Breaking NewsLead NewsLIFELife StyleSocial MediaTRENDING

മറന്നുവോ സഖീ… നവാസിന്റെ അറംപറ്റിയ വാക്ക്; രഹ്നയുടെ മനസ് നീറിയ വാലന്റൈന്‍സ് സമ്മാനം

പ്രിയതാരം കലാഭവന്‍ നവാസിന്റെ മരണം ഉള്‍കൊള്ളാന്‍ ഇനിയും പലര്‍ക്കും സാധിച്ചോ എന്ന് സംശയമാണ്. വളരെയേറെ സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന ദമ്പതികളാണ് നവാസും ഭാര്യ രഹ്നയും. അവര്‍ക്ക് ഒരു മകളും രണ്ട് ആണ്മക്കളും. കുടുംബത്തിന്റെ വിയോഗത്തില്‍ മലയാളി മനഃസാക്ഷിയും ഒപ്പം ചേര്‍ന്നു. അവസാന നാളുകള്‍ എന്ന് ഇനിയും പൂര്‍ണമായി വിളിക്കന്‍ കഴിയാത്ത വിധമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ആ ദിവസങ്ങള്‍. നവാസിന്റെ ചില അഭിമുഖങ്ങളില്‍ അദ്ദേഹം മരണത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്.

വടക്കാഞ്ചേരിയില്‍ പിറന്ന നവാസ് ബക്കറാണ് കലാഭവന്‍ എന്ന പേരുകൂടി ചേര്‍ത്ത് അറിയപ്പെടുന്ന നടനായി മാറിയത്. മരണസമയത്ത് നവാസിന് പ്രായം കേവലം 51 വയസു മാത്രം. നടന്‍ അബൂബക്കറിന്റെ മകനായ നവാസും ചേട്ടന്‍ നിയസും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. നടിയും നര്‍ത്തകിയുമായ രഹ്ന വിവാഹശേഷം അഭിനയിച്ചിരുന്നില്ല. എന്നാല്‍, നിയോഗമെന്നോണം, നവാസ് വിടവാങ്ങിയ ഈ വര്‍ഷത്തില്‍ അവര്‍ ഒന്നിച്ച് ക്യാമറയ്ക്കെത്തി. അതും വാലന്റൈന്‍സ് ദിനത്തില്‍ പ്രിയതമയായ രഹ്നയ്ക്ക് ഒരു സമ്മാനമെന്ന നിലയില്‍ .

Signature-ad

നവാസിന്റെ വിടവാങ്ങലിനു ശേഷം ഇപ്പോള്‍ നവാസും രഹ്നയും ഒന്നിച്ചഭിനയിച്ച ‘മറന്നുവോ സഖീ…’ എന്ന ഗാനം കേള്‍വിക്കാരുടെ നെഞ്ചില്‍ ഒരു വിങ്ങല്‍ നിറച്ച് കടന്നുപോവുകയാണ്. പ്രത്യേകിച്ച് അസുഖങ്ങള്‍ ഏതുമില്ലാതിരുന്ന നവാസ്, ആരോഗ്യം ശ്രദ്ധിച്ചിരുന്നു എന്നതാണ് വസ്തുത. എന്നിട്ടും അദ്ദേഹത്തെ ഹൃദയാഘാതം കീഴ്പ്പെടുത്തി. അതെങ്ങനെ സംഭവിച്ചു എന്ന ഞെട്ടലിലാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍. ഷൂട്ടിംഗ് പാക്കപ്പ് കഴിഞ്ഞതും, വിളികേള്‍ക്കാത്ത നവാസ് മുറിയില്‍ കുഴഞ്ഞ് വീണു കിടക്കുകയായിരുന്നു. ഒരിക്കല്‍, താന്‍ വീട്ടിലെത്തും എന്നുപോലും ഉള്ള ഉറപ്പില്ലായ്മയെ കുറിച്ച് ഷാനവാസ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അടുത്ത വാലന്റൈന്‍സ് ദിനത്തില്‍ രഹ്നയുടെ ഒപ്പം നവാസ് ഇല്ല. കഴിഞ്ഞ പ്രണയദിനത്തില്‍ രഹ്നയ്ക്ക് നവാസ് നല്‍കിയ സമ്മാനമായിരുന്നു മറന്നുവോ സഖീ… രഹ്നയുടെ പ്രിയപ്പെട്ട നവാസിക്ക ഒരു പാട്ട് പാടി. പാടിയ ശേഷം സ്റ്റുഡിയോയില്‍ നിന്നും രഹ്നയെ വിളിച്ചു. മുന്‍പും പലപ്പോഴും പാടാന്‍ പോയിട്ടുണ്ടങ്കിലും, രഹ്നയ്ക്ക് നവാസിന്റെ കോളുകള്‍ യാതൊന്നും വന്നിട്ടില്ല. ‘ഈ പാട്ട് പാടിയപ്പോള്‍ നിന്നെ ഓര്‍മ വന്നു, നിന്നെയോര്‍ത്തിട്ടാ പാടിയത്’ എന്ന് നവാസ്. എന്റെ കാലശേഷവും നിനക്കിത് ഓര്‍ത്തിരിക്കാം എന്ന് നവാസ്. ആ വാക്കുകള്‍ രഹ്നയെ വേദനിപ്പിച്ചിരുന്നു.

പിന്നെ എല്ലാ ദിവസവും ആ പാട്ട് വന്നോ എന്ന് രഹ്ന, നവാസിനോട് ചോദിച്ചു കൊണ്ടേയിരുന്നു. ഇരുവരും ചേര്‍ന്നുള്ള അഭിമുഖത്തില്‍ രഹ്ന ഇത് പറയുമ്പോള്‍, ആ പാട്ട് ‘എന്ത് വിധിയിത്’ എന്ന ഗാനമാണോ എന്ന് നവാസ് തമാശരൂപേണ ചോദിക്കുന്നുണ്ടായിരുന്നു. ആ ഗാനം എന്തായിരിക്കും എന്നറിയാന്‍ വലിയ ആകാംക്ഷയായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞ്, പാട്ട് വന്നു. ഈ ഗാനം നിങ്ങള്‍ രണ്ടുപേരും കൂടി അഭിനയിക്കാമോ എന്ന് അതിന്റെ നിര്‍മാതാക്കള്‍ ഒരു ചോദ്യമെടുത്തിട്ടു.

എന്നാല്‍, ക്യാമറയ്ക്ക് മുന്നില്‍ പരസ്പരം മുഖത്തു നോക്കുമ്പോ തങ്ങള്‍ക്ക് ചിരി വന്നു. ഇക്കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച്, രണ്ട് കാലഘട്ടങ്ങളിലൂടെ നീങ്ങുന്ന പ്രണയം ചിത്രീകരിക്കുന്ന ഗാനമായിരുന്നു ഷൂട്ട് ചെയ്തത്. വീട്ടില്‍ പോയി സംസാരിച്ചപ്പോള്‍, രഹ്നയ്ക്ക് മാത്രമല്ല, നവാസിനും ചിരിയടക്കാന്‍ പ്രയാസമായിരുന്നു എന്ന കാര്യം മനസിലായി. രഹ്നയെ സൈക്കിളിന്റെ മുന്നിലിരുത്തി, പച്ചപ്പാടത്തിന്റെ അരികിലൂടെ സൈക്കിള്‍ ചവിട്ടി നീങ്ങുന്ന നവാസായിരുന്നു ആ വീഡിയോ ഗാനത്തില്‍.

Back to top button
error: