LIFEMovie

മറിമായത്തിലെ മുഴുവന്‍ അഭിനേതാക്കളും വെള്ളിത്തിരയിലേക്ക്

ട്ടേറെകാലിക പ്രസക്തിയുള്ള സാമൂഹ്യ വിഷയങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച്‌ അവതരിപ്പിച്ചു പോരുന്ന ജനപ്രിയ  പരമ്ബരയായ മറിമായത്തിലെ മുഴുവന്‍ അഭിനേതാക്കളും വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി.

‘മറിമായത്തിലെ ‘
സലിം ഹസ്സന്‍, നിയാസ് ബക്കര്‍ ,ഉണ്ണിരാജ്, വിനോദ് കോവൂര്‍ ,മണി ഷൊര്‍ത്ത്, മണികണ്ഠന്‍ പട്ടാമ്ബി, രാഘവന്‍, റിയാസ്, സജിന്‍, ശെന്തില്‍ ,അരുണ്‍ പുനലൂര്‍, ആദിനാട് ശശി, ഉണ്ണി നായര്‍, രചനാ നാരായണന്‍കുട്ടി ,
സ്‌നേഹാശീകുമാര്‍ ,വീണാ നായര്‍, രശ്മി അനില്‍ ,കുളപ്പുളി ലീല ,
സേതുലഷ്മി, ഷൈനി സാറാ, പൗളി വത്സന്‍,എന്നിവരും
ഇവര്‍ക്കു പുറമേ അറുപതില്‍പ്പരം അഭിനേതാക്കളും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

മണികണ്ഠന്‍ പട്ടാമ്ബിയും സലിം ഹസ്സനും ചേര്‍ന്നാണ് ഈ ചിത്രം തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്നത്.പഞ്ചവര്‍ണ്ണ തത്ത, ആനക്കള്ളന്‍, ആനന്ദം പരമാനന്ദം പുലിവാല്‍ കല്യാണം.എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ സപ്തത രംഗ് ക്രിയേഷന്‍സും ഗോവിന്ദ് ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ഗാനങ്ങള്‍ – സന്തോഷ് വര്‍മ്മ,
രഞ്ജിന്‍ രാജിന്റെ താണു സംഗീതം.
ഛായാഗ്രഹണം ക്രിഷ് കൈമള്‍ ‘
എഡിറ്റിംഗ് -ശ്യാം ശശിധരന്‍.
കലാസംവിധാനം -സാബു മോഹന്‍.
കോസ്റ്റ്യും – ഡിസൈന്‍ – അരുണ്‍ മനോഹര്‍.
മേക്കപ്പ് – ഹസ്സന്‍ വണ്ടൂര്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -രാജേഷ് അടൂര്‍.

ഡിസംബര്‍ പതിനെട്ട് തിങ്കളാഴ്ച്ച രാവിലെ കൊച്ചിയിലെ കലൂര്‍ ഐ.എം.എ. ഹാളില്‍ ഈ ചിത്രത്തിന്റെ ആരംഭം കുറിക്കും.
പത്തൊമ്ബതു മുതല്‍ ചെറായിയിലും പരിസരങ്ങളിലുമായാണ് ചിത്രീകരണം.

Back to top button
error: