Health

  • വിട്ടുമാറാത്ത വേദനയും മറവിരോഗവും തമ്മില്‍ എന്ത് ബന്ധം ?

    ഓര്‍മ, ചിന്ത, തീരുമാനങ്ങള്‍ എന്നിങ്ങനെ തലച്ചോറിന്റെ ഒന്നിലധികം പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ചില രോഗങ്ങളുടെ കൂട്ടത്തെയാണ് ഡിമന്‍ഷ്യ അഥവാ മറവി രോഗം എന്ന് വിളിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആഗോളതലത്തില്‍ 55 ദശലക്ഷം പേര്‍ക്ക് മറവി രോഗം സംഭവിക്കുന്നു. ഇതില്‍ തന്നെ 60 ശതമാനത്തിലധികം പേര്‍ കുറഞ്ഞ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ജീവിക്കുന്നവരാണ്. ലോകത്തിലെ മരണ കാരണങ്ങളില്‍ ഏഴാം സ്ഥാനത്തുള്ള മറവി രോഗം പ്രായമായവരുടെ പരിമിതികളും ആശ്രിതത്വവും വര്‍ധിപ്പിക്കുന്നു. മറവി രോഗത്തിന് ചികിത്സയില്ല എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം. എന്നാല്‍ ഇതിനുള്ള സാധ്യതകള്‍ നേരത്തെ തിരിച്ചറിഞ്ഞാല്‍ ചില ജീവിതശൈലി മാറ്റങ്ങളിലൂടെ മറവി രോഗം വൈകിപ്പിക്കാന്‍ സാധിക്കുന്നതാണ്. തലച്ചോറിലും ശരീരത്തിലും സംഭവിക്കുന്ന ചില മാറ്റങ്ങളിലൂടെ മറവിരോഗം വരാനുള്ള സാധ്യതകള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് നാഡീരോഗ വിദഗ്ധര്‍ പറയുന്നു. ഓര്‍മക്കുറവ് പോലുള്ള ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ മറവിരോഗവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ തലച്ചോറില്‍ നടക്കാന്‍ തുടങ്ങുമെന്ന് യുകെ അല്‍സ്‌ഹൈമേഴ്‌സ് റിസര്‍ച്ചിന്റെ അധ്യക്ഷ ഡോ. സാറ…

    Read More »
  • ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാല് ഡിറ്റോക്സ് പാനീയങ്ങൾ

    ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയിൽ ഡിറ്റോക്സ് പാനീയങ്ങൾ വളരെ ഗുണം ചെയ്യുന്നു. ഡിറ്റോക്സ് പാനീയങ്ങൾ ശരിയായ ദഹനത്തിന് സഹായിക്കുന്നു. ഡിറ്റോക്സ് പാനീയങ്ങൾ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാല് ഡിറ്റോക്സ് പാനീയങ്ങൾ പരിചയപ്പെടാം. കറുവപ്പട്ടയും തേനും കറുവപ്പട്ടയിട്ട് വെള്ളം നന്നായി തിളപ്പിച്ച ശേഷം തണുത്ത് കഴിഞ്ഞാൽ അതിലേക്ക് അൽപം തേൻ ചേർത്ത് കുടിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കും. കലോറി എരിച്ച് കളയാൻ തേൻ സഹായിക്കും. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയെല്ലാം തേനിൽ അടങ്ങിയിട്ടുണ്ട്. വിശപ്പ് അടിച്ചമർത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന അവശ്യ ഹോർമോണുകൾ തേനിൽ അടങ്ങിയിട്ടുണ്ട്. കറുവാപ്പട്ട വിസറൽ കൊഴുപ്പ് നഷ്ടപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ ആന്റിപരാസിറ്റിക് ഗുണങ്ങളുമുണ്ട്. ആപ്പിൾ ബീറ്റ്റൂട്ട് കാരറ്റ് ഡിടോക്സ് ഡ്രിങ്ക് എബിസി (ആപ്പിൾ ബീറ്റ്റൂട്ട് കാരറ്റ്) അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കൗതുകകരമാണ്. ഈ മൂന്ന് ചേരുവകളുടെ സംയോജനമാണിത്. ഈ പാനീയത്തിൽ ഉയർന്ന നാരുകളും കുറഞ്ഞ…

    Read More »
  • വടക്കൻ കേരളത്തിൽ ദഹനേന്ദ്രിയ കാൻസർ കൂടുന്നു: മലബാർ കാൻസർ സെന്ററിന്റെ പഠനം

    കണ്ണൂർ: വടക്കൻ കേരളത്തിൽ ദഹനേന്ദ്രിയങ്ങളിലെ കാൻസർ കൂടുന്നുവെന്ന് മലബാർ കാൻസർ സെന്ററിന്റെ പഠനം. 8435 രോഗികളിൽ 69 ശതമാനം പേരിലും ജീവിതശൈലിയുമായി ബന്ധപ്പെട്ട കാൻസറാണ് കണ്ടെത്തിയിരിക്കുന്നത്. അഞ്ചിൽ രണ്ട് ഭാഗം കേസുകളും അന്നനാളം, വൻകുടൽ എന്നീ ഭാഗങ്ങളിലാണ്. ഇക്കാര്യത്തിൽ വിശദമായ പഠനം നടക്കണമെന്ന് വിദഗ്ദർ പറയുന്നു. ഫാറ്റി ലിവറുൾപ്പടെ ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്നതും ഭക്ഷണ രീതികളിലേക്കാണ് വിരൽ ചൂണ്ടുന്നത്. മലബാർ കാൻസർ സെന്ററിലെത്തിയ രോഗികളുടെ കണക്കുകളിലാണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങളുള്ളത്. പത്ത് വർഷത്തെ കണക്ക് പരിശോധിച്ചാൽ ആദ്യത്തെ എട്ട് വർഷത്തെ കാഴ്ച്ചകളല്ല 2018-19 മുതലുള്ളത്. ആദ്യത്തെ എട്ട് വർഷവും തലയിലുള്ള കാൻസറായിരുന്നു കൂടുതലെന്ന് കാൻസർ രജിസ്ട്രി & എപ്പി‍ഡെമിയോളജി വിഭാഗം മേധാവി ഡോ. സൈന സുനിൽകുമാർ പറഞ്ഞു. അതേസമയം,തിരുവനന്തപുരം ആർസിസിയിൽ ഇതേകാലയളവിൽ ചികിത്സ തേടിയവരിൽ, വായിലെ കാൻസറും ശ്വാസകോശ അർബുദവുമാണ് ആദ്യം. ഇത് കഴിഞ്ഞാണ് വയർ, ദഹനേന്ദ്രിയ കാൻസറിന്റെ സ്ഥാനമെന്നത് വടക്കൻ കേരളവുമായുള്ള മാറ്റം വ്യക്തമാക്കുന്നു. ഇത് ഭക്ഷണ രീതികളിലെ മാറ്റമാണോ എന്ന്…

    Read More »
  • പ്രതീക്ഷയേകി ശുഭവാര്‍ത്ത: ചരിത്രത്തിലാദ്യമായി അര്‍ബുദ ചികിത്സാ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാ രോഗികളുടേയും അസുഖം ഭേദമായി

    ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി ഒരു അര്‍ബുദ ചികിത്സാ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാ രോഗികളുടേയും അസുഖം ഭേദമായി. മലാശയ അര്‍ബുദം ബാധിച്ച 18 രോഗികളാണ് പൂര്‍ണമായി രോഗമുക്തരായതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഡോസ്ടാര്‍ലിമാബ് എന്ന മരുന്ന് ആറ് മാസം കഴിച്ചതിനു ശേഷം എല്ലാ രോഗികളുടെയും അര്‍ബുദകോശങ്ങള്‍ അപ്രത്യക്ഷമായെന്നും ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 18 രോഗികളെ മാത്രം ഉള്‍പ്പെടുത്തി വളരെ ചെറിയ ക്ലിനിക്കല്‍ പരീക്ഷണമാണ് നടത്തിയത്. 18 രോഗികള്‍ക്കും ഒരേ മരുന്നാണ് നല്‍കിയത്. ആറ് മാസത്തിനിടയില്‍ ഓരോ മൂന്ന് ആഴ്ചകളിലുമാണ് ഇവര്‍ക്ക് മരുന്ന് നല്‍കിയത്. എല്ലാ രോഗികളിലും അര്‍ബുദം പൂര്‍ണമായി ഭേദമായി. എന്‍ഡോസ്‌കോപിയിലും പെറ്റ്, എംആര്‍ഐ സ്‌കാനുകളിലും അര്‍ബുദം കണ്ടെത്താനായില്ല. മലാശയ അര്‍ബുദത്തിന് കിമോതൊറാപ്പിയും ശസ്ത്രക്രിയയും അടക്കമുള്ള ചികിത്സകള്‍ നടത്തിയ 18 രോഗികളാണ് ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഭാഗമായത്. രോഗം ഭേദമാകുമെന്ന് ആരും വിശ്വസിച്ചിരുന്നില്ലെന്നും ചികിത്സാ പരീക്ഷണത്തിന് ശേഷവും തുടര്‍ ചികിത്സ ആവശ്യമായി വരുമെന്നാണ് എല്ലാവരും കരുതിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ബുദ ചികിത്സാ…

    Read More »
  • എന്താണ് ഫാറ്റി ലിവര്‍? ശ്രദ്ധിക്കേണ്ടത് എന്തെല്ലാം..

    കരളില്‍ കൊഴുപ്പടിയല്‍ എന്ന് ഫാറ്റി ലിവറിനു ലളിതമായി പറയാം. ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും. ഫാറ്റി ലിവറിന്റെ കാരണങ്ങൾ എന്തൊക്കെ? ഫാറ്റി ലിവര്‍ പ്രധാനമായും രണ്ടു തരത്തിലാണ്. മദ്യപിക്കുന്നതു മൂലമുണ്ടാകുന്ന ഫാറ്റി ലിവറും മദ്യപാനം മൂലം അല്ലാതെ വരുന്ന ഫാറ്റി ലിവറും. ഫാറ്റി ലിവറിന്റെ പ്രധാന കാരണമാണ് ആദ്യത്തേത്‌. സ്‌ഥിരമായി മദ്യപിക്കുന്നവരില്‍ 90% പേരിലും ഈ രോഗാവസ്‌ഥ കാണപ്പെടുന്നുണ്ട്‌. മദ്യപിക്കുന്നവരില്‍ മാത്രമല്ല, ജീവിതശൈലിയിലെ ക്രമക്കേടുകള്‍കൊണ്ട്‌ മദ്യപിക്കാത്തവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്‌. ഇത്‌ നോണ്‍-ആല്‍ക്കഹോളിക്‌ ഫാറ്റി ലിവര്‍ (NON ALCOHOLIC FATTY LIVER) എന്നാണ്‌ അറിയപ്പെടുന്നത്‌. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന്‌ വഴിയൊരുക്കുന്ന ഘടകങ്ങൾ‌. കരളിലുണ്ടായേക്കാവുന്ന ഒത്തിരി രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി…

    Read More »
  • മുഖസൗന്ദര്യത്തിന് ഇതാ ചില കിടിലന്‍ ഫേസ് പാക്കുകള്‍

    വിറ്റാമിൻ ഇ, റെറ്റിനോൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ബദാം. അവ ചർമ്മത്തെ മൃദുവും മിനുസമാർന്നതുമാക്കുന്നു. ഇത് നിങ്ങളുടെ മുഖത്തെ ചുളിവുകളും നേർത്ത വരകളും കുറയ്ക്കാൻ സഹായിക്കുന്നു.  മുഖക്കുരു, ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ് എന്നിവ കുറയ്ക്കാനും ബദാം ഫലപ്രദമാണ്. അതിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളുടെ സഹായത്തോടെ എണ്ണ സ്രവണം നിയന്ത്രിക്കുന്നു. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ മാറ്റാനും ഇത് സഹായിക്കുന്നു. മുഖത്തിന് നിറവും തിളക്കവും വർദ്ധിപ്പിക്കാൻ ബദാം കൊണ്ടുള്ള മൂന്ന് തരം ഫേസ് പാക്കുകൾ പരിചയപ്പെടാം… ഒന്ന് അൽപം ബദാം പൊടിച്ച് അത് തേനിൽ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാവുന്നതാണ്. ഇത് ചർമ്മത്തിൽ തേച്ച് പിടിപ്പിച്ച് നല്ലതു പോലെ ഉണങ്ങിയതിന് ശേഷം കഴുകിക്കളയുക. മുഖത്തിന് നിറവും തിളക്കവും വർദ്ധിപ്പിക്കാൻ ഈ സഹായിക്കും. രണ്ട് ബദാം ഓട്സ് ഫേസ്പാക്ക് ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ചർമ്മത്തിന്റെ വരൾച്ചയെ ഇല്ലാതാക്കുന്നതിനും ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കാനും മികച്ചത് തന്നെയാണ് ബദാം ഓട്സ് ഫേസ്പാക്ക്. ബദാം പൊടിച്ചതും ഓട്സ് പൊടിച്ചതും…

    Read More »
  • നോറോ വൈറസ് ആശങ്ക വേണ്ട: മന്ത്രി വീണാ ജോര്‍ജ്

      തിരുവനന്തപുരം: വിഴിഞ്ഞത്ത് നോറോ വൈറസ് സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് അവലോകനം നടത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് സാമ്പിള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു. രണ്ട് കുട്ടികള്‍ക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും ശ്രദ്ധിക്കണം. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തില്‍ ഭേദമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.  

    Read More »
  • കാര്‍ യാത്രകളിലെ ഛര്‍ദ്ദിയും മനംപുരട്ടലും, ഒഴിവാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

    യാത്രകള്‍ ഇഷ്‍ടപ്പെടാത്തവര്‍ കുറവായിരിക്കും. എന്നാല്‍ പലരെയും അലട്ടുന്ന ഒരു പ്രശ്‍നമാണ് യാത്രക്കിടിയിലെ മനംപുരട്ടലും ഛര്‍ദ്ദിക്കാനുള്ള തോന്നലും തലവേദനയുമൊക്കെ. പലപ്പോഴും റോഡ് യാത്രകളിലാണ് പലരെയും ഈ പ്രശ്‍നങ്ങള്‍ അലട്ടുന്നത്.  പലതരം മോഷന്‍ സിക്‌നസുകളില്‍ ഒന്നാണ്‌ കാര്‍ സിക്‌നസ്. ഇന്ദ്രിയങ്ങള്‍ തമ്മില്‍ വിരുദ്ധത ഉണ്ടാകുമ്പോഴാണ്‌ മോഷന്‍ സിക്‌നസ്സ്‌ ഉണ്ടാകുന്നത്‌. പ്രത്യേകിച്ച്‌ കണ്ണും ചെവിയും തമ്മിലുള്ള വിരുദ്ധതായണ് ഇതിന് പ്രധാനകാരണം. കാറില്‍ ഇരിക്കുമ്പോള്‍ കണ്ണുകള്‍ കാറിനുള്ളില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കുകയാണെങ്കില്‍ ചെവി തലച്ചോറിന്‌ സൂചന നല്‍കുക കാര്‍ ചലിക്കുന്നു എന്നാവും. അതേസമയം കണ്ണുകള്‍ തലച്ചോറിനെ അറിയിക്കുന്നത്‌ എല്ലാം നിശ്ചലാവസ്ഥയിലാണന്നുമാവും. അതിനാല്‍ തലച്ചോറില്‍ എത്തുന്ന സൂചനകള്‍ പരസ്‌പരവിരുദ്ധമാവുകയും ഏതോ ഒന്ന്‌ ഇതില്‍ വിഭ്രാന്തിയാണന്ന തീരുമാനത്തില്‍ തലച്ചോറ് എത്തുകയും ചെയ്യും. തുടര്‍ന്ന്‌ വിഷം അകത്തെത്തിയതിനാലാണ്‌ ഇതുണ്ടായതെന്ന ചിന്തയുടെ ഫലമായി തലച്ചോറിന്‍റെ പ്രതികരണമാണ് ഈ ഛര്‍ദ്ദിയും മനംപുരട്ടലുമൊക്കെ. അവ ഒഴിവാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍. പുറം കാഴ്‌ചകള്‍ നോക്കിയിരിക്കുക കാറിന്‍റെ മുന്‍ ജാലകത്തിലൂടെ കാഴ്‌ചകള്‍ കടന്നു പോകുന്നത്‌ നോക്കിക്കൊണ്ടിരിക്കുക. സന്തുലന സംവിധാനത്തിനുണ്ടാകുന്ന…

    Read More »
  • അറിയാം ഗ്രീൻ ആപ്പിൾ കഴിച്ചാലുള്ള ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ

    ​ഗ്രീൻ ആപ്പിളിനെക്കാളും ചുവന്ന ആപ്പിളാകും കൂടുതൽ പേരും കഴിക്കുന്നത്. ചുവന്ന ആപ്പിളിനെപ്പോലെ തന്നെ ​​ഗ്രീൻ ആപ്പിളിനും ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, സി, കെ എന്നിവ ​ഗ്രീൻ ആപ്പിളിൽ ധാരാളമുണ്ട്. കൂടാതെ പൊട്ടാസ്യം, അയൺ, കാൽസ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. പച്ച ആപ്പിൾ കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം… ഒന്ന് ഫ്ലേവനോയ്ഡുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഗ്രീൻ ആപ്പിൾ പതിവായി കഴിക്കുന്നത് ആസ്ത്മയുടെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഫ്ലേവനോയ്ഡുകൾ ആസ്ത്മയുടെ അപകടസാധ്യത കുറയ്ക്കുന്നതായി ഗവേഷകർ അവകാശപ്പെടുന്നു. ഗ്രീൻ ആപ്പിൾ ശ്വാസകോശ അർബുദ സാധ്യത 21 ശതമാനം കുറയ്ക്കുന്നതായി പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. രണ്ട് ഗ്രീൻ ആപ്പിളിൽ രക്തം കട്ടപിടിക്കുന്നത് തടയാൻ കഴിയുന്ന റൂട്ടിൻ എന്ന രാസ സംയുക്തം അടങ്ങിയിട്ടുണ്ട്. കാരണം, രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന എൻസൈമിനെ തടയാൻ റൂട്ടിന് കഴിയും. ദിവസവും ഒരു ​ഗ്രീൻ ആപ്പിൾ കഴിക്കുന്നത് ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. മൂന്ന് വയറു വീർക്കുന്നത് തടയാനും വയറ്റിൽ…

    Read More »
  • പൊണ്ണത്തടി കുറയ്ക്കാം, അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍…

    ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വർദ്ധിക്കുന്ന അവസ്ഥയെയാണ്‌ പൊണ്ണത്തടി എന്ന് പറയുന്നത്. ബോഡി മാസ് ഇൻഡക്സ് (BMI) എന്ന അളവുപയോഗിച്ചാണ്‌ ഒരു വ്യക്തി പൊണ്ണത്തടിയനാണോ എന്ന് തീരുമാനിക്കുന്നത്. ഹൃദ്രോഗങ്ങൾ, ടൈപ് 2 പ്രമേഹം, ഉറങ്ങുമ്പോൾ ശ്വാസതടസ്സം, ചില അർബുദങ്ങൾ, ഓസ്റ്റിയോആർത്രൈറ്റിസ് എന്നിവ വരാനുള്ള സാധ്യത പൊണ്ണത്തടി മൂലം വർദ്ധിക്കുന്നു. ശരിയായ ജീവിതശൈലി പാലിക്കുകയും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്താൽ പൊണ്ണത്തടി തടയാവുന്നതാണ്. ജീവിതശെെലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ അമിതവണ്ണത്തെ മറികടക്കാൻ കഴിയും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്, പഞ്ചസാര, വറുത്ത ഭക്ഷണസാധനങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കണം. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിന് പച്ച ഇലക്കറികൾ കൂടുതൽ ഉപയോഗിക്കണം. ഒരു ദിവസം കുറഞ്ഞത് 45 മിനിറ്റെങ്കിലും വ്യായാമത്തിനായി നീക്കിവയ്ക്കണം. വ്യായാമം പേശികളെ വർദ്ധിപ്പിക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിൽ നല്ല സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ കാർഡിയോ വ്യായാമങ്ങൾ നല്ലതാണ്‌. പുകവലിയും മദ്യപാനവും ശരീരത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. മദ്യം കരളിനെ നേരിട്ട്…

    Read More »
Back to top button
error: