LIFELife Style

”പതിനെട്ടാം വയസ്സിലായിരുന്നു കല്യാണം, കരച്ചില്‍ നിയന്ത്രിക്കാന്‍ പറ്റാതായത് അജിത്തിന്റെ മരണശേഷം”

ദേവി അജിത്ത് എന്ന പേര് മലയാളസിനിമയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത് ഒരു ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുളായ നടിയായിട്ടാണ്. ആരോടും കാര്യങ്ങള്‍ വെട്ടിതുറന്നുപറയാന്‍ മടിയില്ലാത്ത വ്യക്തിത്വം. മദ്യപാനശീലമടക്കമുള്ള തുറന്ന പറച്ചിലുകളിലൂടെ വിവാദനായികയുമായി.
സഹതാര വേഷങ്ങളിലൂടെയാണ് മലയാള സിനിമയില്‍ ദേവി തന്റേതായ സ്ഥാനം നേടിയെടുത്തത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സിനിമകള്‍ ചെയ്തിട്ടുള്ള ദേവി സീരിയലുകളിലും സജീവമാണ്. എംജി ശ്രീകുമാര്‍ അവതരിപ്പിയ്ക്കുന്ന പറയാം നേടാം എന്ന ഷോയില്‍ എത്തിയ ദേവി തന്റെ ഭര്‍ത്താവിനെ കുറിച്ചും കല്യാണത്തെ കുറിച്ചും ഒക്കെ സംസാരിക്കുകയുണ്ടായി.

പതിനെട്ടാം വയസില്‍ കല്യാണം

Signature-ad

ലോ കൊളജ് സ്റ്റുഡന്റ് ആയിരുന്നു ദേവി. വിവാഹത്തിന് മുന്‍പ് ആണ് ആദ്യം കോളജിലെത്തിയത്. അപ്പോള്‍ ഭയങ്കര റാഗിങ് ഒക്കെ നേരിട്ടിരുന്നുവത്രെ. പിഡിഗ്രി കഴിഞ്ഞതിന് ശേഷം ലോ കോളജില്‍ അഞ്ച് വര്‍ഷത്തെ കോഴ്സിന് ജോയിന്‍ ചെയ്യുകയായിരുന്നു. പിന്നീട് കോഴ്സ് ഒരു വര്‍ഷം കൊണ്ട് നിര്‍ത്തേണ്ടി വന്നു. അതിന് ശേഷമായിരുന്നു കല്യാണം. പതിനെട്ട് വയസ്സിലാണ് അജിത്തുമായുള്ള വിവാഹം.

ലോ കോളജ് ജീവിതം

വിവാഹ ശേഷം ഡിഗ്രിയൊക്കെ കഴിഞ്ഞ്, മോള്‍ ആയതിന് ശേഷം ആണ് വീണ്ടും ലോ കോളജില്‍ എത്തുന്നത്. അപ്പോള്‍ ആവശ്യത്തില്‍ അധികം ധൈര്യം ഒക്കെ ഉണ്ടായിരുന്നു. എന്തിനും മുന്നിലുണ്ടാവും, കൈയ്യടിക്കാനാണെങ്കിലും കൂവാനാണ് എങ്കിലും. അന്നൊക്കെ ഭയങ്കര വൈബ്രന്റ് ആയിരുന്നു. എന്റെ കരച്ചില്‍ കാലം തുടങ്ങിയത് അജിത്തിന്റെ മരണത്തിന് ശേഷമാണ്.

സെന്റിമെന്റലാണ്

ഭയങ്കര സെന്റിമെന്റല്‍ ആയിട്ടുള്ള ആളാണ് ഞാന്‍. എന്നോട് അടുത്ത ആള്‍ക്കാര്‍ എന്തിനെങ്കിലും ദേഷ്യപ്പെട്ടാല്‍ ഞാന്‍ അപ്പോള്‍ കരയും. ഒരു പ്രശ്നം ഉള്ളത് കരച്ചില്‍ തുടങ്ങിയാല്‍ പിന്നെ എനിക്ക് നിര്‍ത്താന്‍ കഴിയില്ല. ദേവിയുടെ കരച്ചില്‍ ഫെയിമസ് ആണ് എന്നാണ് പ്രോഗ്രാമില്‍ ഒപ്പം വന്ന നടന്‍ മുകുന്ദന്‍ പറയുന്നത്.

അമ്മയ്ക്കൊപ്പം ജീവിതം

ഇപ്പോള്‍ തിരുവനന്തപുരം, വട്ടിയൂര്‍കാവിലാണ് താമസിയ്ക്കുന്നത്. അച്ഛന്‍ മരിച്ചു, അമ്മ മാത്രമേയുള്ളൂ. ഒരു മകളാണ് എനിക്ക്, അവളുടെ കല്യാണം കഴിഞ്ഞു. കുടുംബത്തിനൊപ്പം അവള്‍ ചെന്നൈയിലാണ്. അമ്മയെ നോക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ കാര്യം- ദേവി അജിത്ത് പറഞ്ഞു.

Back to top button
error: