ചുണ്ട് വരണ്ട് പൊട്ടുന്നത് എല്ലാവരിലും സർവ്വ സാധാരണമാണ്. എല്ലാ കാലാവസ്ഥയിലും ഇത് ഉണ്ടാകാറുണ്ട്. അതികഠിനമായ തണുപ്പ് ഏൽക്കുന്നത് കൊണ്ടും ശക്തിയായ സൂര്യപ്രകാശം ഏൽക്കുന്നത് കൊണ്ടും പലർക്കും ചുണ്ട് വരണ്ട് പൊട്ടാറുണ്ട്. ചില പ്രകൃതിദത്ത വഴികളിലൂടെ ഇതിന് പരിഹാരം കാണാം.
- വെളിച്ചെണ്ണ
ചുണ്ടുകളിൽ വെളിച്ചെണ്ണ പുരട്ടുന്നത് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയുന്നു. വെളിച്ചെണ്ണ തേയ്ക്കാനായി പഞ്ഞിയോ വളരെ മൃദുവായ കോട്ടൺ തുണിയോ ഉപയോഗിക്കുക.
- കറ്റാർവാഴ
സൂര്യാഘാതം മൂലമുള്ള പൊള്ളലുകൾക്ക് പോലും കറ്റാർവാഴ (Aloe Vera) പരിഹാരമായി ഉപയോഗിക്കാറുണ്ട്. വരണ്ട ചുണ്ടുകൾക്ക് നിങ്ങൾക്ക് കടയിൽ നിന്ന് വാങ്ങുന്ന അലോവേറ ജെല്ലോ അല്ലെങ്കിൽ ചെടിയിൽ നിന്നെടുത്ത കറ്റാർവാഴയോ ഉപയോഗിക്കാം.
- തേൻ
ചർമ്മ സംരക്ഷണത്തിനു തേൻ ഉപയോഗിക്കാറുണ്ട്. തേൻ ഉപയോഗിക്കുന്നത് ചുണ്ടിൽ ഈർപ്പം നിലനിർത്തുന്നതിനോടൊപ്പം അണുബാധ ഉണ്ടാകാതിരിക്കാനും സഹായിക്കും.
- പെട്രോളിയം ജെല്ലി
വരണ്ട് പൊട്ടിയ ചുണ്ടുകൾക്ക് പെട്രോളിയം ജെല്ലി മികച്ചൊരു പരിഹാരമാണ്. മാത്രമല്ല ചുണ്ടുകളിൽ ഈർപ്പം നിലനിർത്താനും പെട്രോളിയം ജെല്ലി സഹായിക്കും.
- നെയ്യ്
ദിവസവും ഒരു നേരം ചുണ്ടിൽ നെയ്യ് പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും. മാത്രമല്ല ചുണ്ടിന് നിറം ഉണ്ടാകാനും ഫലപ്രദമാണ്