Movie
-
ഹിന്ദി നടന്‍ ധര്‍മേന്ദ്രയുടെ നില ഗുരുതരം; മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍വെന്റിലേറ്ററില്‍ തുടരുന്നു ;
മുംബൈ : പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രതാരം ധര്‍മേന്ദ്രയുടെ ആരോഗ്യ നില അതീവ ഗുരുതരം. അദ്ദേഹത്തെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാാണ്. അദ്ദേഹം വെന്റിലേറ്ററില്‍ തുടരുകയാണ്. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് 89വയസുള്ള ധര്‍മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1960ല്‍ ദില്‍ ഭി തേരാ, ഹം ഭി തേരാ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര സിനിമയില്‍ തുടക്കം കുറിക്കുന്നത്. ഷോലെ, ധരംവീര്‍, ചുപ്‌കേ ചുപ്‌കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ ധര്‍മേന്ദ്രയെ പ്രശസ്തനാക്കി. ധര്‍മേന്ദ്രയുടെ പുതിയ ചിത്രം ഇക്കിസ് ഡിസംബര്‍ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.
Read More » -
തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ആരംഭിച്ചു; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ “പ്രീ വെഡ്ഡിംഗ് ഷോ”ക്ക് ശേഷം യുവതാരം തിരു വീർ നായകനാകുന്ന പുതിയ പ്രോജക്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐശ്വര്യ രാജേഷ് നായികയാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഭരത് ദർശൻ ആണ്. ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി ആണ് ചിത്രം നിർമ്മിക്കുന്നത്. ഗംഗ എന്റർടൈൻമെന്റ്‌സ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സൂപ്പർ ഹിറ്റായ സംക്രാന്തികി വാസ്തുനത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കിൽ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. വമ്പൻ നിരൂപക പ്രശംസ നേടിയ ശിവം ഭാജെയിലൂടെ പ്രേക്ഷകരെ ആകർഷിച്ച ഗംഗ എന്റർടൈൻമെന്റ്‌സ്, തങ്ങളുടെ രണ്ടാമത്തെ നിർമ്മാണ സംരംഭമായി, സംവിധായകൻ ഭരത് ദർശൻ എഴുതിയ ആകർഷകവും രസകരവുമായ കഥയ്ക്ക് പിന്തുണ നൽകാൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഗംഭീര ലോഞ്ച് ചടങ്ങ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും സാന്നിധ്യത്തിൽ ഇന്ന് ഹൈദരാബാദിൽ നടന്നു. ശക്തമായ ഉള്ളടക്കമുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പേരുകേട്ട തിരു വീർ, നിരൂപക പ്രശംസ നേടിയ “മസൂദ” മുതൽ സമീപകാല ഹിറ്റായ “പ്രീ…
Read More » -
എഴുതിയ ഓരോ വരികളിൽ ഇപ്പോഴും മൂളുന്ന ആത്മാവും, മായാത്ത ഗാനങ്ങളും സമ്മാനിച്ച പ്രതിഭയെ ഓർക്കാതിരിക്കാൻ സാധിക്കില്ല..; ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ 4K പതിപ്പിൻ്റെ പുതിയ പോസ്റ്റർ….27 വർഷങ്ങൾക്ക് ശേഷം നവംബറിൽ റീ റിലീസിന്
മലയാളത്തിന് എന്നും ഓർക്കാൻ സാധിക്കുന്ന ഒരുപിടി ഗാനങ്ങൾ നൽകിയ ഗിരീഷ് പുത്തഞ്ചേരി എന്ന പേര്, ഒരു സംഗീതാസ്വാധകനും മറക്കാൻ കഴിയില്ല. എഴുതിയ ഓരോ വരികളിൽ ഇപ്പോഴും മൂളുന്ന ആത്മാവും, മായാത്ത ഗാനങ്ങളും സമ്മാനിച്ച പ്രതിഭയെ ഓർക്കാതിരിക്കാൻ സാധിക്കില്ല എന്ന കുറിപ്പോടെ ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ 4K പതിപ്പിൻ്റെ പുറത്തിറങ്ങിയ പുതിയ പോസ്റ്റർ ഏറെ ശ്രദ്ധനേടുന്നു. കഴിഞ്ഞ ചില റീ റിലീസ് ചിത്രങ്ങളിലെ പോസ്റ്ററുകളിൽ നിന്നും അദ്ദേഹത്തിൻ്റെ പേര് ഒഴിവാക്കിയതിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വിമർശനം ഉന്നയിവച്ചിരുന്നു. 27 വർഷങ്ങൾക്ക് ശേഷം വീണ്ടും ആമിയും, രവിശങ്കറും, ടെന്നീസും, നിരഞ്ജനും, മോനായിയും ഒരുമിക്കുന്ന ഇമോഷണൽ എവർഗ്രീൻ ക്ളാസിക്ക് ആണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിയാദ് കോക്കർ നിർമ്മിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാരിയര്‍, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. ചിത്രം…
Read More » -
ജോയിൻ ദി സ്റ്റോറി ജനുവരി ഒന്ന് മുതൽ; ലോഗോ പ്രകാശനം ചെയ്തു
മുതിർന്ന മാധ്യമപ്രവർത്തകരായ എം പി ബഷീറും രാജീവ് ശങ്കരനും നേതൃത്വം നൽകുന്ന പുതിയ മാധ്യമ സംരംഭം ജനുവരി ആദ്യവാരത്തിൽ പ്രവർത്തനം തുടങ്ങും. ഡിജിറ്റൽ മാർക്കറ്റിംഗ്, മീഡിയ ടെക്നോളജി മേഖലകളിൽ സംരംഭകരായ അലൻ ജോണും കിരൺ ജെയിംസുമാണ് ജോയിന്‍ ദ സ്റ്റോറി സ്ഥാപക ഡയറക്ടര്‍മാർ. ജോയിൻ ദി സ്റ്റോറിയുടെ ഔപചാരിക പ്രഖ്യാപനവും ലോഗോ കൈമാറ്റവും കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. വിശ്വാസ്യതക്ക് പരമപ്രാധാന്യം നൽകുന്നതും എ ഐ -ഡിജിറ്റല്‍ സാങ്കേതികവിദ്യയെ ഗുണപരമായി പ്രയോജനപ്പെടുതുന്നതുമായിരിക്കും പുതിയ സംരംഭമെന്നു ജോയിൻ ദി സ്റ്റോറി പ്രൈവറ്റ് ലിമിറ്റഡ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലയാളത്തിലെ ആദ്യ വാർത്ത ചാനലായ ഇന്ത്യാവിഷന്റെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററായ എം.പി. ബഷീര്‍, റിപ്പോർട്ടർ ലൈവ്, ന്യൂസ് മലയാളം എന്നീ ചാനലുകളുടെ എഡിറ്റോറിയൽ മേധാവിയായിരുന്നു. മീഡിയവണ്‍ ചാനല്‍ മുന്‍ കോഓര്‍ഡിനേറ്റിംഗ് എഡിറ്ററാണ് രാജീവ് ശങ്കരന്. കൊച്ചിയിൽ നടന്ന ചടങ്ങിൽ സ്ഥാപനത്തിന്റെ ലോഗോ പ്രകാശനം മുൻ പ്രസ് കൗൺസിൽ മെമ്പർ ഡോക്ടർ സെബാസ്റ്റ്യൻ പോൾ നിർവഹിച്ചു…
Read More » -
ഓപ്പറേഷൻ സിന്ദൂർ മുൻനിർത്തി പുതിയ ചിത്രവുമായി മേജർ രവി! ‘പഹൽഗാം’ സിനിമയുടെ പൂജ നടന്നു, ചിത്രീകരണം ഉടൻ
ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ മഹാദേവ് എന്നീ ശ്രദ്ധേയ സൈനിക മുന്നേറ്റങ്ങൾ മുൻനിർത്തി പുതിയ ചിത്രവുമായി സംവിധായകൻ മേജർ രവി. ‘പഹൽഗാം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പൂജ മൂകാംബികാ ക്ഷേത്രത്തിൽ വെച്ച് നടന്നു. പ്രസിഡൻഷ്യൽ മൂവീസ് ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ഈ ചിത്രം, മേജർ രവിയും നിർമ്മാതാവ് അനൂപ് മോഹനും ചേർന്നാണ് നിർമ്മിക്കുന്നത്. മലയാള ചലച്ചിത്രലോകത്തിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത ജ്യോതിഷ പണ്ഡിതൻ ജിതേഷ് പണിക്കർ, സംവിധായകൻ ജയറാം കൈലാസ് ചിത്രത്തിനും അണിയറപ്രവർത്തകർക്കും ആശംസകൾ നേർന്നു. ഇന്ത്യയുടെ സ്വന്തം സൈനികരുടെ ദേശസ്നേഹം, ത്യാഗം, വികാരം, ആക്ഷൻ, കരുത്ത് എന്നിവ മുൻനിർത്തിയാണ് അണിയറയിൽ ചിത്രം ഒരുങ്ങുന്നത്. പാൻ-ഇന്ത്യ റിലീസ് ആയി ഒരുങ്ങുന്ന ചിത്രം ഒന്നിലധികം ഭാഷകളിലേക്ക് ഡബ് ചെയ്യാനുള്ള പദ്ധതിയും ടീമിന് ഉണ്ട്. സ്‌ക്രിപ്റ്റ് പൂജ പൂർത്തിയായതോടെ, ചിത്രീകരണത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. “മേജർ രവിയോടൊപ്പം ഈ യാത്ര ആരംഭിക്കുന്നതിൽ ഞങ്ങൾ അതിയായ സന്തോഷത്തിലാണെന്നും സിനിമയുടെ കഥ അത്യന്തം ശക്തമായതാണെന്നും പഹൽഗാം പ്രേക്ഷകർക്ക്…
Read More » -
മിൻസ്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലായ ‘ലിസ്റ്റപാഡിൽ’ അവാർഡ് നേട്ടവുമായി നിവിൻ പോളി അവതരിപ്പിച്ച ‘ബ്ലൂസ്’
ബെലാറസിലെ മിൻസ്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ “ലിസ്റ്റപാഡ്”-ൽ “ഫെയ്ത്ത് ഇൻ എ ബ്രൈറ്റ് ഫ്യൂച്ചർ” അവാർഡ് നേടി രാജേഷ് പി കെ സംവിധാനം ചെയ്ത് നിവിൻ പോളി അവതരിപ്പിച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം ‘ബ്ലൂസ്’. ഒട്ടേറെ അംഗീകാരങ്ങൾ സ്വന്തമാക്കിയ ഈ ചിത്രത്തിൻ്റെ നേട്ടങ്ങളുടെ പട്ടികയിലേക്ക് ഇതോടെ മറ്റൊരു പ്രധാന അന്താരാഷ്ട്ര ബഹുമതി കൂടി എത്തിയിരിക്കുകയാണ്. ബെർലിൻ, വെനീസ്, കാൻ തുടങ്ങിയ ഫെസ്റ്റിവലുകൾക്ക് പുറമേ ലോകത്തിലെ ഏറ്റവും അഭിമാനകരമായ മത്സര ചലച്ചിത്രമേളകളിൽ ഒന്നാണ് ലിസ്റ്റപാഡ്. കണ്ണൂർ ആസ്ഥാനമായുള്ള ആനിമേഷൻ കമ്പനിയായ റെഡ്ഗോഡ് സ്റ്റുഡിയോസാണ് സംഭാഷണരഹിതമായ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുഷിൻ ശ്യാം സംഗീതം ഒരുക്കിയിരിക്കുന്ന ‘ബ്ലൂസിന്റെ’ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് ഷിജിൻ മെൽവിൻ ഹട്ടൺ ആണ്. ഈ മേളയുടെ പേരായ “ലിസ്റ്റപാഡ്”, ബെലാറഷ്യൻ ഭാഷയിൽ അർത്ഥമാക്കുന്നത് “ഇല പൊഴിയൽ” എന്നാണ്. മുടിയിൽ പച്ച ഇലയുമായി ജനിച്ച ഒരു പെൺകുട്ടിയുടെ കഥ പറയുന്ന ഈ ചിത്രത്തിൻ്റെ കേന്ദ്ര രൂപവുമായി മനോഹരമായ ഒരു തീമാറ്റിക് സാമ്യതയാണ്…
Read More » -
അനോമി – ദി ഇക്വേഷൻ ഓഫ് ഡെത്ത് സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഭാവന, റഹ്മാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന “അനോമി’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. റിയാസ് മാരാത്ത് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രം കൂടിയാണിത്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ റോയ് സി ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ പി കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവനയും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. കോ പ്രൊഡ്യൂസഴ്സ്- റാം മിർചന്ദാനി, രാജേഷ് മേനോൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ – അഭിനവ് മെഹ്‌റോത്ര. വിഷ്ണു അഗസ്ത്യ, ബിനു പപ്പു,…
Read More » -
അനിരുദ്ധിന്റെ മ്യൂസിക്കിൽ വിജയുടെയും അനിരുദ്ധിന്റേയും അറിവിന്റെയും ആലാപനത്തിൽ “ദളപതി കച്ചേരി” ഗാനം പ്രേക്ഷകരിലേക്ക് : ജനനായകന് ഊർജ്ജസ്വലമായ തുടക്കം
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രിയ താരം ദളപതി വിജയുടെ ജനനായകനിലെ ആദ്യ ഗാനം റിലീസായി. ദളപതി ആരാധികരെ ആവേശത്തിലാക്കി ദളപതി കച്ചേരി തന്നെയാണ് ഗാനം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. അറിവ് രചന നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറും വിജയും അറിവും ചേർന്നാണ്. എച്ച്. വിനോദ് ആണ് ജനനായകൻ സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം 2026 ജനുവരി ഒൻപതിന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം. ജനനായകന്റെ ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്,…
Read More » -
‘പുനർജനി’യിൽ പ്രണവിനു റീ ടേയ്ക്കുകൾ പോലും വേണ്ടി വന്നിരുന്നത് അപൂർവ്വം, നന്നായി ഉപയോഗിച്ചാൽ പ്രണവ് ഒരു ഇൻർനാഷണൽ ലെവൽ ആക്ടർ: സംവിധായകൻ രാജേഷ് അമനകര
പ്രണവ് മോഹൻലാലിൻറെ ഗംഭീര അഭിനയ മികവിനെ പ്രകീർത്തിച്ച് സംവിധായകൻ രാജേഷ് അമനകര രംഗത്ത്. പ്രണവുമായുള്ള വർഷങ്ങൾ നീണ്ട ബന്ധവും ഷൂട്ടിങ്ങ് അനുഭവങ്ങളും പങ്കുവെച്ചുകൊണ്ടാണ് രാജേഷ് പ്രണവിനെക്കുറിച്ച് പറയുന്നത്. രാജേഷ് അമനകര എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധേയമായി ചർച്ച ചെയ്യപ്പെടുകയാണ്. രാജേഷിൻറെ വാക്കുകളിലേക്ക്.. പ്രണവ് ഒരു അസാധാരണ ആക്ടർ ആണ്. നന്നായി ഉപയോഗിക്കാൻ കഴിഞ്ഞാൽ ഇൻ്റർനാഷണൽ ലെവൽ ആക്ടർ ആണ്. “പുനർജനി” എന്ന ചിത്രത്തിലൂടെ അഭിനയത്തിലെ പ്രണവിൻ്റെ അഭിനയ ചാരുത ആവോളം ഞാൻ അനുഭവിച്ചറിഞ്ഞതാണ്. 12 ദിവസങ്ങൾ കൊണ്ടാണ് പുനർജനി തീർന്നത്, പ്രണവിനു റീ ടേയ്ക്കുകൾ പോലും വേണ്ടി വന്നിരുന്നത് അപൂർവ്വമായി മാത്രമായിരുന്നു. 12 വയസുള്ള മകനെ വച്ച് പടം ചെയ്യാൻ മോഹൻ ലാൽ സാറിനെ മേജർ രവി പരിചയപ്പെടുത്തിയപ്പോൾ കഥ കേട്ട ശേഷം “അയാളോട് പോയി കഥ പറയൂ അയാൾക്കിഷ്ടപ്പെട്ടാൽ ചെയ്യാം എന്നാണ് പറഞ്ഞത്. ആ ചിത്രത്തിൻ്റെ കഥയിലെ നാറാണത്ത് ഭ്രാന്തൻ എന്നാ കഥാ പാത്രത്തിൻ്റെ സ്വാധീനവും പരകായ പ്രവേശവും, മാനറിസവുമെല്ലാം…
Read More » -
കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ഭരതനാട്യം 2 മോഹിനിയാട്ടം ചിത്രീകരണം കണ്ണൂരിൽ ആരംഭിച്ചു.
ഒരു കുടുംബത്തിനുള്ളിലെ സംഘർഷങ്ങൾ തികച്ചും രസാകരമായി അവതരിപ്പിച്ച് ശ്രദ്ധേയമായ ചിത്രമാണ് ഭരതനാട്യം. കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിൻ്റെ തുടർച്ചയായ മോഹിനിയാട്ടം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ എട്ട് ശനിയാഴ്ച്ച കണ്ണൂർ ജില്ലയിലെ ധർമ്മടത്ത് ആരംഭിച്ചു. കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രവും തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. തോമസ് തിരുവല്ലാ ഫിലിംസ്,സൈജുക്കുറുപ്പ് എൻ്റർടൈൻമെൻ്റസ്, എന്നീ ബാനറുകളിൽ ലിനി മറിയം ഡേവിഡ്, അനുപമ. ബി. നമ്പ്യാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഭരതൻ്റെ കുടുംബത്തിലെ ചില രഹസ്യങ്ങളായിരുന്നു ഭരതനാട്യത്തിലെ വിഷയമെങ്കിൽ, മോഹിനിയാട്ടു ത്തിലൂടെ ചർച്ച ചെയ്യപ്പെടുന്നത് ഏതു വിഷയമാണ്? പ്രേക്ഷകർക്ക് കൗതുകവും, ചിരിയുമൊക്കെ സമ്മാനിച്ചു കൊണ്ടുതന്നെയാണ് കൃഷ്ണദാസ് മുരളി മോഹിനിയാട്ടത്തേയും അവതരിപ്പിക്കുന്നത്. സൈജുക്കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഭരതനാട്യത്തിലെ അഭിനേതാക്കളായ കലാരഞ്ജിനി , നന്ദു പൊതുവാൾ ,ദിവ്യാ . എം. നായർ, സ്വാതി ദാസ് പ്രഭു, ശ്രുതി സുരേഷ്, അഭിരാം രാധാകൃഷ്ണൻ, സോഹൻ സീനുലാൽ ,…
Read More »