Movie
-
കൂടോത്രം ഫെബ്രുവരി പന്ത്രണ്ടിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ റിലീസ് ഫെബ്രുവരി പന്ത്രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്നു. പ്രശസ്ത നടൻ ദുൽഖർ സൽമാൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.. ടൈറ്റിൽ, ഫസ്റ്റ് ലുക്ക് എന്നിവ നേരത്തേ മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ എന്നിവരുടെയും പ്രശസ്ത ഛായാഗ്രാഹകരായ ജോമോൻ.ടി. ജോൺ, ജിംഷിഖാലിദ്, സുജിത് വാസുദേവ്, ആനന്ദ്.സി. ചന്ദ്രൻ എന്നിവരുടെ പേജുകളിലൂടെ പുറത്തുവിട്ടിരുന്നത് നവമാധ്യമങ്ങളിൽ വലിയ പ്രതികരണം നേടിയിരുന്നു. മലയോര ജില്ലയായ ഇടുക്കിയുടെ മനോഹാരിതക്കൊപ്പം,ഹൊററും,കൗതുകവുമൊക്കെ കോർത്തിണക്കിയുള്ള അവതരണമാണ് ബൈജു എഴുപുന്ന ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്. പൂർണ്ണമായും,ഹൊറർ,ഹ്യൂമർ ഫാമിലി ഡ്രാമ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഒപ്പം ക്ളീൻ എൻ്റർടൈനറുമാണ് ഈ ചിത്രം. മ്പാൻജോ പ്രൊഡക്ഷൻസിൻ്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോ പ്രൊഡ്യൂസർ – റെജി ജോർജ് കൊന്നത്തറയിൽ ‘ അദ്ധ്വാനികളുമായ, സാധാരണക്കാർ താമസ്സിക്കുന്ന ഒരു കാർഷിക ഗ്രാമത്തിൽ ഒരു കൂടോത്രം ലഭിക്കുന്നതിലൂടെ യുണ്ടാകുന്ന പ്രശ്നങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ബൈജു എഴു…
Read More » -
ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവന്നു.. റാപ്പർ ചന്ദൻ ഷെട്ടി നായകനായ ക്യാമ്പസ് ചിത്രം ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’; മലയാളത്തിൽ ഫെബ്രുവരി 14ന് റിലീസിന് ഒരുങ്ങി
കന്നഡയിലെ പ്രമുഖ റാപ്പർ ചന്ദൻ ഷെട്ടി നടനായി അരങ്ങേറ്റം കുറിക്കുന്ന ‘വിദ്യാർത്ഥി വിദ്യാർത്ഥിനിയാരെ’ എന്ന ചിത്രത്തിന്റെ മലയാളം റിലീസ് തീയതി പ്രഖ്യാപിച്ചു. ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം മലയാളത്തിൽ ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’ എന്ന പേരിൽ ഫെബ്രുവരി 14ന് റിലീസിന് ഒരുങ്ങി. ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ജനപ്രീതി നേടുകയും ചെയ്ത ചിത്രം അരുൺ അമുക്തയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മനോഹരമായ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ക്യാമ്പസിന്റെ എല്ലാ മനോഹാരിതയും കോര്‍ത്തിണക്കി കൊണ്ടാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ക്യാമ്പസുകളെ ആവേശഭരിതമാക്കുന്നതിനൊപ്പം, ചില ത്രില്ലർ ഘടകങ്ങളും കോർത്തിണക്കി തമാശയും, സൗഹൃദവും, പ്രണയവുമെല്ലാം ചേരുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൻഹാ സ്റ്റുഡിയോ റിലീസ് ആണ് ഇന്ത്യയിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. റെഷ് രാജ് ഫിലിംസിനാണ് ചിത്രത്തിൻ്റെ ഓവർസീസ് അവകാശം. കുടുംബ പ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കുമെന്നാണ് ട്രെയിലറിൽ നല്കുന്ന സൂചന. ചന്ദൻ ഷെട്ടിയെ കൂടാതെ അമർ, ഭാവന അപ്പു, ഭവ്യ, മനോജ് വിവാൻ,…
Read More » -
ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി ‘സ്പാ ‘ യിലൂടെ മിൻമിനിയുടെ തിരിച്ചുവരവ്…
എബ്രിഡ് ഷൈൻ ചിത്രം ‘ സ്പാ ‘യിലെ ഹൃദയവതി…. എന്നു തുടങ്ങുന്ന ആദ്യ ഗാനം പുറത്തിറങ്ങി. ഫെബ്രുവരി 12ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിലെ ഈ പാട്ട് പാടിയിരിക്കുന്നത് ഒരിടവേളയ്ക്കുശേഷം മിൻമിനിയും മധു ബാലകൃഷ്ണനും ചേർന്നാണ്. 80 കളിലെ ചിത്രങ്ങളിലെ പാട്ടുകളെ ഓർമിപ്പിക്കുന്ന വിധമുള്ള ഒരു പാട്ടാണ് പുറത്തിറങ്ങിയത്. ബി കെ. ഹരിനാരായണന്റെ വരികൾക്ക് ഇഷാൻ ചബ്ര സംഗീതം ഒരുക്കിയിരിക്കുന്നു. വിനീത് തട്ടിലും രാധികാ രാധാകൃഷ്ണനുമാണ് ഗാനരംഗത്തിൽ ഉള്ളത്. ചിത്രത്തിലെ പ്രണയത്തിന്റെ വൈകാരിക തലങ്ങൾ പ്രകടമാക്കുന്നതാണ്ഈ പാട്ട്.തന്റെ എല്ലാ സിനിമകളിലും മികച്ച ഗാനങ്ങൾ ഉൾപ്പെടുത്തുന്ന സംവിധായകനാണ് എബ്രിഡ് ഷൈൻ. ചിത്രത്തോട് ചേർന്ന് നിൽക്കുന്ന പാട്ടുകൾ എബ്രിഡ് ഷൈൻ ചിത്രത്തിന്റെ പ്രത്യേകതയാണ്. ആറു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ചിത്രത്തിലെ താരനിര ഇങ്ങനെയാണ് സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്സാണ്ടർ, മേജർ രവി,വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ് മേജർ രവി, ജോജി കെ ജോൺ, സജിമോൻ പാറയിൽ,…
Read More » -
ജീത്തു ജോസഫിന്റെ വേറിട്ട സിനിമാനുഭവമായി ‘വലതുവശത്തെ കള്ളൻ’; ഉള്ളുലയ്ക്കുന്ന പ്രകടനവുമായി ജോജു, കരിയർ ബെസ്റ്റ് പെർഫോമൻസുമായി ബിജു മേനോൻ!
കാഴ്ചയിൽ തിരയടങ്ങിയ കടൽ പോലെ ശാന്തനാണ് സാമുവൽ ജോസഫ്. പക്ഷേ അയാളുടെ ഉള്ളിൽ അലയടിക്കുന്ന ഒട്ടേറെ സംഭവങ്ങളുണ്ട്. അനാഥാലയത്തിൽ വളർന്ന അയാളുടെ ഭൂതകാലം മുതൽ വർത്തമാന കാലത്തിൽ ഇപ്പോൾ അയാള്‍ ആയിരിക്കുന്ന സമയം വരെയുള്ള സംഭവങ്ങളോരോന്നും അയാളെന്ന മനുഷ്യനെ വാർത്തെടുക്കുന്നതിൽ നിർണ്ണായകമായിട്ടുണ്ട്. ജോജു ജോർജ്ജ് എന്ന അഭിനേതാവിൽ സാമുവൽ ജോസഫിന്റെ എല്ലാ അടരുകളും ഭദ്രമാണ്. ജീത്തു ജോസഫിന്റെ ‘വലതുവശത്തെ കള്ളൻ’ എന്ന സിനിമയിലെ ആദ്യ പകുതി ജോജു ജോര്‍ജ്ജ് എന്ന അഭിനേതാവിന്റെ തഴക്കം വന്ന പ്രകടനം അടിവരയിടുന്നതാണ്. ആന്റണി സേവ്യർ എന്ന സർക്കിള്‍ ഇൻസ്പെക്ടറായി സിനിമയുടെ ആദ്യം മുതൽ നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രമായാണ് ബിജു മേനോനെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം പകുതിയിൽ ബിജു മേനോന്റെ അസാധ്യ അഭിനയ മുഹൂർത്തങ്ങളാണ് ചിത്രം വരച്ചുകാണിക്കുന്നത്. താരത്തിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് തന്നെയെന്ന് ഉറപ്പിച്ച് പറയാവുന്ന വേഷമാണ് ചിത്രത്തിലേത്. ബിജു മേനോനും ജോജുവും മത്സരിച്ചഭിനയിച്ചിരിക്കുന്ന ചിത്രം പ്രേക്ഷകർക്ക് വേറിട്ടൊരു ഇമോഷണൽ ക്രൈം ഡ്രാമ സമ്മാനിച്ചിരിക്കുകയാണ്. ഒരു…
Read More » -
ജയറാം – കാളിദാസ് ജയറാം ട്രയ്ലർ പ്രേക്ഷകരിലേക്ക് : ചിരിപ്പിച്ചും ചിന്തിപ്പിച്ചും അച്ഛനും മകനും
ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ജയറാം – കാളിദാസ് ജയറാം ഒരുമിക്കുന്ന ചിത്രം ആശകൾ ആയിരത്തിന്റെ ട്രയ്ലർ റിലീസായി. കുടുംബബന്ധത്തിന്റെ ആഴവും അതിനപ്പുറം ചിരിയും ചിന്തയും കോർത്തിണക്കി ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രം ആശകൾ ആയിരത്തിന്റെ ട്രയ്ലർ ചിത്രം കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ എന്ന ഉറപ്പു നൽകുന്നു. ഫെബ്രുവരി 6ന് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ഒരു വടക്കൻ സെൽഫിക്കു ശേഷം ജി. പ്രജിത് സംവിധാനം ചെയ്യുന്ന ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ ജൂഡ് ആന്റണി ജോസഫാണ്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ജയറാം, കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിൽ ആശാ ശരത്,ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ,…
Read More » -
“ചിന്ന ചിന്ന ആസൈ”യിലെ “മഹാദേവ” ഗാനം പുറത്ത് : ഇന്ദ്രൻസ് – മധുബാല ചിത്രം
ഇന്ദ്രൻസും മധുബാലയും ഒരുമിക്കുന്ന ചിത്രം “ചിന്ന ചിന്ന ആസൈ”യിലെ വാരണാസി ട്രിബ്യൂട്ട് സോങ് “ മഹാദേവാ” പുറത്ത്. തിങ്ക് മ്യൂസിക് യൂട്യൂബ് ചാനലിലൂടെ ആണ് ഗാനം റിലീസ് ചെയ്തത്. ഗോവിന്ദ് വസന്ത സംഗീതം പകർന്ന ഈ ഗാനത്തിൻ്റെ വരികൾ ഒരുക്കിയത് ധന്യ സുരേഷ് മേനോൻ ആണ്. ഗോവിന്ദ് വസന്ത തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൂർണ്ണമായും വാരണാസിയുടെ മനോഹരമായ പശ്ചാത്തലത്തിൽ ചിത്രീകരണം പൂർത്തിയായ ഈ ചിത്രം, ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് നിർമ്മിക്കുന്നത്. പുതുമുഖ സംവിധായിക വർഷ വാസുദേവ് ആണ് ചിന്ന ചിന്ന ആസൈയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. കുറെ വർഷക്കാലത്തെ ഇടവേളക്കു ശേഷം, ശക്തമായ കേന്ദ്ര കഥാപാത്രമായി മലയാളത്തിൽ മധുബാല വീണ്ടും എത്തുകയാണ്. അതുപോലെ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തിന് ജീവൻ നൽകുന്ന നടൻ ഇന്ദ്രൻസും, വേറിട്ട അഭിനയ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഗോവിന്ദ് വസന്തയുടെ ഹൃദയസ്പർശിയായ സംഗീതത്തിൻ്റെ പശ്ചാത്തലത്തോടെ ഒരുങ്ങുന്ന ചിത്രം…
Read More » -
“വാരണാസി” എസ് എസ് രാജമൗലി ചിത്രം ;2027ഏപ്രിൽ 7 ന് തിയേറ്ററുകളിലേക്ക്
ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന എസ് എസ് രാജമൗലി – മഹേഷ് ബാബു ചിത്രം വാരാണാസി 2027 ഏപ്രിൽ 7ന് ലോകവ്യാപകമായി റിലീസ് ചെയ്യും. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ.എൽ. നാരായണ, എസ്.എസ്.കാർത്തികേയ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിച്ച വാരാണസിയുടെ ടീസറിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചത്. സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ടീസര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ടീസര്‍ അനാവരണം ചെയ്തിരുന്നു.ഭാഷാഭേദമന്യേ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം പ്രേക്ഷകർക്ക്…
Read More » -
ചിത്രത്തിന്റെ ട്രയ്ലർ പ്രേക്ഷകരിലേക്ക് ; ഫാമിലി എന്റെർറ്റൈനെർ “സുഖമാണോ സുഖമാണ് “
മാത്യൂ തോമസും ദേവികാ സഞ്ജയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സുഖമാണോ സുഖമാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസായി. പ്രായഭേദമന്യേ കുടുംബ സമേതം തിയേറ്ററിൽ ആസ്വദിക്കാൻ പറ്റുന്ന ചിത്രമായിരിക്കും സുഖമാണോ സുഖമാണ് ട്രയ്ലർ ഉറപ്പ് നൽകുന്നു. ചിത്രം ഫെബ്രുവരി 13ന് തിയേറ്ററുകളിലേക്കെത്തുന്നു. അരുണ്‍ ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. സുഖമാണോ സുഖമാണ് ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ജഗദീഷ്, സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം, നോബി മാര്‍ക്കോസ്, അഖില്‍ കവലയൂര്‍, മണിക്കുട്ടന്,ജിബിന്‍ ഗോപിനാഥ്, അബിന്‍ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് തുടങ്ങിയവരാണ്.ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം പ്ലോട്ട് പിക്ചേഴ്സ് ആണ്. ലൂസിഫര്‍ മ്യൂസികിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. സുഖമാണോ സുഖമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഡി ഓ പി : ടോബിന് തോമസ്, എഡിറ്റര്‍ :…
Read More » -
“നാല്പതുകളിലെ പ്രണയം” പ്രദർശനത്തിന്.
നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥയെഴുതി സംവിധാനം ചെയ്ത “നാല്പതുകളിലെ പ്രണയം” (ലവ് ഇൻ ഫോർട്ടിസ് ) ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തുന്നു. മൂന്ന് സ്ത്രീകളിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാളുടെ സഞ്ചാരമാണ് മ്യൂസിക് ലവ് സ്റ്റോറിയായ സിനിമയുടെ പശ്ചാത്തലം . ഷഹബാസ് അമൻ, നിത്യ മാമൻ,ഗിരീഷ് നാരായൺ,അന്നപൂർണ പ്രദീപ്,അമൃത ജയകുമാർ,കാഞ്ചന ശ്രീറാം,ഐശ്വര്യ മോഹൻ,ശ്രെയ അന്ന ജോസഫ് തുടങ്ങിയവർ ആലപിച്ച ഗാനങ്ങൾ ഈ ചിത്രത്തിൽ പ്രധാന ആകർഷണ ഘടകമാണ്. ആശ വാസുദേവൻ നായർ,ജെറി ജോൺ, കുടശ്ശനാട് കനകം, ശ്രീദേവി ഉണ്ണി,മഴ രമേശ്,ഗിരിധർ കൃഷ്ണ,ക്ഷമ,മെർലിൻ,ധന്യ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഴ ഫിലിംസിൻ്റെ ബാനറിൽ രമേശ് എസ് മകയിരം നിർമ്മിച്ച ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം എസ് ജയൻദാസ് നിർവ്വഹിക്കുന്നു. ഗാനരചന-രമേശ് എസ് മകയിരം,ആശ വാസുദേവൻ നായർ.സംഗീതം- ഗിരീഷ് നാരായൺ, എഡിറ്റർ-ലിനോയ് വർഗീസ്. ആർട്ട്സ്- ശ്രുതി,പ്രൊഡക്ഷൻ കൺട്രോളർ-എൽദോ സെൽവരാജ്,സൗണ്ട് ഡിസൈൻ-ഷാജി മാധവൻ,മേക്കപ്പ്- ബിനു സത്യൻ,നവാസ് ഷെജി, അസ്സോസിയേറ്റ് ഡയറക്ടർ-ഷാജി എ ജോൺ,അവിനേഷ് ,ജോസ്,ഡിസൈൻ -ആർക്കെ,വിതരണം-എസ്…
Read More » -
ആശാൻ” ആഗോള റിലീസ് ഫെബ്രുവരി 5 ന്, ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ
ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2026 , ഫെബ്രുവരി 5 ന് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാല്പതിലധികം വർഷങ്ങളിലായി 550 ലധികം ചിത്രങ്ങളിൽ അഭിനയിച്ച നടൻ ഇന്ദ്രൻസ്, ആദ്യമായി ഒരു കൊമേർഷ്യൽ ചിത്രത്തിൽ നായകനായി എത്തുന്നു എന്നത് തന്നെയാണ് ആശാന്റെ ഏറ്റവും വലിയ പ്രത്യേകത. അത് കൊണ്ട് തന്നെ, ഏറെ പ്രതീക്ഷകളോടെയും ആകാംഷയോടെയുമാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. അതിൽ ഒരു ഗാനത്തിന് വേണ്ടി ഇന്ദ്രൻസ് തന്റെ ശബ്ദവും നൽകിയിട്ടുണ്ട് എന്നതും…
Read More »