LIFEMovie

വേഷപ്പകര്‍ച്ചയില്‍ മമ്മൂട്ടി വിസ്‍മയിപ്പിച്ച കാതല്‍ മൂന്നാമാഴ്‍ചയിലും നൂറിലധികം തിയറ്ററുകളില്‍; കളക്ഷനിലും പ്രതീക്ഷയ്‍ക്കപ്പുറത്തെ നേട്ടം

മ്മൂട്ടി നായകനായി വേറിട്ട പ്രമേയവുമായെത്തിയ ചിത്രമാണ് കാതൽ. വേഷപ്പകർച്ചയിൽ മമ്മൂട്ടി വിസ്‍മയിപ്പിച്ചപ്പോൾ ചിത്രം കളക്ഷനിലും വൻ മുന്നേറ്റം നടത്തുകയാണ്. കേരളത്തിൽ മമ്മൂട്ടിയുടെ കാതൽ 9.7 കോടി രൂപയാണ് നേടിയത് എന്നാണ് റിപ്പോർട്ട്. വാരാന്ത്യം ആകുമ്പോഴേക്കും കാതൽ 10 കോടി രൂപയിൽ അധികം കേരള ബോക്സ് ഓഫീസിൽ നിന്ന് നേടും എന്നത് ചെറിയ ക്യാൻവാസിൽ എത്തിയ ചിത്രമായത് കണക്കിലെടുക്കുമ്പോൾ വമ്പൻ വിജയമാണ്.

മൂന്നാമാഴ്‍ചയും മമ്മൂട്ടിയുടെ കാതൽ കേരള തിയറ്റുകളിൽ നിറഞ്ഞ സദസ്സോടെ പ്രദർശിപ്പിക്കുന്ന എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു നേട്ടം. തിയറ്റർ പട്ടിക മമ്മൂട്ടി പുറത്തുവിട്ടിട്ടുണ്ട്. മൂന്നാമാഴ്‍ചയിലും മമ്മൂട്ടിയുടെ കാതൽ നൂറിലധികം തിയറ്ററുകളിലാണ് കേരളത്തിൽ പ്രദർശിപ്പിക്കുക എന്നത് അഭിമാനകരമായ ഒരു നേട്ടവുമാണ്. കർണാടകയിലും തമിഴ്‍നാട്ടിലുമൊക്കെ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് അർഹിക്കുന്ന സ്വീകാര്യത ലഭിച്ചു എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ.

Signature-ad

സംവിധാനം നിർവഹിച്ചത് ജിയോ ബേബിയാണ്. നായികയായി എത്തിയത് ജ്യോതികയും. ഛായാഗ്രഹണം സാലു കെ തോമസ്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയ താരങ്ങളും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം മാത്യൂസ് പുളിക്കൻ ആയിരുന്നു.

കാതലിന് നടൻ മമ്മൂട്ടി നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഉണ്ട്. മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രവുമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ ആയിരുന്നു ആദ്യ ചിത്രം. നിരവധി പേരാണ് മമ്മൂട്ടിയെ അഭിന്ദിച്ച് രംഗത്ത് എത്തുന്നത് എന്നതിനാൽ റെക്കോർഡുകൾ ഭേദിച്ചാകും കാതലിന്റെ കുതിപ്പ് എന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: