‘ആത്മ നാഥാ കരുണാമായാ …’ വർഷങ്ങൾക്കു ശേഷം യേശുദാസ് ആലപിച്ച ക്രിസ്ത്യൻ ഭക്തി ഗാനം തരംഗമായി
നീണ്ട ഇടവേളക്കുശേഷം യേശുദാസ് ഒരു ക്രിസ്തീയ ഗാനം ആലപിച്ചിരിക്കുന്നു. ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’ എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
‘ആത്മ നാഥാ കരുണാമായാ …’
എന്നു തുടങ്ങുന്ന മനോഹരമായ ഗാനമാണ് യേശു ദാസ് ഈ ചിത്രത്തിനു വേണ്ടി പാടിയിരിക്കുന്നത്. ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയായിൽ വൈറലായി മാറി,
മുമ്പ് യേശുദാസ് പാടിയ നിരവധി ഭക്തിഗാനങ്ങൾ ഏറെ പ്രശസ്തി നേടിയിട്ടുണ്ട്.
നദി എന്ന ചിത്രത്തിനു വേണ്ടി വയലാർ ദേവരാജൻ ടീമിൻ്റെ
‘നിത്യ വിശുദ്ധമാം കന്യാമറിയമേ…
എന്ന ഗാനം ക്രൈസ്തവ ഭവനങ്ങളിലും, ആരാധനാലയങ്ങളിലും ഇന്നും ഏറെ പ്രിയപ്പെട്ടതാണ്.
അങ്ങനെ ഒട്ടനവധി സൂപ്പർ ഹിറ്റ് ഭക്തിഗാനങ്ങളാണ് യേശുദാസിൻ്റെ അക്കൗണ്ടിലുള്ളത്.
സിനിമയിൽ പാട്ടു തന്നെ
പല രൂപത്തിലും ന്യൂജൻ അവതരണത്തിലും എത്തി നിൽക്കുമ്പോഴാണ് ഈ ഗാനത്തിന്റെ വരവ്- ഇതിൻ്റെ വിഷ്വലും ഈ ഗാനത്തിന് ഏറെ അനുയോജ്യമാകുന്ന തരത്തിലാണന്ന് വീഡിയോ കാണുമ്പോൾ പ്രേക്ഷകനു മനസ്സിലാക്കാനാവും.
ശ്രയാ മോഷാൽ ആദ്യമായി ഒരു ക്രിസ്തീയ ഭക്തിഗാനം ആലപിച്ചിരിക്കുന്നതും ഈ ചിത്രത്തിലാണ്.
നജീം അർഷാദ്, ശ്വേതാമോഹൻ എന്നിവരും ഈ ചിത്രത്തിലെ ഗായകരാണ്. അടിയന്തരാവസ്ഥകാലത്തിൻ്റെ പുനരാവിഷ്ക്കാരണമെന്നു വേണമെങ്കിൽ ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
ജീവിതഗന്ധിയായ നിരവധി മുഹൂർത്തങ്ങളിലൂടെ
യാണ് ഈ ചിത്രം കടന്നു പോകുന്നത്.
ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി, ടൈറ്റസ് ആറ്റിങ്ങൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം അടുത്ത വെള്ളിയാഴ്ച (ഡിസംബർ29) പ്രദർശനത്തിനെത്തും.
വാഴൂർ ജോസ്.