Life Style
-
62 ഒക്കെ ഒരു പ്രായമാണോ?.! ഹണിമൂണിന് താജ് മഹലില്‍ പോകാം; അച്ഛന് ഒരു ജീവിതം ഒരുക്കി കൊടുത്ത് മകള്‍
മക്കളെ വിവാഹം കഴിച്ചു കൊടുക്കുന്നതോടുകൂടി ഒറ്റയ്ക്കായി പോകുന്ന ചില ജീവിതങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്.അവരാണ് നമ്മുടെ അച്ഛനമ്മമാര്‍. തനിച്ചായി പോകുന്ന ഇവരെക്കുറിച്ച് വിവാഹശേഷം ചിന്തിക്കുന്ന മക്കള്‍ കുറവാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തയായിരിക്കുകയാണ് പത്തനംതിട്ട സ്വദേശിയായ രഞ്ജു. തങ്ങളുടെ അച്ഛന് ഒറ്റയ്ക്കായി പോകാതിരിക്കാന്‍ വേണ്ടി അച്ഛന്റെ 62 മത്തെ വയസ്സില്‍ അച്ഛനുവേണ്ടി ഒരു കൂട്ട് കണ്ടെത്തി കൊടുത്തിരിക്കുകയാണ് മക്കള്‍. 62 വയസ്സുള്ള അച്ഛന് രാധാകൃഷ്ണന്റെ വധുവായി മക്കള്‍ തിരഞ്ഞെടുത്തത് 60 വയസ്സുള്ള മല്ലികയെയാണ്. ഒറ്റപ്പെടലിന്റെ വേദന തന്റെ അച്ഛന് അനുഭവിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞ് മക്കളാണ് അച്ഛനുവേണ്ടി ഇത്തരം ഒരു കാര്യം ആലോചിക്കുന്നത് . ഒന്നരവര്‍ഷം മുന്‍പാണ് രാധാകൃഷ്ണന്റെ ഭാര്യ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മല്ലികയുടെ ഭര്‍ത്താവാകട്ടെ അഞ്ചു വര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു.ഇതോടെ ഭര്‍ത്താവില്ലാത്ത മല്ലികയുടെ ജീവിതവും ഒറ്റപ്പെടലിലായി.രാധാകൃഷ്ണക്കുറുപ്പിന് രശ്മി, രഞ്ജു, രഞ്ജിത്ത് എന്നിങ്ങനെ മൂന്ന് മക്കളാണ് ഉള്ളത്. തന്റെ ഭര്‍ത്താവുമൊത്ത് വിദേശത്തുള്ള ഇളയമകള്‍ രണ്ട് മാസം മുമ്പ് നാട്ടിലെത്തിയപ്പോഴാണ് അച്ഛന്റെ വേദന നിറഞ്ഞ…
Read More » -
ഇത് രണ്ട് സ്പൂണ്‍ മാത്രം മതി! കൊതുക് വീടിന്റെ പരിസരത്തേക്ക് ഇനി വരില്ല; പല്ലിയും പാറ്റയും വരെ സ്ഥലംവിടും!
മഴക്കാലമായാല്‍ കൊതുക് ശല്യം കാരണം വീടിന്റെ ജനാലകളും വാതിലുമെല്ലാം തുറന്നിടാന്‍ പറ്റാത്ത അവസ്ഥയാണ്. മാത്രമല്ല കൊതുക് പടര്‍ത്തുന്ന രോഗങ്ങളും വളരെ കൂടുതലാണ്. സ്ഥിരമായി മരുന്നുകള്‍ നിറച്ച മെഷീന് ഇതിനായി ഉപയോഗിക്കുന്നത് അത്ര നല്ല കാര്യമല്ല. അത്തരം സാഹചര്യങ്ങളില്‍ കൊതുകിനെ തുരത്താനായി വീട്ടില്‍ തന്നെ ചെയ്തു നോക്കാവുന്ന ചില മാര്‍ഗങ്ങള്‍ വിശദമായി മനസ്സിലാക്കാം. ഇതില്‍ ആദ്യത്തെ രീതി ഉള്ളിയും കര്‍പ്പൂരവും ഉപയോഗിച്ചു കൊണ്ട് തയ്യാറാക്കുന്ന ലിക്വിഡ് ആണ്. അതിനായി ഉള്ളിയുടെ തൊലിയെല്ലാം കളഞ്ഞ ശേഷം ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. അത് ഒരു മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ശേഷം കുറച്ച് വെള്ളം കൂടി ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിലേക്ക് രണ്ട് കര്‍പ്പൂരം കൂടി നല്ലതുപോലെ പൊടിച്ചു ചേര്‍ക്കുക. ഇത് ജനാലയുടെ ഭാഗങ്ങളില്‍ കൊണ്ടു വയ്ക്കുകയാണെങ്കില്‍ അത്തരം ഭാഗങ്ങളില്‍ ഉള്ള കൊതുക് ശല്യം ഒഴിവാക്കാനായി സാധിക്കുന്നതാണ്. കൂടുതല്‍ ദിവസം ഈ ഒരു ലിക്യുഡ് ഉപയോഗപ്പെടുത്താനായി ഒരു കഷ്ണം പഞ്ഞിയോ അല്ലെങ്കില്‍ ടിഷ്യൂ…
Read More » -
കുടുംബത്തിന് വേണ്ടി സ്നേഹം കൊണ്ട് ചെയ്യുന്നതാണ്! അത് പുറത്ത് പറയാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് നടി അന്‍സിബ ഹസന്
മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരസുന്ദരിയാണ് അന്‍സിബ ഹാസന്. മോഹന്‍ലാലിന്റെ മകളായി ദൃശ്യം എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് നടി ശ്രദ്ധേയായത്. എന്നാലിപ്പോള്‍ ബിഗ് ബോസ് താരം എന്ന ലേബലാണ് അന്‍സിബക്ക് ഉള്ളത്. മലയാളം ബിഗ് ബോസിന്റെ ആറാം സീസണിലാണ് അന്‍സിബ മത്സരിച്ചത്. ആ സീസണിലെ മൈന്‍ഡ് ഗെയ്മര് എന്ന നിലയില്‍ നടി ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ എഴുപത് ദിവസത്തോളം നിന്നതിന് ശേഷം നടി പുറത്താവുകയായിരുന്നു. ബിഗ് ബോസിലേക്ക് പോയതിന് ശേഷമാണ് അന്‍സിബയുടെ ജീവിതത്തെ പറ്റിയുള്ള കാര്യങ്ങള്‍ പുറത്ത് ചര്‍ച്ചയാവുന്നത്. അതില്‍ പ്രധാനം കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളൊക്കെ നോക്കി ചെയ്യുന്ന വീട്ടിലെ മൂത്തക്കുട്ടിയാണെന്നുള്ളതാണ്. മാതാപിതാക്കള്‍ തമ്മില്‍ വേര്‍പിരിഞ്ഞതിന് ശേഷം ഉമ്മയുടെയും സഹോദരങ്ങളുടെയും എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അന്‍സിബയാണെന്ന് നടിയുടെ മാതാവും പറഞ്ഞിരുന്നു. ഈ വിഷയത്തെ കുറിച്ചുള്ള ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ നടി തന്നെ വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍. ‘ഞാന്‍ മാത്രമല്ല, ലോകത്തുള്ള എല്ലാ വീട്ടിലും ഒരാള്‍ ആ വീട് നോക്കാന്‍ വേണ്ടി കുറച്ച് കൂടുതല്‍ പണി എടുക്കുന്നുണ്ടാവും.…
Read More » -
93 ാം വയസില്‍ അഞ്ചാം വിവാഹം; മര്‍ഡോക്കും എലീനയും ഒന്നിച്ചു
മാധ്യമഭീമന് റൂപര്‍ട്ട് മര്‍ഡോക്കിന് 93 വയസ്സില്‍ അഞ്ചാം വിവാഹം. മര്‍ഡോക്കിന്റെ കാലിഫോര്‍ണിയയിലെ മുന്തിരിത്തോട്ടവും എസ്റ്റേറ്റും ഉള്‍പ്പെടുന്ന മൊറാഗയില്‍ നടന്ന വിവാഹത്തില്‍ എലീന സുക്കോവയെയാണ് മര്‍ഡോക്ക് ജീവിതപങ്കാളിയാക്കിയത്. 67-കാരിയായ മോസ്കോ സ്വദേശിയായ എലീന മോളിക്യുലാര്‍ ബയോളജിസ്റ്റാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. യുഎസ് ഫുട്ബോള്‍ ടീമായ ന്യൂ ഇംഗ്ലണ്ട് പാടിയറ്റ്സ് ഉടമ റോബര്‍ട്ട് ക്രാഫ്റ്റും ഭാര്യ ഡാന ബ്ലംബെര്‍ഗും ചടങ്ങിനെത്തിയിരുന്നു. വെള്ള നിറത്തിലുള്ള ഗൗണായിരുന്നു എലീനയുടെ വിവാഹവേഷം. മര്‍ഡോക്ക് കറുപ്പ് നിറത്തിലുള്ള സ്യൂട്ടും ധരിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. മര്‍ഡോക്കിന്റെ മൂന്നാം ഭാര്യ വെന്‍ഡി ഡാങ്ങ് വഴിയാണ് മര്‍ഡോക്കും എലീനയും കണ്ടുമുട്ടുന്നത്. ലോസ് ആഞ്ജലീസില്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ റിസര്‍ച്ച് യൂണിറ്റിലാണ് എലീന ജോലി ചെയ്തിരുന്നത്. എലീനയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ 66-കാരി ആന്‍ ലെസ്ലി സ്മിത്തുമായി മര്‍ഡോക്കിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍, നിശ്ചയം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ഇരുവരും വിവാഹത്തില്‍നിന്ന് പിന്മാറി.…
Read More » -
എന്റെ ബോയ്ഫ്രണ്ടും ഭര്‍ത്താവും പ്രണയവുമൊക്കെ ഇതാണ്! വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് നടി നേഹ സക്സേന
വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായൊരു സ്ഥാനം നേടിയെടുത്ത താരസുന്ദരിയാണ് നേഹ സക്സേന. പഞ്ചാബില്‍ നിന്നും കേരളത്തിലെത്തിയ നടി മമ്മൂട്ടിയൂടെ കസബ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. ഈ സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പിന്നെ കൈനിറയെ സിനിമകളായി. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമടക്കം നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. ഇപ്പോള്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. എഡിജിപി റാണി പട്ടേല്‍ എന്ന പോലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍ നേഹയുടേത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടിയിപ്പോള്‍. നേഹയുടെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ ആരാധകര്‍ ചോദിക്കാന്‍ കാത്തിരിക്കുന്ന പല ചോദ്യങ്ങള്‍ക്കും അഭിമുഖത്തിലൂടെ നേഹ തുറന്ന് പറയുന്നു. നേഹയ്ക്ക് മലയാളത്തില്‍ ഇഷ്ടപ്പെട്ട നടന് ആരാണെന്ന ചോദ്യത്തിന് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേരാണ് പറഞ്ഞത്. മമ്മൂക്കയെയും ലാലേട്ടനെയും എനിക്ക് ഇഷ്ടമാണ്. രണ്ടുപേരും…
Read More » -
സംഗീതലോകത്തെ മഹാരാജ; 81ന്റെ നിറവില്‍ ‘ഇസൈജ്ഞാനി’ ഇളയരാജ!
സംഗീതലോകത്ത് പകരക്കാരനില്ലാത്ത പേരാണ് ‘ഇസൈജ്ഞാനി’ ഇളയരാജ. ആയിരത്തിലധികം സിനിമകള്‍, അവയിലെ പാട്ടുകള്‍… ഒരു ഇളയരാജ ഗാനം ആസ്വദിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ദക്ഷിണേന്ത്യന്‍ ജീവിതങ്ങളുടെ ഈണങ്ങളെ തമിഴകത്തിന് പുറത്തേക്കും ഭാഷാതീതമാക്കിയതിന് ഇളയരാജയുടെ പങ്ക് വളരെ വലുതാണ്. തെന്നിന്ത്യയുടെ സംഗീത ചക്രവര്‍ത്തി ഇളയരാജയ്ക്കിന്ന് 81 ാം പിറന്നാള്‍. 1943 ജൂണ്‍ 2 ന് രാമസ്വാമിയുടെയും ചിന്നത്തായുടെയും മകനായാണ് ഇളയരാജ ജനിച്ചത്. പതിനാലാം വയസ്സില്‍ അര്‍ധസഹോദരനായ പാവലര്‍ വരദരാജന് നയിച്ചിരുന്ന പാവലര്‍ ബ്രദേഴ്സില്‍ ഗായകനായാണ് അരങ്ങേറ്റം. ഈ സംഘത്തോടൊപ്പം ദക്ഷിണേന്ത്യ മുഴുവന്‍ പരിപാടി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. തന്റെ ആദ്യത്തെ ഈണം ഈ കാലഘട്ടത്തിലാണ് അദ്ദേഹം ചിട്ടപ്പെടുത്തുന്നത്. ഒരു വിലാപകാവ്യമായിരുന്നു അത്. പ്രമുഖ കവി കണ്ണദാസന് രചിച്ച ഈ ഗാനം അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനു സമര്‍പ്പിച്ചു. 1968ല്‍ ഇളയരാജ പ്രഫസര്‍ ധന്‍രാജിനു കീഴില്‍ സംഗീതം അഭ്യസിക്കാന്‍ തുടങ്ങി. പാശ്ചാത്യസംഗീതത്തിലെ പുതിയ രീതികള്‍ ഇളയരാജ പരിചയപ്പെട്ടു തുടങ്ങിയത് ധന്‍രാജിന്റെ ശിക്ഷണത്തിലാണ്. 1976 ല്‍…
Read More » -
ഡിവോഴ്സിന് കാരണം ഫോണ്‍ ചോര്‍ത്തല്‍ കേസ്; വീണ്ടും ചര്‍ച്ചയായി സാമാന്തയും നാഗചൈതന്യയും
തെന്നിന്ത്യ ഏറെ ആഘോഷിച്ച താര വിവാഹങ്ങളിലൊന്നായിരുന്നു സാമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹം. എന്നാല്‍ അതുപോലെ തന്നെ ഇരുവരുടെയും വിവാഹ മോചന വാര്‍ത്തയും ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു. 2017ല്‍ വിവാഹിതരായ സാമാന്തയും നാഗചൈതന്യയും 2021ലാണ് വിവാഹ മോചനം നേടിയത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ നാഗചൈതന്യയും സമാന്തയും പിരിയാനുള്ള കാരണം എന്താണെന്നത് സംബന്ധിച്ച് ഇന്നും പല അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. നാഗചൈതന്യ സാമാന്തയെ ചതിച്ചതാണെന്നും തിരിച്ചും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിവാഹ മോചനത്തിന് ശേഷം ഏറെ വൈകാതെ തന്നെ നാഗചൈതന്യ, തെന്നിന്ത്യന്‍ നടി ശോഭിത ധൂളിപാലയുമായി ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങളും പ്രചരിച്ച് തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഇവരുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് മറ്റൊരു റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്. തെലങ്കാനയിലെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് പുറത്തു വന്ന ഫോണ്‍ ടാപ്പിംഗ് കേസ് ആണ് ഇരുവരുടെയും വിവാഹ മോചനത്തിലേക്ക് നയിച്ചതെന്നാണ് അഭ്യൂഹം. സിനിമാതാരങ്ങളുടേതുള്‍പ്പെടെ നിരവധി താരങ്ങളുടെ ഫോണ്‍ കോളുകള്‍ സര്‍ക്കാര്‍ ടാപ്പ് ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തെലങ്കാന സര്‍ക്കാര്‍ ഒഫീഷ്യല്‍ പ്രണീത് റാവുവിനെ അറസ്റ്റിന്…
Read More » -
പുരുഷന്മാർ അലസന്മാന്മാരും യാഥാസ്ഥിതികരും; സ്ത്രീകൾ ഉത്സാഹവതികളും പുരോഗമനചിത്തരും
ലൈഫ്സ്റ്റൈൽ സുനിൽ കെ ചെറിയാൻ വിവാഹം കഴിക്കാനും കുഞ്ഞുങ്ങളെ പ്രസവിക്കാനും ജനിച്ചവരാണ് പെൺകുട്ടികൾ എന്നത് പഴയ സങ്കൽപം. ഇപ്പോൾ പെൺകുട്ടികൾക്ക് കല്യാണമോ കുഞ്ഞുങ്ങളോ വേണമെന്ന് നിർബന്ധമില്ലെന്ന് ഗവേഷണഫലങ്ങൾ (ഗ്ലോക്കലൈറ്റീസ് സ്ഥാപനം നടത്തിയ പോൾ ഒരുദാഹരണം). ”കുഞ്ഞുങ്ങളെ നോക്കുന്നത് സഹിക്കാം; ഭർത്താവിനെക്കൂടി ലാളിക്കണമെന്നായാലോ…?” എന്ന് അഭിപ്രായപ്പെടുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു. ഡേറ്റിങ്ങ് പോലും ആവശ്യമില്ലെന്ന നിലപാടുമായി ഫോർബി എന്നൊരു പ്രസ്ഥാനം ദക്ഷിണ കൊറിയയിലുണ്ട്. സാമ്പത്തികമായി സ്വയം പര്യാപ്തത നേടിയതോടെ സ്ത്രീകൾക്ക് ഒറ്റയ്ക്ക് ജീവിക്കാം എന്ന ധൈര്യമായി. ഉദ്യോഗകാര്യങ്ങളിലായാലോ? ഒന്നാമത്, ഉന്നതവിദ്യാഭ്യാസം നേടുന്ന പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളുടേതിനേക്കാൾ കൂടുതലാണ്. ജോബ് മാർക്കറ്റിലായാലും സ്ത്രീകൾക്കാണ് മുൻഗണന. മാനേജർ, ഡയറക്ടർ പദവികളിൽ പുരുഷന്മാർ തുടരുമ്പോൾ അവർക്ക് ഭരിക്കാനായി താഴേക്കിടയിലുള്ളത് സ്ത്രീകൾ തന്നെ. വിശ്വസ്തത, സ്ഥിരത, സ്ത്രീകൾക്ക് പൊതുവേ സ്വായത്തമായിട്ടുള്ള നയങ്ങൾ ഇവയൊക്കെ അവരെ ഉദ്യോഗച്ചന്തയിൽ പ്രിയപ്പെട്ടവരാക്കുന്നു. പണ്ട് പുരുഷന്മാർ ‘കൈയടക്കി’ വച്ചിരുന്ന മേഖലകൾ (കൃഷി മുതൽ ക്വട്ടേഷൻ വരെ) സ്ത്രീകൾ വെട്ടിപ്പിടിക്കാൻ തുടങ്ങി. മദ്യപിക്കുന്ന…
Read More » -
ചക്കപ്പഴം അവസാനിച്ചു! കാരണം വെളിപ്പെടുത്തി ശ്രുതി രജനീകാന്ത്
ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ജനപ്രിയ പരമ്പരയാണ് ചക്കപ്പഴം. വളരെ പെട്ടെന്നു തന്നെ ജനപ്രീതി നേടിയെടുക്കാന്‍ ചക്കപ്പഴത്തിന് സാധിച്ചിരുന്നു. ഉപ്പും മുളകും എന്ന ഹിറ്റ് പരമ്പര നിര്‍ത്തിയ സമയത്തായിരുന്നു ചക്കപ്പഴം കടന്നു വരുന്നതും ജനപ്രീതി നേടുന്നതും. ഒരു കൂട്ടുകുടുംബത്തിലെ നര്‍മ്മങ്ങളും ബന്ധങ്ങളുമായിരുന്നു ചക്കപ്പഴം അവതരിപ്പിച്ചത്. മലയാളികള്‍ക്ക് സുപരിചിതരായിരുന്ന താരങ്ങള്‍ക്കൊപ്പം തന്നെ നിരവധി പുതുമുഖങ്ങളേയും ചക്കപ്പഴം അവതരിപ്പിച്ചു. അവതാരകയില്‍ നിന്നും അഭിനേത്രിയായി മാറിയ അശ്വതി ശ്രീകാന്ത് മുതല്‍ റാഫി, ശ്രുതി രജനീകാന്ത്, സബീറ്റ, അര്ജുന് സോമശേഖര്‍, അമല്‍രാജ് ദേവ് തുടങ്ങിയ നിരഴവധി താരങ്ങളെ ചക്കപ്പഴത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ചു. ഇടക്കാലത്ത് നിര്‍ത്തിയ ചക്കപ്പഴം പ്രേക്ഷകരുടെ നിരന്തര അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വീണ്ടും ആരംഭിക്കുകയായിരുന്നു. എന്നാല്‍ ചക്കപ്പഴം ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചക്കപ്പഴം പരമ്പര നിര്‍ത്തി വച്ചു. പരമ്പരയില്‍ പൈങ്കിളിയായി എത്തുന്ന നടി ശ്രുതി രജനീകാന്താണ് ഇക്കാര്യം അറിയിച്ചത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രുതി ചക്കപ്പഴം നിര്‍ത്തിയതിനെക്കുറിച്ച് സംസാരിച്ചത്. താരത്തിന്റെ വാക്കുകളിലേക്ക്. ചക്കപ്പഴം…
Read More » -
”ലിപ്ലോക്ക് സീനിന്റെ ആരാധികയല്ല; ഇപ്പോള്‍ ഞാന്‍ ഡേറ്റിങ്ങില്‍, മുന്‍പുണ്ടായത് വിവാഹമെന്ന് പറയാന്‍ കഴിയില്ല…”
വിവാഹത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും മനസ്സു തുറന്ന് നടിയും മോഡലുമായ ദിവ്യ പിള്ള. വിവാഹത്തെക്കുറിച്ചും പിന്നീട് ആ ജീവിതം ഉപേക്ഷിച്ചതിനെക്കുറിച്ചും തുറന്നു പറഞ്ഞ താരം താന്‍ ഇപ്പോള്‍ ഡേറ്റിങ്ങിലാണെന്നും വ്യക്തമാക്കി. പുതിയ തെലുങ്കു ചിത്രം തണ്ടേലിന്റെ പ്രമോഷന്റെ ഭാഗമായി ഒരു തെലങ്കു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് വ്യക്തിജീവിതത്തിലേയും അഭിനയജീവിതത്തിലെയും വെല്ലുവിളികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും ദിവ്യ മനസു തുറന്നത്. ഇറാഖി വംശജനായ ബ്രിട്ടീഷ് പൗരനുമായി 12 വര്‍ഷമായി റിലേഷന്‍ഷിപ്പില്‍ ആയിരുന്നുവെന്ന് ദിവ്യ പിള്ള വെളിപ്പെടുത്തി. ”മൂകാംബികയില്‍ വച്ച് ഞങ്ങള്‍ വിവാഹിതരായി. എന്റെ മാതാപിതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്കു പിരിയേണ്ടി വന്നു. ക്ഷേത്രത്തില്‍ വച്ചു നടന്ന ചടങ്ങ് ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഞങ്ങള്‍ രണ്ടു പേരും രണ്ടു രാജ്യങ്ങളിലെ പൗരന്മാരായതിനാല് ചില നിയമപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതു ശരിയാക്കിയെടുക്കുന്നതിനു മുന്‍പു തന്നെ ഞങ്ങള്‍ പിരിഞ്ഞു. നിയമപരമായി രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാല്‍ വിവാഹമോചനത്തിന്റെ നൂലാമാലകള്‍ ഉണ്ടായിരുന്നില്ല. നിങ്ങള്‍ വിവാഹിതയാണോ എന്ന ചോദ്യത്തിന് അതുകൊണ്ടുതന്നെ എന്ത് ഉത്തരം നല്‍കണമെന്ന്…
Read More »