Movie

  • കല്യാണി പ്രിയദര്‍ശൻ നായികയായെത്തുന്ന മനു സി കുമാര്‍ ചിത്രം ശേഷം മൈക്കില്‍ ഫാത്തിമ ഒടിടിയിലേക്ക്; ഡിസംബര്‍ 15ന് നെറ്റ്ഫ്ലിക്സിൽ

    കല്യാണി പ്രിയദർശനെ നായികയാക്കി മനു സി കുമാർ രചനയും സംവിധാനവും നിർവ്വഹിച്ച ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രം ഒടിടിയിലേക്ക്. നവംബർ 17 ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണിത്. മലപ്പുറത്തിൻറെ ഫുട്ബോൾ ആവേശം കടന്നുവരുന്ന ചിത്രത്തിൽ ഫാത്തിമയെന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിച്ചിരിക്കുന്നത്. വിദേശ ലീഗുകളടക്കം ഉറക്കമിളച്ചിരുന്ന് കാണുന്ന ഫാത്തിമയ്ക്ക് ഒരിക്കൽ നാട്ടിലെ സെവൻസ് മത്സരത്തിന് കമൻററി പറയാനുള്ള അവസരം ലഭിക്കുകയാണ്. അതിനുശേഷം അറിയപ്പെടുന്ന ഒരു ഫുട്ബോൾ കമൻറേറ്റർ ആവാനുള്ള ആഗ്രഹവുമായി നടക്കുകയാണ് ഫാത്തിമ. അതിനായി അവൾ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. ഡിസംബർ 15 നാണ് ഒടിടി റിലീസ്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. അനിരുദ്ധ് രവിചന്ദർ ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ,…

    Read More »
  • ഏട്ടനെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയോ നേര്? ട്രെയിലറിന് പിന്നാലെ ചര്‍ച്ചകള്‍ ഇങ്ങനെ

    കുറച്ചായി മോഹൻലാല്‍ നായകനായി എത്തുന്ന സിനിമകള്‍ക്ക് അത്ര നല്ല കാലമായിരുന്നില്ല. പരാജയപ്പെടുക മാത്രമല്ല മോഹൻലാല്‍ നായകനായ ചിത്രങ്ങള്‍ വിമര്‍ശനങ്ങളും നേരിട്ടു. എന്നാല്‍ ഇനി മോഹൻലാലിന്റേതായി റിലീസ് ചെയ്യാനുള്ള ചിത്രങ്ങളില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളുമാണ്. സംവിധായകൻ ജീത്തു ജോസഫിനൊപ്പമുള്ള നേരിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതും. https://twitter.com/deewane_filmy/status/1733461883645309100?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1733461883645309100%7Ctwgr%5E655cd34a1ae9f72d412deda1e6fc347cb321b1e3%7Ctwcon%5Es1_c10&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2Fdeewane_filmy%2Fstatus%2F1733461883645309100 കഥാപാത്രമായി അടുത്തെങ്ങും മോഹൻലാലിനെ ഒരു ചിത്രത്തില്‍ ഇങ്ങനെ കണ്ടിട്ടില്ല എന്നാണ് നേരിന്റെ ട്രെയിലര്‍ കണ്ട പ്രേക്ഷകരില്‍ മിക്കവരും പറയുന്നത്. നടൻ എന്ന നിലയില്‍ മോഹൻലാലിന് ചിത്രം മികച്ച അവസരമായിരിക്കുമെന്നും ഹിറ്റിനപ്പുറം പ്രകടനത്തെ വിലയിരുത്തുന്ന ഒന്നായിരിക്കും എന്നുമാണ് ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. നേരില്‍ അത്തരം നിരവധി രംഗങ്ങളുണ്ടെന്നും ട്രെയിലറിന്റെ അടിസ്ഥാനത്തില്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ജീത്തു ജോസഫിനൊപ്പം മോഹൻലാലെത്തുമ്പോള്‍ വെറുമൊരു ചിത്രമായിരിക്കില്ല എന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്. https://twitter.com/MohanlalMFC/status/1733513791676235955?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1733513791676235955%7Ctwgr%5Ea96d7e31d7c60cd93e7bb39dc4ce9bed5835eb9c%7Ctwcon%5Es1_c10&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FMohanlalMFC%2Fstatus%2F1733513791676235955 ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓണ്‍ലൈനില്‍ പ്രദര്‍ശനത്താൻ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. സ്‍പെഷ്യല്‍ പബ്ലിക്…

    Read More »
  • ”ഭീമന്‍ രഘു കോമാളിയും മണ്ടനും; മീശപിരിക്കുന്ന നായകന്‍മാര്‍ക്ക് പിന്നില്‍ ബന്ധുക്കളുടെ സ്വാധീനം”

    നടന്‍ ഭീമന്‍ രഘു ഒരു കോമാളിയും മണ്ടനുമാണെന്ന് സംവിധായകനും നടനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. മസില്‍ ഉണ്ടെന്നേയുള്ളൂ, രഘു സിനിമയിലെ കോമാളിയാണെന്നും രഞ്ജിത്ത് പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമന്‍ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് മനസ് തുറന്നത്. മുഖ്യമന്ത്രി അദ്ദേഹത്തെ മൈന്‍ഡ് ചെയ്തില്ലെന്നും രഞ്ജിത്ത് പറഞ്ഞു. ”15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമന്‍ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല എന്നുള്ളതാണ്, സത്യത്തില്‍ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും അതുകൊണ്ടാണ്. ‘രഘൂ അവിടെ ഇരിക്കൂ’ എന്ന് ഇദ്ദേഹം പറഞ്ഞാല്‍ അവന്‍ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമന്‍ രഘു. മസില്‍ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങള്‍ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാള്‍ ആണ്. മണ്ടന്‍ ആണ്”- രഞ്ജിത്ത് പറയുന്നു. ”നമ്മുടെ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു-…

    Read More »
  • ഗര്‍ഭിണിയായിരുന്നപ്പോള്‍ എന്റെ വയറില്‍ ചവിട്ടി: മുകേഷിനെതിരെ വീണ്ടും സരിത

    മലയാളത്തിലെ താരദമ്ബതിമാരില്‍ ഒന്നായിരുന്നു മുകേഷും സരിതയും. എന്നാല്‍ 1988ല്‍ വിവാഹിതരായ ഇവര്‍ 2011ല്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. മുകേഷ് പിന്നീട് മേതില്‍ ദേവികയെ  വിവാഹം കഴിച്ചെങ്കിലും ഈ വിവാഹബന്ധവും നീണ്ടുനിന്നിരുന്നില്ല. അതേസമയം ദാമ്ബത്യകാലത്ത് മുകേഷ് തന്നോട് ചെയ്ത ദ്രോഹങ്ങൾ  സരിത പലതവണ തുറന്നുപറഞ്ഞിരുന്നു.ഇപ്പോഴിതാ ഗര്‍ഭിണിയായ സമയത്ത്  മുകേഷ് വയറിന് ചവിട്ടിയതിനെപ്പറ്റി പുതിയ വെളിപ്പെടുത്തലുമായി സരിത രംഗത്തെത്തിയിരിക്കുകയാണ്. താനുമായി വിവാഹബന്ധത്തില്‍ ആയിരുന്നപ്പോഴും മറ്റ് പലരോടുമായി നടന് അവിഹിതബന്ധങ്ങള്‍ ഉണ്ടായിരുന്നതായും സരിത പറയുന്നു. മുകേഷ് അര്‍ധരാത്രി മദ്യപിച്ച്‌ കയറി വരും. വൈകിയതിനെ പറ്റി ചോദിച്ചാല്‍ മുടിയില്‍ പിടിച്ച്‌ വലിച്ച്‌ അടുക്കളയില്‍ വലിച്ചിഴച്ച്‌ കൊണ്ടുപോവുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരുടെ മുന്നില്‍ വെച്ച്‌ പോലും എന്നെ ഉപദ്രവിച്ചിട്ടുണ്ട്. ഉപദ്രവം സഹിക്കാന്‍ വയ്യാതായതോടെയാണ് ഞാന്‍ ബന്ധം അവസാനിച്ച്‌ വീട്ടിലേക്ക് പോകുന്നത് സരിത പറയുന്നു. ഗര്‍ഭിണിയായിരുന്നപ്പോള്‍ അദ്ദേഹം എന്റെ വയറില്‍ ചവിട്ടിയിരുന്നു. വേദന കൊണ്ട് ഞാന്‍ കരയുമ്ബോഴും നീ മികച്ച…

    Read More »
  • മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ‘നേര്’ ആദ്യ ട്രയിലർ പ്രകാശനം ചെയ്തു, വീഡിയോ കാണാം

    ഉദ്വേഗവും ഉൽക്കണ്ഠയും കൊണ്ട് പ്രേക്ഷകരെ കൊടുമ്പിരി കൊള്ളിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ് മോഹൻ ലാൽ ടീമിന്റെ ‘നേര്.’ കോടതിക്കുള്ളിലും പുറത്തും ഒരു കേസിൻ്റെ പിന്നിലെ നൂലാമാലകൾ എന്തൊക്കെയാണെന്ന് വ്യക്തമായി കാട്ടിത്തരുന്ന ഒരു ചിത്രമാണിത്. പൂർണ്ണമായും കോർട്ട് റൂം ഡ്രാമയെന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിൻ്റെ ആദ്യ ട്രയിലർ പ്രകാശനം ചെയ്തു. വളരെക്കുറച്ചു സമയം കൊണ്ടു തന്നെ സോഷ്യൽ മീഡിയായിൽ വലിയ തരംഗം സൃഷ്ടിച്ചു കൊണ്ട് ട്രയിലർ പ്രേഷകർക്ക് ദൃശ്യവിസ്മയമായി മാറിയിരിക്കുന്നു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനിൽ നടന്ന ഒരു കേസ്റ്റണ് ഈ ചിത്രത്തിലൂടെ വിശകലനം ചെയ്യുന്നത്. ഈ സസ്പെൻസ് ത്രില്ലറിൻ്റെ മുഹൂർത്തങ്ങൾ ഈ ചിത്രത്തിലുടനീളം പ്രകടമാകുന്നതായി ട്രയിലറിൽ വ്യക്തമാകുന്നു വർഷങ്ങളായി കേസ് അറ്റൻഡ്‌ ചെയ്യാത്ത സ്പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർ വിജയമോഹൻ ഒരു കേസ് അറ്റൻഡ് ചെയ്യാൻ എത്തുന്നതും സംഘർഷഭരിതമായ സംഭവ പരമ്പരകൾ ഒന്നൊന്നായി ഇതൾ വിരിയുന്നതും ഇതിൽ കാണാം. ഇതിനകം…

    Read More »
  • വേഷപ്പകര്‍ച്ചയില്‍ മമ്മൂട്ടി വിസ്‍മയിപ്പിച്ച കാതല്‍ മൂന്നാമാഴ്‍ചയിലും നൂറിലധികം തിയറ്ററുകളില്‍; കളക്ഷനിലും പ്രതീക്ഷയ്‍ക്കപ്പുറത്തെ നേട്ടം

    മമ്മൂട്ടി നായകനായി വേറിട്ട പ്രമേയവുമായെത്തിയ ചിത്രമാണ് കാതൽ. വേഷപ്പകർച്ചയിൽ മമ്മൂട്ടി വിസ്‍മയിപ്പിച്ചപ്പോൾ ചിത്രം കളക്ഷനിലും വൻ മുന്നേറ്റം നടത്തുകയാണ്. കേരളത്തിൽ മമ്മൂട്ടിയുടെ കാതൽ 9.7 കോടി രൂപയാണ് നേടിയത് എന്നാണ് റിപ്പോർട്ട്. വാരാന്ത്യം ആകുമ്പോഴേക്കും കാതൽ 10 കോടി രൂപയിൽ അധികം കേരള ബോക്സ് ഓഫീസിൽ നിന്ന് നേടും എന്നത് ചെറിയ ക്യാൻവാസിൽ എത്തിയ ചിത്രമായത് കണക്കിലെടുക്കുമ്പോൾ വമ്പൻ വിജയമാണ്. മൂന്നാമാഴ്‍ചയും മമ്മൂട്ടിയുടെ കാതൽ കേരള തിയറ്റുകളിൽ നിറഞ്ഞ സദസ്സോടെ പ്രദർശിപ്പിക്കുന്ന എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു നേട്ടം. തിയറ്റർ പട്ടിക മമ്മൂട്ടി പുറത്തുവിട്ടിട്ടുണ്ട്. മൂന്നാമാഴ്‍ചയിലും മമ്മൂട്ടിയുടെ കാതൽ നൂറിലധികം തിയറ്ററുകളിലാണ് കേരളത്തിൽ പ്രദർശിപ്പിക്കുക എന്നത് അഭിമാനകരമായ ഒരു നേട്ടവുമാണ്. കർണാടകയിലും തമിഴ്‍നാട്ടിലുമൊക്കെ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് അർഹിക്കുന്ന സ്വീകാര്യത ലഭിച്ചു എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ. #KaathalTheCore 3rd Week theatre list. Continuing in 100 Plus Screens 15 Days Kerala gross around 9.7 CR…

    Read More »
  • കെ.ജി.എഫ് നായകൻ യാഷിന്റെ പുതിയ സിനിമ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്നു

        കെ.ജി.എഫ് നായകൻ യാഷിന്റെ പുതിയ ചിത്രം ഗീതു മോഹന്‍ദാസ്  സംവിധാനം ചെയ്യുന്നു. യാഷിന്റെ കരിയറിലെ പത്തൊന്‍പതാം ചിത്രമാണിത്. കെ.ജി.എഫ് ഫ്രാഞ്ചൈസിയിലൂടെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരമായി വളര്‍ന്ന നടനാണ് യാഷ്. 2022 ല്‍ റിലീസ് ചെയ്ത കെ.ജി.എഫ് രണ്ടാം ഭാഗത്തിന് ശേഷം യാഷിന്റേതായി പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ ആരാധകരെ ആവേശത്തിലാഴ്ത്തി ഇന്ന് യാഷിന്റെ പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടു. കഴിഞ്ഞ ഏപ്രില്‍ മുതലാണ് ഗീതുവിനൊപ്പം യാഷ് സിനിമ ചെയ്യുന്നുവെന്ന അഭ്യൂഹങ്ങള്‍ വന്നത്. ഗീതു പറഞ്ഞ കഥ യാഷിന് ഇഷ്ടമായെന്നും അന്ന് റിപ്പോര്‍ട്ടുകളായിരുന്നു. ”ഞാന്‍ എപ്പോഴും എന്റെ ആഖ്യാന ശൈലിയില്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. ലയേഴ്സ് ഡൈസിനും മൂത്തോനും അന്താരാഷ്ട്ര തലത്തില്‍ നല്ല സ്വീകാര്യത ലഭിച്ചെങ്കിലും, എന്റെ രാജ്യത്ത് എന്റെ സ്വന്തം പ്രേക്ഷകരെ കണ്ടെത്താന്‍ ഞാന്‍ എപ്പോഴും കൊതിച്ചിരുന്നു. ആ ചിന്തയില്‍ നിന്നാണ് ഈ പദ്ധതി ഉടലെടുത്തത്. ഈ സിനിമ രണ്ട് വിപരീത ലോകങ്ങളുടെ സംയോജനമാണ്, കഥ പറയുന്നതിലെ സൗന്ദര്യശാസ്ത്രം…

    Read More »
  • ടൊവിനോയുടെ അദൃശ്യ ജാലകങ്ങള്‍ നെറ്റ്ഫ്ലിക്സിൽ; പ്രകടനത്തില്‍ വിസ്‍മയിപ്പിച്ച് മലയാളത്തി​ന്റെ പ്രിയ യുവ താരം

    ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമാണ് അദൃശ്യ ജാലകങ്ങള്‍. സംവിധാനം ഡോ. ജി ബിജുവാണ്. ചലച്ചിത്ര മേളകളില്‍ മികച്ച അഭിപ്രായമുണ്ടാക്കിയെങ്കിലും തിയറ്ററുകളില്‍ അദൃശ്യ ജാലകങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. ടൊവിനോ തോമസിന്റെ അദൃശ്യ ജാലകങ്ങള്‍ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. Oru vaal-nakshathram theliyum yudha-bhoomi il. Avan rekshapedumo aavo? Adrishya Jalakangal is now streaming in Malayalam on Netflix!#AdrishyaJalakangalOnNetflix pic.twitter.com/lX0ZLKb2ig — Netflix India South (@Netflix_INSouth) December 8, 2023 നെറ്റ്ഫ്ലിക്സിലാണ് അദൃശ്യ ജാലകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ടൊവിനോയുടെ ഒരു യുദ്ധ വിരുദ്ധ ചിത്രമായിട്ടാണ് അദൃശ്യ ജാലകങ്ങള്‍ പ്രദര്‍ശനത്തിന് എത്തിയത്. ഛായാഗ്രാഹണം യദു രാധാകൃഷ്‍ണനാണ്. നിമിഷ സജയനും ഇന്ദ്രൻസും വേഷിട്ട ചിത്രം നായകൻ ടൊവിനോ തോമസിന്റെ കമ്പനിയായ ടൊവിനോ തോമസ് പ്രൊഡക്ഷൻസിന്റെയും മൈത്രി മൂവി മേക്കേഴ്‍സിന്റെയും ബാനറിലാണ് നിര്‍മിച്ചത്. അദൃശ്യ ജാലകങ്ങള്‍ക്ക് മുമ്പ് ടൊവിനോ ചിത്രമായി പ്രദര്‍ശനത്തിന് എത്തിയത് 2018 ആണ്.ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രാമാണ്…

    Read More »
  • മലയാള സിനിമയിലെ റെക്കോർഡുകൾ തകർത്തെറിഞ്ഞ് പത്തു മില്യൺ കാഴ്ച്ചക്കാരുമായി ‘മലൈക്കോട്ടൈ വാലിബൻ’ ടീസർ ട്രെൻന്റിംഗ് ലിസ്റ്റിൽ ഒന്നാമത്

    സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- ലിജോ ജോസ് ചിത്രം ‘മലൈക്കോട്ടൈ വാലിബ’ന്റെ ടീസർ റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മലയാള സിനിമയുടെ ടീസർ വ്യൂവർഷിപ് ഭേദിച്ചു ഒന്നാമനായി ചരിത്രം തിരുത്തിക്കുറിച്ചിരിക്കുന്നു. ‘വാലിബന്റെ’ വരവറിയിച്ച ചിത്രത്തിന്റെ ടീസറിനു 24മണിക്കൂറിൽ 9.7മില്യൺ കാഴ്ചക്കാരാണ് ലഭിച്ചത്. ചിത്രത്തിന്റെ ടീസർ ഇപ്പോൾ പത്തു മില്യൺ കാഴ്ചക്കാരുമായി യൂട്യൂബ് ട്രൻഡിങ് ലിസ്റ്റിൽ ഒന്നാമതാണ്. ദുൽഖർ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ റെക്കോർഡ് ആണ് ‘മലൈക്കോട്ടൈ വാലിബൻ’ തകർത്തത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ ചിത്രം പൂർണമായും പ്രേക്ഷകന് തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന ചിത്രമായിരിക്കും എന്നാണ് ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും നൽകുന്ന സൂചന. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ…

    Read More »
  • ”അന്ന് സെറ്റില്‍ ടോയ്‌ലെറ്റോ വസ്ത്രം മാറാനുള്ള ഇടമോ ഉണ്ടായിരുന്നില്ല, മരങ്ങളുടെ മറവായിരുന്നു ആശ്രയം”

    ഒരുകാലത്ത് ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു ദിയാ മിര്‍സ. മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിലൂടെയാണ് ദിയക്ക് മുന്നില്‍ ബിഗ് സ്‌ക്രീനിലേക്കുള്ള വാതില്‍ തുറന്നത്. 2001-ല്‍ രഹ്നാ ഹേ തേരേ ദില്‍ മേം എന്ന ചിത്രത്തിലൂടെയാണ് അവര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ താന്‍ നേരിട്ട ലിംഗവിവേചനത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അവര്‍. സ്ത്രീകള്‍ക്ക് നല്‍കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍പോലും ചില സെറ്റുകളില്‍ നല്‍കിയില്ലെന്ന് ബിബിസി ഹിന്ദിക്ക് നല്‍കിയഅഭിമുഖത്തില്‍ ദിയ പറഞ്ഞു. വസ്ത്രം മാറാനോ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനോ ഉള്ള സൗകര്യങ്ങള്‍ പോലും നല്‍കാത്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങിന്റെ സമയത്ത് ടോയ്‌ലെറ്റ് എന്നത് ആഡംബരമായിരുന്നെന്നും ദിയ ചൂണ്ടിക്കാട്ടി. വളരെ കുറച്ച് സ്ത്രീകള്‍ മാത്രമായിരുന്നു അന്ന് സെറ്റില്‍ ജോലി ചെയ്തിരുന്നത്. അതിനാല്‍ ധാരാളം പ്രതിസന്ധികളുണ്ടായിരുന്നു. വേര്‍തിരിവ് കാണിച്ചിരുന്നു. അവര്‍ ലഭ്യമാക്കിയ സൗകര്യങ്ങളില്‍ അത് കാണാമായിരുന്നു. ചെറിയ വാനിറ്റി വാനായിരുന്നു ലഭിച്ചിരുന്നതെന്നും ദിയ ഓര്‍മിച്ചു. ”പാട്ട് ചിത്രീകരിക്കാന്‍ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ടോയ്ലറ്റ് പോലുമുണ്ടാകില്ല. മരങ്ങള്‍ക്കോ…

    Read More »
Back to top button
error: