Movie

  • ലോകേഷി​ന്റെ എൽസിയു സാമ്രാജ്യത്തിൽനിന്ന് വരാനിരിക്കുന്നത് കൈതി 2വോ വിക്രം 2വോ അല്ല, അതുക്കും മേലെ!

    ഷോർട് ഫിലിമിലൂടെ വെള്ളിത്തിരയിൽ എത്തിയ സംവിധായകൻ ആണ് ലോകേഷ് കനകരാജ്. ഇന്ന് തെന്നിന്ത്യയിലെ തന്നെ മികച്ച യുവ സംവിധായകനിരയിൽ ശ്രദ്ധേയനായ ലോകേഷ് കെട്ടിപ്പടുത്തത് എൽസിയു എന്ന സാമ്രാജ്യം ആണ്. കൈതി എന്ന കാർത്തി ചിത്രത്തിലൂടെ കെട്ടിപ്പടുന്ന ഈ സൗദം ഇപ്പോൾ എത്തി നിൽക്കുന്നത് ലിയോയിൽ ആണ്. ഇനി വരാനിരിക്കുന്നതും ഒരുപിടി മികച്ച സിനിമകളും. ഈ അവസരത്തിൽ എൽസിയുവിൽ അടുത്തതായി വരാൻ പോകുന്നത് കൈതി 2വോ വിക്രം2വോ റോളക്സോ അല്ലെന്ന് പറയുകയാണ് ലോകേഷ്. താനും ലോകേഷും ചേർന്നൊരു ഷോർട് ഫിലിം ചെയ്തിരുന്നുവെന്നും ഇതാകും എൽസിയുവിന്റെ തുടക്കമെന്നും അടുത്തിടെ നരേൻ പറഞ്ഞിരുന്നു. ഇക്കാര്യം ഉറപ്പിക്കുകയാണ് ലോകേഷ് കനകരാജും. “ഒരു ഷോർട് ഫിലിം ചെയ്തിട്ടുണ്ട്. പത്ത് പതിനഞ്ച് ദിവസം മുൻപാണ് അതിന്റെ ഷൂട്ടിം​ഗ് കഴിഞ്ഞത്. അതൊരു സർപ്രൈസ് ആണ്. അപ്ഡേറ്റ് ഉടൻ വരും. റിലീസും ഉടൻ ഉണ്ടാകും”, എന്നാണ് മോഡേൻ ടോക്കീസ് എന്ന തമിഴ് മാധ്യമത്തോട് ലോകേഷ് കനകരാജ് പറഞ്ഞത്. പുതിയ ഷോർട് ഫിലിമിനെ കുറിച്ച്…

    Read More »
  • ചില മോഹൻലാൽ വിശേഷങ്ങൾ…! ആശിർവാദ് സിനിമാസ്, ലാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രതിഫലം നൽകിയത് ഈ നടന്:  ലാൽ അനശ്വരമാക്കിയ തന്മാത്രയിലെ ‘രമേശന്‍ നായർ’ എത്തിയിട്ട് ഇന്ന് 18 വർഷം, മലൈക്കോട്ടൈ വാലിബനിലെ ‘പുന്നാരകാട്ടിലെ പൂവനത്തില്‍’ ഗാനം തരംഗമായി

           കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ മലയാള സിനിമയിൽ നിറസാന്നിധ്യമാണ് ആശിർവാദ് സിനിമാസ്. മലയാള സിനിമയുടെ നടനവിസ്മയമായ മോഹൻലാൽ  ചിത്രങ്ങൾ ഏറ്റവുമധികം ഇറങ്ങിയതും ഈ ബാനറിൽ തന്നെ. വിജയചിത്രങ്ങളുടെ സാരഥിയായ ആശിർവാദ് സിനിമാസിന്റെ നിർമാതാവ് ആന്‍റണി പെരുമ്പാവൂരും മോഹൻലാലും തമ്മിൽ അഭേദ്യമായ ബന്ധമാണ് വർഷങ്ങളായി സൂക്ഷിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ  ബാനറിലെ സിനിമകളിൽ മോഹൻലാൽ അല്ലാതെ ഏറ്റവും കൂടുതൽ അഭിനയിച്ചത് ആര് എന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. അതിനുള്ള ഉത്തരമിതാ ലഭിച്ചിരിക്കുന്നു. സിദ്ദിഖ് ആണ് ആ നടൻ. സിദ്ദിഖ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജീത്തു ജോസഫ് ചിത്രം നേരിന്‍റെ പ്രൊമോഷനിടെ ആയിരുന്നു ഇത്. മോഹൻലാലിനൊപ്പം ആകെ 62 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്നും  സിദ്ദിഖ് പറഞ്ഞു. അതുപോലെ തന്നെ ആശിര്‍വാദിന്‍റെ അക്കൗണ്ട് ബുക്ക് നോക്കിയാൽ മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പണം വാങ്ങിയത് താൻ ആന്നെന്നും ഈ ബാനറിന്റെ ആകെ രണ്ടോ മൂന്നോ സിനിമകൾ മാത്രമേ മിസ് ആയിട്ടൂള്ളൂവെന്നും സിദ്ദിഖ്…

    Read More »
  • പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ബിജു മേനോൻ- ആസിഫ് അലി കൂട്ടുകെട്ടിൽ പുതിയ ചിത്രം; തലവനിൽ ഇരുവരുമെത്തുന്നത് പരസ്‌പരം പോരടിക്കുന്ന പൊലീസ് ഓഫീസർമാരായി

    ബിജു മേനോൻ- ആസിഫ് അലി കൂട്ടുകെട്ട് എന്നെല്ലാം ഒന്നിച്ചിട്ടുണ്ടോ അപ്പോഴെല്ലാം തന്നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് വിജയം സമ്മാനിച്ചിട്ടുള്ളവരാണ് മലയാളി പ്രേക്ഷകർ. അനുരാഗ കരിക്കിൻ വെള്ളം, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങൾ ഈ കൂട്ടുക്കെട്ടിൽ പിറന്ന വിജയ ചിത്രങ്ങളാണ്. ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജിസ് ജോയ് സംവിധാനം നിർവഹിക്കുന്ന തലവൻ. പരസ്‌പരം പോരടിക്കുന്ന പൊലീസ് ഓഫീസർമാരായി ഇരുവരും എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. കാക്കിയണിഞ്ഞാണ് ഇരുവരും പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ട് വ്യത്യസ്ഥ റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമിക്കുന്ന ചിത്രം ജിസ് ജോയ് ചെയ്യുന്ന ത്രില്ലർ മൂഡിലുള്ള ചിത്രം കൂടിയാണ്. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ ആസിഫ് അലിയും ബിജു മേനോനും…

    Read More »
  • ‘മലൈക്കോട്ടൈ വാലിഭന്‍’ ട്രെന്റിങില്‍ നമ്പര്‍ വണ്‍! നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടൂവെന്ന് അഭയ

    ഇപ്പോള്‍ യൂട്യൂബ് ട്രെന്റിങില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുകയാണ് മലൈക്കോട്ടൈ വാലിഭന്‍ എന്ന ചിത്രത്തിലെ ‘പുന്നാരക്കാട്ടിലെ പൂവനത്തില്‍’ എന്ന പാട്ട്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ മലൈക്കോട്ടൈ വാലിഭന് അത്രയധികം ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിയ്ക്കുന്നത്. ഈ പാട്ട് കൂടെ കേട്ടാല്‍ പൂര്‍ണം. അത്രയ്ക്കും ഫീലുണ്ടാക്കുന്ന മനോഹരമായ താളവും ഈണവും ശബ്ദവും! പ്രശാന്ത് പിള്ള ഈണം നല്‍കിയ പാട്ടിന് വരികള്‍ എഴുതിയിരിയ്ക്കുന്നത് പിഎസ് റഫീഖ് ആണ്. ശ്രീകുമാര്‍ വക്കിയിലും അഭയഹിരണ്‍മയിയും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. ഇരുട്ടിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ഗാന രംഗത്തിന് താളമിടുന്നത് ചീവീടുകളാണ്. ഭാഷയറിയാത്തവര്‍ പോലും പാട്ട് കേട്ട് ആസ്വദിയ്ക്കുന്നു എന്ന് കമന്റുകള്‍ വായിക്കുമ്പോള്‍ മനസ്സിലാക്കാം. ചുരുങ്ങിയ സമയം കൊണ്ടാണ് പാട്ട് ട്രെന്റിങില്‍ ഏറ്റവും മുന്നിലെത്തിയത്. സരിഗമ കാര്‍വ മലയാളത്തിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോ ഇതുവരെ എട്ട് ലക്ഷത്തിലധികം ആളുകള്‍ കേട്ട് കഴിഞ്ഞു. വെറും മൂന്ന് മിനിട്ട് 54 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള പാട്ടില്‍ ഫീല്‍ ചെയ്യുന്ന പ്രണയത്തെ…

    Read More »
  • സുരേഷ് ഗോപിയുടെ 257-ാമത്തെ സിനിമ എസ്.ജി 257 കൊച്ചിയിൽ തുടങ്ങി, ഒപ്പം ഗൗതം മേനോനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിൽ

      സുരേഷ് ഗോപി അഭിനയിക്കുന്ന 257-ാമത്തെ സിനിമക്ക് കൊച്ചിയിൽ തുടക്കമിട്ടു. സനൽ വി.ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സനൽ.വി ദേവൻ. വിനീത് ജയ്നും, സഞ്ജയ്പടിയൂരും ചേർന്ന് മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എൻറർടൈൻമെൻസ് എന്നീ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ഇടപ്പള്ളി, അഞ്ചുമന ദേവീ ക്ഷേത്രത്തിൽ നടന്ന ലളിതമായ പൂജാചടങ്ങോടെയാണ് ചിത്രത്തിനു തുടക്കമായത്. സുരാജ് വെഞ്ഞാറമൂട് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. രാജാസിംഗ് ഫസ്റ്റ് ക്ലാപ്പ് നൽകി. ചലച്ചിത്ര രംഗത്തെ നിരവധിപ്പേരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. പൂർണ്ണമായും ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്നഈ ചിത്രത്തിൽ പ്രശസ്ത നടൻ ഗൗതം മേനോൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും മുഖ്യവേഷത്തിൽ, അഭിനയിക്കുന്നു. കഥ – ജിത്തു.കെ ജയൻ, മനു സി. കുമാർ. തിരക്കഥ- മനു സി. കുമാർ. ചായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പളളി. എഡിറ്റിംഗ്- മൺസൂർ മുത്തുട്ടി. കലാസംവിധാനം- സുനിൽ കെ.ജോർജ്. ലൈൻ പ്രൊഡ്യൂസർ- ആര്യൻ സന്തോഷ്. പ്രൊഡക്ഷൻ കൺട്രോടോളർ-…

    Read More »
  • പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം സലാര്‍ ഡിസംബര്‍ 22ന് തിയറ്ററുകളിൽ

    കൊച്ചി: കെജിഎഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്ത് പ്രഭാസ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് സലാർ. ഇതിൻറെ ഒന്നാം ഭാഗം സലാർ പാർട്ട് 1 സീസ് ഫയർ ഡിസംബർ 22ന് റിലീസാകുകയാണ്. ഇപ്പോഴിതാ കേരളത്തിൽ റിലീസിന് മുന്നോടിയായി പ്രീബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ചിത്രം ഇറങ്ങാൻ ഒരാഴ്ച ബാക്കി നിൽക്കെയാണ് പ്രീബുക്കിംഗ് ആരംഭിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6.45നാണ് പ്രീബുക്കിംഗ് തുടങ്ങിയത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് സലാർ. പ്രഭാസ് നായകനാകുമ്പോൾ പ്രശാന്ത് നീലാണ് സംവിധാനം എന്നതിനാലാണ് പ്രേക്ഷകരുടെ പ്രതീക്ഷ. കെജിഎഫുമായി സലാറിന് ബന്ധമില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീൽ വ്യക്തമാക്കിയിരുന്നു. പ്രഭാസ് നായകനായി വേഷമിടുന്ന സലാർ സിനിമയിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കെജിഎഫ് അടക്കം നിർമ്മിച്ച ഹോംബാല ഫിലിംസാണ് സലാറിൻറെയും നിർമ്മാതാക്കൾ. ഡിസംബർ 22നാണ് ഇന്ത്യയിലെ റിലീസ്. ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. ഒടിടി റൈറ്റ്‍സ് നൈറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത് എന്ന്…

    Read More »
  • മറിമായത്തിലെ മുഴുവന്‍ അഭിനേതാക്കളും വെള്ളിത്തിരയിലേക്ക്

    ഒട്ടേറെകാലിക പ്രസക്തിയുള്ള സാമൂഹ്യ വിഷയങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച്‌ അവതരിപ്പിച്ചു പോരുന്ന ജനപ്രിയ  പരമ്ബരയായ മറിമായത്തിലെ മുഴുവന്‍ അഭിനേതാക്കളും വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി. ‘മറിമായത്തിലെ ‘ സലിം ഹസ്സന്‍, നിയാസ് ബക്കര്‍ ,ഉണ്ണിരാജ്, വിനോദ് കോവൂര്‍ ,മണി ഷൊര്‍ത്ത്, മണികണ്ഠന്‍ പട്ടാമ്ബി, രാഘവന്‍, റിയാസ്, സജിന്‍, ശെന്തില്‍ ,അരുണ്‍ പുനലൂര്‍, ആദിനാട് ശശി, ഉണ്ണി നായര്‍, രചനാ നാരായണന്‍കുട്ടി , സ്‌നേഹാശീകുമാര്‍ ,വീണാ നായര്‍, രശ്മി അനില്‍ ,കുളപ്പുളി ലീല , സേതുലഷ്മി, ഷൈനി സാറാ, പൗളി വത്സന്‍,എന്നിവരും ഇവര്‍ക്കു പുറമേ അറുപതില്‍പ്പരം അഭിനേതാക്കളും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. മണികണ്ഠന്‍ പട്ടാമ്ബിയും സലിം ഹസ്സനും ചേര്‍ന്നാണ് ഈ ചിത്രം തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്നത്.പഞ്ചവര്‍ണ്ണ തത്ത, ആനക്കള്ളന്‍, ആനന്ദം പരമാനന്ദം പുലിവാല്‍ കല്യാണം.എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ സപ്തത രംഗ് ക്രിയേഷന്‍സും ഗോവിന്ദ് ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഗാനങ്ങള്‍ – സന്തോഷ് വര്‍മ്മ, രഞ്ജിന്‍ രാജിന്റെ താണു സംഗീതം.…

    Read More »
  • പൂർവ്വവിദ്യാർത്ഥി സംഗമത്തെ തുടർന്ന് കുടുംബത്തിലുണ്ടാകുന്ന പൊല്ലാപ്പുകൾ… കുടുംബസ്ത്രീയും കുഞ്ഞാടും പൂർത്തിയായി

    ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിച്ച് മഹേഷ് പി ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രo ” കുടുംബസ്ത്രീയും കുഞ്ഞാടും” ചിത്രീകരണം പൂർത്തിയായി. പൂർവ്വവിദ്യാർത്ഥി സംഗമത്തെ തുടർന്ന് ഒരു കുടുംബത്തിലുണ്ടാകുന്ന പൊല്ലാപ്പുകളാണ് സിനിമയുടെ കഥാതന്തു. തീർത്തും കോമഡി ജോണറിലാണ് ചിത്രത്തിലെ മുഹൂർത്തങ്ങൾ ഒരുക്കിയിട്ടുള്ളത്. ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു. ഒപ്പം ബെന്നി പീറ്റേഴ്സ്, ജാഫർ ഇടുക്കി, പക്രു, കലാഭവൻ ഷാജോൺ, സലിംകുമാർ, മണിയൻപിള്ള രാജു, സാജു നവോദയ, സ്നേഹാ ബാബു, സ്നേഹാ ശ്രീകുമാർ, മങ്കാമഹേഷ്, കോബ്രാ രാജേഷ്, മജീദ്, ബിന്ദു എൽസി, ഷാജി മാവേലിക്കര തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം – ലോവൽ എസ്, തിരക്കഥ, സംഭാഷണം – ശ്രീകുമാർ അറയ്ക്കൽ, എഡിറ്റിംഗ് – രാജാകൃഷ്ണൻ വിജിത്ത്, ഗാനങ്ങൾ – സിജിൽ ശ്രീകുമാർ, സംഗീതം – മണികണ്ഠൻ, ശ്രീജു ശ്രീധർ, കോസ്റ്റ്യും ഡിസൈൻ – ഭക്തൻ മങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഡി മുരളി, പ്രൊഡക്ഷൻ കൺട്രോളർ…

    Read More »
  • അനന്തപുരി ചലച്ചിത്ര കാഴ്ചയുടെ ആവേശത്തിൽ; രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും, വോട്ട് ചെയ്യാനായി ഇക്കാര്യങ്ങൾ അറിയുക

    തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആവേശം തലസ്ഥാന ജില്ലയിലെങ്ങും അലയടിക്കുന്നു. നാടും നഗരവും വലിയ ആവേശത്തോടെ ഏറ്റെടുത്ത രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. ബുധനാഴ്ച രാവിലെ 11 ന് ആരംഭിക്കുന്ന വോട്ടെടുപ്പ് ഡിസംബര്‍ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 വരെ നീളുമെന്ന് സംഘാടകർ അറിയിച്ചു. അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ പതിനാല് ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും എസ് എം എസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഡെലിഗേറ്റുകള്‍ക്ക് വോട്ടുചെയ്യാം. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രേക്ഷകപുരസ്‌കാരം മേളയുടെ സമാപനസമ്മേളനത്തില്‍ സമ്മാനിക്കും. വോട്ട് ചെയ്യാനായി ഇക്കാര്യങ്ങൾ അറിയുക registration.iffk.in എന്നതാണ് വെബ്‌സൈറ്റ് വിലാസം എസ് എം എസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK < Space > FILM CODE എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേക്ക് അയക്കുക. 1 .അക്കിലിസ് (കോഡ് IC001) 2 .ആഗ്ര (കോഡ് IC002) 3 .ഓൾ…

    Read More »
  • മോഹൻലാലിന്റെ തൃശൂര്‍ ഭാഷ വളരെ ബോറാണ്; പത്മരാജന്‍ ചിത്രത്തെ വിമര്‍ശിച്ച്‌ സംവിധായകന്‍ രഞ്ജിത്ത്

    മോഹന്‍ലാല്‍ തൂവാനത്തുമ്ബികളില്‍ സംസാരിക്കുന്ന തൃശൂര്‍ ഭാഷ വളരെ ബോറാണെന്ന് സംവിധായകന്‍ രഞ്ജിത്ത്. മോഹന്‍ലാലിനെ നായകനാക്കി പത്മരാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് തൂവാനത്തുമ്ബികള്‍. 1987 ല്‍ റിലീസ് ചെയ്ത ചിത്രം അന്ന് ബോക്‌സ്‌ഓഫീസില്‍ വലിയ വിജയമായില്ലെങ്കിലും പിന്നീട് ക്ലാസിക് എന്ന രീതിയില്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി. തൃശൂര്‍ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന സിനിമയിൽ മോഹന്‍ലാല്‍ തൃശൂര്‍ ഭാഷയാണ്  സംസാരിക്കുന്നത്.അതേസമയം തൂവാനത്തുമ്ബികളില്‍ ഉപയോഗിച്ചിരിക്കുന്ന തൃശൂര്‍ ഭാഷ യഥാര്‍ഥ തൃശൂര്‍ ഭാഷയല്ലെന്ന വിമര്‍ശനമാണ്  സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത് ഉന്നയിച്ചിരിക്കുന്നത്. ‘ലാലിന്റെ നമുക്കൊക്കെ ഇഷ്ടപ്പെട്ട തൂവാനത്തുമ്ബികളിലെ തൃശൂര്‍ ഭാഷ വളരെ ബോറാണ്. അത് തൃശൂര്‍ ഭാഷയെ അനുകരിക്കാന്‍ ശ്രമം നടത്തുകയാണ് ചെയ്തത്. ‘മ്മ്ക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ’ ആ താളത്തിലൊന്നും അല്ല യഥാര്‍ഥത്തില്‍ തൃശൂര്‍ ഭാഷ സംസാരിക്കുക,’ രഞ്ജിത്ത് പറഞ്ഞു. സുമലത, പാര്‍വതി, അശോകന്‍, ശങ്കരാടി എന്നിവര്‍ തൂവാനത്തുമ്ബികളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. തൂവാനത്തുമ്ബികള്‍ക്ക് ശേഷം ഒട്ടേറെ സിനിമകളില്‍ തൃശൂര്‍ ഭാഷ ഉപയോഗിച്ചിട്ടുണ്ട്. രഞ്ജിത്ത് തന്നെ സംവിധാനം ചെയ്ത…

    Read More »
Back to top button
error: