
നമ്മൾ ഭക്ഷണത്തിന്റെ ഭാഗമായി ദിവസേന ഉപയോഗിക്കുന്ന ഒന്നാണ് ഉപ്പ്. എന്നാല്‍ അതൊരു ഇരുതല വാളാണ്. കൂടിയാല്‍ വളരെ അപകടകാരി. ആയുസിന്റെ ദൈര്‍ഘ്യം വരെ അത് കുറയ്ക്കുമെന്നാണ് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. 9 വര്‍ഷം ചെലവഴിച്ചു നടത്തിയ പഠനമാണിത്.
പ്രധാനമായും സോഡിയം തന്നെയാണ് ഇതിന് കാരണം. ബിപി അഥവാ രക്തസമ്മര്‍ദ്ദം പിടിപെടുന്നതിനാണ് അധികവും സോഡിയം കാരണമാകുന്നത്. ഇതിന് പുറമെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും വർദ്ധിക്കുന്നു. ഒപ്പം പക്ഷാഘാത സാധ്യതയും കൂടുന്നു.

പതിവായി ഉപ്പ് ഗണ്യമായി ഉപയോഗിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് അകാലമരണത്തിന് 28 ശതമാനം അധിക സാധ്യതയാണുള്ളത്. ഇതിന് പുറമെ പ്രായം, ലിംഗവ്യത്യാസം, കാലാവസ്ഥ, മറ്റ് അസുഖങ്ങള്‍, മദ്യപാനം- പുകവലി പോലുള്ള ശീലങ്ങള്‍ എന്നിവയും ഇതിനെ സ്വാധീനിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി.
മധുരം മാത്രമല്ല, ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ശര്‍ക്കര എന്ന് അറിയാമോ? അതാണ് പഞ്ചസാരയേക്കാള്‍ നല്ലത് ശര്‍ക്കര ആണെന്ന് പറയുന്നത്.
ദിവസവും ഭക്ഷണത്തില്‍ ശര്‍ക്കര ചേര്‍ക്കുന്നത് ശരീരഭാരം കുറയ്ക്കാനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. വയറ്റിലെ അസ്വസ്ഥത, അസിഡിറ്റി, മലബന്ധം, ദഹനക്കേട് തുടങ്ങിയ വയറ്റിലെ അസ്വസ്ഥതകളെ മറികടക്കാം
ശരീരത്തില്‍ ആവശ്യമില്ലാത്ത ജലം അടിഞ്ഞുകൂടുന്നത് പൊണ്ണത്തടിക്ക് കാരണമാകുന്നു. ഇത് പരിഹരിക്കാന്‍ ശര്‍ക്കര കഴിച്ചാല്‍ മതി. ഇതിലെ പൊട്ടാസ്യം പോഷക ഇലക്ട്രോലൈറ്റുകളെ സന്തുലിതമായി നിലനിര്‍ത്താന്‍ ശര്‍ക്കര സഹായിക്കുന്നു.
ഇരുമ്പിന്റെ അംശം അടങ്ങിയ ഭക്ഷണമായതിനാല്‍ രക്തചംക്രമണത്തിനും പ്രതിരോധശേഷിക്കും ശര്‍ക്കര ഉത്തമമാണ്
സ്ത്രീകള്‍ ദിവസവും ശര്‍ക്കര കഴിക്കുന്നത് ഗര്‍ഭാശയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ആര്‍ത്തവ വേദന, ശാരീരിക ക്ഷീണം, മലബന്ധം എന്നിവയ്ക്ക് ഒരു കഷ്ണം ശര്‍ക്കര മതി.