Health
-
മഹാധമനി തകര്‍ന്ന ബീഹാറുകാരന് കരുതലുമായി സര്‍ക്കാര്‍
തിരുവനന്തപുരം: മഹാധമനി തകര്‍ന്ന ബീഹാര്‍ സ്വദേശിയായ അതിഥിതൊഴിലാളിയ്ക്ക് കരുതലായി സംസ്ഥാന ആരോഗ്യ വകുപ്പ്. സാമ്പത്തികമായി സഹായിക്കാന്‍ ആരുമില്ലാതിരുന്ന ബീഹാര്‍ സ്വദേശി മനോജ് ഷായെയാണ് (42) എല്ലാമെല്ലാമായി നിന്ന് സ്വകാര്യ ആശുപത്രികളില്‍ 25 ലക്ഷത്തോളം രൂപ ചെലവ് വരുന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. നെഞ്ചിലേയും വയറിലേയും മഹാധമനി മാറ്റിവച്ച് കരള്‍, ആമാശയം, വൃക്ക, സുഷുമ്‌ന നാഡി എന്നിങ്ങനെ പ്രധാന അവയവങ്ങളിലേക്ക് രക്തം എത്തിക്കാനുള്ള ശസ്ത്രക്രിയയാണ് നടത്തിയത്. അതി സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും ശേഷം മനോജ് ഷാ ആശുപത്രി വിട്ടു. അതിസങ്കീര്‍ണ ശസ്ത്രക്രിയ വിജയകരമാക്കിയ കോട്ടയം മെഡിക്കല്‍ കോളേജ് ടീം അംഗങ്ങളേയും ചികിത്സാ പദ്ധതി ഏകോപിപ്പിച്ച സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി അംഗങ്ങളേയും ആരോഗ്യ വകുപ്പ് വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിനെ ഫോണില്‍ വിളിച്ചാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. ഹൃദയ ശസ്ത്രക്രിയയും, കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമെല്ലാം വിജയകരമായി നടത്തുന്ന കോട്ടയം…
Read More » -
ചര്‍മ്മസംരക്ഷണത്തിനും മുഖകാന്തി കൂട്ടാനും മുള്‍ട്ടാണി മിട്ടി
പലതരത്തിലുള്ള ചർമ്മപ്രശ്നങ്ങൾ നാം നേരിടാറുണ്ട്. കണ്ണിന് ചുറ്റും കറുപ്പ്, മുഖത്ത് കരുവാളിപ്പ്, മുഖക്കുരു ഇങ്ങനെ നിരവധി പ്രശ്നങ്ങൾ. ഈ പ്രശ്നങ്ങളെല്ലാം മാറാൻ ഉപയോഗിക്കാം മുൾട്ടാണി മിട്ടി. ചർമ്മസംരക്ഷണത്തിനായി മുൾട്ടാണി മിട്ടി എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് നോക്കാം.. ഒന്ന് ആവശ്യമായ ചേരുവകൾ – മുൾട്ടാണി മിട്ടി, റോസ് വാട്ടർ പാക്ക് തയ്യാറാക്കേണ്ട വിധം ഈ രണ്ട് ചേരുവകളും നന്നായി യോജിപ്പിക്കുക. ഇനി ഈ മാസ്ക് നിങ്ങളുടെ മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക. പായ്ക്ക് ഉണങ്ങുന്നത് വരെ വയ്ക്കുക എന്നിട്ട് കഴുകുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഈ പാക്ക് ഉപയോഗിക്കാം. രണ്ട് വേണ്ട ചേരുവകൾ – മുൾട്ടാണി മിട്ടി, തൈര് പാക്ക് തയ്യാറാക്കേണ്ട വിധം ഒരു ടേബിൾസ്പൂൺ മുൾട്ടാണി മിട്ടി, ഒരു ടേബിൾ സ്പൂൺ തൈര് എന്നിവ മിക്സ് ചെയ്ത് 10 മിനുട്ട് മാറ്റിവയ്ക്കുക. ശേഷം ഈ പേസ്റ്റ്15 മിനുട്ട് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ ഇളം ചൂട് വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ട്…
Read More » -
ഗർഭകാലത്ത് കഴിക്കാവുന്ന അഞ്ച് പഴങ്ങൾ
ഏറെ ശ്രദ്ധയും കരുതലും വേണ്ട സമയമാണ് ഗർഭകാലം (Pregnancy). ഈ സമയത്ത് അമ്മയിലൂടെ ലഭിക്കുന്ന സ്‌നേഹം പോലെ തന്നെ പ്രധാനമാണ് കുഞ്ഞിന് വളരാൻ പ്രാപ്‌തമായ പോഷകങ്ങളും. അമ്മയിലൂടെ മാത്രമാണ് കുഞ്ഞിന് ഏറ്റവും കൂടുതൽ പോഷകങ്ങൾ കിട്ടുന്നത്. ഗർഭകാലത്ത് പോഷക സമൃദ്ധവും കുഞ്ഞിന് ആവശ്യമായതുമായവ കഴിക്കാൻ ശ്രദ്ധിക്കണം. ഗർഭകാലത്ത് ഏതൊക്കെ പഴങ്ങൾ കഴിക്കാമെന്നതിനെ സംബന്ധിച്ച് സംശയമുണ്ടാകാം. ഗർഭകാലത്ത് പഴങ്ങൾ കഴിക്കുന്നത് കൊണ്ട് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഗുണങ്ങളുണ്ട്. പഴങ്ങൾ പോഷക സമ്പുഷ്ടവും, വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളവയുമാണ്. പല തരം പഴങ്ങൾ അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ പ്രധാന പോഷകങ്ങൾ ലഭിക്കുവാൻ സഹായകരമായിരിക്കും. പഴങ്ങൾ പ്രകൃതിദത്തമായി മധുരമുള്ളവയും, ഗർഭകാലത്തെ കൊതി ശമിപ്പിക്കുവാൻ സാധ്യമായ രീതിയിൽ രുചികരവുമാണ്. പഴങ്ങൾ കഴിക്കുന്നത് വിശപ്പ് അകറ്റുവാനും, അനാവശ്യ ജങ്ക് ഫുഡുകളും മറ്റും കഴിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. ഗർഭകാലത്ത് കഴിക്കാവുന്ന അഞ്ച് സുരക്ഷിതമായ പഴങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്. വാഴപ്പഴം…
Read More » -
‘പതിവായി കട്ടന്‍ചായ കുടിക്കുന്നത് എല്ലുകളെ സ്വാധീനിക്കുന്നു’
നാം കഴിക്കുന്ന ഭക്ഷണപാനീയങ്ങളില്‍ ( Healthy Diet ) ഓരോന്നും നമ്മുടെ ആരോഗ്യത്തെ അനുകൂലമായ രീതിയിലോ പ്രതികൂലമായ രീതിയിലോ ബാധിക്കാതെ പോകില്ല. മറ്റൊരര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ നാമെന്താണോ കഴിക്കുന്നത്, അതുതന്നെയാണ് ഏറെക്കുറെ ശാരീരികമായും മാനസികമായും നമ്മള്‍. അതുകൊണ്ട് തന്നെ ഡയറ്റിന്‍റെ കാര്യത്തില്‍ ( Diet Tips ) ചിലതെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മിക്കവരും ഒരു ദിവസത്തിലേക്ക് കടക്കുന്നത് തന്നെ ഒരു കപ്പ് കാപ്പിയോ ചായയോ കഴിച്ചുകൊണ്ടായിരിക്കും. ഇതിന് പുറമെ ദിവസത്തില്‍ പലപ്പോഴും വിരസതയെ മറികടക്കാനോ ഉന്മേഷം നേടാനോ എല്ലാം നാം കാപ്പിയെയോ ചായയെയോ ആശ്രയിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ചായ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് പലരും പറഞ്ഞുകേട്ടിട്ടില്ലേ? എന്താണ് ഇതിലെ യാഥാര്‍ത്ഥ്യമെന്ന് ചിന്തിച്ചിട്ടുണ്ടോ? പതിവായി ചായ കഴിക്കുന്നതല്ല, ആരോഗ്യത്തിന് ദോഷമാകുന്നത്. അമിതമായി ചായ കഴിക്കുന്നതാണ് തിരിച്ചടിയുണ്ടാക്കുക. അതോടൊപ്പം തന്നെ പാല്‍, പഞ്ചസാര, ശര്‍ക്കര എന്നിങ്ങനെയുള്ള ചേരുവകളും ആരോഗ്യത്തിന് വെല്ലുവിളിയാണ്. ഇവയെല്ലാം മാറ്റിനിര്‍ത്തിയാല്‍ ചായ യഥാര്‍ത്ഥത്തില്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ബ്ലാക്ക് ടീ,…
Read More » -
നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും കൊവിഡ് ലക്ഷണം!
കൊവിഡ് 19 രോഗത്തോടുള്ള പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. ഇതിനിടെ ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച കൊവിഡ് വൈറസുകള്‍ പല വെല്ലുവിളികളും ഉയര്‍ത്തി. രോഗവ്യാപനത്തിന്‍റെ തോതിലും രോഗതീവ്രതയുടെ കാര്യത്തിലുമെല്ലാം ഓരോ വകഭേദവും വ്യത്യാസങ്ങള്‍ കാണിച്ചു. വൈറസ് വകഭേദങ്ങള്‍ ഒന്നില്‍ നിന്ന് മറ്റൊന്നായി പുതുതായി വന്നുകൊണ്ടിരിക്കുന്നത് നമ്മെ പ്രതിസന്ധിയിലാക്കുകയാണ്. കൊവിഡ് നിന്ത്രണങ്ങളില്‍ നിന്ന് മോചനം നേടി പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ ഇത് അവസരമൊരുക്കാതിരിക്കുന്നു. കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് ഇപ്പോഴും പല തരത്തിലുമുള്ള പഠനങ്ങളും നടന്നുവരികയാണ്. ആദ്യഘട്ടത്തില്‍ ഇത് ശ്വാസകോശരോഗമാണെന്ന സ്ഥിരീകരണമായിരുന്നു വന്നിരുന്നത്. എങ്കില്‍ പിന്നീടിത് പല അവയവങ്ങളെയും ബാധിക്കുന്നതായി കണ്ടു. ഇതിന് അനുസരിച്ച് രോഗലക്ഷണങ്ങളുടെ പട്ടികയും മാറിവന്നു. ഇതുമായി ചേര്‍ത്തുവയ്ക്കാവുന്നൊരു പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കാനുള്ളത്. നമ്മുടെ വയറ്റിനകത്തുള്ള ബാക്ടീരിയകളുടെ സമൂഹത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ കൊവിഡ് രോഗവുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് പഠനത്തിന്‍റെ കണ്ടെത്തല്‍ ‘Gut’ എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. വയറ്റിനകത്തുള്ള ബാക്ടീരിയല്‍ സമൂഹത്തിന്‍റെ സന്തുലിതാവസ്ഥ തകരുമ്പോള്‍ അത് കൊവിഡ് പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് ബാധിക്കപ്പെട്ട…
Read More » -
കാച്ചിൽ ഔഷധഗുണങ്ങളാൽ സമ്പുഷ്ടം, പ്രമേഹം മുതൽ കാൻസർ വരെ പ്രതിരോധിക്കുന്നു; സ്വാദിഷ്ടമായ ഒരു കാച്ചിൽ തോരൻ്റെ റസിപ്പിയും കൂടെ
പഴമക്കാരുടെ ആരോഗ്യം കാച്ചിലും ചേനയും ചേമ്പും കഴിച്ചിട്ടാണെന്നു പറയുന്നതിൽ കാര്യമുണ്ട്. അന്നൊക്കെ ആരോഗ്യപ്രശ്നങ്ങൾ കുറവായിരുന്നു. ആരോഗ്യദായകവും ഔഷധസമ്പുഷ്ടവുമായ ഒരു കിഴങ്ങാണ് കാച്ചിൽ. ഏറെ പോഷക ഗുണമുള്ള കാച്ചിൽ ചേമ്പിനെപ്പോലെ അരിസസ്സ് , ഗ്യാസ് എന്നിവ ഉണ്ടാക്കാറില്ല. രക്തസമ്മർദ്ദം കുറയ്ക്കുന്നു ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും പ്രധാന കാരണങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദം. കാച്ചിലിന് രക്തസമ്മര്‍ദം കുറയ്ക്കാനുള്ള കഴിവുണ്ട്. ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയതിനാലാണ് ഇതെന്ന് ഗവേഷകർ വിശ്വസിക്കുന്നു. ബി.പി കുറയ്ക്കാൻ മരുന്നു പോലെ തന്നെ കാച്ചിലിനും കഴിവുണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അതുപോലെ പൊട്ടാസ്യം ധാരാളമടങ്ങിയതിനാൽ കാച്ചിൽ ഹൃദയാരോഗ്യം മികവുറ്റതാക്കുന്നു. പോഷക സമൃദ്ധം ഒരു കപ്പ് കാച്ചിൽ വേവിച്ചതിൽ 140 കലോറി ഉണ്ട്. ഇവ കൂടാതെ 27 ഗ്രാം അന്നജം, ഒരു ഗ്രാം പ്രോട്ടീൻ, നാരുകൾ, പൊട്ടാസ്യം, സോഡിയം, അയൺ, ജീവകങ്ങൾ ആയ എ, സി എന്നിവയാലും സമ്പുഷ്ടമാണ്. വിറ്റാമിൻ എ ധാരാളമുള്ള കാച്ചിൽ നേത്ര ആരോഗ്യത്തിന് ഏറെ ഗുണകരമാണ് പ്രമേഹ നിയന്ത്രണത്തിന് കാച്ചിലെ ഫ്ലവനോയിഡുകൾ ടൈപ്പ്…
Read More » -
നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി
കൊച്ചി — സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി വരുന്ന രോഗികള്‍ക്ക് 90,000 രൂപ എന്ന പ്രത്യേക പാക്കേജില്‍ മികച്ച നിലവാരത്തോടെ ചികിത്സ ഉറപ്പാക്കുന്നതാണ്.സാമ്പത്തികമായി പിന്നോക്കക്കാരാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.8111998171 , 8111998143
Read More » -
വെരിക്കോസ് വെയിൻ, അറിഞ്ഞിരിക്കുക കാരണങ്ങളും പരിഹാരമാർഗങ്ങളും
കാലുകളിലെ രക്തക്കുഴലുകളില്‍ നീരോ വേദനയോ അനുഭവപ്പെടാറുണ്ടെങ്കിൽ അത് വെരിക്കോസ് വെയിനിന്‍റെ ലക്ഷണങ്ങളാവാം. ഇന്നത്തെ കാലഘട്ടത്തില്‍ മിക്ക ആളുകളിലും കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിന്‍. ശരീരത്തിലെ ചില രക്തക്കുഴലുകള്‍ വീര്‍ക്കുകയും വലുതാവുകയും നീലയോ കടും പര്‍പ്പിള്‍ നിറമോ ആയി കാണപ്പെടുന്ന അവസ്ഥയാണിത്. ശരീരത്തിന്‍റെ താഴ് ഭാഗങ്ങളിലുള്ള അവയവയങ്ങളിലാണ് ഈ രോഗാവസ്ഥ കാണാറുള്ളത്. പ്രത്യേകിച്ച് കണങ്കാല്‍, കാല്‍മുട്ടിന്‍റെ പിന്‍ഭാഗം എന്നിവിടങ്ങളിലാണ് അധികമായും വെരിക്കോസ് വെയിന്‍ഈ കാണുന്നത്. പ്രധാനമായും കാലുകളിലൂടെയുള്ള രക്തക്കുഴലുകള്‍ അതിന്‍റെ യഥാസ്ഥാനത്ത് നിന്ന് മാറി അതില്‍ അശുദ്ധരക്തം കെട്ടിക്കിടന്നു വീര്‍ത്തു വലുതാവുന്ന അവസ്ഥയാണിത്. ദീര്‍ഘ നേരം നില്‍ക്കുന്ന ആളുകളില്‍ രക്ത ചംക്രമണം ശരീയായ രീതിയില്‍ നടക്കാതെ വരുന്നത് കാരണം രക്തധമനികളിലെ അശുദ്ധ രക്തം കാലിലെ ധമനികളില്‍ അടിഞ്ഞ് കൂടും. ഇതാണ് വെരിക്കോസ് വെയിന്‍ ഉണ്ടാകാനിടയാവുന്നത്. വെരിക്കോസ് വെയിന്‍റെ ലക്ഷണങ്ങൾ കാലില്‍ കടുത്ത വേദന, കാലുകളിലും കണങ്കാലുകളിലും നീര്, കാലുകളില്‍ സ്‌പന്ദനം, രാത്രികാലങ്ങളില്‍ കാലിലെ പേശികകളുണ്ടാവുന്ന വലിവ്, കാലിലെ ചര്‍മം വളരെ നേര്‍ത്തതായി…
Read More » -
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ പ്രാരംഭ ദിശയില്‍ തന്നെ കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കും. കാന്‍സര്‍ സെന്ററുകളെയും മെഡിക്കല്‍ കോളജുകളെയും ജില്ലാ, ജനറല്‍ താലൂക്ക് ആശുപത്രികളെയും ഉള്‍പ്പെടുത്തി കാന്‍സര്‍ കെയര്‍ ഗ്രിഡ് രൂപീകരിച്ച് ചികിത്സ വികേന്ദ്രീകരിക്കാനാണ് സര്‍ക്കാര്‍ തയാറാവുന്നത്. കാന്‍സര്‍ ബോധവത്ക്കരണ പരിപാടികളും ഗൃഹസന്ദര്‍ശനങ്ങളും വിവരശേഖരണവും എല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരളം കര്‍മപദ്ധതി രണ്ടിന്റെ ഭാഗമായ ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ട പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വണ്‍ ഹെല്‍ത്ത്, വാര്‍ഷിക ആരോഗ്യ പരിശോധനാ പദ്ധതി, കാന്‍സര്‍ നിയന്ത്രണ പദ്ധതി എന്നിവയുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്.
Read More » -
കുട്ടികളുടെ കാഴ്ചാപ്രശ്‌നങ്ങൾ അവഗണിക്കരുത്, കണ്ണകളുടെ സൗന്ദര്യവും സംരക്ഷണവും ഏതു പ്രായത്തിലും ശ്രദ്ധിക്കൂ; മറക്കരുത് ഈ 6 കാര്യങ്ങൾ
കുട്ടികളില്‍ പല കാഴ്ചത്തകരാറുകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായി പുസ്തകങ്ങള്‍ വായിക്കുന്നതും മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കുന്നതും കണ്ണിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഇത് കാഴ്ചശക്തി കുറയ്ക്കും. ഈ സാഹചര്യത്തില്‍ കണ്ണിന്റെ ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങള്‍ അറിയാം. 1. ആയാസം കുറയ്ക്കുക സാധാരണ ഏത് അവയവത്തിനും ഉണ്ടാകുന്നതുപോലെ കണ്ണിനുണ്ടാകുന്ന അമിത ജോലി ഭാരം കണ്ണിനെയും കാഴ്ചയെയും ബാധിക്കും. കണ്ണുവേദന, തലവേദന, കണ്ണില്‍നിന്നും വെള്ളം വരിക, ചൊറിച്ചില്‍ എന്നീ രൂപത്തിലായിരിക്കും അത് പ്രകടമാകുക. കൂടാതെ വായിക്കുമ്പോള്‍ വരികള്‍ മാറിപ്പോവുക, കാഴ്ചയില്‍ വസ്തുക്കള്‍ ചെറുതായി അനുഭവപ്പെടുക ഇതെല്ലാം കണ്ണിന്റെ ആയാസംവര്‍ധിപ്പിക്കും. ഒരേ വസ്തുവില്‍തന്നെ സൂക്ഷ്മതയോടെ ഏറെനേരം നോക്കിക്കൊണ്ടിരിക്കുമ്പോള്‍ കണ്ണു ചിമ്മുന്നതിന്റെ തവണകള്‍ കുറയുന്നു. ഇത് കണ്ണ് വരളുന്നതിന് കാരണമാകുന്നു. 2. വെളിച്ചം ക്രമീകരിക്കാം ആവശ്യത്തിന് വെളിച്ചമുള്ള മുറിയിലിരുന്ന് വേണം വായിക്കുവാനും എഴുതുവാനും പഠിക്കുവാനും. വെളിച്ചം തലയുടെ പിന്നില്‍ നിന്നും പുസ്തകത്തിലേക്ക് പതിക്കുന്നവിധം ക്രമീകരിക്കുന്നതാണ് ഉചിതം. വെളിച്ചം നേരേ വരത്തക്ക രീതിയിലിരുന്ന് വായിക്കുന്നത് നല്ലതല്ല. ഇതിനു…
Read More »