Health

  • കേരളത്തില്‍ 966 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

    കേരളത്തില്‍ 966 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, കോട്ടയം 102, തൃശൂര്‍ 74, കോഴിക്കോട് 71, ഇടുക്കി 67, പത്തനംതിട്ട 65, ആലപ്പുഴ 34, കണ്ണൂര്‍ 34, മലപ്പുറം 34, പാലക്കാട് 23, വയനാട് 21, കാസര്‍ഗോഡ് 9 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,946 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 22,834 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 22,053 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 781 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 7536 കോവിഡ് കേസുകളില്‍, 9.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ…

    Read More »
  • അമിതമായി വെള്ളം കുടിക്കുന്നത് നല്ലതാണോ?

    വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. നമ്മുടെ ശരീരത്തിലെ പല രോഗങ്ങളേയും പമ്പകടത്താന്‍ വെള്ളം കുടികൊണ്ട് സാധിക്കും. എന്നാല്‍ അതും അധികമായാല്‍ ശരീരത്തിന് ദോഷമായാണ് സംഭിവിക്കുക. ആവശ്യത്തില്‍ അധികം വെള്ളം കുടിച്ചാല്‍ പാര്‍ശ്വഫലങ്ങളുമുണ്ടാകും. ചിലര്‍ അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തെ ഓവര്‍ ഹൈഡ്രേറ്റഡ് അവസ്ഥയില്‍ എത്തിക്കും. ഇത് ശരീരത്തിന് ദോഷമാണ്. നിങ്ങളുടെ ശരീരത്തില്‍ ജലാംശം കൂടുതലാണോ എന്ന് ശരീരം തന്നെ നിങ്ങള്‍ക്ക് പറഞ്ഞ് തരും. മൂത്രത്തിന്റെ നിറം ഇളം മഞ്ഞ നിറമാണ്. എന്നാല്‍ ചിലപ്പോള്‍ നിറമില്ലാത്ത അവസ്ഥയിലേക്ക് പോകാം. അതിനര്‍ത്ഥം നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ വെള്ളം ഉണ്ടെന്നാണ്. വെള്ളം കുടിക്കുന്നത് കൂടുതലാണെങ്കില്‍ ഇടയ്ക്കിടെ മൂത്രം ഒഴിക്കാന്‍ തോന്നും.കടുത്ത മഞ്ഞ നിറമാണെങ്കില്‍ വെള്ളം കുടിക്കുന്നത് കുറവാണെന്നാണ് അര്‍ത്ഥം. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തില്‍ ആവശ്യത്തിലധികം ജലാംശം ഉണ്ടാക്കും. ഇത് തലവേദന, പേശി വീക്കം, ക്ഷീണം എന്നിവയ്ക്ക് കാരണമാകും. അധികവെള്ളം ശരീരത്തിലെ സോഡിയം ലെവല്‍ താഴ്ന്ന് പോകുന്നതിന് കാരണമാകും.ആരോഗ്യമുള്ള വ്യക്തി 9 മുതല്‍…

    Read More »
  • ഉള്ളിനീര് എങ്ങനെ മുടിയില്‍ പ്രയോഗിക്കാമെന്ന് നോക്കാം

    നമ്മൾ നിത്യവും ഉപയോഗിക്കുന്ന ഉള്ളി മുടിയുടെ സംരക്ഷണത്തിന് അത്യുത്തമമാണ്.ഉള്ളിനീര് എങ്ങനെ മുടിയില്‍ പ്രയോഗിക്കാമെന്ന് നോക്കാം. അതിനായി ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കണം. ഇങ്ങനെ കിട്ടുന്ന നീര് അങ്ങനെത്തന്നെ മുടിയുടെ ഓരോ ഇഴകളിലായി തേച്ചുപുരട്ടാം. ഇത് മുടി വളരാന്‍ വളരെയധികം സഹായിക്കും. ഉള്ളിനീരില്‍ സള്‍ഫര്‍ നിറഞ്ഞ സൈറ്റോകെമിക്കല്‍സ് അടങ്ങിയിരിക്കുന്നതുകൊണ്ട് ഇത് ചര്‍മത്തിനു സംഭവിക്കുന്ന കേടുപാടുകളെ നീക്കുകയും ചര്‍മത്തിന് ചെറുപ്പം തോന്നാന്‍ സഹായിക്കുകയും ചെയ്യും. ദിവസവും ഉള്ളിനീര് ശരീരത്തില്‍ പുരട്ടുന്നത് ശീലമാക്കിയാല്‍ അത് പ്രായം തോന്നിപ്പിക്കുന്ന പാടുകളെ മായ്ക്കുകയും ചര്‍മത്തിലെ ചുളിവുകളെ അകറ്റുകയും ചെയ്യും. മിനറല്‍സ്, ആന്റി ഓക്‌സിഡന്റ്‌സ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമാണ് ഉള്ളി. ചര്‍മത്തിനു ഹാനികരമാകുന്ന വിഷവസ്തുക്കളില്‍ നിന്നെല്ലാം അതിനെ സംരക്ഷിക്കാനുള്ള കഴിവ് ഉള്ളിക്കുണ്ട്. ചര്‍മത്തെ അണുബാധയില്‍ നിന്നു സംരക്ഷിക്കാനും ചര്‍മം ആരോഗ്യത്തോടെയും തിളക്കത്തോടെയുമിരിക്കാനും ഉള്ളി സഹായിക്കും. ഉള്ളിനീരില്‍ നാരങ്ങനീരോ തൈരോ കലര്‍ത്തിയ മിശ്രിതം നേരിട്ടു ചര്‍മത്തില്‍ പുരട്ടാം.

    Read More »
  • രാജ്യത്തെ കൊവിഡ് കേസുകളില്‍ വീണ്ടും ഗണ്യമായ കുറവ് രേഖപ്പെടുത്തി

    രാജ്യത്തെ കൊവിഡ് കേസുകളില്‍ വീണ്ടും ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,116 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 47 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലായം അറിയിച്ചു. രോഗമുക്തി നിരക്ക് 98.71 ശതമാനമായി ഉയര്‍ന്നത് രാജ്യത്ത് ആശ്വാസ കണക്കായി . അതിനിടെ രാജ്യത്താകെ കൊവിഡ് വാക്സിന്‍ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 180 കോടി കടന്നു. ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,29,90,991 ആയി. 38,069 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 5,15,850 ആണ് ഇതുവരെ രേഖപ്പെടുത്തിയ മരണനിരക്കെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ ഇന്നലെ 1,088 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 22,050 സാമ്പിളുകള്‍ പരിശോധിച്ചു. 1 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചുള്ള ആകെ മരണം 66,793 ആയി.

    Read More »
  • സംസ്ഥാനത്ത് ഇന്ന് 1175 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് ഇന്ന് 1175 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂര്‍ 117, കൊല്ലം 84, ഇടുക്കി 82, പത്തനംതിട്ട 82, കോഴിക്കോട് 81, ആലപ്പുഴ 57, കണ്ണൂര്‍ 46, പാലക്കാട് 46, വയനാട് 42, മലപ്പുറം 35, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. <span;>കഴിഞ്ഞ 24 മണിക്കൂറിനിടെ 27,093 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 29,160 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 28,145 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1015 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 142 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 10,511 കോവിഡ് കേസുകളില്‍, 9.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ…

    Read More »
  • ഫാറ്റി ലിവർ ഉള്ളവർക്ക് കഴിക്കാൻ!

    കരളില്‍ കൊഴുപ്പടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. ഇത് ഒരു ജീവിതശൈലീ രോഗമാണ്‌. ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് ഫാറ്റി ലിവര്‍ നയിക്കും. ഫാറ്റി ലിവറിനെ തടയാന്‍ സഹായിക്കുന്ന ചില ഭക്ഷ്യവസ്തുക്കള്‍ ഇതാണ്. 1.ഓട്‌സ്, കരളില്‍ കൊഴുപ്പ് അടിയുന്നത് തടയുന്നു. 2. ഗ്രീന്‍ ടീ മികച്ചതാണ്. കാരണം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു 3. ഭക്ഷണത്തിന് രുചി നല്‍കുന്നതിനൊപ്പം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും. 4. വാള്‍നട്ട് കരളിന്റെ ആരോഗ്യത്തിന് മികച്ചതാണ്. കരളിന് മാത്രമല്ല ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റാനും സഹായകമാണ്. 5. മത്തി, ചൂര, ട്യൂണ തുടങ്ങിയ മീനുകള്‍ കരളിലെ അമിത കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. 6. ഇലക്കറികള്‍ കരളിലെ കൊഴുപ്പടിയുന്നത് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും 7. സോയാ ഉത്പന്നങ്ങളില്‍ കൊഴുപ്പ് കുറവും ഉയര്‍ന്ന തോതില്‍ പ്രോട്ടീന്‍ അടങ്ങിയതുമാണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് മാത്രമല്ല കരളിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

    Read More »
  • എള്ള് കുക്കീസ്, സിംപിളാണ്!

    കുട്ടികൾക്ക് നൽകാൻ ഹെൽത്തിയായ എള്ള് കുക്കീസ് ഉണ്ടാക്കി കൊടുത്താലോ? എള്ളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യത്തിനും നല്ലതാണ്. സ്ണ‌കൂൾ വിട്ടു വരുംമ്പോഴേക്കും ഇത് തയാറാക്കി വയ്ക്കാം.. ഈസിയാണ് എള്ള് കുക്കീസ്. ആവശ്യമായ സാധനങ്ങൾ കറുത്ത എള്ള് – 150 ഗ്രാം, അരച്ചു പേസ്‌റ്റാക്കിയത് നിലക്കടല – 150 ഗ്രാം, തരുതരുപ്പായി പൊടിച്ചത് ഈന്തപ്പഴം, കുരു കളഞ്ഞത് – 150 ഗ്രാം, പൊടിയായി അരിഞ്ഞത് തേൻ – 20 ഗ്രാം ഉപ്പ് – ഒരു നുള്ള് വനില പൗഡർ – ഒരു ഗ്രാം തയാറാക്കുന്ന വിധം എല്ലാ ചേരുവകളും യോജിപ്പിച്ചു കുഴച്ചെടുക്കണം. ഇതു ചെറിയ ഉരുളകളായി ഉരുട്ടി കുക്കീസ് ആകൃതിയിലാക്കി വിളമ്പാം.

    Read More »
  • ശരീരത്തിനും മനസ്സിനും ഒരേപോലെ ഉത്തമമാണ് ഈ ഭക്ഷണങ്ങൾ

        ശര്‍ക്കര പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന മധുരമാണ് ശര്‍ക്കര. ആന്റിഓക്സിഡന്റുകളും ധാതുക്കളും ശര്‍ക്കരയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് നേരിട്ടും പലഹാരങ്ങള്‍ക്കൊപ്പം ചേര്‍ത്തും ഉപയോഗിക്കാവുന്നതാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം രക്തത്തിലെയും കരളിലെയും മാലിന്യങ്ങളെ പുറന്തള്ളാനും ശര്‍ക്കര സഹായിക്കുന്നു.   തേങ്ങ തേങ്ങാവെള്ളം, തേങ്ങാപ്പാല്‍, വെളിച്ചെണ്ണ തുടങ്ങി തേങ്ങയില്‍നിന്ന് ലഭിക്കുന്ന എല്ലാവസ്തുക്കളും ഉപയോഗപ്രദവും ഒപ്പം പോഷകങ്ങള്‍ നിറഞ്ഞവയുമാണ്. മാംഗനീസ്, മഗ്‌നീഷ്യം, കോപ്പര്‍, പൊട്ടാസ്യം തുടങ്ങിയവയെല്ലാം തേങ്ങയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. തേങ്ങാവെള്ളം ദിവസവും കുടിക്കുന്നത് ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.     മുത്താറി/റാഗി  പ്രോട്ടീനുപുറമെ വിറ്റാമിനുകളായ സി, ബി-കോംപ്ലക്സ്, ഇ, അയണ്‍, കാല്‍സ്യം എന്നിവയുടെ കലവറയാണ് റാഗി. ചര്‍മത്തിനും തലമുടിയുടെ ആരോഗ്യത്തിനും റാഗി മിച്ചതാണ്. പ്രഭാതഭക്ഷണമായി റാഗിയില്‍ തയ്യാറാക്കിയ വിഭവങ്ങള്‍ കഴിക്കാവുന്നതാണ്. നാഡികളെ ശാന്തമാക്കി നല്ല ഉറക്കം കിട്ടുന്നതിനും റാഗി സഹായിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് റാഗി.     നട്സ് ശരീരത്തിന് ആവശ്യമായ ഊര്‍ജം…

    Read More »
  • ജീവന്‍രക്ഷിക്കാന്‍ മരുന്നുകള്‍ വേണം, എന്നാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ വില കേട്ടാലോ ജീവന്‍പോകും !

    ന്യൂഡല്‍ഹി: രാജ്യത്ത് ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വില വര്‍ധിപ്പിക്കാനുള്ള അനുമതി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് റെഗുലേറ്ററി ഉടന്‍ നല്‍കുമെന്നാണ് വിവരം. ഷെഡ്യൂള്‍ഡ് മരുന്നുകളുടെ (വില നിയന്ത്രണമുള്ള) 10 ശതമാനമാണ് ഉയര്‍ത്തുക. പ്രൈസിംഗ് റെഗുലേറ്ററി നിലവില്‍ വന്ന ശേഷം ആദ്യമായാണ് ഇത്രയും വലിയ വിലവര്‍ധനവ് ഉണ്ടാകുന്നത്. പുതുക്കിയ വില ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. രാജ്യത്തെ എണ്ണൂറോളം മരുന്നുകളെ വില വര്‍ധനവ് ബാധിക്കും ഹോള്‍സെയില്‍ വില വര്‍ധനവ് ചൂണ്ടിക്കാട്ടിയാണ് മരുന്നുകളുടെ വില ഉയര്‍ത്തുന്നത്. ആന്റിബയോട്ടിക്കുകള്‍, പ്രമേഹ രോഗികള്‍ക്കുള്ള മരുന്നുകള്‍ തുടങ്ങി പാരസിറ്റമോളിന് വരെ വിലകൂടും. ആഭ്യന്തര വിപണിയിലെ ആകെ വില്‍പ്പനയുടെ 17-18 ശതമാനമാണ് ഷെഡ്യൂള്‍ഡ് മരുന്നുകള്‍. ഏകദേശം 1.6 ട്രില്യണ്‍ രൂപയുടെ മരുന്ന് വിപണിയാണ് ഇന്ത്യയിലേത്. 2013 മുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് റെഗുലേറ്ററി ആണ് രാജ്യത്തെ ഷെഡ്യൂള്‍ഡ് മരുന്നുകളുടെ വില നിശ്ചയിക്കുന്നത്. എല്ലാ വര്‍ഷവും മാര്‍ച്ചില്‍ ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്‌സ് നോക്കിയാണ് സര്‍ക്കാര്‍ വില വര്‍ധന നടപ്പിലാക്കുന്നത്.…

    Read More »
  • ഇന്ന് 2190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    കേരളത്തില്‍ 2190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 405, തിരുവനന്തപുരം 366, കോട്ടയം 209, കോഴിക്കോട് 166, തൃശൂര്‍ 166, കൊല്ലം 165, ഇടുക്കി 125, പത്തനംതിട്ട 118, മലപ്പുറം 109, കണ്ണൂര്‍ 94, ആലപ്പുഴ 87, പാലക്കാട് 87, വയനാട് 77, കാസര്‍ഗോഡ് 16 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,497 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 80,152 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 78,730 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1422 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 214 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 17,105 കോവിഡ് കേസുകളില്‍, 8.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 72 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ…

    Read More »
Back to top button
error: