Health
-
അന്ധര്‍ക്കു പ്രതീക്ഷയേകി ഗവേഷകര്‍; പന്നിയുടെ കോശങ്ങള്‍ ഉപയോഗിച്ച് നേത്രചികിത്സ വിജയത്തിലേക്ക്
ലണ്ടന്‍: അന്ധര്‍ക്കു പ്രതീക്ഷയേകുന്ന പരീക്ഷണവുമായി വിജയത്തിലേക്കടുത്ത് ലിന്‍കോപിങ് സര്‍വകലാശാലയിലെ ഗവേഷകര്‍. പന്നിയുടെ ത്വക്കില്‍നിന്നു വേര്‍തിരിച്ച ഘടകങ്ങളുപയോഗിച്ചുള്ള നേത്രചികിത്സ വിജയത്തിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിന്‍കോപിങ് സര്‍വകലാശാലയിലെ ഗവേഷകര്‍ പുതിയതായി വികസിപ്പിച്ചെടുത്ത കോര്‍ണിയ ഇംപ്ലാന്റ് ഉപയോഗിച്ച് ഭാഗികമായി കാഴ്ച ശക്തി നഷ്ടപ്പെട്ട 20 പേരിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇത് വിജയമായിരുന്നു. ഇതോടെയാണ് പ്രതീക്ഷകള്‍ക്ക് പ്രകാശമേറിയിരിക്കുന്നത്. കോര്‍ണിയയുടെ തകരാര്‍ മൂലം ലോകത്ത് 1.27 കോടി പേര്‍ക്കാണു കാഴ്ച നഷ്ടമായിട്ടുള്ളത്. ഇവരില്‍ 1.42 ശതമാനംപേര്‍ക്കു മാത്രമാണു നേത്രപടലം ലഭിക്കുന്നത്. പുതിയ സാങ്കേതികവിദ്യ ഈ പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു. പന്നിയുടെ ത്വക്കില്‍നിന്നു വേര്‍തിരിച്ച ഘടകങ്ങളുപയോഗിച്ചുള്ള കോര്‍ണിയ ഇംപ്ലാന്റ് രണ്ടു വര്‍ഷം വരെ സൂക്ഷിക്കാനാകുമെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ പ്രഫ. നീല്‍ ലഗേലി അറിയിച്ചു.
Read More » -
കുഞ്ഞുങ്ങളുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് ഒന്നര വയസ്സുകാരൻ മരിച്ച വാർത്ത നമ്മൽ അറിഞ്ഞതാണ്. കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ഒരുപാട് കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. മികച്ർ, നിലക്കടല, പോപ്പ് കോൺ പോലുള്ള ഭക്ഷണങ്ങൾ കുട്ടികൾക്ക് എപ്പോഴും പൊടിച്ച് തന്നെ നൽകുക. അല്ലാത്തപക്ഷം ചില സാഹചര്യങ്ങളിൽ ഇവ ശ്വാസനാളത്തിലേക്ക് എത്താൻ സാധ്യതയുണ്ട്. ശ്വാസംമുട്ടൽ, ശബ്ദം പുറത്തുവരാതിരിക്കൽ, ശരീരത്തിൽ നീലനിറം, പേടിച്ച മുഖഭാവം, തൊണ്ടയിൽ മുറുകെ പിടിക്കൽ എന്നിവ എന്തെങ്കിലും വിഴുങ്ങിയതിന്റെ ലക്ഷണമാവാം. അഞ്ച് വയസിന് താഴേയുള്ള കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുക. കൈയിൽ കിട്ടുന്ന ചെറിയ സംഗതികളെന്തും വിഴുങ്ങാൻ ശ്രമിക്കുകയോ വായിലിട്ടുനോക്കുകയോ ചെയ്യുന്ന പ്രായമാണിത്. ശ്വാസനാളം ചെറുതായതിനാൽ അപകടസാധ്യത കൂടുതലും. ശ്വാസനാളം ഭാഗകമായോ പൂർണമായോ അടയാനിടയുണ്ട്. പൂർണമായി അടഞ്ഞാൽ ജീവന് തന്നെ ആപത്താണ്. രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അഞ്ച് വയസിന് താഴേയുള്ള കുട്ടികൾക്ക് ചെറിയ കളിപ്പാട്ടങ്ങളോ അല്ലെങ്കിൽ വായിലിടുന്ന കളിപ്പാട്ടങ്ങളോ കൊടുക്കാതിരിക്കുക. കുട്ടികൾ ചെറിയ കളിപ്പാട്ടങ്ങൾ വച്ച് കളിക്കുന്നുണ്ടെങ്കിൽ നമ്മളും കൂടെയിരിക്കാൻ ശ്രമിക്കുക.ആഹാരം കൊടുക്കുന്ന സമയത്ത്…
Read More » -
മുടി തഴച്ചുവളരാന്‍ സഹായിക്കും; മണ്‍സൂണില്‍ ഉപയോഗിക്കാന്‍ പറ്റിയ ആയുര്‍വേദിക് ഹെയര്‍ മാസ്‌കുകള്‍
ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്നും ഉയര്‍ന്ന താപനിലയില്‍ നിന്നും ആശ്വാസമാണ് മണ്‍സൂണ്‍ സീസണ്‍. എന്നിരുന്നാലും അത് കൊണ്ടുവരുന്ന ഈര്‍പ്പം നമ്മുടെ മുടിയിലും തലയോട്ടിയിലും പ്രശ്‌നമുണ്ടാക്കുന്നു. മുടികൊഴിച്ചില്‍, താരന്‍ എന്നിവയെല്ലാം മഴക്കാലത്ത് വര്‍ധിക്കും. ഇതിനെതിരോ പോരാടാന്‍ നിങ്ങളെ ആയുര്‍വേദം സഹായിക്കും. അതിനായി വേണ്ട എല്ലാ ചേരുവകളും നിങ്ങളുടെ അടുക്കളയില്‍ തന്നെ എളുപ്പത്തില്‍ ലഭ്യമായവയാണ്. മഴക്കാലത്ത് നിങ്ങളുടെ മുടിക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ചില മികച്ച ആയുര്‍വേദ ഹെയര്‍ മാസ്‌കുകള്‍ ഇതാ. നിങ്ങളുടെ എല്ലാ മുടി പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലി പരിഹാരമാണിത്. ഷിക്കാകായ്, ഉലുവ, നെല്ലിക്ക ഒരു നാരങ്ങയുടെ നീര്, 1 ടേബിള്‍സ്പൂണ്‍ ഷിക്കാക്കായ് പൊടി, 2 ടേബിള്‍സ്പൂണ്‍ നെല്ലിക്ക പൊടി, 1 ടേബിള്‍ സ്പൂണ്‍ ഉലുവ പൊടി, തൈര് എന്നിവയാണ് നിങ്ങള്‍ക്ക് വേണ്ടത്. ആദ്യം നിങ്ങള്‍ ചെറുചൂടുള്ള വെള്ളത്തില്‍ നെല്ലിക്കയും ശിക്കാക്കായ് പൊടിയും ഒരുമിച്ച് കുതിര്‍ത്ത് രാത്രി മുഴുവന്‍ വയ്ക്കണം. അടുത്ത ദിവസം രാവിലെ ഈ പേസ്റ്റില്‍ തൈര് ചേര്‍ത്ത് ഒരു മണിക്കൂര്‍ നേരം വയ്ക്കുക. ഒരു…
Read More » -
ഐസ്‌ക്രീം എന്ന് കേള്‍ക്കുമ്പോള്‍ മുഖത്ത് ഒരു സന്തോഷമുണ്ടാകും എന്നാല്‍ അമിതമായാലോ അമിതവണ്ണവും ഓര്‍മ്മക്കുറവും
എല്ലാവര്‍ക്കും ഐസ്‌ക്രീം എന്ന് കേള്‍ക്കുമ്പോള്‍ മുഖത്ത് ഒരു സന്തോഷമുണ്ടാകും. കാരണം, മിക്ക ആളുകളും ഐസ്‌ക്രീം ഇഷ്ടപ്പെടുന്നു. ആഘോഷവേളകളില്‍ ഒരു കൂട്ടാണ് ഐസ്‌ക്രീം. ഇത് നമ്മുടെ മനസ്സിന് ആശ്വാസം നല്‍കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യുന്നു. ഒരു സുഖപ്രദമായ ഭക്ഷണം പോലെയാണ് ഐസ്‌ക്രീം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അമിതമായി ഐസ്‌ക്രീം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ ദഹന ആരോഗ്യത്തെ തടസ്സപ്പെടുത്തുന്ന ധാരാളം കലോറികളും അഡിറ്റീവുകളും ഇതിലുണ്ട്. അമിതമായി ഐസ്‌ക്രീം കഴിക്കുമ്പോളോ രാത്രിയില്‍ ഐസ്‌ക്രീം കഴിക്കുമ്പോഴോ നിങ്ങളുടെ ശരീരത്തെ അത് പ്രതികൂലമായി ബാധിക്കുന്നു. ഐസ്‌ക്രീം അധികമായി കഴിച്ചാലുള്ള ചില ദോഷഫലങ്ങള്‍ ഇതാ. ഐസ് ക്രീം നല്ലതോ ചീത്തയോ അധികം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടില്ലാത്ത ഒന്നാണ് ഐസ്‌ക്രീം. അതില്‍ ധാരാളം കൊഴുപ്പുകളും പഞ്ചസാരകളും അഡിറ്റീവുകളും നിങ്ങളുടെ തടിയും ഭാരവും വര്‍ദ്ധിപ്പിക്കുന്ന മറ്റ് ചേരുവകളും അടങ്ങിയിരിക്കുന്നു. കുറച്ച് ദിവസത്തെ ഇടവേളയില്‍ ഐസ്‌ക്രീം കഴിക്കുന്നത് ദോഷകരമല്ല, കാരണം നിങ്ങള്‍ക്ക് നിങ്ങളുടെ കൊഴുപ്പും കലോറിയും നിയന്ത്രിക്കാന്‍ കഴിയും. എന്നാല്‍ ഐസ്‌ക്രീം…
Read More » -
മോണയിലെ കറുപ്പ് നിറം നിങ്ങളെ അലട്ടുന്നുണ്ടോ ? അവ നീക്കി പിങ്ക് കളര്‍ മോണ നേടാന്‍ ഈ വീട്ടുവൈദ്യങ്ങള്‍ ഫലപ്രദം
വായയുടെ ആരോഗ്യം എന്നത് വെളുത്ത പല്ലുകളും നല്ല നാവും മാത്രമല്ല, നിങ്ങളുടെ മോണയുടെ കാര്യവും ഇതിനൊപ്പം വരുന്നതാണ്. ചിലപ്പോള്‍, നിങ്ങളുടെ മോണകളിലെ മാറ്റം ചില വായ പ്രശ്നത്തെ സൂചിപ്പിക്കുന്നതായിരിക്കും. പിങ്ക് നിറത്തിലുള്ളതും കളങ്കമില്ലാത്തതുമായ മോണകള്‍ നിങ്ങളുടെ മോണകള്‍ ആരോഗ്യകരമാണെന്ന് കാണിക്കുന്നു. മോണയിലെ പാടുകള്‍, നിറം മാറ്റം അല്ലെങ്കില്‍ മോണ വേദന മുതലായവ ചിലപ്പോള്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ മൂലമാകാം. നിങ്ങളുടെ മോണയുടെ ആരോഗ്യം അപകടത്തിലാണെന്ന് സൂചിപ്പിക്കുന്ന അത്തരം ഒരു മെഡിക്കല്‍ പ്രശ്നമാണ് കറുത്ത മോണ. ഇതിന് പരിഹാരം നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട്. പല്ല് വെളുപ്പിക്കാന്‍ സഹായിക്കുന്ന നിരവധി പ്രതിവിധികള്‍ ഉള്ളതുപോലെ, കറുത്ത മോണ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കുന്ന നിരവധി പരിഹാരങ്ങളുണ്ട്. അതിനുള്ള ചില മികച്ച വീട്ടുവൈദ്യങ്ങള്‍ ഇതാ. ഗ്രീന്‍ ടീ നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതിനു പുറമേ, നിങ്ങളുടെ മോണയിലെ കറുപ്പ് അകറ്റാനും ഗ്രീന്‍ ടീ സഹായിക്കും. ഗ്രീന്‍ ടീയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ശക്തമായ ചികിത്സാ ഗുണങ്ങളും ഇതിനുണ്ട്. ഇതിലടങ്ങിയിരിക്കുന്ന പ്രകൃതിദത്ത…
Read More » -
നഖങ്ങളുടെയും പാദത്തിന്റെയും സൗന്ദര്യം നശിപ്പിക്കുന്ന കുഴിനഖത്തിന് പരിഹാരം
നഖങ്ങളേയും പാദത്തേയും വളരെയധികം പ്രതിസന്ധിയിലാക്കുന്നു ഒന്നാണ് കുഴി നഖം. നഖങ്ങളുടെ ആരോഗ്യം നശിക്കുന്നതിനും നഖത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനും കാരണം പലപ്പോഴും കുഴി നഖമാണ്. നഖങ്ങളെ ബാധിക്കുന്ന ഫംഗസിന്റെ ശാസ്ത്രീയനാമം ഒണൈക്കോമൈക്കോസിസ് എന്നാണ്. നഖത്തിലൂടെയോ പുറംതൊലിയിലൂടെയോ ആണ് നഖത്തിന് അടിയിലുളള വിരല്‍ഭാഗത്തെ ഫംഗസ് അല്ലെങ്കില്‍ ബാക്ടീരിയ ബാധിക്കുന്നത്. ഇതോടെ നഖത്തിന്റെ നിറം മാറുകയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്യും. അണുബാധയാണ് ഏറ്റവും പ്രശ്നം ഉണ്ടാക്കുന്നത്. അണുബാധ കകൂടുതലാവുമ്പോഴാണ് അത് നഖത്തിന്റെ നിറം വ്യത്യാസപ്പെടുന്നത്. നഖത്തിലുണ്ടാകുന്ന പൂപ്പല്‍ബാധയാണ് കുഴിനഖം യഥാസമയം ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്, അല്ലെങ്കില്‍ ഇത് കൂടുതല്‍ രൂക്ഷമാകും. മാത്രമല്ല അത് പിന്നീട് പഴുത്ത് വളരെ ഭീകരമായ അവസ്ഥയിലേക്ക് എത്തുന്നു. നഖത്തിലുണ്ടാകുന്ന പൂപ്പല്‍ബാധയ്ക്ക് നിരവധി ഔഷധങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ഇവയില്‍ പലതും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതായി വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തിന് കുറച്ചുകൂടി സുരക്ഷിതമായ മറ്റ് ചികിത്സകള്‍ തേടുന്നതാണ് ഉത്തമം. നാടന് ചികിത്സകളാണ് എന്തുകൊണ്ടും കുഴിനഖത്തിന് ഏറ്റവും ഉത്തമമായിട്ടുള്ളത്. നഖത്തിലെ…
Read More » -
മുട്ട് തേയ്മാനം തടയാം, ഇവ കഴിക്കൂ…
സാധാരണയായി പ്രായമായവരിലാണ് മുട്ടുവേദന ഉണ്ടാകുന്നതെങ്കിലും, പാരമ്പര്യം, മുട്ടിലുണ്ടാകുന്ന പല ഡീഫോള്‍ട്ടുകള്‍, എന്നി കാരണങ്ങളാല്‍ ചെറുപ്പക്കാരിലും ഇത് കാണാറുണ്ട്. മുട്ടുവേദനയുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. മുട്ടുകളിലെ തേയ്മാനം, നീര്‍വീക്കം എന്നിവയൊക്കെയാണ് വേദനയുടെ കാരണങ്ങള്‍. എല്ലുകള്‍ക്ക് ബലമില്ലാത്തതിനാല്‍ മുട്ടിനുവേദന, സന്ധിവേദന, വീക്കം, വേദന ഇവയെല്ലാം ഉണ്ടാകാം. പോഷകങ്ങളാല്‍ സമ്പന്നമായ ചില ഭക്ഷണങ്ങള്‍ കഴിച്ച് തന്നെ മുട്ട് തേയ്മാനം ഒരു പരിധി വരെ കുറയ്ക്കാനാകും. മഗ്‌നീഷ്യം, പൊട്ടാസ്യം ഇവ ധാരാളം അടങ്ങിയ വാഴപ്പഴം ബോണ്‍ഡെന്‍സിറ്റി കൂട്ടുന്നു. മലബന്ധം അകറ്റുന്നു. സന്ധിവാതത്തിന്റെ ലക്ഷണങ്ങള്‍ അകറ്റാന്‍ മഗ്‌നീഷ്യത്തിനു കഴിവുണ്ട്. ബെറിപ്പഴത്തിലടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ഇവ കോശങ്ങളെയും അവയവങ്ങളെയും നശിപ്പിക്കുന്നു. മത്സ്യത്തിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ്, സന്ധിവേദന കുറയ്ക്കുന്നു. അസ്ഥിക്ഷയം ബാധിച്ചവര്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും മത്സ്യം കഴിക്കണം. ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാനും ഗ്രീന്‍ ടീ സഹായകമാണ്. ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഗ്രീന്‍ ടീ, കാര്‍ട്ടിലേജിന്റെ നാശം തടയുന്നു.…
Read More » -
കണ്ണിന് ചുറ്റുമുള്ള കറുപ്പുനിറം നിങ്ങളുടെ സൗന്ദര്യത്തെ സാരമായി ബാധിക്കുന്നുണ്ടോ ? ആ കറുപ്പകറ്റാന്‍ എന്ത് ചെയ്യണം ?
കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നത് വളരെ പ്രധാനമാണ്. എന്നാല്‍ നിരവധി കാരണങ്ങള്‍കൊണ്ട് കണ്ണിന് ചുറ്റും കറുത്ത പാട് ഉണ്ടാകുന്നു. മാനസിക സമ്മര്‍ദം, ഉറക്കമില്ലായ്മ, അലര്‍ജി എന്നീ കാരണങ്ങള്‍ കൊണ്ടാണ് പ്രധാനമായും കറുത്ത പാട് വരുന്നത്. ഈ പ്രശ്‌നത്തിനുള്ള ഏറ്റവും മികച്ച പരിഹാരമാണ് പുതിനയില. ദഹനസംബന്ധമായ രോഗങ്ങള്‍ക്കും പനി, ചുമ, തലവേദന എന്നിവ അകറ്റാനും പുതിനയില ഗുണം ചെയ്യും. കൂടാതെ മുഖക്കുരു, വരണ്ട ചര്‍മം എന്നിവയ്ക്കും പുതിനയില വളരെ ഫലപ്രദമാണ്. പുതിനയില പ്രയോഗം പുതിനയിലയുടെ നീര് കണ്ണിന് ചുറ്റും തേയ്ച്ച് പിടിപ്പിച്ച് 15 മിനിട്ടിന് ശേഷം ചെറുചൂട് വെള്ളത്തില്‍ കഴുകി കളയാം. നാരങ്ങാനീരില്‍ പുതിനയിലയുടെ നീര് ചേര്‍ത്ത് മുഖത്തിടാം. പത്ത് മിനിട്ട് കഴിഞ്ഞ് കഴുകി കളയാം. മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ ഇത് ഉത്തമമാണ്. പുതിനയിലയുടെ നീര്, മഞ്ഞള്‍ പൊടി, ചെറുപയര്‍ പൊടി എന്നിവ മിക്‌സ് ചെയ്ത് കണ്ണിന് താഴെ ഇടുന്നത് നല്ലതാണ്. ശേഷം ചെറുചൂട് വെള്ളത്തിലോ, തണുത്ത വെള്ളത്തിലോ മുഖം കഴുകാം. മുട്ടയുടെ…
Read More » -
കോഴികളിലെ മഴക്കാല രോഗങ്ങളും അവയുടെ പ്രതിവിധികളും
മഴക്കാലത്ത് കോഴികളില്‍ ധാരാളം രോഗങ്ങള്‍ കണ്ടുവരാറുണ്ട്. ഈര്‍പ്പം അധികമുള്ള അന്തരീക്ഷം കോഴികള്‍ക്ക് ഒട്ടും ഗുണകരമല്ല. മഴക്കാലത്ത് കോഴികളില്‍ കൂടുതലായി കണ്ടുവരുന്ന രോഗങ്ങളാണ് രക്താതിസാരവും ബംബിള്‍ ഫൂട്ട് രോഗവും. മഴക്കാലത്ത് ലിറ്റര്‍ നനയുമ്പോഴാണ് കൂടുതലായും രക്താതിസാരം കോഴികളില്‍ വരുന്നത്. കോഴിക്കൂട്ടിലോ പരിസരത്തോ ഉള്ള ആണി, മുള്ള് തുടങ്ങി കൂര്‍ത്ത വസ്തുക്കള്‍ കോഴിയുടെ പാദത്തില്‍ തുളച്ചു കയറുകയും പിന്നീട് രോഗാണുക്കള്‍ കോഴികളില്‍ പ്രവേശിക്കുകയും ചെയ്യുന്നതോടൊപ്പം ഉണ്ടാകുന്ന രോഗ സാധ്യതയാണ് ബംബിള്‍ ഫൂട്ട് രോഗം. രക്താതിസാരം കാണുന്ന കോഴികളുടെ കാഷ്ഠം പരിശോധിച്ചാണ് രോഗം നിര്‍ണയിക്കേണ്ടത്. ഇവയ്ക്ക് രക്തം കലര്‍ന്ന കോഴിക്കാഷ്ഠം ഉണ്ടാകുന്നു. ഇത്തരത്തില്‍ രക്തം കലര്‍ന്ന കോഴിക്കാഷ്ഠം കാണപ്പെടുന്ന കോഴികള്‍ക്ക് 99 ശതമാനവും കോക്‌സീഡിയോസിസ് അഥവാ രക്താതിസാരം ആയിരിക്കും. ഈ രോഗം വന്ന കോഴികള്‍ എപ്പോഴും തളര്‍ന്നു തൂങ്ങി നില്‍ക്കുകയും തീറ്റ എടുക്കാതിരിക്കുകയും ചെയ്യും. തീറ്റയില്‍ പൊട്ടാസ്യം, സോഡിയം തുടങ്ങി ഘടകങ്ങളുടെ അപര്യാപ്തതയും വായുസഞ്ചാരം കൂട്ടില്‍ ലഭ്യമല്ലാത്തതും രോഗകാരണങ്ങളായി വരാറുണ്ട്. അതുകൊണ്ടുതന്നെ രക്താതിസാരം ഇല്ലാതാക്കുവാന്‍ ഇത്തരം…
Read More » -
ഡയറ്റിലൂടെ എങ്ങനെ കൊളസ്‌ട്രോള്‍ കുറയ്ക്കാം ?
മനുഷ്യ ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് പരിമിതമായ തോതില്‍ ആവശ്യമുള്ള വസ്തുവാണ് കൊളസ്ട്രോള്‍. എന്നാല്‍ ഇത് അധികമാകുമ്പോൾ രക്തധമനികളുടെ ഭിത്തികളില്‍ ഒട്ടിപിടിച്ചും ബ്ലോക്ക് ഉണ്ടാക്കിയും പല വിധ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഹൃദ്രോഗം, പക്ഷാഘാതം എന്നിങ്ങനെ പലതരം രോഗസങ്കീര്‍ണതകളാണ് ഉയര്‍ന്ന കൊളസ്ട്രോള്‍ ശരീരത്തിലുണ്ടാക്കുന്നത്. കൊളസ്ട്രോള്‍ തോത് 240ല്‍ ഉള്ള ഒരാള്‍ക്ക് 200ല്‍ ഉള്ള ഒരാളെ അപേക്ഷിച്ച് ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് സ്പാനിഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ പറയുന്നു. ഉയര്‍ന്ന കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കുന്ന ആരോഗ്യപ്രദമായ ഭക്ഷണക്രമമാണ് ഡാഷ് ഡയറ്റെന്ന് യുഎസ് നാഷനല്‍ ലൈബ്രറി ഓഫ് മെഡിസിനിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഡയറ്ററി അപ്രോച്ചസ് ടു സ്റ്റോപ്പ് ഹൈപ്പര്‍ടെന്‍ഷന്‍ എന്നതിന്‍റെ ചുരുക്കെഴുത്താണ് ഡാഷ്. രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനുള്ള ഈ ഭക്ഷണക്രമ സമീപനങ്ങള്‍ കൊളസ്ട്രോള്‍ തോതും കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ ഭക്ഷണങ്ങളാണ് ഡാഷ് ഡയറ്റിന്‍റെ പ്രത്യേകത. സോഡിയം, സാച്ചുറേറ്റഡ് കൊഴുപ്പ്, അമിതമായ പഞ്ചസാര എന്നിവ ഈ ഭക്ഷണക്രമത്തില്‍ പരിമിതപ്പെടുത്തുന്നു. പച്ചക്കറികളും പഴങ്ങളും ഹോള്‍…
Read More »