് പോസ്റ്റർ പങ്കുവെച്ച് അണിയറപ്രവർത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ – ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. അതോടൊപ്പം…
Read More » -
അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ‘ഖജുരാവോ ഡ്രീംസ്’ ഡിസംബർ 5ന് തിയേറ്ററുകളിൽ
അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഖജുരാവോ ഡ്രീംസ്’ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്ത്. ചിത്രം ഡിസംബർ 5ന് തിയേറ്ററുകളിലെത്തും. യൂത്തിനെ ഏറെ ആകർഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളുമായി എത്തുന്നതാണ് ചിത്രമെന്നാണ് സൂചന. പുതിയ പോസ്റ്ററും അത് അടിവരയിടുന്നതാണ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം.കെ. നാസർ നിർമ്മിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് സേതുവാണ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസ് ത്രൂ ആശിർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. പുരാതന ചുവർ ചിത്രങ്ങൾ നിറഞ്ഞ ക്ഷേത്ര നഗരമായി പേരുകേട്ട ഖജുരാവോയിലേക്കുള്ള ഏതാനും സുഹൃത്തുക്കളുടെ യാത്രയും തുടർന്നുള്ള ആകസ്മികമായ സംഭവങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്. നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം മാറുന്ന കാലഘട്ടത്തിലെ യുവതയുടെ ലോകമാണ് തുറന്നുകാണിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍. അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശീനാഥ് ഭാസി എന്നിവർക്കൊപ്പം ധ്രുവൻ, അതിഥി രവി, ചന്തുനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജോണി ആന്‍റണി, സോഹൻ സീനുലാൽ: സാദിഖ്, വർഷാ വിശ്വനാഥ്, നേഹാ…
Read More » -
പള്ളത്തി മീൻപോലെ സോഷ്യൽ മീഡിയാ താരം ഹനാൻഷാ പാടിയ പൊങ്കാലയിലെ പുതിയ ഗാനം ദുബായിൽ പ്രകാശനം ചെയ്തു
ഏ. ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പൊങ്കാല എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ ഗാനം ദുബായിൽ നടന്ന ചടങ്ങിലൂടെ പ്രകാശനം ചെയ്തു. ബി.കെ. ഹരിനാരായണൻ രചിച്ച്, രഞ്ജിൻ രാജ് ഈണമിട്ട ഈ ഗാനം സോഷ്യൽ മീഡിയായിലൂടെ തരംഗമായി മാറിയ ഹനാൻഷായാണ് ആലപിച്ചിരിക്കുന്നത്. പള്ളത്തി മീൻപോലെ എന്നു തുടങ്ങുന്ന ഗാനമായിരുന്നു ഇവിടെ പ്രകാശനം ചെയ്തത്. നവംബർ ഒമ്പത് ഞായറാഴ്ച്ച ദുബായ് എത്തിസലാത്ത് അക്കാഡമിയിൽ നടന്ന വലിയ ചടങ്ങിലാണ് പ്രേഷകർക്ക് ഏറെ ഹരം നൽകി ക്കൊണ്ട് ഹനാൻ ഷാ ലൈവ്പാടിക്കൊണ്ട് ഈ ഗാനം പുറത്തുവിട്ടത്. ചിത്രത്തിലെ നായിക യാമി സോന, അഭിനേതാക്കളായ സൂര്യ കൃഷ്, ഇന്ദ്രജിത്ത് ജഗജിത് എന്നിവരും സംഘാംഗങ്ങളും പങ്കെടുത്ത നൃത്താവിഷ്ക്കാര ത്തോടെയായിരുന്നു ഈ ഗാനത്തിൻ്റെ ലോഞ്ചിംഗ്. ഏറെ പുതുമയും കാതുകവും നൽകുന്നതായിരുന്നു ഈ ഗാനാവിഷ്ക്കരണവും. ചിത്രത്തിൻ്റെ സംവിധായകൻ, ഏ. ബി. ബിനിൽ, സംഗീത സംവിധായകൻ രഞ്ജിൻ രാജ്, പ്രശസ്ത ഗായിക മിൻമിനി, നിർമ്മാതാക്കളായ ദീപു ബോസ്, അനിൽ പിള്ള,…
Read More » -
കാലത്തിനു മുന്നേ കുതിച്ച സിനിമ; ബാബാ കല്യാണിയില്‍ പറഞ്ഞത് സത്യമായി; ഡല്‍ഹി സ്‌ഫോടനക്കേസുമായി ഏറെ സാമ്യം ബാബാ കല്യാണിക്ക്; സിനിമയിലെ പ്രൊഫസര്‍ യഥാര്‍ഥ സ്‌ഫോടനത്തില്‍ ഡോക്ടറായി ; സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ യാഥാര്‍ത്ഥ്യമായി
തൃശൂര്‍: മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ബാബാ കല്യാണി എന്ന ത്രില്ലര്‍ സിനിമയുടെ കഥയുമായി ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന് സാമ്യതയേറെ. ബാബാ കല്യാണിയില്‍ തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി ദീര്‍ഘവീക്ഷണത്തോടെ എഴുതിവെച്ചതാണ് ഇപ്പോള്‍ ഡല്‍ഹി ചെങ്കോട്ടയില്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ സാധാരണ എഴുതിക്കാണിക്കാറുണ്ട്, ഈ സിനിമയ്ക്കും ഇതിലെ സംഭവങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയി യാതൊരു ബന്ധവുമില്ല, ഏതെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കില്‍ അത് യാദൃശ്ചികം മാത്രം എന്ന്. പക്ഷേ ബാബാ കല്യാണിയിലെ പല കാര്യങ്ങളും കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സ്‌ഫോടനത്തില്‍ അതേ പോലെ സംഭവിച്ചു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറുകളാണ് ബാബാ കല്യാണിയില്‍ വില്ലന്‍മാരായ തീവ്രവാദികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ ദുരന്തം വിതച്ചത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറായിരുന്നു. ബാബാ കല്യാണിയിലെ തീവ്രവാദി ഒരു കോളജ് പ്രൊഫസറായിരുന്നെങ്കില്‍ ഡല്‍ഹി ചെങ്കോട്ട ആക്രമണത്തിന്റെ സൂത്രധാരന്‍ ഒരു ഡോക്ടറാണ് എന്നതേയുള്ളു വ്യത്യാസം. സിനിമയിലെ വില്ലനും ജീവിതത്തിലെ യഥാര്‍ഥ വില്ലനും അറിവും വിദ്യാഭ്യാസവുമുള്ളവര്‍. തിരക്കേറിയ ഒരു തീര്‍ഥാടന കേന്ദ്രത്തില്‍…
Read More » -
ധര്‍മേന്ദ്ര മരിച്ചെന്നത് തെറ്റായ വാര്‍ത്ത ; കുപ്രചരണം തള്ളി ധര്‍മേന്ദ്രയുടെ കുടുംബം ; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മകള്‍ ഇഷ ഡിയോള്‍
മുംബൈ : നടന്‍ ധര്‍മേന്ദ്രയുടെ മരണവാര്‍ത്ത തള്ളി കുടുംബം. ധര്‍മേന്ദ്രയുടെ നില തൃപ്തികരമാണെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മകള്‍ ഇഷ ഡിയോള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. പപ്പയുടെ രോഗശാന്തിക്കായി പ്രാര്‍ത്ഥനകള്‍ നടത്തിയതിന് നന്ദി എന്നും ഇഷ കൂട്ടിച്ചേര്‍ത്തു. ധര്‍മേന്ദ്രയെ ഒരാഴ്ചയായി മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം അന്തരിച്ചതായി ഇന്ന് രാവിലെയാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 31 ന് പതിവ് പരിശോധനയ്ക്കായാണ് ധര്‍മ്മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
Read More » -
“കാകുൽസ്ഥ” -പാർട്ട് -1ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി..
ഗോൾഡൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അനീഷ് ലീ അശോക് കഥ,തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് “കാകുൽസ്ഥ”പാർട്ട് -1. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇന്ന് 11.11ന് പുറത്തിറങ്ങിയത്. 2014 ൽ പുറത്തിറങ്ങിയ “ഇതിഹാസ” എന്ന സൂപ്പർ ഹിറ്റ് മലയാളം ചിത്രത്തിന്റെ തിരക്കഥയ്ക്ക് ശേഷം അനീഷ് ലീ അശോക് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. നായകൻ ആരാകുമെന്നുള്ള എക്സൈറ്റ്മെന്റും ക്യൂര്യോസിറ്റിയും നിലനിർത്തി കൊണ്ടാണ് പോസ്റ്റർ എത്തിയിട്ടുള്ളത്. യൂണിവേഴ്സൽ -റിയലിസ്റ്റിക് ഫാന്റസി -കോമഡി മൂവിയായാണ് പ്രമുഖതാരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. പൊറിഞ്ചു മറിയം ജോസ്, പാപ്പൻ തുടങ്ങി ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പ്രോജക്ട് ഹെഡ് ആയിരുന്ന സുമിത്ത് പുരുഷോത്തമനും ഈ സിനിമയ്ക്ക് വേണ്ടി കൈകോർക്കുന്നു. പി ആർ ഓ- എ. എസ്.ദിനേശ്, മനു ശിവൻ. മാർക്കറ്റിംഗ് – ലിറ്റിൽ ഫ്രെയിംസ് എന്റർടൈമെന്റ്, ഡിജിറ്റൽ ആൻഡ് വിഷ്വൽ പ്രമോഷൻസ് – നന്ദു പ്രസാദ്.…
Read More » -
12 മില്യണും കടന്ന് ‘കാന്ത’ ട്രെയ്‌ലർ; ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം നവംബർ 14 ന്
ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യുടെ ട്രെയ്‌ലറിന് സമൂഹ മാധ്യമങ്ങളിൽ വമ്പൻ വരവേൽപ്പ്. ഇതിനോടകം യൂട്യൂബിൽ നിന്ന് 12 മില്ല്യൺ കാഴ്ചക്കാരെയാണ് ഈ ട്രെയ്‌ലർ നേടിയത്. ചിത്രം നവംബർ 14 ന് ആഗോള റിലീസായി എത്തും സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. തമിഴിലും തെലുങ്കിലും ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വിട്ടിരുന്നു. ഗംഭീര പ്രേക്ഷക പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. ട്രെയ്‌ലറിൽ മാത്രം കണ്ട ദൃശ്യങ്ങളിലെ ദുൽഖർ സൽമാന്റെ പ്രകടനത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകർ നൽകുന്നത്. ദുൽഖർ സൽമാൻ എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിൽ ഉണ്ടാവുക എന്ന സൂചനയാണ് ട്രെയ്‌ലർ പ്രേക്ഷകർക്ക് നൽകിയത്. ചിത്രത്തിലെ ദുൽഖർ സൽമാന്റെ പ്രകടനത്തെ…
Read More » -
പെൺകുട്ടികൾ അത്രയേറെ ആഗ്രഹിക്കുന്ന കാമുകനോ അവൻ? ലുക്മാന്‍റെ ‘അതിഭീകര കാമുകൻ’ നൽകുന്ന പ്രതീക്ഷ
കേരളത്തിലെ സ്ത്രീകളുടെ മനസ്സ് കവരാൻ ‘അതിഭീകര കാമുകൻ’ എത്തുന്നു. മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നവംബർ 14ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ അർജുൻ എന്ന കഥാപാത്രമായി ലുക്മാൻ എത്തുമ്പോള്‍ അനു എന്ന നായിക കഥാപാത്രമായാണ് ദൃശ്യ രഘുനാഥ് എത്തുക. മനോഹരമായൊരു കുടുംബകഥ പറയുന്ന ചിത്രത്തിൽ അതോടൊപ്പം മധുരമൂറും പ്രണയവും രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളുമൊക്കെയുണ്ട്. ഒരു റൊമാൻ്റിക് കോമഡി ഫാമിലി ജോണറിലുള്ളതാണ് ചിത്രമെന്നാണ് അടുത്തിടെ പുറത്തിറങ്ങിയിരിക്കുന്ന ട്രെയ്‌ലർ സൂചന നൽകിയിരിക്കുന്നത്. അമ്മ വേഷത്തിൽ മനോഹരി ജോയിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിലേതായി ‘പ്രേമവതി…’ ഗാനം പുറത്തിറങ്ങിയിട്ടുണ്ട്. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഇതിനകം സിനിമാ സംഗീത ലോകത്തെ സെൻസേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ഗാനം ആസ്വാദക ഹൃദയങ്ങൾ കവർന്നുകഴിഞ്ഞു. ഫെജോ പാടിയ ‘ഡെലൂലു ഡെലൂലു…!’ മറ്റൊരു ഗാനമാണ്. സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്. സിനിമയുടെ കളർഫുള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും…
Read More » -
”പ്രേതമല്ല, നമ്മുടെ മനസ്സാക്ഷി തന്നെയാണ് നമ്മെ പേടിപ്പിക്കുന്നത്! ‘ഡീയസ് ഈറെ’ ഒരു തെറാപ്പി സെഷൻ പോലെ അനുഭവപ്പെട്ടു”, ചിത്രം കണ്ട ശേഷം ഒരു ഡോക്ടർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു*
പ്രണവ് മോഹൻലാൽ നായകനായെത്തിയ രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറെ’ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. പ്രായഭേദമന്യേ ഏവരും ഈ ഹൊറർ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു എന്നാണ് തിയേറ്ററുകളിലെ തിരക്ക് സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട ശേഷം ഒരു ഡോക്ടർ തന്‍റെ ബ്ലോഗിൽ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഡോ. പ്രമാശ സാരംഗ മനോജ് ആണ് ചിത്രത്തെ കുറിച്ചുള്ള നിരൂപണം പങ്കുവെച്ചിരിക്കുന്നത്. ഇതൊരു സാധാരണ ഹൊറർ സിനിമയല്ല, ജംപ് സ്കെയറിട്ട് പേടിപ്പിക്കുന്ന പരിപാടിയല്ല, ഇത് നമ്മളെ അസ്വസ്ഥതപ്പെടുത്തും, നമ്മെ പേടിപ്പെടുത്താൻ നമ്മുടെ മനസ്സാക്ഷി മാത്രം മതിയെന്ന് ഓർമ്മപ്പെടുത്തും, കുറ്റബോധത്തിന്‍റെ ഭാരം അനുഭവവേദ്യമാക്കും, സിനിമ അവസാനിക്കുമ്പോള്‍ മനസ്സാക്ഷിയുടെ പതുക്കെയുള്ളൊരു നീറ്റലുണ്ടാകും, ഡോക്ടർ സിനിമയെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. ഏറെ നാളുകള്‍ക്ക് ശേഷമാണ് താൻ തിയേറ്ററിലെത്തി ഒരു സിനിമ കണ്ടതെന്നും അങ്ങനെ ഇപ്പോള്‍ കാണാൻ കഴിഞ്ഞ ‘ഡീയസ് ഈറെ’ സ്നേഹത്തെയും അതിജീവനത്തെയും ആഘോഷിക്കുന്ന ഒരു സൈക്കോളജിക്കൽ ഹൊറർ സിനിമയായിട്ടാണ് അനുഭവപ്പെട്ടതെന്നും ഡോക്ടറുടെ വാക്കുകള്‍.…
Read More » -
തീയേറ്ററുകളിൽ 75 ദിവസം പിന്നിട്ട് “ലോക” ; ബിഗ് സ്ക്രീനിലും ഒടിടിയിലും തരംഗമായി ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം
മലയാള സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ച, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” തീയേറ്ററുകളിൽ 75 ദിവസങ്ങൾ പിന്നിട്ടു. വൈഡ് റിലീസിന്റെ കാലത്തും മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഒരു ചിത്രം 75 ദിനങ്ങൾ തീയേറ്ററുകളിൽ പിന്നിടുന്ന അപൂർവ നേട്ടമാണ് ലോകയെ തേടിയെത്തിയത്. ഗൾഫിലും, കേരളത്തിലെ പിവിആർ മൾട്ടിപ്ളെക്സ് സ്ക്രീനുകൾ ഉൾപ്പെടെയുള്ള തീയേറ്ററുകളിലുമാണ് ചിത്രം ഇപ്പോഴും പ്രേക്ഷകരെ ആകർഷിച്ചു കൊണ്ട് പ്രദർശനം തുടരുന്നത്. ഒക്ടോബർ 31 നു ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് ഒടിടിയിലും ഗംഭീര പ്രതികരണവും സ്വീകരണവുമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. തീയേറ്ററുകളിൽ റെക്കോർഡുകൾ തകർക്കുന്ന വിജയം സ്വന്തമാക്കിയ ചിത്രം മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം കൂടിയാണ്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ…
Read More »