Health

  • കൊവിഡിന് ശേഷം ഇന്ത്യയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണില്‍ ചെലവിടുന്ന സമയം 75% വര്‍ധിച്ചു

    കഴിഞ്ഞ ദിവസം പുറത്തുവന്നൊരു പഠനറിപ്പോര്‍ട്ട് പ്രകാരം കൊവിഡിന് ശേഷം ഇന്ത്യയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണില്‍ ചെലവിടുന്ന സമയം 75 ശതമാനത്തോളം വര്‍ധിച്ചതായി കണ്ടെത്തപ്പെട്ടിരുന്നു. ‘ഇന്ത്യന്‍ ജേണല്‍ ഓഫ് ഒഫ്താല്‍മോളജി’യിലാണ് ഈ പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നത്. പൊതുവേ കൊവിഡിന് ശേഷം ആളുകളുടെ മൊബൈല്‍ ഫോണ്‍/ലാപ്ടോപ്/ഡെസ്ക്ടോപ്പ് സ്ക്രീന്‍ ടൈം കൂടിയെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഇത് കണ്ണുകളുടെ ആരോഗ്യത്തെ മാത്രമല്ല, ആകെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ക്രമേണ പല അസുഖങ്ങളുടെയും ആരോഗ്യപ്രശ്നങ്ങളുടെയും രൂപത്തില്‍ അവതരിച്ച് ആയുര്‍ദൈര്‍ഘ്യം തന്നെ കുറയ്ക്കുമെന്നുമാണ് മറ്റൊരു പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. കാലിഫോര്‍ണിയയിലുള്ള ‘ബക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ട്ട് ഓണ്‍ ഏജിംഗ്’ ആണ് ഈ പഠനം നടത്തിയിരിക്കുന്നത്. സ്ക്രീന്‍ ടൈം കൂടുന്നത് തീര്‍ച്ചയായും കണ്ണുകളെ മോശമായി ബാധിക്കും. ഇത് പെട്ടെന്ന് തന്നെ നമ്മുടെ ജൈവഘടികാരത്തെ ( ഉറക്കവും ഉണര്‍വും അടക്കം 24 മണിക്കൂര്‍ നേരവും നമ്മുടെ ശരീരവും മനസും പ്രവര്‍ത്തിക്കുന്നതിന് ജൈവികമായി തന്നെ ഒരു സമയക്രമം പ്രവര്‍ത്തിക്കുന്നുണ്ട്. അതിനെ…

    Read More »
  • ഇനി ഭയപ്പെടാതെ ഭക്ഷിക്കാം; പഴങ്ങളിലെയും പച്ചക്കറികളിലെയും വിഷാംശം കണ്ടെത്താന്‍ സെന്‍സറുമായി ഗവേഷകര്‍

    ഭക്ഷ്യസാധനങ്ങളിലെ മായം നമ്മള്‍ മലയാളികള്‍ മാത്രമല്ല, ലോകമെങ്ങുമുള്ള എല്ലാ മനുഷ്യരുടെയുും തലവേദനയാണ്. ഇവയിലെ വിഷാംശത്തിന്‍െ്‌റ ഭയം തിന്നു ജീവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് സ്വീഡനില്‍നിന്നു വരുന്നത്. പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം കണ്ടെത്തുന്നതിന് സഹായകമായ ഒരു പുത്തന്‍ ഐറ്റവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വീഡനില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍. ആരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവും അനുയോജ്യം പഴങ്ങളും പച്ചക്കറികളും നിറഞ്ഞ ആഹാര രീതിയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ നമ്മുടെ പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന കീടനാശിനികളും മറ്റും തീര്‍ച്ചയായും നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. പലപ്പോഴും ഇത് കണ്ടെത്താന്‍ നമുക്ക് കഴിയുകയുമില്ല. ഈ സാഹചര്യത്തിലാണ് സ്വീഡനിലെ കരോളിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഗവേഷകര്‍ പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം കണ്ടെത്താന്‍ ഒരു ചെറിയ സെന്‍സര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 1970കളില്‍ കീടനാശിനി/വിഷാംശം കണ്ടെത്താന്‍ ഉപയോഗിച്ചിരുന്ന എസ്ഇആര്‍എസ്. എന്ന സംവിധാനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഗവേഷകര്‍ പുതിയ സെന്‍സറിന് രൂപം നല്‍കിയിരിക്കുന്നത്. ഇതുപയോഗിച്ച് പ്രാദേശികവിപണികളില്‍ തന്നെ പച്ചക്കറികളോ പഴങ്ങളോ വില്‍പനയ്ക്ക് വയ്ക്കും മുമ്പായി ഇവയില്‍ വിഷാംശം അടങ്ങിയിട്ടുണ്ടോയെന്ന്…

    Read More »
  • കൂര്‍ക്കംവലി മാറ്റുവാന്‍ ശ്രദ്ധിക്കേണ്ടവ

    ചിലര്‍ നല്ല ഉറക്കം പിടിച്ചാല്‍ കൂര്‍ക്കം വലിച്ച് തുടങ്ങും. ഇത്തരത്തില്‍ കര്‍ക്ം വലിക്കുന്നത് സത്യത്തില്‍ കൂര്‍ക്കം വലിക്കുന്ന ആള്‍ക്കും അതുപോലെ അടുത്ത് കിടക്കുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ കൂര്‍ക്കം വലി കുറയ്ക്കുവാന്‍ സാധിക്കും. അവ ഏതെല്ലാമെന്ന് നോക്കാം. 1. അമിതവണ്ണം ഉണ്ടെങ്കില്‍ തടി കുറയ്ക്കുക അമിതവണ്ണമുള്ളവരില്‍ സര്‍വ്വസാധാരണയായി കണ്ടുവരുന്ന പ്രശ്‌നമാണ് കൂര്‍ക്കം വലി. ഇതിന് ഏറ്റവും നല്ല പരിഹാരമാണ് തടി കുറയ്ക്കുക എന്നത്. തടി കുറയുന്നതോടെ കുര്‍ക്കം വലിയും കുറയുന്നു. 2. ഏതെങ്കിലും ഒരു വശം ചരിഞ്ഞ് കിടക്കാം മലര്‍ന്ന് കിടക്കുമ്പോള്‍ അത് നാവ് തൊണ്ടയിലേയ്ക്ക് പോകുന്നതിനും ഇത് വായു സഞ്ചാരം കുറയ്ക്കുന്നതിനും ശ്വാസത്തില്‍ പ്രശ്‌നമുണ്ടാക്കുകയും ചെയ്യും. ഇത് കൂര്‍ക്കം വലിക്ക് കാരണമാകാറുണ്ട്. അതുകൊണ്ട് ഏതെങ്കിലും ഒരു വശം ചരിഞ്ഞ് കിടന്നാല്‍ കൂര്‍ക്കംവലി ഒഴിവാക്കാവുന്നതാണ്. 3. കിടക്ക ഉയര്‍ത്തി വയ്ക്കാം തല വയ്ക്കുന്ന ഭാഗത്തെ കിടയ്ക്ക അല്പ്പം ഉയര്‍ത്തി വെച്ചാല്‍ കൂര്‍ക്കംവലി കുറയ്ക്കുവാന്‍ സാധിക്കും. ഏകദേശം നാല്…

    Read More »
  • ശരീരഭാരം കുറയ്ക്കാന്‍ രാത്രിയില്‍ ഈ 5 ഭക്ഷണങ്ങള്‍ ഒഴിവാക്കാം

    രാവിലെയും ഉച്ചയ്ക്കുമൊക്കെ വയർ നിറയെ ഭക്ഷണം കഴിച്ചാലും രാത്രി ഭക്ഷണം ലഘുവായിരിക്കണം എന്നാണ് പറയാറ്. നമ്മുടെ ദഹനവ്യവസ്ഥ കൂടുതൽ ആക്ടീവായിരിക്കുന്നത് രാവിലെയാണ്. രാത്രിയാകുമ്പോഴേക്കും ദഹനം സാവധാനത്തിലാകും. രാത്രി ഹെവിയായി ഭക്ഷണം കഴിച്ചാൽ ദഹിക്കാൻ പ്രയാസമാകും. മാത്രമല്ല അധിക കൊഴുപ്പായി അത് ശരീരത്തിൽ ശേഖരിക്കപ്പെടുകയും ചെയ്യും. ഇത് ശരീരഭാരം വർധിക്കാൻ കാരണമാകും. രാത്രി വയറു നിറയെ ഭക്ഷണം കഴിച്ചാൽ നെഞ്ചെരിച്ചിൽ, ദഹനക്കേട്, ആസിഡ് റിഫ്ലക്സ് തുടങ്ങിയവ ഉണ്ടാകുകയും ഉറക്കം തടസ്സപ്പെടുകയും ചെയ്യും. ഉറക്കമില്ലായ്മ ആകട്ടെ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കും. ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി കൂടാതെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുക ഇവയ്ക്കെല്ലാത്തിനും കാരണമാകും. രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണവും സ്ട്രെസും അനുഭവപ്പെടുകയും ചെയ്യും. ഇതെല്ലാം കൊണ്ടുതന്നെ കിടക്കാൻ പോകും മുൻപ് ലളിതമായ ഭക്ഷണം അതും അന്നജവും കൊഴുപ്പും കാലറിയും വളരെ കുറഞ്ഞ ഭക്ഷണം വേണം കഴിക്കാൻ. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ പ്രത്യേകിച്ചും അത്താഴം ലഘുവായി കഴിക്കാൻ ശ്രദ്ധിക്കണം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രാത്രി ഒഴിവാക്കേണ്ട…

    Read More »
  • വീട്ടില്‍ പ്രമേഹ പരിശോധന നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    ഡയബറ്റിസ് അഥവാ പ്രമേഹം ഉള്ളവരുടെ വീട്ടിൽ ഒഴിച്ചു കൂടാൻ കഴിയാത്ത ഉപകരണമാണ് ഗ്ലൂക്കോമീറ്റർ. രക്തത്തിലെ ഗ്ലൂക്കോസിന്റെ ഏറ്റക്കുറച്ചിലുകൾ പെട്ടെന്നു മനസ്സിലാക്കാനും സങ്കീർണതകള്‍ ഒഴിവാക്കാനും ആശുപത്രിച്ചെലവ് കുറയ്ക്കാനും ഈ ലളിത ഉപകരണം കൊണ്ട് സാധിക്കും. ആയിരം രൂപയ്ക്ക് ഗുണമേന്മയുള്ളതും വാറന്റിയുള്ളതുമായ ഉപകരണവും സൗജന്യ പരിശീലനവും ലഭിക്കും. 1. വീട്ടിൽ ടെസ്റ്റ് ചെയ്യുമ്പോൾ അത് ഒരു ചെറിയ ഡയറിയിലോ ചാർട്ടിലോ എഴുതിവച്ച് കൺസൽറ്റേഷൻ സമയത്തു കാണിച്ചാൽ നിങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ ഡോക്ടറെ സഹായിക്കും. 2. നമ്മുടെ നാട്ടിൽ നിന്നു ഗ്ലൂക്കോമീറ്റർ വാങ്ങുന്നതാണ് നല്ലത്. തുടർ സർവീസും വാറന്റിയും ഉറപ്പാക്കണമെന്നു മാത്രം. 3. അതേ കമ്പനിയുടെ കാലാവധി കഴിയാത്ത ടെസ്റ്റ് സ്ട്രിപ്പ് തന്നെ ഉപയോഗിക്കുക. സ്ട്രിപ്പുകൾ ഒരു കാരണവശാലും മുറിക്കുകയോ ഡപ്പയ്ക്കു പുറത്ത് സൂക്ഷിക്കുകയോ അരുത്. ഡപ്പ മുറുക്കി അടയ്ക്കുക. 4. മോതിരവിരലിന്റെയോ ചെറുവിരലിന്റെയോ അഗ്രവും മുൻവശവും ഒഴിവാക്കി വശങ്ങളിൽ കുത്തി, ഞെക്കി പിഴിയാതെ കിട്ടുന്ന രക്തത്തുള്ളിയാണ് ടെസ്റ്റ് ചെയ്യേണ്ടത്. 5. ലാബറട്ടറിയിലെയും ഗ്ലൂക്കോമീറ്ററിലെയും…

    Read More »
  • എക്കിള്‍ മാറാന്‍ ചില പൊടിക്കൈ

    ശ്വാസകോശത്തിന് താഴെയുള്ള പേശിയായ ഡയഫ്രം ചുരുങ്ങുന്നത് മൂലം ഇടയ്ക്ക് ശരീരത്തിലുണ്ടാകുന്ന പ്രതിഭാസമാണ് എക്കിള്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും എക്കിള്‍ വരാത്തവര്‍ ആരും ഉണ്ടാകില്ല. സാധാരണ ഗതിയില്‍ ഏതാനും മിനിറ്റുകള്‍ക്കകം എക്കിള്‍ തനിയെ നില്‍ക്കാറുണ്ട്. എന്നാല്‍ എന്തെങ്കിലും ഭക്ഷണം കഴിക്കുമ്പോഴോ പ്രധാനപ്പെട്ട സംഭാഷണത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുമ്പോഴോ എക്കിള്‍ വന്നാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. എക്കിളിനെ വളരെ എളുപ്പം ഒഴിവാക്കാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ അറിയാം. 1. ശ്വാസം ഉള്ളിലേക്ക് എടുത്ത് 10-20 സെക്കന്‍ഡ് ഉള്ളില്‍ വച്ച ശേഷം പതിയെ ശ്വാസം വെളിയിലേക്ക് വിടുക 2. അഞ്ച് വരെ പതിയെ എണ്ണിക്കൊണ്ട് ശ്വാസം ഉള്ളിലേക്ക് എടുക്കുക. അഞ്ച് വരെ വീണ്ടും എണ്ണിക്കൊണ്ട് പതിയെ ഈ ശ്വാസം പുറത്തേക്ക് വിടുക. ഇത്തരത്തിലുള്ള പതിയെയുള്ള ശ്വസനം ആവര്‍ത്തിക്കുക. 3. ഒരു പേപ്പര്‍ ബാഗിലേക്ക് ശ്വാസം വിടുകയും എടുക്കുകയും ചെയ്യുക 4. മൂക്ക് പൊത്തിപിടിച്ച് വായും അടച്ച് വച്ചു കൊണ്ട് പുറത്തേക്ക് ശ്വാസം വിടാന്‍ ശ്രമിക്കുക. ഏതാനും സെക്കന്‍ഡുകളില്‍ കൂടുതല്‍…

    Read More »
  • വിട്ടുമാറാത്ത വേദനയും മറവിരോഗവും തമ്മില്‍ എന്ത് ബന്ധം ?

    ഓര്‍മ, ചിന്ത, തീരുമാനങ്ങള്‍ എന്നിങ്ങനെ തലച്ചോറിന്റെ ഒന്നിലധികം പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ചില രോഗങ്ങളുടെ കൂട്ടത്തെയാണ് ഡിമന്‍ഷ്യ അഥവാ മറവി രോഗം എന്ന് വിളിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആഗോളതലത്തില്‍ 55 ദശലക്ഷം പേര്‍ക്ക് മറവി രോഗം സംഭവിക്കുന്നു. ഇതില്‍ തന്നെ 60 ശതമാനത്തിലധികം പേര്‍ കുറഞ്ഞ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ജീവിക്കുന്നവരാണ്. ലോകത്തിലെ മരണ കാരണങ്ങളില്‍ ഏഴാം സ്ഥാനത്തുള്ള മറവി രോഗം പ്രായമായവരുടെ പരിമിതികളും ആശ്രിതത്വവും വര്‍ധിപ്പിക്കുന്നു. മറവി രോഗത്തിന് ചികിത്സയില്ല എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം. എന്നാല്‍ ഇതിനുള്ള സാധ്യതകള്‍ നേരത്തെ തിരിച്ചറിഞ്ഞാല്‍ ചില ജീവിതശൈലി മാറ്റങ്ങളിലൂടെ മറവി രോഗം വൈകിപ്പിക്കാന്‍ സാധിക്കുന്നതാണ്. തലച്ചോറിലും ശരീരത്തിലും സംഭവിക്കുന്ന ചില മാറ്റങ്ങളിലൂടെ മറവിരോഗം വരാനുള്ള സാധ്യതകള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് നാഡീരോഗ വിദഗ്ധര്‍ പറയുന്നു. ഓര്‍മക്കുറവ് പോലുള്ള ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ മറവിരോഗവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ തലച്ചോറില്‍ നടക്കാന്‍ തുടങ്ങുമെന്ന് യുകെ അല്‍സ്‌ഹൈമേഴ്‌സ് റിസര്‍ച്ചിന്റെ അധ്യക്ഷ ഡോ. സാറ…

    Read More »
  • ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാല് ഡിറ്റോക്സ് പാനീയങ്ങൾ

    ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയിൽ ഡിറ്റോക്സ് പാനീയങ്ങൾ വളരെ ഗുണം ചെയ്യുന്നു. ഡിറ്റോക്സ് പാനീയങ്ങൾ ശരിയായ ദഹനത്തിന് സഹായിക്കുന്നു. ഡിറ്റോക്സ് പാനീയങ്ങൾ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാല് ഡിറ്റോക്സ് പാനീയങ്ങൾ പരിചയപ്പെടാം. കറുവപ്പട്ടയും തേനും കറുവപ്പട്ടയിട്ട് വെള്ളം നന്നായി തിളപ്പിച്ച ശേഷം തണുത്ത് കഴിഞ്ഞാൽ അതിലേക്ക് അൽപം തേൻ ചേർത്ത് കുടിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കും. കലോറി എരിച്ച് കളയാൻ തേൻ സഹായിക്കും. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയെല്ലാം തേനിൽ അടങ്ങിയിട്ടുണ്ട്. വിശപ്പ് അടിച്ചമർത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന അവശ്യ ഹോർമോണുകൾ തേനിൽ അടങ്ങിയിട്ടുണ്ട്. കറുവാപ്പട്ട വിസറൽ കൊഴുപ്പ് നഷ്ടപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ ആന്റിപരാസിറ്റിക് ഗുണങ്ങളുമുണ്ട്. ആപ്പിൾ ബീറ്റ്റൂട്ട് കാരറ്റ് ഡിടോക്സ് ഡ്രിങ്ക് എബിസി (ആപ്പിൾ ബീറ്റ്റൂട്ട് കാരറ്റ്) അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കൗതുകകരമാണ്. ഈ മൂന്ന് ചേരുവകളുടെ സംയോജനമാണിത്. ഈ പാനീയത്തിൽ ഉയർന്ന നാരുകളും കുറഞ്ഞ…

    Read More »
  • വടക്കൻ കേരളത്തിൽ ദഹനേന്ദ്രിയ കാൻസർ കൂടുന്നു: മലബാർ കാൻസർ സെന്ററിന്റെ പഠനം

    കണ്ണൂർ: വടക്കൻ കേരളത്തിൽ ദഹനേന്ദ്രിയങ്ങളിലെ കാൻസർ കൂടുന്നുവെന്ന് മലബാർ കാൻസർ സെന്ററിന്റെ പഠനം. 8435 രോഗികളിൽ 69 ശതമാനം പേരിലും ജീവിതശൈലിയുമായി ബന്ധപ്പെട്ട കാൻസറാണ് കണ്ടെത്തിയിരിക്കുന്നത്. അഞ്ചിൽ രണ്ട് ഭാഗം കേസുകളും അന്നനാളം, വൻകുടൽ എന്നീ ഭാഗങ്ങളിലാണ്. ഇക്കാര്യത്തിൽ വിശദമായ പഠനം നടക്കണമെന്ന് വിദഗ്ദർ പറയുന്നു. ഫാറ്റി ലിവറുൾപ്പടെ ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്നതും ഭക്ഷണ രീതികളിലേക്കാണ് വിരൽ ചൂണ്ടുന്നത്. മലബാർ കാൻസർ സെന്ററിലെത്തിയ രോഗികളുടെ കണക്കുകളിലാണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങളുള്ളത്. പത്ത് വർഷത്തെ കണക്ക് പരിശോധിച്ചാൽ ആദ്യത്തെ എട്ട് വർഷത്തെ കാഴ്ച്ചകളല്ല 2018-19 മുതലുള്ളത്. ആദ്യത്തെ എട്ട് വർഷവും തലയിലുള്ള കാൻസറായിരുന്നു കൂടുതലെന്ന് കാൻസർ രജിസ്ട്രി & എപ്പി‍ഡെമിയോളജി വിഭാഗം മേധാവി ഡോ. സൈന സുനിൽകുമാർ പറഞ്ഞു. അതേസമയം,തിരുവനന്തപുരം ആർസിസിയിൽ ഇതേകാലയളവിൽ ചികിത്സ തേടിയവരിൽ, വായിലെ കാൻസറും ശ്വാസകോശ അർബുദവുമാണ് ആദ്യം. ഇത് കഴിഞ്ഞാണ് വയർ, ദഹനേന്ദ്രിയ കാൻസറിന്റെ സ്ഥാനമെന്നത് വടക്കൻ കേരളവുമായുള്ള മാറ്റം വ്യക്തമാക്കുന്നു. ഇത് ഭക്ഷണ രീതികളിലെ മാറ്റമാണോ എന്ന്…

    Read More »
  • പ്രതീക്ഷയേകി ശുഭവാര്‍ത്ത: ചരിത്രത്തിലാദ്യമായി അര്‍ബുദ ചികിത്സാ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാ രോഗികളുടേയും അസുഖം ഭേദമായി

    ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി ഒരു അര്‍ബുദ ചികിത്സാ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാ രോഗികളുടേയും അസുഖം ഭേദമായി. മലാശയ അര്‍ബുദം ബാധിച്ച 18 രോഗികളാണ് പൂര്‍ണമായി രോഗമുക്തരായതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഡോസ്ടാര്‍ലിമാബ് എന്ന മരുന്ന് ആറ് മാസം കഴിച്ചതിനു ശേഷം എല്ലാ രോഗികളുടെയും അര്‍ബുദകോശങ്ങള്‍ അപ്രത്യക്ഷമായെന്നും ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 18 രോഗികളെ മാത്രം ഉള്‍പ്പെടുത്തി വളരെ ചെറിയ ക്ലിനിക്കല്‍ പരീക്ഷണമാണ് നടത്തിയത്. 18 രോഗികള്‍ക്കും ഒരേ മരുന്നാണ് നല്‍കിയത്. ആറ് മാസത്തിനിടയില്‍ ഓരോ മൂന്ന് ആഴ്ചകളിലുമാണ് ഇവര്‍ക്ക് മരുന്ന് നല്‍കിയത്. എല്ലാ രോഗികളിലും അര്‍ബുദം പൂര്‍ണമായി ഭേദമായി. എന്‍ഡോസ്‌കോപിയിലും പെറ്റ്, എംആര്‍ഐ സ്‌കാനുകളിലും അര്‍ബുദം കണ്ടെത്താനായില്ല. മലാശയ അര്‍ബുദത്തിന് കിമോതൊറാപ്പിയും ശസ്ത്രക്രിയയും അടക്കമുള്ള ചികിത്സകള്‍ നടത്തിയ 18 രോഗികളാണ് ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഭാഗമായത്. രോഗം ഭേദമാകുമെന്ന് ആരും വിശ്വസിച്ചിരുന്നില്ലെന്നും ചികിത്സാ പരീക്ഷണത്തിന് ശേഷവും തുടര്‍ ചികിത്സ ആവശ്യമായി വരുമെന്നാണ് എല്ലാവരും കരുതിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ബുദ ചികിത്സാ…

    Read More »
Back to top button
error: