തെങ്കാശിപ്പട്ടണം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് നടന്ന ഒരു സംഭവമാണ് ഇപ്പോൾ സിനിമാലോകത്തെ ചർച്ച.ഷൂട്ടിംഗിനിടെ കറന്റ് പോയപ്പോൾ ഇരുട്ടില്‍ കാവ്യ മാധവനെയും സംയുക്ത വര്‍മ്മയെയും ആരോ കയറിപ്പിടിച്ചു.കറന്റുവന്നപ്പോൾ അടുത്ത് നിന്നത് ദിലീപ് !
ഇതോടെ എല്ലാവരുടെയും സംശയം ദിലീപിന്റെ നേർക്കായി.ദിലീപാകട്ടെ താൻ അല്ല അത് ചെയ്തത് എന്നു പറഞ്ഞു. ചെയ്യാത്ത കാര്യത്തിന് തന്നെ സംശയിച്ചതിന് ദിലീപിനും വിഷമമായി. സുരേഷ് ഗോപിയും ലാലും ഞങ്ങള്‍ ഇവിടെ ഉണ്ടായിരുന്നില്ല ഡാൻസ് മാസ്റ്ററുടെ അടുത്ത് ആയിരുന്നു എന്ന് പറഞ്ഞു തടിയൂരി. ഇതുകേട്ടതോടെ വീണ്ടും ദിലീപിനെതീരെയായി സംശയം. എന്നാല്‍ ദിലീപ് പറഞ്ഞു താനല്ലെന്ന് പക്ഷേ അവര്‍ സമ്മതിച്ചില്ല ദിലീപ് തന്നെയാണെന്ന് വാദിച്ചു.
എന്നാല്‍ റാഫി ഇടപെട്ട് പ്രശ്നം ഒരുവിധം പരിഹരിച്ചു. ഷൂട്ടിംഗ് തുടങ്ങി കുറച്ച് സമയത്തിനുശേഷം വീണ്ടും കറണ്ട് പോയി. കറണ്ട് പോയാതോടെ വലിയൊരു ശബ്ദം കേട്ടു. പടക്കം പൊട്ടുന്നത് പോലെ. സംയുക്ത തന്നെ കേറിപ്പിടിച്ച ആളെ അടിക്കുന്ന സൗണ്ട് ആയിരുന്നു അത്.
അപ്പോള്‍ തന്നെ കറണ്ട് വന്നപ്പോള്‍ ഗീതു മോഹൻദാസ് കവിള് വീര്‍പ്പിച്ചു നിന്ന് കരയുന്നതാണ് കണ്ടത്. ആദ്യം കരണ്ട് പോയപ്പോഴും സംയുക്തയെയും കാവ്യയും കയറി പിടിച്ചത് ഗീതുവായിരുന്നു.
ആ കുറ്റം ദിലീപിനെതിരെ ആയപ്പോള്‍ വീണ്ടും ഗീതു ഒന്നുകൂടെ കയറി പിടിക്കുകയായിരുന്നു പക്ഷേ സംയുക്തയുടെ അടി കിട്ടുകയും ചെയ്തു.