Life Style

    • ഗുരുവായൂരമ്പലനടയില്‍ സ്വപ്‌നസാഫല്യം; മീരയ്ക്ക് മനംപോലെ മാംഗല്യം

      സമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ വിവാഹ പരിപാടികള്‍ ആഘോഷമാക്കുകയായിരുന്നു മീര നന്ദനും കൂട്ടുകാരും. ഹല്‍ദി, മെഹന്ദി തുടങ്ങി നിരവധി ചടങ്ങുകളായിരുന്നു ഈയിടെ നടന്നത്. ഓരോ ഫോട്ടോസിലും മീരയെ കാണാന്‍ അതീവ സുന്ദരിയായിട്ടുണ്ട്. തന്റെ ആഗ്രഹപ്രകാരം കണ്ണന്റെ തിരുനടക്കു മുന്നില്‍ വെച്ചാണ് വിവാഹം നടന്നത്. ഇപ്പോള്‍ താരം തന്നെ ആ സന്തോഷം ഇന്‍സ്റ്റഗ്രാം വഴി ജനങ്ങളോട് പങ്ക് വെച്ചിട്ടുണ്ട്. ”വിവാഹത്തെക്കുറിച്ചൊക്കെ ചിന്തിക്കുമ്പോള്‍ തന്നെ ഗുരുവായൂര്‍ അമ്പല നടയില്‍ വച്ച് വിവാഹം കഴിക്കണം എന്നായിരുന്നു. കണ്ണന്‍ എനിക്ക് അത്രയും ഇമ്പോര്‍ട്ടന്റ് ആണെന്നും” മീര പറഞ്ഞിരുന്നു. വിവാഹ സാരിയില്‍ സുന്ദരിയായ മീരയെ കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് ആരാധകര്‍. വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ കൊണ്ട് രണ്ട് ചിത്രങ്ങള്‍ മീര പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടായിരത്തില്‍പരം ആളുകളാണ് ചിത്രത്തിന് ലൈക്ക് ചെയ്തിരിക്കുന്നത്. ‘മൈ ലൈഫ് ആന്റ് ലവ്’ എന്നാണ് ചിത്രത്തിന് താഴെ മീരയുടെ കാപ്ഷന്‍. ശ്രീജുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ലൈറ്റ്‌സ് ഓണ്‍ ക്രിയേഷന്‍സ് എന്ന സ്റ്റുഡിയോ കമ്പനിയാണ് മീരയുടെ കല്യാണ ഫോട്ടോകള്‍…

      Read More »
    • അരിഞ്ഞുവച്ച സവാള ഒരാഴ്ചയോളം കേടാകില്ല; സിമ്പിളായി ഒരു കാര്യം ചെയ്താല്‍ മതി

      ദിവസം ഒരു സവാളയെങ്കിലും ഉപയോഗിക്കാത്ത വീടുകള്‍ വളരെ ചുരുക്കമായിരിക്കും. വില കുറവ് അല്ലെങ്കില്‍ എന്തെങ്കിലും ഓഫറുകളൊക്കെ വരുമ്പോള്‍ ഒരുപാട് സവാള വാങ്ങിക്കൂട്ടുന്നവരുണ്ട്. എന്നാല്‍, കുറച്ച് നാള്‍ കഴിയുമ്പോഴേക്ക് അത് ചീഞ്ഞ് പോകുന്നതും കാണാറുണ്ട്. ദീര്‍ഘനാളുകള്‍ സവാള കേടാകാതെ സൂക്ഷിക്കാന്‍ ചില പൊടിക്കൈകള്‍ ഉണ്ട്. ഒരു കാരണവശാലും സവാളയ്ക്കൊപ്പം ഉരുളക്കിഴങ്ങോ അല്ലെങ്കില്‍ വേറെന്തെങ്കിലും പച്ചക്കറിയോ സൂക്ഷിക്കരുത്. അങ്ങനെ വച്ചാല്‍ പെട്ടെന്ന് ചീഞ്ഞുപോകും. സവാളയുടെ തൊലി നനയരുത്. ഈര്‍പ്പം ഒട്ടുമില്ലാത്തയിടത്ത് വേണം സവാള സൂക്ഷിക്കാന്‍. ഉപയോഗിച്ച് ബാക്കി വന്ന സവാള കേടാകാതെ ഒരാഴ്ചയോളം സൂക്ഷിക്കാന്‍ ചില വഴികളുണ്ട്. സവാള കനം കുറച്ച് അരിയുക. ശേഷം വായു ഒട്ടും കടക്കാത്ത ഒരു ബോക്‌സില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. അല്ലെങ്കില്‍ ചെറു കഷ്ണങ്ങളായി അരിഞ്ഞ സവാള സിപ് ലോക്ക് ബാഗുകളിലാക്കി ഫ്രീസറില്‍ വച്ച് ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യാം. തീരെ നിവൃത്തിയില്ലെങ്കില്‍ അരിഞ്ഞ സവാള ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാവൂ. മാത്രമല്ല ഉപയോഗിക്കുന്നതിന് മുമ്പ് ചീത്തയായിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും…

      Read More »
    • ”കടമറ്റത്ത് കത്തനാര്‍ എനിക്ക് കടബാധ്യതയുണ്ടാക്കിയതിങ്ങനെ; ആ തീരുമാനം തെറ്റായിപ്പോയി”

      കടമറ്റത്ത് കത്തനാര്‍ എന്ന പരമ്പരയിലൂടെ വന്‍ ജനപ്രീതി നേടിയ നടനാണ് പ്രകാശ് പോള്‍. 2004 ല്‍ സംപ്രേഷണം ആരംഭിച്ച കടമറ്റത്ത് കത്തനാര്‍ ഒരു വര്‍ഷത്തോളം റേറ്റിംഗില്‍ മുന്‍പന്തിയില്‍ നിന്നു. ആലപ്പുഴക്കാരനായ പ്രകാശ് പോളിന്റെ ജീവിതത്തില്‍ കടമറ്റത്ത് കത്തനാര്‍ എന്ന സീരിയലിന് വലിയ പ്രാധാന്യമുണ്ട്. അഭിമുഖത്തില്‍ സീരിയലിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് പ്രകാശ് പോള്‍. കടമറ്റത്ത് കത്തനാര്‍ ആണ് ഇന്നും പലര്‍ക്കും തന്റെ മേല്‍വിലാസമെന്ന് പ്രകാശ് പോള്‍ പറയുന്നു. ഈ സീരിയലിലേക്ക് എത്തുന്നത് എങ്ങനെയെന്നും നടന്‍ ഓര്‍ത്തെടുത്തു. കത്തനാരായിട്ട് അഭിനയിക്കാനല്ല എന്നെ അവര്‍ വിളിച്ചത്. കത്തനാരായി അഭിനയിക്കാന്‍ തീരുമാനിച്ച നടന്റെ രൂപമുളള ഒരാളെ ഡ്യൂപ്പായി വേണമായിരുന്നു. ഒറ്റ ദിവസത്തെ ഷോട്ടിന് എന്നെ വിളിച്ചു. ടൈറ്റില്‍ സോങിന് വേണ്ടിയുള്ള ഷൂട്ടായിരുന്നു. സീനില്ല. അങ്ങോട്ടും ഇങ്ങോട്ടും നടക്കണം. മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷമാണ് എന്നെ വീണ്ടും വിളിച്ചത്. ഡ്യൂപ്പായി അഭിനയിച്ചയാളെ കത്തനാരായി അഭിനയിപ്പിക്കാം എന്ന തീരുമാനം വന്നു. അങ്ങനെ യാദൃശ്ചികമായി കത്തനാരായ ആളാണ് താനെന്നും പ്രകാശ് പോള്‍…

      Read More »
    • ഉണങ്ങാത്ത തുണികളിലെ ദുര്‍ഗന്ധം എളുപ്പത്തില്‍ അകറ്റാം…

      മഴക്കാലം ശക്തമാകുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് നനഞ്ഞ തുണികള്‍ ഉണക്കിയെടുക്കുകയെന്നത്. അതുപോലെ തന്നെ അലോസരപ്പെടുത്തുന്ന മറ്റൊരു കാര്യമാണ് ഉണങ്ങാത്ത വസ്ത്രങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധം. എന്നാല്‍ ചില പൊടികൈകള്‍ പ്രയോഗിച്ചാല്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. മഴക്കാലത്ത് തുണികള്‍ ഉണക്കിയെടുക്കുകയെന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. വീടിനുള്ളില്‍ അലക്കി വിരിച്ചാണ് പലരും തുണി ഉണക്കി എടുക്കുന്നത്. എന്നാല്‍ ആവശ്യത്തിന് വെയില്‍ ലഭിക്കാത്തത് കാരണം മഴക്കാലത്ത് തുണികളില്‍ നിന്ന് ദുര്‍ഗന്ധം ഉണ്ടാകുന്നത് വലിയൊരു പ്രശ്നമാണ്. മഴക്കാലത്ത് തുണികള്‍ ഉണക്കിയെടുക്കാന്‍ സോപ്പുപൊടിക്ക് ഒപ്പം ബേക്കിംഗ് സോഡ കൂടി ചേര്‍ത്താല്‍ മതി. അതുപോലെ തന്നെ വെയില്‍ ഇല്ലാത്ത സമയത്ത് വായുസഞ്ചാരമുള്ള മുറിയില്‍ തുണികള്‍ ഉണക്കാനായി വിരിച്ചിടുന്നതും ഫലപ്രദമായ ഒരു മാര്‍ഗമാണ്. തുണി അലക്കുന്ന സമയത്ത് വെള്ളത്തിനൊപ്പം അല്‍പ്പം വൈറ്റ് വിനാഗിരി ചേര്‍ക്കുന്നതും ദുര്‍ഗന്ധത്തെ അകറ്റാന്‍ സഹായിക്കും. അതുപോലെ തന്നെ മറ്റൊരു സാധനമാണ് നാരങ്ങ. തുണി അലക്കുന്ന സമയത്ത് അല്‍പ്പം നാരങ്ങാ നീര് ചേര്‍ത്തുകൊടുത്താല്‍ അത് ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ…

      Read More »
    • ചെറിയ പ്രായത്തില്‍ തുടങ്ങിയ ആ പ്രണയം ഒരു വര്‍ഷത്തോളം പോയി! ആദ്യ പ്രണയത്തെ കുറിച്ച് ഷംന കാസിം

      തെലുങ്ക് സിനിമയില്‍ പൂര്‍ണ എന്ന പേരില്‍ അറിയപ്പെടുന്ന മലയാളികളുടെ പ്രിയ നടിയാണ് ഷംന കാസിം. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടിയുടെ ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ കാര്യങ്ങളാണ് നടന്നത്. 2022 ല്‍ വിവാഹിതയായ നടി കഴിഞ്ഞ വര്‍ഷം ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തിരുന്നു. ഇപ്പോള്‍ മകന്റെ കൂടെയുള്ള ജീവിതം ആഘോഷമാക്കുകയാണ്. അതിനൊപ്പം സിനിമയിലേക്ക് ശക്തമായ തിരിച്ച് വരവും ഷംന നടത്തിയിരുന്നു. കിടിലന്‍ ലുക്കില്‍ ഡാന്‍സ് കളിച്ചാണ് തെലുങ്ക് സിനിമയില്‍ നടി തിളങ്ങിയത്. ഇതിനിടെ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് തന്റെ ആദ്യ പ്രണയകഥ നടി വെളിപ്പെടുത്തിയത്. എല്ലാവരുടെ ജീവിതത്തിലും പ്രണയകഥകളുണ്ട്. എല്ലാവര്‍ക്കും ‘ഫസ്റ്റ് ക്രഷ്’ ഉറപ്പായിട്ടും ഉണ്ടാവും. തന്റെ ജീവിതത്തിലും അങ്ങനെ തന്നെയാണെന്നാണ് നടി പറയുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലഘട്ടത്തിലായിരുന്നു സംഭവം നടക്കുന്നത്. ”സ്‌കൂള്‍ പഠനകാലത്താണ് ആദ്യ പ്രണയം തുടങ്ങിയത്. ഒരു വര്‍ഷത്തോളം ഞങ്ങള്‍ പ്രണയത്തിലായിരുന്നു. അന്ന് ഗേള്‍സ് സ്‌കൂളിലാണ് താന്‍…

      Read More »
    • ”വസ്ത്രം മാറുമ്പോള്‍ മരത്തിലുള്ളവരെ കല്ലെറിഞ്ഞ് താഴെയിടണം; ബാത്ത്‌റൂമില്‍ പോയാല്‍ വീട്ടുകാരോട് വിശേഷം മുഴുവന്‍ പറയണം”

      പി.ആര്‍. വര്‍ക്കേഴ്സിനെ വെച്ച് പല മീഡിയകളിലും സ്വന്തം പേരിനൊപ്പം സൂപ്പര്‍ സ്റ്റാര്‍ എന്ന് ചേര്‍ക്കുന്നവര്‍ മലയാള സിനിമയിലുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസിന്റെ പ്രസ്താവന വലിയ ചര്‍ച്ചയായിരിക്കുകയാണ്. ആരെയാണ് മംമ്ത ഉദ്ദേശിച്ചതെന്ന് ഒളിഞ്ഞും തെളിഞ്ഞും അഭ്യൂഹങ്ങള്‍ പരക്കുകയാണ്. എന്നാല്‍, മലയാളത്തില്‍ ഒരേ ഒരു ലേഡി സൂപ്പര്‍ സ്റ്റാറെയുള്ളൂവെന്ന്് മലയാളികള്‍ ഒരേ സ്വരത്തില്‍ പറയും. ഉര്‍വശി. എണ്‍പതുകളില്‍ നിരവധി നായിക നടിമാരെ സിനിമാ മലയാള സിനിമാ ലോകത്തിന് ലഭിച്ചിട്ടുണ്ട്. ശോഭന, രേവതി, സുഹാസിനി, ഉര്‍വശി, അമല തുടങ്ങിയ നടിമാര്‍ മികച്ച സിനിമകളുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തി. എന്നാല്‍ ഇവരില്‍ ഇന്നും ശ്രദ്ധേയ കഥാപാത്രങ്ങള്‍ തുടരെ ലഭിക്കുന്നത് ഉര്‍വശിക്കാണ്. ഒരിക്കല്‍ പോലും ഉര്‍വശിയെ പഴയ കാല നടിയെന്ന് പ്രേക്ഷകര്‍ വിളിച്ചിട്ടില്ല. മാറുന്ന സിനിമാ ലോകത്തിനൊപ്പം എന്നും ഉര്‍വശിയുണ്ടായിട്ടുണ്ട്. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ അവിസ്മരണീയമാക്കാനുള്ള ഉര്‍വശിയുടെ കഴിവ് ഏവരും എടുത്ത് പറയാറുണ്ട്. പുരസ്‌കാരങ്ങളുടെ ഒരു നിര തന്നെ ഉര്‍വശിയെ തേടിയെത്തി. മിഥുനം, സ്ഫടികം, തലയണമന്ത്രം, പൊന്‍മുട്ടയിടുന്ന താറാവ് തുടങ്ങി…

      Read More »
    • മിഡില്‍ക്ലാസ് ആളുകള്‍ ധനികരാകാത്തത് അവരുടെ ഈ വിശ്വാസങ്ങള്‍ കാരണം

      ധനികര്‍ കൂടുതല്‍ ധനികര്‍ ആയിക്കൊണ്ടിരിക്കും, ശരിയാണ്. എത്രയോ കോടീശ്വരന്മാരുടെ ജീവിതം അതിന് തെളിവാണ്. അതേപോലെ മിഡില്‍ക്ലാസ് അഥവാ ഇടത്തരം സാമ്പത്തികമുള്ളവര്‍ എന്നും മിഡില്‍ക്ലാസ് ആയിരിക്കും എന്നതും ഒരു വസ്തുത തന്നെയാണ്. എന്തുകൊണ്ടാണ് മിഡില്‍ക്ലാസ് ആളുകള്‍ക്ക് ജീവിതത്തില്‍ സമ്പന്നരാകാന്‍ കഴിയാതെ പോകുന്നത്? ചില വിശ്വാസങ്ങളാണ് കാരണം. സമ്പന്നരെ കൂടുതല്‍ സമ്പന്നതയിലേക്ക് നയിക്കുന്നതും മിഡില്‍ക്ലാസ് എന്നും മിഡില്‍ക്ലാസ് ആയി തുടരുന്നതും ഈ രണ്ട് വിഭാഗങ്ങള്‍ക്കും ഉള്ള ചില വിശ്വാസങ്ങള്‍ കാരണമാണ്. സമ്പന്നരായ ആളുകള്‍ക്ക് മിഡില്‍ക്ലാസിനെ അപേക്ഷിച്ച് വ്യത്യസ്തമായ വിശ്വാസങ്ങളും തത്വചിന്തകളും നയതന്ത്രങ്ങളും ഉണ്ട്. പണം കൊണ്ട് മായാജാലമല്ല അവരുടെ ധനികരാകുന്നതിനുള്ള രഹസ്യം, ചില മൂല്യങ്ങളും ചിന്താരീതികളുമാണ് കൂടുതല്‍ സമ്പത്ത് ആര്‍ജ്ജിക്കാന്‍ അവരെ സഹായിക്കുന്നത്. ധനികരാകുന്നതില്‍ നിന്നും മിഡില്‍ക്ലാസിനെ തടയുന്ന ചില ചിന്തകളും വിശ്വാസങ്ങളും അബദ്ധധാരണകളും നോക്കാം. ഇഷ്ടമില്ലാത്ത ജോലി ആണെങ്കിലും… മിഡില്‍ക്ലാസ് ആയ മിക്കയാളുകളും നിലനില്‍പ്പിന് വേണ്ടി ഇഷ്ടമില്ലാത്ത ജോലിയില്‍ മനസ്സില്ലാമനസ്സോടെ വര്‍ഷങ്ങളോളം തുടരും. ഈ ജോലിയില്‍ തുടരുന്നിടത്തോളം കാലം അവര്‍ ജോലിയില്‍ നിന്ന്…

      Read More »
    • ”പണം കുന്നുകൂട്ടി വച്ച് അതിന്റെ മുകളില്‍ കിടന്നുറങ്ങുന്നവര്‍ സഹായിച്ചില്ല; പക്ഷേ പണമില്ലാതിരുന്ന സമയത്തും ആ നടന്‍ സഹായിച്ചു”

      സീരിയല്‍ – സിനിമ താരം എന്നതിലുപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് നടി സീമ ജി നായര്‍. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ച നടി ശരണ്യയെ സഹായിച്ചതിലൂടെയാണ് സീമ ജി നായരുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പുറംലോകമറിഞ്ഞത്. ശരണ്യയുടെ മരണം വരെ സീമ കൂടെയുണ്ടായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് ശരണ്യ മരിച്ചത്. അതിനുമുമ്പും ശേഷവും നിരവധി പേരെ സീമ ജി നായര്‍ സഹായിച്ചിട്ടുണ്ട്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ മുന്നില്‍ സീമ കൈ നീട്ടിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ നടന്‍ നന്ദു സഹായിച്ചതിനെപ്പറ്റി ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഇപ്പോള്‍. തനിക്ക് സിനിമാ സീരിയല്‍ മേഖലയില്‍ അധികം സുഹൃത്തുക്കളില്ലെന്ന് നടി പറയുന്നു. എന്നാല്‍ താന്‍ എല്ലാവരുടെയും നല്ല സുഹൃത്താണ്. കാരണം എല്ലാവരുടെയും പ്രയാസങ്ങള്‍ കേള്‍ക്കാനും അത് പരിഹരിക്കാനും താന്‍ ശ്രമിക്കാറുണ്ടെന്ന് അവര്‍ പറയുന്നു. തനിക്കുള്ള സുഹൃത്തുക്കളില്‍ എടുത്തുപറയേണ്ട പേരാണ് നന്ദുവിന്റേതെന്ന് സീമ പറയുന്നു. ”നന്ദുവിനാണ് എന്റെ ഏകദേശം എല്ലാ കാര്യങ്ങളും…

      Read More »
    • ബെഡ്റൂമില്‍ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം, ഉറക്കം പോകാന്‍ അതുമതി

      ഒരു ദിവസം ജോലി ചെയ്ത് അതിന്റെ ക്ഷീണം അകറ്റാന്‍ ഒന്നു നന്നായി ഉറങ്ങിയെണീറ്റാല്‍ മതി. എന്നാല്‍ നന്നായി ഉറങ്ങാന്‍ പറ്റിയില്ലെങ്കിലോ അതിന്റെ ഫലം അന്നത്തെ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുകയും ചെയ്യും. നല്ല ഉറക്കം കിട്ടുന്നതിന് ബെഡ്‌റൂമിന്റെ ഘടനയും സ്വീധീനം ചെലുത്താറുണ്ട്. നല്ല ഉറക്കത്തിന് മറ്റുകാര്യങ്ങള്‍ ഒന്നും അലട്ടാതെ നിശബ്ജമായ സ്വസ്ഥമായ ഒരന്തരീക്ഷം ബെഡ്‌റൂമില്‍ ഉണ്ടാകണം. സമ്മര്‍ദ്ദങ്ങളില്ലാതെ സുഖനിദ്രയ്ക്ക് ബെഡ്‌റൂമില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. ബെഡ്‌റൂമിലെ കിടക്ക (മെത്ത) ഒരുപാട് മൃദുവായതോ പരുപരുത്തതോ ആകരുത്. വെളിച്ചം കടന്നുവരുന്നത് ഉറക്കത്തിന് തടസമുണ്ടാക്കുന്ന ഒന്നാണ്. ഇരുണ്ട മുറിയിലാണ് നന്നായി ഉറങ്ങാന്‍ കഴിയുക. ബെഡ് റൂമിലുള്ള ടെലിവിഷനും ഫോണുകളും കംപ്യൂട്ടറുമൊക്കെ ഉറക്കത്തിന് ഭംഗം വരുത്തുന്ന ഘടകങ്ങളാണ്. ഇവയെല്ലാം ബെഡ്റൂമില്‍ നിന്നും പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണം. മൊബൈല്‍ ഫോണ്‍ വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ കിടക്കയോടു ചേര്‍ന്നുവെക്കാതെ മേശവലിപ്പില്‍ വയ്ക്കാം. കോട്ടണ്‍ കിടക്ക വിരി മാറ്റി സില്‍ക്കിലോ സാറ്റിനിലോ ഉള്ളതാക്കുക. ഇത്തരം തുണികളുടെ മൃദുലത ഉറക്കത്തെ സഹായിക്കും അരോമ തെറാപ്പിയിലും…

      Read More »
    • സാമ്പത്തിക ഭദ്രത, സമാധാനം, സുഖം… വയോധികരായ ഏഴ് കാമുകന്‍മാര്‍ക്കൊപ്പം ലിനയുടെ ജീവിതം അടിപൊളി

      അടുത്തകാലത്തായി ഏറെ പ്രായാന്തരമുള്ള ആളുകള്‍ തമ്മിലുള്ള വിവാഹബന്ധങ്ങളെ കുറിച്ചുള്ള നിരവധി കഥകളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത്. ചൈനയിലെ വൃദ്ധസദനത്തില്‍ കഴിയുകയായിരുന്ന 80 വയസായ പുരുഷനെ വിവാഹം കഴിച്ച 23 കാരിയുടെ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഇതിന് പിന്നാലെയാണ് വയോധികരായ ഏഴ് പുരുഷന്മാരുമായി ബന്ധം പുലര്‍ത്തുന്ന കൊളംബിയന്‍ യവതിയുടെ ജീവിതം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കൊളംബിയക്കാരിയായ ലിനയുടെ കഥ ഓഡിറ്റി സെന്‍ട്രലിന്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ലിനയുടെ ഏഴ് കാമുകന്മാരും വയോധികരാണ്. എന്നാല്‍, ലിനയ്ക്ക് എന്ത് പ്രശ്‌നമുണ്ടെങ്കിലും ഏഴ് പേരും കട്ടയ്ക്ക് നില്‍ക്കും. കൊളംബിയയിലെ ബാരന്‍ക്വില്ല നഗരത്തിലാണ് ലിന ജീവിക്കുന്നത്. യുള്‍ടിമാ ഹോറാ വാല്ലേ എന്ന യൂട്യൂബ് ചാനലില്‍ ലിന തന്റെ ബന്ധങ്ങളെ കുറിച്ച് തുറന്ന് പറയുന്നു. തന്റെ ആദ്യ കാല പ്രണയങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിന് ശേഷമാണ് താന്‍ പ്രായമായ പുരുഷന്മാരുമായി ബന്ധം സ്ഥാപിച്ച് തുടങ്ങിയതെന്ന് ലിന പറയുന്നു. ഇതിന് പിന്നാലെ തനിക്ക് സാമ്പത്തിക…

      Read More »
    Back to top button
    error: