Movie

  • പാപ്പരാസികളെ ​ഗെറ്റ് ഔട്ട് ഹൗസ്! ബച്ചൻ കുടുംബം ഒന്നിച്ചെത്തി, വേർപിരിയലിന് ‘നോ’ പറഞ്ഞ് ഐശ്വര്യയും അഭിഷേകും

    കഴിഞ്ഞ ഏതാനും നാളുകളായി ബച്ചൻ ഫാമിലി ആയിരുന്നു ബോളിവുഡിലെ ചർച്ചാ വിഷയം. ബച്ചൻ കുടുംബവുമായി ഐശ്വര്യ റായ് പിണക്കത്തിൽ ആണെന്നും അഭിഷേകുമായി ബന്ധം വേൽപെടുത്താൻ ഒരുങ്ങുന്നു എന്നുമായിരുന്നു അഭ്യൂഹങ്ങൾ. ഇപ്പോഴിതാ ഇവയ്ക്കെല്ലാം വിരാമമിട്ട് പൊതുവേദിയിൽ ബച്ചൻ കുടുംബം ഒന്നിച്ചെത്തിയിരിക്കുകയാണ്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ആഘോമാക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിന്റെ ദ് ആർച്ചീസ് എന്ന ചിത്രത്തിന്റെ സ്പെഷ്യൽ പ്രീമിയർ ഉണ്ടായിരുന്നു. ഇതിന് ബോളിവ‍ുഡിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. എങ്കിലും ബച്ചനും ഫാമിലിയും എത്തുമോ എന്നതായിരുന്നു ആശങ്ക. ഒടുവിൽ സർപ്രൈസ് ഒരുക്കി ബച്ചനും കുടുംബവും എത്തുക ആയിരുന്നു. അമിതാഭ് ബച്ചന്റെ മകൾ ശ്വേതയുടെ മകൻ അഗസ്ത്യ നന്ദ, ദ് ആർച്ചീസിന്റെ ഭാ​ഗമാണ്. കഴിഞ്ഞ ഏതാനും നാളുകളായി ബച്ചൻ ഫാമിലി ആയിരുന്നു ബോളിവുഡിലെ ചർച്ചാ വിഷയം. ബച്ചൻ കുടുംബവുമായി ഐശ്വര്യ റായ് പിണക്കത്തിൽ ആണെന്നും അഭിഷേകുമായി ബന്ധം വേൽപെടുത്താൻ ഒരുങ്ങുന്നു എന്നുമായിരുന്നു അഭ്യൂഹങ്ങൾ. ഇപ്പോഴിതാ ഇവയ്ക്കെല്ലാം വിരാമമിട്ട് പൊതുവേദിയിൽ ബച്ചൻ കുടുംബം…

    Read More »
  • ജയറാം തിരിച്ചു വരുന്നു, മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഒസ്‌ലർ’ ജനുവരി 11 ന്

    മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ജയറാം നായകനായ ‘അബ്രഹാം ഒസ്‌ലർ’ എന്ന ചിതത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. 2024 ജനുവരി 11നാണ് ഈ ചിത്രം പ്രദർശനത്തിനെത്തുക. വൻ പ്രദർശന വിജയവും മികച്ച അഭിപ്രായവും നേടിയ ‘അഞ്ചാം പാതിരാ’ എന്ന ക്രൈം ത്രില്ലർചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ഈ ചിത്രത്തിന് വലിയ പ്രാധാന്യമുണ്ട്. ഇതിനിടയിൽ മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച രണ്ടു ചിത്രങ്ങൾ പ്രദർശനത്തിയിരുന്നു. ഗരുഡനും, ഫീനിക്സും. രണ്ടു ചിത്രങ്ങളും അഭിപ്രായത്തിലും പ്രദർശനശാലകളിലും മികച്ച മുന്നേറ്റമാണ് നടത്തിയത്. ഈ പിൻബലവും ‘അബ്രഹാം ഒസ്‌ല’റിനെ പ്രേഷകരുടെ ഇടയിൽ ഏറെ പ്രതീഷയുണർത്താൻ സഹായിച്ചിട്ടുണ്ട്. നിരവധി ദുരൂഹതകളും, സസ്‌പെൻസും നിറഞ്ഞ മെഡിക്കൽ ത്രില്ലർ ജോണറിലുള്ള ഒരു ചിത്രമാണിത്. അപ്രതീഷിതമായ കഥാപാതങ്ങളുടെ കടന്നുവരവും, വഴിത്തിരിവുകളും ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നു. ഒരിടവേളക്കുശേഷം മലയാളത്തിലേക്കു കടന്നുവരുന്ന ജയറാമിന്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയ കഥാപാതമായിരിക്കും ഇതിലെ അബ്രഹാം ഒസ്‌ലർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ.…

    Read More »
  • മോഹൻലാലിന്റെ ജീത്തു ജോസഫ് ചിത്രം ‘നേര്’ ക്രിസ്തുമസിനു വരും, സിനിമയുടെ മൂന്നാമത് പോസ്റ്റർ പ്രകാശനം ചെയ്തു

       ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേരി’ൻ്റെ  3-ാമത്  പോസ്റ്റർ പ്രകാശനം ചെയ്തു. കഴിഞ്ഞ രണ്ടു പോസ്റ്റുറുകളും മോഹൻലാലിൻ്റേതു മാത്രമായിരുന്നു എങ്കിൽ ഇക്കുറി മോഹൻലാൽ, പ്രിയാമണി, അനശ്വരാരാജൻ എന്നിവരുടെ ചിത്രങ്ങൾ സഹിതമാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കളാണിവർ. നിയമയുദ്ധത്തിൻ്റെ പശ്ചാത്തലത്തിലൂടെ കോർട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാലും, പ്രിയാമണിയും അഭിഭാഷകരായിട്ടാണ് എത്തുന്നത്. ഒരു കേസ്സിൻ്റെ നീതിക്കായി ഇരുവശത്തും അണിനിരന്ന് അവർ തങ്ങളുടെ വാദഗതികളെ അക്കമിട്ട് നിരത്തുമ്പോൾ കോടതി നിയമയുദ്ധത്തിൻ്റെ പോർക്കളമായി മാറുകയാണ്. ഒരു പക്ഷെ സമീപകാലത്തെ ഏറ്റം മികച്ച കോർട്ട് റൂം ഡ്രാമയായിരിക്കും ഈ ചിത്രം. പ്രേക്ഷകരുടെ ഇടയിൽ ഏറെ വേരോട്ടമുള്ള ഒരു യുവനടിയാണ് അനശ്വരാ രാജൻ. ‘തണ്ണീർമത്ത’നിലൂടെ തിളങ്ങിയ ഈ നടി ഇന്ന് സഹ്യനുമപ്പുറം തൻ്റെ സാന്നിദ്ധ്യം ഉറപ്പിച്ചിരിക്കുന്നു. ഈ ചിത്രത്തിലെ നിയമ പോരാട്ടം യുദ്ധം തെളിയിക്കപ്പെടുന്നത് ഏതു കേസിന്റെ പേരിലാണ്.? പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിലേറ്റിക്കൊണ്ടാണ് ഈ കോടതിച്ചിത്രം…

    Read More »
  • ധ്യാൻ ശ്രീനിവാസന്റെ ‘ചിനാ ട്രോഫി’ ട്രയിലർ ക്ലിക്ക്ഡ്, ചിത്രം ഈ വെള്ളിയാഴ്ച തിയേറ്റുകളിൽ

    അനിൽ ലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ചീനാ ട്രോഫി’ ഡിസംബർ 8ന് പ്രദർശനത്തിനെത്തും. ചിത്രത്തിൻ്റെ ട്രെയിലർ സോഷ്യൽ മീഡിയായിൽ വലിയ തരംഗം സൃഷ്ടിച്ചു കൊണ്ട് വൈറലായി. പൂർണ്ണമായും ഹ്യൂമർ രംഗങ്ങളാണ് ട്രയിലറിനെ ഇത്രയും വൈറലാക്കാൻ സഹായിച്ചത്. ആദ്യ രംഗം തന്നെ ഉദാഹരണം. പ്രശ്നം വയ്ക്കുന്നയാളിൻ്റെ വായിൽ കൊള്ളാത്ത മന്ത്രോച്ചാരണങ്ങൾ ഉച്ചരിക്കാൻ കഴിയാത്ത ധ്യാൻ ശ്രീനിവാസൻ സിമ്പിളായിട്ടുള്ളത് ഒന്നുമില്ലേയെന്നു ചോദിക്കുന്നത് ആരെയും ചിരിപ്പിക്കും. ഇടതുപക്ഷ പ്രസ്ഥാനവും,, കായൽത്തീരത്തെ ജീവിതവും, ജീവിക്കാൻ പ്രയത്നിക്കുന്ന ഒരു ചെറുപ്പക്കാരൻ്റേയും, അവൻ്റെ വേണ്ടപ്പെട്ടവരുടേയുമൊക്കെ ജീവിതവും കൂട്ടിക്കലർത്തിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഈ നാട്ടിലേക്ക് ചൈനാക്കാരിയായ ഒരു പെൺകുട്ടി കടന്നു വരുന്നതോടെ ഉണ്ടാകുന്ന സംഭവങ്ങൾ പൂർണ്ണമായും നർമ്മ മുഹൂർത്തണളിലൂടെ അവതരിപ്പിക്കുന്നു. ജനപ്രിയരായ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ പ്രേക്ഷകരുമായി ഏറെ അടുപ്പിക്കാൻ പോന്നതാണ്. ധ്യാൻ ശ്രീനിവാസനു പുറമേ ജോണി ആൻ്റണി, ജാഫർ ഇടുക്കി, സുനിൽ ബാബു, റോയി, ലിജോ ഉലഹന്നൻ, ഉഷ, പൊന്നമ്മ ബാബു, ആലീസ് പോൾ എന്നിവരും…

    Read More »
  • ഹിറ്റുകളുടെ രാജാസിംഹാസനത്തിൽ ഭാ​ഗ്യമോടെ വാണരുളും മമ്മൂട്ടി! ‘കാതല്‍’ കേരളത്തില്‍ നിന്ന് 11 ദിവസം കൊണ്ട് നേടിയ കളക്ഷൻ കണക്കുകള്‍ പുറത്ത്

    മലയാളത്തിൽ സമീപകാലത്ത് സിനിമകളുടെ തെരഞ്ഞെടുപ്പിൽ ഏറ്റവും വൈവിധ്യം പുലർത്തുന്ന താരം മമ്മൂട്ടിയാണ്. അവയിൽ പലതും മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് നിർമ്മിക്കുന്നത്. മികച്ച അഭിപ്രായം നേടുന്നതിനൊപ്പം പല ചിത്രങ്ങളും ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. കണ്ണൂർ സ്ക്വാഡ് ആയിരുന്നു മമ്മൂട്ടി കമ്പനിയുടേതായി അവസാനം തിയറ്ററുകളിലെത്തി പണം വാരി പോയ പടം. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസ് കാതലും മികച്ച അഭിപ്രായത്തിനൊപ്പം കളക്ഷനും നേടുകയാണ്. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം നവംബർ 23 നാണ് തിയറ്ററുകളിലെത്തിയത്. സ്വവർ​ഗാനുരാ​ഗം പ്രമേയമാക്കുന്ന ചിത്രമെന്ന സൂചനകൾ റിലീസിന് മുൻപുതന്നെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ​ഗൗരവമുള്ള വിഷയം പറയുന്ന ചിത്രം കാണികൾ എത്തരത്തിൽ സ്വീകരിക്കുമെന്ന് അണിയറക്കാർക്ക് സംശയമുണ്ടായിരുന്നു. എന്നാൽ ആദ്യദിനം മുതൽ ചിത്രത്തിന് കൈയടികളാണ് ലഭിച്ചത്. ഭേദപ്പെട്ട ഓപണിം​ഗും ചിത്രം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം 11 ദിവസം കൊണ്ട് കേരളത്തിൽ നിന്ന് നേടിയ കളക്ഷനും ഷെയറും സംബന്ധിച്ച കണക്കുകൾ പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ ബോക്സ് ഓഫീസ്…

    Read More »
  • മലയാള സിനിമയിലും എഐ! ഇന്ത്യയില്‍ ആദ്യമായാണ് സിനിമ മേഖലയില്‍ എഐ ഫോട്ടോ ഡിസ്ട്രിബ്യൂഷന്‍ ഉപയോഗിച്ച് ആന്റണി സിനിമയുടെ ഫോട്ടോഗ്രാഫര്‍ അനൂപ് ചാക്കോ

    ചരിത്രത്തിലാദ്യമായി സിനിമ മേഖലയില്‍ എഐ ഫോട്ടോ ഡിസ്ട്രിബ്യൂഷന്‍ ഉപയോഗിച്ച് ആന്റണി സിനിമയുടെ ഫോട്ടോഗ്രാഫര്‍ അനൂപ് ചാക്കോ. ഇന്ത്യയില്‍ ആദ്യമായാണ് സിനിമ മേഖലയില്‍ തന്നെ ഇത്തരത്തില്‍ ഒരു സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ‘ഫോട്ടോഗ്രാഫേഴ്‌സ് അനുഭവിക്കുന്ന പ്രധാന വെല്ലുവിളിയായിരുന്നു ഫോട്ടോ ഡിസ്ട്രിബ്യൂഷന്‍. ഓരോ സിനിമ കഴിയുമ്പോഴും ആ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അവരവരുടെ ചിത്രങ്ങള്‍ കൈമാറുക എന്നത് ശ്രമകരമായ ഒരു കടമ്പയായിരുന്നു.’ ഷൂട്ടിങ് വേളയില്‍ തന്നെ അവരവരുടെ ഫേസ് രജിസ്‌ട്രേഷന്‍, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ ഉപയോഗിച്ച് നടത്താന്‍ കഴിയുന്ന തരത്തിലാണ് അനൂപ് ഈ സംവിധാനമൊരുക്കിയത്. ‘മാത്രമല്ല, എത്ര ഫോട്ടോസുകള്‍ വേണമെങ്കിലും ക്യൂആര്‍ കോഡിന്റെയോ ലിങ്കിന്റെയോ സഹായത്തോടു കൂടി ഫ്രീ രജിസ്‌ട്രേഷനില്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. സുരക്ഷിതവും, സ്വകാര്യത ഉറപ്പ് വരുത്തുന്നതുമായ ഈ സാങ്കേതിക വിദ്യ ഫോട്ടോഗ്രാഫേഴ്‌സിനും, കസ്റ്റമേഴ്‌സിനും ഒരു പോലെ ഉപകാരപ്രദമാകുന്ന രീതിയിലണ് ഡിസ്ട്രിബ്യൂഷന് തയാറെടുക്കുന്നതെന്ന് അനൂപ് ചാക്കോ പറഞ്ഞു. ഓരോ ഫോട്ടോഗ്രാഫുകളും ഏതൊരു മനുഷനും ഏറെ പ്രിയപ്പെട്ടതാണ്.’…

    Read More »
  • പൊതുവിൽ താൻ പിശുക്കി ആണെന്നാണ് എല്ലാവരും പറയുന്നത്, അത് തന്റെ നല്ലൊരു ക്വാളിറ്റി ആണ്; പല ജോലികളും ചെയ്തിട്ടുണ്ട്, കിച്ചണിൽ വരെ വർക്ക് ചെയ്തിട്ടുണ്ടെന്ന് നടി അഭിരാമി

    കാലങ്ങളായി മലയാള സിനിമാസ്വാദകരുടെ പ്രിയ നടിയാണ് അഭിരാമി. ടെലിവിഷൻ ഷോയിൽ അവതാരകയായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയ അഭിരാമി ‘പത്രം’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. ശേഷം മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, കമൽഹാസൻ തുടങ്ങി മുൻനിര നായകന്മാരുടെ ചിത്രത്തിൽ നായികയായി തിളങ്ങി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങീ ഭാഷാ ചിത്രങ്ങളിലും അഭിരാമി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ​ഗോപിക്കൊപ്പം ​ഗരുഡൻ എന്ന ചിത്രത്തിൽ അഭിരാമി അഭിനയിച്ചിരുന്നു. ഈ അവസരത്തിൽ അമേരിക്കയിൽ ആയിരുന്നപ്പോഴുള്ള തന്റെ ജീവിത രീതിയെ കുറിച്ച് പറയുകയാണ് അഭിരാമി. പഠിത്തത്തിന് ആയിട്ടാണ് അഭിരാമി അമേരിക്കയിൽ പോയത്. അവിടെ താൻ ചെയ്ത ജോലികളെ കുറിച്ചാണ് അഭിരാമി പറയുന്നത്. “ഇവിടെ സമ്പാദിച്ച് യുഎസിൽ കൊണ്ട് പഠിക്കാൻ കൊടുക്കുന്നത് നല്ല കൺവെർഷൻ റേറ്റാണ്. അതുകൊണ്ട് ഇവിടുത്തെ ഒന്നും നമുക്ക് ശരിയാവില്ല. ഞാൻ മിഡിൽ ക്ലാസിൽ വളർന്നൊരു കുട്ടിയാണ്. അവിടെ ഞാൻ ലൈബ്രറിയിൽ ജോലി ചെയ്തിട്ടുണ്ട്. കിച്ചണിൽ വർക്ക് ചെയ്തിട്ടുണ്ട്. അഡ്മിഷൻ…

    Read More »
  • സംഗീതജ്ഞയും നടിയുമായ സുബ്ബലക്ഷ്‍മി അന്തരിച്ചു

    നടി ആർ സുബ്ബലക്ഷ്‍മി അന്തരിച്ചു. 87 വയസ്സായിരുന്നു. സംഗീതജ്ഞയെന്ന നിലയിലും പേരുകേട്ട സുബ്ബലക്ഷ്‍മിയുടെ അന്ത്യം സംഭവിച്ചത് തിരുവന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു. നന്ദനം, രാപ്പകൽ, കല്യാണ രാമൻ തുടങ്ങിയ നിരവധി ഹിറ്റുകളില്‍ വേഷമിട്ടിരുന്നു. സംഗീതജ്ഞയായിട്ടായിരുന്നു ആർ സുബ്ബലക്ഷ്‍മി കലാ രംഗത്ത് അരങ്ങേറിയത്. ജവഹര്‍ ബാലഭവനില്‍ ഡാൻസ് അധ്യാപകയായും സിനിമയ്‍ക്ക് മുന്നേ സുബ്ബലക്ഷ്‍മി പേരെടുത്തിരുന്നു. ഓള്‍ ഇന്ത്യ റേഡിയോയില്‍ 1951ല്‍ ആർ സുബ്ബലക്ഷ്‍മി പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഡബ്ബിംഗ് ആര്‍ടിസ്റ്റായും സുബ്ബലക്ഷ്‍മി തിളങ്ങിയിരുന്നു. സിനിമയില്‍ അരങ്ങേറ്റം നന്ദനത്തിലൂടെയായിരുന്നു. വേശാമണി അമ്മാള്‍ എന്ന മുത്തശ്ശി കഥാപാത്രത്തിലൂടെ ആര്‍ സുബ്ബലക്ഷ്‍മി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. ചിരിയില്‍ തെല്ലൊരു നൊമ്പരവും ഉള്ളിലൊതുക്കുന്ന രംഗങ്ങളും ചിത്രത്തില്‍ ആര്‍ സുബ്ബലക്ഷ്‍മി മികവുറ്റതാക്കി. സുബ്ബലക്ഷ്‍മിയെ പ്രിയങ്കരിയാക്കിയ മറ്റൊരു മുത്തശ്ശി കഥാപാത്രം കല്യാണ രാമനിലേതായിരുന്നു. കാര്‍ത്ത്യായനിയായിരുന്നു സുബ്ബലക്ഷ്‍മി കല്യാണ രാമനില്‍. ഉണ്ണിക്കൃഷ്‍ണൻ നമ്പൂതിരിയുടെ മുത്തശ്ശൻ കഥാപാത്രവുമായുള്ള സുബ്ബലക്ഷ്‍മിയുടെ കെമിസ്‍ട്രി വര്‍ക്കായതും അവരുടെ ചിരി പടര്‍ത്തിയ വാര്‍ദ്ധക്യ പ്രണയും നിഷ്‍കളങ്കമായ നാണവും മോണകാട്ടിയുള്ള ചിരിയുമെല്ലാം കല്യാണ…

    Read More »
  • ”ഭക്ഷണക്കാര്യത്തില്‍ പോലും ആ നടി എന്നെ അപമാനിച്ചു, പക്ഷേ അതിന് ഞാന്‍ അവരോട് പക വീട്ടി!”

    സിനിമ ഒരു ഗ്ലാമര്‍ ലോകമാണ്. അവിടെ പേരും പ്രശസ്തിയും പണവും എല്ലാം കിട്ടും. അതോടൊപ്പം ചില ദുരനുഭവങ്ങളും ചീത്തപ്പേരും ഉണ്ടാവും. അതെല്ലാം മറ്റെല്ലാം ജോലി സ്ഥലത്തെയും എന്നത് പോലെയാണ്, പക്ഷെ അതിനെ അതിജീവിക്കാന്‍ പഠിക്കണം എന്നാണ് പല മുതിര്‍ന്ന താരങ്ങളും പറഞ്ഞിട്ടുള്ളത്. കരിയറിന്റെ തുടകക്ക കാലത്ത് തനിക്കുണ്ടായ ചില മോശം അനുഭവങ്ങളെ കുറിച്ച് നടി അംബിക തുറന്ന് സംസാരിച്ച ഒരു പഴയ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. നടന്മാരുടെ ഭാഗത്ത് നിന്നൊന്നും തനിക്ക് അത്ര മോശമായ അനുഭവം നേരിടേണ്ടി വന്നിട്ടില്ല, എനിക്ക് മോശം അനുഭവം ഉണ്ടായത് ചില മുതിര്‍ന്ന നടിമാരില്‍ നിന്നാണെന്ന് അംബിക പറയുന്നു. എംജി ശ്രീകുമാര്‍ അവതരിപ്പിയ്ക്കുന്ന പറയാം നേടാം എന്ന ഷോയിലാണ് അംബികയുടെ തുറന്നു പറച്ചില്‍. എംജി എത്ര നിര്‍ബന്ധിച്ചിട്ടും ആ നടിയുടെ പേര് അംബിക വെളിപ്പെടുത്തിയിട്ടില്ല ഭക്ഷണത്തിന്റെ കാര്യത്തില്‍ പോലും എന്റെ അപമാനിച്ചിട്ടുണ്ട് എന്ന് പറയുമ്പോള്‍ അംബിക കരയുകയായിരുന്നു. എന്റെ കാതില്‍ വീഴുന്ന തരത്തിലാണ് അവര്‍ സംസാരിക്കുന്നത്.…

    Read More »
  • നടി ഉര്‍വശിയുടെ ഭര്‍ത്താവ് ശിവപ്രസാദ് (ശിവാസ്) സംവിധായകനാവുന്നു; നിര്‍മ്മാണവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഉര്‍വശി!

    നടി ഉർവശിയുടെ ഭർത്താവ് ശിവപ്രസാദ് (ശിവാസ്) സംവിധായകനാവുന്നു. അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉർവശിയാണ്. എൽ ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തെത്തി. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ അവതരിപ്പിക്കുന്ന ഉർവശിയോടൊപ്പം ഹൃദയം എന്ന ചിത്രത്തിലൂടെ സുപരിചിതനായ കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, കോട്ടയം രമേഷ് എന്നിവരും വേഷമിടുന്നു. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും ഇതെന്നും അണിയറക്കാർ അറിയിക്കുന്നു. അനിൽ നായർ ആണ് ഛായാഗ്രഹണം. അൻവർ അലി എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു. എഡിറ്റിംഗ് ഷൈജൽ, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ റെജിവാൻ അബ്ദുൽ ബഷീർ, കലാസംവിധാനം രാജേഷ് മേനോൻ, കോസ്റ്റ്യൂംസ് കുമാർ എടപ്പാൾ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ…

    Read More »
Back to top button
error: