Food
-
ദഹനപ്രശ്നങ്ങൾ അകറ്റാൻ പുതിന കൊണ്ടുള്ള ചായ
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പുതിന. പുതിനയിലയിൽ ധാരാളമായി ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഇവ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. പുതിനയില ദഹന പ്രശ്നമുള്ളവർക്ക് മികച്ചതാണ്. കാരണം ഇവ ദഹന പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കും. ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇവ ശ്വസനപ്രക്രിയയിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ ഒഴിവാക്കാനും സാഹിയിക്കുമെന്ന് വിദഗ്ധർ പറയുന്നു. ചർമ്മത്തിൻറെ ആരോഗ്യത്തിനും ഇവ മികച്ചതാണ്. ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള പുതിന മുഖക്കുരുവിനെ തടയാനുള്ള കഴിവുണ്ടെന്നും പോഷകാഹാര വിദഗ്ധൻ മുൻമുൻ ഗനേരിവാൾ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തിനായി പുതിന കൊണ്ടുള്ള ചായ ശീലമാക്കുന്നത് നല്ലതാണെന്നും ഗനേരിവാൾ പറഞ്ഞു. പുതിന ചായ (MINT TEA) തയ്യാറാക്കുന്നത് എങ്ങനെയെന്നറിയാം… വേണ്ട ചേരുവകൾ… തേലിയ പൊടി 1 ടീസ്പൂൺ പുതിനയില …
Read More » -
പ്രമേഹമുള്ളവർക്ക് മാമ്പഴം കഴിക്കാമോ?
മാമ്പഴത്തിന്റെ സീസൺ ആണല്ലോ ഇപ്പോൾ. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് മാമ്പഴം. വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക അടങ്ങിയ പഴങ്ങളിലൊന്നാണ് മാമ്പഴമെന്ന് വിദഗ്ധർ പറയുന്നു. പ്രമേഹമുള്ളവർക്ക് മാമ്പഴം കഴിക്കാമോ? പഞ്ചസാരയിൽ നിന്ന് ലഭിക്കുന്ന മാമ്പഴത്തിലെ കലോറികൾ പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുമെന്നത് നിഷേധിക്കാനാവില്ല. കൂടാതെ, മാമ്പഴത്തിൽ കാണപ്പെടുന്ന അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളും അടങ്ങിയിരിക്കുന്നു. ഇത് പോഷക മൂല്യങ്ങളെക്കുറിച്ച് മാത്രമല്ല, പ്രമേഹമുള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യം മാമ്പഴത്തിൽ നാരുകളും വിവിധ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട് എന്നതാണ്. നാരുകൾ മൊത്തത്തിലുള്ള രക്തത്തിലെ പഞ്ചസാരയുടെ ആഘാതം കുറയ്ക്കുകയും നിങ്ങളുടെ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കി. ഫൈബർ രക്തപ്രവാഹത്തിൽ പഞ്ചസാര ആഗിരണം ചെയ്യുന്നതിന്റെ വേഗത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. മാമ്പഴം വഹിക്കുന്ന ആന്റിഓക്‌സിഡന്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട സമ്മർദ്ദം കുറയ്ക്കുമെന്ന് നാഷണൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷൻ റിപ്പോർട്ട് ചെയ്യുന്നു. പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട ഏറ്റവും…
Read More » -
കുട്ടികള്‍ക്കായി സ്‌പെഷ്യല്‍ ചീസ് ബ്രഡ് ഓംലെറ്റ്; റെസിപ്പി
ബ്രഡും മുട്ടയും മിക്ക വീടുകളിലും ഉണ്ടാകും. ഇവ കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് ബ്രഡ് ഓംലെറ്റ്. ഇതിന്റെ കൂടെ അൽപം ചീസ് കൂടി ചേർത്ത് വ്യത്യസ്തമായി ചീസ് ബ്രഡ് ഓംലെറ്റ് തയ്യാറാക്കിയാലോ. കുട്ടികൾക്ക് വെെകുന്നേരങ്ങളിൽ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ മികച്ചൊരു ഭക്ഷണം കൂടിയാണിത്. രുചികരമായ ചീസ് ബ്രഡ് ഓംലെറ്റ് (cheese bread omelette) തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കിയാലോ… വേണ്ട ചേരുവകൾ മുട്ട 3 എണ്ണം ചീസ് 3 പീസ് ബ്രഡ് …
Read More » -
തിരുവനന്തപുരത്തും ഭക്ഷ്യവിഷബാധ
തിരുവനന്തപുരത്തും ഭക്ഷ്യവിഷബാധ. മത്സ്യം കറിവച്ച് കഴിച്ച ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കല്ലറ പഴയചന്തയില്നിന്നും മത്സ്യം വാങ്ങിയ ബിജുവിനും കുടുംബത്തിനുമാണ് ഭക്ഷ്യവിഷബാധയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മീന്‍കറി കഴിച്ചിരുന്നു. ഇത് കഴിച്ച ശേഷം ബിജുവിന്റെ മകള്‍ക്കാണ് ആദ്യം വയറുവേദന അനുഭവപ്പെട്ടത്. രാത്രിയോടെ ബിജുവിന്റെ ഭാര്യക്കും വയറുവേദന അനുഭവപ്പെട്ടു. ഇന്ന് ഉച്ചയോടെ ബിജുവിനും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. രാത്രിയോടെ രണ്ടാമത്തെ മകള്‍ക്കും വയറുവേദന അനുഭവപ്പെട്ടു. ഇതോടെ നാല് പേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അതിനിടെ ബിജു മീന്‍ വാങ്ങിയ അതേ കടയില്‍ നിന്ന് ഇന്ന് മീന്‍ വാങ്ങിയ മറ്റൊരാള്‍ക്ക് മീനില്‍നിന്ന് പുഴുവിനെ ലഭിച്ചു. തുടര്‍ന്ന് വെഞ്ഞാറംമൂട് പോലീസും കല്ലറ വില്ലേജ് ഓഫീസറും സ്ഥലത്തെത്തി മീനിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.
Read More » -
ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യം
കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്റെ ഭക്ഷ്യ സുരക്ഷാ പരിശോധനാ ഫലം പുറത്ത് വന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടേയും പെപ്പര്‍ പൗഡറിന്റേയും പരിശോധനാഫലമാണ് പുറത്ത് വന്നത്. ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തുകയുണ്ടായി. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ഈ സാമ്പിളുകള്‍ ‘അണ്‍സേഫ്’ ആയി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ മേല്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 349 പരിശോധനകള്‍ നടത്തി. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 32 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 119 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 22 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 32 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 6 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ…
Read More » -
ഇനി ഭക്ഷണം പറന്നെത്തും
ഫുഡ് ഡെലിവെറിയ്‌ക്കായി ഡ്രോണുകൾ ഉപയോഗിക്കാൻ ഒരുങ്ങി ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി. ഗരുഡ എയ്‌റോസ്‌പേസുമായി ഒന്നിച്ചു പ്രവർത്തിക്കുമെന്നാണ് സ്വിഗ്ഗി പ്രഖ്യാപിച്ചിരിക്കുന്നത്.പുതിയ സാധ്യതകളുടെ തുടക്കം എന്നാണ് ഇതിനെ കമ്പനി സ്ഥാപകനും സിഇഒയുമായ അഗ്നിശ്വർ ജയപ്രകാശ് ഇതിനെ വിശേഷിപ്പിച്ചത്. ഡ്രോൺ കമ്പനിക്ക് നിലവിൽ ഗുഡ്ഗാവിലും ചെന്നൈയിലും നിർമാണ സൗകര്യങ്ങളുണ്ട്. കമ്പനിയുടെ ഗ്രോസറി ഡെലിവറി സേവനമായ ഇൻസ്‌റ്റാമാർട്ടിനായാണ് ഡ്രോണുകളുടെ ഉപയോഗം പരീക്ഷിക്കുവാൻ ഒരുങ്ങുന്നത്. വളരെ പെട്ടെന്ന് അവശ്യ സാധനങ്ങൾ ആളുകളിലേക്ക് എത്തിക്കാനുള്ള മത്സരത്തിലാണ് മിക്ക കമ്പനികളും . ആ മത്സരത്തിൽ മുന്നിൽ എത്താനാണ് സ്വിഗ്ഗിയുടെ ശ്രമം.അതിന്റെ സാധ്യതകൾ എത്രത്തോളം ഉണ്ടെന്ന് വിലയിരുത്തുകയാണ് കമ്പനി. പ്രധാന നഗരങ്ങളിൽ ഡെലിവറി ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായഗതാഗത കുരുക്ക് പരിഹരിക്കാൻ ഡ്രോൺ ഡെലിവറി സംവിധാനം സഹായകമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. പുതിയ പദ്ധതി വിലയിരുത്തുന്നതിനായി ഡൽഹി എൻസിആറിലും ബെംഗളൂരുവിലും പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ ഡ്രോണുകൾ ഉപയോഗിച്ച് ട്രയൽ റൺ തുടങ്ങി. ഡ്രോൺ ഡെലിവറി സംവിധാനം വഴി ഏതു സമയത്തും…
Read More » -
മള്‍ബറി ഒരു ചെറിയ പഴമാണ്… പക്ഷേ അല്ല….
മള്‍ബറി എന്ന പഴത്തെ കുറിച്ച് അധികം പേര്‍ക്കും അറിയില്ല. ഈ കുഞ്ഞന്‍പഴത്തില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. പഴുത്തു തുടങ്ങുമ്പോള്‍ ചുവപ്പും നന്നായി പഴുക്കുമ്പോള്‍ കറുപ്പും നിറമാണ് മള്‍ബറിയ്ക്ക്. ഇതിലെ ജീവകങ്ങള്‍, ധാതുക്കള്‍, ഫ്‌ലേവനോയിഡുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ തുടങ്ങിയവയുടെ സാന്നിധ്യം വളരെ ഗുണം ചെയ്യും. ഫൈറ്റോ ന്യൂട്രിയന്റുകളായ ബീറ്റോ കരോട്ടിന്‍, ല്യൂട്ടിന്‍, സിസാന്തിന്‍ എന്നിവയും മള്‍ബറി പഴത്തിലുണ്ട്. കൊളസ്‌ട്രോള്‍ ഒട്ടും അടങ്ങിയിട്ടില്ലാത്ത പഴമാണിത്.മള്‍ബറി പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധ റുജുത ദിവേകര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. പതിവായി മിതമായ അളവില്‍ മള്‍ബറി പഴം കഴിക്കുന്നത് വയറിന് വളരെ നല്ലതാണ്. ഇത് ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു. മള്‍ബെറിയില്‍ അടങ്ങിയിട്ടുള്ള കരോട്ടിനും സിയാക്‌സാന്തിനും കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും റുജുത പറഞ്ഞു. പോഷകാഹാര വിദഗ്ധന്‍ പറയുന്നതനുസരിച്ച്, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച പഴമാണ് മള്‍ബറി. വിറ്റാമിന്‍ കെ, സി, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടമാണ് മള്‍ബറി. ദഹനത്തെ സഹായിക്കുകയും…
Read More » -
തക്കോലം വെറും തക്കോലമല്ല… തക്കോലത്തിന്റെ ഗുണങ്ങളറിയാം
ഇന്ത്യന്‍ വിഭവങ്ങളില്‍ ഒഴിച്ചുനിര്‍ത്താന്‍ സാധിക്കാത്ത ഘടകമാണ് സുഗന്ധവ്യജ്ഞനങ്ങള്‍. ഏലയ്ക്ക, കറുവപ്പട്ട, ഗ്രാമ്പൂ, കുരുമുളക് എന്നിങ്ങനെയുള്ള സുഗന്ധവ്യജ്ഞനങ്ങളെല്ലാം തന്നെ നാം നിത്യവും കറികളിലേക്കും മറ്റും ഉപയോഗിക്കുന്നവയാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ നമ്മള്‍ അധികം ഉപയോഗിക്കാത്തൊരു ചേരുവയാണ് തക്കോലം. തക്കോലം എന്ന പേര് കേട്ടാല്‍ പലര്‍ക്കും ഇതെന്താണെന്ന് മനസിലാകണമെന്ന് തന്നെയില്ല. ഒരുപക്ഷേ ചിത്രത്തിലൂടെയോ നേരിട്ടോ കണ്ടാല്‍ സംഗതിയെന്തെന്ന് എളുപ്പത്തില്‍ മനസിലാകുമായിരിക്കും. ബിരിയാണി, നെയ്ച്ചോറ്, ഇറച്ചി വിഭവങ്ങള്‍ തുടങ്ങിയവയിലാണ് പ്രധാനമായും നമ്മള്‍ തക്കോലം ചേര്‍ക്കാറ്. ഭക്ഷണത്തിന് സവിശേഷമായ ഗന്ധവും രുചിയും ചേര്‍ക്കാനാണ് തക്കോലം ഉപയോഗിക്കുന്നത്. എന്നാലിതിന് ഗന്ധവും രുചിയും മാത്രമല്ല, ചില ഗുണങ്ങളും നമുക്ക് പകര്‍ന്ന് നല്‍കാനാകുമെന്നതാണ് യാഥാര്‍ത്ഥ്യം. ഇതെക്കുറിച്ച് അധികപേര്‍ക്കും അറിയില്ലയെന്നത് മറ്റൊരു സത്യം. പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര വിവിധ ചേരുവകളുടെ ആരോഗ്യഗുണങ്ങള്‍ വിശദീകരിക്കുന്നതിനിടെ തക്കോലത്തെ കുറിച്ചും ചിലത് പങ്കുവച്ചിരുന്നു. ഇക്കാര്യങ്ങളാണ് ഇനി വിശദീകരിക്കുന്നത്. തക്കോലത്തിന് ശരീരത്തില്‍ നിന്ന് ‘ഫ്രീ റാഡിക്കലു’കളെ പുറന്തള്ളാനുള്ള കഴിവുണ്ടത്രേ. ഇത് ചര്‍മ്മത്തിന് വളരെയധികം ഗുണം നല്‍കും. തക്കോലം ശരീരത്തിന്…
Read More » -
തണ്ണിമത്തന്റെ കുരു ഇങ്ങനെ ഉപയോഗിക്കൂ.. പ്രമേഹത്തിന് ഉത്തമം!
തണ്ണിമത്തന്‍ പൊതുവേ വെള്ളത്തിന്റെ അംശം കൂടുതലുളള ഭക്ഷണ വസ്തുവാണ്. പൊതുവേ വേനലില്‍ ഏറെ ഉപയോഗിച്ചു വരുന്ന ഭക്ഷണ വസ്തുവാണിത്. ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണിത്. വിശപ്പും ദാഹവും ഒരുപോലെ ശമിപ്പിയ്ക്കുന്ന തണ്ണിമത്തന്‍ നാം സാധാരണ ഉള്ളിലെ മാംസളമായ ഭാഗം മാത്രമാണ് ഉപയോഗിയ്ക്കാറ്. എന്നാല്‍ ഇതിന്റെ കുരുവും തോടുമെല്ലാം ഒരു പോലെ ഗുണപ്രദമാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുളള ഒന്നാണ് തണ്ണിമത്തന്‍ കുരു.ഇതിന്റെ കുരു ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, സിങ്ക്, ചെമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷക ഗുണങ്ങളാൽ സമ്പന്നമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്ന രോഗികൾക്ക് തണ്ണിമത്തൻ വിത്തുകൾ നല്ലതാണെന്ന് പറയപ്പെടുന്നു. തണ്ണിമത്തൻ വിത്തുകളിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. തണ്ണിമത്തന്‍ കുരു വറുത്ത് പൊടിച്ച് ഇത് ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിയ്ക്കാം. ഇത് പ്രമേഹത്തിന് പരിഹാരമാകും. തണ്ണിമത്തൻ വിത്തുകൾ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ നല്ല…
Read More » -
ബിരിയാണിയില്‍ ‘പെരിയവന്‍’ ഡിണ്ടിഗല്‍ തലപ്പാക്കട്ടി
ബെംഗളൂരൂ: ഇന്ത്യയിലെ ഏറ്റവും വലിയ ബിരിയാണി ബ്രാന്‍ഡായി ഡിണ്ടിഗല്‍ തലപ്പാക്കട്ടിയെ തെരെഞ്ഞടുത്തു. രാജ്യത്തെ സംഘടിത ബിരിയാണി വ്യവസായത്തെ കുറിച്ച് ടെക്‌നൊപാക്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം ഉള്ളത്. ഇന്ത്യ കൂടാതെ അമേരിക്ക, യു.എ.ഇ, സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും തലപ്പക്കട്ടി ബിരിയാണിക്ക് പ്രചാരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദശാബ്ദ കാലമായി ബിരിയാണി നമ്മുടെ ഇഷ്ട വിഭവമായി മാറിക്കഴിഞ്ഞു. 2017ന് ശേഷം സ്വിഗ്ഗിയില്‍ ഏറ്റവും അധികം ഓര്‍ഡര്‍ ലഭിച്ചത് ബിരിയാണിക്കാണ്. നവംബര്‍ 2021 ല്‍ 75 ഡിണ്ടിഗല്‍ തലപ്പകട്ടി റസ്റ്റൊറന്റുകളിലെ വിറ്റുവരവായ 21 കോടി രൂപയില്‍ 50 ശതമാനവും ബിരിയാണിയില്‍ നിന്നായിരുന്നു. 1957 ല്‍ നാഗസ്വാമി നായിഡു ആന്ധ്രാ വിലാസ് ബിരിയാണി എന്ന പേരില്‍ പാചകം ചെയ്ത ബിരിയാണിയാണ് പിന്നീട് ഡിണ്ടിഗല്‍ ‘തലപ്പാക്കട്ടി’യെന്ന് അറിയപ്പെട്ടത്,. നാഗസ്വാമി എപ്പോഴും പരമ്പരാഗതമായ തലപ്പാവ് ധരിച്ചിരുന്നതിനാലാണ് ബിരിയാണിക്ക് ‘തലപ്പാക്കട്ടി’ എന്ന പേര്‍ നല്‍കപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യ പ്രത്യേകമായി തയ്യാറാക്കിയ ഔഷധ സസ്യങ്ങളും, സുഗന്ധ വ്യഞ്ജനങ്ങളും, പച്ചക്കറികളും,…
Read More »