Health
-
‘പതിവായി കട്ടന്‍ചായ കുടിക്കുന്നത് എല്ലുകളെ സ്വാധീനിക്കുന്നു’
നാം കഴിക്കുന്ന ഭക്ഷണപാനീയങ്ങളില്‍ ( Healthy Diet ) ഓരോന്നും നമ്മുടെ ആരോഗ്യത്തെ അനുകൂലമായ രീതിയിലോ പ്രതികൂലമായ രീതിയിലോ ബാധിക്കാതെ പോകില്ല. മറ്റൊരര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ നാമെന്താണോ കഴിക്കുന്നത്, അതുതന്നെയാണ് ഏറെക്കുറെ ശാരീരികമായും മാനസികമായും നമ്മള്‍. അതുകൊണ്ട് തന്നെ ഡയറ്റിന്‍റെ കാര്യത്തില്‍ ( Diet Tips ) ചിലതെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മിക്കവരും ഒരു ദിവസത്തിലേക്ക് കടക്കുന്നത് തന്നെ ഒരു കപ്പ് കാപ്പിയോ ചായയോ കഴിച്ചുകൊണ്ടായിരിക്കും. ഇതിന് പുറമെ ദിവസത്തില്‍ പലപ്പോഴും വിരസതയെ മറികടക്കാനോ ഉന്മേഷം നേടാനോ എല്ലാം നാം കാപ്പിയെയോ ചായയെയോ ആശ്രയിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ചായ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് പലരും പറഞ്ഞുകേട്ടിട്ടില്ലേ? എന്താണ് ഇതിലെ യാഥാര്‍ത്ഥ്യമെന്ന് ചിന്തിച്ചിട്ടുണ്ടോ? പതിവായി ചായ കഴിക്കുന്നതല്ല, ആരോഗ്യത്തിന് ദോഷമാകുന്നത്. അമിതമായി ചായ കഴിക്കുന്നതാണ് തിരിച്ചടിയുണ്ടാക്കുക. അതോടൊപ്പം തന്നെ പാല്‍, പഞ്ചസാര, ശര്‍ക്കര എന്നിങ്ങനെയുള്ള ചേരുവകളും ആരോഗ്യത്തിന് വെല്ലുവിളിയാണ്. ഇവയെല്ലാം മാറ്റിനിര്‍ത്തിയാല്‍ ചായ യഥാര്‍ത്ഥത്തില്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ബ്ലാക്ക് ടീ,…
Read More » -
നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും കൊവിഡ് ലക്ഷണം!
കൊവിഡ് 19 രോഗത്തോടുള്ള പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. ഇതിനിടെ ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച കൊവിഡ് വൈറസുകള്‍ പല വെല്ലുവിളികളും ഉയര്‍ത്തി. രോഗവ്യാപനത്തിന്‍റെ തോതിലും രോഗതീവ്രതയുടെ കാര്യത്തിലുമെല്ലാം ഓരോ വകഭേദവും വ്യത്യാസങ്ങള്‍ കാണിച്ചു. വൈറസ് വകഭേദങ്ങള്‍ ഒന്നില്‍ നിന്ന് മറ്റൊന്നായി പുതുതായി വന്നുകൊണ്ടിരിക്കുന്നത് നമ്മെ പ്രതിസന്ധിയിലാക്കുകയാണ്. കൊവിഡ് നിന്ത്രണങ്ങളില്‍ നിന്ന് മോചനം നേടി പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ ഇത് അവസരമൊരുക്കാതിരിക്കുന്നു. കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് ഇപ്പോഴും പല തരത്തിലുമുള്ള പഠനങ്ങളും നടന്നുവരികയാണ്. ആദ്യഘട്ടത്തില്‍ ഇത് ശ്വാസകോശരോഗമാണെന്ന സ്ഥിരീകരണമായിരുന്നു വന്നിരുന്നത്. എങ്കില്‍ പിന്നീടിത് പല അവയവങ്ങളെയും ബാധിക്കുന്നതായി കണ്ടു. ഇതിന് അനുസരിച്ച് രോഗലക്ഷണങ്ങളുടെ പട്ടികയും മാറിവന്നു. ഇതുമായി ചേര്‍ത്തുവയ്ക്കാവുന്നൊരു പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കാനുള്ളത്. നമ്മുടെ വയറ്റിനകത്തുള്ള ബാക്ടീരിയകളുടെ സമൂഹത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ കൊവിഡ് രോഗവുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് പഠനത്തിന്‍റെ കണ്ടെത്തല്‍ ‘Gut’ എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. വയറ്റിനകത്തുള്ള ബാക്ടീരിയല്‍ സമൂഹത്തിന്‍റെ സന്തുലിതാവസ്ഥ തകരുമ്പോള്‍ അത് കൊവിഡ് പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് ബാധിക്കപ്പെട്ട…
Read More » -
കാച്ചിൽ ഔഷധഗുണങ്ങളാൽ സമ്പുഷ്ടം, പ്രമേഹം മുതൽ കാൻസർ വരെ പ്രതിരോധിക്കുന്നു; സ്വാദിഷ്ടമായ ഒരു കാച്ചിൽ തോരൻ്റെ റസിപ്പിയും കൂടെ
പഴമക്കാരുടെ ആരോഗ്യം കാച്ചിലും ചേനയും ചേമ്പും കഴിച്ചിട്ടാണെന്നു പറയുന്നതിൽ കാര്യമുണ്ട്. അന്നൊക്കെ ആരോഗ്യപ്രശ്നങ്ങൾ കുറവായിരുന്നു. ആരോഗ്യദായകവും ഔഷധസമ്പുഷ്ടവുമായ ഒരു കിഴങ്ങാണ് കാച്ചിൽ. ഏറെ പോഷക ഗുണമുള്ള കാച്ചിൽ ചേമ്പിനെപ്പോലെ അരിസസ്സ് , ഗ്യാസ് എന്നിവ ഉണ്ടാക്കാറില്ല. രക്തസമ്മർദ്ദം കുറയ്ക്കുന്നു ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും പ്രധാന കാരണങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദം. കാച്ചിലിന് രക്തസമ്മര്‍ദം കുറയ്ക്കാനുള്ള കഴിവുണ്ട്. ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയതിനാലാണ് ഇതെന്ന് ഗവേഷകർ വിശ്വസിക്കുന്നു. ബി.പി കുറയ്ക്കാൻ മരുന്നു പോലെ തന്നെ കാച്ചിലിനും കഴിവുണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അതുപോലെ പൊട്ടാസ്യം ധാരാളമടങ്ങിയതിനാൽ കാച്ചിൽ ഹൃദയാരോഗ്യം മികവുറ്റതാക്കുന്നു. പോഷക സമൃദ്ധം ഒരു കപ്പ് കാച്ചിൽ വേവിച്ചതിൽ 140 കലോറി ഉണ്ട്. ഇവ കൂടാതെ 27 ഗ്രാം അന്നജം, ഒരു ഗ്രാം പ്രോട്ടീൻ, നാരുകൾ, പൊട്ടാസ്യം, സോഡിയം, അയൺ, ജീവകങ്ങൾ ആയ എ, സി എന്നിവയാലും സമ്പുഷ്ടമാണ്. വിറ്റാമിൻ എ ധാരാളമുള്ള കാച്ചിൽ നേത്ര ആരോഗ്യത്തിന് ഏറെ ഗുണകരമാണ് പ്രമേഹ നിയന്ത്രണത്തിന് കാച്ചിലെ ഫ്ലവനോയിഡുകൾ ടൈപ്പ്…
Read More » -
നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി
കൊച്ചി — സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി വരുന്ന രോഗികള്‍ക്ക് 90,000 രൂപ എന്ന പ്രത്യേക പാക്കേജില്‍ മികച്ച നിലവാരത്തോടെ ചികിത്സ ഉറപ്പാക്കുന്നതാണ്.സാമ്പത്തികമായി പിന്നോക്കക്കാരാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.8111998171 , 8111998143
Read More » -
വെരിക്കോസ് വെയിൻ, അറിഞ്ഞിരിക്കുക കാരണങ്ങളും പരിഹാരമാർഗങ്ങളും
കാലുകളിലെ രക്തക്കുഴലുകളില്‍ നീരോ വേദനയോ അനുഭവപ്പെടാറുണ്ടെങ്കിൽ അത് വെരിക്കോസ് വെയിനിന്‍റെ ലക്ഷണങ്ങളാവാം. ഇന്നത്തെ കാലഘട്ടത്തില്‍ മിക്ക ആളുകളിലും കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിന്‍. ശരീരത്തിലെ ചില രക്തക്കുഴലുകള്‍ വീര്‍ക്കുകയും വലുതാവുകയും നീലയോ കടും പര്‍പ്പിള്‍ നിറമോ ആയി കാണപ്പെടുന്ന അവസ്ഥയാണിത്. ശരീരത്തിന്‍റെ താഴ് ഭാഗങ്ങളിലുള്ള അവയവയങ്ങളിലാണ് ഈ രോഗാവസ്ഥ കാണാറുള്ളത്. പ്രത്യേകിച്ച് കണങ്കാല്‍, കാല്‍മുട്ടിന്‍റെ പിന്‍ഭാഗം എന്നിവിടങ്ങളിലാണ് അധികമായും വെരിക്കോസ് വെയിന്‍ഈ കാണുന്നത്. പ്രധാനമായും കാലുകളിലൂടെയുള്ള രക്തക്കുഴലുകള്‍ അതിന്‍റെ യഥാസ്ഥാനത്ത് നിന്ന് മാറി അതില്‍ അശുദ്ധരക്തം കെട്ടിക്കിടന്നു വീര്‍ത്തു വലുതാവുന്ന അവസ്ഥയാണിത്. ദീര്‍ഘ നേരം നില്‍ക്കുന്ന ആളുകളില്‍ രക്ത ചംക്രമണം ശരീയായ രീതിയില്‍ നടക്കാതെ വരുന്നത് കാരണം രക്തധമനികളിലെ അശുദ്ധ രക്തം കാലിലെ ധമനികളില്‍ അടിഞ്ഞ് കൂടും. ഇതാണ് വെരിക്കോസ് വെയിന്‍ ഉണ്ടാകാനിടയാവുന്നത്. വെരിക്കോസ് വെയിന്‍റെ ലക്ഷണങ്ങൾ കാലില്‍ കടുത്ത വേദന, കാലുകളിലും കണങ്കാലുകളിലും നീര്, കാലുകളില്‍ സ്‌പന്ദനം, രാത്രികാലങ്ങളില്‍ കാലിലെ പേശികകളുണ്ടാവുന്ന വലിവ്, കാലിലെ ചര്‍മം വളരെ നേര്‍ത്തതായി…
Read More » -
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ പ്രാരംഭ ദിശയില്‍ തന്നെ കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കും. കാന്‍സര്‍ സെന്ററുകളെയും മെഡിക്കല്‍ കോളജുകളെയും ജില്ലാ, ജനറല്‍ താലൂക്ക് ആശുപത്രികളെയും ഉള്‍പ്പെടുത്തി കാന്‍സര്‍ കെയര്‍ ഗ്രിഡ് രൂപീകരിച്ച് ചികിത്സ വികേന്ദ്രീകരിക്കാനാണ് സര്‍ക്കാര്‍ തയാറാവുന്നത്. കാന്‍സര്‍ ബോധവത്ക്കരണ പരിപാടികളും ഗൃഹസന്ദര്‍ശനങ്ങളും വിവരശേഖരണവും എല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരളം കര്‍മപദ്ധതി രണ്ടിന്റെ ഭാഗമായ ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ട പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വണ്‍ ഹെല്‍ത്ത്, വാര്‍ഷിക ആരോഗ്യ പരിശോധനാ പദ്ധതി, കാന്‍സര്‍ നിയന്ത്രണ പദ്ധതി എന്നിവയുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്.
Read More » -
കുട്ടികളുടെ കാഴ്ചാപ്രശ്‌നങ്ങൾ അവഗണിക്കരുത്, കണ്ണകളുടെ സൗന്ദര്യവും സംരക്ഷണവും ഏതു പ്രായത്തിലും ശ്രദ്ധിക്കൂ; മറക്കരുത് ഈ 6 കാര്യങ്ങൾ
കുട്ടികളില്‍ പല കാഴ്ചത്തകരാറുകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായി പുസ്തകങ്ങള്‍ വായിക്കുന്നതും മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കുന്നതും കണ്ണിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഇത് കാഴ്ചശക്തി കുറയ്ക്കും. ഈ സാഹചര്യത്തില്‍ കണ്ണിന്റെ ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങള്‍ അറിയാം. 1. ആയാസം കുറയ്ക്കുക സാധാരണ ഏത് അവയവത്തിനും ഉണ്ടാകുന്നതുപോലെ കണ്ണിനുണ്ടാകുന്ന അമിത ജോലി ഭാരം കണ്ണിനെയും കാഴ്ചയെയും ബാധിക്കും. കണ്ണുവേദന, തലവേദന, കണ്ണില്‍നിന്നും വെള്ളം വരിക, ചൊറിച്ചില്‍ എന്നീ രൂപത്തിലായിരിക്കും അത് പ്രകടമാകുക. കൂടാതെ വായിക്കുമ്പോള്‍ വരികള്‍ മാറിപ്പോവുക, കാഴ്ചയില്‍ വസ്തുക്കള്‍ ചെറുതായി അനുഭവപ്പെടുക ഇതെല്ലാം കണ്ണിന്റെ ആയാസംവര്‍ധിപ്പിക്കും. ഒരേ വസ്തുവില്‍തന്നെ സൂക്ഷ്മതയോടെ ഏറെനേരം നോക്കിക്കൊണ്ടിരിക്കുമ്പോള്‍ കണ്ണു ചിമ്മുന്നതിന്റെ തവണകള്‍ കുറയുന്നു. ഇത് കണ്ണ് വരളുന്നതിന് കാരണമാകുന്നു. 2. വെളിച്ചം ക്രമീകരിക്കാം ആവശ്യത്തിന് വെളിച്ചമുള്ള മുറിയിലിരുന്ന് വേണം വായിക്കുവാനും എഴുതുവാനും പഠിക്കുവാനും. വെളിച്ചം തലയുടെ പിന്നില്‍ നിന്നും പുസ്തകത്തിലേക്ക് പതിക്കുന്നവിധം ക്രമീകരിക്കുന്നതാണ് ഉചിതം. വെളിച്ചം നേരേ വരത്തക്ക രീതിയിലിരുന്ന് വായിക്കുന്നത് നല്ലതല്ല. ഇതിനു…
Read More » -
ഹോട്ടലുകളെ തരംതിരിച്ച് സ്റ്റാര്‍ റേറ്റിംഗ് നല്‍കുമെന്ന് ആരോഗ്യമന്ത്രി
ഹോട്ടലുകളെ തരംതിരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ സ്റ്റാര്‍ റേറ്റിംഗ് നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷണ ഗുണനിലവാരത്തിന്റെയും ശുചിത്വത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ഹോട്ടലുകളെ തരംതിരിക്കുകയെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് അത് ഫുഡ് സേഫ്റ്റി വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വെബ്സൈറ്റ് പരിശോധിച്ച് തങ്ങള്‍ക്ക് അനുയോജ്യമായത് കണ്ടെത്താം. ശുചിത്വമില്ലാത്ത ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് റേറ്റിംഗ് നൽകുന്നത്. മികച്ച ഭക്ഷണം നല്കുന്ന ഹോട്ടലുകളെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 253 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായും മന്ത്രി അറിയിച്ചു. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 20 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 86 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 31 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 26 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
Read More » -
തിരുവനന്തപുരത്തും ഭക്ഷ്യവിഷബാധ
തിരുവനന്തപുരത്തും ഭക്ഷ്യവിഷബാധ. മത്സ്യം കറിവച്ച് കഴിച്ച ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കല്ലറ പഴയചന്തയില്നിന്നും മത്സ്യം വാങ്ങിയ ബിജുവിനും കുടുംബത്തിനുമാണ് ഭക്ഷ്യവിഷബാധയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മീന്‍കറി കഴിച്ചിരുന്നു. ഇത് കഴിച്ച ശേഷം ബിജുവിന്റെ മകള്‍ക്കാണ് ആദ്യം വയറുവേദന അനുഭവപ്പെട്ടത്. രാത്രിയോടെ ബിജുവിന്റെ ഭാര്യക്കും വയറുവേദന അനുഭവപ്പെട്ടു. ഇന്ന് ഉച്ചയോടെ ബിജുവിനും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. രാത്രിയോടെ രണ്ടാമത്തെ മകള്‍ക്കും വയറുവേദന അനുഭവപ്പെട്ടു. ഇതോടെ നാല് പേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അതിനിടെ ബിജു മീന്‍ വാങ്ങിയ അതേ കടയില്‍ നിന്ന് ഇന്ന് മീന്‍ വാങ്ങിയ മറ്റൊരാള്‍ക്ക് മീനില്‍നിന്ന് പുഴുവിനെ ലഭിച്ചു. തുടര്‍ന്ന് വെഞ്ഞാറംമൂട് പോലീസും കല്ലറ വില്ലേജ് ഓഫീസറും സ്ഥലത്തെത്തി മീനിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.
Read More » -
ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യം
കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്റെ ഭക്ഷ്യ സുരക്ഷാ പരിശോധനാ ഫലം പുറത്ത് വന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടേയും പെപ്പര്‍ പൗഡറിന്റേയും പരിശോധനാഫലമാണ് പുറത്ത് വന്നത്. ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തുകയുണ്ടായി. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ഈ സാമ്പിളുകള്‍ ‘അണ്‍സേഫ്’ ആയി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ മേല്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 349 പരിശോധനകള്‍ നടത്തി. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 32 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 119 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 22 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 32 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 6 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ…
Read More »